നെഞ്ചോരം നീ മാത്രം ❤️: ഭാഗം 4

nenjoram nee mathram

രചന: ചാന്ദിനി

പിന്നെ അവളെ പൊക്കുന്നത് അത്ര നിസ്സാര കാര്യമല്ല.... പിടിക്കപ്പെടാതെ സൂക്ഷിക്കണം..... താൻ അവളുടെ ഡീറ്റെയിൽസ് എനിക്ക് സെൻറ് ചെയ്താൽ മാത്രം മതി... ബാക്കി കാര്യങ്ങളിൽ ഇടപെടാൻ നിൽക്കണ്ട.... അത് എന്ത് വേണം എന്ന് എനിക്കറിയാം...... പിന്നെ മൊത്തം പത്തു ലക്ഷം രൂപ.... സമ്മതം ആണല്ലോ അല്ലെ?? സമ്മതം.... ഉം.... എങ്കിൽ അഡ്വാൻസ് ആയി അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ എന്റെ അക്കൗണ്ടിൽ എത്തിയിരിക്കണം... ഓക്കേ.... അത് ഞാൻ ഏറ്റു....... ശരി.... ബാക്കി അവളെ പൊക്കിയതിനു ശേഷം.... ഓക്കേ..... 🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵 ഗൗരി..... എന്തോ..... ഇങ്ങനെ ഇരുന്നാൽ മതിയോ.... സമയം ഒരുപാടായി...... വീട്ടിൽ പോകേണ്ടേ നമുക്ക്... മ്മ്ഹ്ഹ്.... വേണ്ട സൂര്യയേട്ടാ ..... ഏട്ടന്റെ ഹൃദയത്താളം കേട്ട് ഈ കടലിലേയ്ക്ക് നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട്...... ഈ ലോകത്തിൽ വെച്ച് ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഞാൻ ഉള്ളത് എന്ന ഒരു തോന്നൽ.... ആഹാ.... സൂര്യയേട്ടാ ...... നമ്മുടെ വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത പേടിയുണ്ട്..... ആരും സമ്മതിച്ചില്ലെങ്കിലും, ഞാൻ വിളിച്ചാൽ ഈ സൂര്യനാരായണന്റെ പെണ്ണായി നീ ഇറങ്ങി വരില്ലേ.... സൂര്യയേട്ടാ ....

അറിയാം ഗൗരി, നിന്നെ കൊണ്ട് അതിന് കഴിയില്ലായെന്നു.....നിന്നെ പോലെ വീട്ടുകാരുടെ അനുഗ്രഹത്തോടെ തന്നെ നിന്റെ കഴുത്തിൽ താലി ചാർത്തണം എന്നാണ് എന്റെയും ആഗ്രഹം.....പക്ഷെ മാണിക്യമംഗലത്തെ സൂര്യനാരായണന്, ചന്ദ്രഗിരിയിലെ പെണ്ണിനെ വീട്ടുകാരുടെ അനുഗ്രഹത്തോടെ സ്വന്തമാക്കാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ ഗൗരി...... അറിയില്ല ഏട്ടാ ...... എന്റെ ആഗ്രഹങ്ങൾക്കൊന്നും ഇന്നോളം അച്ഛൻ എതിര് നിന്നിട്ടില്ല... പക്ഷെ വല്യച്ഛനും, ഇന്ദ്രേട്ടനും സമ്മതിക്കില്ല.... അവരെ എതിർത്ത് അച്ഛൻ എന്തെങ്കിലും ചെയ്യും എന്ന് തോന്നുന്നും ഇല്ല..... അത്കൊണ്ടാണ് ഇന്ദ്രേട്ടനും ആയി വെറുതെ പ്രശ്നത്തിന് ഒന്നും പോകരുതെന്ന് ഞാൻ പറഞ്ഞത്.... ഞാനായിട്ട് ഒരു പ്രശ്നത്തിനും പോകാറില്ല ഗൗരി..... ഉം... നീ പേടിക്കണ്ട , ഒന്നിനു വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ സൂര്യന് കഴിയില്ല...... ആരില്ലെങ്കിലും എന്റെ കൂടെ അനന്തൻ ഉണ്ടാകും.... അത് മാത്രം മതിയെനിക്ക്....... ദാസേട്ട..... ആ.... സൂര്യൻ കുഞ്ഞോ..... എന്താ കുഞ്ഞേ.... ദാസേട്ട..... അനന്തനെ കണ്ടിരുന്നോ.... ആ രാവിലെ ഇവിടെ വച്ച് ഇന്ദ്രനും ആയി ചെറിയ കയ്യാങ്കളി ഉണ്ടായി... അതിന് ശേഷം കണ്ടില്ല.... ഏഹ്ഹ്.... ഇന്ദ്രനും ആയി വഴക്കോ.... എന്തായിരുന്നു പ്രശ്നം...... അങ്ങനെ കാര്യം ഒന്നും ഉണ്ടായിരുന്നില്ല കുഞ്ഞേ.... ആ ഇന്ദ്രൻ മനപ്പൂർവം അനന്തന്റെ വണ്ടിയ്ക്ക് തടസ്സമായി നിന്ന് വാങ്ങി കൂട്ടിയതാ.... അല്ല കുഞ്ഞിനെ വിളിച്ചില്ലേ.... ഇല്ല ദാസേട്ട... ഞാൻ വിളിച്ചിട്ട് കിട്ടുന്നും ഇല്ല....... വീട്ടിൽ ഇല്ല...

ഞാൻ അവിടെ പോയി നോക്കിയിരുന്നു..... പിന്നെ ഇതിപ്പോൾ എവിടെ പോയി..... അറിയില്ല ദാസേട്ടാ.... ഇതിപ്പോൾ സമയം ഒരുപാട് വൈകി ഇല്ലേ... ഞാൻ വീട്ടിലേക്ക് പോകുകയാണ്.... അവിടുന്ന് ഇന്നലെ ഇറങ്ങിയതാ..... അനന്തൻ വരുമ്പോൾ ഞാൻ അന്വേഷിച്ചിരുന്നു എന്ന് പറയണം..... ശരി കുഞ്ഞേ....... സൂര്യ എവിടെയായിരുന്നു നീ ഇതുവരെ... ഇന്നലെ ഇവിടെ നിന്നും പോയത് ആയിരുന്നല്ലോ.... പോയപ്പോൾ ഞാൻ പറഞ്ഞിരുന്നത് അല്ലേ, ഇന്നലെ എന്നെ പ്രതീക്ഷിക്കേണ്ട എന്നും, ഞാൻ അനന്തനോടൊപ്പം ആയിരിക്കുമെന്നും..... സൂര്യ നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ കൂട്ടുകെട്ട് വേണ്ട എന്ന്...... അച്ഛാ.... ഈ കാര്യം നമുക്കിടയിൽ സംസാരിക്കേണ്ട എന്ന് ഞാനും പറഞ്ഞിട്ടുണ്ട്... ഉം..... എനിക്ക് മറ്റൊരു കാര്യം നിന്നോട് പറയാൻ ഉണ്ട്.... എന്താണ്..... അത് നിന്റെ കല്യാണ കാര്യമാണ്.... എന്റെ കല്യാണമോ.... അതെ.... ഇപ്പോൾ തന്നെ വയസ്സ് 10 28 കഴിയാറായി.... നീയും ഇത് ഇങ്ങനെ നീട്ടിക്കൊണ്ടു പോയാൽ ശരിയാകില്ല...... നിനക്ക് പറ്റിയ ഒരു പെൺകുട്ടിയെ ഞങ്ങൾ കണ്ടെത്തിത്തരും... അച്ഛാ.... അത്.... എന്താ താല്പര്യം ഇല്ല എന്നാണോ.... ഇല്ല സൂര്യ ഈ കാര്യത്തിൽ നിന്റെ ഒരു ന്യായവും നടക്കില്ല... കാര്യങ്ങൾ ഞാൻ തീരുമാനിക്കുന്നത് പോലെ നടക്കും.... അച്ഛാ....

സൂര്യ.... ഇപ്പോൾ വളരെ കല്യാണം കഴിക്കണം എന്നല്ല അച്ഛൻ പറഞ്ഞതിനർത്ഥം.... എന്തായിത് മാധവേട്ട അവൻ വന്നു കയറിയതേയുള്ളൂ....സൂര്യ നീ പോയി കുളിച്ചു ഭക്ഷണം കഴിക്ക്.... ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.... അമ്മേ.... ചെല്ല് സൂര്യ..... എന്താ ഇത് മാധവേട്ട.... അവൻ ഇങ്ങ് വന്നതല്ലേ ഉള്ളൂ...നമുക്ക് സാവകാശം അവനെ പറഞ്ഞു സമ്മതിപ്പിക്കാം....... ഉം..... ഈശ്വര.... അച്ഛൻ ഇത്രയും പെട്ടെന്ന് കല്യാണക്കാര്യം സംസാരിക്കും എന്ന് വിചാരിച്ചില്ലല്ലോ..... എന്താ ഇപ്പോൾ ചെയ്യുക.... എന്തായാലും ഗൗരിയുടെ കാര്യം ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല...... വരട്ടെ നോക്കാം...... ഇന്ദ്ര... നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, ഇതുപോലെ തല്ലും ഇനി വരാൻ ആണെങ്കിൽ ആ ഭദ്രന്റെ കൺമുന്നിൽ പോയി നിൽക്കരുതെന്ന്....... ചന്ദ്രഗിരിയിലെ ആൺകുട്ടികൾക്ക് ചേരുന്ന പ്രവർത്തിയല്ല ഇത്....... അടുത്ത് കിടന്ന കസേര ചവിട്ടി തെറിപ്പിച്ചു കൊണ്ടാണ് ഇന്ദ്രൻ അതിന് മറുപടി പറഞ്ഞത്.... ഈ തന്റേടം കാണിക്കേണ്ടി ഇരുന്നത് അവന്റെ എടുത്ത് ആയിരുന്നു, ഭദ്രന്റെ....... ഇതു കൊണ്ട് ഒന്നും തോറ്റു കൊടുക്കില്ല ഇന്ദ്രൻ.... ആരാണെന്ന് അവനെയും ആ സൂര്യനെയും അറിയിച്ചിരിക്കും ഞാൻ....... ഇത് കേട്ടുകൊണ്ടാണ് ഗൗരി വീട്ടിലേയ്ക്ക് കയറി ചെല്ലുന്നത്....

ഇന്ദ്രൻ ഗൗരിയെ ഒന്ന് രൂക്ഷമായി നോക്കി അകത്തേയ്ക്ക് പോയിരുന്നു.... ദൈവമേ....ഈ കണക്കിന് സൂര്യയേട്ടനും ഞാനും ഇപ്പോഴും ഇഷ്ടത്തിലാണ് എന്നറിഞ്ഞാൽ എന്നറിഞ്ഞാൽ ഇന്ദ്രേട്ടൻ രണ്ടാളെയും പച്ചയ്ക്ക് കത്തിക്കും അല്ലോ.... 🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵 സൂര്യൻ കുഞ്ഞേ.... ഹലോ.... എന്താ ദാസേട്ടാ..... കുഞ്ഞേ, കുഞ്ഞ് കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ.... എന്ത്.... അത് അനന്തൻ ഏതോ ഒരു പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് എന്നൊക്കെ പറഞ്ഞു കേൾക്കുന്നു.... ഏഹ്ഹ്ഹ്...... ചേട്ടനോട് ആരു പറഞ്ഞു........ ഇന്നലെ അനന്തന്റെ ജീപ്പിൽ രാത്രി അവരോടൊപ്പം ഒരു പെൺകുട്ടിയെ കണ്ടു എന്ന്... ചെത്തുകാരൻ ഭാസ്കരൻ പറഞ്ഞു..... നാടു മുഴുവൻ ഇപ്പോൾ അത് പാട്ടാണ്....... കാര്യം എന്താണെന്ന് എനിക്ക് അറിയില്ല..... ശരി ദാസേട്ടാ ചേട്ടൻ ഫോൺ വെച്ചോ ഞാനൊന്ന് അന്വേഷിക്കട്ടെ..... ച്ചേ.... അവൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ..... എന്തായാലും അനന്തന്റെ വീട് വരെ ഒന്ന് പോയി നോക്കാം....... ഉറങ്ങി എഴുന്നേറ്റോ.... കൂട്ടുകാരന്റെ വിശേഷങ്ങൾ എല്ലാം അറിഞ്ഞു കാണുമല്ലോ...... ഇത്രയും നാൾ പെണ്ണ് കേസൊന്നും പറഞ്ഞു കേട്ടിരുന്നില്ല... ഇപ്പോൾ അതും ആയി..... നീ എങ്ങോട്ടാ.... ഇപ്പോൾ വരാം..... സൂര്യ.... വിളിക്കണ്ട.... അവൻ കൂട്ടുകാരനെ തിരക്കി പോയതായിരിക്കും.... ചെന്നിട്ട് വരട്ടെ..... ആ സൂര്യനോ.... മായേച്ചി....... അനന്തൻ എവിടെ പോയതാണെന്ന് അറിയാമോ.... കുറച്ചു ദിവസത്തേക്ക് ഇവിടെ കാണില്ല എന്ന് പറഞ്ഞു....

പിന്നെ സൂര്യനെ വിളിച്ചോളാം എന്ന് പറഞ്ഞു....... പിന്നെ അച്ചൂന്റെ ഓപ്പറേഷന് ആവശ്യമുള്ള പണം അക്കൗണ്ടിൽ ഇട്ടേക്കാം എന്നും...... ഉം..... ശരി എങ്കിൽ.... ഇത്ര പെട്ടന്ന് അച്ചുവിന് ഓപ്പറേഷൻ ഉള്ള പണം അവൻ എവിടുന്ന് കിട്ടി... ഇനി ഏതെങ്കിലും കൊട്ടേഷൻ ആകുമോ........ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദമാണ് സൂര്യനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..... എന്താണ് സൂര്യനാരായണൻ വീട്ടിൽ മുന്നിൽ വന്ന് നിന്ന് മടുത്തോ ....... ച്ചി, നിർത്തട പുല്ലേ.... എവിടെപ്പോയി കിടക്കുവാണോ നീ.... ഇവിടെ ആൾക്കാർ എന്തൊക്കെയാ പറഞ്ഞു ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിനക്കറിയാമോ...... നീ ഏതോ പെണ്ണിനെയും കൊണ്ട് മുങ്ങി എന്ന ഇവിടെ പരക്കെ പറച്ചിൽ.... അത് ഇത്ര പെട്ടെന്ന് നാട്ടിൽ പാട്ട് ആയോ.... അനന്താ.... സൂര്യ ഇതൊരു കൊട്ടേഷനാ..... അനന്താ... പെണ്ണ് കേസ് ആണെങ്കിൽ കയ്യിൽ നിൽക്കില്ല.... നീ പേടിക്കേണ്ട സൂര്യ കുറച്ചുദിവസം ഇവളെ ഒന്നു ഒളിപ്പിക്കണം അത്രേയുള്ളൂ....... അച്ചുവിന്റെ ഓപ്പറേഷന് വേണ്ടിയാണോ നീ കൊട്ടേഷൻ ഏറ്റെടുത്തത്.... അത് നീ അറിഞ്ഞോ.... ഉം.... നിനക്ക് പണം എന്നോട് ചോദിച്ചു കൂടായിരുന്നോ.... അത് വേണ്ടടാ....അത് ശരിയാവില്ല...... അല്ല അനന്താ.... നീ ഇപ്പോൾ എവിടെയാ... ഇത് ഏതാ ഈ നമ്പർ... എടാ ഇത് ഞാൻ എടുത്ത ഒരു പുതിയ സിം ആണ്..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ എന്നെ വിളിച്ചാൽ മതി.... തൽക്കാലം കുറച്ചു ദിവസത്തേക്ക് ഞാൻ അവിടെ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു....

അനന്താ പ്രശ്നമാകുമോ.... ഇല്ലടാ നീ പേടിക്കാതെ..,... അല്ല നീ എവിടേക്കാ പെണ്ണിനെയും കൊണ്ടുപോകുന്നത്..... പാലക്കാട്ടേക്കാ.... അവിടെ എനിക്ക് പരിചയത്തിലുള്ള ഒരു വീട് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്..... ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ട് ഞാൻ നിന്നെ വിളിക്കാം...... എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ നീ വിളിക്കുകയോ അവിടേക്ക് വരികയോ ചെയ്താൽ മതി..... എന്നാൽ ഞാൻ വെക്കുവാ.... ശരി ടാ....... അനന്തൻ സീറ്റിൽ ചാരി കിടന്ന് മയങ്ങുന്നവളെ ഒന്ന് നോക്കി.....തുളസിക്കതിരിന്റെ നയിർമ്മല്യം ഉള്ള ഒരു കൊച്ച് പെണ്ണ്.... മണപ്പിച്ച മരുന്നിന്റെ മയക്കത്തിലാണ്....... ഒരുവേള അനന്തന്റെ ഓർമ്മകൾ തലേന്ന് രാത്രിയിലേക്ക് പോയി...... അയാൾ അയച്ച തന്ന വിവരങ്ങൾ വച്ച് ആ വീട്ടിൽ കയറിയതും,..... പിന്നെ ഇവളുടെ മൂറി കണ്ടുപിടിച്ചതും..... ഒരു വിധം പൊക്കി ജീപ്പിൽ ആക്കിയതും.... ബോധം വന്നപ്പോൾ കൊളറോഫോം കൊടുത്ത് മയക്കിയതും എല്ലാം...... ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ അനന്തന്റെ മഹേന്ദ്ര താർ, നിറയെ ചെടികളും മരങ്ങളും നിറഞ്ഞു നിൽക്കുന്ന മുറ്റമുള്ള ഒരു ഒരുനില വീടിന് മുമ്പിൽ എത്തി നിന്നു....... ചെമ്പരത്തി കൊണ്ട് തീർത്ത വേലിയും..... ചെമ്പകവും...... ചെത്തിയും....... മുല്ലയും..... പറമ്പിനൊരത്തായി നിൽക്കുന്ന ഇലഞ്ഞി മരവും കണ്ണിനു കുളിർമയേകുന്ന കാഴ്‌ചയായിരുന്നു......... നീളൻ വരാന്തയോട് കൂടി മുറ്റത്തിന്റെ ഒത്ത നടുക്ക് നിൽക്കുന്ന വീടിനും മുറ്റത്തെ തുളസി തറയ്ക്കും വല്ലാത്തൊരു ഭംഗി ആയിരുന്നു.......തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story