നെഞ്ചോരം നീ മാത്രം : ഭാഗം 5

നെഞ്ചോരം നീ മാത്രം : ഭാഗം 5

എഴുത്തുകാരി: Anzila Ansi

എനിക്ക് അധികമൊന്നും അറിയില്ല കുട്ടിയെ… അച്ഛന് അറിയാവുന്നത് പറയ്… ശിവപ്രസാദ് ആ മുറിയുടെ ജനലരികിലേക്ക് നീങ്ങി.. തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി…. വയലിൽ നിന്ന് അടിക്കുന്ന ഇളം കാറ്റ് അദ്ദേഹത്തെ തഴുകി അകത്തേക്ക് കേറി ആ മുറിക്കുള്ളിൽ വല്ലാത്തൊരു തണുപ്പ് പടർന്നു….. മഴക്കാർ കൊണ്ടു മൂടിയ ആകാശത്തിൽ അങ്ങ് ദൂരെ ഒരു നക്ഷത്രം അവരെ നോക്കി നിൽക്കുന്നു…

ശിവ പ്രസാദ് ഒരു ദീർഘനിശ്വാസം എടുത്തു അവളുടെ അമ്മയെ പറ്റി തനിക്ക് അറിയാവുന്നത് അവളിലേക്ക് പകർന്നുകൊടുക്കാൻ തയ്യാറായി…. ഞാനും ശ്രീധരനും (കണ്ണന്റെ അച്ഛൻ) ശ്രീധരനും ചെറുപ്പം മുതലേ ഉള്ള കൂട്ടുകാരാണ്… ഒരു ദിവസം ഞാനും അവനും കൂടി മധുര വരെയൊന്നു പോയി തിരികെ വരുവായിരുന്നു…. നന്നായി ഇരുട്ടിയ സമയം ആയോണ്ട് അല്പം സ്പീഡിൽ ആയിരുന്നു ഞാൻ വണ്ടിയോടിച്ചത്….

കേരള ബോർഡ് കഴിഞ്ഞ് ഒന്നര മണിക്കൂർ ഞങ്ങൾ യാത്ര പിന്നിട്ടു… പെട്ടെന്ന് കാറിന്റെ മുന്നിലേക്ക് ഒരു സ്ത്രീരൂപം എടുത്തുചാടിയതണോ അതോ അറിയാതെ വന്നു പേട്ടതാണോ എന്ന് അറിയില്ല.. ദൂരെ നിന്ന് ഞാൻ ശ്രദ്ധിച്ചത് കൊണ്ട് വണ്ടി അവരെ തട്ടാതെ ബ്രേക്ക് പിടിച്ചു നിർത്തി… ഞങ്ങൾ രണ്ടും ഇറങ്ങി നോക്കി… പത്തിരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി…. ദാവണി ആയിരുന്നു വേഷം…

ബോധം ഇല്ലായിരുന്നു… അത് ഞങ്ങളിൽ വല്ലാത്ത ഒരു പിടി സൃഷ്ടിച്ചു…. കൂടെ കൂട്ടിയാൽ ഉള്ള പൊല്ലാപ്പുകൾ ഓർത്ത് ഞങ്ങൾ മനസ്സില്ല മനസ്സോടെ അവളെ അവടെ ഉപേക്ഷിക്കാൻ തീരുമാനിച്ചു… പക്ഷേ കാറിന്റെ മങ്ങിയ വെളിച്ചത്തിൽ അവളുടെ ആ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല…. ഞാൻ അവളെ എടുത്ത് വണ്ടിയിൽ കിടത്തി….

അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി… ആസമയത്ത് രണ്ട് പുരുഷന്മാർ അപരിചിതയായ ഒരു പെൺകുട്ടിയെ കൊണ്ടു ചെന്നാൽ പോലീസിനെ അറിയിക്കാതെ ചികിത്സ കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അന്ന് അവിടെ അവൾ ഞങ്ങളുടെ ആരാണെന്ന ചോദ്യത്തിന് ഉത്തരം അവിവാഹിതനായ ഞാൻ നൽകേണ്ടിവന്നു….. എന്റെ ഭാര്യ… ഊരും പേരും അറിയാത്ത ആ പെൺകുട്ടി കുറച്ചു നിമിഷം കൊണ്ട് ആ പേപ്പറുകളിൽ എന്റെ ഭാര്യയായി…

ഡോക്ടർ അവളെ പരിശോധിച്ചു പുറത്തേക്കിറങ്ങി…പെട്ടെന്നുണ്ടായ ഷോക്കിൽ ബോധം പോയതായിരുന്നു.. പേടിക്കാനൊന്നുമില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങളിൽ ആശ്വാസം നിറച്ചു… ആ കുട്ടിയുടെ ഭർത്താവ് നിങ്ങളിലാര എന്നുള്ള ഡോക്ടറിന്റെ ചോദ്യം കേട്ടതും ഞങ്ങൾ മുഖാമുഖം നോക്കി…. മടിച്ചു മടിച്ചു ഞാൻ മുന്നോട്ടേക്ക് നീങ്ങി നിന്നു… ഡോക്ടർ മുഖത്തൊരു പുഞ്ചിരി വരുത്തി എനിക്ക് നേരെ ഒരു കൈ നീട്ടി….

ആ കുട്ടി പ്രഗ്നന്റ് ആണ്… താൻ ഒരു അച്ഛനാകാൻ പോകുന്നു… എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു…. അൽപ്പ സമയത്തേക്ക് ആ വാർത്ത എന്നിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു….പക്ഷേ എന്തിനു എന്നുള്ള ചോദ്യം എന്നെ അലട്ടി….പക്ഷേ ഇന്ന് എനിക്ക് അതിനുള്ള കാരണം അറിയാം നീ എന്റെ മകളാണന്നുള്ള സത്യം അന്നേ എന്റെ മനസ്സ് തിരിച്ചറിഞ്ഞു… അദ്ദേഹം അഞ്ജലിയെ ചേർത്തുനിർത്തി പറഞ്ഞു….

അവൾക്ക് ബോധം തെളിഞ്ഞു എന്ന് നേഴ്സ് വന്ന് പറഞ്ഞു… വല്ലാത്ത ഒരു ഭയത്തോടെ വിറയാർന്ന കാലുകളുമായി ഞങ്ങൾ രണ്ടും അകത്തേക്ക് കടന്നു…. അവൾ അവിടെ വെച്ച് ഞാൻ ആരാണെന്ന് ചോദിച്ച ഇത്രയും നേരം ഞങ്ങൾ പറഞ്ഞു കൂട്ടിയ കള്ളങ്ങൾ എല്ലാം അവിടെ തകരും…. അകത്തു കയറിയതും അവൾ ആരെയും ശ്രദ്ധിക്കാതെ ഒരു മൂലയിലേക്ക് മാത്രം മിഴി നട്ടിരിക്കുന്നു…. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… കുട്ടി… ഞാൻ അവളെ വിളിച്ചു… അവളെന്നെ ഒന്ന് നോക്കി…

പിന്നെയും മിഴികൾ എങ്ങോട്ടോ പായിച്ചു… കുട്ടി….. കുട്ടിയെ ഞങ്ങളാണ് ഇവിടെ എത്തിച്ചത്…. ആരെയാ അറിയിക്കേണ്ട എന്നു പറഞ്ഞാൽ വീട്ടിൽ വിളിച്ചു പറയാമായിരുന്നു… ഞാൻ അവളോട് ചോദിച്ചു… നിറകണ്ണുകളോടെ അവൾ എന്നെ നോക്കി… എനിക്ക് ആരുമില്ല…. എന്നെ ഏതെങ്കിലും റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ വിട്ടിട്ട് നിങ്ങൾ പൊയ്ക്കോളൂ… കുട്ടിയുടെ ഭർത്താവിന്റെ നമ്പർ തന്നോളൂ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിടുന്നത് ശരിയല്ല…. അവൾ സംശയത്തോടെ എന്നെ നോക്കി…

എന്താ കുട്ടി ഇങ്ങനെ നോക്കുന്നെ… കുട്ടിക്ക് അറിയില്ലേ കുട്ടി ഒരു അമ്മയാകാൻ പോകുന്ന കാര്യം… അവളൊന്നു ഞെട്ടി പെട്ടെന്ന് അവൾ അവളുടെ വയറിലേക്ക് കൈ ചേർത്തു… എന്റെ കല്യാണം കഴിഞ്ഞിട്ടില്ല…. ഇടറിയ ശബ്ദത്തോടെ അവൾ പറഞ്ഞു നിർത്തി…. അവൾ പറഞ്ഞത് ഞങ്ങളിലും ഒരു ഞെട്ടലുണ്ടാക്കി ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നുപോയി…. ആ അവസ്ഥയിൽ അവളെ തനിച്ചക്കാൻ എനിക്കും ശ്രീധരനും തോന്നിയില്ല….ഞങ്ങടെ ഒപ്പം കുട്ടി….

കുറച്ചുദിവസം ശ്രീധരന്റെ വീട്ടിൽ നിർത്തി അവന്റെ അനിയത്തിക്കുട്ടി ആയിട്ട്… പക്ഷേ സത്യങ്ങൾ അറിയാവുന്ന സുമിത്രക്ക് അവളോട് വെറുപ്പായിരുന്നു… ഗർഭിണിയായ അവളെ നന്നായി ദ്രോഹിക്കാൻ തുടങ്ങി… അത് എനിക്കും ശ്രീധരനും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു… ഞാൻ അമ്മയോട് അവളെപ്പറ്റി എല്ലാം പറഞ്ഞു… അമ്മയാണ് അവളെ ഇങ്ങോട്ട് കൂടി കൊണ്ടു വരാൻ പറഞ്ഞത്….

അവൾ ആരാണെന്നുള്ള നാട്ടുകാരുടെ ചോദ്യം ഇല്ലാതാക്കാൻ… പിന്നീട് നിയമത്തിന്റെ മുന്നിൽ അവൾ എന്റെ ഭാര്യയായി… ഒരു താലി കൊണ്ട് അവളെ സ്വന്തമാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല… നാട്ടുകാക്കും കുടുംബക്കാർക്കും മുന്നിൽ അവൾ എന്റെ ഭാര്യയായി… അനാഥനായ ശ്രീധരന്റെ അനിയത്തിയും… സുമിത്രക്കും എനിക്കും ശ്രീധരനും അമ്മക്കും മാത്രമറിയാവുന്ന സത്യമാണ്…. ഇത്രയും കാലം എല്ലാവരിൽ നിന്നും മൂടിവെച്ച് രഹസ്യം നീ അറിയുന്നതിനേക്കാൾ ഞാൻ ഭയന്നത് ജാനകിയെ മറ്റുള്ളവർ പിഴച്ചവൾ എന്ന് മുദ്ര കുത്തുന്നതിലാണ്…..

എന്റെ മരണം വരെയും അവളെ ആരും ഒന്നും പറയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല….. കണ്ണനിൽ നിന്ന് നിന്നെ അകറ്റി നിർത്തിയില്ലെങ്കിൽ വിമലയോടും മറ്റു ബന്ധുക്കളോടും നിന്റെ ജന്മരഹസ്യം പറയുമെന്ന സുമിത്രയുടെ ഭീഷണിയിലാണ് എന്നെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്….അതു മാത്രം അല്ല നിന്നെ ഒരിക്കിലും സുമിത്ര അംഗീകരിക്കില്ല എന്ന് ശ്രീധരൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടും കുടി എടുത്ത തീരുമാനമാണിത്…..ഈ അച്ഛനോട് ക്ഷമിക്കില്ലേ മോള് നീ … എന്തിനാ അച്ഛാ എന്നോട് ക്ഷമ ചോദിക്കുന്നു… ഇപ്പോൾ അച്ഛന് എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണ്….

താലിയുടെ ബന്ധം പോലുമില്ലാത്ത ഒരു സ്ത്രീയെ സ്വന്തം ജീവിതം നൽകി സംരക്ഷിച്ചു….തന്റെ രക്തം പോലും അല്ലാത്ത ഒരു കുഞ്ഞിന് അച്ഛനായി ജീവിച്ച നിങ്ങൾ എന്തിനാ അച്ഛാ എന്നോട് ക്ഷമ ചോദിക്കുനെ…. എനിക്ക് എന്റെ ഈ അച്ഛനെ മതി…ഈ അച്ഛേടെ അഞ്ജുട്ടിയായി ജീവിച്ചാമതി… മരണംവരെയും ജാനകിയെ അറിയാത്ത ഒരു രഹസ്യം കുടി ഉണ്ട് എനിക്ക്… ഇന്നും എന്റെ ഉള്ളിൽ ഞാൻ സൂക്ഷിക്കുന്ന എന്റെ പ്രണയം… എനിക്ക് അടങ്ങാത്ത പ്രണയമാണ് അവളോട്…

അടുത്തൊരു ജന്മമുണ്ടെങ്കിൽ അവളെ എനിക്ക് തന്നെ തരണം എന്നാണ് സർവേശ്വരനോടു ഞാൻ ഇന്നും പ്രാർത്ഥിക്കുന്നതുപോലും… ഒരിക്കൽ പോലും അവളോടുള്ള എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല ഞാൻ… പറഞ്ഞിട്ടും കാര്യമില്ല അവളുടെ മനസ്സിൽ ആഴത്തിൽ വേരിറങ്ങിയ ഒരേയൊരു മുഖം മാത്രമേ ഉള്ളൂ.. അവളുടെ മാത്രം കിച്ചുവേട്ടന്റെ…… ആരാ അച്ഛാ ഈ കിച്ചു…. നിനക്ക് ജന്മം തന്ന അയാൾ….അഞ്ജലി ശിവന്റെ മുഖത്തേക്ക് നോക്കി.. നിനക്ക് ജന്മം തന്ന ആൾ മാത്രമാണ് കിച്ചു….

നിന്റെ അച്ഛൻ ഞാൻ ആണ് ഞാൻ മാത്രം… അത് എന്റെ കുഞ്ഞു സ്വാർത്ഥതയണന്നു തന്നെ കരുതിക്കോ…. അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ച് ഒരു തരം വാശിയോടെ പറഞ്ഞു… അഞ്ജലി ആയാളെ മുറുകെ പുണർന്ന് ആ നെഞ്ചിൽ തലവെച്ചു… അയാളുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നതു അഞ്ജലി അറിഞ്ഞു… അച്ഛന്ന് അയാളെപ്പറ്റി വേറൊന്നും അറിയില്ലേ..? അച്ഛൻ അമ്മയുടെ ജീവിതത്തിൽ എന്താ സംഭവിച്ചേ എന്ന് അമ്മയോട് തിരക്കിലെ…? ഇല്ല…അവൾക്ക് പറയാനും താൽപര്യമില്ലായിരുന്നു….

കിച്ചു ആരാ എന്താ എവിടുന്നാ ഒന്നും അറിയില്ല….. അയാളുടെ യഥാർത്ഥ പേര് എന്താണെന്ന് കൂടി അറിയില്ല… കിച്ചുവിന്റെ ഓർമ്മകൾ അല്ലെങ്കിൽ അവന്റെ പേര് കേൾക്കുമ്പോഴാണ് ജാനകിയുടെ മുഖമൊന്നു തിളങ്ങുന്നത്…. അവൾക്ക് അവളുടെ കിച്ചുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാ… ഒരുതരം ഭ്രാന്തമായ ഇഷ്ടം…. അഞ്ജലിക്ക് ആ മനുഷ്യനോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി… ഇങ്ങനെയും ഒരു പുരുഷന് സ്നേഹിക്കാൻ കഴിയുമോ…. പെണ്ണിന്റെ ശരീരത്തിനു വേണ്ടി എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന ഈ കാലത് അവൾക്ക് അയാൾ ഒരു അത്ഭുതമായിരുന്നു….

ദേവേട്ടാ… നീ പറയാൻ വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി ശാരദേ… അത് എന്റെ ജാനു കുട്ടിയുടെ മകൾ ആയിരിക്കുമോ… അവളെ വാർത് വേച്ചത് പോലെയുണ്ട്… അതേ കണ്ണും മുടിയും ഒക്കെ.. പിന്നെ ആ ചുണ്ടിനു മുകളിലുള്ള മറുകും അതുപോലെ തന്നെ ഉണ്ട് അല്ലേ ദേവേട്ടാ…. മ്മ്മ്… ശാരദേ നമ്മളായിട്ട് ഒന്നും പറയാൻ നിൽക്കണ്ട…. നിന്റെ അച്ഛനോ ചേട്ടനോ അറിഞ്ഞാൽ ചിലപ്പോൾ പ്രശ്നമാകും… എന്തായാലും വിവാഹത്തിന് അവർ ഉണ്ടാകില്ലല്ലോ… അതുകഴിഞ്ഞിട്ട് എന്തുണ്ടായാലും നമ്മുക്ക് നേരിടാം…. പിന്നെ ആ കുട്ടി ജാനകിയുടെ മോളാണെന്ന് നമുക്ക് ഒട്ടും ഉറപ്പും ഇല്ലല്ലോ….

ഒരു സംശയവും വേണ്ട ഏട്ടാ അത് എന്റെ ജാനുട്ടിയുടെ മോള് തന്നെ… കിങ്ങിണി മോളേ എടുത്തു നിൽക്കുന്ന അഞ്ജലി മോളെ കണ്ടപ്പോൾ…. പണ്ട് ഹരികുട്ടനെ എടുത്തു നിൽക്കുന്ന ജാനുവിനെ ആണ് എനിക്ക് ഓർമ്മ വന്നേ… അച്ഛനും രാജേട്ടനും അറിയുന്നതിലും എനിക്ക് പേടി മഹി ഏട്ടൻ അറിയുമ്പോഴാണ്.. എങ്ങനെ ഉൾക്കൊള്ളും ഏട്ടൻ…. ഇപ്പോൾ നമ്മൾ ആരോടും ഒന്നും പറയണ്ട എന്താ സത്യം എന്നൊക്കെ അറിയട്ടെ ആദ്യം… ഇപ്പൊ പറഞ്ഞതൊക്കെ ആരെയൊക്കെ കുറിച്ചാണെന്നല്ലേ നിങ്ങൾ ആലോചിക്കുന്നേ…പറഞ്ഞുതെരട്ടെ….

മാണിക്യ മംഗലത്തെ ദേവാദത്തന്റെയും കല്യാണി അമ്മയുടെയും മൂന്നു മക്കളിൽ മൂത്തവൻ രാജേന്ദ്രൻ… കുടുംബ ബിസിനസ് നോക്കി നടത്തുന്നു ഭാര്യ സീതാലക്ഷ്മി.. രണ്ടു മക്കൾ ഉണ്ട് വിഹാനും വിശാഖും… വിശാഖ് അച്ഛന്റെ പാതയിൽ തന്നെ ഭാര്യ താര ഒരു കോളേജ് അധ്യാപികയാണ്… വിഹാൻ ഒരു ആയുർവേദ ഡോക്ടറാണ്…. ഭാര്യ വരദയും ആയുർവേദ ഡോക്ടർ തന്നെയാണ്… ഇപ്പോൾ രണ്ടുപേരും കൂടി ഒരു ആയുർവേദ ഹോസ്പിറ്റൽ നടത്തുന്നുണ്ട്… രണ്ടാമത്തേതാണ് ശാരദ ഭർത്താവ് ദേവരാജൻ… രണ്ട് ആൺമക്കളുണ്ട് ശ്രീഹരി എന്ന് ഹരിയും….

(ഹരിയുടെ ആദ്യ ഭാര്യയെപ്പറ്റി പതിയെ പറഞ്ഞു തരാം) ശ്രീനാഥ് എന്ന് ഉണ്ണിയും…ഉണ്ണിയുടെ ഭാര്യ കീർത്തന എന്ന് കീർത്തി… അവർ രണ്ടുപേരും ഡോക്ടറാണ് ദേവാദത്തന്റെയും കല്യാണി അമ്മയുടെയും മൂന്നാമത്തേത് ഒരു മകനാണ് മഹീന്ദ്രൻ….മഹി എന്ന് വിളിക്കും…. അധ്യാപകനാണ് ഒപ്പം യാത്രയെ പ്രണയിക്കുന്നവൻ… ഇരിക്കുനിരപ്പിൽ ഒരു പോക്ക് ഉണ്ട് പിന്നെ വരുന്നത് ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ്…. അവിവാഹിതനായതുകൊണ്ട് മറ്റ് പ്രാരാബ്ദങ്ങൾ ഒന്നുമില്ല…. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ഊരുതെണ്ടി… ഒന്നിനും കൊള്ളാത്തവൻ….

നിങ്ങൾക്ക് ഏകദേശം മനസ്സിലായി കാണുമല്ലോ അഞ്ജലിയുടെ അച്ഛൻ ആരായിരിക്കുമെന്ന്…. അത് തന്നെ ഇപ്പോൾ ആരോടും പറയണ്ട ട്ടോ…. ജാനകി ആരായിരുന്നു എന്ന് മഹി നിങ്ങൾക്ക് പറഞ്ഞു തരും സമയമാകട്ടെ…. വീട്ടിൽ വന്നപ്പോൾ തൊട്ട് കിങ്ങിണി മോള് അവളുടെ പുതിയ അമ്മയെ പറ്റി പറഞ്ഞു ഹരിക്ക് ഒരു സമാധാനവും കൊടുത്തില്ല… കിങ്ങിണി മോള് ഓരോന്നും പറയുമ്പോൾ ഹരിക്ക് വല്ലാത്ത ദേഷ്യമായിരുന്നു അഞ്ജലിയോട്…. തന്റെ മകൾ തന്നെക്കാളും അധികം വേറൊരാളെ പറ്റി പറയുന്നതും സ്നേഹിക്കുന്നതും അവന് അത്ര അങ്ങോട്ട് ഇഷ്ടമായില്ല…

ഹരി മോളെ എടുത്ത് നെഞ്ചത്ത് കിടത്തി പതിയെ തട്ടി ഉറക്കാൻ തുടങ്ങി…. ഹരിയുടെ ഹൃദയമിടിപ്പിന്റെ താളം കേട്ടാലെ അവൾക്ക് ഉറക്കം വരു… കിങ്ങിണിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് അവൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെടുന്നത്… അമ്മയുടെ അമ്മിഞ്ഞയുടെ രുചിയോ അമ്മയുടെ ചൂടോ അറിയാതെയാണ് കിങ്ങിണി മോള് വളർന്നത്… വളർന്ന വരും തോറും അച്ഛനേക്കാൾ കൂടുതൽ അമ്മയുടെ സാന്നിധ്യമാണ് ഒരു പെൺകുട്ടിക്ക് കൂടുതൽ ആവശ്യമുള്ളതെന്ന് എല്ലാരും പറഞ്ഞപ്പോഴാണ് ശ്രീഹരി മറ്റൊരു വിവാഹത്തിന് തയ്യാറായത്…..

രാവിലെ കിങ്ങിണി മോളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് ഹരി ഉറക്കമുണരുന്നത്…. അവൻ വെപ്രാളത്തോടെ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു ചെന്നു… ഡൈനിങ് ടേബിളിന്റെ മുകളിൽ കയറി നിന്ന് കരയുകയാണ് കിങ്ങിണി മോള്… അവൾക്ക് ചുറ്റും അച്ഛനും അമ്മയും കീർത്തിയും നിൽപ്പുണ്ട്…. എന്താ അമ്മേ….എന്തിന മോള് ഇങ്ങനെ കരയുന്നെ അങ്ങോട്ട് ചെന്ന് ഹരി ചോദിച്ചു…. ഹരിയെ കണ്ടതും കിങ്ങിണി കരച്ചിലിന്റെ ആക്കംകൂട്ടി… അവൻ കിങ്ങിണിയെ എടുത്തു…. എന്തിനാ അച്ഛേടെ മോള് കരയുന്നേ…..?

എനിച്ചു അമ്മയെ കാണണം…. അമ്മയോ….ഏത് അമ്മ…. ഹരി സംശയത്തോടെ ചോദിച്ചു… അതു മോനെ ഇന്നലെ പോയി ഒരു കുട്ടിയെ കണ്ടില്ലായിരുനോ ആ കുട്ടിയുടെ കാര്യമ കിങ്ങിണി മോള് പറയുന്നേ…. ശാരദ പറഞ്ഞു.. ഓഹോ കാര്യങ്ങൾ അവിടം വരെ ഒക്കെ ആയോ…ഹ്മ്മ്….. എന്നിട്ട് എല്ലാവരും കൂടി എന്ത് തീരുമാനിച്ചു…. ഉടനെ തന്നെ നിന്റെ കല്യാണം നടത്താൻ തീരുമാനിച്ചു… ദേവരാജനാണ് അവന് മറുപടി കൊടുതെ…. അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ… മതിയെടാ ഞങ്ങൾ മാത്രം തീരുമാനിച്ചാൽ മതി… നിന്റെ താൽപര്യത്തിനും ഇഷ്ടത്തിനും അല്ലായിരുന്നോ ആദ്യം ഒന്ന് കെട്ടിയത് എന്നിട്ട് എന്തായി….

പിന്നാ നിന്നോട് ചോദിച്ചിട്ടണ് ഞങ്ങൾ ആ കുട്ടിയെ കാണാൻ പോയത്… കിങ്ങിണി മോൾക്കും ഞങ്ങൾക്കും നന്നായി ഇഷ്ടപ്പെട്ടു ആ കിട്ടിയേ…. അവർക്കും താല്പര്യം കുറവൊന്നുമില്ല അതുകൊണ്ട് തന്നെ ഞങ്ങള് ഇതങ്ങ് ഉറപ്പിച്ചു…. ദേവരാജൻ ഗൗരവത്തോടെ തന്നെ പറഞ്ഞു നിർത്തി…. ഹരി ഒന്നും മിണ്ടാതെ മോളെയും എടുത് അവന്റെ മുറിയിലേക്ക് പോയി…. അവള് ഇങ്ങ് വരട്ടെ എന്റെ മോളെ എന്നിൽ നിന്ന് അകറ്റാൻ വല്ലോം ശ്രമിച്ച അന്ന് അവസാനിക്കും അവളുടെ ഇവിടെ താമസം…. എന്റെ മോൾക്ക് ഒരു ആയമ്മ… അതു മാത്രമായിരിക്കും ഈ ഹരിയുടെ മനസ്സിൽ അവൾക്ക് ഉള്ള സ്ഥാനം…ഹ്മ്മ്മ്…. ഹരി എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു ഒരു ദീർഘനിശ്വാസം എടുത്തു….

തുടരും…..

നെഞ്ചോരം നീ മാത്രം : ഭാഗം 4

Share this story