നെഞ്ചോരം നീ മാത്രം ❤️: ഭാഗം 6

nenjoram nee mathram

രചന: ചാന്ദിനി

ഏഹ്ഹ്...... ആഹ്ഹ.... അതിന് വട്ട....നല്ല അസ്സല് വട്ട്......എടി എന്ന് വിളിചതിന് പേപ്പർ വെയിറ്റ് എടുത്ത് അവളെന്നെ എറിഞ്ഞു.... അനന്താ........ നീ അവളെ കുറിച്ച് അന്വേഷിക്കാതെയാണോ തട്ടി കൊണ്ട് വന്നത്.... എടാ....കോട്ടേഷൻ ഏൽപ്പിച്ച അയാള് ഈ കാര്യം എന്നോട് പറഞ്ഞിരുന്നില്ല.... അല്ലടാ... ആ പെണ്ണ് ഏതാ.... സൂര്യ.....അത്, വർമ്മ ഗ്രൂപ്പിന്റെ ഓണർ, മരിച്ചു പോയ മഹേന്ദ്ര വർമ്മയുടെ മകൾ, ""ആത്മിക മഹേന്ദ്രൻ ""..... അദ്ദേഹത്തിന്റെ മകളോ..... അനന്താ.... പ്രശ്നമാകുവോ...... അദ്ദേഹം മരിച്ചെന്നു കരുതി ആ വീട്ടുകാര് പോലീസിൽ കംപ്ലയിന്റ് ചെയ്യില്ല..... ഇപ്പോൾ ഞാൻ അതെ പറ്റി ഒന്നും ആലോചിക്കുന്നില്ലടാ....... വരുന്നത് പോലെ വരട്ടെ... നീ വച്ചോ... ഞാൻ പിന്നെ വിളിക്കാം...... ഹലോ... അനന്താ.... അനന്താ....... ച്ചേ... അവൻ കാൾ കട്ട്‌ ചെയ്തല്ലോ.... ഈ പെണ്ണ് ഇതെവിടെ പോയി........ എടി..... അല്ലെങ്കിൽ വേണ്ട... പോയി നോക്കാം........ ഏഹ്ഹ്....ഇതെവിടുന്ന പട്ടി കുഞ്ഞ് കരയുന്ന ശബ്ദം........ മേശയുടെ അടിയിൽ നിന്നാണല്ലോ..... ടി...... ആമി ചുണ്ട് കൂർപ്പിച്ച് അനന്തനെ നോക്കി... ഓഹ്... അല്ല... ആമി.... നീ എന്തിനാ ഇതിന്റെ അടിയിൽ കയറി ഇരിക്കുന്നെ... ഇങ്ങോട്ട് ഇറങ്ങിക്കെ..... അപ്പോഴേക്കും ആമിയുടെ കരച്ചിലിന്റെ ശബ്ദം ഒന്ന് കൂടെ കൂടിയിരുന്നു....

എന്റെ പൊന്നു കൊച്ചെ നീ എന്തിനാ ഇങ്ങനെ കരയുന്നത്.... ഇങ്ങോട്ട് ഇറങ്ങി വാ.... ഇല്ല ആമി വരൂല.... ശോ.... ഇത് വലിയ ശല്യം ആയല്ലോ.... ഞാൻ പറയുന്നതൊന്നു കേൾക്ക് ഇറങ്ങി വാ.... ഇല്ല എന്നു പറഞ്ഞില്ലേ.... നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുത്.... ഇങ്ങോട്ട് ഇറങ്ങി വരാൻ...... മ്മ്മ്..... ആമി പിന്നെയും കരയാൻ തുടങ്ങി.... കൊച്ചേ നീ എന്തിനാ ഇങ്ങനെ കരയുന്നെ..... കൊച്ചല്ല... ആമി.... ആഹ്ഹ..... ആമിയെങ്കിൽ ആമി..... ആമി ഇങ്ങ് ഇറങ്ങി വന്നേ... ഞാൻ ചോദിക്കട്ടെ...... ഇറങ്ങി വന്നാൽ നീ വഴക്ക് പറയുവോ..... ഇല്ല.... ഒന്നും പറയില്ല.... ഇങ്ങ് വാ..... ഇറങ്ങി വന്ന പാടെ അനന്തൻ ആമിയുടെ ചെവിയ്ക്ക് പിടിച്ചു തിരിച്ചു....... ആഹ്ഹ്.... വിട്.... ആമീടെ ചെവിന്ന് വിട്.... എടാ പട്ടി... വിടടാ.... നീ എന്താടി വിളിച്ചേ.... ഒന്നൂടെ വിളിക്കടി.... ഇല്ല... ഇനി വിളിക്കൂല... വേദനിക്കണു..... മ്മ്മ്മ്.. ഇനി മേലിൽ അങ്ങനെ വിളികുവോ.... ഇല്ല..... ആമി നിന്നോട് കൂട്ടില്ല... ആമിയെ അച്ഛന്റെ അടുത്ത് കൊണ്ടാക്ക്‌.... തൽക്കാലം നീ ഇവിടെ നിന്നും എവിടേയ്ക്കും പോകുന്നില്ല..... ഇല്ല.... എനിക്കിപ്പോ അച്ഛന്റെ അടുത്ത് പോണം.... കൊണ്ട് ചെന്ന് ആക്ക്... ഇത് വലിയ മാരണം ആയല്ലോ.... ഇതിനെ എങ്ങനെയാ ഇനി ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നെ.... ദേഷ്യപെട്ടിട്ടു കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.....

ഒന്ന് മയത്തിൽ പറഞ്ഞു നോക്കാം..... ആമി...... മ്മ്മ്..... ആമി നല്ല കുട്ടിയാണോ, ചീത്ത കുട്ടിയാണോ..... ആമി നല്ലകുട്ടിയാന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടല്ലോ..... ആഹ്.... (വേറെ എങ്ങും ഇല്ലെങ്കിൽ ) നീ ഇപ്പോ എന്താ പറഞ്ഞെ.... ഒന്നും പറഞ്ഞില്ലല്ലോ........ എന്തോ പറഞ്ഞു..... ഓഹ്....അതോ... അത്..... ആഹ്ഹ്... ആമി നല്ല കുട്ടിയാണെന്ന് ആമിടെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ..... ആ നിമിഷം ആമി കണ്ണ് വിടർത്തി അനന്തനെ നോക്കി..... ഏഹ്ഹ്... ആമീടെ അച്ഛനെ അറിയുവോ... അറിയൂലോ.... ആമീടെ അച്ഛൻ പറഞ്ഞിട്ട ഞാൻ ആമിയെ ഇങ്ങോട്ട് കൊണ്ട് വന്നത്.... ആണോ..... അല്ല നിന്റെ പേരെന്താ..... അനന്തഭദ്രൻ...... അനന്തൻ... ആമി അങ്ങനെ വിളിച്ചോട്ടെ.... ഉം.... വിളിച്ചോ..... അപ്പൊ അനന്തൻ ആമിയെ, ആമീടെ അച്ഛന്റെ അടുത്ത് കൊണ്ട് പോകുവോ.... ഞാൻ പറയുന്നതെല്ലാം അനുസരിച്ച് നല്ല കുട്ടിയായി നിന്നാൽ ആമിയെ കാണാൻ അച്ഛൻ വരൂലോ.... ഉവ്വോ....സത്യാണോ... അനന്തൻ ആമിയെ പറ്റിക്കുവോ.... ഇല്ല..... പക്ഷെ ഞാൻ പറയുന്നത് പോലെ കേൾക്കണം..... ഉം... ശരി... ഇനി അനന്തൻ പറയുന്നതെല്ലാം ആമി കേട്ടോളാം....... ആ... നല്ല കുട്ടി.... (എന്റെ ദൈവമേ ഞാൻ കുറെ പാട് പെടും ) 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 കാര്യങ്ങൾ ഞാൻ പറഞ്ഞത് പോലെ തന്നെ നടക്കണം........

മാണിക്യമംഗലത്കാര് ഭീഷണിപ്പെടുത്തിയാണ് ആ കോളനിക്കാരെ ഒഴുപ്പിച്ചത് എന്ന് നിങ്ങൾ അവരെ കൊണ്ട് പോലീസിൽ പറയിപ്പിക്കണം....... ഇതിന്റെ പിന്നിൽ മാണിക്യമംഗലത്തെ സൂര്യനാരായണൻ ആണെന്നും പറയണം........ ആതിനാണ് ചോദിക്കുന്ന കാശ് ഞാൻ എണ്ണി തന്നത്.... ഇനി, വാക്ക് മാറാരുത്... അങ്ങനെ ഉണ്ടായാൽ അറിയാലോ ഇന്ദ്രനെ.... അറിയാം സാറേ.... പറഞ്ഞ വാക്ക് ഞങ്ങൾ പാലിക്കും... പിന്നെ ഒരു പേടി അവനെയാ... ഭദ്രനെ...... ഏയ്യ്.... തൽക്കാലം അവന്റെ ശല്യം ഉണ്ടാവില്ല... അവൻ നാട്ടിൽ ഇല്ലായെന്ന അറിഞ്ഞത്........ ഇനി അവൻ വന്നാലും, ഒന്നും ചെയ്യാൻ പോകുന്നില്ല.... അത് ഞാൻ നോക്കിക്കൊള്ളാം........... ഇന്ദ്രേട്ടാ...... (അവരോട് പറഞ്ഞത് ഗൗരി കേട്ട് കാണുവോ.....) എന്താ....... അതാരാ...... അറിഞ്ഞിട്ട് എന്തിനാ....... എനിക്ക് ഒന്നിനും അല്ല.... പക്ഷെ വെറുതെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്കൊന്നും ഏട്ടൻ പോകരുത്.... ഞാൻ എന്ത് വേണം എന്ന് നീ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല.... മനസ്സിലായോ.... ഉം.... ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ ഒന്നും ഇല്ലയെന്നു നീ പറഞ്ഞതാണ്... എങ്കിലും വീണ്ടും ചോദിക്കുവാ... നിനക്ക് ആ മാണിക്യമംഗലത്തെ സൂര്യനും ആയി എന്തെങ്കിലും ബന്ധമുണ്ടോ??? ഏഹ്ഹ്.... ഏയ്യ്... ഇല്ലേട്ടാ.... ഉം... ഉണ്ടാവരുത്....

അങ്ങനെ എന്തെങ്കിലും ഉണ്ടെന്ന് ഞാനറിഞ്ഞാൽ... അറിയാലോ നിനക്കെന്നെ.... ഉം...... ഗൗരി....കാണണം എന്ന് പറഞ്ഞു വിളിച്ചിട്ട് താൻ എന്താ ഒന്നും മിണ്ടാത്തെ.... സൂര്യേട്ടാ...... അത്, ഇന്ദ്രേട്ടൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടെന്നൊരു തോന്നൽ....... ഏട്ടൻ ഒന്ന് സൂക്ഷിക്കണം.... ഇത് പറയാനാണോ പെണ്ണെ നീ എന്നെ ഇത്ര അത്യാവശ്യമായി വിളിച്ചു വരുത്തിയത്..... സൂര്യേട്ടന് എല്ലാം തമാശയാ.... എന്റെ പേടി എനിക്കെ അറിയൂ..... നീ പേടിക്കണ്ട ഗൗരി..... അങ്ങനെ ഇന്ദ്രൻ എന്നെ ഒന്നും ചെയ്യില്ല... ആ കാര്യത്തിൽ ഏതായാലും എനിക്ക് പേടിയില്ല.... എന്റെ ടെൻഷൻ മുഴുവൻ നമ്മുടെ കല്യാണ കാര്യത്തെ കുറിച്ചോർത്താണ്.... ആ കാര്യത്തിൽ എനിക്കും പേടിയുണ്ട് സൂര്യേട്ടാ..... നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു ഇന്ന് ഇന്ദ്രേട്ടൻ ചോദിച്ചു.... എന്നിട്ട് താൻ എന്ത് പറഞ്ഞു... തൽക്കാലം ഒരുബന്ധവും ഇല്ലായെന്ന് കള്ളം പറഞ്ഞു... പക്ഷെ എത്ര നാളിങ്ങനെ കള്ളം പറഞ്ഞു രക്ഷപ്പെടും...... ഓർത്തിട്ട് എനിക്ക് കയ്യും കാലും വിറയ്ക്കുന്നു..... നീ ഇങ്ങനെ പേടിക്കാതെ എന്റെ ഗൗരി കൊച്ചേ....അങ്ങനൊന്നും നിന്നെയി സൂര്യൻ വിട്ട് കളയില്ല.... പോരെ??? ഉം...... ഹൃദയം നിറഞ്ഞൊരു പുഞ്ചിരി ഗൗരി സൂര്യന് സമ്മാനിച്ചു..... 🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

ഏഹ്ഹ്... ഏഹ്ഹ്..... എന്റെ പൊന്ന് കൊച്ചേ, ഇനി എന്തിനാ ഇങ്ങനെ കരയുന്നത്...... അനന്താ... ആമിയ്ക്ക് വിശക്കുന്നു... 🥺 അപ്പോഴാണ് ഇത്രയും സമയം ആയിട്ടും രണ്ടാളും ഒന്നും കഴിച്ചിട്ടില്ലായെന്നത് അനന്തനും ഓർക്കുന്നത്...... ച്ചേ.... ഇത് വരെ ഒന്നും ഉണ്ടാക്കിയില്ലല്ലോ.... ഇനി ഇപ്പോൾ എന്താ ചെയ്ക..... അടുക്കളയിൽ സാധങ്ങൾ എല്ലാം ഉണ്ട്... മ്മ്.... കഞ്ഞി ഉണ്ടാക്കാം..... അതെ... ഞാൻ പെട്ടന്ന് കുറച്ച് കഞ്ഞി ഉണ്ടാക്കാം....അത് വരെ നീ.... മ്മ്ഹ്.... ഹ്.... ആമി... (ഇവളെ ഞാൻ ഇന്ന് ) ആ ആമി... അത് വരെ ആമി നല്ല കുട്ടിയായി ഇരിക്കണം... കേട്ടോ... ആമി നല്ല കുട്ടിയായി ഇരുന്നോളാം... അനന്തൻ പോയി കഞ്ഞി ഉണ്ടാക്കിക്കോ... ശരി.... അല്ലെങ്കിൽ വേണ്ട... വാ എന്റെ കൂടെ അടുക്കളയിലേയ്ക്ക് പോരെ.... ഇവിടെ ഒറ്റയ്ക്കിരിക്കണ്ട.... മ്മ്...... അനങ്ങാതിരിയ്ക്ക് കൊച്ചേ..... അതിന് ആമി ഒന്ന് ചുണ്ട് കൂർപ്പിച്ചു അനന്തനെ നോക്കി.... ഓഹ്... അല്ല... ആമി..... ആമി നല്ല കുട്ടിയായി ഇരുന്നാലേ ഞാൻ അച്ഛനെ കാണിക്കാൻ കൊണ്ട് പോകു... എന്ന ആമി നല്ല കുട്ടിയായി ഇരുന്നോളാം..... വാ.... കഞ്ഞി കുടിയ്ക്കാം.......

ഉം... ദാ... കുടിച്ചോ..... ആമി സന്തോഷത്തോടെ തല കുലുക്കി, കഞ്ഞി കുടിയ്ക്കാൻ തുടങ്ങി..... അതെ.... ഇങ്ങനെ കുടിച്ചാൽ, നിനക്ക് മാറിയുടുക്കാൻ ഞാൻ ഇവിടെ തുണി മേടിച്ച് അടുക്കി വച്ചിട്ടൊന്നും ഇല്ല...... എന്താ അനന്താ....... അതെ... ഇങ്ങനെ തുണിയിൽ മുഴുവൻ ആക്കി കുടിയ്ക്കാതെ വൃത്തിയായിട്ട് കുടിയ്ക്ക്‌ എന്റെ കൊ..... അല്ല ആമി...... ആമിയ്ക്ക് ഇങ്ങനെ കുടിയ്ക്കാനെ അറിയൂ അനന്താ....... ഇങ്ങ് കൊണ്ട് വാ.... ഞാൻ കോരി തരാം..... സത്യായിട്ടും അനന്തൻ ആമിയ്ക്ക് കോരി തരുവോ....... ആമി കണ്ണ് വിടർത്തി അനന്തനോട് ചോദിച്ചു....... ഉം... ഇങ്ങ് കൊണ്ട് വാ..... അച്ഛൻ ആമിടെ അടുത്തൂന്ന് പോയെ പിന്നെ ആമിയ്ക്ക് ആരും കോരി തരാറില്ല....... ആ നിമിഷം അനന്തന് എന്തിനോ ആ പെണ്ണിനോട് ഒരു വാത്സല്യം തോന്നി....... കഴിച്ചു കഴിഞ്ഞില്ലേ... പോയി കൈ കഴുകി വാ... ഉം.... അനന്താ... ആമി കൈ കഴുകി.... എങ്കിൽ നേരത്തെ കിടന്ന മുറിയിൽ പോയി കിടന്നോ.... ആമിയ്ക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ അനന്താ...... അതിന്.... അനന്തനൂടെ വാ...... ഏഹ്ഹ്ഹ്............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story