നീയെൻ സ്വരമായ്✨: ഭാഗം 1

neyenswaramay

രചന: പ്രണയമഴ

കൈയില്ലായി ചെങ്കൊടി ഏന്തി വരുന്നവനെ അവള് ഏറെ പ്രണയത്തോടെ നോക്കി........ കണ്ണുകളിൽ നിറയെ അവൻ പിടിച്ച ആ കൊടിയോട് ഉള്ള പ്രണയം കാണപ്പെട്ടു....... അവള് അവൻ്റെ കണ്ണിലെ തീക്ഷ്ണതയിലേക്ക് തന്നെ നോട്ടം എറിഞ്ഞു......... മുദ്രാവാക്യം ഏറ്റു വിളിച്ചു കൊണ്ട് വരുന്നവന് നേരെ ഒരു കല്ല് വന്നു പതിക്കുന്നത് അവള് കണ്ടു......... ഓടി ചെന്നവൾ അതിന് മുന്നിൽ നിന്നു... കല്ല് ശക്തിയിൽ അവളുടെ നെറ്റിയിലെക്ക് പതിച്ചു..... ✨__________✨ ദച്ചു മോൾ എപ്പോഴാ വന്നെ..... ഒത്തിരി ആയല്ലോ ഇങ്ങോട്ട് ഒക്കെ കണ്ടിട്ട്.... എന്തേ നീയും ആരവും പിണങ്ങിയോ....? അങ്ങനെ ഒന്നും ഇല്ലെന്ന് എൻ്റെ അമ്മകുട്ടി...... ഞാൻ അച്ചെടെ വീട്ടിൽ പോയിരുന്നു അവിടെ കാവിൽ ഉത്സവം ആരുന്നു.....

ആ കൊരങ്ങൻ ഒന്നും പറഞ്ഞില്ലേ അവനോട് ഞാൻ പറഞ്ഞിട്ട് ആണല്ലോ പോയത്......!!അവനോട് വരാനും പറഞ്ഞു ...വന്നില്ലവൻ നാറി...പിന്നെ ഞാൻ ആകെ വരാതെ നിന്നിട്ട് മൂന്നാല് ദിവസം അല്ലേ ആയുള്ളൂ.... ഇല്ലടി ഞാൻ പറഞ്ഞില്ല...എന്തെ നീ എന്തോ ചെയ്യും എന്നെ... ഡാ ചെക്കാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ഞാൻ ആൾ പിശക് ആണെന്ന് നിനക്ക് അറിയില്ലേ...ഇട്ടിരുന്ന ഷർട്ടിൻ്റെ സ്ലീവ് മടക്കി ധച്ചു ഗമയോടെ പറഞ്ഞു.... ഓ പിന്നെ നീ വല്യ കരാട്ട ആണെന്നും വച്ച് ഞാൻ എന്തോ വേണം എന്ന പറയണേ......വീണ്ടും പുച്ഛം.... ഡാ...നിന്നെ ഇന്ന് ഞാൻ......! എന്നും പറഞ്ഞ് അവള് അവൻ്റെ പിറകെ ഓടി കൂകി വിളിച്ചു കൊണ്ട് ആരവ് മുന്നേയും...........!!! അവസാനം ഓടിച്ചിട്ട് പിടിച്ച് അവൻ്റെ നടുമ്പോറം നോക്കി നല്ല അടിയും കൊടുത്തവൾ അവനെ നോക്കി പുച്ഛിച്ചു....

ലവൻ ആണേ വീണിടം വിഷ്ണുലോകം എന്നും വച്ച് അവിടെ കിടന്നു കാറാൻ തുടങ്ങി... ശവമെ...നന്ദി വേണം എടി നാറി....ഒന്നും ഇല്ലേലും നിൻ്റെ ഫുഡിൻ്റെ പാത്രത്തിൽ നിന്നും കൈയിട്ട് വാരി നിന്നെ അമ്മേടെ കയ്യിലെ ചീത്ത കേൾപ്പിക്കാതെ നിക്കുന്നില്ലെ......... ആ എന്നോട് ഇങ്ങനെ ദ്രോഹം ഒക്കെ ചെയ്യാൻ എങ്ങനെ തോന്നുന്നു.....🤧 വോ.......എന്നേം കൂടെ പട്ടിണിക്കിട്ട് മൊത്തം അകത്താക്കും എന്ന് പറയണ്ട നാറി..... ഓ...അത്രേ ഉള്ളൂ അല്ലേ.... ഓ.....വന്നോ ദക്ഷ ദിനേശ്... അത് ചോധിച്ചയാളെ നോക്കിയവൾ വെളുക്കെ ചിരിച്ചു..... അവൾടെ പ്ലിംഗസ്ക്യ ഭാവം കണ്ട് നിലത്ത് കിടന്നവൻ ഊറി ചിരിച്ചു...... *അർണവ് അശോക് * ഇവിടെ ഉണ്ടായിരുന്നോ.....അറിഞ്ഞില്ല ഞാൻ....😌

ഇപ്പൊ അറിഞ്ഞല്ലോ....എൻ്റെ ചെക്കനെ നീ കൊന്നോടി കുരുട്ടെ.... ഹും....എൻ്റെ ചങ്ക ...ഞാൻ തല്ലും... അല്ലെട..... അതെ ....അതെ... മൂടും താങ്ങി ആരവ് എഴുന്നേറ്റു നിന്ന് അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു....... ഓ... ഓ...ശെരി......!!! നമ്മൾ പോയെ.....🚶🏻‍♀️ എന്നും പറഞ്ഞ് അർണവ് അവിടെ നിന്നും പോയി........ എന്താ ഡീ...അമ്മേടെ വീട്ടീന്ന് വന്ന പാടെ ഇങ്ങോട്ട് ആണെന്ന് തോന്നുന്നു ലോ.... ഹമ്മ്.....!!! ഞാൻ ഇല്ലെ ഒരു സ്വപ്നം കണ്ടു....ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി എൻ്റെ നെറ്റി പൊട്ടിച്ച് ചോര ഒലിപ്പിച്ചു ഞാൻ......നിനക്ക് അറിയാലോ നിക്ക് ചോര വരണത് ഇഷ്ടല്ല.... ഇഷ്‌ടല്ല ...പേടി എന്ന് പറ.... ആ അങ്ങനെ തന്നെ.....എനിക്ക് ഇപ്പൊ പേടി ആകുവാ....ചോര വരുമോ ഡാ...നെറ്റി പൊട്ടുമോ....☹️ യെൻ്റെ മോളെ .....നീ എന്തോന്ന് ഇങ്ങനെ.... ആട്ടെ ആരെ ആണ് സ്വപ്നം കണ്ടേ....

ഓ...കോപ്പ്...അതാരെന്ന് ഒന്നും ഞാൻ ചിക്കി ചികയുന്നില്ല....എനിക്ക് എൻ്റെ നെറ്റിയെ ഓർത്ത പേടി....ചോര വരുമേട....... പോട്ടെ...എല്ലാ എങ്ങന പോട്ടുന്നെ.... എന്തോ ഒരു പാർട്ടി പരിപാടി ആണ് ...അപ്പോ മുദ്രാവാക്യം വിളിച്ചു വരുന്നാലുടെ നേരെ എറിയുന്നത് ആണ്...ഞാൻ തന്നെ പോയി ആ ഏറു വാങ്ങിച്ചു..... ഓ...നീ പെടിക്കല്ലെ....നമ്മക്ക് പാർട്ടി പരിപാടി ഉള്ള ഒരിടത്തും പോകണ്ട.... എന്നാലും...ഒരിക്ക സ്കൂട്ടറിൽ നിന്നും വീഴുന്ന സ്വപ്നം കണ്ട് അത് ഫലിച്ചത് ആണ്.....അങ്ങനെ വേറെയും കൊറേ...അതാണ്....☹️ നീ ഒന്ന് അടങ്ങ് പെണ്ണേ...അങ്ങനൊന്നും ഇല്ല.... പ്യോട പട്ടി.... നീ പോടി മാക്കാചി....നിൻ്റെ സ്ഥാനത്ത് വേറെ പെൺപിള്ളേർ ആണേ ആ ചെക്കൻ ആരായിരിക്കുമെന്ന് ഓർത്താവും നടക്ക.....ഇതിങ്ങനെ ഒരെണ്ണം......

ഈ😁😁...നെറ്റി മുറിഞ്ഞ് എന്നോർത്ത ടെൻഷൻ കൊണ്ട് ആളെ ശ്രാധിക്കൻ പറ്റിയില്ല ഡാ....എന്തായാലും ആദ്യം ഞാൻ അയാളെ നല്ലോണം വായി നോക്കി നിന്നിരുന്നു..... നിൻകൊന്നിന്നെ ഒപ്പിച്ചു തന്നിട്ട് വേണം നിൻ്റെ ലവൻ്റെ ചെലവിൽ പുട്ടടിക്കൻ.... ഫ...പോയി വല്ല പണിയും എടുക്കേടാ നാറി.....ക്രാ തു...അവൻ വന്നേക്കുവാ ഒസിലടിക്ക്..... ഓ... 🙂സെഡ് ആക്കി.... പോവാ ഞാൻ.....🙂 ഡാ...ചെക്കാ...... മതി മതി ദചൂ......നീ ഇങ്ങനെ ഒന്നും പറയും എന്ന് ഞാൻ വിചാരിച്ചിന്നില്ല...... ഡാ... അമ്മ രണ്ട് കുറ്റി പുട്ടും കടലയും എടുത്ത് വെയ്......... വിശക്കുണ്..... നീ...നന്നാവില്ല അല്ലേ...🙂 തെറ്റ് ധരിക്കരുത് നീ......😌😌 അവൻ പോയ വഴിയേ നോക്കി ചിരിച്ചിട്ട് അവളും അവൻ്റെ പുറകെ ചെന്നു..... മേശക്ക് അടുത്തേക്ക് ചെന്നതും കണ്ടു പുട്ടിനോട് യുദ്ധം ചെയ്യുന്ന ആരവിനെ .... പിന്നെ അവളും വിട്ടില്ല ഓടിച്ചെന്ന് അവൻ്റെ പ്ലേറ്റിൽ കൈയിട്ട് വാരി തിന്നാൻ തുടങ്ങി......!!

ഇവരെ തീറ്റ കണ്ട് വന്ന അർണവ് കഴിക്കാൻ എടുത്ത് വച്ച ഫുഡ് കൂടെ അവർക്ക് കൊടുത്തിട്ട് എഴുനേറ്റു പോയി....... ധാങ്സ്....വായിൽ പുട്ടും തിരുകി രണ്ടും കോറസ് പാടി.... ഓ വരവ് വചേക്കുന്നു...... വൈകീട്ട് വരെ അവിടെ തന്നെ ചൊറിയും കുത്തി ഇരുന്നിട്ടണ് ദച്ചു മടങ്ങിയത്..... ✨__________✨ ശിവ മതിയേട എത്ര നേരമായി എന്നോ....പോ പോയി ചെന്ന് കിടക്ക്..... ഇത്തിരി കൂടെ ഉണ്ടമ്മാ...അതൂടെ കഴിയട്ടെ..... ഈ നേരം അത്രേം പാർട്ടി പറഞ്ഞ് നടന്നിട്ട് അല്ലേ...ഇനിപ്പം കാലത്ത് എഴുനേൽക്കാൻ ഉള്ളതല്ലേ....മതി.... പറഞ്ഞ പോലെ.....!!! അവൻ കയ്യിലെ പുസ്തകം പൂട്ടി വച്ച് ചെന്ന് കിടന്നു...... മനസ്സിൽ നിറയെ ഒരാൾഡെ മുഖം നിറഞ്ഞു.....അവ മാത്രം..... ചുണ്ടിൽ പുഞ്ചിരി ആയി അവൻ ഉറക്കത്തെ പുൽകി..... തുടരും......

Share this story