നീയെൻ സ്വരമായ്✨: ഭാഗം 14

neyenswaramay

രചന: പ്രണയമഴ

ഇത്...ഇതാ എൻ്റെ ഫിയാൻസ്... രുദ്രാൻഷ്....ശിവെട്ടൻ്റെ ട്വിൻ ബ്രദർ.....!!!!!!!!! ഒക്കെ കേട്ടപ്പോ ദച്ചുവിന് സന്തോഷിക്കാൻ കൂടെ പട്ടുനുണ്ടായിരുന്നില്ല.......ഇപ്പോഴത്തെ അവൻ്റെ അവസ്ഥ അറിയാതെ അപ്പോഴും അവളുടെ ഉള്ളം നീറി.....!!!! കൂടുതൽ എന്തെങ്കിലും സംസാരിക്കും മുന്നെ ഡോക്ടർ വെളിയിലേക്ക് വന്നിരുന്നു......!! പൈഷ്യൻ്റിൻ്റെ ആരേലും ഇപ്പൊ ഇവിടെ ഉണ്ടോ...... ഡോക്ടർ...ഞാൻ അവൻ്റെ ബ്രദർ ആണ്.... സീ...ഇപ്പോഴൊന്നും പറയാൻ കഴിയില്ല....തലയിൽ ചെറുതല്ലാത്ത പരിക്ക് ഉണ്ട്...ആൾ മരുന്നിനോട് പ്രതികരിച്ചു വരുന്നതേ ഉള്ളൂ....lets pray....!!! ഡോക്ടർ പറഞ്ഞ ഓരോ വാക്കും അവരെ എല്ലാവരെയും ഒത്തിരി വേദനിപ്പിച്ചു..... ചുണ്ടുകൾ കൂട്ടി പിടിച്ച് കരച്ചിൽ അടക്കാൻ പാട് പെടുന്ന ദച്ചുവിനേ ആരു ചേർത്ത് പിടിച്ചു..... രുദ്രൻ്റെ ആവിശ്യ പ്രകാരം അവർ എല്ലാവരും വീട്ടിലോട്ടു മടങ്ങാൻ സമ്മതിച്ചു.... അപ്പോഴും ദച്ചു അനങ്ങാതെ ഐസിയു ഡോര് നോക്കി നിൽപ്പ് തന്നെ ആയിരുന്നു..... അവസാനം ആരു നിർബന്ധിപ്പിച്ച് അവിടെ നിന്നും കൂട്ടി.....!!! അർചിയേ വീട്ടിലോട്ടു കൂട്ടാൻ അവൾടെ അച്ഛൻ വന്നിരുന്നു...അവളെ വീട്ടിൽ ആക്കി അയാൾ തിരിച്ച് ആശുപത്രിയിലേക്ക് വന്നു.... കൂടെ ശിവേടെ അമ്മയും ഉണ്ടായിരുന്നു.... ✨________✨

വീട്ടിലോട്ട് ചെന്ന ദച്ചു ആരോടും മിണ്ടാതെ മുറിയിലേക്ക് ചെന്ന് കതക് അടച്ചു.....!!! നേരം ഇരുട്ടി......!!! കാലം തെറ്റി കൊണ്ട് മഴക്കോൾ ഉണ്ടായിരുന്നു അന്ന്... അവള് ചെന്ന് ടെറസ്സിൽ ഇരുന്നു.... മനസ്സ് അപ്പോഴും വിങ്ങി പൊട്ടുന്നുന്നത് അവൾക് അറിയാമായിരുന്നു.....!!! ഇളം കാറ്റ് വീശിയടിച്ചു......!!! എങ്ങും മുല്ലപൂവിൻ ഗന്ധം പരത്തി കൊണ്ടവ തഴുകി തലോടി......!!! മണ്ണിൻ്റെ മണം ഉണർത്തി കൊണ്ട് മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി........!!! അവയെ നാസികയിലേക് വലിച്ച് എടുത്തവൾ ആ മഴയിലെക് ഇറങ്ങി..... കണ്ണുകൾ നിറഞ്ഞൊഴുകി......!!! ആ കണ്ണുനീർ തുള്ളികളെ അവള് സ്വതന്ത്രമായി വിട്ടു........!!! ✨________✨ പിറ്റേന്ന് കാലത്ത് തന്നെ അർച്ചിയും ദച്ചുവും നിഷിയും ആരുവും ആശുപത്രിയിലേക്ക് എത്തിയിരുന്നു........!!! എല്ലാവരെയും നോക്കി തലക്ക് കൈ കൊടുക്കാനെ രുദ്രന് കഴിഞ്ഞുള്ളൂ.....!! അതിന് കാരണംവും ഉണ്ട്...ഐസിയുവിൽ കിടക്കുന്ന ശിവയെ കുറിച്ച് ആലോചിച്ച് അവൻ ആകെ ടെൻഷൻ ആയിരുന്നു...അതിൻ്റെ കൂടെ കരഞ്ഞ് ഇരിക്കുന്ന അർച്ചിയം കൂടെ ദച്ചുവും എല്ലാവരെയും കൂടെ എങ്ങനെ മാനേജ് ചെയ്യണം എന്നവന് ഒരെത്തും പിടിയും ഇല്ലായിരുന്നു..... എങ്കിലും അവർ വരുന്നതിൽ നിന്നും അവരെ തടയാനും പറ്റില്ലായിരുന്നു അവന്......!!!

അവരെ നോക്കി നിൽക്കെ ആണ് ഡോക്ടർ വെളിയിലേക്ക് വന്നത്....... ശിവാൻഷിൻ്റെ കൂടെ ഉള്ളാൾ താൻ അല്ലേ.... അതെ ....!! മ്മ്...ഇപ്പൊ ആൾ മരുന്നിനോടു ഒക്കെ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.....തലയിലെ മുറിവും വല്യ കുഴപ്പം ഇല്ല......!!!! കാലിനും കൈക്കും ഒക്കെ ഇഞ്ചുറി ഉണ്ട്.... തലയിലും ആഴത്തിൽ അല്ലായെങ്കിലം മുറിവുണ്ട്.... ഇൻ്റേണൽ ഇഞ്ചുറിയിൻ്റെ ആഴം കുറഞ്ഞത് ഭാഗ്യം.... ആൾകു ഇനിയും ബോധം വന്നില്ല.....ബാക്കി ഒക്കെ എങ്ങിനെ ആണെന്ന് അപ്പോഴേ പറയാൻ പറ്റൂ....വേറെ പേടിക്കാൻ ഒന്നുമില്ല...ആൾക്ക് ബോധം വന്ന അപ്പോ അറിയിക്കാം...ഇപ്പൊ സെടേഷനിൽ ആണ്....!!! ഓകെ..ഡോക്ടർ....!!! മുറിവുകൾ ഉണ്ടെങ്കിലും അവൻ്റെ ജീവന് ആപത്ത് ഒന്നും ഇല്ലെന്ന വാർത്ത അവരെ തെല്ലൊന്നു എല്ലാ ആശ്വസിപ്പിച്ചത്....എന്തോ വല്ലാത്തൊരു സമാഥനാം വന്നു നിറയും പോലെ തോന്നി അവർക്ക്....!!! ഇനി എല്ലാർക്കും വീട്ടിൽ പോവാലോ...വേറെ കുഴപ്പം ഒന്നുമില്ല...നിങൾ ഒരുപാട് പേർ ഇവിടെ നിക്കണം എന്നില്ല...... രുദ്രൻ പറഞ്ഞു... എന്ന അവിടെന്ന് അണുവിട മാറില്ല എന്ന വാശിയോടെ നിൽകുവായിരുന്ന് ദച്ചു...... അവളുടെ പ്രവർത്തി ആരു ഒഴികെ ബാക്കി ഉള്ളവരിൽ സംശയം ജനിപ്പിച്ചു....... ✨________✨

ശിവയുടെ പോലെ തന്നെ ഒരു മാറ്റവും ഇല്ലാത്ത ആൾ....!!! രുദ്രൻ കുറച്ചൂടെ മോഡേൺ ആണെന്ന് തോന്നുന്നു എന്നത് ഒഴിച്ചാ പ്രത്യക്ഷത്തിൽ വേറെ ഒരു മാറ്റവും കാണാൻ ഇലായിരുന്ന്.... ദച്ചു അവനെ നോക്കി ഓർത്തു.....!! ദച്ചു......!!! അവളുടെ ഷോൾഡറിൽ കൈവച്ച് ആർച്ചി വിളിച്ചു.... മ്മ്.... നിനക്ക് ശിവെട്ടനെ ഇഷ്ടം ആണോ....? ആർചി അത് ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തന്നെ അവള് ആണെന്ന് തലയാട്ടി..... നീ എന്തിനാ പിന്നെ ഏട്ടനെ കാണുമ്പോ ഒഴിഞ്ഞ് നടന്നെ...?എന്നോട് ഈ ആക്സിഡൻ്റ് പറ്റണെ തൊട്ട മുന്നെ വിളിച്ചപ്പോ പോലും ചോദിച്ചിരുന്നു...... ഞ..ഞാൻ കരുതി നിൻ്റെ ആൾ ശിവ സാർ ആണെന്ന്..... മ്മ്...ഇന്നലെ നിൻ്റെ ഭാവങ്ങൾ കണ്ടപ്പോ തോന്നി.....!!! മ്മ്...ഞാൻ അന്ന് നിങ്ങളെ രണ്ടാളെയും കണ്ടിട്ടാവണം ശിവ സാർ ആണെന്ന് വച്ചു...അപ്പോ ആൾ നാട്ടിൽ അല്ലായിരുന്നോ...?

മ്മ്ഹ്...ആൾ ബാംഗ്ലൂരിൽ ഉള്ള കോളജിൽ ആണ് വർക്ക് ചെയ്യണേ....!!!നാട്ടിൽ വന്ന കാട്ടി താരം എന്ന് വച്ച സർപ്രൈസ് എന്നൊക്കെ പറഞ്ഞത്..... മ്മ്....... നിങൾ രാവിലെ വന്നിരിക്കുന്നത് അല്ലേ...നേരം ഉച്ച ആകാറായി....വീട്ടിലോട്ടു ചെല്ലുന്നില്ലെ....ഇല്ലെങ്കിൽ ഭക്ഷണം വാങ്ങി തരാം അത് ചെന്ന് കഴിക്കു.... വേണ്ട രുദ്രെട്ട....പിന്നെ കഴിക്കാം.... അത് നിനക്ക് ആവും ....പക്ഷേ ഇവർക്കോ...അവൻ ദച്ചുവിനെ ചൂണ്ടി പറഞ്ഞു.... എനിക്കും വേണ്ട......ഡോക്ടർ വന്നിട്ട് പോകാം ഇനി എന്തിനും.....!!! ഹമ്മ്.... കുറച്ച് നേരം കഴിഞ്ഞതും ഡോക്ടർ ഐസിയു ഡോരിന് വെളിയിലേക്ക് വന്നു....... ഡോക്ടറെ കണ്ട പാടെ രുദ്രൻ അവരുടെ അടുത്തേക്ക് ചെന്നു..... സീ..mr...!!! രുദ്രാൻഷ്... ഹ... പൈഷ്യെൻ്റിന് ബോധം വന്നിട്ടുണ്ട്....but......... എന്താ.......!! He has lost his ability to speak.......!!!!! പെട്ടന്ന് ഉണ്ടായ ഷോക് ആകാം....!!!ആൾക്ക് സംസാര ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story