നീയെൻ സ്വരമായ്✨: ഭാഗം 19

neyenswaramay

രചന: പ്രണയമഴ

ശിവ ഞെട്ടി കൊണ്ട് അവളെ നോക്കി..... ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ വാക്കുകൾ അവളിൽ നിന്നും കേൾക്കാൻ എന്നാ ഇങ്ങനെ ഒരവസ്ഥയിൽ തനിക്ക് പറ്റില്ല ഈ പ്രണയം സ്വീകരിക്കാൻ.....!!! അവൻ എന്തോ ആംഗ്യം കാണിക്കാൻ വേണ്ടി നോക്കും നേരം ദചു അവനെ തടഞ്ഞു..... എനിക്ക്..... ഇപ്പോഴേ ഒരുത്തരം പറയണം എന്നില്ല....ഞാൻ വെയ്റ്റ് ചെയ്യാം...പക്ഷേ പോസറ്റീവ് ആയി മറുപടി തരണേ.....!!!! അവൻ ഇല്ലെന്ന് തലവെട്ടിച്ചു....... അതാ പറഞ്ഞെ ആലോചിച്ചിട്ട് പറഞ്ഞാ മതിന്ന്......!!! എന്ന ഞാൻ ഇറങ്ങുവാണ്.....!!! ✨________✨ ആരുവെ വാ പോകാല്ലോ.... മ്മ്...എല്ലാ നീ തുറന്നു പറഞ്ഞോ...? എന്ത് പറഞ്ഞുന്ന...?(നിഷി) ഇവൾക്ക് ശിവ സാറേ ഇഷ്ടം ആണ്...അത് തുറന്നു പറഞ്ഞോ എന്ന്...ഇന്ന് പറയും എന്നൊക്കെ പറഞ്ഞ വന്നെ...! ഞാൻ പറഞ്ഞു.....!!! ആഹാ...എന്നിട്ട് ഏട്ടൻ എന്താ പറഞ്ഞെ...?ഇഷ്ടമാണ് എന്ന് പറഞ്ഞോ...?(നിഷി) ഇല്ലെന്ന് തലവെട്ടിച്ച് കളഞ്ഞു നിൻ്റെ ഏട്ടൻ... ബട്ട് ഞാൻ എസ് പറയുപ്പിക്കും....😌 അതാണ്....!!! എല്ലാ...ഇവൻ ന്തെലും നീക്ക് പോക്ക് ആക്കിയോ...? മ്മ്...എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു....(നിഷി) ആഹാ ...അപ്പോ രണ്ട് പക്ഷത്തൂന്നും ചെലവ് വേണം..... എപ്പം തെരും....!!! ഉടനെ തന്നേക്കാമെ....!!! രണ്ട് പേരും ഒന്നിച്ച് പറഞ്ഞു ...... എന്താ ഇവിടേ ഒരു ടോക്ക്.....(അർച്ചി)

നിൻ്റെ അനിയത്തിയും എൻ്റെ നൻപനും സെറ്റ് ആയി ചെലവ് ചോദിച്ചതാ.....!!! ഓഹോ....അപ്പോ എനിക്കും ....പിന്നെ സെറ്റ് ആയെന്ന് വച്ച് പഠിപ്പങ്ങാനും ഉഴപ്പിയ......!!!(അർച്ചി) ശേ...നീ തനി കൂറ ചേച്ചിമാരെ സ്വഭാവം ആക്കല്ലെ..... നീ പോടി....ഇവൾക്ക് ഒരു കാര്യം കിട്ടിയ പിന്നെ അതിന് പിന്നിലാരിക്കും...അതാ ഞാൻ പറഞ്ഞെ പഠിപ്പ് മുടങ്ങിയ....കാലെ വാരി തൂത്ത് എറിയും.....(അർച്ചി) അങ്ങനെ ആണേ ഞാനും സപ്പോർട്ട് ......പിന്നെ അവളോട് മാത്രമല്ല ഇവനോടും....ഇവനും കണക്ക.... കൊപ്പൻ.....(ദച്ചു) അതെ അതെ...ഇവളെ കെട്ടി കൂടെ കൂട്ടണം എന്ന് വല്ല മോഹവും ഉണ്ടേൽ രണ്ടും ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു ജ്യോലി ആക്ക്.... കേട്ടോ....(അർച്ചി) ഉത്തരവ് മഹാറാണിമാരെ....(നിഷി) അതൊക്കെ ഒക്കെ...പക്ഷേ നിങ്ങൾക്കും ഇതൊക്കെ ഭാതകം ആണ്.... കേട്ടോ... സേച്ചിമാരെ.....(ആരു) ഞങ്ങൾ ഞങ്ങടെ കാര്യം നോക്കും ...പക്ഷേ നിങ്ങടെ രണ്ടിൻ്റെയും സ്വഭാവം അറിയുന്ന കൊണ്ട് പറഞ്ഞതാ....😌 അല്ലടാ ദച്ചു ശിവെട്ടൻ സമ്മതിച്ചോ...?(അർച്ചി) ഇല്ലെന്ന് തലയാട്ടി...നിക്കട്ട് ടൈം ഉണ്ടല്ലോ.....!!! ഹമ്മ്.... എന്ന ഞങൾ ഇറങ്ങുവാ......പിന്നെ വരാം....!!!!! ✨________✨ ശിവയുടെ മനസ്സിൽ നിറയെ ദച്ചുവിൻ്റെ വാക്കുകൾ ആയിരുന്നു....അവളിൽ നിന്നും താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ......!!!!

ഇന്ന് കേട്ടപ്പോൾ തനിക്ക് സ്വീകരിക്കാൻ പറ്റുന്നില്ല....അവളുടെ ജീവിതത്തിൽ ഒരു ദുഃഖം ആകും താൻ എന്ന വിചാരം കൊണ്ട് അവൻ അവളോടുള്ള പ്രണയം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ തീരുമാനിച്ചു......!! ✨________✨ ദച്ചുവിൻ്റെ മനസ്സും ആകെ അസ്വസ്ഥം ആയിരുന്നു.......!!! അവൻ ഇനിയും നിരസിക്കുമോ എന്ന് അവൾക്ക് തോന്നി...പോരാത്തതിന് അവന് മറ്റൊരു പ്രണയം ഉണ്ടാകുമോ എന്ന് ഓർത്ത് അവള് ആകെ അസ്വസ്ഥ ആയിരുന്നു....!!! തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിധ്രാദേവി അവളെ തിരിഞ്ഞ് പോലും നോക്കിയില്ല......!!!! ✨________✨ വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.....!!! തീരുമാനിച്ച് വച്ച അർച്ചിയുടെയും രുദ്രൻ്റെയും കല്യാണം കുറച്ചൂടെ നീട്ടി....!!! രണ്ട് പേരും ഒരേ ഡിഗ്രീ എടുത്ത കൊണ്ട് രുദ്രൻ ബാംഗ്ലൂർ ഉള്ള ജോലി കളഞ്ഞ് നാട്ടിൽ ശിവയുടെ പോസ്റ്റിൽ ജോലിക്ക് കയറി......!!!! നിഷിയും ആരുവും നിശബ്ദ പ്രണയത്തിന് വിരാമം ഇട്ട് പരസ്പരം പ്രണയിച്ച് കൊണ്ട് നടക്കുവ.........!!!! ഇതിന് ഇടയിൽ അവരടെ എക്സാം കഴിഞ്ഞു....ഇനി ഒരു വർഷം കൂടെ പഠിച്ച പിജി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടും.....!!! ശിവ ആണേൽ ദച്ചുവിൻ്റെ ഇഷ്ടം നിരസിച്ചു കൊണ്ടേ ഇരിക്കുവാണ്.....!!!! ഇഷ്ടം അല്ലെന്ന് ഉള്ളതിന് ഒരു കാരണം പറയാത്ത കൊണ്ട് ദച്ചു അവനെ വിട്ട് പോകുന്നു ഇല്ല....!!!!

ഇപ്പൊ അവൻ്റെ കയ്യിലും തലയിലും ഉള്ള കെട്ടോക്കെ അഴിച്ചിരുന്ന്.... കാലിൻ്റെയും വല്യ കുഴപ്പം ഇല്ലെങ്കിലും നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.....കുറച്ചൂടെ കഴിഞ്ഞ ഓകെ ആകും എന്ന് ആണ് ഡോക്ടർ പറഞ്ഞെ....!!!! ✨________✨ ദച്ചുട്ടാ.... എന്തോ അമ്മകുട്ടി.....!!! നാളെ അല്ലേ ക്ലാസ് സ്റ്റാർട്ട് ആകുന്നേ...?പോകാൻ വേണ്ടി ഒരു ബുക്ക് എങ്കിലും നീ വാങ്ങി വചോടി....!!! ഓ..മമ്മി....അതൊക്കെ എപ്പോഴേ വാങ്ങി.....കൊഞ്ചി കൊണ്ട് അവള് പറഞ്ഞ്.... മ്മ്.... ആട്ടെ തമ്പുരാട്ടി എങ്ങോട്ടെങ്കലും പോകുവാണോ...? അതെല്ലോ...ശിവ സാറിൻ്റെ വീട്ടിലോട്ടു പോകുവാ....!!! നീ ഇഷ്ടം ഉള്ളത് തുറന്നു പറഞ്ഞോ...? അത്..അതമ്മെ....!!! പറഞ്ഞില്ലേ...?എന്ന വേം പറയണം... ആ കുട്ടിക്ക് താൽപര്യം ആണേൽ നമ്മക്ക് ഇത് പെട്ടന്ന് നോക്കാം എന്ന് അച്ഛൻ പറയുന്നുണ്ട്....നീ ഉള്ളത് അവനു ശെരിക്കും ഒരു ആവശ്വാസം ആണെന്ന് ആണ് ആരുവോക്കെ പറഞ്ഞെ...!!എൻ്റെ മോൾ കാരണം ആ കുട്ടിക്കും മാറ്റം ഉണ്ടാകുമോ എന്ന് നോക്കാം.....!!!! മ്മ്....ഇനി അഥവാ ഇഷ്ടം അല്ലേൽ....പിന്നെയും മോൾ അവനെ ശല്യം ചെയ്യരുത് കേട്ടോ....!പിടിച്ച് വാങ്ങുന്നത് ഒന്നും നിലനിൽക്കില്ല .....അറിഞ്ഞ് നൽകണം ഓരോന്നും....!!!!! മ്മ്......എന്നെ ഇഷ്ടം അല്ലെന്ന് ഉള്ളതിൻ ഒരു കാരണം കൂടെ സാർ വ്യക്തം ആകും എങ്കിൽ പിന്നെയും ഞാൻ ശല്യം ചെയ്യില്ല......

മ്മ്... എന്ന ശെരി അമ്മ..പോയി വരാം.......!!!! ✨________✨ ശിവെട്ടോ.....!!!😌 .................. എന്തോന്ന് ഇപ്പൊ പോകാനോ...പിന്നെ സംസാരിക്കാം എന്നോ....!!! അതൊന്നും നടക്കില്ല..... ................. ഒരു പ്ലീസും ഇല്ല....ഇന്ന് എനിക്ക് അറിയണം....എന്നെ എന്തിറ്റ ഇഷ്ടം അല്ലത്തെ...പറ...പറഞ്ഞാലേ ഞാൻ പോകു..... ................ എന്ത് പറഞ്ഞിട്ടും കാര്യമില്ല.......!!!കാര്യം പറ....സംസാരിക്കാൻ പറ്റാത്ത കൊണ്ടാണോ....?ഒരുത്തരം ഇന്ന് വേണം....തന്നെ പറ്റൂ.......!!! അവൻ അവളെ രൂക്ഷമായി നോക്കി...കയ്യിൽ കിട്ടിയ പെയ്പറിൽ എന്തൊക്കെയോ കുറിച്ച് അവൻ അവൾക് നേരെ നീട്ടി.......!!!! അത് തുറന്നവൾ വായിച്ചു.....ഓരോ വരിയിലൂടെ പോകുമ്പോഴും കണ്ണുകൾ നിറഞ്ഞു.......!!! """പരാഞ്ഞാലും മനസ്സിലായില്ലെന്ന് വച്ചാൽ കഷ്ടം ആണ് ദക്ഷ......തന്നോട് ഒരുപാട് പറഞ്ഞു....ഇനിയും പറയാൻ കഴിയില്ല.....എന്തിനാ ഇങ്ങനെ ശല്യം ചെയ്യണേ......!!! എപ്പോഴും ഇങ്ങനെ ഉപദ്രവിക്കാതെ നിന്നുടെ....!! പിന്നെ നിന്നെ ഇഷ്ടം അല്ലത്തത്തിന് മറ്റൊരു കാരണം കൂടെ ഉണ്ട് എനിക്ക് മറ്റൊരാളെ ഇഷ്ടം ആണ്....!!! പിന്നെ നിനക്ക് ഇപ്പൊ സഹതാപം ആയിരിക്കും.....ചെലപ്പോ നിനക്ക് മാത്രം ഞാൻ പറയുന്നത് മനസ്സിലാക്കാൻ പറ്റുന്ന കൊണ്ട് ആയിരിക്കും നീ ഇപ്പൊ എൻ്റെ പുറകെ കൂടിയത്.... എന്തോ എങ്ങനെയോ....എന്നൊന്നും അറിയണ്ട ...

.ഇനിയും ശല്യം ചെയ്യരുത് പ്ലീസ്........അപേക്ഷ ആണ്.....!!!കൂടുതൽ കയർത്ത് പറയാൻ ഇട ഉണ്ടാകരുത്......""" അവള് നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി....!!! പാടുപെട്ടു മുഖത്തൊരു പുഞ്ചിരി വിരിയിച്ചു......!!!! സോറി...സാറിന് ഇത് ആദ്യമേ പറയാം ആയിരുന്നു....മറ്റൊരു ഇഷ്ടം ഉണ്ടെന്ന്.....!!! ഞാൻ അറിഞ്ഞില്ല....അർച്ചിയോടൊക്കെ ഞാൻ ഇത് പറഞ്ഞായിരുന്നു അവരും ഒന്നും പറഞ്ഞ് കേട്ടില്ല...അപ്പോ കരുതി വേറെ ആരും ഈ മനസ്സിൽ കാണില്ല എന്ന്....സോറി....!!! ഞാൻ എന്തൊക്കെ മണ്ടത്തരം ആ കാട്ടിയെ..... ശിവെട്ടൻ എന്നൊക്കെ വിലിച്ച്....ശേ...!!! സോറി സാർ....ഇനി ദച്ചു സാറിനെ ശല്യം ചെയ്യില്ല.......!!!എൻ്റെ അമ്മ പറഞ്ഞത് ശെരിയാണ്.....!!!ഇഷ്ടം പിടിച്ച് വാങ്ങാൻ കഴിയില്ല.....!!!! അതിനായിരുന്നു ഞാൻ ഇത്രേം നാൾ ശ്രമിച്ചത് തെറ്റായി പോയി....!!!ക്ഷമിക്കണം.......!!!!!!!! പോകുവാണ്.....!!!! വാക്കുകൾ ഓരോന്നും കൂട്ടി പെറുക്കി അവള് പറഞ്ഞു......!!!!!! കണ്ണുകൾ തുടച്ചവൾ തിരിഞ്ഞു നടന്നു.............!!!!!!!! അവൾക്ക് പുറകിൽ ഉള്ളവൻ്റെയും കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു........!!!!!......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story