നീയെൻ സ്വരമായ്✨: ഭാഗം 21

neyenswaramay

രചന: പ്രണയമഴ

അർണവ് ഏട്ടനോ........!!!!!!!!! മ്മ്.....അവനോട് ഓക്കെം പറയാം......!!!അവനും നിനക്കും ഇഷ്ടം ആണേൽ ഇത് ഉറപ്പിക്കാം.....!!!അചനും അമ്മയും അമ്മായിയും അമ്മാവനും ഒക്കെ ഇങ്ങനെ ഒന്ന് ആധ്യേ മനസ്സിൽ കണ്ടിരുന്നു...പരസ്പരം സംസാരിക്കേം ചെയ്തു......! അപ്പോഴാ നിനക്ക് വേറെ ഒരു ഇഷ്ടം ഉണ്ടെന്ന്....!!!ഇപ്പൊ അത് എന്തായാലും നടക്കില്ല......!!!പിന്നെ എൻ്റെ മോൾക്ക് ഇത്രെയും അടുത്ത് അറിയുന്ന ആൾ അല്ലേ കണ്ണൻ അപ്പോ കുറച്ചൂടെ നീ comfortable ആയിരിക്കും....ഇനി അവനോട് കൂടെ സമ്മതം ചോദിക്കണം....നിനക്ക് സമ്മതം ആണോ...? അയാള് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി....!!! ആ അച്ഛൻ്റെയും അമ്മയുടെയും മുഖത്തെ പ്രതീക്ഷ അവളെ തളർത്തി......!!!! മനസ്സില്ലാ മനസ്സോടെ അവള് സമ്മതം അറിയിച്ചപ്പോൾ അവരിലും അവള് നോവ് ആയിരുന്നു....!!! എൻ്റെ കുട്ടി വിഷമിക്കണ്ട....സംഭവിക്കുന്നത് ഒക്കെ നല്ലതിന് ആവട്ടെ.... അയാള് അവളെ ചേർത്തു പിടിച്ചു.....!!!! കുറച്ച് കഴിഞ്ഞപ്പോൾ ആരു വന്നു....!!! അവൾടെ മുഖം വാടിയിരിക്കുന്നത് ശിവയെ ഓർത്ത് ആകും എന്നുള്ളത് കൊണ്ട് തന്നെ അവനായി ഒന്നും ചോദിക്കാൻ നിന്നില്ല......!!! രണ്ട് പേരും കൂടുതൽ സംസാരങ്ങൾ ഒന്നും ഇല്ലാതെ കോളജിലേക്ക് പുറപ്പെട്ടു........!!!!! ✨________✨

കോളേജ് എത്തിയിട്ടും അവള് ഒന്നും മിണ്ടാത്ത കണ്ട് ആരു അവളോട് കാര്യം തിരക്കി....... ദച്ചുട്ട...നീ ഇങ്ങനെ എപ്പോഴും അതും മാത്രം ആലോചിച്ച് ഇരിക്കല്ലേ......!!വിടട... അറ്ലീസ്റ്റ് അതിന് ശ്രമിക്കു.....!!!ഇനി അതെല്ലാതെ വേറെ എന്തേലും ഉണ്ടോ നിൻ്റെ മനസ്സിൽ......!!! അവള് അവനെ നോക്കാതെ മൂളി.....!!!! എന്താ കാര്യം.....!!! ദച്ചു വീട്ടാർ പറഞ്ഞത് ഒക്കെ പറഞ്ഞു..... എന്നിട്ട് നീ സമ്മതം പറഞ്ഞോ...? മ്മ്.....!!! What nonsense....!!!! നീ ഏട്ടനെ അങ്ങനെ ഒന്നും ഇതുവരെ കണ്ടില്ലാലോ....???പിന്നെ എന്തിനാ ഇങ്ങനെ....?നിനക്ക് പറ്റുമോ ഏട്ടനെ സ്നേഹിക്കാൻ....?എല്ലാ ഏട്ടന് ഇത് സമ്മതം ആയിരിക്കുമോ...? അറിയില്ല ആരു...പക്ഷേ എനിക്ക് കണ്ണെട്ടനെ അങ്ങനെ കാണാൻ പറ്റും എന്ന് തോന്നുന്നില്ല.....!!!അവരോട് എതിർത്തു പറയാൻ തോന്നിയില്ല....ഏട്ടനെ കണ്ട് സംസാരിക്കണം....!!!എപ്പഴാ ആൾ നാട്ടിൽ വര....? വീട്ടിൽ ഏട്ടൻ വരുന്നതിനെ കുറിച്ചൊക്കെ ചർച്ച കേട്ടു....ഇതാണ് കാര്യം എന്ന് ഞാൻ അറിഞ്ഞില്ല.....!!!!നാളെ മറ്റോ എത്തും ആയിരിക്കും......!!!!നീ വിഷമിക്കണ്ട ഒക്കെ ശെരിയാകും എന്ന് വിശ്വസിക്കാം.....!!!! മ്മ്......!!! ✨________✨ പിറ്റേന്ന് തന്നെ അർണവ് നാട്ടിൽ എത്തിയിരുന്നു......!!!! അവിടെ അവനോടും ഇതേ കുറിച്ച് ഒക്കെ പറഞ്ഞു....അവൻ ഒരു മറുപടിയും അപ്പോ കൊടുത്തിരുന്നില്ല........!!!

പക്ഷേ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു....!!! ദച്ചു ഇപ്പോഴും വല്യ മാറ്റങ്ങൾ ഒന്നും ഇല്ലാതെ പോകുന്നു....ആരോടും അധികം ഇപ്പൊ സംസാരിക്കാറില്ല.....!!!!!!!! ശിവയും ഏറെ കുറെ ഇതുപോൽ തന്നെ.....!! മുറിക്ക് പുറത്തേക്ക് പോലും അധികം അവൻ വരാറില്ല......!!! ✨________✨ അന്ന് ആരു ശിവയുടെ വീട്ടിൽ ചെന്നിരുന്നു.....!!! ആരുവിനെ കണ്ട പാടെ നിഷി പുറത്തേക്ക് വന്നു അർച്ഛിയും....!!! ആഹാ...നിങൾ രണ്ടും ഇവിടെ തന്നെ ആണോ...? ഒന്ന് പോടെർക്ക.....!!! അല്ലടാ ദച്ചു എന്തെ ഇപ്പൊ വരാത്തേ ഇങ്ങോട്ട്...എല്ലാ ഇന്നും അവള് വന്നില്ലേ.....?(ആർച്ചി) ആരുവിൻ്റേ ശബ്ദം കേട്ടതും ശിവയും മെല്ലെ അങ്ങോട്ടേക്ക് നടന്നു ചെന്നു.....!!! ആറുവിൻ്റെ കൂടെ അവള് ഉണ്ടാകും എന്നവൻ പ്രതീക്ഷിച്ചു പക്ഷേ കണ്ടില്ല......!!! തിരിച്ചവൻ മുറിയിലേക്ക് മടങ്ങാൻ നേരം ആയിരുന്നു ആരു ആ കാര്യം പറഞ്ഞത്... എന്താടാ.....അവള് എന്തെ വരാത്ത...? അവൾടെ കല്യാണം എൻ്റെ ഏട്ടൻ ആയി ഉറപ്പിച്ചു......!!! ഇപ്പൊ അവള് ചിലതൊക്കെ മറക്കാൻ ഉള്ള ശ്രമത്തിൽ ആണ്....!!! സാധിക്കും ആയിരിക്കും....!!! അവൻ ശിവയെ ഊന്നി പറഞ്ഞു.....!!!

അവൻ ശെരിക്കും ഞെട്ടിയുരുന്ന്.......വല്ലാത്തൊരു വേദന ഉള്ളിൽ നിറയുന്നത് അവൻ മനസ്സിലാക്കുന്നു......!!!!!!!! പിന്നെ അവിടെ നിൽക്കാൻ അവനു തോന്നിയില്ല.....അകത്തേക്ക് അവൻ നടന്നു.....!!! ഡാ...അപ്പോ അവള് ശിവേട്ടനെ ഇഷ്ടം എന്നൊക്കെ പറഞ്ഞതോ..? പക്ഷേ അങ്ങേർക്ക് അവളെ ഇഷ്ടം എല്ലാ.....!!!!ശല്യം ആണെന്ന് പറഞ്ഞു....മറ്റൊരു പ്രണയം ഉണ്ടെന്നും.....!!!! ഡാ ആരു..അങ്ങനെ ഒന്നും..... ആർച്ചി എന്തോ പറയും മുന്നെ രുദ്രൻ അവളെ തടഞ്ഞു.....!!! അവള് സമ്മതിച്ചോ ആരു.....അകത്തേക്ക് നടന്നു പോയ ശിവയെ നോക്കി രുദ്രൻ ചോദിച്ചു.....!!! സമ്മതിക്കേണ്ടി വന്നു.....!!അവൾടെ അച്ഛനെയും അമ്മയെയും ഇനിയും എതിർക്കാൻ അവൾക് തോന്നാത്ത കൊണ്ടാകും.......!!!! മ്മ്..... ഞാൻ ഇറങ്ങട്ടെ.....!!!ഇത് പറയാൻ വന്നതാ.....!!!ഇപ്പൊ ഇവരെ ഒന്നും കോളജിൽ വച്ച് കാണാൻ പറ്റാറില്ല.....!!!അതാ വന്നു പറഞ്ഞത്.....🙂 ശെരി....നീ ഒന്നും കുടിച്ചില്ല...... ഏയ് ഒന്നും വേണ്ടാടി...ഇറങ്ങുന്നു..... ✨________✨ പിന്നെയും ദിവസങ്ങൾ കടന്നു പോയി......!!!! ആരു..... എന്തടി....!!! എനിക്കൊന്ന് അർണവേട്ടനെ കാണണം....!!!

പറ്റില്ലട...എന്നെ കൊണ്ട്....ഞാൻ ഒക്കെ ഏട്ടനോട് തുറന്നു പറയാൻ പോകുവാ....!!!നീ എട്ടനെയും കൂട്ടി നാളെ ബീച്ചിൽ വരുമോ...?ഞാൻ വിളിച്ച് പറഞ്ഞോളാം....!!! മ്മ്......!!!നാളെ ആക്കണ്ട....ഇന്ന് തന്നെ അവിടേക്ക് എത്താൻ പറയാം....!!!നീ വിളിക്ക്.......!!! ഹമ്മ്.....!!! ✨________✨ അർണവിനോട് പറഞ്ഞ പ്രകാരം ബീച്ചിൽ എത്തി അവനെ കാത്ത് നിൽകുവായിരുന്നു ദചുവും ആരുവും.....!! കുറച്ച് കഴിഞ്ഞപ്പോൾ അവൻ അങ്ങോട്ടേക്ക് വന്നു.....!!!!! കുറെ നേരം ആയോ...എന്നെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്....!! ഇല്ല...ഇപ്പൊ വന്നെ ഉള്ളൂ ...കോളേജ് വിട്ടിട്ട്.....!! ഹമ്.....ദചുന് എന്താ എന്നോട് കാര്യം ആയി പറയാൻ ഉണ്ടെന്ന് പറഞ്ഞെ...? അപ്പോഴേക്കും ആരു അവർക്ക് സംസാരിക്കാൻ സ്പേസ് കൊടുത്ത് കൊണ്ട് കുറച്ച് അകലെ മാറി നിന്നു.....!!! അത്...അത് അർണവെട്ടന് ഈ കല്യാണത്തിൽ നിന്നും പിന്തിരിയാൻ പറ്റുമോ....? എന്തെ ദച്ചു അങ്ങനെ ഒരു ചോദ്യം....? വല്യ ഭാവവ്യത്യാസം ഇല്ലാതെ അവൻ ചോദിച്ചു.... അത് ഏട്ടാ എനിക്ക് ഏട്ടനെ അങ്ങനെ കാണാൻ കഴിയില്ല.....അതും മാത്രം എല്ലാ...നിക്ക് ഒരാളെ ഇഷ്ടമാണ്.....!!!ഇപ്പോഴും പക്ഷേ ആൾക്ക് എന്നെ ഇഷ്ടം അല്ലെന്ന് തറപ്പിച്ച് പറഞ്ഞു...വേറെ ഇഷ്ടം ഉണ്ടെന്ന് പറഞ്ഞു എനിക്ക് പക്ഷേ മറക്കാൻ ബുദ്ധിമുട്ട് ആണ്.....!!

അതിൻ്റെ കൂടെ സഹോദരനെ പോലെ കണ്ടാളെ കല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല ഏട്ടാ....ഇതൊന്നും അച്ഛനോടും അമ്മയോടും എനിക്ക് പറയാൻ കഴിയില്ല ...ഏട്ടൻ എങ്ങിനെ എങ്കിലും ഇത് മുടക്കുമോ...? കഴിഞ്ഞോ... ഏട്ടാ...അത്....!!! നീ എന്തിനാ കൊച്ചെ ഇങ്ങനെ ടെൻഷൻ ആകണെ...!!നീ പെടിക്കല്ലെ...ഇത് കേട്ടപ്പോൾ മുടക്കാൻ ഞാനും തീരുമാനിച്ചത് ആണ്....!!നീ എൻ്റെയും അനിയത്തി അല്ലേ..ഞാനും നിന്നെ അങ്ങനെ കണ്ടുള്ളൂ.....!!പിന്നെ നിൻ്റെ കാര്യം ഒക്കെ ആരു നേരത്തെ പറഞ്ഞു സമ്മതിപ്പിച്ചിരുന്ന്.....!!!നീ ആയി തന്നെ എന്നോട് പറയാൻ കാതിരിക്കുവയിരുന്നു.....!! മുടകുന്ന കാര്യം ഞാൻ ഏറ്റു....!!! അവള് അവനെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് ആറുവിനെ അടുത്തേക്ക് വിളിച്ചു.....!!! Thanku ഡാ.....അവള് അവനെ പുണർന്നു..... പോടി പന്നി.....പിന്നെ നീ അറിയാതെ ഞാൻ ഒരു പണി കൂടെ ചെയ്തു.... എന്ത്...? ഞാൻ ചെന്ന് നിൻ്റെം എട്ടൻ്റെം കല്യാണം ഉറപ്പിച്ചു എന്ന് പോയി ശിവ സാർടെ വീട്ടിൽ അവതരിപ്പിച്ചു...റുദ്രെട്ടനും നിഷിയും ഒക്കെ അറിഞ്ഞു....എല്ലാവരും ഞെട്ടലിൽ ആയിരുന്നു....... അ...അപ്പോ ശി...ശിവ സാറോ...? മ്മ്..സാറും....!!!സാറിൻ്റെ മുഖത്ത് ഞെട്ടൽ ആയിരുന്നു......!!ചെറിയൊരു സങ്കടം തോന്നി തോന്നുന്നു.......!!!അത് മനസ്സിലാവാൻ വേണ്ടി തന്നെ ആണ് പോയത്.....!!!

നമ്മുക്ക് നോക്കാം....ഇപ്പൊ എനിക്കും ഇച്ചിരി പ്രതീക്ഷ ഉണ്ട്....എങ്കിലും...ഒരിക്കലും സാറിൻ്റെ മനസ്സിൽ നിനക്ക് സ്ഥാനം നേടാൻ കഴിയില്ല എങ്കിൽ പിന്നെ വേറെ കല്യാണത്തിന് തയ്യാർ ആകണം....ഒരിത്തിരി വൈകി ആണേലും.....!!! സമ്മതം താ ഞങ്ങൾക്ക്.....!!!! ഹമ്മ്...സമ്മതം.....!!! കുറച്ച് നേരം കൂടെ ബീച്ചിൽ ചിലവഴിച്ച് അവർ വീട്ടിലേക്ക് മടങ്ങി......!!!!!! ✨________✨ ഇപ്പൊ ദചുവും ചെറിയൊരു പ്രതീക്ഷയിൽ ആണ്.....!!! രാവിലെ കോളജില് ചെന്ന് ഇപ്പോഴത്തെ പതിവ് മാറ്റി അവള് മര ചുട്ടിലേക് ചെന്നു......!!! അവിടെ ചെന്ന് തലയും താഴ്ത്തി അവള് ഇരുന്നു!!!! ദച്ചു......!!!!!!! കണ്ണുകൾ ഉയർത്തി നോക്കിയവൾ കാണുന്നത് തനിക്ക് മുന്നിൽ നിൽക്കുന്നവരെ ആണ്..... അവള് അവർക്ക് പുഞ്ചിരി സമ്മാനിച്ചു.....!!!! അവരുടെ കയിലേക് ഉള്ള വസ്തുവിൽ അവൾടെ കണ്ണുകള് നീങ്ങി.....!!! അവയിൽ അത്ഭുദം നിറഞ്ഞു......!!! ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story