നീയെൻ സ്വരമായ്✨: ഭാഗം 4

neyenswaramay

രചന: പ്രണയമഴ

I love you......!!! അത് കേൾക്കെ അവൻ്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു........ വോ...നമ്മളെ ഒന്നും വേണ്ടാലോ....എനിക്ക് വിഷമം ഒന്നുമില്ല...എന്ന... തിരിച്ച് അവൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവള് പറയാൻ തുടങ്ങി..... മതി...മതി....നിർത്തിയ ....എന്താ വേണ്ടേ.... ഓഹോ....അങ്ങനെ ഒക്കെ ആയില്ലേ....എന്നെ എന്താ വിളിക്കാത്തെ....☹️എന്നോട് ഇപ്പൊ ഇഷ്ടം ഇല്ലെ...☹️ എൻ്റെ പൊന്നോ ....നീ എന്താ അറിയാത്ത പോലെ....!!!എനിക്ക് തിരക്കുകൾ ഇല്ലെ ഡാ...ക്ലാസ് പിന്നെ അല്ലറ ചില്ലറ പരിപാടി....അങ്ങനെ ഒക്കെ....എങ്കിലും എന്നും ഞാൻ നിന്നെ വിളികാറില്ലെ.....ഒരു ദിവസം ഒരിക്കൽ എങ്കിലും.....!!!പിന്നെ എന്താ ഇങ്ങനെ.....! അയ്യെൻ്റെ മാഷേ ഞാൻ ചുമ്മാ പറഞ്ഞതാ....!!!നിങ്ങളെ ഒന്ന് വട്ട് പിടിപ്പിക്കാൻ അല്ലേ....!! മ്മ്....ഭക്ഷണം ഒക്കെ കഴിച്ചോ...? ഇല്ല.... അവിടെയോ...? ഇല്ല കഴിച്ചില്ല....നീ എന്ന ചെന്ന് കഴിക്കാൻ നോക്ക്.....ബൈ.... ഹ...ബൈ.....😘 ആ ഫോൺ കാൾ അവസനികുമ്പോഴും അവൻ്റെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.......തൻ്റെ പ്രിയപെട്ടവൾക്ക് വേണ്ടി......!!! ✨________✨ നാളെ കാലത്ത് എഴുനേറ്റു വേം റെഡി ആകണം.....നേരത്തെ ചെന്ന സാറിനെ നേരത്തെ കാണലോ..... എന്നൊക്കെ ധച്ചു വാ വിടാതെ പറയുന്നുണ്ട്.... ഡാ....ഡാ ആരു പട്ടി.... ഓ... എ..എന്തോ ..... ഞാൻ ഇപ്പൊ എന്താ പറഞ്ഞെ...? നീ ...നീയിപ്പോ എന്തെങ്കിലും പറഞ്ഞോ.....? ഡാ....പട്ടി തെണ്ടി നാറി....ഇത്രേം നേരം ഞാൻ എന്തോ പറഞ്ഞോണ്ട് ഇരിക്കുവാരുന്ന്....🥴 നാളെ നേരത്തെ കാലത്തെ വന്നോണം ....!!! ഓ...ശെരി ....ഞാൻ വരാം ...നീ എഴുനേൽക്കാൻ വൈകാതെ നിന്ന മതി. ... വോ....നീ എന്നെ അത്രക്ക് അങ്ങ് കൊച്ചക്കുവ ഒന്നും വേണ്ട നാളെ ഞാൻ നേരത്തെ കാലത്തെ എഴുനേറ്റു മാറ്റി കെട്ടി നിന്നേം കാത്ത് ഇരിക്കും..... ധചു ആ പറയണേ ...ജസ്റ്റ് റിമെമ്പർ ധറ്റ് ശിറ്റ്....🙄 അയ്യേ...പെണ്ണേ മ്ലെച്ചം പറയാതെ...😌

ഒഞ്ഞ് പോടാ ഉവ്വേ....നീ വല്യ പുണ്യാളൻ അല്ലേ....😏അല്ലേ തന്നെ അതിൽ എന്തോന്ന് മ്ലേചം.... വോ...ആയിക്കോട്ടെ...എന്ന ഈ ഉള്ളവൻ ഫോൺ കട്ട് ആക്കി ഉറങ്ങാൻ പോക്കൊട്ടെ....!! മ്മ്...വിട്ടോ...വിട്ടോ...നേരത്തെ ഉണരൻടത് കൊണ്ട് മാത്രം...😼 ആയിക്കോട്ടെ....ശെരി ബെ ... ബൈ...ബൈ.... ഫോൺ കട്ട് ചെയ്ത ശേഷം അവള് അതൊന്നു കയ്യിൽ വച്ച് കറക്കി.... രണ്ട് തവണ മാത്രം കണ്ടുള്ളൂ....ഇനി സ്വപ്നത്തില് കണ്ട പേരിൽ ആണോ ഞാൻ അങ്ങേരെ കാണാൻ ഇത്ര ത്രിൽ അടിക്കുന്നെ....? പ്രേമം ആണോ infatuation ആരിക്കുമോ...? ഫോണും താടിക്ക് കുത്തി അവള് ചിന്തിച്ചു.... ഓ.. കോപ്പ് എന്തേലും ആവട്ട്.... ഇനി പ്രേമം ആണേൽ പണി ആകല്ലെ ഈശ്വര....🥴 ഇനിയും ചിന്തിച്ച എനിക്ക് വട്ടാവും...അല്ലേലും ഇത്രേം പെട്ടന്ന് ഒന്നും ഒരാളോട് പ്രേമം ഒന്നും തോന്നില്ല ...... എന്നും ചിന്തിച്ച് അവള് ഉറങ്ങാൻ കിടന്നു..... ✨________✨ ചെറിയമ്മെ......! ഹ...ഇതാരാ അർചി കുട്ടിയോ.... എന്താ രവിലെന്നെ.... ശിവ സാർ ഉണ്ടോ..?😌 അവൻ ഉണ്ടെടി...എന്തോ പാർട്ടി പരിപാടി ഉണ്ട് അങ്ങോട്ട് പോവാൻ നിക്കുവാ.....നീ വാ.... ഹ..... ഇതാര് അർച്ചിയോ...എന്താണാവോ ഇങ്ങോട്ട് ഒക്കെ...ഇന്നലെ പറഞ്ഞപ്പോ സ്ഥിരം ആയെ വരുന്നുള്ളൂ എന്നൊക്കെ പറഞ്ഞ് കേട്ടു.... വോ...ഞാൻ അങ്ങനെ പലതും പറയും...😏 എല്ലാ ആഗമന ഉദ്ദേശം പറഞ്ഞില്ല....😌 ഹി..ഹി...എന്നെ ഒന്ന് കോളജിൽ ആകുവോ .....എന്തായാലും അങ്ങോട്ട് ചെന്നിട്ട് പിള്ളാരെ കൂട്ടി അല്ലേ പോണ്ടെ....☹️ അതൊക്കെ ചെന്നാക്കാം...ഇപ്പൊ തന്നെ ഇറങ്ങുവാണെൽ....! ഞാൻ വന്ന്.....!! അമ്മേ എന്ന ഞങൾ ഇറങ്ങുവാണെ.... മ്മ്...പോയി വാ.... ✨________✨

ദച്ച... പേര് പറഞ്ഞ് മുഴുവൻ ആകാൻ കഴിയാതെ അവൾടെ അമ്മ വാ തുറന്ന് പോയി...... ആ വാ അടച്ച് ഇടമ്മെ....വല്ല ഈച്ചയോ മറ്റോ കയറും.... അപ്പോഴേക്കും അവർ തലയോന്ന് കുടഞ്ഞ് തൻ്റെ മകളെ ഒന്നുടെ നോക്കി.. നിനക്ക് എന്താ പറ്റിയേ..... അവളെ തൊട്ട് നോക്കിക്കൊണ്ട് അവർ ചോദിച്ചു.... എനിക്ക് എന്ത് പറ്റാൻ...അമ്മക്ക് എന്താ പറ്റിയെ... ഇന്ന് എന്താ എൻ്റെ കുഞ്ഞ് നേരത്തെ ഒക്കെ...? ഞാൻ നേരത്തെ ഒരുങ്ങി വന്നതാണോ ഇപ്പൊ കുറ്റം.....നന്നാവനും സമ്മതികുലെ😾 അയ്യോ...ഞാൻ പറഞ്ഞതിൻ്റെ പേരിൽ എൻ്റെ മോൾ നന്നാവണ്ട് നിക്കണ്ട.....വാ ഫുഡ് കഴിക്കാൻ ഇരിക്ക്.... ഹ 😏🚶🏻‍♀️ അമ്മേ....!! ഹ... ഈനാംപേച്ചി എത്തിയോ....വാ വന്നിരിക്ക്...നിൻ്റെ മരപ്പട്ടി നേരത്തെ ഇവിടെ ലാൻഡ് ആയി...അവൾക് എന്ത് പറ്റിയോ എന്തോ.....!! അമ്മ പറയണത് കേട്ട് ഡൈനിങ് ടാബിലിലേക് നോക്കിയ ആരു ഞെട്ടിപ്പോയി ...അവള് പറഞ്ഞെങ്കിലും നേരത്തെ എഴുനേൽക്കും എന്ന് അവൻ ഒട്ടും വിചാരിച്ചിരുന്നില്ല.... അവള് ആണേൽ അവനെ നോക്കി ഇപ്പൊ എങ്ങനെ എന്ന ഭാവം ഇട്ട് ഇരിപ്പാണ്.... എൻ്റെ മോളെ നീ വാക്ക് പറഞ്ഞെങ്കിലും പാലിക്കും എന്ന് ഞാൻ വിചാരിചില്ല....എന്തായാലും ഫുഡ് തട്ട് എന്നിട്ട് പോകാം....😌 ✨________✨ കോളജിൻ്റെ ഗേറ്റിനു മുന്നിൽ അർച്ചിയെ ചെന്നാക്കിയിട്ട് അവിടെ ഉള്ള പിള്ളേരെ കൂട്ടി ശിവ അവിടെ നിന്നും പരിപാടിക്ക് പോയി..... ഗേറ്റിന് മുന്നിൽ അർച്ചിടെ ഫ്രണ്ട്നെ കാത്ത് അവള് അവിടെ തന്നെ നിന്നു..... അപ്പോഴാണ് ആരവും ദച്ചുവും അങ്ങോട്ടേക്ക് വന്നത്... ഗേറ്റന് മുന്നിൽ എത്തിയപ്പോ തന്നെ ദച്ചു വണ്ടിയിൽ നിന്നും ഇറങ്ങി ഉപ്പിലിട്ടത് വാങ്ങാൻ നടന്നിരുന്നു.....

ആരു വണ്ടി ഉള്ളിൽ പാർക്ക് ചെയ്തിട്ട് അവൾടെ അടുത്തേക്ക് ചെന്നു...... ഉപ്പിലിട്ടത് വാങ്ങി തിരിഞ്ഞപ്പോ ആണ് അവിടെ നിൽകുന്ന ആർച്ചിയെ അവർ കണ്ടത്.... ശോ...ഇന്ന് ശിവെട്ടെൻ്റെ കൂടെ വന്നത് കൊണ്ട് അധികം പൈസ ഒന്നും എടുത്തില്ല....ഇതിപ്പോ വൈകീട്ട് ബസ്സിനു പൊണ്ട ചില്ലറ അല്ലേ ഉള്ളൂ....☹️ അർച്ചി അവൾടെ ബാഗിൽ നോക്കി ആത്മഗതിച്ചു.... ഹായ്....!! ബാഗും നോക്കി നിൽകുന്ന അവൾടെ അടുത്തേക്ക് ദച്ചു ചെന്നു... തനിക്ക് വേണോ....?കയ്യിൽ ഉള്ള പൈനാപ്പിൾ ഉപ്പിലിട്ടത് അവൾക് നേരെ നീട്ടി കൊണ്ടവൾ ചോദിച്ചു.....! ഏയ്..വേണ്ട..അവള് പുഞ്ചിരിയോടെ നിരസിച്ചു.... ഏയ്..ഇനി വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ....ഇത് കഴിച്ചെ പറ്റൂ...തനിക്ക് വാങ്ങിയത...... എന്നലു... ഡീ ദച്ചു അവൾക് വേണ്ടെൽ ഞാൻ കഴിച്ചോളാം.... അവൻ മുന്നോട്ട് വന്നത് വാങ്ങാൻ ചെന്നു... ഏയ്...അല്ലേ വേണ്ട ഞാൻ കഴിക്കാം.... തല ചൊറിഞ്ഞ് കൊണ്ട് ആർച്ചി പറഞ്ഞു.... 😂😂ഇതങ്ങ് നേരത്തെ വാങ്ങിയ പോരെ.... ഇന്ന പിടിക്ക്.... അതും പറഞ്ഞ് ദചൂ അത് അവൾക് നീട്ടി.... Thanks...❤️😌 തൻ്റെ പേര് എന്താ...? അർചിത... നിങ്ങളെയോ...? ഉപ്പിലിട്ടത് കടിച്ച് കൊണ്ട് അവള് ചോദിച്ചു... ഞാൻ ദക്ഷ.... ഞാൻ ആരവ്.... അർച്ചിത ആരെ എങ്കിലും കാത്ത് നികുവാണോ...? അതെ... ഞങ്ങൾ നിൽക്കണോ കൂടെ ....? വേണ്ടാട...അവള് ഇപ്പൊ എത്തും...☺️ എന്ന ശെരി ..... ✨________✨ ഡാ ആരു.... എന്താടി... സാർ എന്താ വരത്തെ ..?ഇനി ഇന്ന് അങ്ങേർക്ക് ക്ലാസ് ഇല്ലെ...?രാവിലെ വന്നപ്പോഴും കണ്ടില്ലല്ലോ....☹️ എൻ്റെ ദച്ചു വൈകീട്ട് വരെ ഇല്ലെ ക്ലാസ്....നമ്മുക്ക് നോക്കാമെന്ന്....

എല്ലാ നിനക്ക് എന്താ അങ്ങേരെ കണ്ടേ പറ്റുവോ..... ഏയ്..അത് ഇത്രേം നേരത്തെ എഴുനേറ്റു മാറ്റി വന്നത് അങ്ങേരെ കാണാൻ ആയിരുന്നല്ലോ അപ്പോ അതൊക്കെ വെറുതെ ആയി പോകല്ലേ എന്നൊരു ആഗ്രഹം..... ഹമ്മ്... ഉച്ച വരെ ഉള്ള ക്ലാസും കഴിഞ്ഞ് ഫുഡും കഴിച്ച് ഇരിക്കുവാണ് രണ്ട് പേരും.... ദച്ചു ശിവയെ കാണാൻ ആയി കണ്ണും കഴച് ഇരിപ്പാണ്.....എന്നാല് അവൻ ഒട്ടും വന്നതും ഇല്ല.... ഡാ...!! എന്താ നമുക്ക് ഒന്ന് സ്റ്റാഫ് റൂമിലേക്ക് പോയി നോക്കിയാലോ....? മ്മ്...വാ... രണ്ടും ചെന്ന് സ്റ്റാഫ് റൂമിന് മുന്നിൽ വട്ടം ഇട്ട് നടന്നിട്ടും ഫലം ഒന്നും ഇല്ലായിരുന്നു.... ശിവ ഇതുവരെ വന്നിരുന്നില്ല..... ഇനി ഇപ്പൊ അങ്ങേർ വന്നിട്ടുണ്ടാകില്ല അല്ലേ....☹️നിരാശയോടെ അവള് അത് ആരവിനോട് പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ കുറച്ച് ദൂരെ ആയി നടന്നു വരുന്നവനിൽ എത്തി നിന്നു....... വരില്ലായിരിക്കാം..... ഇല്ല...വന്നു... ഹെ...നിനക്ക് എന്താ പറ്റിയത്...? അങ്ങോട്ട് നോക്ക് നീ ദെ ശിവ സാർ.....❤️ പക്ഷേ സാറിൻ്റെ കൈക്ക് എന്താ പറ്റിയെ..... അവളുടെ സ്വരത്തിൽ ആശങ്ക നിറഞ്ഞു.... അവരുടെ അടുത്തേക്ക് വന്ന ശിവ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു..... അപ്പോഴും അവളുടെ കണ്ണുകൾ അവൻ്റെ കയ്യിലെ മുറിവിൽ ആയിരുന്നു..... അടുത്ത് നിന്ന ആരവ് സാറിനോട് സംസാരിക്കുന്നുണ്ട് എങ്കിലും അവള് അതൊന്നും കേൾക്കാതെ അവൻ്റെ കയ്യിലെ മുറിവിൽ തന്നെ നോക്കി നിന്നു......

ഡീ... ദചൂ... ഹ...ഡാ സാറിൻ്റെ കൈ.... നീ ഇത് ഏത് ലോകത്ത....?ഞാനും സാറിനോട് അത് തന്ന ചോധിച്ചെ.... പാർട്ടി പരിപാടിക്ക് പോയപ്പോ ഉള്ള കുഞ്ഞ് പ്രശ്നം...ചെറുതായി കൈ മുറിഞ്ഞു.....അത്രേ ഉള്ളൂ..... ചെറിയ മുറിവ് ആരുന്നോ.... അങ്ങനെ ആണ് സാർ പറഞ്ഞത്....! മ്മ്..... വേദനിച്ച് കാണും അല്ലേ... മുറിഞ്ഞ എന്തായാലും വേദനിക്കും....നീ എന്തോന്ന് ഇങ്ങനെ.... വാ ക്ലാസിൽ പോകാലോ...... ഹമ്മ്.... ഡീ...നിനക്ക് അങ്ങേരോട് പ്രേമം ആണോ...? ശിവയുടെ കയിലെ മുറിവിനെ കുറിച്ച് ഓർത്ത് നിൽകുന്നവലോട് ആരവ് ചോദിച്ചു... അറിയില്ല....ഞാൻ ഇന്നലെ പറഞ്ഞില്ലേ എന്തോ ഉണ്ട് പ്രേമം ആണോ അതോ വെറും ആകർഷണം ആണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല....വരട്ടെ നോക്കാം..... എന്നും പറഞ്ഞവൾ ഒന്ന് നിശ്വസിച്ചു.... ഹമ്...എന്ത് തന്നെ ആയാലും നീ പിന്നെ വേധനിക്കാൻ ഇട ആകരുത്....അത്രേ ഞാൻ പറയുന്നുള്ളൂ.....! അവനെ നോക്കി കണ്ണ് ചിമ്മി ചിരിച്ച് അവള് മുന്നോട്ട് നടന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story