നീയെൻ സ്വരമായ്✨: ഭാഗം 6

neyenswaramay

രചന: പ്രണയമഴ

അവളെ ഇന്നും ഇഷ്ടപ്പെടുന്ന കൊണ്ടല്ലേ ഞാൻ നിന്നോട് പറയണേ ...ഒന്നിനേം അധികം ആഗ്രഹിക്കരുത്....സ്നേഹിക്കുന്നത്...... നഷ്ടപ്പെടുമ്പോൾ വേദനയുടെ ആക്കം കൂടും.... സോറി ഡാ...നീ അതൊക്കെ വിട് ഞാൻ അറിയാതെ ചോദിച്ചു പോയതാ....എങ്കിലും അവളെ മറന്ന് മറ്റൊരാളെ നീ എന്തായാലും കണ്ടെത്തണം...സമയം ഇനിയും നീ എടുത്തോ.... ദച്ചുന് വാക്ക് താ.... ഞാൻ ശ്രമിക്കാം.... അത്രേം കേട്ട മതി...വാ നമ്മക്ക് കിടക്കാലോ.... വേണ്ടടി...ഇന്ന് നമ്മക്ക് ഇവിടെ കൂടാം...നീ ഒരു തലയണ ഒക്കെ എടുത്ത് വാ.... ഹമ്മ്...ശെരി.... രണ്ടുപേരും പിന്നെ പരസ്പരം ഒന്നും മിണ്ടിയില്ല എങ്കിലും മനസ്സിൽ നിറയെ അവള് ആയിരുന്നു അവരടെ "അനി".... ✨________✨ പിറ്റേന്ന് ചെന്ന പാടെ അവള് ശിവെയെ നോക്കി ചെന്നിരുന്നു.... കയ്യിലെ വല്യ കേട്ട് മാറ്റി ക്രോസ് ആയി ബാൻഡ് എയ്ഡ് ഇട്ടിട്ടുണ്ട് അത് കണ്ടപ്പോഴാണ് ആൾക്ക് സമാധമായത്.... രാവിലെ തന്നെ ആവക കലാപരിപാടി ഒക്കെ കഴിച്ച ശേഷം ആണ് ക്ലാസിലേക്ക് ചെന്നത്.... ഫസ്റ്റ് period തന്നെ ശിവെടത് ആയിരുന്നു.... ദച്ചു ആണേ അവനേം നോക്കി ഇരിപ്പാണ്....!! ലാസ്റ്റ് ബെഞ്ച് സെക്കൻ്റ് വൺ സ്റ്റാൻഡ് അപ്പ്....!! കുറച്ച് കഴിഞ്ഞതും ശിവ മുന്നിന്ന് വിളിച്ചു... ദച്ചുവിനെ ആണ് വിളിച്ചത് എങ്കിലും ആൾ അതൊന്നും അറിഞ്ഞില്ല...

ഡീ... ദച്ചു....ഡീ..😬 എന്താ.... ഞെട്ടി അവള് ആരവിനോഡ് ചോദിച്ചു.... എന്നോട് എല്ലാ അങ്ങോട്ട് ചോദിക്ക്...എന്നും പറഞ്ഞ് അവൻ ശിവക്ക് നേരെ ചൂണ്ടി....... തന്നെ നോക്കി നിക്കുന്നവനെ കണ്ട് അവളുടെ പിരിക കൊടികൾ ചുളിഞ്ഞു.... തൻ്റെ പേര് എന്തായിരുന്നു എന്ന പറഞ്ഞെ....? അവളെ നോക്കി അവൻ ചോദിച്ചു.... ദക്ഷ.... ഹ....ദക്ഷ... പറഞാട്ടെ...ഇത്രേം നേരം ഞാൻ എന്തുവാ എടുത്തേ എന്ന്.... സാർ...അത്... ഹമ്...പറ...താൻ എൻ്റെ മുഖത്തോട്ടും നോക്കി ഇരിക്കുന്നത് കണ്ടു..അപ്പോ ശ്രദ്ധിച്ചു കാണുമല്ലോ....? സാർ...അത് പിന്നെ...എനിക്ക് മനസിലായില്ല....😑 ഹ...എനിക്ക് തോന്നി.... മുഖത്തോട്ട് നോക്കിയാൽ ഞാൻ കരുതും നീ ക്ലാസ് ശ്രദ്ധിക്കുവാണ് എന്ന്.... മ്മ്...ഇനി ഇരുന്നു കെട്ടോളണം...ഇരുന്നു ഒറങ്ങാതെ....sit... ഓക്കേ...സാർ... വല്ല ആവശ്യവും ഉണ്ടായിരുന്നോ....ക്ലാസ് കേട്ട പോരായിരുന്നോ....കിട്ടണം നിനക്ക്.... പോടാ ഊളെ....😬 ✨________✨ ഉച്ചക്ക് ബ്രേക്ക് ടൈം ക്യാൻ്റീനിലേക്ക് വച്ച് പിടിച്ചത് ആരുന്നു ദചുവും ആരുവും..... ഹേയ്...ദക്ഷ.... ഹേയ്.. നോട്ട് ദക്ഷ ... ദച്ചു അങ്ങനെ വിളിച്ചാതി.... മ്മ്..ശെരി... അല്ലടാ...നീ ഏതയിരുന്നു സബ്....? അന്ന് ചോദിക്കാൻ വിട്ടു പോയി... ഞാൻ M.com ആണ്... ദച്ചുവോ...?

ഞാൻ Mba... ആരവും mba ക്ക് തന്നെ ആവും ലെ... അതെ...☺️ വാ ദച്ചു...ഒന്നിച്ച് കഴിക്കാം...!! ഇന്ന് എൻ്റെ വക .... അന്നത്തെ കണക്കിൻ്റെ ബാക്കി ആണോ... ഏയ്...അതൊന്നും ഞാൻ തരൂല...ഇത് എൻ്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്...അതിൻ്റെ കുഞ്ഞ് ട്രീറ്റ്.... ആഹാ...congrats... ആൾ എന്ത് ചെയ്യുന്നു... Clg proffessor ആണ്...നിങ്ങൾക്കൊക്കെ ഒരു കുഞ്ഞ് സർപ്രൈസ് ആകും കക്ഷി... ഓഹോ...എന്ന പറഞ്ഞാട്ടെ.... ഏയ്...ഇപ്പൊ എല്ലാ ഞാൻ പറയാം... കാത്തിരിക്കുന്നെ...😝 എന്ന വരട്ടെ രണ്ട് ബിരിയാണി.... ആരവ് വിളിച്ച് പറഞ്ഞു..... ഡാ.. ദച്ചു...നിങ്ങളെ രണ്ടിനെയും എവിടെയോ വച്ച് കണ്ട പോലെ തോന്നുന്നു..... ഈ നാട്ടിൽ തന്നെ അല്ലേ നീയും...ചിലപ്പോ കണ്ടിട്ടുടാവാം.... ഹമ്മ്.... ഭക്ഷണം കഴിച്ച ശേഷം അവർ നേരെ മരച്ചുവട്ടിൽ ചെന്നു....അർച്ചിയുടെ കൂടെ ഉള്ള കുട്ടി ഒരു പുസ്തക പ്രേമി ആയത് കൊണ്ട് തന്നെ ആൾ നേരെ ലൈബ്രറിയിൽ ചെന്നു.... ലഞ്ചിന് ശേഷം ഉള്ള ഫസ്റ്റ് ഹവർ കട്ടാക്കം അല്ലേ.... അർച്ചിയായിരുന്ന്.... അഫ് കോഴ്സ്.... അവിടെ അവർ ഒരു പുതിയ സൗഹൃദത്തിന് തുടക്കം കുറിച്ചിരുന്നു..... ✨________✨

ദിവസങ്ങൾ ആരെയും കാക്കാതെ കടന്നു പോയി കൊണ്ടിരുന്നു..... ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്ന കണക്കെ ദച്ചുവിന് ശിവയോടുള്ള ഇഷ്ടം കൂടി കൂടി വന്നു .....!!! അവളുടെ മനസ്സിൽ അവനും അവളും ഒത്ത് കുറെയേറെ സുന്ദര സ്വപ്നങ്ങൾ അവള് നെയ്തു കൂട്ടി.......!!! കോളജിൻ്റെ ഗേറ്റിനു മുന്നിൽ അർചിയെയും കാത്ത് നിൽക്കുവാണ് ദച്ചുവും...ആരവും.... അപ്പോഴാണ് ശിവെടെ കൂടെ സംസാരിച്ചു വരുന്നവരിൽ അവരുടെ കണ്ണ് പതിഞ്ഞത്.....!! അർച്ചിയും മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു......!! ശിവെടേ കൂടെ അവരെ കണ്ടതും ഒരുപാട് നാളുകൾക്ക് ശേഷം" നിഷിയെ " കണ്ട അന്താളിപ്പിലും ആയിരുന്നു രണ്ട് പേരും.... നിഷിയുടെ കണ്ണുകളും അവരുടെ മേലിൽ തന്നെ ആയിരുന്നു....... ശിവ അവരെ നോക്കി ചിരിച്ച് നേരെ കോളജിലേക്ക് കയറി.... ഡാ..ആരു.... ദച്ചു....നിങൾ എന്ത് ഇങ്ങനെ നോക്കുന്നെ....?ശിവ സാറിനെ കൂടെ കണ്ടത് കൊണ്ടാണോ...?സാർ എൻ്റെ കസിൻ ആണ്...സോറി എൻ്റെ എല്ലാ ഞങ്ങൾടെ..... ഇതാണ് എൻ്റെ അനിയത്തി "നിഷിത".......!!! ഞാൻ പറഞ്ഞില്ലായിരുന്നോ....?

ഇവൾ അമ്മേടെ തറവാട്ടിൽ നിന്നാരുന്നു പഠിപ്പോക്കെ ....!!ഒരുപാട് ഒന്നും ആയില്ല 10 മുതൽ....ഇപ്പൊ ഇവിടേക്ക് അഡ്മിഷൻ ശെരിയാക്കി...ആൾക്ക് കുറച്ചേറെ ക്ലാസ് മിസ്സായിട്ടിൻഡ്.... എല്ലാ നിങൾ രണ്ടും എന്താ ഇങ്ങനെ ഇവളെ തന്നെ നോക്കണേ...അറിയോ....? മ്മ്...അറിയാം.....!!! അതെയോ....!നിഷി...നിനക്ക് അറിയോ ഇവരെ.... മ്മ്...എൻ്റെ അനിടെ ദച്ചുവെച്ചി ആണ് ഇത്...ഞാൻ പറയാറുണ്ട് ചേച്ചിയോട്... നിഷിയൂടെ മുഖവും നിർവികാരം ആയിരുന്നു.... ആഹ്...ഓർക്കുന്നു.......!!ഞാൻ പറഞ്ഞതല്ലേ എനിക്ക് നിങ്ങളെ എവിടോ കണ്ട് പരിചയം ഉണ്ടെന്ന്...ഇവൾ മുൻപ് ആങ്ങാണ്ട് എനിക്ക് കാട്ടി തന്നിരുന്നു നിങ്ങളെ.....!! ആരു...ഡാ നിൻ്റെ കണ്ണെന്തെ നിറഞ്ഞിരിക്കുന്നെ.....? ഏയ്...ഒന്നും ഇല്ല ഡാ...ഞാൻ ക്ലാസിൽ പോകുവാ....പിന്നെ കാണാം.... ഡാ...ആരു...നിക്ക് ഞാനും.... ആർച്ചി...നിഷി ....പിന്നെ കാണാം ട്ടോ... ബ്രേക്ക് ടൈം...വരണേ അവിടെ മറച്ചോട്ടിൽ.... ശെരി.....!!! നിശിയുടെ കണ്ണുകൾ അപ്പോഴും മുന്നിൽ നടന്നു പൊന്നവനിൽ കുരുങ്ങിരുന്ന്......!!!.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story