നീയെൻ സ്വരമായ്✨: ഭാഗം 7

neyenswaramay

രചന: പ്രണയമഴ

നിഷി....... അതാ.... അനിടെ ആരവെട്ടൻ..... അപ്പോ ഇവനെ തന്നെ ആണോ നീ.... മ്മ്... ശെരി നീ ക്ലാസിലേക്ക് ചെല്ല്...ഇപ്പൊ വേറെ ഒന്നും ഓർക്കണ്ട....ചെല്ല്....!!! ✨________✨ ആരു...ഡാ....നീ ഓകെ അല്ലേ....!! മ്മ്.....നമ്മക്ക് മരചൊട്ടിൽ പോയി ഇരുന്നാലോ....ബ്രൈക് ആകാറായില്ലെ... വാ...!!! മരച്ചൊട്ടിൽ ഇരിക്കുമ്പോഴും അവൻ്റെ മനസ്സ് അവളിലേക്ക് തന്നെ സഞ്ചരിക്കുക ആണ്....!!!അവൻ്റെ അനിയിലേക് ....അവൻ്റെ പ്രണയം ആയിരുന്നവളിലേക്...ഒരു പത്താം ക്ലാസുകാരി പെണ്ണിനോട് തോന്നിയ ഇഷ്ടം......!!!പ്രണയം ആയി പടർന്നു കയറിയപ്പോഴേക്കും തൻ്റെ ഇഷ്ടം ഒരു തവണ പോലും അവളോട് പറയാൻ പറ്റാതെ പോയിരുന്നു....ഇനി ഒരിക്കലും പറയാൻ പറ്റാതെ ആയി കഴിഞ്ഞിരുന്നു......!!! അവൻ്റെ കണ്ണുകൾ നിറഞ്ഞു....കണ്ണുനീർ കവിളിനെ ചുമ്പിച്ചിറങ്ങി..... ഡാ ആരു ....ദച്ചു....നേരത്തെ വന്നിരിക്കുന്നുണ്ടോ നിങൾ രണ്ടും....!! ഹമ്മ്...കുറച്ച് നേരം ആയെടി വന്നിട്ട്.... ദച്ചു...ഡാ..ഇവൻ ..ഇവൻ എന്താ കരയണെ.... അത്...അത് ഞാൻ പറഞ്ഞ് തരാം...നീ വാ... നിഷി നീ ഇവിടെ ഇരിക്കണെ... അതിനവൾ യാന്ത്രികമായി തലയാട്ടി.... അവൻ്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുക ആയിരുന്നു നിഷി അപ്പോൾ.......!! അവള് ചെന്ന് അവനു അരികിലേക്ക് ഇരുന്നു.... ✨________✨

ദച്ചു...ഡാ പറ...അവനു എന്താ പറ്റിയത്... അത്...നിനക്കും അറിയില്ലേ... "അനീറ്റയെ" ഞങ്ങടെ അനിയെ...... മ്മ്...എൻ്റെയും അനിയത്തി പെണ്ണ് തന്നെ ആണ്.....!!എൻ്റെ നിഷിടെ ഉറ്റ കൂട്ടുകാരി അല്ലേ...അമ്മമെടെ വീട്ടിൽ എപ്പോഴെങ്കിലും ചെന്ന് നിക്കുമ്പോൾ ഞാനും കൂടാറുണ്ട് അവരടെ കൂടെ.....!!!അപ്പോഴൊന്നും ഞാൻ നിങ്ങളെ കണ്ടിരുന്നില്ല...എന്നോട് എന്നും പറയും ആയിരുന്നു നിങ്ങളെ കുറിച്ച്....കുറെ ചോദിച്ചിട്ട് ഒരിക്കയോ മറ്റോ എനിക്ക് നിങ്ങടെ ഫോട്ടോ കാട്ടി തന്നിരുന്നു...അതാ ഞാൻ പറഞ്ഞെ ഞാൻ നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട് എന്ന്.....!! മ്മ്...ഞങ്ങൾക്കും കണ്ട ഒരോർമ്മ ഉണ്ടാരുന്നു...എങ്കിലും ഇത്രേം വല്യ ഒരു സ്ഥലത്ത് കണ്ട നീ ആരായിരുന്നു എന്ന് മാത്രം ഓർത്ത് എടുക്കാൻ പറ്റിയില്ല....ഓർക്കാൻ മാത്രം നമ്മൾ നേരിട്ട് കണ്ടിട്ടും ഇല്ലല്ലോ.... ഞങ്ങൾക്കും അനി.... അവള് അനിയത്തി ആണ്...ഞങ്ങൾക് എല്ലാ സോറി എനിക്ക്...എൻ്റെ ആരുവിനു അവള് പ്രണയം ആയിരുന്നു...അവൻ പറയാൻ പറ്റാതെ പോയ അവൻ്റെ പ്രണയം....!!! ആദ്യമൊക്കെ അവനു സുഹൃത്ത് തന്നെ ആയിരുന്നു...ഒരു പൊട്ടിത്തെറി....പക്ഷേ പോകെ പോകെ അവനു അവളോട് ഒരിഷ്ടം ഉണ്ടെന്ന് മനസ്സിലാക്കി....അത് പ്രണയം ആണെന്ന് ഉറപ്പിക്കേം ചെയ്തു.... ഞങ്ങൾ അന്ന് ഡിഗ്രീ രണ്ടാം വർഷം ആയിരുന്നു....

അവന് അവളെ ഇഷ്ടം ആണെന്ന് അവനു മനസ്സിലാക്കിയിട്ടും അവൻ അവളോട് അതൊന്നും തുറന്നു പറഞ്ഞില്ല...അവള് കുഞ്ഞല്ലെ എന്ന് പറയും ആയിരുന്നു....കുറച്ചൂടെ കഴിയട്ടെ എന്നിട്ട് പറയാം എന്ന്...അതിൻ്റെ കൂടെ തന്നെ അതൊക്കെ പറഞ്ഞ അവർ തമ്മിൽ ഉള്ള സൗഹൃദത്തെ അത് മോശം ആയി ബാധിക്കുമോ എന്നും അവൻ ഭയന്നിരുന്നു......... അന്ന് അവള് 11ത്തിൽ ആയിരുന്നില്ലേ.... അവസാന പരീക്ഷ എഴുതി വീട്ടിലോട്ടു വന്നവളെ ഇന്നും ഞങ്ങൾക്ക് ഓർമയിൽ ഉണ്ട് ......!!!എങ്ങനെ മറക്കാതെ ഇരിക്കും.....സ്വരം ഇടറി പോയിരുന്നു.... നിഷി അന്ന് നേരത്തെ എത്തിയിരുന്നു ...അവള് എവിടെ എന്ന് ചോദിച്ചപ്പോൾ നിഷിക്ക് ആകെ വെപ്രാളം ആയിരുന്നു.... അന്ന് എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു..... പക്ഷേ അന്ന് ഞങൾ കൂടി ഇരിക്കാരുള്ള ഇടത്തേക്ക് അവള് വന്നില്ല... പാടത്തുടെ നടക്കാൻ വന്നില്ല.....അവളെ കാണാതെ എന്തോ പോലെ ആയിരുന്നു...അങ്ങനെ ആണ് അന്ന് അവൾടെ വീട്ടിലോട്ടു ചെന്നത്.... ഞങ്ങളെ പോലും അവള് കാണാൻ കൂട്ടാക്കിയില്ല....അവൾടെ അമ്മച്ചിയോട് ചോദിച്ചപ്പോൾ അവരും അത് തന്നെ പറഞ്ഞു...വന്ന പാടെ കതകും അടിച്ച് ഇരിപ്പായിരുന്ന് പോലും എന്ന്....ചോദിച്ചപ്പോ തല വേദന എന്ന് പറഞ്ഞു പോലും......

. അവള് അന്ന് അവളുടെ കാമുകൻ്റെ കൂടെ പോയതായിരുന്നു എന്ന് നിഷി പറഞ്ഞപ്പോ ഞങൾ എല്ലാവരും ഞെട്ടി പോയിരുന്നു..... എന്ത് കൊണ്ടോ അപ്പോഴ് നിശിക്ക് അവള് എവിടെ പോയത് ആയിരുന്നു എന്ന് ഞങ്ങളോട് പറയാൻ തോന്നി..... അതിന് മുന്നെ എന്ത് കൊണ്ട് ഒന്നും തങ്ങളോട് പറഞ്ഞില്ല എന്നും ചോദിച്ച് ആരു അവളോട് തട്ടി കയറിയിരുന്നു ...എൻ്റെ ആരു ഒരാളോട് അത്രേം ദേഷ്യത്തോടെ സംസാരിച്ചത് അന്ന് ആദ്യമായി ഞാൻ കണ്ടു .... നിഷിയെയും കുറ്റം പറയാൻ പറ്റില്ല...അവളോട് അനി വാക്ക് വാങ്ങിച്ചത അത്രേ...ഒന്നും നിഷി ആയി ആരോടും പറയില്ല എന്ന് .... അപ്പോ അവൾക് കൊടുത്ത വാക്ക് പാലിക്കാൻ മാത്രമേ നിഷിയും ചിന്തിച്ചിട്ടുണ്ടാകു.......!!! ഡോർ അടച്ച് കുറ്റി ഇട്ടവൾ എത്ര വിളിച്ചിട്ടും തുറക്കാത്ത കണ്ടാണ് ആരു മുറി ചവിട്ടി പൊളിച്ചത്.... അന്ന് ... അന്നായിരുന്നു ഞങൾ അവളെ അവസാനമായി കണ്ടത്.....!!! അവളെ ഉപദ്രവിച്ച ഓരോ ആളെയും പോലീസ് പൊക്കിയിരുന്നു...അവർ ഇന്നും അഴിക്ക് ഉള്ളിൽ ആണ്...സുഖ ജീവിതം ആകും....അവളുടെ ചുണ്ടുകൾ പുചത്തിൽ കോടി.... അനി മരിച്ചപ്പോഴും ആരു നിശിയെ ഒരുതരം ദേഷ്യത്തോടെ ആയിരുന്നു നോക്കിയതാ....ഒരുപക്ഷേ അവള് ഒരിക്കൽ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ അനിയേ രക്ഷിക്കാൻ പറ്റും എന്ന് കരുതിയാവണം.....!!!

ഇന്ന് ഒക്കേം കഴിഞ്ഞ് 1വർഷത്തിൽ മേലെ ആയി.....അവൻ്റെ മനസ്സിൽ ഇപ്പോഴും അവള് തന്നെ ആണ്...പരസ്പരം പ്രണയിച്ചിരുന്നില്ല...പക്ഷേ അവനു അവളോട് ഒത്ത് ഒരുപാട് പ്രണയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു.... ഒക്കേം കൊഴിഞ്ഞു പോയി....എങ്കിലും അവനിൽ ഇന്നും അവളോട് ഉള്ള പ്രണയം അവശേഷിക്കുന്നു.....അവളും അവളുടെ ഓർമകളും ഇന്നും നോവ് നിറക്കുന്നു.....!!! ദച്ചു....നീ വിഷമിക്കല്ലെ...അവൻ മാറും...ഒക്കെ മറക്കും... പൂർണമായും മറക്കും എന്ന് ഒന്നും ഞാൻ പറയുന്നില്ല.....എങ്കിലും അവനെ സ്നേഹിക്കാൻ കഴിയുന്ന മനസ്സിലാക്കാൻ കഴിയുന്ന ഒരാള് വന്നാൽ അവൻ ആ ഓർമകളിൽ നിന്നും പുറത്ത് വരും....ഇവിടെ അവനു മാത്രം ആയിരുന്നില്ലേ പ്രണയം...പലപ്പോഴും പരസ്പരം സ്നേഹിച്ചവർ വേർ പിരിയണ്ടെ വരുന്നില്ലേ....ഒരുപാട് സ്നേഹിച്ച ആഗ്രഹിച്ചു കല്യാണം കഴിച്ച ഭർത്താവിനെ അല്ലേൽ ഭാര്യയെ നഷ്ടപ്പെട്ടവർ ഇല്ലെ....അവരെ ദുക്കം എത്രത്തോളം ഉണ്ടാകും.....ഇവിടെ ഇപ്പൊ അവൻ അവൻ്റെ സങ്കല്പത്തിൽ വിരിഞ്ഞ സ്വപ്ന നിമിഷങ്ങളെ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ച മതി....ഒരുപക്ഷേ അത് അത്ര ബുദ്ധിമുട്ട് ഉള്ളത് ആവില്ല....അവനെ കൊണ്ട് പറ്റും....ഇനിയും അവളുടെ ഓർമകളിൽ അവനെ ജീവിക്കാൻ വിടരുത്.....!!! മ്മ്.. ശേരിയ അർച്ചി നീ പറയണേ....

ഞാനും അവനോട് പറഞ്ഞതാ ..വാക്ക് തന്നത അവൻ....എല്ലാം മറക്കാൻ ശ്രമിക്കും എന്ന്...... മ്മ്..... ✨________✨ ആരവെട്ടന് സു.. സുഗല്ലേ..... നിഷി മുഖത്ത് ഒരു പുഞ്ചിരി തൂകി ചോദിച്ചു.... മ്മ്...സുഖം... നിനക്കോ....? ഹ....ഏട്ടന്...ഇപ്പോഴും എന്നോട് ദ്ദേശ്യമാണോ....? ഏയ്...എന്തിന്...ഒന്നും നീ വിചാരിച്ചിരുന്നില്ലലോ... അറിഞ്ഞിരുന്നില്ലലോ... അന്ന് ആ നിമിഷത്തിൽ ഞാൻ എന്തൊക്കെയോ.... മ്മ്...ഇനി അതൊന്നും ഓർക്കല്ലെ.... നീ...നീ പോകാറുണ്ട അവൾടെ വീട്ടിൽ....!! മ്മ്..ഇടക്ക് സമയം കിട്ടുമ്പോൾ ഒക്കെ....ആദ്യം ഒക്കെ പോകാൻ പേടി ആയിരുന്നു...ഏട്ടൻ കരുതിയ പോലെ തന്നെ അവരും കണ്ട് കാണുമോ എന്ന് വച്ച്....അവസാനം ആൻ്റി എന്നെ വിളിച്ചു....അവള് പോയപ്പോ നിങ്ങള്ക് ആർക്കും ഞങ്ങളെ ഓർമ ഇല്ലാതെ ആയൊന്ന് ചോദിച്ചു.....പിന്നെ എന്നും എന്നും സമയം ഉണ്ടാകുമ്പോൾ അല്ലേ സമയം ഉണ്ടാക്കി ഞാൻ അങ്ങോട്ട് ചെല്ലാരുണ്ട്.... അവരടെ ഒരേ ഒരു മകളെ നഷ്ടപ്പെടാൻ അറിഞ്ഞോ അറിയാതെയോ ഞാനും ഒരു കാരണം ആണെന്ന് ഉള്ളത് എന്നെ ഇപ്പോഴും കൊല്ലാതെ കൊല്ലുവാണ്....🙂 നിഷി...ഞ..ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് കൊണ്ടാണോ നീ ഇങ്ങനെ ഒക്കെ ചിന്തിക്കനേ...... ഏയ്..എല്ലാ അത് കൊണ്ട് ഞാൻ ഓർത്ത് നോക്കിയതാ....അപ്പോ എനിക്കും തോന്നി...ഞാൻ ..ഞാനും കാരണം ആണ് ഇതിന് ഒക്കെത്തിനും..... ചുണ്ടുകൾ വിറച്ചു...കണ്ണുകൾ നിറഞ്ഞൊഴുകി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story