നൈറ്റ് ഡ്രൈവ്: ഭാഗം 9

night drive mahadevan

രചന: മഹാദേവൻ

ഓട്ടോ അതിവേഗം മുന്നോട്ട് പാഞ്ഞു. അവർക്കിടയിൽ സമയം ഇഴഞ്ഞുനീങ്ങി. അവൾ പേടിയോടെ ഇടയ്ക്കിടെ വിയർപ്പുതുള്ളികൾ ഷാളിൽ ഒപ്പിയെടുത്തു. കുറെ നേരത്തെ യാത്രയുടെ ക്ഷീണവും അവളിൽ പ്രകടമായിരുന്നു. അവരുടെ ആ യാത്ര കൊടുങ്ങല്ലൂർ ടൗണും കടന്ന് ആ ഓട്ടോ കോട്ടപ്പുറം പാലം താണ്ടി എറണാകുളം ജില്ലയിലേക്ക് കടക്കുമ്പോൾ പിന്നിൽ അവർ പോലുമറിയാതെ അവരെ മാത്രം ലക്ഷ്യമാക്കി ഒരു ചുവന്ന സ്വിഫ്റ്റ് അവരെ പിന്തുടരുന്നുണ്ടായിരുന്നു. എത്രയും പെട്ടന്ന് കൊച്ചിയിൽ എത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ പിന്തുടരുന്നവരെ ഹരിയും ശ്രദ്ധിച്ചിരുന്നില്ല. ആരും കണ്ണാതെ ഇന്നൊരു ദിവസം കൊച്ചിയിൽ തങ്ങണം, പിന്നേ നാളെ കൂട്ടുകാരൻ പറഞ്ഞ പ്രകാരം രാവിലെ വിവാഹം കഴിഞ്ഞ് ഇവിടെ നിന്ന് കുറച്ചു ദിവസം ഒന്ന് മാറി നിൽക്കുക. അത് മാത്രമായിരുന്നു മനസ്സിൽ. ഒരുപാട് നേരത്തെ യാത്ര കൊച്ചിയിലെ ഒരു ഹോട്ടലിന് മുന്നിൽ അവസാനിക്കുമ്പോൾ മായ നന്നേ തളർന്നിരുന്നു. ഓട്ടോ ഉള്ളിലേക്ക് കയറ്റി നിർത്തുമ്പോൾ തന്നെ അവരെ പ്രതീക്ഷിച്ചെന്നപോലെ അവിടെ നിന്നിരുന്ന സെക്യുരിറ്റി ഹരിക്കരികിലേക്ക് ഓടി വന്നു. " ഹരി സർ ആണോ ? "

ഓട്ടോയിൽ നിന്ന് ഇറങ്ങി ഹരി അതെ എന്ന് തലയാട്ടുമ്പോൾ സെക്യുരിറ്റി പുഞ്ചിരിച്ചു. " ദേവൻ സർ പറഞ്ഞിരുന്നു നിങ്ങൾ വരുമെന്ന്. റൂമൊക്കെ റെഡിയാണ്. നിങ്ങൾ വരൂ. പിന്നേ ദേവൻ സർ വരാൻ കുറച്ചു വൈകുമെന്ന് പറയാൻ പറഞ്ഞു , നിങ്ങളെ വിളിച്ചോളാമെന്നും. അയാളോട് പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് മായയെയും കൂട്ടി ഹരി ഹോട്ടലിന്റെ ഉള്ളിലേക്ക് നടന്നു. ദേവന്റെ പേരിൽ തന്നെ റൂം ബുക്ക്‌ ചെയ്തിരുന്നത് കൊണ്ട് മറ്റു ഫോർമാലിറ്റികൾ ഒന്നും തന്നെ ഇല്ലാതെ അവിടെ നിന്നിരുന്ന ഒരു റൂംബോയ് അവരെ രണ്ട് പേരെയും റൂമിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി. അവർക്കുള്ള റൂം കാണിച്ചുകൊടുത്ത്‌ മറ്റെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞായിരുന്നു റൂംബോയ് തിരികെ പോന്നത്. റൂമിലെത്തിയപ്പോൾ തന്നെ പകുതി ആശ്വാസം മായയുടെ മുഖത്ത്‌ ഉണ്ടായിരുന്നു. "നീ ഒന്ന് ഫ്രഷ് ആയിക്കോ മായേ. ഇത്ര നേരം യാത്ര ചെയ്തതിന്റെ ക്ഷീണം കാണും. നീ ഒന്ന് കുളിച്ചു ഫ്രഷ് ആകുമ്പോഴേക്കും ഞാൻ ഒന്ന് പുറത്തു പോയി വരാം.

ഇവിടെ അടുത്തെങ്ങാനും ATM ഉണ്ടോ എന്ന് നോക്കണം . നീ വാതിൽ അടച്ചേക്ക്." ഹരി എഴുനേറ്റ് പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി പതിയെ പുറത്തേക്ക് നടന്നു. അവൻ പോകുന്നതും നോക്കി നിന്ന അവൾ ഹരി പോയതിനു ശേഷം വാതിൽ അടച്ച് മെല്ലെ ബെഡിലേക്ക് ഇരുന്നു. അപ്പോൾ മനസ്സിൽ അമ്മയുടെ മുഖം ആയിരുന്നു. ഇങ്ങനെ ഒരു ഒളിച്ചോട്ടം അമ്മയെ അത്രയ്ക്ക് വേദനിപ്പിക്കും എന്നറിയാം. ഇങ്ങനെ ഒന്നും ആഗ്രഹിച്ചതല്ല, പക്ഷെ ഏട്ടന്റ വാശി... അതിന് മുന്നിൽ അമ്മയ്ക്ക് പോലും ഒരു വാക്ക് മിണ്ടാൻ കഴിയാതെപ്പോയി. അമ്മയ്ക് തന്റെ ഇഷ്ടങ്ങൾക്കപ്പുറം ഒന്നുമില്ല. പക്ഷെ.. " ഓരോന്ന് ചിന്തിച്ചു കുറച്ചു നേരം ആ ഇരിപ്പിരുന്നു അവൾ. പിന്നേ എഴുനേറ്റ് സോപ്പും ടൗവ്വലും എടുത്ത് ബാത്രൂംമിലേക്ക് നടന്നു. അതെ സമയം പുറത്ത് ആ ചുവന്ന സ്വിഫ്റ്റ്‌ പാർക്കിംഗ് ഏരിയയിൽ എത്തിയിരുന്നു. അതിൽ നിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി റിസപ്ഷനിലേക്ക് നടന്നു. " ഒരു റൂം വേണം " വേണ്ട ഐഡി പ്രൂഫ് നൽകി റൂം എടുക്കുമ്പോൾ റൂം ബോയ് വന്ന് അവരെയും റൂമിലേക്ക് കൂട്ടിയിരുന്നു.

രണ്ടാം നിലയിലെ മായയും ഹരിയും നിൽക്കുന്ന റൂമിന്റെ അതെ ലൈനിൽ തന്നെ മറ്റൊരു റൂമിലേക്ക്. -------------------------------------------------------------- മായ കുളി കഴിഞ്ഞു ബെഡിൽ ഇരിക്കുമ്പോൾ ആണ് പുറത്തു കാളിങ് ബ്ബെൽ അടിച്ചത്. പുറത്ത് ഹരിയാണെന്ന് ഉറപ്പാക്കിയ ശേഷം വാതിൽ തുറക്കുമ്പോൾ നിരാശയോടെ ആണ് ഹരി അകത്തേക്ക് കയറിയത്. അവന്റ മുഖം കണ്ട് വേവലാതിയോടെ മായ " എന്ത് പറ്റി ഹരി " എന്ന് ചോദിക്കുമ്പോൾ അവൻ കയ്യിലേ ഫോൺ ബെഡിലേക്ക് ഇട്ടു പതിയെ ഇരുന്നു. " ATM. ൽ നിന്ന് ക്യാഷ് എടുക്കാൻ പറ്റിയില്ല. മാത്രമല്ല, സീറോ ബാലൻസ് ആണ് കാണിക്കുന്നതും. എന്ത് പറ്റി എന്ന് അറിയുന്നില്ല. " അവൻ അതും പറഞ്ഞ് ഫോൺ എടുത്ത് മുന്നേ പല വട്ടം ഡയൽ ചെയ്ത നമ്പർ വീണ്ടും ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. പക്ഷെ സ്വിച്ച്ഓഫ്‌ എന്നായിരുന്നു മറുപടി. ഹരി നിരാശയോടെ ഇരിക്കുമ്പോൾ അവനെക്കാൾ വേവലാതി ആയിരുന്നു മായയുടെ മുഖത്ത്‌. " ഇനി ഇപ്പോൾ ന്ത്‌ ചെയ്യും ഹരി. എന്റെ അക്കൗണ്ടിൽ കുറച്ചു കാഷ് ഉണ്ടാകും, നമുക്ക് അതെടുക്കാം. പിന്നേ ഈ വളയും മാലയും തല്ക്കാലം വിൽക്കാം. " " ഏയ്യ്.. അതൊന്നും വേണ്ട. ആകെ ഉള്ളതിപ്പോ അതല്ലെ.. അതും കൂടി വിറ്റാൽ എങ്ങനാ.. നമുക്ക് വേറെ ന്തേലും വഴി നോക്കാം. നീ ടെൻഷൻ അടിക്കണ്ട "

ഹരി പതിയെ അവളെ ചേർത്ത് പിടിക്കുമ്പോൾ അവൾ പുഞ്ചിരിയോടെ കയ്യിലെ വളയും കഴുത്തിലെ മാലയും ഊരി അവനു നേരെ നീട്ടി. " ഇതിപ്പോ ങ്ങനെ കിടന്നിട്ടും വല്യ കാര്യം ഒന്നുമില്ലല്ലോ ഹരി. ഇതിപ്പോ ങ്ങനെ ഒരു കാര്യത്തിന് വേണ്ടിയല്ലേ, അതുകൊണ്ട് മടിയൊന്നും വിചാരിക്കാതെ ഇത് മേടിക്ക്. എന്നിട്ട് വേഗം ഇത് കൊടുത്തെച്ചും വാ. " അവളുടെ പുഞ്ചിരിയോടെയുള്ള മറുപടി കേട്ടപ്പോൾ അവനു വല്ലാത്തൊരു വിഷമം തോന്നി. "എന്നാലും.. മായാ... ഇത്...." അവന്റ മടി കണ്ട് അവൾ ആ സ്വർണ്ണം അവന്റ കയ്യിലേക്ക് ബലമായി വെച്ചു. "ഒരു എന്നാലും ഇല്ല, ഹരി പോയേച്ചും വേഗം വാ " എന്നും പറഞ്ഞുകൊണ്ട്. അവൻ മനസ്സില്ലാമനസ്സോടെ എഴുനേൽക്കുമ്പോൾ അവൾ കയ്യിൽ തന്നതിൽ നിന്ന് മാല എടുത്ത് അവളുടെ കഴുത്തിൽ തന്നെ ഇട്ടു കൊടുത്തു. " ഹരി, ഇപ്പോൾ ഇതും കൂടെ ഉണ്ടെങ്കിലല്ലേ കാര്യങ്ങൾ ഒക്കെ... " അവൾ ചോദിക്കുമ്പോൾ ഹരി എന്തോ മനസ്സിൽ കണ്ടപോലെ അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു. "ഈ വളകൾ ഉണ്ടല്ലോ. ഇപ്പോൾ അത് മതി, പിന്നേ തല്ക്കാലം കുറച്ചു കാശ് കൂടെ സങ്കടിപ്പിക്കാനുള്ള വഴി എനിക്കറിയാം.

അതുകൊണ്ട് ന്റെ മോൾ ടെൻഷൻ അടിക്കാതെ ഇവിടെ ഇരിക്ക്. ഞാൻ വേഗം വരാം. പിന്നേ വിശക്കുന്നുണ്ടെ പേടിയോ മടിയോ വേണ്ട . ആ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി, ഇവിടെ എത്തിക്കും അവർ." അവൻ മായയെ ഒന്ന് കെട്ടിപിടിച്ചു. അവളും അന്നേരം അത് കൊതിക്കുംപ്പോലെ അവന്റ മാറിലേക്ക് പറ്റിച്ചേർന്നു. കുറച്ചു നേരം അതെ നിൽപ്പ് തുടർന്നു അവർ. പിന്നേ മായ തന്നെ ആണ് ആ കൈ വിടുവിച്ചു സ്വതന്ത്രയായത്. " മതി മതി, ഇനി മോൻ കൂടുതൽ സെന്റി ആക്കാതെ വേഗം പോയി വാ " ഹരി ഒന്ന് പുഞ്ചിരിച്ചു. പിന്നേ കയ്യിലെ വളയിലേക്ക് ഒന്ന് നോക്കി പതിയെ പോക്കറ്റിൽ ഇട്ടുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. അവൻ പോയ ശേഷം കുറച്ചു നേരം അവൾ ബെഡിൽ കേറി കിടന്നു. ബാഗിൽ നിന്ന് ഫോൺ എടുത്ത് നോക്കി. സ്വിച്ച്ഓഫ് ആണ്. ഓൺ ആക്കി അമ്മയെ വിളിക്കണം എന്ന് തോന്നി.പിന്നേ വേണ്ടെന്ന് വെച്ചു. ഇപ്പോൾ വിളിച്ചാൽ ഏട്ടന് ഈ സ്ഥലം പെട്ടന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് അവൾക്ക് അറിയാമായിരുന്നു.

അവൾ ഫോൺ ബെഡിലേക്ക് ഇട്ടു തല താഴ്ത്തി കുറച്ചു നേരം ഇരുന്നു. വിശപ്പ് ഉണ്ട്. ഹരി ന്തേലും ഓർഡർ ചെയ്താലോ എന്നവൾ ആലോചിച്ചു. പിന്നേ ഭക്ഷണം ഹരി വന്നിട്ടാക്കാം എന്ന തീരുമാനത്തോടെ അവിടെ ഉള്ള ഫോണിൽ വിളിച്ച് ഒരു ജ്യുസ് ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് അര മണിക്കൂർ കഴിഞ്ഞായിരുന്നു ജ്യുസ് റൂമിലെത്തിയത്. " സോറി മാഡം. അപ്പുറത്ത് ഒരു റൂമിൽ കൂടെഓർഡർ ഉണ്ടായിരുന്നത് കൊണ്ടാണ് ഇച്ചിരി ലേറ്റ് ആയത്. " അവൾ അതിന് മറുപടി എന്നോണം ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. " ഒക്കെ മാഡം, ഇനി എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി. ആഹ്. പിന്നേ മാഡം ,, ഇന്നലെ റൂം എല്ലാം ഫിൽ ആയത് കൊണ്ട് മാഡത്തിനും സാറിനും ഇന്ന് വെക്കേറ്റ് ആയ റൂം ആണ് തന്നത്, അത് ദേവൻ സാർ അത്രേം പറഞ്ഞത് കൊണ്ടാണ്. അതുകൊണ്ട് തന്നെ റൂം കാര്യമായൊന്ന് ക്‌ളീൻ ചെയ്യാൻ പറ്റിയിട്ടില്ല.

മാഡത്തിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഞാൻ ഒരാളെ ക്‌ളീൻ ചെയ്യാൻ ഇപ്പോൾ വിടാം. പേടിക്കണ്ട,ലേഡിസ്ഥാഫ് ആണ്. ക്‌ളീനിംഗ് മസ്റ്റ് ആയത് കൊണ്ടാണ്. അങ്ങനെ ഞങ്ങൾ റൂം നൽകാറുള്ളൂ ഇതിപ്പോ ദേവൻ സർ പെട്ടന്ന് പറഞ്ഞപ്പോൾ.. " "സാരമില്ല, ചെയ്‌തോളൂ അവൾ ഓക്കേ പറഞ്ഞപ്പോൾ അയാൾ മുറി വിട്ട് പുറത്തിറങ്ങി. ക്‌ളീനിംഗിന് ആള് വരുമെന്ന് പറഞ്ഞതുകൊണ്ട് അവൾ വാതിൽ ചാരി തിരികെ ബെഡിനരികിലേക്ക് നടന്നു. പിന്നേ പതിയെ ജ്യുസ് എടുത്ത് കുടിച്ചു. തിരികെ ഗ്ലാസ് വെച്ച് കുറച്ചു നേരം അതെ ഇരിപ്പ് ഇരുന്നു. പെട്ടന്നെന്തോ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെടുന്നത്പ്പോലെ തോന്നി മായയ്ക്ക്. കണ്ണുകൾ താനേ അടയുന്നു. അവൾ പതിയെ തലയിൽ കൈ വെച്ചു, കണ്ണുകൾ വലിച്ചു തുറന്നു. പിന്നേ ബോധം നഷ്ട്ടപ്പെട്ടു ബെഡിലേക്ക് മറിഞ്ഞു.... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story