NIGHTMARE IN HOSTEL: ഭാഗം 1

NIGHTMARE IN HOSTEL

രചന: TASKZ

ഞാനും അവരും കൂടെ പതിയെ ആ മുറിയുടെ അടുത്തേക്ക് നടന്നു....ഞങ്ങൾ ഡോർ തുറക്കാൻ നിന്നതും പെട്ടന്ന് എന്തോ ശബ്‌ദം കേട്ടു ബാക്കിലേക്ക് തിരിഞ്ഞു നോക്കി..... ""ആദി.....ആദി....." ഞാൻ ആ സ്വപ്നം കണ്ടോണ്ടിരിക്കുമ്പോഴാണ് ഉമ്മ വന്നു വിളിച്ചത്.....ശേ ഇന്നും ആ സ്വപ്നം ഫുൾ കണ്ടില്ല....എന്നാലും എന്താവും ആ മുറിയിൽ....അതുപോലെ എന്റെ കൂടെ ഉള്ള ആ മറ്റു നാലു പേർ ആരാവും...ഇപ്പോ തുടർച്ചയായി ആ സ്വപ്നം തന്നെയാണ് കാണുന്നത്.... ഇന്ന് ആ വാതിലിന്റെ അടുത്തു വരെ എത്തിയതാണ് പക്ഷെ അപ്പോഴേക്കും ഉമ്മ വിളിച്ചു ഒക്കെ നശിപ്പിച്ചു..... "ആദി....എന്താ നി ആലോജിക്കുന്നെ...ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ...." പെട്ടന്ന് ഉമ്മ എന്നെ കുലുക്കി കൊണ്ട് ചോദിച്ചതും സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി കൊണ്ട് ഞാൻ ഉമ്മാനെ നോക്കി.... "എ... എന്താ ഉമ്മ....എന്താ പറഞ്ഞേ...."

"ആഹാ...നല്ല ആൾ...നിനക്ക് ഇന്നല്ലേ കോളേജ് തുടങ്ങുന്നത്....നേരത്തെ പോയാലെ അവിടെ എത്തുള്ളു....വേഗം റെഡി ആവാൻ നോക്ക്...." എന്നും പറഞ്ഞു കൊണ്ട് ഉമ്മ എന്റെ മുറിയിൽ നിന്ന് പോയി.....ഞാൻ അപ്പോഴും ആ സ്വപ്നത്തിനെ കുറിച്ചു തന്നെ ആലോജിച്ചു ഇരിക്കായിരുന്നു.... അല്ലാഹ്... ഞാൻ എന്നും ഒരേ സ്വപ്നം കാണുന്നത് എന്താവും....ഇതിന്റെ ഒക്കെ ആർത്ഥമെന്താ...ഒന്നും അങ്ങോട്ട് മനസിലാവുന്നില്ലല്ലോ.... "ആദി....നി എണീറ്റില്ലേ....." മുറിയുടെ പുറത്തു നിന്ന് വീണ്ടും ഉമ്മാന്റെ ശബ്ദം കേട്ടതും ഞാൻ വേഗം എണീറ്റു ബാത്റൂമിലേക്ക് നടന്നു....അല്ലെങ്കിൽ ഉമ്മ ഇപ്പോ പൂരപ്പാട്ട് തുടങ്ങുള്ളു.... കുളിക്കുമ്പോഴും എന്റെ ചിന്ത ആ സ്വപ്നത്തെ പറ്റി ആയിരുന്നു...

വീണ്ടും വീണ്ടും അതന്നെ ആലോജിച്ചു എനിക്ക് വട്ട് പിടിക്കാൻ തുടങ്ങിയതും ഞാൻ പിന്നെ അതലോജിക്കാതെ കോളേജിൽ പോവുന്ന സന്തോഷത്തിൽ ഒരുങ്ങി.... ഒരു ഡാർക്ക് ബ്ലൂ ജീനും...പിങ്ക് colour ടോപ്പും അതിലേക്ക് ബ്ലൂ ഷാളും ആയിരുന്നു എന്റെ വേഷം....ഞാൻ അതൊക്കെ ഇട്ടു മോൻജായി ഒരുങ്ങി ഉമ്മാന്റെ അടുത്തേക്ക് പോയി.... അല്ല ഫ്രണ്ട്‌സ് നമ്മൾ പരിജയപ്പെട്ടില്ലല്ലോ.... ഞാനാണ് ആദില എന്ന ആദി....റിയാസിന്റെയും മുഹ്‌സിനയുടെയും മൂത്ത പുത്രി....എനിക്കൊരു അനിയൻ കൂടി ഉണ്ട്...റൈഹാൻ....അവനിപ്പോ 10 ത്ത് പഠിക്കുന്നു..... ഇന്ന് കോളേജിൽ എന്റെ 1st ഡേ ആണ്....+2 വിന് നല്ല മാർക്ക് ഉണ്ടായിരുന്നു എങ്കിലും അടുത്തു ഒന്നും കോളേജ് ഇല്ലാത്തതു കൊണ്ട് എനിക്ക് ദൂരെ ഒരു കോളേജില അഡ്മിഷൻ കിട്ടിയത്..... അത് കൊണ്ടുതന്നെ ഇന്ന് മുതൽ എന്റെ താമസം ഹോസ്റ്റലിൽ ആണ്.... ഇപ്പോ നിങ്ങൾക്ക് എന്നെ കുറിച്ചു ഏകദേശ ധാരണ കിട്ടിയില്ലേ....ഇനി ഒക്കെ വഴിയേ നിങ്ങൾ തന്നെ വായിച്ചറിഞ്ഞോ😝

"താത്ത...ഇയ്യന്ത ഒറ്റക്ക് സംസാരിച്ചു വരുന്നത്...." റിച്ചു "പോടാ...ഞാൻ എന്റെ പ്രിയപ്പെട്ട റീഡേഴ്സിനോട് എന്നെ കുറിച്ചു പറയായിരുന്നു..." "ഹോ...താത്ത ഒരു പൊട്ടത്തി ആണെന്ന് കൂടി പറഞ്ഞോ...." "പോടാ...നിയാവും അത്...ഞാനൊക്കെ നല്ല ഫുദ്ധിമതി😎" "ഹോ..കണ്ടെച്ചാലും മതി ഒരു ഫുദ്ധിമതിയെ...ഒന്ന് പോയെ താത്ത...രാവിലെ തന്നെ തള്ളാതെ...." "തള്ളുന്നത് നി ആവും...." "ആഹാ മോൾ റെഡി ആയോ...എന്ന വേഗം ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ....എന്നിട്ട് വേണം നമുക്ക് ഇറങ്ങാൻ...." ഉപ്പ "ഹാ..." എന്നും മൂളി കൊണ്ട് ഞാൻ ഉമ്മാടെ അടുത്തേക്ക് പോയി.... "ഇന്ന മോളെ ദോശ...കഴിച്ചോ..." എന്നും പറഞ്ഞു ഉമ്മ എന്റെ നേരെ ദോശ ഒരു പാത്രത്തിൽ ഇട്ടു തന്നു....ഞാൻ നല്ല ദോശയും ചമ്മന്തിയും ഒക്കെ കഴിച്ചു പോവാൻ ഇറങ്ങി....ഉമ്മ എന്റെ കവിളിൽ ഒന്ന് ചുംബിച്ചു....റിച്ചുവിന് ഞാൻ ഒരുമ്മ കൊടുത്തു ലഗ്ഗേജ് ഒക്കെ ഡിക്കിയിലേക്ക് വെച്ചു.... "മോളെ എല്ല സാധനങ്ങളും എടുത്തില്ലേ...." ഉമ്മ "ഹാ ഉമ്മ ഒക്കെ എടുത്തുക്കുന്നു...എല്ലാവർക്കും അസ്സലാമു അലൈക്കും...."

"വ അലൈക്കും മുസ്സലാം...." ഉമ്മ ഉപ്പ റിച്ചു... അവർക്കൊക്കെ റ്റാറ്റ കൊടുത്തു ഞാൻ ഉപ്പാടെ കൂടെ കാറിൽ കയറി ഇരുന്നു... "അവിടെ എത്തിയ വിളിക്കൊണ്ടു...." ഉമ്മ "അയ്ക്കോട്ടെ ഉമ്മാ...." ഒരിക്കൽ കൂടി അവരോടൊക്കെ യാത്ര പറഞ് നേരെ കോളേജിലേക്ക് വിട്ടു...പോകും വഴി ഒക്കെ എന്തോ എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു...എന്തോക്കെയോ എനിക്കായി അവിടെ ഉള്ള പോലെ.... ഉപ്പ ഓരോന്ന് ചോദിക്കുന്നുണ്ട് ഞാൻ അതിഞ്ഞു എന്തോക്കെയോ മറുപടിയും പറഞ്ഞു....പിന്നെ ഫോണിൽ പാട്ട് വെച്ചു അതും കേട്ടു കൊണ്ടിരുന്നു...ഇടക്ക് വെച്ചു ഒരു കടയിൽ നിന്ന് എനിക്കിഷ്ടപെട്ട ലയിസ് ഒക്കെ ഉപ്പ വാങ്ങിച്ചു തന്നു...ഞാൻ അതെല്ലാം ബാഗിൽ ഭദ്രമായി വെച്ചു.... അങ്ങനെ ഏറെ നേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ കോളേജിലേക്ക് എത്തി.... "മോളെ...നി കോളേജിലേക്ക് പോക്കോ... ഞാൻ നിന്ടെ ലഗ്ഗേജ് എല്ലാം ഹോസ്റ്റലിൽ എൽപ്പിച്ചോണ്ട്... പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉപ്പാക്ക് വിളിക്കൊണ്ടു ട്ടോ..." എന്നും പറഞ്ഞു ഉപ്പ എന്ടെ മൂർതാവിൽ ഒരു ഉമ്മ തന്നു...

ഞാൻ ഉപ്പാക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു കാറിൽ നിന്നിറങ്ങി....എന്നിട്ട് പറഞ്ഞു... "ഉപ്പ ഉമ്മക്കൊന്നു വിളിച്ചു പറഞ്ഞേക് ട്ടോ..." "ഹാ മോളെ അപ്പോ all the best....ഞാൻ പോവട്ടോ..." ഉപ്പ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞതും ഞാൻ ഉപ്പാനെ നോക്കി തലയാട്ടി... ഉപ്പ പോയതും ഞാൻ കോളേജിന്റെ നേരെ തിരിഞ്ഞു....കോളേജ് ആകമൊത്തം ഒന്ന് നോക്കി..... വീണ്ടും വീണ്ടും എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു ഇവിടെ എനിക്കായ് എന്തോ ഉണ്ടെന്ന്..... """"നവഗതർക്ക് സ്വാഗതം"""" എന്നൊരു ബോർഡ് കോളേജിന്റെ മുന്നിൽ തന്നെ ഉണ്ട്.....കുറെ കുട്ടികൾ കോളേജിന്റെ അകത്തേക്ക് കയറി പോകുന്നുണ്ട്....അല്ലാഹ് റാഗിങ് ഒക്കെ ഉണ്ടാവും...എനിക്ക് കഴിയുന്ന എന്തെങ്കിലും പണി കിട്ടിയാൽ മതിയായിരുന്നു.... ധൈര്യം സംഭരിച്ചു ബിസ്മിയും ചൊല്ലി വലതു കാൽ വെച്ചു ഞാൻ കോളേജിന്റെ അകത്തേക്ക് കയറി....അകത്തേക്ക് കയറിയപ്പോൾ തന്നെ എന്റെ മുൻപിൽ കണ്ട കാഴ്ച കണ്ടു എന്നിൽ ദേഷ്യം വരുത്തി..... ________________ (Thanu) "ഇല്ല നീ തുറക്ക് ....

എനിക്ക് പേടിയാകുന്നു.... ഇവിടെ ആരും ഇല്ലാത്തത് അല്ലേ" "ട്രിം........ ട്രിണി" Uff ഇൗ പണ്ടാരം അലാറം സമയം ആവുമ്പോൾ അടിച്ചോളും..... മനുഷ്യനെ ഇത് വരെ ആ സ്വപ്നം കണ്ട് പൂർത്തിയാക്കാൻ വിട്ടിട്ടില്ല..... കോളേജിൽ അഡ്മിഷൻ എടുത്ത അന്ന് മുതൽ എന്നെ വിടാതെ പിന്തുടരുകയാണ് ആ സ്വപ്നം.... ഒരു പെട്ടിയും... ഡയറിയും ഒരു മുറിയും..... പലപ്പോഴും എന്റെ സ്വപ്നങ്ങളിൽ 4 പേര് കൂടി കൂട്ടിന് ഉണ്ട് .... മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്ന ഇൗ സ്വപ്നത്തിന്റെ പൊരുൾ എന്താണെന്ന് ഇത് വരെ മനസ്സിലായിട്ടില്ല..... നോക്കാം .... മനസ്സിനെ ധൈര്യമായി ഇരുത്തിയിട്ട്‌ അതിനെ ഒക്കെ മനസ്സിൽ നിന്നും വിട്ടിട്ട് ഒന്ന് ഫ്രഷ് ആയി വന്നിട്ട് നിസ്കരിച്ചു ശേഷം പടച്ചോനൊട്‌ പ്രാർഥിച്ച് നേരെ താഴെ കിച്ചെനിലേക്ക്‌ ലാൻഡ് ആയി.... "ആഹ് .... ചായ ഇതാ കുടിച്ചിട്ട് വേഗം റെഡി ആവ് ട്ടോ... ആദ്യയിട്ടല്ലെ ദൂരത്തേക്ക് പഠിക്കാൻ പോവുന്നേ.... ശ്രദ്ധിക്കണം അറിയാത്ത നാട് ഒക്കെ ആണ് മോൾ ചുറ്റുപാടും ശ്രദ്ധിച്ച് ജീവിക്കണം.... എന്ത് പ്രശ്നം വന്നാലും മോൾടെ ഉപ്പാനോടും ഉമ്മാനോടും പറയണം..."

ഇതും പറഞ്ഞ് ഉമ്മ കണ്ണ് നിറച്ചതും മ്മള് ഉമ്മാനോട് ചേർന്ന് നിന്ന് കവിളിൽ ഒരു മുത്തവും കൊടുത്ത് നേരെ ഉപ്പാന്റെ അടുത്ത് ലാൻഡ് ആയി... "മോൾ വന്നോ .... എല്ലാം അവിടെ ഒകെ ആണ്... നല്ല കോളേജ് ആണ് എന്നാ എല്ലാവരും പറയുന്നത്.... നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കണം ദുശീലങ്ങൾ ഒന്നും അടുപ്പിക്കരുത്...." ഉപ്പയും ഒരുപാട് ഉപദേശങ്ങൾ തന്നു ഞാൻ പോവുന്നതിനു എല്ലാവർക്കും ഒരുപാട് വിഷമം ഉണ്ട് എന്ന് മനസ്സിലായി.... അല്ല എന്നെ കുറിച്ച് നിങ്ങൾക്ക് അറിയണ്ടേ.... എന്റെ പേര് കരീമ തനസ്‌ എല്ലാവരും തനു എന്ന് വിളിക്കും ഉപ്പാന്റെയും ഉമ്മാന്റെയും രണ്ടാമത്തെ പുത്രി ... ഒരു ഇത്താത്തയും ഒരു അനിയത്തിയും ഒരു അനിയനും.... മ്മള് വേഗം ഫ്രഷ് ആയി black ജീനും വൈറ്റ് ടോപ്പും അതിന് മാച്ച് ചെയ്യുന്ന black & വൈറ്റ് മിക്സഡ് ഷാളും ഇട്ടു ഒന്ന് ഒരുങ്ങിയിട്ട്‌ എല്ലാവരോടും പറഞ്ഞ് വീട്ടിൽ നിന്നും യാത്ര ആയി...

ഉപ്പാന്റെ കൂടെ ആണ് പോവുന്നത്... അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷം ഞാൻ കോളേജിൽ എത്തി... +2 നല്ല മാർക്ക് ഉള്ളത് കൊണ്ട് തന്നെ ദൂരെ ഉള്ള ഒരു കോളേജിൽ ആയിരുന്നു ഉപ്പ ചേർത്തത് .. ഇവിടെ അടുത്ത് തന്നെ ഉള്ള കോളേജ് ഹോസ്റ്റലിൽ ആണ് ഇനി ഉള്ള എന്റെ ജീവിതം... കോളേജ് മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് ഉപ്പാനോട് യാത്ര പറഞ്ഞ് ഞാൻ കോളേജിലേക്ക് കയറി ... കുറച്ച് മുമ്പിലേക്ക് നടന്നതും അവിടെ ഉള്ള കാഴ്ച എന്റെ സകല ദേഷ്യവും പുറത്ത് എടുക്കുന്ന തരത്തിൽ ഉള്ളതായിരുന്നു... അവരുടെ അടുത്തേക്ക് നടക്കാൻ വേണ്ടി തുടങ്ങിയതും എന്റെ തൊട്ടടുത്ത് തന്നെ എന്നെ പോലെ കട്ട കലിപ്പിൽ അവിടേക്ക് നടക്കുന്നവരെ കണ്ട് ഞാൻ അവരെ നോക്കി ശേഷം അവിടേക്ക് നടന്നു.... _________________ (Kichu) "അയ്യോ......എന്നെ പ്രേതം പിടിച്ചേ......അമ്മേ രക്ഷിക്കണേ........." "എന്താണ് പെണ്ണേ.... രാവിലെ തന്നെ വല്ല ദുസ്വപ്നം കണ്ടോ.... കുറേ ദിവസം ആയല്ലോ ഇത് തുടങ്ങിയിട്ട് .... ഞാൻ ഏതായാലും ഒരു രക്ഷ മന്ത്രിച്ചു വെച്ചിട്ടുണ്ട് ....

വേഗം റെഡി ആയിട്ട് വാ ഇന്നല്ലെ കോളേജ് തുടങ്ങുന്നത്..." (അമ്മ) "ഓ ശരി....... " അങ്ങനെ ഞാൻ വേഗം കുളിച്ച് മാറ്റി റെഡി ആയി അമ്പലത്തിലോക്കെ പോയിട്ട് വന്നു..... വീട്ടിൽ എത്തിയതും അമ്മ പൂജ മുറിയിലേക്ക് കൊണ്ട് പോയി കുറേ മന്ത്രിച്ചു കയ്യിൽ ഒരു രക്ഷയും കെട്ടിതന്നു.. ഇതൊക്കെ കേട്ടിട്ട് ഞാൻ ഒരു അമ്പല വാസി പെൺ കുട്ടിയാണെന്ന് ഒന്നും കരുതല്ലെ.... "എന്റെ അമ്മേ......വല്ല സ്വപ്നവും കണ്ട് എന്ന് കരുതി അമ്മ എന്തിനാ ഇതൊക്കെ കെട്ടി തരുന്നെ... ഞാൻ അച്ഛനോട് പറയുവെ...... " "എന്റെ മോൾ കുറേ ദിവസം ആയില്ലേ ഇത് തന്നെ കാണുന്നു .... അതുമല്ല വീട് വിട്ട് ദൂരേക്ക് പോവല്ലേ എന്റെ കുട്ടി.... ദൃഷ്ടിയൊന്നും തട്ടാതിരിക്കാൻ വേണ്ടിയും അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഉള്ളതാ...... അമ്മയ്ക്ക് വല്ലാത്ത ഒരു ആധി..... മോൾ പോയി റെഡി ആയിട്ട് വാ അച്ഛൻ ഇപ്പൊൾ വരും " എന്നും പറഞ്ഞ് അമ്മ മൂർദ്ധാവിൽ ചുംബനം തന്നിട്ട് കണ്ണ് തുടച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി... എന്താ ഇങ്ങനെ നോക്കണേ.... ഞാൻ ആരാണെന്ന് അല്ലേ...

ഞാൻ കീർത്തന കിച്ചു എന്ന് വിളിക്കും.... അമ്മയുടെയും അച്ഛന്റെയും ഒറ്റ മോൾ... അത്യാവശ്യം നല്ല മാർക്ക് ഉള്ളത് കൊണ്ട് തന്നെ എന്റെ ആഗ്രഹം പോലെ ദൂരെ ഉള്ള കോളേജിൽ ആണ് അഡ്മിഷൻ ശെരി ആയിട്ടുള്ളത്.... അവിടെ ചേർന്ന് വന്നത് മുതൽ എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആ ഹോസ്റ്റലും എന്നെ പോലെ തന്നെ ഉള്ള 4 ആൾക്കാരെ യും എന്തായാലും എന്തൊക്കെയോ എനിക്ക് അവിടെ നിന്നും കിട്ടാൻ ഉണ്ട് എന്നുള്ളത് എനിക്ക് ഉറപ്പാണ്.. അതെന്തെങ്കിലും ആവട്ടെ അതൊക്കെ മൈൻഡ് ചെയ്യാതെ വേഗം ഒരു വൈറ്റ് ലേഗിനും ഒരു ചുവപ്പ് ടോപ്പും എടുത്തിട്ട് മുടി ponitail ആയി കെട്ടിയിട്ട് ഞാൻ എന്റെ ലേഗേജും ആയി വീട്ടിൽ നിന്നും ഇറങ്ങി അമ്മ കരയാണ്... ആദ്യം ആയാണ് അമ്മയെയും അച്ഛനെയും വിട്ട് ദൂരേക്ക്.... ഏറെ നേരത്തെ യാത്രക്കൊടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തി...

അച്ഛനോട് യാത്ര പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി... ദൈവമേ റാഗിംഗ് ഒന്നും ഉണ്ടാവല്ലെ എന്നും പറഞ്ഞ് കണ്ണ് തുറന്നതും ... ഒരു പെണ്ണിന്റെ അഭിമാനത്തെ ക്ഷതം ഏൽപ്പിക്കുന്ന കാഴ്ച കണ്ടതും ഒരു നിമിഷം കണ്ണ് മുറുക്കെ അടച്ചു കൊണ്ട് അമ്മയുടെ മുഖവും അമ്മ പഠിപ്പിച്ച പാഠങ്ങളും ഓർത്ത് കൊണ്ട് ദേഷ്യം കൊണ്ട് വിറച്ച് ഞാൻ അവരുടെ അടുത്തേക്ക് നടന്നു _________________ { Zuha } ആ... "ഇത്ത....ഇത്ത....എന്താ ഇത്ത...ഇത്ത......" പെട്ടന്ന് അനിയത്തി എന്നെ കുലുക്കിവിളിച്ചപ്പോൾ ഞാൻ പേടിയോടെ അവളെ നോക്കി..... അതേ...ഇന്നും ഞാൻ ആ സ്വപ്നം കണ്ടു....ആ മുറിയിൽ പ്രേതം ഞങ്ങളെ അഞ്ചു പേരെയും അടുത്തേക്ക് നടന്നു വരുന്നു....ആ മുറിയോ ആ അഞ്ചു പേരോ എനിക്ക് മുൻപ് കണ്ട് പരിചയം കൂടി ഇല്ല..... പക്ഷെ എന്നും ഞാൻ ഒരേ സ്വപ്നമാണ് കാണുന്നത്.....പണ്ടെപ്പോഴോ ഉമ്മമ്മ പറയുന്നത് കേട്ടിട്ടുണ്ട് ഒരേ സ്വപ്നം 3 ൽ അതികം തവണ കണ്ടാൽ അത് നടക്കാൻ പോവുന്ന എന്തോ കാര്യമാണെന്ന്....ങ്ങനെയാണേൽ ഈ സ്വപ്നം നടക്കോ..... അപ്പോ പ്രേതം എന്റെ അടുത്തേക്ക് വരോ....ഏയ്...zuha ഇല്ല...പ്രേതമൊന്നുമില്ല...നി ഓരോ വട്ട് ചിന്തിക്കാതെ എണീറ്റു പൊടി....

പെട്ടന്ന് മനസ്സങ്ങനെ പറഞ്ഞതും ഞാൻ വേഗം ബെഡിൽ നിന്ന് എണീറ്റു.... "ഇത്ത....എന്താ പറ്റിയെ...ഇന്നും ആ സ്വപ്നം കണ്ടോ...." അനിയത്തി അതിഞ്ഞു ഞാൻ ആ എന്നു തലയാട്ടി ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ കയറി....ഇന്ന് കോളേജിലെ first ഡേ ആണ്...ഞാൻ ആകെ exitementil ആണ്...കുറെ കാലമായുള്ള ഒരാഗ്രഹമാണ് കോളേജിൽ പഠിക്കാനും ഹോസ്റ്റലിൽ നിക്കാനുമൊക്കെ.... അതിഞ്ഞു വേണ്ടി അടുത്ത കോളേജിൽ അഡ്മിഷൻ കിട്ടുമായിരുന്നിട്ട് കൂടി അവിടേക്ക് പോകാതെ വീട്ടുകാരെ കയ്യും കാലുമൊക്കെ പിടിച് ദൂരെ ഒരു കോളേജിൽ ചേർന്നത്.... "ഇത്ത....നി ഇറങ്ങുന്നില്ലേ....ഉപ്പ നിന്നോട് പെട്ടന്ന് ഒരുങ്ങാൻ...." ബാത്റൂമിന്റെ ഡോറിൽ തട്ടി അവൾ പറഞ്ഞതും ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങി.... ഫ്രണ്ട്‌സ്....ഇനി നമുക്കൊന്ന് പരിജയപ്പെട്ടലോ... ഞാനാണ് zuha ഫാത്തിമ എന്ന നിഷ്‌കു😌സത്യായിട്ടും നിഷ്‌ക്കുവാ....ബഷീറിന്റെയും ഫാസീലയുടെയും മൂത്ത പുത്രി....എനിക്ക് രണ്ടനിയത്തിയും 【ശനാഹ●തശീല】 ഒരണിയാനുമുണ്ട്【യഹ്‌യ】.... ഇപ്പോ എന്നെക്കുറിച്ചു ഒരു ധാരണ കിട്ടിയിട്ടുണ്ടാവും എന്നു കരുതുന്നു...ഇനിയും ഒന്നും കിട്ടിയില്ലേൽ വരും പാർട്ടുകളിൽ മനസ്സിലായിക്കോളും😁

ഇപ്പോ ഞാൻ ഇനി പെട്ടന്ന് ഒരുങ്ങാട്ടെ ട്ടോ... ഞാൻ വേഗം ഒരു ലോങ് ടോപ്പ് എടുത്തിട്ട് ഷാൾ ഓകെ റോൾ ചെയ്തു....എന്നിട്ട് കുറച്ചു make up ഒക്കെ ഇട്ടു സുന്ദരി ആയെന്ന് ഉറപ്പുവരുത്തി ലഗേജും എടുത്തു താഴേക്കിറങ്ങി.... "വന്നോ മഹാറാണി...." ഈ പറഞ്ഞത് വേറരുമല്ല മക്കളെ എന്റെ പരട്ട അനിയനാണ്.... "വന്നല്ലോ my dear ബഡാ...." എന്നും പറഞ്ഞു ഓൻക്ക് കുറച്ചു പുച്ഛം വാരി വിതറി ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു നല്ല അന്തസ്സായി ഫുഡിരുന്നു തട്ടി.... "എന്റെ പൊന്ന് മോളെ ഒന്ന് മെല്ലെ തിന്നെ...ഇങ്ങനെ ആക്രാന്തം കാട്ടല്ലേ...." എന്നും പറഞ്ഞു ഉമ്മ എന്റെ കയ്യിനിട്ടു ഒരടി തന്നു...ഞാനതിഞ്ഞു ഉമ്മാക്ക് ഒന്നിളിച്ചു കൊടുത്ത്... മൂപ്പത്തിക്ക് ഞാൻ പോകുന്നതൊന്നും വലിയ ഇഷ്ടമില്ല...പിന്നെ എന്റെ നിർബന്ധം കൊണ്ടാണ്..... അങ്ങനെ ഫുഡ് തട്ടലൊക്കെ കഴിഞ്ഞു എണീറ്റു കയ്യും വായയും കഴുകി നേരെ ലഗ്ഗേജ് ഒക്കെ എടുത്തു കാറിൽ കൊണ്ടു വെച്ചു.... "മോളെ...നന്നായി ശ്രദ്ധിക്കൊണ്ടു...അറിയാത്ത സ്ഥലമാണ്....വേണ്ടാത്ത ഒരു കാര്യത്തിലും പോയി തല ഇടരുത് ട്ടോ..."

ഉമ്മ "Next ഉപ്പ" "ഹാ....എനിക്കും ഇത് തന്നെയാ പറയാൻ...." ഉപ്പ "ഹ്മ്മ....എന്ന പോവല്ലേ...." അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി....അവർക്കൊക്കെ ഒരു ഫ്ലയിങ് കിസ്സും കൊടുത്തു കാറിൽ ഇരുന്നു പാട്ട് കേട്ടു....2 മണിക്കൂർ യാത്രക്ക് ശേഷം കോളേജിൽ landi.... "മോളെ ലഗ്ഗേജ് ഒക്കെ ഞാൻ ഹോസ്റ്റലിൽ കൊണ്ടു വെക്കുന്നുണ്ട് ട്ടോ...." "ഹാ..." എന്നും മൂളി കാറിൽ നിന്നിറങ്ങി....ഉപ്പാച്ചിയോട് യാത്ര പറഞ്ഞു കോളേജ് ഒന്ന് നോക്കിയ ശേഷം അകത്തേക് കയറി.....അകത്തു കയറി കോളേജ് ഒന്ന് നോക്കുമ്പോഴാണ് ഒരു ഭാഗത്ത് എന്റെ കണ്ണുടക്കിയത്....അവിടുത്തെ കാഴ്ച കണ്ടതും എവിടെ നിന്നൊക്കെയോ എനിക്ക് ദേഷ്യം വന്നു... ഞാൻ അങ്ങോട്ട് കട്ട കലിപ്പിൽ നടക്കുമ്പോഴാണ് എന്റെ ഒപ്പം വേറെയും രണ്ടെണ്ണം കലിപ്പിൽ വരുന്നത്.....ഞാൻ അതൊന്നും വല്ലാതെ ശ്രദ്ധിക്കാതെ ഉള്ള കലിപ്പ് ഫുൾ മുഖത്തു ഫിറ്റ് ചെയ്തു അങ്ങോട്ട് നടന്നു....

Dora } "വേണ്ട...വേണ്ട... നമുക്ക് അങ്ങോട്ട് പോകണ്ട...." "ടി.....ഡോറ എണീക്കെടി...അവൾ കിടന്നു പിച്ചും പേയും പറയ...മര്യാദക്ക് എണീറ്റ് വേഗം നിസ്കരിച്ചോ...." ഉമ്മ എന്റെ മൂട്ടിലേക്ക് ഒരടി തന്നു കൊണ്ട് പറഞ്ഞു....ഞാനപ്പോൾ തന്നെ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു....ശേ...ഇന്ന് ആ മുറി തുറക്കാൻ പോവായിരുന്നു....എന്നാലും ആരാവും എന്റെ കൂടെ ഉള്ള ആ മറ്റു നാലുപേർ....ഇവരെയൊന്നും സ്വപ്നത്തിൽ അല്ലാതെ ഞാൻ കണ്ടിട്ട് പോലുമില്ല....അത് പോലെ ആ മുറി അതിൽ എന്താവും... ഇങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി.... ഈ സ്വപ്നം സ്ഥിരമായി ഞാനിപ്പോ കാണുന്നുണ്ട്..... എനിക്കുറപ്പാണ് ഈ സ്വപ്നവും ഞാനും ആ 4 പേരും തമ്മിൽ എന്തോക്കെയോ ബന്ധമുണ്ട്....പക്ഷെ അതെന്താവും....അറിയില്ല...ഒന്നും അറിയില്ല.... പക്ഷെ എന്തോക്കെയോ കുഴപ്പളങ്ങൾ ഉണ്ട്.... "ഡോറ നി വീണ്ടും എന്റെ കയ്യിൽ നിന്ന് വാങ്ങും....മര്യാദക്ക് വേം പോയി നിസ്കരിക്കേടി....ഇന്ന് കോളേജിൽ പോവാനുള്ളതുമല്ലേ...."

ഉമ്മ കലിപ്പിൽ പറഞ്ഞതും പിന്നെ വേഗം ബാത്റൂമിലേക്ക് ഓരോട്ടമായിരുന്നു....വേം ഫ്രഷ് ആയി അംഗ ശുദ്ധി വരുത്തി നിസ്കരിച്ചു...പിന്നെ ഡ്രസ് മാറി ഉമ്മാടെ അടുത്തേക്ക് പോയി.... "ഡോറ ഇന്ന് നി കോളേജിൽ പോവാണ്... അവിടെ നിന്ടെ കുട്ടിക്കളി ഒന്നും കളിക്കരുത്....എന്ത് പ്രോബ്ലെം ഉണ്ടെങ്കിലും ഞങ്ങളോട് ചോദിക്കാതെ ഒരു തീരുമാനവും എടുക്കരുത് ട്ടോ....ഇവിടുത്തെ പോലെയല്ല, നിനക്ക് പരിചയമില്ലാത്ത നാടാണ്, അവിടുത്തെ കുട്ടികളോട് കൂട്ട് കൂടുമ്പോൾ ശ്രദ്ധിക്കണം. നിന്റെ ചളവള സംസാരവും മന്ദബുദ്ധി കളികളും അവിടെ എടുക്കരുത്, നിന്നെ പോലെ ഡോറബുജി കാണുന്നവരായിരിക്കില്ല അവരൊന്നും കേട്ടല്ലോ എന്റെ മോൾ. " ഉമ്മ ആദ്യായിട്ടാണ് എന്നോട് ഇത്ര സമാധാനത്തോടെ സംസാരിക്കുന്നത് ഞാൻ കേട്ടത്. ആ ഒരു ഷോക്കിൽ ഞാൻ അവിടെയുള്ള അപ്പം മുഴുവൻ പ്ലേറ്റിലേക്ക് വെച്ചു. പിന്നെ അവിടെ ഇരുന്നു ഫുഡ് തട്ടി എണീറ്റപ്പോഴേക്ക് ഉപ്പ വന്നു... "മോളെ...ഞാൻ ഇന്നലെ രാത്രി പറഞ്ഞതെല്ലാം ഓർമ ഉണ്ടല്ലോ....

ന്റെ കുട്ടി അവിടെ ഒരു കുരുത്തക്കേടും ഒപ്പിക്കരുത് ട്ടോ...." ഉപ്പ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.... "ഇല്ല ഉപ്പ...." "ഹ്മ്മ....ഞാൻ വിശ്വസിച്ചു. എന്റെ മോൾക് പണ്ടേ അനുസരണ ശീലം കൂടുതലല്ലെ" ഇതും കൂടി കേട്ടപ്പോൾ വയർ നിറഞ്ഞു. ഇവരുടെയൊക്കെ വിചാരം ഞാനൊരു തീവ്രവാദിന്നാണെന്ന് തോന്നുന്നു. അമ്മാതിരി പേടിക്കലാണ്. "എന്നാൽ ഇറങാല്ലെ " ഉപ്പയുടെ ചോദ്യത്തിനു "ആഹ്...." എന്നും പറഞ്ഞു കൈ കഴുകി വേഗം ഉപ്പാന്റെ കൂടെ ഇറങ്ങി ലഗ്ഗേജ് ഒക്കെ കാകുവും അനിയനും കൂടി കാറിൽ എടുത്തു വെച്ചിരുന്നു...ഉമ്മാക്ക് ഒരു മുത്തം കൊടുത്തു എല്ലാവരോടും സലാം പറഞ്ഞു ഇറങ്ങി..... അവർക്കൊക്കെ ഞാൻ പോകുന്നതിൽ നല്ല വിഷമമുണ്ടെന്നറിയ....എനിക്കും നല്ല വിഷമമുണ്ട്.....എന്നാൽ അതൊന്ന് കാണിക്കുന്നു പോലുമില്ല. അറ്റ്ലീസ്റ്റ് ഒന്ന് കരഞ്ഞൂടെ.

എബിടെ കരഞ്ഞാൽ കണ്മഷി പരങ്ങുമെന്ന് വിചാരിച്ചാണ് ഞാൻ കരയാത്തത് പക്ഷേ അവരോ, ഈഗോ എന്ന ഒറ്റ കാരണം കൊണ്ട്. ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണ് ദൂരെ എവിടെയെങ്കിലും പോയി ഹോസ്റ്റലിൽ നിന്ന് പഠിക്കണമെന്ന്, ആ ആഗ്രഹം നടപ്പിലായേക്കാം വേണ്ടി വീട്ടിൽ കുറച്ച് കഷ്ടപ്പെട്ടു. എന്തായാലും ഇപ്പൊ എന്റെ കൂടെ ഫ്രണ്ട്സ് ആരുമില്ലെങ്കിലും അവിടെയെത്തിയാൽ എനിക്ക് പറ്റിയ കുറച്ചെണ്ണത്തിനെ കണ്ടെത്തണം. അല്ല ഫ്രണ്ട്‌സ് നമുക്ക് പരിജയപ്പെടണ്ടെ.... ഞാനാണ് സുനൈഫ...ചിലർ ഡോറ മോൾ എന്നും chuna, നിഫ എന്നുമൊക്കെ വിളിക്കും....റഷീദിനടേയും മുംതാസിന്റെയും 2 മത്തെ സന്താനം...എനിക്ക് ഒരു കാക്കു ഉണ്ട് നിഷാദ്...പിന്നെ ഒരനിയൻ നൗമാൻ.... വീട്ടുകാർക്ക് അവരുടെ കാര്യത്തിൽ ഉള്ളതിനേക്കാൾ പേടിയാണ് എന്റെ കാര്യത്തിൽ. എന്ത് പറയാൻ ഒറ്റ മോളായിപ്പോയില്ലേ. കാറിൽ ഇരുന്നതിന് ശേഷം ഞാൻ യൂട്യൂബ് തുറന്ന് ഡോറ ബുജി കാണാൻ തുടങ്ങി. മനസ്സിൽ മുഴുവൻ ഞാൻ കുറച്ച് ദിവസായിട്ട് കാണുന്ന സ്വപ്നമാണെങ്കിലും ഡോറബുജി കാണുമ്പോൾ അതൊക്കെ ഞാൻ മറക്കും. അങ്ങനെ രണ്ട് മണിക്കൂർ യാത്ര കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി.

കാക്കും വാപ്പയും കൂടി ഉപദേശിച്ചു എന്റെ ചെവി തിന്നു. ഇനി അവർക്ക് ഉച്ചക്ക് ഒന്നും കഴിക്കേണ്ടി വരില്ല. ഉപദേശങ്ങൾക്കൊടുവിൽ അവസാനമായി വാപ്പ നെറ്റിയിൽ ചുംബിച്ചപ്പോൾ ഞാൻ വാപ്പയെ കെട്ടിപ്പിടിച്ചു. എന്തോ മനസാകെ വേദനിക്കുന്നത് പോലെ. എന്തോ പേടി തോന്നുവാ, ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് പറയുംപോലെ. എന്റെ കരച്ചിലിന് ശമനം വരുത്താൻ വേണ്ടി കാകു എനിക്ക് കോലു മിട്ടായി വാങ്ങിച് തന്നു. അത് കിട്ടിയതും എന്റെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു. കാക്കും വാപ്പിയും പോയിക്കഴിഞ്ഞ് കോലുമിട്ടായുടെ ഫ്ലേവർ ഏതാണെന്നു നോക്കുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. എനിക്ക് ദേഷ്യം പെരു വിരലിൽ നിന്ന് അടിച്ചു കയറി..... തുടരും!

Share this story