NIGHTMARE IN HOSTEL: ഭാഗം 11

NIGHTMARE IN HOSTEL

രചന: TASKZ

【ആദി】 ഇന്ന് രാവിലെ ആരും വിളിക്കാതെ തന്നെ ഞാൻ എണീറ്റു....വേഗം ഫ്രഷ് ആയി വന്നു ബാക്കി ഉള്ളതീറ്റങ്ങളെ വിളിക്കാമെന്നു കരുതി വേഗം ഒരു ഡ്രസ് എടുത്തു ഫ്രഷ് ആവാൻ കയറി.... ബാത്‌റൂമിൽ കയറിയപ്പോൾ തൊട്ട് മനം പുരട്ടുന്ന ഒരു സ്‌മേൽ....ഞാൻ ബാത്രൂം ആകമാനം ഒന്ന് നോക്കി.... അപ്പോഴാണ് ഒരു ഭാഗത്ത് നിറയെ രക്തം....മറുഭാഗത്തുണ്ട് ഒരു കറുത്ത പുക നിൽക്കുന്നു....ഞാൻ പേടിച്ചു കൊണ്ട് അലറി....പക്ഷെ എത്ര അലറിയിട്ടും അവരാരും എണീക്കുന്നില്ല...ഞാൻ പോയി ഡോർ തുറക്കാൻ നോക്കിയപ്പോൾ അത് തുറക്കാനും പറ്റുന്നില്ല... മെല്ലെ ആ പുക കണ്ടിടത്തേക്ക് നോക്കിയപ്പോൾ അത് എന്ടെ അടുത്തേക്കുണ്ട് വരുന്നു....ഞാൻ പേടിച്ചു കൊണ്ട് അതിനെ തന്നെ നോക്കി നിന്നു....റബ്ബേ ഞാൻ എന്താ ചെയ്യ.... ഒന്ന് കൂടെ ഡോർ തുറക്കാൻ നോക്കിയപ്പോൾ എന്ടെ ഭാഗ്യം കൊണ്ട് ഡോർ തുറന്നു കിട്ടി...വേഗം ഞാൻ അവരെ അടുത്തേക്ക് ഓടി.... "കിച്ചു...zuha.... തനു.... ഡോറ...." ഞാൻ അവരെയെല്ലാം മാറി മാറി വിളിച്ചു....

"ആദി....എന്താടി...നിയെന്താ ഇങ്ങനെ വിയർക്കുന്നെ...." കിച്ചു എണീറ്റു കൊണ്ട് എന്നോട് ചോദിച്ചു.... ഞാനവളോട് ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു.. .അപ്പോ തന്നെ അവൾ എന്റെ കൂടെ ബാത്റൂമിന്റെ അവിടേക്ക് വന്നു...പക്ഷെ അവിടം മുഴുവനും ശൂന്യമായിരുന്നു.... "കിച്ചു...എടി ഞാൻ സത്യമാണ് പറഞ്ഞത്...ഇവിടെ ഞാൻ കണ്ടതാ...." "ആദി നിയൊന്ന് relax ആവ്....നി കണ്ടു എന്നത് ശെരിയവും...പക്ഷെ അത് ഞാൻ കാണുന്നില്ല...ഇവിടെ എന്തോക്കെയോ പ്രോബ്ലെംസ് ഉണ്ട്...നി ഒന്ന് relax ആയിട്ട് ഫ്രഷ് ആവ്...." കിച്ചു ഓരോന്ന് പറഞ്ഞു എന്നെ സമാധാനപ്പെടുത്തി...ഒരുവിധം ഒക്കെ ആയപ്പോൾ ഞാൻ ഇത്തിരി പേടിയോടെ ബാത്‌റൂമിൽ കയറി....അപ്പോ അവിടെ ഒന്നുമില്ല...ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങി... ഞാൻ ഇറങ്ങിയപ്പോഴേക്ക് ബാക്കി ഉള്ളവരൊക്കെ എണീട്ടിരുന്നു...ഞാൻ നിസ്കരിച്ചു വേഗം കോളേജിൽ പോവാൻ വേണ്ടി ഒരുങ്ങി.... അങ്ങനെ എല്ലാവരെയും ഒരുക്കം ഒക്കെ കഴിഞ്ഞു മെസ്സിൽ പോയി ഫുഡും തട്ടി നേരെ കോളേജിലേക്ക് വിട്ടു.... ________________ (ഡോറ)

ക്ലാസ്സിലേക്ക് പോവുന്നതിനു മുമ്പായി വെറുതെ ഒന്ന് മരച്ചുവട്ടിലേക് നോക്കിയപ്പോൾ ഷബീർ ആൻഡ് ഗാങിനെ കണ്ടു. ഞാൻ ഷബീർ കാണണമെന്ന് വിചാരിച്ചേയുള്ളൂ... എനിക്കവരെ കണ്ടപ്പോൾ തന്നെ അവർക്ക് ഞങ്ങളെയും കണ്ടു. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ""വാടി... എനിക്കാരെയും കാണണ്ട സംസാരിക്കാനുമില്ല..." എന്ന് പറഞ്ഞ് തനു zuhaനെയും കൂട്ടി ക്ലാസ്സിലേക്ക് പോയി. ഇതിപ്പോ എന്താ കഥ.... ഹ അതെന്തെലും ആയിക്കോട്ട് എന്ന് വെച്ച് ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ റിയാസ് ഉണ്ട് ആദിയെ നോക്കി വെള്ളമിറക്കുന്നു. ഇവനുള്ളവിടെ പോയി കിണർ കുഴിക്കണം നല്ല വെള്ളം കിട്ടും. ഇപ്പോ വരാന്ന് പറഞ്ഞ് ഞാൻ ഷബീറിനെയും കൊണ്ട് കുറച്ച് മാറി നിന്നു. "ഇന്നലെ നമ്മുടെ കളിയിൽ നീയല്ലെ തോറ്റത്.. നമ്മുടെ കാരാറു പ്രകാരം ജയിച്ച ആള് ആവശ്യപ്പെട്ടത് തോറ്റ ആള് കൊടുക്കണം... ഞാൻ ഇന്നലെ പറഞ്ഞ കാര്യം എനിക്ക് താ... " അവനിന്നലേ എന്നോട് ആവശ്യപ്പെട്ടത് കിസ്സ് ആണ്. ഞാനത് എന്റെ ചങ്കുകൾക്ക് പോലും കൊടുക്കാറില്ല,

ബട്ട്‌ ഇതിപ്പോ കരാറല്ലെ കൊടുക്കാതിരിക്കാൻ പറ്റോ. ഞാനവനെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി പുരികം പൊക്കി കളിക്കുവാണ്. "ഓക്കേ ഞാൻ തരാം.. ബട്ട്‌ ഈ കാര്യം നിന്റെ ഫ്രണ്ട്സിനോ എന്റെ ഫ്രണ്ട്സിനോ അറിയരുത്... " ഞാനവനെ നോക്കി പറഞ്ഞു. കാരണം എന്റെ ഫ്രണ്ട്സിനറിഞ്ഞാൽ അവരെന്നെ ജീവനോടെ വെച്ചേക്കില്ല. അവനോട് കണ്ണടക്കാൻ പറഞ്ഞ് ഞാനവന്റെ അടുത്തേക്ക് ചേർന്ന് നിന്ന്, ഞാൻ കൊടുത്തു. "ഇനി കണ്ണ് തുറന്നോ.... " ഞാനവനെ നോക്കിപറഞ്ഞു. "അതിന് നീ തന്നില്ലല്ലോ "-ഷബീർ "നിന്റെ പോക്കറ്റ് നോക്ക്.. അതിലുണ്ട് " ഞാനവനോട്‌ പറഞ്ഞപ്പോൾ അവൻ പോക്കറ്റിലേക്ക് കയ്യിട്ട് kisses ചോക്ലേറ്റ് കയ്യിലെടുത്തു എന്നേം അതിനെയും മാറിമാറി നോക്കി. അവനെന്നോട് ചോദിച്ചത് തന്നെ ആണല്ലോ ഞാൻ കൊടുത്തത് പിന്നെന്തിനാ അവൻ എന്നെ ഇങ്ങനെ നോക്കുന്നത്. "അതേ... ഞാനാർക്കും ഈ ചോക്ലേറ്റ് കൊടുക്കാറില്ല... അത്രക്കും എനിക്കിതിഷ്ടാണ്... ഇതു നിനക്ക് തന്നെന്നറിഞ്ഞാൽ അവരെന്നെ വെച്ചേക്കില്ല... " എന്നും കൂടി പറഞ്ഞപ്പോൾ അവനെന്നെ നോക്കുന്നതല്ലാണ്ട് ഒന്നും പറയുന്നില്ല. അപ്പോഴേക്കും ആദി എന്നെ വിളിക്കാൻ തുടങ്ങി. "ടാ ഞാൻ പോവാണ്.. ഇന്ന് കൃത്യം 7 മണിക്ക് ഞാൻ ഫ്രീ ആവും..

അപ്പോഴേക്കും നമുക്ക് കളിക്കാം " എന്നും കൂടി പറഞ്ഞ് ഞാൻ ആദിയുടെയും കിച്ചുന്റേം അടുത്തേക്ക് പോയി. "ടി ഇത്രേം സമയം നീ അവന്റെ കൂടെ എന്തെടുക്കുവായിരുന്നു. മനുഷ്യനവിടെ തൊലിയുരിഞ്ഞു നിക്കുവായിരുന്നു " ആദി പറഞ്ഞു. "എവിടെ എല്ലായിടത്തും ഉണ്ടല്ലോ... " ഞാൻ പറഞ്ഞപ്പോൾ കിച്ചു "എന്ത് " എന്ന് ചോദിച്ചു. "അത്...ഇവളല്ലെ പറഞ്ഞെ തൊലിയുരിഞ്ഞു എന്ന്, ബട്ട്‌ എനിക്കെവിടേം കാണുന്നില്ലല്ലോ " എന്ന് ഞാൻ പറഞ്ഞതും ആദി എന്നെ അടിക്കാൻ കൈ പൊക്കിയപ്പോൾ ഞാൻ ക്ലാസ്സിലേക്ക് ഓടി തനുന്റെ അടുത്ത് പോയി ഇരുന്നു. ആദിയും കിച്ചും കൂടി പിറകേ വന്നെന്റെ അടുത്തിരുന്നെങ്കിലും സംസാരം ആരോഗ്യത്തിനു ഹാനികരമായാത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു. "ടാ.. ഹാഷിക്ക് നല്ല കുറ്റബോധമുണ്ട്.. അവനെന്നോട് ആ കാര്യം സൂചിപ്പിക്കുകയും ചെയ്തു " കിച്ചു പറഞ്ഞപ്പോൾ ഞാൻ തനുനെ നോക്കി. കൊച്ചു ഗള്ളി ഒരു കിസ്സും വാങ്ങി ഞങ്ങളുടെ മുന്നിൽ മുഖം രക്ഷിക്കാൻ വേണ്ടി അവനോട് പിണങ്ങി നിലക്കാ.... "എന്നോടവന്റെ കാര്യം സംസാരിച്ചോണ്ട് വരരുത് പ്ലീസ്...

എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല " തനു പറഞ്ഞത് കേട്ട് ഞങ്ങൾ അപ്പോൾ തന്നെ ആ ടോപ്പിക്ക് വിട്ടു. അപ്പോഴേക്കും ആ തള്ള ടീച്ചർ കയറി വന്നന്നു. എന്നിട്ടെന്നെ ഒരു നോട്ടം.. മിനിഞ്ഞാന്ന് അവരുടെ ചന്തിക്ക് പേപ്പർ ചുരുട്ടി എറിഞ്ഞതിനാണീ കാലമാടത്തി ഇങ്ങനെ നോക്കി ചോര കുടിക്കുന്നത്. ഇവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ ഇവരെ റേപ്പ് ചെയ്തതാണെന്ന്. അവരെ നോട്ടത്തിനേക്കാൾ ഭീകരമാണ് അവരുടെ ക്ലാസ്സ്. അങ്ങനെ ഉറങ്ങിയും കളിച്ചും കച്ചറ കൂടിയും ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഹാഷിമിനെയും ഗാങിനെയും കണ്ടെങ്കിലും അവരോടു സംസാരിക്കാൻ തനു ഞങ്ങളെ സമ്മതിക്കാതെ ഹോസ്റ്റലിലേക്ക് വിളിച്ചോണ്ട് വന്നു. ________________ [ Zuha ] ക്ലാസ് ഒക്കെ കഴിഞ്ഞ് ആടിപാടി ഹോസ്റ്റലിൽ എത്തി ഫ്രഷ് ആയി അങ്ങനെ ഇരിക്കുമ്പോ ദേ തള്ള വാർഡൻ വരുന്നു,,,.. "ഡി ഈ തള്ളക്ക് എന്താ ഇപ്പൊ ഇങ്ങോട്ട് വരേണ്ട ആവശ്യം,,, താഴെ പോകുമ്പോ ഈ സാധനം സ്റ്റെപ്പിൽന്ന് കാൽ തെന്നി വീഴും നോക്കിക്കോ,,, ".. നമ്മൾ തനു മാത്രം കേൾക്കും വിധം പറഞ്ഞിട്ട് ആ മല പോലത്തെ സാധനത്തിനെ നോക്കി നന്നായി ഇളിച്ച് കൊടുത്തു,,, അല്ലേൽ ഇപ്പൊ എന്നെ ചുമരിൽ സ്റ്റിക്കർ ആകും,,, ബ്ലഡി വാർഡൻ തെണ്ടി,,,,. "

ഹ്മ്മ്,,, ഇന്ന് ആവശ്യം ഉണ്ടേൽ എല്ലാരും പുറത്ത് ഒക്കെ പോയി ഷോപ്പിംഗ് ചെയ്ത് വന്നോ,, ".. ബബബബബ,,,ഞഞഞ,,. അതിപ്പോ നീ പറഞ്ഞില്ലേലും നിന്റെ ആ ഉണ്ടക്കണ്ണ് വെട്ടിച്ച് ഞങ്ങൾക്ക് പോകാൻ തോന്നുമ്പോ മ്മൾ പോണ്ട സമയത്ത് പോണ്ട സ്ഥലത്തേക്ക് പോയിരിക്കും,, ഹല്ലപിന്നെ,,.. തള്ളേടെ വർത്തമാനം കേട്ട് ബാക്കി ഒക്കെ ഓഹ് ശെരി എന്നും പറഞ്ഞ് നിക്കുമ്പോ ഞാൻ അതിനെ പ്രാകി കൊല്ലുവായിരുന്നു,,.. "Zuhaa Fathimaa,, ".. ദേ മ്മളെ വിളിച്ചു,,, മുഴുവൻ പേര് വിളിച്ച് കഷ്ട്ടപ്പെടണം എന്നില്ലായിരുന്നു,,. "ഓഹ് എന്താ,, ". കൈ രണ്ടും താഴ്ത്തി നല്ല നിഷ്കു ആയിട്ട് മ്മൾ ചോതിച്ചപ്പോ തള്ള പറയണ നോക്കി ഇങ്ങൾ,,. "ഹ്മ്മ്,, എന്താ നീ ഇവിടെ നിന്ന് എന്നെ നോക്കി പിറുപിറുത്തെ,, ".. "അയ്യോ,, ഞാൻ അങ്ങനെ ചെയ്യോ,,,, കഷ്ടം ഉണ്ട് ട്ടാ,,, ഇബിടെ ആദി പറയാ നിങ്ങള് സ്റ്റെപ്ൽന്ന് ഇറങ്ങുമ്പോ കാൽ തെന്നി വീഴണോന്ന്,,, അപ്പൊ ഇല്ലേ,, അപ്പൊ ഞാൻ ഇല്ലേ,,, ഞാൻ ഓളോട് പറഞ്ഞതാ,,, അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല,,. പാവല്ലേ നമ്മളെ വാർഡൻ ഇങ്ങൾക്ക് 100 അല്ല 200 കൊല്ലം വരെ ജീവിക്കാൻ ഭാഗ്യം നൽകട്ടെ എന്ന് പറയുവായിരുന്നു,,,, ഈൗൗൗൗൗൗ,, ".. എന്നെക്കൊണ്ട് ഇതേ പറ്റു,, ആദി ആണേൽ ഇതൊക്കെ എപ്പോന്നും ചോദിച്ച് എന്നെ നോക്കി നാക്ക് കടിക്കുമ്പോ ഞാൻ നൈസ് ആയിട്ട് അതും കൂടി വാർഡൻ കാണിച്ചു കൊടുത്തു,,.

. "ദേ, തള്ളേ,, ഛെ അമ്മേ,,,, ഛെ മാഡം,, ആ എന്തും ആവട്ടെ,, നിങ്ങളോട് ഇങ്ങനെ പറഞ്ഞതിന് ആദി എന്നെ നോക്കി നാവ് കടിക്കുന്നു,,,, ".. അതും കൂടി ആയപ്പോ തള്ളക്ക് കൂടിലെ,, അപ്പൊ തന്നെ ആദിന്റെ ചെവിക്ക് പിടിച്ച് നുള്ളീട്ട് അത് ഓളെ നോക്കി പേടിപ്പിച്ചു ഇറങ്ങി പോയി,,. "മാഡം,,, ഞാൻ വരണോ കൂടെ,, അല്ലേൽ സ്റ്റെപ് ഇറങ്ങുമ്പോ നോക്കി പോണേ,, ഇവള്ടെ കരി നാക്കാ,,, പറഞ്ഞ പോലെ നടക്കും, അതോണ്ട് ഒന്ന് സൂക്ഷിച്ചോണ്ട്,,,, "... അതും പറഞ്ഞമ്മൾ ഇളിച്ചപ്പോ എല്ലാരേം നോക്കിയിട്ട് വാർഡൻ ഇറങ്ങി പോയി,,,,, അവര് പോയതും ആദി "എച്ചുസ്മി,,, "... എന്ന് പറയലും നമ്മൾ ഒരു ഫ്ലോയിലങ് കേറി യെശ് എന്ന് പറഞ്ഞപ്പോ കോപ്പ് വാതിൽ അടച്ചു ലോക്ക് ആക്കി വന്നിട്ട് എന്നെ നിലത്തിട്ട് ചവിട്ടി കൂട്ടി,, കള്ളപ്പന്നി,,... അവസാനം മ്മളെ നിലവിളി കൂടുമ്പോ ചുനയും കിച്ചുവും അത് ആസ്വദിച്ചു ഫോണിൽ വീഡിയോ ആക്കി അങ്ങനെ കൊടുക്ക് ആദി എന്ന് പറഞ്ഞ് തുള്ളുമ്പോ പാവം എന്റെ ഫൈറ്റിംഗ് പാർട്ട്ണർ ആയ തനു വന്നിട്ട് ആദിന്റെ നടുപ്പുറം നോക്കി ഒറ്റ ചവിട്ട്,,.

"അള്ളോഹ്,, ഉമ്മാാാ " എന്നലറി തലയും കുത്തി വീണു,,,,, ആഹഹാ,,, ഇപ്പൊ നല്ല സുഖം ഉണ്ട്,, വേദന ഒക്കെ മാറി,, അങ്ങനെ വേണം,, തനു നീ മുത്താണ്,,,. "പ്ഫ,, എരപ്പാളി,, നീ എന്നെ ചവിട്ടി അല്ലെ,, ".. കരഞ്ഞോണ്ട് ആദി പറഞ്ഞപ്പോൾ തനു അവൾക്ക് വീണ്ടും കൊടുത്തു,, അപ്പോഴും മ്മളെ ഡോറയും കിച്ചുവും വീഡിയോ എടുക്കുന്ന തിരക്കിൽ തന്നെയാണ്,.. "പിന്നെ ചവിട്ടാതെ,,, ആ പാവം എന്റെ Zoo നെ നീ എത്ര തല്ലി,, ഏഹ് എന്നിട്ട് അവൾക്ക് ഒരു ചവിട്ട് കിട്ടിയപ്പോ ഇരുന്ന് മോങ്ങുന്ന കണ്ടാ,, എണീറ്റ് പോയി ഡ്രെസ് ചെയ്ത് വാ രണ്ടും,,,. ".. എന്ന് തനു അലറലും ചാടി എണീറ്റ് ഓളെ പിടിച്ച് ഉമ്മാ വെച്ചിട്ട് ഞാനും അവളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ആദിയും ഡ്രെസ് തപ്പാൻ തുടങ്ങി,,,,. "ഇനി നിങ്ങള് എന്തിന് നിക്കാ,,, ഡ്രെസ് ആകാൻ പ്രതേകം പറയണോ,,, പോയി റെഡി ആവാൻ നോക്കി തെണ്ടികളെ,, ".. ക്യാമറ ഗേൾ ആയ രണ്ടിനോട് അലറിയതും അവരും വേം റെഡി ആയി,, ഹ്യൂ,,, ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നേൽ ഇത്രയൊക്കെ ഉണ്ടായിരുന്നോ ശോ,,.. "എല്ലാരും അവരവരുടെ ATM എടുത്തോ,, പ്രതേകിച്ചു ചുന നിന്നോട്,,,, അവിടെ ചെന്ന് എന്നോട് കോൽ മുട്ടായി എന്ന് പറഞ്ഞാൽ അടിച്ചു പല്ല് തെറിപ്പിക്കും ആ,,, അല്ലപിന്നെ,,,

ഒരു രൂപ പോലും നിനക്ക് ഇന്ന് ഞങ്ങൾ തരൂല,, ഓസിക്ക് വാങ്ങീട്ട് നീ തിന്നണ്ട ആ,, "...( മ്മൾ 😎) അങ്ങനെ ചെറിയ ചെറിയ പ്ലാനിങ്ങും ചുനാക്ക് നല്ല ഉപദേശം ഒ ഒക്കെ കൊടുത്തിട്ട് നമ്മൾ ഷോപ്പിങ്ന് ഇറങ്ങി,,, ഷോപ്പിൽ എത്തിയപ്പോ ആ കിച്ചുന് ഒരു നിർബന്ധം,, എല്ലാരും സെയിം ഡ്രെസ് ഒക്കെ എടുക്കാന്ന്,, അതിന് പിന്തുണച്ച് ആദിയും,,,.. പിന്നെ എല്ലാരും ok ആക്കി സെയിം ഡ്രെസ് ഒക്കെ എടുത്ത് നമ്മൾ ഇറങ്ങി,,.. ബീച്ചിൽ പോക്കും ഫുഡ്‌ തട്ടലും ഐസ്ക്രീം കഴിക്കലും ഒക്കെ കഴിഞ്ഞ് ആകെ സീണിച്ച് നമ്മൾ ഹോസ്റ്റലിലെക്ക് വിട്ടു,,,.. അവിടെ എത്തുമ്പോ ആണ് ഹോസ്റ്റലിന് തൊട്ടടുത്ത് എന്നാൽ കുറച്ച് ദൂരെ ആയിട്ടുള്ള ആ വീട് വീണ്ടും എന്റെ കണ്ണിലുടക്കിയത്,,.. അപ്പൊ തന്നെ അത് മറ്റുള്ളവർക്ക് കാണിച്ച് കൊടുത്തപ്പോ അവരും അത് നോക്കി നിന്നു,,.. "ഡീ നമുക്ക് ഇന്ന് ആ വീട് വരെ പോയി നോക്കിയാലോ,,, "... (മ്മൾ ) "ഹ സെറ്റ്,,, രാത്രി ആവുമ്പോ മെല്ലെ പോവാം,,, ". എല്ലാരും ഒന്നിച്ച് പറഞ്ഞപ്പോ അത് ok ആക്കിക്കൊണ്ട് ഞങ്ങൾ ഹോസ്റ്റലിലേക്ക് കേറി,,,,, റൂമിൽ എത്തി കവറൊക്കെ ബെഡിലേക്ക് എറിഞ്ഞിട്ട് ഞങ്ങളും ബെഡിൽ മറിഞ്ഞു,,,, ഹോ,,. ഇപ്പൊ സമയം രാത്രി 11 മണി,,.. "ഡി ഡി,, വാ,,, നമുക്ക് അവിടെ പോണ്ടേ,,,"..

ഫോണിന്റെ ഉള്ളിന്റെ ഉള്ളിലോട്ടു പോയി കുത്തുന്ന നാലെണ്ണത്തെ തട്ടി വിളിച്ചപ്പോ ഒരു ഞെട്ടലോടെ എല്ലാരും നമ്മളെ നോക്കി,,.. അപ്പൊ അവർക്ക് നൈസ് ആയിട്ട് ചിരിച്ചു കൊടുത്തിട്ട് വാ പോവാം എന്ന് പറഞ്ഞതും എല്ലാം പമ്മി പതുങ്ങി മെല്ലെ വാതിൽ തുറന്ന് പുറത്തേക്ക് കടന്നു,,.. താഴെ എത്തി നോക്കിയപ്പോ ആരേം കാണാനില്ല,,, എങ്ങാനും വാർഡൻ എവിടേലും ഒളിഞ്ഞ് നോക്കുന്നുണ്ടാവും ഉറപ്പാ,,.. ചുറ്റും നോക്കി മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഓരോ ചുവടും വെച്ച് എങ്ങനെയൊക്കെയോ ഗേറ്റിന്റെ അവിടം വരെ എത്തി,,.. ഗേറ്റ് തുറന്നാൽ ഒടുക്കത്തെ ശബ്ദം ആവും,,,, ആയിരം കൊല്ലം പഴക്കം ഉള്ള ഗേറ്റ് ആണോന്ന് ഡൌട്ട് ഉണ്ട്,,.. ഹിഹി.. പിന്നെ പരസ്പരം മുഖം നോക്കിയിട്ട് തംബ്സപ്പ് കാണിച്ച് ഓരോ ആൾക്കാർ ആയി മതിൽ ചാടി,.. ന്റമ്മോ,, നടു പോവാഞ്ഞത് ഫാഗ്യം,,, ഈൗൗൗൗൗൗ.. റോഡിൽ എത്തിയപ്പോ ഫോണിന്റെ ഫ്ലാഷ് ഓണാക്കി ആ വീട് ലക്ഷ്യം വെച്ച് നടന്നു,,. ചെറിയ വലിയ ഒരു പേടിഭയം മ്മക്ക് ഇല്ലാതില്ല,,,, എന്ത് വന്നാലും എന്നെ മാത്രം കാത്തോളണേ റബ്ബേ എന്നും പറഞ്ഞ് അവർക്കൊപ്പം ഞാനും പോയി,,,... അതിന്റെ അകത്ത് അവരെ കാത്തിരിക്കുന്ന അപകടം അറിയാതെ അവര് അഞ്ച് പേരും മുന്നോട്ട് നടക്കുന്നു,,,,,,..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story