NIGHTMARE IN HOSTEL: ഭാഗം 12

NIGHTMARE IN HOSTEL

രചന: TASKZ

[ Zuha ] ഗേറ്റ് തുറന്നാൽ ഒടുക്കത്തെ ശബ്ദം ആവും,,,, ആയിരം കൊല്ലം പഴക്കം ഉള്ള ഗേറ്റ് ആണോന്ന് ഡൌട്ട് ഉണ്ട്,,.. ഹിഹി.. പിന്നെ പരസ്പരം മുഖം നോക്കിയിട്ട് തംബ്സപ്പ് കാണിച്ച് ഓരോ ആൾക്കാർ ആയി മതിൽ ചാടി,.. ന്റമ്മോ,, നടു പോവാഞ്ഞത് ഫാഗ്യം,,, ഈൗൗൗൗൗൗ.. റോഡിൽ എത്തിയപ്പോ ഫോണിന്റെ ഫ്ലാഷ് ഓണാക്കി ആ വീട് ലക്ഷ്യം വെച്ച് നടന്നു,,. ചെറിയ വലിയ ഒരു പേടിഭയം മ്മക്ക് ഇല്ലാതില്ല,,,, എന്ത് വന്നാലും എന്നെ മാത്രം കാത്തോളണേ റബ്ബേ എന്നും പറഞ്ഞ് അവർക്കൊപ്പം ഞാനും പോയി,,,... അങ്ങനെ മ്മൾ TASKZ വളരെ കഷ്ടപ്പെട്ട് വീടിന്റെ അടുത്ത് എത്തി മെല്ലെ ആ ഗേറ്റ് തുറന്ന് അകത്തേക്ക് കേറി,,, വീടിന്റെ ഡോർ ഒക്കെ പുറത്തിന്ന് മാത്രം പൂട്ടിയത് കൊണ്ട് പതുക്കെ പേടിച്ചിട്ടാണേലും നമ്മൾ ഓരോ വാതിലും തുറന്ന് റൂം എല്ലാം നോക്കാൻ തുടങ്ങി,, പെട്ടെന്ന് തന്നെ വീട്ടിൽ ആകെ വെളിച്ചം വന്നതും ഞങ്ങൾ ഒന്ന് അമ്പരന്നു,,,, എന്തായാലും മുന്നോട്ട് വെച്ച് കാൽ പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തോടെ ഞങ്ങൾ പരസ്പരം കൈ കോർത്തു നടന്നു,,...

ഓരോ റൂം കേറി ഇറങ്ങുമ്പോഴും പരിജയം ഇല്ലാത്ത ഓരോ ശബ്ദവും സ്മെല് ഒക്കെ വന്നെങ്കിലും ഞങ്ങൾ അതൊന്നും കാര്യം ആക്കിയില്ല,,... അവസാന റൂമിൽ കേറി ചുറ്റും നോക്കി നിക്കുമ്പോ റൂമിലെ അടച്ചിട്ട ജനൽ താനേ തുറക്കുന്ന സൗണ്ട് കേട്ട് അഞ്ച് പേരും ഒരുപോലെ അത് നോക്കി,,... അതെ പോലെ തന്നെ ആ ജനൽ അടഞ്ഞ് അതിന്റെ ലോക്ക് വരെ വീണപ്പോ എന്റെ പകുതി ജീവനങ് പോയി,,. വീണ്ടും ആ ജനൽ ഓട്ടോമാറ്റിക് ആയി ലോക്ക് തുറന്ന് വന്നതും കിച്ചു തലയിൽ കൈ വെച്ച് ഞങ്ങളെ നോക്കി,,.. "കിച്ചു,,, എന്ത് പറ്റി,, "... ഒരേ സ്വരത്തിൽ ഞങ്ങൾ ചോദിച്ചപ്പോ അവള് കണ്ണ് ചിമ്മി തുറന്ന് മറുപടി നൽകി,,.. "ഡി,, എനിക്ക് എന്തോ പ്രേതം വന്ന പോലെ,,, തല കറങ്ങുന്നു,, ഛർദിക്കാൻ വരുന്നു,,, ".. എന്നൊക്കെ അവള് പറഞ്ഞപ്പോ അറിയാതേ ഞാൻ പൊട്ടിച്ചിരിച്ചു പോയി,,.. "ഹഹ്ഹഹ്ഹ,,, എന്തോന്ന്,,, പ്രേതം വന്നപ്പോ തല കറക്കം ശർദിയും ആണോ, അതെന്താടി പ്രേതം നിന്നെ ഗർഭിണി ആക്കിയോ,,,, ഉയ്യോ,,, എനിക്ക് ചിരിക്കാൻ വയ്യേ,, ഹഹഹ,, ഇവൾക്ക് പ്രേതം ഗർഫം ആണെന്ന് തോന്നുന്നു,,, ഹിഹി,, "...

എന്ന് പറഞ്ഞ് നമ്മൾ ചിരിച്ചപ്പോൾ കിച്ചു ഒഴികെ ബാക്കി ഉള്ളവരും എന്റൊപ്പം ചിരിക്കാൻ കൂടി ,,,,.. " ദേവിയെ,,, " എന്നലറി കിച്ചു ഒരുഭാഗത്തേക്ക് കൈ ചൂണ്ടി കാണിച്ചു ബോധം കെട്ട് വീഴലും അവളെ ഒന്ന് നോക്കിയിട്ട് അവള് കൈ കാണിച്ച ഭാഗം നോക്കിയപ്പോ ഞങ്ങൾ ഞെട്ടി,,,,, വെള്ള കളർ സാരി ഉടുത്ത് മുടിയൊക്കെ വലിച്ചിട്ട പോലെ കണ്ണിൽ ബ്ലഡ്‌ ഒക്കെ ആയി ഒരു കുട്ടി നിക്കുന്നു,,, ങ്ങീ എനിക്കിപ്പോ ഉമ്മാനെ കാണണം,,,,.. അത് കുട്ടി അല്ല,, പ്രേതം ആണെന്ന് രൂക്ഷമായ നോട്ടം കണ്ടപ്പഴാ എനിക്ക് മനസ്സിലായത്,,,, ഇനീപ്പോ രക്ഷപെടാൻ ഒരു വഴി മാത്രേ ഉള്ളൂ,,, അതന്നെ,, ഇങ്ങൾ കണ്ടോ,,,. "ഹായ് പ്രേതം,,, I LOVE YOUUU....നീ എന്നെ ഒന്നും ചെയ്യല്ലേ.. i lv uhh babbyyy"... ന്നും പറഞ്ഞു ഓടി പോയി അതിനെ കെട്ടിപ്പിക്കാൻ നിന്നതും ഒരു സ്റ്റെപ് വെക്കുമ്പോ തന്നെ തനു എന്റെ കയ്യിൽ കേറി പിടിച്ചു,,,,, _________________ (തനു) എന്ത് ചെയ്യാൻ ഇൗ തെണ്ടി zoo പറഞ്ഞത് കേട്ടിട്ട് ആണ് മതിൽ കയറി തുള്ളി ഇവിടെ വരെ വന്നത് .... ഇനിയിപ്പോ ഇവിടെ വല്ല പ്രേതവും ഉണ്ടാവോ എന്തോ......

കുറച്ച് ഉള്ളിലേക്ക് കയറി മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് നടക്കുമ്പോൾ ആണ് വീട് മൊത്തത്തിൽ ഒരു ദുർഗന്ധവും കൂടാതെ രക്തത്തിന്റെ സ്മെല്ലും വാതിലിന്റെ അടയലും ഒക്കെ.... ആകെ കൂടി ഭയാനകം ആയ അന്തരീക്ഷം.... പെട്ടെന്ന് കിച്ചു എന്തോ ആവുന്നു എന്ന് പറഞ്ഞ് തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു ..... പെട്ടെന്ന് ഒരു രൂപം മുന്നിലേക്ക് വന്നതും zuha തമാശ ആക്കി അവിടേക്ക് നടക്കാൻ ആഞ്ഞതും അവളെയും കൂട്ടി ബാക്കി മൂന്നിനെയും കൂട്ടി തൊട്ടടുത്ത് കണ്ട റൂമിലേക്ക് കയറി..... കിച്ചുവിനെ ഒരുപാട് തട്ടിയതിന് ശേഷം എഴുന്നേറ്റു........ "അപ്പോഴേ പറഞ്ഞതല്ലേ ഇങ്ങോട്ട് വരേണ്ട എന്ന്" ഞാൻ നാലിനേയും കട്ട കലിപ്പിൽ നോക്കി.... "നീയും അവസാനം സമ്മതിച്ചത് കൊണ്ടല്ലേ " എന്ന് ഡോറ പറഞ്ഞതും മ്മള് ഓളെ നോക്കി ഒരു ചിരി പാസാക്കി..... "ഇനി പരസ്പരം പഴി ചൊല്ലിയിട്ട്‌ കാര്യം ഇല്ല എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടും" 🎶Ik thoohi yaar mera Mujhse kyaa dhuniya se lena... Ik thoo hi yaar mera 🎶 "പ്രേതം ഹിന്ദി music ഇട്ടും വരാൻ തുടങ്ങിയോ " (ഡോറ മോൾ)

"അതെന്റെ ഫോൺ അടിഞ്ഞത് ആണ് ടീ....." (ഞാൻ) "ഇൗ നട്ടപാതിരാക്ക്‌ ആരാ വിളിക്കാൻ ഉള്ളത്" (zooha) "നീ സ്പീക്കർ ഇട്‌" (ആദി) ഞാൻ ഫോൺ അറ്റന്റ് ചെയ്ത് സ്‌പീകറിൽ ഇട്ടതും അപ്പുറത്ത് നിന്നുള്ള ശബ്ദം കേട്ട് ദേഷ്യം ഏതൊക്കെയോ വഴിയിലൂടെ വരാൻ തുടങ്ങി.....ബാക്കി തെണ്ടികൾ ആണെങ്കിൽ പൂര ചിരി...... "ഹലോ.....തനു........." "ആരാ..........." മ്മള് അറിയാത്ത പോലെ സംസാരിച്ചു.... "ഹാഷി അല്ലേ...." എന്ന് ഡോറ മോൾ പറഞ്ഞതും മ്മള് ആദിക്ക് അറ്റാക്ക് എന്ന സൂചന കൊടുത്തു.... ആദിയും zuha യും ഡോറ മോൾടെ വായ പൊത്തി കൊണ്ട് കട്ടിലിലേക്ക് വീണു കിച്ചു എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ട്........ "ഹലോ...........എന്താ ഒന്നും മിണ്ടാത്തത്......ഞാൻ..... ഹാഷി ആണ്....." "അതിന് ഞാൻ എന്ത് വേണം" ഗൗരവം വിടാതെ ഞാൻ ചോദിച്ചു...... "അയാം വെരി സോറി........." (ഹാഷി) "ഒന്ന് നിർത്തി പോവോ......ഇയാളുടെ ക്ഷമയും ഒന്നും എനിക്ക് കേൾക്കണ്ട എന്റെ മുമ്പിൽ ഇനി വരരുത്.....എന്നെ കോൺടാക്ട് ചെയ്യാനും ശ്രമിക്കരുത്.......Hate Uh..........."

എന്നും പറഞ്ഞ് ഫോൺ ഓഫ് ചെയ്യാൻ നിന്നതും "ആ......................................." അവരുടെ ഒന്നിച്ചുള്ള നിലവിളി കേട്ടതും മ്മള് ഫോൺ ഓഫ് ചെയ്യാതെ തിരിഞ്ഞു.....എന്നാല് അവരെ നാല് പേരെയും എനിക്ക് അവിടെ കാണാൻ സാധിച്ചില്ല..... _________________ (ഡോറ മോൾ) ഞങൾ തനുവിനേ കളിയാക്കിയും മറ്റും നിൽക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മുമ്പിലേക്ക് ഒരു കൈ വന്നതും ഞങൾ നാലും പേടിച്ച് നിലവിളിച്ചു കണ്ണടച്ച് തനു ഇതൊന്നും അറിയുന്നില്ല...... അവളുടെ നേരെ ആണ് കൈകൾ പോവുന്നത് പിന്നീടുള്ള നിശ്ശബ്ദത കേട്ട് കണ്ണ് തുറന്നതും ഞാൻ നേരത്തെ നിന്നത് പോലെ ഉള്ള ഒരു റൂമിൽ തനിച്ചാണ്.... പെട്ടെന്ന് ശക്തമായി കാറ്റ് വീശിയതും... മുമ്പിലുള്ള കണ്ണാടിയിൽ എന്റെ പ്രതിബിംബത്തോടൊപ്പം ഉടലില്ലാത്ത തല കണ്ടതും മ്മള് പേടിച്ച് പിന്നോട്ട് തിരിഞ്ഞു...പക്ഷേ പിന്നിൽ ഒന്നും കണ്ടില്ല..... കണ്ണാടിയിൽ കാണുന്ന തല പിറകിൽ ഇല്ല....... മ്മള് വേഗം വാതിലിന്റെ അടുത്തേക്ക് ഓടിയതും പെട്ടെന്ന് എന്തോ ഒരു വസ്തുവിൽ തട്ടി വീണു... അതേ സമയം ഫോണിലേക്ക് കോൾ വന്നതും ഞാൻ എങ്ങനെ ഒക്കെയോ എടുത്തു...... "ഡോറ........ നീ എവിടെയാ...........എന്താ പറ്റിയെ......." "ഷബീ...........ഞാൻ..........." എന്ന് പറഞ്ഞതും കയ്യിലുള്ള ഫോൺ തെറിച്ചു വീണു.......

മ്മള് പേടിച്ച് എങ്ങനെ ഒക്കെയോ വാതിൽ തുറന്നതും ആദിയും zuha യും കിച്ചുവും ഒക്കെ എന്റെ അതേ അവസ്ഥയിൽ തന്നെ ഉണ്ട്.......... ഞങൾ പേടിച്ച് നിലവിളിക്കാൻ തുടങ്ങിയതും തനു വിൻറെ ശബ്ദം റൂമിൽ നിന്നും കേൾക്കാൻ തുടങ്ങി...... ഞങൾ വേഗം അവിടേക്ക് ഓടിയതും വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് അവർ വന്നതും ഞങൾ ഓടി പോയി അവരുടെ പിന്നിൽ നിന്നു....... വീണ്ടും വീണ്ടും തനു കരയുന്നത് കേട്ടതും ഞാൻ അവരെയും കൂട്ടി ഞങൾ നേരത്തെ നിന്ന റൂമിലേക്ക് പോയി..... ________________ (ആദി) ഡോറ മോൾ പറഞ്ഞത് പോലെ ഞാൻ അകപ്പെട്ട റൂമിൽ ഒരുപാട് ബുക്കും പേപ്പറും വീണു... ഞാൻ അത് എടുക്കാൻ നടന്നതും ഓരോ കടലാസിലും ചോര കൊണ്ട് എന്തൊക്കെയോ അക്ഷരങ്ങൾ....... ഞാൻ പേടിച്ച് പുറത്തേക്ക് ഓടാൻ നിന്നതും ആ അക്ഷരങ്ങൾ ഒന്നിച്ച്........

ഒരു വാക്ക് പ്രത്യക്ഷപ്പെട്ടു.... ITZ JUZT WARNING മ്മള് പേടിച്ച് പുറത്തേക്ക് ഓടിയതും എന്റെ അതേ അവസ്ഥയിൽ നിന്ന അവരെ കണ്ടതും ഞാൻ ഓടി പോയി അവരെ കെട്ടിപ്പിടിച്ചു.....പെട്ടെന്ന് പുറത്ത് നിന്നും അവർ അഞ്ച് പേരും വന്നതും വീടിന്റെ അവസ്ഥ പഴയത് പോലെ ആയിരുന്നു.... ഒരു നിമിഷം ഞങൾ പേടിച്ച് നിന്നെങ്കിലും അവരുടെ കൂടെ മുകളിലേക്ക് പോയി.... "പടച്ചോനെ...... തനുന് ഒന്നും സംഭവിക്കല്ലെ " എന്ന് എല്ലാവരും കൂടി പറഞ്ഞു.... പേടിച്ച് പേടിച്ച് ഞങൾ അവരുടെ കൂടെ മുകളിൽ എത്തി എങ്കിലും തനുവിൻെറ നിലവിളി നിന്നിട്ടില്ലായിരുന്നു.... അവിടെ എത്തിയതും വാതിൽ ചവിട്ടി തുറന്നു.... _________________ (തനു) അവരെ ആരെയും കാണാതെ വന്നതും ഞാൻ പേടിച്ച് അവരെ വിളിക്കാൻ തുടങ്ങി ആരുടെയും മറുപടി ഇല്ല..... "കിച്ചു.... ഡോറ................ Zoo.............. ആദി............... എവിടെ നിങൾ എന്നെ കളിപ്പിക്കല്ലെ................."

മ്മള് പേടിച്ച് ചുമരിന്റെ അടുത്തേക്ക് നീങ്ങുന്തോറും അപ്പുറത്തെ റൂമുകളിൽ നിന്നും ആദിയുടേയും ഡോറ മോൾടെയും zuha ന്റെയും കിച്ചു വിന്‍റെയും നിലവിളി കേട്ടതും ഞാൻ ഓടി പോയി വാതിൽ തുറക്കാൻ ശ്രമിച്ചു.....പക്ഷേ പറ്റുന്നില്ല......... മ്മള് അവരുടെ എല്ലാരുടെയും പേരും വിളിച്ച് കരയാൻ തുടങ്ങി........... പെട്ടെന്ന് ഞാൻ വാതിലിന്റെ അടുത്ത് നിന്നും തെറിച്ചു കട്ടിലിന്റെ മുമ്പിൽ വീണു ........ തല തടവി കൊണ്ട് മ്മള് എഴുന്നേറ്റതും മുമ്പിലുള്ള കാഴ്ച കണ്ട് ഒരു നിമിഷം നിശ്ചലം ആയി പോയി ......... മുമ്പിലുള്ള വൈറ്റ് കളർ കട്ടിലിൽ ഉള്ള ഷീറ്റ് ഒരാള് തിരയുന്നത് പോലെ തനിയെ ചുരുങ്ങുകയും വിടരുകയും ചെയ്യുന്നു........

പതിയെ പതിയെ അതിൽ ഒരു പെൺ രൂപം തല ഇല്ലാതെ പ്രത്യക്ഷപ്പെട്ടതും ഞാൻ പേടിച്ച് രണ്ടടി പിന്നിലേക്ക് നീങ്ങി...... ആ രൂപം നിലവിളിച്ചു കൊണ്ട് വസ്ത്രങ്ങൾ ഊരി എറിഞ്ഞതും വീണ്ടും അവൾക്ക് കീറി പറിഞ്ഞ വസ്ത്രം അണിയപ്പെട്ടു കൂടാതെ അവളുടെ ഉടലിൽ നിന്നും ചോരയും മറ്റും വരാൻ തുടങ്ങിയതും ഞാൻ പേടിച്ച് പിന്നിലേക്ക് നീങ്ങി.... പെട്ടെന്ന് എന്തിലോ ചവിട്ടി കാലിൽ നനവ് പടർന്നതും താഴേക്ക് നോകിയ ഞാൻ കട്ടിലിലേക്ക് വീണു........ മുമ്പിൽ ചുമരിൽ താഴെ ഉള്ള ചോര ഒഴുകി മുകളിൽ എത്തി ഒരു വാക്ക് കണ്ടതും മ്മള് പേടിച്ച് നിലവിളിക്കാൻ തുടങ്ങി...... TASKZ TIME IS OVER DEATH IS NEAR വീണ്ടും ആ ചോര വട്ടത്തിൽ ഒഴുകാൻ തുടങ്ങിയതും മ്മള് പേടിച്ച് നിലവിളിക്കാൻ തുടങ്ങി പെട്ടെന്ന് വാതിൽ തുറന്ന് അവർ വന്നതും റൂം പഴയ അവസ്ഥയിൽ ആയത് പകുതി ബോധത്തിൽ ഞാൻ കണ്ടൂ ....... പെട്ടെന്ന് ആരോ വന്ന് എന്നെ പിടിച്ചതും ആരാണെന്ന് പോലും നോക്കാതെ ഞാൻ അവരെ കെട്ടിപിടിച്ച് നിന്നു............ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story