NIGHTMARE IN HOSTEL: ഭാഗം 14

NIGHTMARE IN HOSTEL

രചന: TASKZ

(Zuha) ഞാൻ പേടിച് ആരുടെയോ നെഞ്ചിൽ തല പൂഴ്ത്തി. ആ സമയത്ത് ആ കൈകൾ എന്നെ ചേർത്ത് പിടിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞാനൊന്ന് റിലാക്സ് ആയി കഴിഞ്ഞപ്പോൾ ഞാൻ അവനിൽ നിന്ന് വിട്ടു നിന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അത് സല്ലു ആയിരുന്നു. "ടി എന്താ പറ്റിയെ.. എന്താ കയ്യൊക്കെ മുറിഞ്ഞിരിക്കുന്നെ " അവന്റെ ചോദ്യത്തിന് ഞാൻ നടന്നതൊക്കെ പറഞ്ഞപ്പോൾ അവൻ അതിനെയൊക്കെ പുച്ഛിച്ചു കളഞ്ഞു. "ടി പ്രേതം എന്ന് പറയുന്നത് ഒരു ഇമാജിനേഷൻ മാത്രമാണ്... നിനക്കൊക്കെ ഭ്രാന്താണോ... " അവന്റെ ചോദ്യം കേട്ടപ്പോൾ മറിച്ചൊന്നും പറയാൻ നിക്കാതെ ഞാൻ ബാക്കിയുള്ളവരെ നോക്കി. അവരുടെ അവസ്ഥയും സെയിം ആയിരുന്നു. അല്ലേലും ഈ കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കൂല... അത് കൊണ്ട് ഞാൻ മൗന അവലംബിച്ച് അവരുടെ കൂടെ ഹോസ്റ്റലിലേക്ക് വിട്ടു. 

(Dora) പേടിച്ചു നിലവിളിച്ചു ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ ഷബീർ എന്റെ മുന്നിൽ നിൽക്കുന്നു... പേടിച്ച് വിറച്ചു എന്റെ ചുണ്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ ആശ്വാസത്തിനെന്നോണം ഷബീറിനെ ഇറുകെ കെട്ടിപ്പിടിച്ചു. "ഷെ... ഷെ... ഷെബീർ... ദ... അവിടെ.. അവിടെ... " എന്ന് പറഞ്ഞു ഞാൻ അവന്റെ നെഞ്ചിൽ നിന്ന് തലയെടുക്കാതെ ഞാൻ ആ സ്ഥലത്തേക്ക് കൈ ചൂണ്ടി പറഞ്ഞു. "അവിടെ എന്താ... അവിടൊന്നൂല്ല നീ ഇങ്ങനെ പേടിക്കല്ലേ... " എന്ന് ഷബീർ എന്റെ മുടിയിഴകൾ ഒതുക്കി വെച്ച് കൊണ്ട് പറഞ്ഞു. "ഓക്കേ... ഞാൻ പേടിക്കൂല.. ഇത്ര നേരം ടെൻഷൻ അടിച്ചത് കൊണ്ടായിരിക്കണം നല്ല വിശപ്പ്. എനിക്ക് കഴിക്കാൻ എന്തും തന്നില്ലേൽ ഞാനിനിയും പേടിക്കും " എന്ന് പറഞ്ഞവനെ ഭീഷണിപ്പെടുത്തി. എന്റെ ഭീഷണി കേട്ടത് കൊണ്ടായിരിക്കണം അവൻ പോക്കറ്റിൽ നിന്ന് ഒരു സ്നിക്കേഴ്സ് എടുത്ത് തന്നു. അത് കിട്ടിയതും അവന്റെ നെഞ്ചിൽ നിന്ന് മാറി നിന്ന്, അവിടെയുള്ള ഒരു കസേരയിലിരുന്നു ഞാൻ സ്നിക്കേഴ്സ് കഴിച്ചു.

കഴിച്ചു പകുതിക്ക് എത്തിയപ്പോൾ എന്നെ തന്നെ നോക്കി കൊതിയിടുന്ന ഷെബിയെ നോക്കി ഞാൻ വേണോന്ന് ചോദിച്ചപോൾ അവൻ വേണ്ടന്ന് പറഞ്ഞു. വേണമെന്ന് പറഞ്ഞാലും ഞാൻ കൊടുക്കൂലായിരുന്നു. എന്റെ സുന്ദരമായ തീറ്റ താടിക്ക് കയ്യും താങ്ങി എന്നെ നോക്കുന്ന ഷെബിയോട് ഞാൻ കവർ നക്കാൻ വേണോന്ന് ചോദിച്ചു. അതിനവൻ അടിക്കും എന്ന് ആക്ഷൻ കാണിച്ചപ്പോൾ ഞാൻ വേണ്ടെങ്കിൽ വേണ്ടാ എന്ന് പറഞ്ഞ് ഞാൻ തന്നെ നക്കി. "ടി ശെരിക്കും എന്താ സംഭവിച്ചത് , നിങ്ങളെങ്ങനെ ഇവിടെ എത്തി " ഷെബിയുടെ ചോദ്യം കേട്ട് ഞാൻ നടന്നതൊക്കെ പറഞ്ഞ് കൊടുത്തു. "പോടീ, നീയും നിന്റെ ഒരു പ്രേതവും... വായെടുത്താൽ കള്ളം മാത്രേ പറയൂ നീ... " അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ കോളർ പിടിച്ചു. "ഞാൻ കള്ളം പറയോ... എന്റത്രേം സത്യം പറയുന്ന മറ്റാരും ഈ ലോകത്ത് തന്നെ ഇല്ല" "ഒകെ... നീ പറഞ്ഞത് സത്യാണ്.. ഇവിടെ പ്രേതമുണ്ട്.. നീ വാ തുറന്നാൽ പൊട്ടത്തരം മാത്രം പറയൂല.. നീയാണ് ബുദ്ധി മതി " അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ പിടി വിട്ടു. ഇനി നമുക്ക് പുറത്ത് പോവാം എന്നവൻ പറഞ്ഞപ്പോൾ ഞാൻ ഓക്കെ പറഞ്ഞു റൂമിൽ നിന്നിറങ്ങി.

അപ്പോഴേക്കും എന്റെ ഗാങ്ങും ഇവന്റെ ഗാങ്ങും എല്ലാരും മുറ്റത്തെത്തിയിരുന്നു. അതിന് ശേഷം ഞങ്ങൾ കുറച്ച് സംസാരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങി. _________________ 【ആദി】 ഹാഷിയും അവന്റെ ഗ്യാങിനെയും കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്... ഈ വീട്ടിലേക്ക് വരാൻ പോയ നേരത്തെ ശഭിച്ചിരിക്കായിരുന്നു ഞാൻ...റബ്ബേ നേരത്തത്തെ സംഭവങ്ങൾ ഒക്കെ ആലോചിക്കും തോറും ദേഹത്തിലൂടെ ഒരു വിറയൽ ഉണ്ടാകുന്നു... നല്ലവണ്ണം പേടിച്ചത് കൊണ്ട് എന്റെ കൈ ഒക്കെ ആകെ തണുത്തിരുന്നു... അപ്പോഴാണ് റിയാസ് എന്റെ അടുത്തേക്ക് വന്നു എന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നത്...എനിക്കണേൽ പറയണമെന്നുണ്ട്.... പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല....അത്രത്തോളം ഞാൻ പേടിച്ചിട്ടുണ്ട്........... അവൻ വീണ്ടും വീണ്ടും എന്നെ കുലുക്കി കൊണ്ട് എന്താണെന്ന് ചോദിക്കുന്നുണ്ട്...എനിക്കണേൽ ആകെ ഒരു മരവിപ്പ്...ഞാൻ ഒന്നും നോക്കാതെ അവനെ അങ് കെട്ടിപിടിച്ചു.... കുറചു സമയം അങ്ങനെ നിന്നപ്പോഴാണ് ഞാനിപ്പോ എന്താ ചെയ്തേ എന്ന ബോതം വന്നത്....ഞാൻ വേഗം അവനിൽ നിന്ന് വിട്ടു നിന്നു..... ശേ...ആദി നി എന്താ ചെയ്തേ...മോശം...പേടിച്ചാൽ നി അടുത്ത് കാണുന്ന എല്ലാരേയും കെട്ടിപിടിക്കോ...

.ആ റിയാസ് എന്ത് കരുതിയോ ആവോ.... എന്റെ മനസ്സ് ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....ഞാനപ്പോ റിയാസിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു... "റിയാസ്...ആ...അത്...ഞാ...ഞാൻ...പെട്ടന്ന്..." വാക്കുകൾക്ക് വേണ്ടി പരതി കൊണ്ടിരുന്നു.... "അത് സാരമില്ല ആദി....എന്താ ഇവിടെ ഉണ്ടായേ....അല്ല നിങ്ങൾ എന്തിനാ ഇവിടുക്ക് വന്നേ...." അപ്പോ തന്നെ ഞാൻ ഉണ്ടായ കാര്യങ്ങൾ ഫുള്ളും പറഞ്ഞു കൊടുത്തു... "ആദി...നി ഒന്ന് ഇവിടെ ഇരുന്ന് relax ആവ്...എന്നിട്ട് ഞാൻ പറയുന്ന കാര്യങ്ങൾ കേക്ക്...." റിയാസ് അതും പറഞ്ഞു അടുത്തുള്ള ഒരു കസേരയിൽ എന്നെ ഇരുത്തി....എന്റെ തൊട്ടടുത്ത കസേരയിൽ അവനും ഇരുന്നു.... "ആദി...ഇപ്പോത്തെ കാലത്തൊന്നും ആരും പ്രേതമുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കില്ല....നിങ്ങൾക് മാത്രമുള്ളു ഈ തോന്നൽ....മാറ്റർക്കുമില്ലല്ലോ...അതാണ് ഞാൻ പറയുന്നേ..." എന്നും പറഞ്ഞു റിയാസ് എന്റെ കയ്യിൽ പിടിച്ചു...എന്തോ ആ കൈ തട്ടി മാറ്റാൻ എനിക്ക് തോന്നിയില്ല...റിയാസ് പറഞ്ഞത് ശെരിയാണ്... പക്ഷെ നങ്ങൾക് ഉണ്ടാവുന്ന ഓരോ അനുഭവങ്ങൾ...അത് തെളിയിച്ചു തരുന്നുണ്ട് പ്രേതമുണ്ടെന്ന്.... ഞാനും റിയാസും അവിടെ കുറച്ചു സമയം പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു.... 

(തനു) പെട്ടെന്ന് ഉള്ള പേടിയിൽ ആരെ ആണ് പിടിച്ചതെന്ന് ഒന്നും നോക്കാതെ ഞാൻ ആ നിൽപ്പ് തുടർന്നു.... എന്റെ ഹൃദയമിടിപ്പിനേ ശമിപ്പിക്കാൻ എന്ന വണ്ണം അവൻ എന്റെ മുടിയിഴകളിൽ തഴുകുകയും മുറിവ് പറ്റിയ സ്ഥലങ്ങളിൽ വേദന ഇല്ലാതെ ചോര കളയുകയും ചെയ്യുന്നുണ്ടായിരുന്നു.... എന്നെക്കാൾ ഉയർന്ന ഹാർട്ട് ബീറ്റ് അവന്റെത് എനിക്ക് കേൾക്കാമായിരുന്നു..... മ്മള് മെല്ലെ അവനെ നോക്കിയതും ഒന്ന് ഞെട്ടി അവന്റെ കയ്യിൽ നിന്ന് കുതറിയതും അവനെന്നെ വീണ്ടും അരികിൽ നിർത്തി... എന്തോ കൂടുതൽ ബലം പ്രയോഗിക്കാൻ തോന്നിയില്ല...കാരണം അവന്റെ പ്രസൻസ് എനിക്ക് ഇപ്പൊൾ ഒരുപാട് സമാധാനം തരുന്നുണ്ട്...... ഞാൻ ഒകെ ആണെന്ന് അറിഞ്ഞതിന് ശേഷം അവൻ എന്നെ പതിയെ വിട്ട് എന്നിലേക്ക് നോക്കി നിൽക്കാൻ തുടങ്ങി .... ഞാൻ മറ്റ് നാലിനേയും നോക്കിയതും മ്മളെ പോലെ തന്നെ അവരും ഓരോരുത്തരുടെയും അടുത്ത് ഉണ്ട്...... ഡോറ മോൾ ആണേൽ ആ ശബീറിനെ ഇട്ട് വട്ടം കളിപ്പിക്കുന്നുണ്ട്....... ഇപ്പോ ഉള്ള അവസ്ഥയും ചുറ്റുപാടും കണ്ടപ്പോൾ ഒരു ആശ്വാസം.....

വീട് ഇപ്പൊ പഴയ പോലെ ഉണ്ട് അന്തരീക്ഷവും ശാന്തം.... നമ്മുടെ അഞ്ചു പേരുടെയും ദേഹത്ത് ചെറിയ ചെറിയ മുറിവുകൾ ഉണ്ടെന്നത് ഒഴിച്ചാൽ ബാക്കിയൊക്കെ ഒകെ ആണ്..... "തനു........... എന്താ പറ്റിയെ..........ആരെങ്കിലും ഉപദ്രവിച്ചോ.............അല്ല നിങൾ എന്തിനാ ഇവിടേക്ക് വന്നത്............. ഇതിന്റെ വാതിൽ ആരാ തുറന്ന് തന്നത്......" എന്നൊക്കെ ഹാഷി ചോദിച്ചപ്പോൾ അവന് മറുപടി കൊടുക്കാൻ വേണ്ടി നിന്നപ്പോൾ ആണ് ഞാനും അത് ചിന്തിച്ചത്..... നമുക്ക് ആരാ വാതിൽ തുറന്ന് തന്നത് ഇത് പൂട്ടി കിടക്കുന്ന വീട് അല്ലേ......അപ്പോ.............. നമ്മളെ തന്നെ എന്തിനാ ഇത് ലക്ഷ്യം വെക്കുന്നത്........ "തനു........are u ok?? " എന്നും പറഞ്ഞ് അവൻ എന്റെ അടുത്ത് വന്നു നിന്ന് എന്റെ കൈകളെ അവന്റെ കൈകൾ കൊണ്ട് പൊതിഞ്ഞു..... മ്മള് മെല്ലെ അവനെ നോക്കി ചിരിച്ചു..... "അല്ല നിങൾ എങ്ങനെയാ ഇവിടെ എത്തിയത്??" ഞാൻ അവനോട് ചോദിച്ചു..... "അത് പിന്നെ ഫോണിലൂടെ നിന്റെ നില വിളി കേട്ടപ്പോൾ ശരിക്കും എന്റെ ഹൃദയം നിശ്ചലം ആകുന്നത് പോലെ തോന്നി പോയി അതാ കേട്ട ഉടനെ ഫോൺ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയത് "

അവന്റെ ആ മറുപടി കേട്ടതും എനിക്ക് അവനോട് ഉണ്ടായ വേറുപ്പോക്കെ കുറഞ്ഞു വീണ്ടും അവൻ ഞങ്ങൾക്ക് എന്താ പറ്റിയത് എന്ന് ചോദിച്ചത് പതിയെ അവനോട് സംസാരിക്കാൻ തുടങ്ങി "ഞങൾ അഞ്ച് പേരും ഇവിടേക്ക് വെറുതെ വന്നതായിരുന്നു.........." അങ്ങനെ നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഹാഷി ഒരു തരിപ്പോടെ നിന്നു..... "ഞങ്ങളെ ആരെയും ഉപദ്രവിക്കാതെ നിങൾ മാത്രം കാണുന്ന പ്രേതം???? നീ എന്താ തനു പറയുന്നെ.......ഇതൊക്കെ തോന്നൽ അല്ലേ........ " "അല്ല ഹാഷി നോക്ക് എന്റെ നെറ്റിയിലും കൈകളിലും ഉള്ള മുറിവുകൾ ഇത് പിന്നെ എങ്ങനെ വന്നു...... പറ........" എന്നും പറഞ്ഞ് അവനെ നോക്കിയതും അവൻ ഇതൊക്കെ എന്റെ തോന്നൽ ആണെന്നും പേടിച്ചപ്പോ എവിടെ എങ്കിലും കൊണ്ടത് ആവുമെന്നും പറഞ്ഞപ്പോൾ എനിക്ക് ആകെ ദേഷ്യവും സങ്കടവും വന്നു... "Just shut up ഹാഷി ഞങ്ങളുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാവുകയില്ല........

ഞാൻ ഹോസ്പിറ്റലിൽ ആയത് പോലും അങ്ങനെ ഒരു അവസ്ഥയിൽ ആണ്........ ഇനി പറ .......പറയാൻ ഞാൻ പറഞ്ഞത് കള്ളം ആണോ........" എന്നും പറഞ്ഞ് ഞാൻ അവന്റെ അടുത്തേക്ക് നടന്ന് അവന്റെ കോളറിൽ പിടിച്ചു..... പെട്ടെന്ന് എന്റെ മുമ്പിലൂടെ ഒരു കൈ വന്നതും ഞാൻ പേടിച്ച് അവനെ ഇറുകെ പുണർന്നു ..... കണ്ണ് പോലും തുറക്കാതെ.. "ഹാഷി നമുക്ക് ഇവിടുന്ന് പോവാം........ഇനി ഇവിടെ നിക്കണ്ടാ......വാ......പോവാം......" എന്ന് പറഞ്ഞതും അവൻ എന്നെ നേരെ നിറുത്തി അവന്റെ കയ്യിൽ ഒതുക്കി പിടിച്ച് ഒന്നുമില്ല എന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് നടന്നു...അങ്ങനെ ഞങൾ എല്ലാവരും തിരിച്ച് ഹോസ്റ്റലിലേക്ക് പോയി..... അപ്പോഴേക്കും ആ വീടിന്റെ വാതിലുകൾ തനിയെ അടയുകയും ജനാലകൾ തനിയെ തുറക്കുകയും കീറി പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു പെണ്ണ് അവരെ നോക്കി കരയാനും ചിരിക്കാനും തുടങ്ങി.....ഇതൊന്നും അറിയാതെ അവർ 10 പേരും തിരിച്ച് ഹോസ്റ്റലിലേക്ക് പോയി........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story