NIGHTMARE IN HOSTEL: ഭാഗം 15

NIGHTMARE IN HOSTEL

രചന: TASKZ

(Dora) രാവിലെ പതിവ് പോലെ തനുന്റെ ചീഞ്ഞ ശബ്ദം കേട്ടാണ് ഉണർന്നത്. എന്നിട്ട് കുളിച്ച് ഫ്രഷായി ഫുഡും തട്ടി ഞങ്ങൾ ഹോസ്റ്റലിൽ നിന്നിറങ്ങി അവരുടെ വണ്ടിയിൽ കയറി കുറച്ച് സമയം കറങ്ങി. എനിക്കാണേൽ ഈ വണ്ടിയിലുള്ള ഇരുത്തം തീരെ പിടിക്കുന്നില്ല, വല്ല ഹോട്ടലിലും മറ്റും ആയിരുന്നേൽ പൊളിക്കാമായിരുന്നു. അവസാനം വണ്ടി ചുരം കയറുവാൻ തുടങ്ങി. ഇപ്പോൾ നല്ല വറുത്ത ചൂട് കടല കിട്ടിയിരുന്നെങ്കിൽ.. ഇവിടുള്ള ഒന്നിനും ട്രിപ്പ്‌ എൻജോയ് ആക്കണം എന്ന ഒരു ചിന്തയില്ല, അവർ സംസാരിച്ചു സംസാരിച്ചു തള്ളി മറിക്കുവാണ്. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി ഒരു കുന്നിനു മുകളിലെത്തി.. നേരിയ മൂടൽ മഞ്ഞുണ്ട്... അവിടെ എത്തിയപ്പോൾ ഹാഷിം തനുന്റെ കയ്യും പിടിച്ചു എങ്ങോട്ടോ നടന്നോണ്ട് പോയി. റിയാസും ആദിയും zuhaയും സല്ലു (നൗസി )കിച്ചും വിഷ്ണുവും കപ്പിൾ ആയിട്ട് പോയപ്പോൾ എനിക്ക് ശെരിക്കും സങ്കടം വന്നു. എന്നെ തനിച്ചാക്കിയിട്ട് അവർ പോയത് കണ്ടോ... ഞാനൊരു കൊച്ചു കുട്ടിയാണെന്നുള്ള ചിന്ത പോലുമില്ലാത്ത തെണ്ടികൾ...

ഈ സങ്കടം ഞാൻ ആരോട് പറയും എന്ന് വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ എന്റെ ലുഡോ പാർട്ടണർ ഷെബിയെ ആണ് കണ്ടത്. ഇവനെങ്കിൽ ഇവൻ.. "ഷെബി നോക്ക് ഷെബി അവരൊക്കെ എന്നെ ഒറ്റക്കാക്കിയിട്ട് പോയി... എനിക്ക് സങ്കടം വരാ " എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ അവനെനിക്ക് റെഫെല്ലോ ചോക്ലേറ്റ് തന്നു. അതോടെ എന്റെ കരച്ചിൽ സ്വിച് ഇട്ട പോലെ നിന്നു. മിട്ടായി തരുവാണേൽ ആര് എവിടേക്ക് പോയാലും എനിക്ക് പ്രോബ്ലം ഇല്ല. "ഇപ്പോ ഓക്കേ ആയല്ലേ... നമുക്ക് ആ സൈഡിലേക്ക് നടക്കാം ".. ഞാൻ തിന്നുന്നതിനടയിൽ ഷെബി പറഞ്ഞപ്പോൾ ഞാൻ അവന്റെ കൂടെ നടന്നു. "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് " മിട്ടായി തിന്ന് കഴിഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്ന സമയത്ത് ഷെബി പറഞ്ഞത് കേട്ട് ഞാൻ അവനെയും കൊണ്ട് ഒരു കല്ലിൽ പോയി ഇരുന്നു. "ഹ്മ്മ്... പറ..എന്താ പറയാനുള്ളത് " "എനിക്കൊരു പെണ്ണിനെ ഇഷ്ടമാണ്.. ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു " ഷെബി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് അവനെ നോക്കി. "നീ ഒരു ബാഡ് ബോയ് ആണല്ലേ.... "

ഞാൻ അവനെ നോക്കി പറഞ്ഞു. "പറയുന്നത് ഫുൾ ആയി കേൾക്ക് എന്റെ ഡോറ... എന്നിട്ട് സംസാരിക്ക് " അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വായിൽ കൈ വെച്ചു. "അവളോട് ഞാനിതുവരെ ഇഷ്ടം പറഞ്ഞിട്ടില്ല.. പലപ്പോഴും ഞാൻ അവളോട് അത് പ്രകടമാക്കിയെങ്കിലും അവൾക്ക് അത് മനസിലായില്ല... അതിനത്രേ ബുദ്ധിയുള്ളൂ... തിന്നണം എന്ന ഒറ്റ ചിന്തയും, പൊട്ടത്തരം മാത്രമുള്ള വർത്തമാനവും അതാണ് എന്റെ പെണ്ണ്... എനികിത് തന്നെയാണ് അവളോട് ഇഷ്ടം തോന്നാൻ കാരണം... ഒരു പൊട്ടിപെണ്ണ് അവൻ എന്നെ നോക്കി പറഞ്ഞു. "അപ്പോൾ നീ ഒരു പൊട്ടിയെ ആണോ സ്നേഹിച്ചേ ഷെയിം ഷെയിം " അവനോട് ഞാൻ ഇങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നെ നോക്കി പല്ലിറുമ്പി. "ഇതാണ് അവളുടെ ഫോട്ടോ " "ഇത് എന്നെ പോലെയുണ്ടല്ലോ... ഇവൾ ഇനി എന്റെ ട്വിൻ സിസ്റ്റർ വല്ലതുമാണോ... ഈ കഥകളിലൊക്കെ കാണുന്നത് പോലെ ഹോസ്പിറ്റലിൽ നിന്ന് കാണാതായത് വല്ലതുമായിരിക്കും. അവളെ എനിക്ക് വേണം,

എന്നിട്ട് വേണം എനിക്ക് എന്റെ പരന്റ്സിന്റെ കല്യാണ വാർഷികത്തിന് സർപ്രൈസ് കൊടുക്കാൻ". ഞാൻ അത്രയും പറഞ്ഞ് അവന് ഫോൺ തിരിച്ചു കൊടുത്തു. "നിന്നെയാടി എനിക്കിഷ്ടം... ലവ് യൂ... ലവ് യൂ സൊ മച്ച് ഡോറ " എന്ന് പറഞ്ഞവൻ എന്നെ കെട്ടിപ്പിടിച്ചു. "യു ചീറ്റ്... നിന്നെ ഞാൻ ഉമ്മയോട് പറഞ്ഞ് കൊടുക്കും നോക്കിക്കോ... ഞാൻ നിന്നെ ഒരു ലുഡോ പാർട്ണർ ആയി മാത്രേ കണ്ടിട്ടുള്ളൂ... ഇപ്പൊ ലൈഫ് പാർട്ണർ ആക്കണം എന്ന് പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല". എന്ന് പറഞ്ഞ് ഞാൻ അവനോട് പിണങ്ങി കുറച്ചപ്പുറത്തേക്ക് നടന്നു. "ടി... നമ്മുടെ കല്യാണം കഴിഞ്ഞാൽ നമുക്കൊരു കഫെ തുടങ്ങാം...എന്നിട്ടവിടെ നിനക്ക് വേണ്ടുവോളം ഫുഡ്‌ കഴിക്കാം... എപ്പടി ഇർക്ക്" അവൻ എന്റെ മുന്നിൽ വന്നു നിന്ന് പറഞ്ഞു. "അങ്ങനെയാണോ എന്നാൽ ഓക്കേ " അവന്റെ ലവ് അക്‌സെപ്റ് ആക്കി ഞാൻ അവന്റെ കൂടെ നടന്നു. "അയ്യേ അശ്ലീലം " തനുനെ ചേർത്ത് പിടിച്ച് അവളുടെ കഴുത്തിൽ ചുംബനം കൊടുക്കുന്ന ഹാഷിമിനെ കണ്ട് ഞാൻ മുഖം തിരിച്ചു.

അവിടെ നോക്കിയപ്പോൾ ആധിയും റിയാസും liplock അതേ പോലെ. അപ്പുറത് നോക്കിയപ്പോൾ zuhaയും സല്ലുവും അതേ പോലെ തന്നെ കിസ്സിങ് (നൗസി) കിച്ചും വിഷ്ണുവും, എല്ലാരും ഇതേ ഒരു പണിയിൽ. "ടാ ഷെബി..ഇവിടെ ചുംബന സമരം വല്ലതും നടക്കുന്നുണ്ടോ... " "അവരുടെയൊക്കെ ഭാഗ്യം "-ഷെബി "എന്തേലും പറഞ്ഞൊ " "ഇല്ലാ.... എനിക്കൊരു കിസ്സ് തരോ " "ടാ അതല്ലേ ഞാൻ മിനിഞ്ഞാന്ന് നിനക്കൊരെണ്ണം തന്നത്.. ഇപ്പൊ എന്റെ കയ്യിലില്ല.... ഹോസ്റ്റലിൽ ഉണ്ട് ഞാൻ നാളെ തരാം " ഞാൻ ഷെബിയോട് പറഞ്ഞു. "അതല്ല ഉമ്മ തരോന്ന് "-ഷെബി "ടാ നീ എന്ത് വേണേലും ചോദിച്ചോ എന്റെ ഉമ്മയെ മാത്രം ഞാൻ നിനക്ക് തരില്ല " ഞാനവനോട് കലിപ്പിൽ പറഞ്ഞ് തിരിച്ചു നടന്നു. അന്ന് മുഴുവൻ കറങ്ങി നടന്ന് വൈകീട്ട് ഞങ്ങൾ ഹോസ്റ്റലിൽ എത്തി, ഫ്രഷായി, വീട്ടിലേക്ക് പോവാൻ ഇറങ്ങി. പാക്കിങ് ഒക്കെ ഇന്നലെ കഴിഞ്ഞിരുന്നു.

ഞാൻ ടാക്സിയിൽ കയറുന്നതിനു മുൻപ് അവരെയൊക്കെ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞിട്ടാണ് കയറിയത്. എന്നാൽ ഞാൻ പോയി പകുതിക്ക് എത്തിയപ്പോൾ ഡ്രൈവറോഡ് നിർത്താൻ പറഞ്ഞ് തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി. എന്തോ ഒരു ശക്തി എന്നെ തിരിച്ചു വിളിക്കുന്നത് പോലെ. തിരിച്ചു ചെന്ന ഞാൻ എന്നെ പോലെ തിരിച്ചു വന്ന എന്റെ ഗാങിനെ കണ്ട് അമ്പരന്നു. •°•°°•°•°•°•°•°•°°•°•°•°•°•°•°•°•°°•°•°•°•°•°•°•°°•°•°•°•°•° (കിച്ചു) അവരെയൊക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ കാറിൽ യാത്രയായി. യാത്രയിലൂടനീളം എനിക്ക് കുറച്ച് മുൻപ് കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മ വന്നു. ഏട്ടൻ എന്നെ ഉമ്മകൾ കൊണ്ട് മൂടിയതും ചേർത്ത് പിടിച്ച് ചെവിയിൽ നീ എന്റെ പെണ്ണാണെന്ന് പറഞ്ഞതും, ഏട്ടന്റെ നെഞ്ചിൽ കിടന്ന് കൈകൾ കോർത്തു സംസാരിച്ചതുമൊക്കെ എന്റെ ചിന്തയിൽ ഓടിക്കളിച്ചപ്പോൾ എന്റെ മുഖത്തു നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു.

പെട്ടെന്നാണ് ഞാൻ വണ്ടിക്കാരനോട് ഞാൻ വണ്ടി നിർത്താൻ പറഞ്ഞ് തിരിച്ചു ഹോസ്റ്റലിലേക്ക് കൊണ്ട് വിടാൻ പറഞ്ഞത്. എന്തോ എന്നെ ആരൊ അവിടേക്ക് വിളിക്കുമ്പോലെ... ഹോസ്റ്റലിലെത്തിയപ്പോൾ എന്നെ പോലെ തിരിച്ചു വന്ന അവരെയും കണ്ട് ഞാൻ വാ പൊളിച്ചു നിന്നു. •°•°•°°•°•°•°•°•°°•°•°•°•°•°°•°•°•°•°•°•°•°•°°•°•°•°•°•°•°•° ( ആദി ) ഇന്ന് ഞങ്ങളൊക്കെ കൂടെ ഹാഷിയുടെക്കെ കൂടെ കറങ്ങാൻ പോവാണ്....ഞാൻ ഒരു വൈറ്റ് ടോപ്പും സ്കൈ ബ്ലൂ ജീനും റെഡ് ഷാളുമിട്ട് ഒരുങ്ങി...എന്നിട്ട് ഒന്ന് കൂടെ കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ പിന്നിലത എന്തോ രൂപം നിൽക്കുന്നു.... ഞാൻ പേടിച്ചു കൊണ്ട് കണ്ണാടിയിലേക്ക് തന്നെ നോക്കി....പതിയെ ആ രൂപം മാഞ്ഞു പോവുന്നതാണ് കണ്ടത്....ഞാൻ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒന്നുമില്ല....ചിലപ്പോ എനിക്ക് തോന്നിയതാവും.... അങ്ങനെ ഹാഷിയൊക്കെ വന്നപ്പോൾ ഞങ്ങൾ നേരെ അവരെ കൂടെ വിട്ടു....ഒരു ചുരത്തിലേക്കാണ് ഞങ്ങൾ പോയത്....റിയാസ് എന്റെ കയ്യും പിടിച്ചു അവരിൽ നിന്നൊക്കെ ഒഴിഞ്ഞു ഒരു ഭാഗത്ത് വന്നിരുന്നു...

"നി എന്ത് പണിയ ചെയ്തേ...നമുക്ക് അവരെ ഒപ്പം നിൽകമായിരുന്നു...." ഞാൻ "നി അവരെയൊക്കെ ഒന്ന് നോക്കിക്കേ...." റിയാസ് പറഞ്ഞപ്പോൾ ഞാൻ അവരെയൊക്കെ നോക്കി...ഒക്കെ couples ആയി നിൽക്കുന്നുണ്ട്...ശേ...തെണ്ടികൾ എന്നോട് ഈ കാര്യം നേരത്തെ പറഞ്ഞില്ല.... "ഇനി നിനക്ക് അവരെ അടുത്തേക്ക് പോകണോ..." റിയാസ് എന്നോട് ചോദിച്ചപ്പോൾ ഞാൻ ഇളിച്ചു കൊണ്ട് വേണ്ട എന്നു പറഞ്ഞു.... "ആദി... നി ഇന്ന് ഒന്ന് കൂടെ സുന്ദരി ആയിട്ടുണ്ട് ട്ടോ...." റിയാസ് "മോനിന്നു രാവിലെ തേൻ കുടിച്ചുകുണെന്നു തോന്നുന്നല്ലോ..." ഞാൻ "ഏഹ്...🙄" റിയാസ് "അല്ല...ഇജ്ജാദി പഞ്ചാര..." "പൊടി...ഞാൻ ഒരു സത്യം പറഞ്ഞതാണ്..." "ഓ....അയ്ക്കോട്ടെ...." "ആദി...എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..." റിയാസ് "എന്തിനാ ഒരു കാര്യമാക്കുന്നെ...എത്ര കാര്യങ്ങൾ വേണമെങ്കിലും പറഞ്ഞോ..."

ഞാൻ "ഹ്മ്മ...ആദി എനിക്ക് നിന്നെ ഇഷ്ടമാണ്...നിന്നെ കണ്ടപ്പോൾ തന്നെ നീയെന്റെ ഖൽബിൽ കയറി കൂടിയതാണ്....ഇത്രയും ദിവസം എനിക്ക് എന്തോ ഇത് നിന്നോട് പറയാൻ വരുമ്പോൾ നി reject ചെയ്യോ എന്നൊരു പേടി കൊണ്ട് പറയാതിരുന്നത്.....ഇപ്പോ രണ്ടും കല്പിച്ചു നിന്നോട് പറയാണ്.... i love u ആദി😘" ഇതും പറഞ്ഞു കൊണ്ട് അവൻ എന്റെ കയ്യിൽ ചുംബിച്ചു... ഞാൻ ആകെ കിളി പോയി നിൽക്കായിരുന്നു....റബ്ബേ ഞാനിപ്പോ എന്താ ഇവന് മറുപടി കൊടുക്ക...ഹാ..ആലോചിച്ചു പിന്നെ പറയാമെന്നു പറയ...അതാ നല്ലത്... "ആദി..നി ഒന്നും പറഞ്ഞില്ല..." റിയാസ് "ആ...അത്..ഞാൻ പിന്നെ പറയാം..." "അയ്ക്കോട്ടെ...എപ്പോ വേണേലും പറഞ്ഞ മതി..but പോസറ്റീവ് ആവണം..." റിയാസ് അതിന് ഞാനൊന്ന് ചിരിച്ചു കൊടുത്ത്... അങ്ങനെ അടിച്ചു പൊളിച്ചു അവിടെയൊക്കെ ചുറ്റി കറങ്ങി ഞങ്ങൾ നേരെ ഹോസ്റ്റലിലേക്ക് വിട്ടു...ഹോസ്റ്റലിൽ എത്തി ബാഗ് ഒക്കെ പെട്ടന്ന് പാക്ക് ചെയ്തു അവരെയൊക്കെ കെട്ടി പിടിച്ചു കരഞ്ഞു യാത്ര പറഞ്ഞു ഓട്ടോയിൽ കയറി....

ഓട്ടോയിൽ കുറച്ചു എത്തിയപ്പോൾ എന്റെ മനസ് തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ പോവാൻ വേണ്ടി പറഞ്ഞു കൊണ്ടിരുന്നു....എന്തോ ഒരു ശക്തി എന്നെ അങ്ങോട്ട് വലിച്ചു കൊണ്ട് പോവുന്നത് പോലെയൊക്കെ എനിക്ക് തോന്നി...ഞാൻ രണ്ടും കല്പിച്ചു ഓട്ടോ ഡ്രൈവറോട് തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ വിടാൻ പറഞ്ഞു.... ഹോസ്റ്റലിൽ എത്തിയപ്പോൾ തന്നെ ഉണ്ട് മറ്റേ നാലെണ്ണവും ഇളിച്ചു കൊണ്ട് നിക്കുന്നു...ആഹാ..അപ്പോ ഇവരും ഇവിടെ എത്തിയോ...ഞങ്ങൾ അഞ്ചും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ഹോസ്റ്റലിലേക്ക് വീണ്ടും കയറി... അവർ വീണ്ടും ഹോസ്റ്റലിലേക്ക് കയറിയപ്പോൾ ആകാശം ഇരുണ്ട നിറമായി....അത് അവരാരും ശ്രദ്ധിച്ചിരുന്നില്ല.... ഞങ്ങളെ 5 നേയും കണ്ടിട്ട് വാർഡൻ സംശയ ഭാവത്തിൽ നോക്കി...ഞങ്ങൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു...വീട്ടിലേക്ക് പോവാണെന്നു പറഞ്ഞു ഇറങ്ങിയിട്ട് തിരിച്ചു ഇവിടേക്ക് വന്നാൽ ആരായാലും ഇങ്ങനെ നോക്കൂലെ... വർഡനോട് ഞങ്ങൾ ഇവിടെ തന്നെ നിൽക്കണെന്നു പറഞ്ഞു മുറിയുടെ കീ യും വാങ്ങി നേരെ മുറിയിലേക്ക് വിട്ടു..... ബാക്കിയുള്ള കുട്ടികൾ ഒക്കെ അവരെ വീട്ടിലേക്ക് പോയിരുന്നു... ഇപ്പോ ഞങ്ങളും വാർഡനും മാത്രമുള്ളു ഹോസ്റ്റലിൽ..... •°•°°•°•°•°•°•°•°•°°•°•°•°•°•°•°•°°•°•°•°•°•°•°•°•°°•°•°•°•°

(Zuha) എല്ലാത്തിന്റെയും കല പില ശബ്ദം കേട്ടിട്ട് ആണ് എഴുന്നേറ്റത്..... എഴുനേറ്റപ്പോൾ കണ്ടതോ എല്ലാ തെണ്ടികളും കൂടി ഫുൾ ഒരുക്കം ..... അപ്പോഴാണ് ഇന്നലത്തെ കാര്യം ഓർമ വന്നത്... മ്മളും വേഗം റെഡി ആയി സല്ലു എടുത്ത് തന്ന ടോപ്പും ഇട്ട് ഒരുങ്ങി ഇറങ്ങി.... രണ്ട് വണ്ടികളിൽ ആയിട്ട് ആണ് ഇറങ്ങിയത്.... അങ്ങനെ ഒരുപാട് ദൂരം യാത്ര ചെയ്ത് ഒരു ചുരത്തിന്റെ മുകളിൽ വണ്ടി നിറുത്തി എല്ലാവരും അഞ്ച് ഭാഗത്തേക്ക് പോയി..... എന്നെ ആണെങ്കിൽ സല്ലു വിളിച്ച് കൊണ്ട് പോവുക ആണ്.... അങ്ങനെ കുറച്ച് മുമ്പിലേക്ക് എത്തിയതും ചെക്കൻ എന്റെ കണ്ണ് പൊത്തി പിടിച്ച് ഒരു സ്ഥലത്ത് നിർത്തിയിട്ട് കണ്ണ് തുറക്കാൻ പാടില്ല എന്ന് പറഞ്ഞു..... അങ്ങനെ അവൻ കണ്ണ് തുറക്കാൻ പറഞ്ഞതും മ്മള് കണ്ട കാഴ്ച ചെക്കൻ ഒരു മോതിരവും കയ്യിൽ പിടിച്ച് നിൽക്കുന്നത് ആണ്.....പെട്ടെന്ന് ചെക്കൻ മ്മളെ പിടിച്ച് അവന്റെ നേരെ ഇരുത്തി.... "Zuha.............നിന്നെ കണ്ട അന്ന് മുതൽ ഞാൻ എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്...

അന്ന് നീ സ്റ്റേജിൽ നിന്നും എന്നെ പ്രോപോസ്‌ ചെയ്തത് മുതൽ നിന്നെ ഞാൻ എന്നിൽ നിന്നും വിടില്ല എന്ന് തീരുമാനിച്ചു..... " എന്നൊക്കെ പറഞ്ഞ് ചെക്കൻ മ്മളോട്‌ i love uh പറഞ്ഞതും മ്മള് ഞെട്ടി ഓനെ നോക്കി.... എന്തോ ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.... ആ മോതിരം എന്റെ കയ്യിൽ ഇട്ടതും അവൻ എന്നെ അവനിലേക്ക് അടുപ്പിച്ച് എന്റെ അധരങ്ങളിൽ പിടുത്തം ഇട്ടു..... ഞാനും പതിയെ അവനോട് ചേർന്നു..... പെട്ടെന്ന് ബോധം വന്ന ഞാൻ അവനെ തള്ളി മാറ്റി എഴുനേറ്റു... അവൻ എന്റെ കയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങി.... എനിക്ക് ആണെങ്കിൽ ആകെ പാടെ നാണവും... അതിനെ ബേധിച്ച് അവൻ തന്നെ സംസാരിക്കാൻ തുടങ്ങി ഞാനും കൂടി... "ഞാൻ നിന്നെ നൗസി എന്ന് വിളിക്കട്ടെ...." (മ്മള്) "അതിനെന്താ..... എന്റെ പെണ്ണിന് ഇഷ്ട്ടം ഉള്ളത് വിളിച്ചോ...." "Aiwa....... ഇനി മുതൽ ഞാൻ നൌസി എന്ന് വിളിക്കും .... എന്നും പറഞ്ഞ് അവസാനം വണ്ടിയിൽ കയറി ഹോസ്റ്റലിൽ എത്തി വേഗം ബാഗ് ഒക്കെ എടുത്ത് ഡ്രൈവറുടെ കൂടെ വണ്ടിയിൽ കയറി.. കുറച്ച് മുമ്പിൽ എത്തിയതും ഏതോ ഒരു ശക്തി എന്നെ വലിക്കുന്നത് പോലെ അപ്പോ തന്നെ ഹോസ്റ്റലിലേക്ക് വിട്ടു അവിടെ എത്തിയതും അവരും അവിടെ ഉണ്ട്.....

അങ്ങനെ വാർഡന്റെ കയ്യിൽ നിന്നും കീയ് വാങ്ങി ഹോസ്റ്റലിലേക്ക് വിട്ടു..... •°•°•°•°°•°•°•°•°•°•°•°•°°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°• (തനു) രാവിലെ തന്നെ അവർ വന്നതും ഞങൾ എല്ലാവരും റെഡി ആയി ഒന്നിച്ച് ഇറങ്ങി ...അങ്ങനെ വണ്ടിയിൽ കയറി നേരെ ഒരേ യാത്ര..... പണ്ടാരം നിറുത്തുന്നും ഇല്ല....... അങ്ങനെ ഒരുപാട് നേരത്തെ കയറ്റത്തിന് ശേഷം വണ്ടി പാർക്ക് ചെയ്തു..... അങ്ങനെ മ്മള് അവരോട് വണ്ടിയിൽ വെച്ച് സംസാരിക്കുന്നത് ഫുൾ ആക്കാൻ വേണ്ടി തിരിഞ്ഞതും ഹാഷി എന്റെ കയ്യും വലിച്ച് ഓടി..... ഇവനെ ഞാൻ ഇന്ന് കൊല്ലും..... എന്നെ സ്വസ്ഥം ആയിട്ട് ഒന്നിനും സമ്മതിക്കുന്നില്ല...... ഇതിനെ ഉണ്ടല്ലോ എന്നാല് ഇൗ ഓട്ടം ഒന്ന് നിർത്തിക്കൂടെ..... "ഹാഷി................ഒന്ന് നിറുത്തോ എനിക്ക് വയ്യ...." "ഒന്ന് ക്ഷെമിക്ക്‌ എന്റെ പെണ്ണേ....." "നിന്റെ പെണ്ണോ.... എപ്പോ ......ഞാൻ അറിഞ്ഞില്ല...... ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ടില്ലല്ലോ....." (മ്മള്) "പറയണ്ട ..... എന്നാലും എനിക്ക് നീ എന്റെ പെണ്ണ......" (ഹാഷി) ഉഫ്.......... ഇതിനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....

അങ്ങനെ ഒരു കുന്നിന്റെ അറ്റത്ത് മ്മളെ നിർത്തിയിട്ട് ചെക്കൻ മ്മളെ തന്നെ നോക്കി നിൽക്കാണ്..... "അല്ല.......എന്റെ മുഖത്ത് വല്ല സിനിമയും ഓടുന്നുണ്ടോ....." മ്മള് ഒരു സംശയത്തോടെ അവനെ നോക്കിയതും ചെക്കൻ മ്മളെ കൈ പിടിച്ച് അവന്റെ കൈകളിലേക്ക് ആക്കി.... അത് മാത്രം അല്ല അവിടെ വല്ലാത്ത തണുപ്പും.... ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ....... എനിക്ക് ആണെങ്കിൽ ഇവിടുന്ന് താഴേക്ക് നോക്കുമ്പോ.... തല കറങ്ങിയിട്ട് വയ്യ...... "തനു........അവിടേക്ക് നോക്ക്........ " "ഞാൻ നോക്കൂല്ലാ...... എനിക്ക് പേടിയാ...... " "നോക്ക്........ " അവൻ പറഞ്ഞതും മ്മള് അങ്ങോട്ടേക്ക് നോക്കി... Woow................wot a btfl place.......uff....... ഫുൾ പച്ച നിറം.... അതിനപ്പുറം രണ്ട് മരങ്ങൾ ഒന്നിച്ച് നിൽക്കുന്ന ഒരു കാഴ്ച.... അതിനേക്കാൾ ഭംഗിയിൽ ഒരുപാട് റോസാ പൂക്കൾ വെള്ളയും റോസും...... എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരം ആയ കാഴ്ച..... പെട്ടെന്നുള്ള excitement ൽ ഞാൻ അവന്റെ നേരെ തിരിഞ്ഞതും കാൽ സ്ലിപ് ആയി ആ അറ്റത്ത് നിന്നും വീഴാൻ പോയതും അവൻ തനു......

എന്ന് വിളിച്ച് മ്മളെ ചേർത്ത് പിടിച്ച്...... ഒരു നിമിഷം മരണം മൂഖാ- മുഖം കണ്ട നിമിഷം ആയിരുന്നു........ പെട്ടെന്നുള്ള ഷോക്ക് ആയത് കാരണം മ്മള് ഞെട്ടി ഹൃദയം സ്പീഡിൽ ഇടിക്കാൻ തുടങ്ങിയതും അവൻ ഒന്നുമില്ല എന്ന് പറഞ്ഞ് മ്മളെ കൂടുതൽ ചേർത്ത് പിടിച്ചു..... പെട്ടെന്ന് ബോധം വന്നത് പോലെ മ്മള് ഓനെ വിട്ട് മാറിയതും ചെക്കൻ മ്മളെ അരയിലെ കയ്യിട്ട് നേരെ നിറുത്തി...... "ഒരു നിമിഷം നീ എന്റെ ജീവിതത്തിൽ നിന്നും കൈ വിട്ട് പോയി എന്ന് ഞാൻ കരുതി...... ഇനിയും ഒരു നഷ്ട്ടം കൂടി എനിക്ക് താങ്ങാൻ പറ്റില്ല..... " അല്ലാഹ്........ മ്മളെ മാത്രം കാത്തോളണേ.... എന്റെ റബ്ബേ ചെക്കന്റെ വരവ് തീരെ വിശ്വസിക്കാൻ പറ്റില്ല...... ഓൻ മ്മളെ അധരം ലക്ഷ്യം വെച്ച് വന്നതും മ്മള് തിരിഞ്ഞതും ആ കിസ്സ് മ്മളെ കഴുത്തിൽ വീണു... അതാണെങ്കിൽ കറക്ട് ആ ഡോറ മോളെ മുമ്പിൽ നിന്നും... മ്മള് ഓനെ വിട്ട് വേഗം ഓടി പോയി വണ്ടിയിൽ കയറി..... ആരെയും നോക്കാതെ നിന്നതും തെണ്ടി ഹാഷി ആണെങ്കിൽ ഒരേ നോട്ടം അത് കണ്ട് മ്മള് തല തിരിച്ചതും എന്റെ റബ്ബേ...... ആ ഷബി മ്മളെ ഡോറന്റെ തല ഓന്റെ നേരെ ആക്കി ആരും കാണാതെ കിസ്സ് അടിച്ച്...... എന്നാലും ഇൗ ഡോറ എങ്കിലും കുറച്ച് നിൽക്കും എന്ന് കരുതിയ എന്റെ തോന്നലും വെറുതെ ആയി....

ചെക്കൻ വല്ല ഹോട്ടലും വാഗ്ദാനം ചെയ്തിട്ടുണ്ടവും അല്ലാതെ പെണ്ണ് ഇങ്ങനെ ചെയ്യൂല്ലാ.... അതും ഇമ്മാതിരി കിസ്സ്....... എന്റെ റബ്ബേ ..... ഓന്റെ കയ് ആണെങ്കിൽ ഓൾടെ അരയിലും........ ഡോറ മോൾ ആണെങ്കിൽ അവന്റെ മറ്റെ കൈ പിടിച്ച് വെച്ച് കയ്യിലുള്ള കിറ്റ്കാറ്റ് തിന്നുക ആണ്..... തെണ്ടി അതെന്റെ ബാഗിൽ ഉണ്ടായ കിറ്റ്കാറ്റ് ആണ്...... ങി....... സമ്മതിക്കൂല്ല...... മ്മള് മെല്ലെ ഒച്ച വെച്ചതും രണ്ടും ഞെട്ടി മാറിയിട്ടുണ്ട്....... അല്ല പിന്നെ..... അങ്ങനെ മ്മള് ഹോസ്റ്റലിൽ എത്തി .... ബാഗ് ഒക്കെ പാക്ക് ചെയ്തു വളരെ സങ്കടത്തോടെ ഓരോ വഴിക്ക് പിരിഞ്ഞു.... അങ്ങനെ പതിയെ കണ്ണുകൾ അടച്ച് വണ്ടിയിൽ മയങ്ങിയതും പെട്ടെന്ന് കൺമുമ്പിൽ അവരെ നാൽ പേരെയും അപകടത്തിൽ പെട്ട രീതിയിൽ കണ്ടതും മ്മള് ഞെട്ടി എഴുന്നേറ്റു ഡ്രൈവറോട് ഹോസ്റ്റലിലേക്ക് വിടാൻ പറഞ്ഞു... വണ്ടിയിൽ നിന്ന് ഇറങ്ങിയതും.. "നിങ്ങളോ......... നിങ്ങളെന്താ ഇവിടെ......" എന്നും പറഞ്ഞു ബാക്കി നാലാളെയും നോക്കി.... എന്നെ പോലെ തന്നെ അവരും ഇവിടെ എത്തിയിട്ടുണ്ട്.... അങ്ങനെ പരസ്പരം സംസാരിച്ച് നമ്മൾ ഹോസ്റ്റലിലേക്ക് തന്നെ കയറി.... ഇനി ഏതായാലും വീട്ടിലേക്ക് പോകാൻ പറ്റില്ല..... കാരണം md കൊല്ലപ്പെട്ടത് കൊണ്ട് ഹർത്താൽ ആണ്.... തന്റെ ലക്ഷ്യം വിജയിച്ചുവെന്ന ചിരിയോടെ അവരെ നോക്കി ചിരിക്കുന്ന രണ്ട് കണ്ണുകളെ അവർ കണ്ടില്ലയിരുന്ന്....... അതൊന്നും അറിയാതെ അവർ അഞ്ച് പേരും അകത്തേക്ക്......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story