NIGHTMARE IN HOSTEL: ഭാഗം 17

NIGHTMARE IN HOSTEL

രചന: TASKZ

(Dora) അവിടെ എഴുതിയത് കണ്ട് ഞങ്ങൾ അഞ്ച് പേരും പേടിച്ച് മുഖാമുഖം നോക്കി ഒന്നും ഡയറിയിലേക്ക് നോട്ടമെറിഞ്ഞു. ഒരു മുഴക്കത്തൊടെ റൂം പഴയ രീതിയിൽ ആയതും ഞങൾ ഒന്ന് സമാധനപ്പെട്ട് ഇരുന്നു.... "ടാ farthash ലെ f ഉം s ഉം അല്ലെ ഈ ബാന്റിൽ ഉള്ളത്.. അപ്പോ അതിനിടയിലെ ബാക്കി സ്പെല്ലിങ്സൊക്കെ എവിടെപ്പോയി " കിച്ചു ചോദിച്ചത് കേട്ടപ്പോൾ ആണ് ഞങ്ങൾ എല്ലാരും അതിനെ പറ്റി ചിന്തിച്ചത്. "പ്രേതത്തിനു വിശന്നപ്പോൾ അതെടുത്തു തിന്നതായിരിക്കും... പ്രേതമെന്ന് വെച്ച് അതിന് വിശപ്പുണ്ടാവാതിരിക്കോ... ഞാനൊരു പ്രേതമായിരുന്നേൽ വല്ല ഹോട്ടലിലും ചെന്ന് ഫുഡ്‌ കഴിച്ചു തിരിച്ചു വരുമായിരുന്നു. ഈ പ്രേതമാണെങ്കിലോ നമ്മുടെ റൂമിൽ വന്ന് എത്തി നോക്കി ഉള്ളതൊക്കെ ഞാൻ തിന്നതറിഞ്ഞപ്പോൾ പോയി ഈ ബാൻഡിലെ സ്പെല്ലിങ് തിന്നുന്നു. കഷ്ടം, ആ ക്യാന്റീനിൽ പോയി തിന്നാനുള്ള മിനിമം ബുദ്ദിയുണ്ടോ അതിന് " ഞാൻ അത്രയും പറഞ്ഞപ്പോൾ തനു എന്റെ തലയിൽ തടവി കുട്ടിക്ക് ഒന്നൂല്ല എന്നൊക്കെ പറഞ്ഞു. ബാക്കിയുള്ളവർ എന്നെ നോക്കി ഒന്ന് അടക്കി ചിരിച്ചു. "ഈ ഡയറി നമ്മൾ വായിക്കാം... ഇതിലുണ്ടായിരിക്കും നമ്മൾ ഇത്രയും നാൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം"

ആദി പറഞ്ഞത് കേട്ട് ഞങ്ങൾ അത് വായിക്കാൻ തുടങ്ങി:- ആദ്യ പേജിൽ തന്നെ farhath എന്ന് വെണ്ടയ്ക്കാക്ഷരത്തിൽ നല്ലോണം ഡെക്കറേറ്റ് ചെയ്ത് എഴുതി വെച്ചിരിക്കുന്നു. അടുത്ത പേജ് ഞങ്ങൾ മറിച്ചു. {മോളെ ദാ ഈ ചായ കുടിച്ചു പോ.... എന്റെ പൊന്ന് ഉമ്മാ അത് കുടിക്കാൻ നിന്നാൽ എനിക്കിന്ന് ക്ലാസ്സിൽ കയറാൻ പറ്റില്ല എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങി ഉപ്പച്ചിയുടെ കൂടെ സ്കൂട്ടിയിൽ കോളേജിലേക്ക് വിട്ടു. നിങ്ങൾക്കൊക്കെ ഞാൻ ആരാണെന്ന് നിങ്ങൾക് മനസിലായില്ല അല്ലെ... എന്റെ പേര് ഫർഹാത്ത്... ഫാറൂഖിന്റെയും റഹ്മത്തിന്റെയും ഒറ്റ മോൾ... ഞങ്ങളുടെതൊരു മിഡിൽ ക്ലാസ്സ്‌ ഫാമിലിയാണ്. എനിക്ക് വേണ്ടി ജീവൻ കളയാൻ പോലും ഒരുങ്ങുന്ന ഉമ്മയും ബാപ്പയും. എനിക്കവരും അവർക്ക് ഞാനും എന്നതാണ് ഞങ്ങളുടെ ഒരു പോളിസി. അത് കൊണ്ട് എനിക്ക് കൂട്ട്കാരാരുമില്ല. എനിയ്ക്കിവരാണ് എന്റെ എല്ലാം. ഇത് വരെ ഞാൻ ഇവരെ പിരിഞ്ഞു നിന്നിട്ടില്ല. എന്നാൽ ഇന്ന് മുതൽ ഞാൻ ഹോസ്റ്റലിൽ നിന്ന് കൊണ്ടാണ് പഠിക്കാ...

ഇറങ്ങുമ്പോൾ ഉമ്മയുടെ മുഖത്ത് കണ്ട ആ വാട്ടം താങ്ങാൻ പറ്റാത്തൊണ്ടാണ് ഞാൻ കൂടുതൽ സമയം അവിടെ നിൽക്കാത്തത്. ഉപ്പയ്ക്ക് സങ്കടമുണ്ടെങ്കിലും എന്നെ ഒന്ന് ചിരിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ തമാശ പറയാ... പാവം.. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. •°•°°•°•°•°•°•°•°•°°•°•°•°•°•°°•°•°•°•°•°°•°•°•°•°•°•°•°• 【 ആദി 】 "ഇനി ഞാൻ വായിക്കാം..." എന്നും പറഞ്ഞു ആ ഡയറി തനുവിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു ഞാൻ വായിക്കാൻ തുടങ്ങി.... ★കോളേജിൽ എത്തി ഞാനും ഉപ്പയും ആദ്യം പോയത് ഹോസ്റ്റലിലേക്കാണ്... എന്റെ ലഗേജ് ഒക്കെ അവിടെ വേക്കണമായിരുന്നു....ഹോസ്റ്റലിൽ എത്തി വാർടന്ടെ കയ്യിൽ നിന്ന് കീ വാങ്ങി മുറിയിലേക്ക് നടന്നു.... മൂന്നാം നിലയിലായിരുന്നു എന്റെ മുറി....ഞാൻ മുറിയുടെ ഡോർ തുറന്നു ലഗേജ് ഒക്കെ അവിടെ വെച്ചു മുറി ഒന്ന് നന്നായി നോക്കാൻ നിന്നപ്പോഴാണ് ഉപ്പ എന്റെ ഫോണിലേക്ക് വിളിച്ചത്.... "ഫറു...വേഗം വാ..കോളേജിൽ പോവണ്ടേ...ആദ്യ ദിവസം തന്നെ വഴുകിക്കേണ്ട..." ഉപ്പ അത് പറഞ്ഞപ്പോഴാണ് ഞാൻ സമയം നോക്കിയത്...അയ്യോഹ്...ഞാൻ വേഗം മുറി പൂട്ടി ചാവി ബാഗിൽ വച്ചു ഉപ്പാന്റെ അടുത്തേക്ക് പോയി....ഉപ്പ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്ത ശേഷം എന്നെ കെട്ടിപ്പിടിച്ചു എന്റെ മൂർതാവിൽ ഒന്ന് ചുംബിച്ചു....

ഉപ്പാന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു...എന്റെയും നിറഞ്ഞിരുന്നു...ഉപ്പനോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് കയറി.... "ഹേയ്....റെഡ് girl.... ഇങ് വാ...." കയറിയപ്പോൾ തന്നെ ഇങ്ങനൊരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി...ഒരു കൂട്ടം ചെക്കന്മാർ ഒരു മരത്തിന്ടെ ചുവട്ടിൽ ഇരിക്കുന്നതാണ് കണ്ടത്....ഇത്തിരി പേടിയോടെ ഞാൻ അവരെ അടുത്തേക്ക് ചെന്നു.... "എന്താടി നിന്റെ പേര്...." അതിലൊരുത്തൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ വിറച്ചു വിറച്ചു എന്ടെ പേര് പറഞ്ഞു... "ഫർ..... ഫർഷിൻ...." "ഹ്മ്മ....മോൾ ഇവനെ ഒന്ന് കിസ്സി ക്കാ...." അടുത്തു നിൽക്കുന്ന ഒരു ചെക്കനെ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് അവരെയൊക്കെ ദയനീയമായി നോക്കി.... "നോക്കി നിൽക്കാതെ പറഞ്ഞത് ചെയ്യടി..." വീണ്ടും അവൻ ആക്രോശിച്ചതും എന്റെ കണ്ണൊക്കെ നിറഞ്ഞു....പെട്ടന്നാണ് അവൻ എങ്ങോട്ടോ തെറിച്ചു വീണത്....എന്താ സംഭവിച്ചേ എന്നും കരുതി ഞാൻ തല ഉയർത്തി നോക്കിയപ്പോൾ വേറൊരു ചെക്കൻ നല്ല ദേഷ്യത്തിൽ നോക്കി നിൽക്കുന്നതാണ് കണ്ടത്....

എന്നോട് കല്പിച്ചിരുന്ന ചെക്കൻ നിലത്ത് കിടന്നു പുളയുന്നുണ്ട്.... "നിഖിലെ നിന്നോടൊക്കെ പല പ്രാവിശ്യം ഞാൻ പറഞ്ഞതല്ലേടാ ഇവിടെ റാഗിങ് വേണ്ടെന്ന്...എന്നിട്ട് നിയൊന്നും അത്താനുസരിക്കാതെ വീണ്ടും റാഗ്ഗ് ചെയ്യുന്നോടാ..." എന്നും പറഞ്ഞു ആ നിലത്ത് കിടക്കുന്നവനെ എടുത്തു പൊക്കി നല്ലo കൊടുക്കുന്നുണ്ട്...എന്തോ എനിക്ക് കുറച്ചു ആശ്വാസമായി...അവരെയൊക്കെ തല്ലി ഓടിച്ചു അവൻ എന്റെ നേരെ തിരഞ്ഞു.... "കുട്ടി പൊയ്ക്കോളൂ...എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞാൽ മതി..." അതിന് ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ക്ലാസ് കണ്ടു പിടിച്ചു ക്ലാസ്സിൽ കയറി ഇരുന്നു...എന്തോ എന്നെ ആ സമയം രക്ഷിച്ചവനോട് എനിക്കൊരു ബഹുമാനം തോന്നി...അവനെ കുറിച്ചു തന്നെയായിരുന്നു എന്റെ ചിന്ത... എന്റെ ഇപ്പുറത്ത് ഒരു കുട്ടി ഇരിക്കുന്നുണ്ടായിരുന്നു...ഞാൻ അവളോട് സംസാരിച്ചിരുന്നു...ഞങ്ങൾ രണ്ടും പെട്ടെന്ന് കൂട്ടായി.... First ഡേ ആവോണ്ട് ക്ലാസ്സോന്നും അങ്ങനെ ഉണ്ടായിരുന്നില്ല...ഉച്ചയ്ക്ക് തന്നെ കോളേജ് വിട്ടു...ഞാൻ നേരെ ഹോസ്റ്റലിലേക്ക് വന്നു...

എന്റെ മുറിയിൽ ഞാനും പിന്നെ 2 സീനിയർ ഇതാത്തമാരുമായിരുന്നു....ഞാൻ അവരുമായി പെട്ടന്ന് കൂട്ടായി.... വീട്ടിലേക്ക് വിളിച്ചു ഇന്ന് ഉണ്ടായതൊക്കെ പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ കയറി.... •°•°°•°•°°•°•°•°•°•°•°•°•°••°•°•°•°°•°•°•°•°•°°•°•°•°•°•°•°• (തനു) ഞങൾ അങ്ങനെ ഡയറി കൈ മാറി കൈമാറി വായിക്കാൻ തുടങ്ങി.... (ഡയറിയിലേക്ക് ) അങ്ങനെ വീട്ടിലേക്ക് വിളിച്ച് ഫ്രഷ് ആയതും എന്തോ ഒരു ഒറ്റപ്പെടൽ മനസ്സിന് തോന്നി... ആദ്യം ആയിട്ടാണ് ഉപ്പനേയും ഉമ്മാ നേയും ഒക്കെ വിട്ട് ഇത്രയും ദൂരം നിൽക്കുന്നത് .... സങ്കടങ്ങൾ ഒക്കെ മനസ്സിൽ വരാൻ തുടങ്ങിയതും മ്മള് മെല്ലെ ബാൽകാണിയിലേക്ക്‌ നടന്നു ഇളം കാറ്റിനെ വരവേറ്റു കൊണ്ട് ഒരുപാട് സമയം നിന്നു.... "അഹ........ നേരത്തെ വിട്ടത് കൊണ്ട് ബോർ അടിച്ച് ഇരിക്കുക ആണോ നീ......" രാവിലെ പരിചയപ്പെട്ട ഇതാത്തമാർ അങ്ങനെ ഞങൾ പെട്ടെന്ന് തന്നെ കൂട്ടായി.... ഹന്ന ഇത്തായും അശ്വതി ചേച്ചിയും..... കുറേ സമയം അവിടെ ഇരുന്നു ... പിന്നെ എഴുന്നേറ്റ് മെസ്സിലേക്ക്‌ വിട്ടു അവിടെ നിന്ന് ഭക്ഷണം ഒക്കെ കഴിച്ച് നേരെ റൂമിലേക്ക്....

നല്ല വ്യൂ പോയിന്റ് ആണ് നമ്മുടെ റൂം പിന്നെ അതിക സമയം ഉറക്കം കളയാതെ കട്ടിലിലേക്ക് ഇരുന്നപ്പോൾ ആണ് ഡയറിയുടെ ഓർമ വന്നത് ..... എന്റെ Mine World..... ഇപ്പോ ഇവിടെ വരുമ്പോ ഉപ്പാനോട് പറഞ്ഞ് വാങ്ങിയതാണ്..... അങ്ങനെ ഇപ്പൊ ഇതും എഴുതി ഇരിക്കുക ആണ്..... അങ്ങനെ ഇന്നത്തെ എല്ലാ സംഭവങ്ങളും കുത്തി കുറിച്ച് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു.... •°•°•°•°•°•°°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°•°•°°• "തനു......... അപ്പോ ഹന്ന അശ്വതി ഒക്കെ ആര് നമ്മൾ ഇത് വരെ കാണാത്ത ആൾ ആണല്ലോ...." ആദി... "അതിന് നിനക്ക് ഫർഷിൻ നേ അറിയാമോ....." എന്ന് മ്മള് ഓളെ നോക്കി പറഞ്ഞതും ആദി ഒരു ചമ്മിയ ഇളി പാസ്സാക്കി.... ഇല്ല എന്ന് പറഞ്ഞു....

"എന്നാ മിണ്ടാതെ ഇരിക്കെന്‍റെ ആദി" എന്നും പറഞ്ഞ് ഡോറ മോൾ ആകാംക്ഷയോടെ എന്നോട് ബാക്കി വായിക്കാൻ പറഞ്ഞു..... ബാക്കി വായിക്കാൻ തുടങ്ങി അതിൽ അവളുടെ ഓരോ ദിവസത്തെയും പറ്റി വളരെ മനോഹരം ആയി എഴുതിയിട്ടുണ്ട്...... പെട്ടെന്ന് കണ്ണിലേക്ക് ചുവപ്പ് പടർന്ന ഒരു പേജ് കണ്ടതും ആകാംക്ഷയോടെ അതിലേക്ക് നോക്കി വായിക്കാൻ തുടങ്ങി....... ഇന്നാണ് ആ ദിവസം എന്റെ പ്രാണനെ ഞാൻ കണ്ടെത്തിയ ദിനം * എന്ന് വായിച്ചതും ആദിയും zuha യു കൂടി കൊണ്ട് വന്ന puzzle വായുവിൽ ഉയർന്നു ഭിത്തിയിൽ പകുതിയും ഒട്ടി...... ബാക്കി ഭാഗം നമ്മുടെ അരികിൽ അങ്ങിങ്ങായി ചിതറി കിടന്നു....... പെട്ടെന്ന് കറൻറ് പോയതും ആ ചിത്രം കൂടുതൽ തിളക്കത്തോടെ ആ ഇരുട്ടിൽ തെളിഞ്ഞതും മനം മയക്കുന്ന ഗന്ധം നമ്മളിലേക്ക് ചേർന്നു അബോധാവസ്ഥയിൽ ഞങൾ അഞ്ചും കട്ടിലിലേക്ക് മറിഞ്ഞു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story