NIGHTMARE IN HOSTEL: ഭാഗം 19

NIGHTMARE IN HOSTEL

രചന: TASKZ

(തനു) ഞങൾ കണ്ടൂ...... അതിന്റെ പൂർണ്ണ രൂപം .... കാണാൻ അതി മനോഹരി ആയ പെൺകുട്ടി..... കണ്ണിൽ സുറുമ പടർത്തി എഴുതിയിരിക്കുന്നു..... ബാക്കി നമ്മൾ നോക്കിയതും പെട്ടെന്ന് അത് ഒരലർച്ചയോടെ മറഞ്ഞതും നമ്മൾ പഴയ അവസ്ഥയിലേക്ക് മാറിയിരുന്നു.... "ഡാ...... നമുക്ക് എന്താ ഇടക്ക് സംഭവിക്കുന്നത്...... എന്തൊക്കെയോ......... ". എന്ന് മ്മള് പറഞ്ഞതും കിച്ചു ബാക്കി വായിക്കാം എന്നും പറഞ്ഞ് ഇരുന്നു.... പക്ഷേ എനിക്ക് ചുറ്റും എന്തോ ഒന്ന് വലയം ചെയ്യുന്നത് പോലെ തോന്നുന്നുണ്ട് എങ്കിലും എനിക്കത് കാണുന്നില്ലയിരുന്നു..... അങ്ങനെ വീണ്ടും ഡയറി വായിക്കാൻ തുടങ്ങി..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°••°°•°•°•°• (ഡോറ ) പൂക്കളമിട്ടു കഴിഞ്ഞാൽ നെക്സ്റ്റ് ഓണ സദ്യയായിരിക്കും. അത് കൊണ്ട് ഞാനാ ഡയറി എടുത്തു. ഡയറിയിലേക്ക് : നല്ല വിശപ്പുണ്ടായിട്ടു പോലും ഒന്നും കഴിക്കാൻ വരെ പറ്റണില്ല. എന്റെ ഫ്രണ്ട്സിനോട് ഈ കാര്യമൊക്കെ പറയണോ വേണ്ടേ എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടിയെങ്കിലും ആരോടെങ്കിലും പറഞ്ഞില്ലേൽ ഞാനിവിടെ ഹാർട് അറ്റാക്ക് വന്ന് മരിച്ചു വീഴുമെന്ന് തോന്നി. അത് കൊണ്ട് തന്നെ അവരോട് ഞാൻ കാര്യം പറഞ്ഞു. പറഞ്ഞതും അവർ രണ്ട് പേരും കൂടി എന്നെ കളിയാക്കി കൊന്നു.

വെറുതെ പറഞ്ഞു പറയണ്ടായിരുന്നു. അവർ ഓരോന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്ന സമയത്താണ് അവൻ വെള്ളം കൊണ്ട് വന്നത്. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചപ്പോൾ ഞാൻ മുഖം താഴ്ത്തി. സദ്യ ഉണ്ട് കൈ കഴുകാനായി ടാപ്പിനടുത്തേക്ക് ചെന്നപ്പോൾ രണ്ട് ഇത്താത്തമാർ എന്റെ അടുത്തേക്ക് വന്നു. "എന്റെ പേര് ബെല്ല ഇവൾ റീമ, നീ പേസിക്കുകയൊന്നും വേണ്ട... ഞങ്ങൾ നിന്നെ ഉപദ്രവിക്കാൻ വന്നതല്ല, നീ ഞങ്ങളുടെ അനിയത്തി കുട്ടിയല്ലേ, ഞങ്ങളുടെ ഹാഷിയുടെ പെണ്ണ് " അപ്പൊ അവന്റെ പേര് ഹാഷിം എന്നാണല്ലോ. "ഹാഷിം നല്ലവനാടാ.. അവന്റെ ഫ്രണ്ട് ആയത് കൊണ്ട് പറയുന്നതല്ല, നിന്നെ അവൻ പൊന്ന് പോലെ നോക്കും. നിന്നെ ഞങ്ങൾ നിർബന്ധിക്കൂല എന്ത് വേണമെങ്കിലും നിനക്ക് തീരുമാനിക്കാം " റീമ പറഞ്ഞു. "അപ്പോ ആലോചിച്ചു തീരുമാനിക്ക് ട്ടാ " എന്നെ പറഞ്ഞ് അവർ പോയപ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനെ നോക്കി. അവർക്കും ഇത് തന്നെയാണ് പറയാനുള്ളത്. തിരിച്ചു ഹോസ്റ്റലിലേക്ക് പോവുമ്പോഴും എന്റെ മനസിൽ ഇതൊക്കെ തന്നെയായിരുന്നു. @@@@ ദിവസങ്ങൾ കഴിഞ്ഞു,

ഹാഷിം എന്റെ പിന്നാലെയുള്ള നടത്തം നിർത്തിയിട്ടില്ല, യെസ് പറയാനും നോ പറയാനും പറ്റാത്ത അവസ്ഥ. ഉപ്പയോടും ഉമ്മയോടും പറയാമെന്നു വെച്ചാൽ ചിലപ്പോൾ അവർ വേണ്ട എന്ന് പറഞ്ഞാലോ... സത്യം പറഞ്ഞാൽ എനിക്കെന്താ പറ്റണെന്ന് എനിക്ക് പോലും അറീല്ല. ഫ്രൻഡ്‌സൊക്കെ യെസ് പറ യെസ് പറ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എന്തോ എനിക്കൊരു ചടപ്പ്. ഇന്ന് ഫസ്റ്റ് ഹവർ ഇംഗ്ലീഷ് സാർ ആണ്. അയാളുടെ ക്ലാസ്സിൽ ലേറ്റ് ആയി പോവുന്നവർക് നല്ല പണിഷ്മെന്റ് തന്നെ കിട്ടുന്നത് കൊണ്ട് ഞാൻ വേഗം തന്നെ കോളേജിലേക്ക് പോയി. സാർ വരുന്നതിന്റെ അഞ്ച് മിനിറ്റിന് മുമ്പ് തന്നെ എത്താൻ പറ്റി. എന്റെ ഫ്രണ്ട്സിന്റെ കാര്യം കട്ട പൊക. അവർ പുറത്ത് നിന്ന് വായി നോക്കുന്നത് കണ്ട് ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചേയുള്ളൂ... അപ്പോഴേക്കും ആ കാലമാടൻ എന്നെ പുറത്തിട്ടു. അങ്ങനെ അവരുടെ കൂടെ നിന്ന് സംസാരിക്കുമ്പോഴാണ് ഹാഷിം വന്ന് എന്നെ വിളിച്ചത്. പോണേ വേണ്ടേ... ഞാൻ എന്റെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ എന്നോട് ചോദിക്കാതെ അവൻ എന്റെ ഉള്ളം കയ്യിൽ അവന്റെ കൈ ചേർത്ത് പിടിച്ചു "വാ പോകാം എന്ന് പറഞ്ഞു " അവൻ എന്റെ കയ്യിൽ പിടിച്ചപ്പോൾ തന്നെ എന്റെ ഹാർട് ബീറ്റ് ട്രൈന് പോലെ ഓടുകയാണ്.

അവന്റെ കൂടെ ഒരു യന്ത്രം പോലെ ഞാൻ നടന്നു. അവന്റെ നോട്ടം മുന്നിലേക്കാണെങ്കിലും എന്റെ നോട്ടം മുഴുവൻ അവനിലായിരുന്നു. അവസാനം ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് കയറി അവൻ വാതിലടച്ചു. എന്റെ ഹാർട് ബീറ്റ് കൂടി വന്ന് കയ്യും കാലും വിറക്കാൻ തുടങ്ങി. അവൻ എന്റെ അടുത്തേക്ക് ഓരോ ചുവടും വെക്കുന്തോറും ഞാൻ പിറകിലേക്ക് നടന്നു. അവസാനം ചുമരിൽ ഞാൻ ചാരിയപ്പോൾ ഹാഷി എന്നിലേക്ക് വശ്യമായ നോട്ടം നൽകി എന്നിലേക്ക് ചേർന്ന് നിന്ന് എന്റെ വലം കയ്യിലേക്ക് അവന്റെ ഒരു കൈ ചേർത്ത് വെച്ച് മറ്റേ കൈ എന്റെ എന്റെ തലക്ക് മുകളിലായി ചുമരിൽ വെച്ചു. എന്റെ തൊണ്ട വറ്റി വരണ്ട പോലെ. "ഇന്നെനിക്ക് ഒരുത്തരം കിട്ടണം, നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഞാൻ ഇനി ഈ കോളേജിൽ തന്നെ വരില്ല... നിനക്ക് ഞാനൊരു ശല്യമാവില്ല " അവൻ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ വാ പൊത്തി. പതിയെ അവൻ എന്റെ കൈ മാറ്റി. "പറ ഇഷ്ടമാണോ " അവന്റെ ചോദ്യത്തിന് ഞാൻ സമ്മതന്നോണം തല കുനിച്ചു. അവൻ മെല്ലെ എന്റെ ചെവിക്കരികിലേക്ക് അവന്റെ മുഖം കൊണ്ട് വന്നു.

"മൗനം സമ്മതമായി ഞാൻ എടുത്തോട്ടെ " അവന്റെ ചുടു നിശ്വാസം എന്റെ ചെവിയിലേക്ക് എത്തിയപ്പോൾ ഞാനൊന്ന് കുളിരോടെ പുളഞ്ഞു. പതിയെ അവന്റെ നെഞ്ചിലേക്ക് ഞാൻ മുഖം പൂഴ്ത്തിയപ്പോൾ അവൻ എന്നെ ചേർത്ത് പിടിച്ചു. അല്പ നേരം കഴിഞ്ഞ് അവൻ എന്നെ അവനിലെ നിന്ന് മാറ്റി എന്റെ മുഖം കൈ കുമ്പിളിൽ എടുത്തു. അവൻ എന്റെ അധരം കീഴ്പ്പെടുത്തിയപ്പോൾ ഞാൻ കണ്ണടച്ച് നിന്നു. അവന്റെ കൈകൾ എന്റെ ശരീരത്തിലൂടെ ഓടിക്കളിച്ചപ്പോൾ ഞാൻ അവന്റെ ഷർട്ടിൽ പിടി മുറുക്കി. നീണ്ട നേരത്തെ ചുംബനത്തിനു വിരാമം കുറിച്ചു അവൻ എന്നിൽ നിന്ന് വിട്ട് നിന്നു. നാണം കൊണ്ട് എനിക്കവനെ ഫേസ് ചെയ്യാൻ വരെ പറ്റണില്ല. "ഇപ്പോ എന്റെ പെണ്ണ് പോയിക്കോ ട്ടാ.. ഇന്റർവെല്ലിന് കാണാം " എന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കാതെ ക്ലാസ്സിലേക്ക് ചെന്നു. ക്ലാസ്സിൽ ചെന്നപ്പോഴും കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓർത്ത് എനിക്ക് എന്തോ പോലെ തോന്നുകയാ... അവസാനം ക്ലാസ്സിൽ ശ്രദിക്കാൻ വരെ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഞാൻ തല വേദന ആണെന്ന് പറഞ്ഞ് കിടന്നു.

@@@@ പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ഞങ്ങളുടേതായിരുന്നു. ക്ലാസ്സ്‌ കട്ട്‌ ചെയ്‌തും കറങ്ങി നടന്നും ഞങ്ങൾ മത്സരിച്ചു. ഇണക്കുരുവികളെ പോലെ ഞങ്ങൾ പാറി നടന്നു. പക്ഷെ അതൊക്കെ അവസാനിക്കാൻ കുറച്ച് മാസങ്ങളെ വേണ്ടി വന്നുള്ളൂ... അന്നൊരു ദിവസം ഞങ്ങൾക്ക് മിൽന കഫെയിൽ വെച്ച് ഒരു പാർട്ടി പ്ലാൻ ചെയ്തു. എന്റെ ഫ്രണ്ട്സിനും അവന്റെ ഫ്രണ്ട്സിനും ഒരു പാർട്ടി കൊടുക്കണം എന്ന് ഞങ്ങൾ മുമ്പേ പ്ലാൻ ഇട്ടതായിരുന്നു ബട്ട്‌ സമയം കിട്ടിയത് ഇന്നാണ്. ഞാൻ റെഡ് ഗൗണും കൂടെ റെഡ് ഷാൾ സ്കാർഫ് ചെയ്തു മൊഞ്ചത്തി കുട്ടിയായി ഇറങ്ങി. മൊഞ്ചത്തി എന്ന് ഞാൻ സ്വയം പൊക്കിയതല്ലാട്ടോ എന്റെ ഫ്രണ്ട്സ് പറഞ്ഞതാ.. ഹോസ്റ്റലിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്ന ഹാഷിയുടെ കാറിലേക്ക് ഞങ്ങൾ കയറി. കാറിൽ കയറി ഞങ്ങൾ ഓരോന്ന് സംസാരിക്കുന്ന സമയത്ത് ഹാഷിം ഇപ്പൊ വരാന്ന് പറഞ്ഞ് കാർ നിർത്തി ഒരു ഷോപ്പിലേക്ക് കയറി. കാറിൽ ഫോൺ റിങ് ചെയ്യുന്ന സമയത്താണ് എനിക്ക് മനസിലായത് അവൻ ഫോൺ കാറിൽ വെച്ച് പോയതാണെന്ന്.

ഒരുപാട് സമയം ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. "ഹാഷി... നീ എന്തിനാ എന്നോടിങ്ങനെ ചെയ്യുന്നേ.. വിളിച്ചാൽ ഒന്ന് ഫോൺ എടുത്തൂടെ... പറ ഞാൻ എന്താ ചെയ്യണ്ടേ എന്റെ വയറ്റിലുള്ള കുഞ്ഞിനെ കൊന്ന് കളയണോ " അത്രയും പറഞ്ഞപ്പോൾ തന്നെ ഞാൻ ഫോൺ കട്ട്‌ ചെയ്തു. എന്തോ എന്റെ മനസിലേക്ക് ആരൊ വന്ന് കല്ലിട്ട പോലെ... എന്ത് ചെയ്യണെമെന്നറിയാത്ത അവസ്ഥ. കവിളിലൂടെ കണ്ണീർ തുള്ളികൾ ചാലിട്ടപ്പോൾ ആരും കാണാതെ ഞാനത് തുടച്ചു മാറ്റി. ഞാനാ മണ്ടി... ഇത് വരെ എന്ത് ചെയ്യുമ്പോഴും പേരെന്റ്സിനോട് ചോദിച്ചു ചെയ്തിരുന്ന ഞാൻ ഇന്ന് അവന്റെ ഇഷ്ടം സത്യമാണെന്ന് വിചാരിച് അവരോട് ചോദിക്കാതെ സമ്മതം മൂളി. ഹാഷിം കാറിലേക്ക് കയറി എന്നെ നോക്കി ചിരിച്ചെങ്കിലും ഞാൻ അത് കാര്യമാക്കാതെ പുറത്തേക്ക് നോട്ടമിട്ടു. കഫെയിൽ എത്തും വരെ മനസ്സാകെ നീറുകയായിരുന്നു. അവിടെ എത്തി എല്ലാവരും ഫുഡ്‌ കഴിക്കുമ്പോഴും ഞാൻ കഴിച്ചെന്നു വരുത്തി. ഹാഷി പലപ്രാവശ്യം എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ഞാൻ ഫുഡ്‌ കഴിച്ച് കൈ കഴുകാൻ വാഷ് റൂമിലേക്ക് ചെന്നു. "പറ നിനക്കെന്താ പറ്റിയെ, കാറിൽ കയറുമ്പോൾ ഉണ്ടായ ഉന്മേഷമൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ...

എന്താ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ " അവൻ കള്ള സ്നേഹം കാണിച്ചു ഓരോന്ന് ചോദിക്കുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. അവനെ മറി കടന്ന് പോവാണ് ശ്രമിച്ചപ്പോൾ അവൻ എന്റെ കൈ പിടിച്ചു എന്നെ വലിച്ചു നെഞ്ചിലേക്കിട്ടു. "മതി എന്നെ പറ്റിച്ചത്. എല്ലാരേയും വഞ്ചിച്ചു ഗർഭിണി ആക്കുന്നതല്ലേ നിന്റെ ഹോബി, അതിൽ ഇപ്പോഴത്തെ നിന്റെ ഇര ഞാനും " അത്രയും പറഞ്ഞപ്പോൾ എന്നെ മുഖമടക്കി ഒന്ന് തന്നു ഹാഷി. ഒന്നും പറയാതെ അവിടെ നിന്നിറങ്ങിയപ്പോൾ എനിക്ക് മനസിലായി അവൻ എന്നെ ചതിക്കുകയായിരുന്നെന്ന്. അല്ലായിരുന്നെങ്കിൽ എന്നെ പറഞ്ഞ് മനസിലാക്കി തരുമായിരുന്നു. മുഖം കഴുകി പുറത്തേക്ക് വന്നപ്പോൾ അവന്റെ ഗാംഗിലുള്ള ഒരുത്തൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. "പെങ്ങളെ എനിക്കും ഇതേ പ്രായത്തിൽ ഒരു പെങ്ങളുണ്ട് അത് കൊണ്ട് പറയാ... ഹാഷി എന്റെ ഫ്രണ്ട് ഓക്കെ തന്നെയാണ് ബട്ട്‌, അവന് വീക്നെസ് എന്ന് പറയുന്നത് പെണ്ണുങ്ങളാണ്... അവന്റെ ഇപ്പോഴത്തെ ഇര നീയാണ്.. നീയുമെങ്കിലും എവിടെയെങ്കിലും പോയി രക്ഷപെടാൻ നോക്."

അവൻ എന്നെ നോക്കി പറഞ്ഞിട്ട് തിരിച്ചു പോയപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാ അവൻ വഞ്ചിച്ചെ... അതിനു മാത്രം ഞാൻ അവനെ ആത്മാർത്ഥമായിട്ടല്ലേ സ്നേഹിച്ചേ... ഒഴുകി വന്ന കണ്ണുനീർ തുള്ളികളെ തുടച് മാറ്റി ഞാൻ കാറിൽ കയറി. ഡ്രൈവിങ് ചെയ്യുമ്പോൾ പോലും അവൻ എന്നെ നോക്കിയില്ല. ഒന്നും പറയാതെ കരയാൻ പോലും പറ്റാതെ ഞാൻ കാറിൽ ഇരുന്നു. ഹോസ്റ്റലിലേക്കെത്തിയപ്പോൾ ആരെയും നോക്കാനോ മിണ്ടാനോ നിക്കാതെ ഞാൻ റൂമിലെക്ക് ഓടി. എന്നാല് അത് അവൻ എനിക്കൊരുക്കിയ ചതി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.... അവന്റെ ആ ഫ്രണ്ടും വേറെ ഒരാളും എന്റെ അടുത്ത് വന്നു എന്നെ പിച്ചി ചീന്തുമ്പോൾ...... ഞാൻ കേട്ടത് "ഇത് നിന്റെ ഹാഷി പറഞ്ഞതാണ്..... അവന്റെ സമ്മാനം ആണെന്ന്" മാത്രം ആയിരുന്നു.... എങ്ങനെ അവന് തോന്നി...... എന്റെ പക ഇത് കൊണ്ടൊന്നും അവസാനിക്കില്ല....... ഒരിക്കലും എന്നെ നോവിക്കാതെ വിട്ട അവനെ ഞാൻ വിശ്വസിച്ചു.... പക്ഷേ ഇത്രയും വലിയ വേദന തന്ന് കൊല്ലാൻ ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു...... ഇൗ ഡയറി എഴുതി കഴിയുന്ന സമയം എന്റെ റൂഹ് വിട്ട് ഞാൻ പിരിഞ്ഞിട്ട്‌ ഉണ്ടാവും...... •°•°•°°•°°•°•°•°•°•°•°•°•°•°°•°•°•°•°•°•°•°•°°•°•°•°•°•°•°•° (Thanu)

ഡോറ മോൾ അത് വായിച്ചു കഴിഞ്ഞതും മ്മളെ കണ്ണോക്കെ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.... എപ്പോഴൊക്കെയോ ആയിട്ട് അവനെന്റെ ഹൃദയം കവർന്നിരുന്നു....... അതേ അവനും അവന്റെ ഫ്രണ്ട്സും കൂടി അവളെ ....... ഛെ...... ഓർക്കാൻ പോലും വെറുപ്പ് തോന്നുന്നു....... "എന്നാലും അവർ ............ ചെ...... ഇത്രയും വൃത്തികെട്ട ആൾക്കാർ ആണോ...... അതിനൊക്കെ ഇടക്ക് നിന്ന് കളിക്കാൻ ആ വഹീദും........ അവൻ വെറുതെ അല്ല പ്രേമിക്കാത്തത്....... പെണ്ണിന്റെ ശരീരം കിട്ടുമല്ലോ....." (ആദി) എന്റെ മാത്രം അല്ല ബാക്കി ഉള്ളവരുടെയും അവസ്ഥ അത് പോലെ ആയിരുന്നു..... "എന്നാലും എങ്ങനെ തോന്നി അവളെ ഇവർക്ക് ഏതോ ഒരുത്തന് കാഴ്ച വെക്കാൻ...... " (ഡോറ മോൾ) "ബാക്കി ഇല്ലെ...." (Zuha) "ഇല്ല....... ബ്ലാങ്ക് ആണ് " (കിച്ചു) ഞാൻ പെട്ടെന്ന് ആകെ കൂടി വട്ട് പിടിക്കുന്ന അവസ്ഥ വന്നതും ഡോറ മോളെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി..... ഇനിയും ഒന്നും താങ്ങാൻ ഉള്ള കരുത്ത് എനിക്കില്ല....... "നീ............. ഇത്രയും നീചൻ ആയിരുന്നോ.........നിന്റെ ഫ്രണ്ട്സ് എന്നാല് ഞങ്ങളുടെ സ്വന്തം ആണെന്ന് കരുതി വിശ്വസിച്ചതല്ലെ.......... വെ............വെറുതെ ആയി.......രുന്നില്ല.........നിങൾ........പലതും.......ഒളിപ്പിച്ചത്...................ജീവൻ ആണെങ്കിൽ അവളുടെ........മരണ........വാർത്ത.......നിങ്ങൾക്ക് ......അറിയില്ലേ............"

എന്നൊക്കെ പറഞ്ഞ് മ്മള് തേങ്ങാൻ തുടങ്ങി..... "ഇന്നത്തോടെ എല്ലാം നിറുത്തി..... ഇവർക്കുള്ള ശിക്ഷ നമ്മൾ വാങ്ങിച്ചു കൊടുക്കണം......" (കിച്ചു) അങ്ങനെ പരസ്പരം എന്തൊക്കെയോ പറഞ്ഞ് ഞങൾ ഇരുന്നു ആ ഡയറി മാറ്റി വെച്ചു...... "Farthaash" Farshina.........haashi........ പാവം ആ പെണ്ണിന്റെ ഉപ്പയും ഉമ്മയും എത്ര പ്രതീക്ഷിച്ച് ഉണ്ടാവും അവളുടെ ജീവിതം..... ഇനി അവരോട് നമുക്ക് ബന്ധം ഇല്ല..... അവരുടെ കൂട്ട് കാരണം ആണ് ഇത് നമ്മളെ തേടി വന്നത്.... പെട്ടെന്ന് നമ്മുടെ നടുവിൽ അവള് പ്രത്യക്ഷപ്പെട്ടതും..... നമ്മൾ അഞ്ചു പേരും പേടിച്ച് താഴേക്ക് ഇറങ്ങി.... അവളുടെ രണ്ട് വശങ്ങളിൽ നിന്നും രക്തം ഒഴുകി ഇറങ്ങുന്നു.........

പെട്ടെന്ന് ശക്തമായ കാറ്റും മഴയും അതേ സമയം വെളിച്ചം അണഞ്ഞതും നമ്മൾ TASKZ പരസ്പരം പിടിച്ച് പേടിച്ച് നിന്നു...... അതേ സമയം അവളുടെ ഒരു വശത്ത് നിന്നും ചോര ചുമരിലേക്ക് പതിച്ചു.... ഒരു വാക്യം ആയി മാറിയതും നമ്മൾ ഒരേ സ്വരത്തിൽ വായിച്ചു..... "എന്റെ ജീവിതം നശിപ്പിക്കാൻ നിങൾ ആറ് പേരും അവന് മുമ്പിൽ ഇട്ട് കൊടുത്തു........വിശ്വസിച്ചത് അല്ലേ എന്റെ തെറ്റ്.... എന്റെ പ്രാണൻ ആയി കണ്ടതല്ലേ....... കാരണക്കാർ നിങൾ ആണെങ്കിലും ഇതിന്റെ തലവൻ അവനെ ഞാൻ ഇല്ലാതെ ആക്കും........... ഹാഷി......നിന്റെ ഒക്കെ തല ഭരിക്കുന്ന ആൾ ഉണ്ടല്ലോ അവനെ ഞാൻ തീർക്കും.............. " എന്ന് ചോര ചുവപ്പിൽ തിളങ്ങിയതും ആരോ എന്നെ പിടിച്ച് ബന്ധിച്ചത് പോലെ എനിക്ക് അനുഭവപ്പെടാൻ തുടങ്ങി...... അതേ സമയം എല്ലാം നിശ്ചലം ആയതും വീണ്ടും അന്തരീക്ഷം പഴയ അവസ്ഥയിൽ എത്തി........... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story