NIGHTMARE IN HOSTEL: ഭാഗം 2

NIGHTMARE IN HOSTEL

രചന: TASKZ

【ആദി】 ഞാൻ ആ കാഴ്ച കണ്ടിടത്തേക്ക് കലിപ്പിൽ നടന്നു.....അപ്പോഴാണ് എന്റെ കൂടെ വരുന്ന മറ്റു നാലു പേരെ ഞാൻ കണ്ടത്....ഇവർ...ഈ മുഖങ്ങൾ....അതേ ഈ മുഖങ്ങൾ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.... അല്ലാഹ് എവിടെയാണെന്ന് എനിക്ക് കിട്ടുന്നില്ലല്ലോ....പക്ഷെ ഈ നാല് മുഖങ്ങൾ കണ്ടു എനിക്ക് നല്ല പരിചയമുണ്ട്.....ഞാൻ അവരെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി....പക്ഷെ അവർ ആ ചെക്കന്മാരെ അടുത്തേക്ക് തന്നെ കലിപ്പിൽ നോക്കുവായിരുന്നു.... ഞാൻ പിന്നെ കൂടുതൽ അത് ചിന്തിക്കാൻ നിൽക്കാതെ ആ പെണ്ണിനെ രക്ഷിക്കണം എന്നുള്ളത് കൊണ്ട് അവരെ അടുത്തേക്ക് ചെന്നു ആ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചവന്ടെ മോന്തക്കിട്ടു ഒരെണ്ണം പൊട്ടിച്ചു.... അപ്പോഴേക്ക് എന്റെ കൂടെ വന്ന ആ നാലു പേർ ഞാൻ അവന്റെ മോന്തക്കിട്ടു കൊടുക്കുന്നത് കണ്ട് എന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ അവർക്കുള്ളത് മറ്റവരും കൊടുത്തു.... "@#$% മോനെ...ഈ നിൽക്കുന്ന കുട്ടിയുടെ ദേഹത്തു നി എന്ത് ധൈര്യത്തിലാടാ കൈ വെച്ചത്....റാഗ്ഗിങ്ങിൻ്റെ പേരും പറഞ്ഞു

അവൻ പെൺകുട്ടികളുടെ ദേഹത്തു കൈ വെക്കുന്നു......നിന്നെ പോലെ ഉള്ള കഴുകന്മാർ കാരണമാണ് എന്നെ പോലെയുള്ള പെൺ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങോട്ടും ഒറ്റക്ക് വിടാനും പേടി...... നിന്നെയൊക്കെ എന്താ വേണ്ടെന്നറിയോ...." എന്നും പറഞ്ഞു കൊണ്ട് വീണ്ടും അവന്ടെ മോന്തക്കിട്ടു ഒരെണ്ണം കൂടി അങ് പൊട്ടിച്ചു.....അപ്പോഴേക്ക് അവൻ ഡി എന്നലറി കൊണ്ട് എന്റെ നേരെ വന്നു.... "എന്താടാ കിടന്നു കയറുന്നത്....എല്ല പെൺ കുട്ടികളും നിനക്ക് ഒക്കെ അമ്മാനമാടനുള്ളതാണെന്നു നി കരുതിയോട....." "എടി....നിനക്കെന്നെ അറിയില്ല...." അവൻ "ഹോ...നിന്നെയൊക്കെ എന്താടാ ഇത്ര അറിയാൻ...കണ്ടാൽ തന്നെ അറിയ കൊല്ലങ്ങളായി കുളിച്ചിട്ടെന്ന്.... നാറീട്ടും വയ്യ....ചപ്രതലയൻ....പിന്നെ ഇതൊക്കെ അല്ലേ നിന്റെയൊക്കെ സ്വഭാവം...." ഞാൻ ഞാൻ നാറീട്ടു വയ്യ എന്നു പറഞ്ഞപ്പോൾ അവൻ അവനെ തന്നെ സ്വയം മണക്കുന്നു....ഈ മണപ്പിക്കൽ ഓൻക്ക് നേരത്തെ മണപ്പിച്ചിരുന്നേൽ ഓനിപ്പോ കുളിച്ചിട്ടുണ്ടാവുമായിരുന്നു...തെണ്ടി..... "നിന്നെ പോലെ ഉള്ളവന്മാരെ ഒക്കെ കൊല്ലണം...."

എന്റെ കൂടെ വന്ന ആ 4 ൽ പേരിൽ ഒരു മൊഞ്ചത്തി പറഞ്ഞു....ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു...അവളും എനിക്കൊന്നു ചിരിച്ചു തന്നു.... ഇവന്മാർ ഉപദ്രവിക്കാൻ ശ്രമിച്ച ആ പെൺ കുട്ടിയെ അതിൽ മറ്റൊരു മൊഞ്ചത്തി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു....അങ്ങനെ ഞങ്ങളും അവന്മാരും തമ്മിൽ മുട്ടൻ വഴക്കു നടന്നു കൊണ്ടിരിക്കുമ്പോഴാണ് വേറെ കുറച്ചു ചെക്കന്മാരും 2 ഇതാത്തമാരും ഞങ്ങളെ അടുത്തേക്ക് വന്നത്.... "എന്താ...എന്താ ഇവിടെ പ്രശ്നം...." വന്നവരിൽ ഒരു ചെക്കൻ ചോദിച്ചു....അപ്പോൾ തന്നെ ഞാൻ ആ ചെക്കനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു....അവരെ കണ്ടിട്ട് ആ പെൺ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചവർ പേടിച്ചു നിൽക്കുന്നുണ്ട്...... "നിഖിലെ നിന്നോടൊക്കെ പല വട്ടം പറഞ്ഞിട്ടില്ലെടാ ഇവിടെ റാഗിങ് നടത്തരുതെന്ന്...." "ഹാഷി...സോറി....ഇനി...ഇനി ഉണ്ടാവില്ല...." എന്നും പറഞ്ഞു അവറൊക്കെ ഞങ്ങളെ കയ്യിൽ നിന്ന് കുതറി ഓടി....ഞങ്ങൾ 5 പേരും ആ ഹാഷി എന്നു പറഞ്ഞ ചെക്കന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു...... "ഇവിടെ റാഗിങ് ഒന്നും ഇല്ല...പിന്നെ ഇവന്മാർ ഇങ്ങനെ ഓരോന്ന് നടത്തും...."

ഹാഷി ഞങ്ങളോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...ഞങ്ങളും തിരിച്ചു പുഞ്ചിരിച്ചു....പിന്നെ പരസ്പരം പരിചയപെട്ടു.... ഹാഷി...സൽമാൻ....റിയാസ്....ഷബീർ....വാഹിദ് ....റീമ.......ബെല്ല.......ഇതായിരുന്നു അവരെ ഗാങ്......എല്ലാം നല്ല അസ്സൽ മൊഞ്ചന്മാരും. മൊഞ്ചത്തിമാരും....അതിൽ ഏറ്റവും ഭംഗി ഹാഷിയെ കാണാനാണ്....നല്ല ഡ്രീം ചെയ്തു വെച്ച താടിയൊക്കെ ഉള്ള ഒരു മൊഞ്ചൻ.... പിന്നെ ആ മൊഞ്ചത്തി മാരെയും പരിചയപെട്ടു.... അവരോട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി ഒക്കെ 1st ഇയർ ആണെന്ന്...അതു മാത്രമല്ല ഒരേ ക്ലാസ് ആണെന്നും.....ഞങ്ങൾ രക്ഷിച്ച ആ പെൺ കുട്ടി ഞങ്ങളോടൊക്കെ നന്ദി പറഞ്ഞു പെട്ടന്ന് പോയി....അങ്ങനെ കുറച്ചു സമയം അവരോട് ഒക്കെ സംസാരിച്ചു...പെട്ടന്ന് തന്നെ ഞങ്ങളെല്ലാവരും നല്ല കൂട്ടായി.... ________________ (ഡോറ) ഗ്രൗണ്ടിലുള്ള കലാശകൊട്ടൊക്കെ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന മൊഞ്ചത്തിമാരെ നോക്കി. പുഞ്ചിരി ധാനമാണെന്ന് പറഞ്ഞ് എല്ലാരോടും ചിരിക്കുന്നത് എന്റെ ശീലമായത് കൊണ്ട് ഞാനവരെ നോക്കി ചിരിച്ചു.

ഇവരെ ഞാനെവിടെയോ കണ്ടത് പോലെ... ഇവരെ എപ്പോഴും ഞാൻ കാണുന്നതല്ലേ സ്വപ്നത്തിൽ, ഇനിപ്പോ എന്റെ സ്വപ്നത്തിൽ കാണുന്നത് പോലെ നടക്കോ.. എന്തോ അരുതാത്തത് സംഭവിക്കുന്നത് പോലെ. മനസ് എങ്ങോട്ടോ സഞ്ചരിക്കുകയാണ് . അതൊക്കെ കാറ്റിൽ പറത്തി വിട്ട് ഞാൻ അവരെ നോക്കി ഒന്നും കൂടി ചിരിച്ചു. :ഹലോ ഫ്രണ്ട്സ്, എന്റെ പേര് നിഫ സുൽത്താന, പക്ഷേ എന്റെ ഈ പേര് എനിക്ക് തീരെ ഇഷ്ടല്ല". അത്രേം പറഞ്ഞപ്പോൾ തന്നെ എന്റെ കൂടെയുള്ള നാല് പേരും എനിക്ക് പറ്റിയ പേര് കണ്ടെത്തുന്ന തിരക്കിലായി. തമ്മിൽ പരിചയപ്പെട്ടു കഴിഞ്ഞില്ല അതിനു മുന്പേ ഇവർ എനിക്ക് പേര് കണ്ട് പിടിക്കാനുള്ള ത്വര കണ്ടപ്പോൾ തന്നെ ഞാൻ മനസിലുറപ്പുച്ചു ഇവരാണ് എന്റെ ചങ്കുകളെന്ന്. അങ്ങനെ എല്ലാരും കൂടി എനിക്കൊരു പേരിട്ടു. സുനൈഫ, എനിക്കങ് ഇഷ്ടപ്പെടുകയും ചെയ്തു. "ബാക്കി പറ" അതിൽ ഒരു മൊഞ്ചത്തി പറഞ്ഞു. "ഡോറ മോൾ എന്നാണ് എന്നെ എല്ലാരും വിളിക്കാ... ചിലരൊക്കെ നിഫ, chuna എന്നൊക്കെ വിളിക്കും. എന്നാൽ എനിക്കിഷ്ടം ഡോറ മോൾ എന്ന് വിളിക്കുന്നതാണ്".

"ഓഹ്.. ഡോറ മോൾ.. എന്റെ പേര് കരീമ തനസ്. തനു എന്നാണ് എല്ലാരും വിളിക്കാ... എനിക്കതാണ് ഇഷ്ടം " "അതിന് ഞാനെന്ത് വേണം. ഇഷ്ടമില്ലാത്ത പേരെന്തെങ്കിലുമുണ്ടെങ്കിൽ പറ അത് വിളിക്കാം " പിന്നൊരു മൊഞ്ചത്തി തനുനെ കളിയാക്കി പറഞ്ഞു. "ഓഹോ... എന്നാൽ നിന്റെ പേരൊന്നു പറഞ്ഞെ " തനു അവളെ നോക്കി പുച്ഛിച്ചു. "എന്റെ പേര് zuha... " "കേട്ടാലും മതി" എന്ന് പറഞ്ഞ് തനു മുഖം പൊത്തി ചിരിച്ചു. ഇവരുടെ കളി കണ്ട് എന്നെ പോലെ വാ പൊളിച്ചു നിൽക്കുന്ന ബാക്കി രണ്ട് പേരെ നോക്കി. "എന്റെ പേര് ആദി" അതിൽ ഒരു മൊഞ്ചത്തി നല്ല പാൽ പുഞ്ചിരി തന്നെ എനിക്ക് നൽകി. "ഞാൻ കീർത്തന. കിത്തു എന്നും കിച്ചു എന്നും എല്ലാരും വിളിക്കും ". നല്ല ഐശ്വര്യമുള്ള കുട്ടി. ഇവളുടെ കൂടെ കൂടി വേണം നല്ല നാടൻ വിഭവങ്ങൾ കഴിക്കാൻ. അങ്ങനെ എല്ലാരും തമ്മിൽ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും തോളിൽ കയ്യിട്ട് ക്ലാസ്സിലേക്ക് നടന്നു. അതിനിടയിൽ ഇത്ര സമയം അടികൂടിയ തനുവും zuha യും തമ്മിൽ സ്നേഹത്തോടെ സംസാരിക്കുന്നത് കണ്ട് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. _________________ [ Zuha ]

നമ്മൾ തനുവിന്റെ കയ്യും പിടിച്ച് അവരെക്കാൾ മുമ്പേ ക്ലാസിലേക്ക് കയറി,,,.. ഡോർന്റെ അവിടെ നിന്നിട്ട് തനു ചുറ്റും നോക്കി കൊണ്ട് ബാക്ക് ബെഞ്ചിലേക്ക് ഒരോട്ടം ആയിരുന്നു,,,.. അവളെ പിന്നാലെ തന്നെ ഞാനും ഓടി പോയിട്ട് ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കാൻ നോക്കി,,.. "ഡീ,,, മാറി നിക്ക്,, ഇവിടെ ഞാനാ,,, ".... [ നമ്മൾ ] "പോടീ,, ആദ്യം വന്നത് ഞാനാ,, അതോണ്ട് ഇവിടെ ഞാനിരിക്കും,,, "... "ഇല്ലാ,,, പറ്റൂല,, ഞാൻ ഇവിടെന്ന് പറഞ്ഞാ ഇവിടെന്നെ,,.. ".. "പറ്റില്ല,,, പറ്റില്ല,, പറ്റില്ലാ,,,.. "... അതും പറഞ്ഞ് ഞങ്ങൾ അവിടേം സീറ്റിന് വേണ്ടി വഴക്കായി,,... അതിനിടയിൽ ബാക്കി മൂന്നും ഞങ്ങളെ തന്നെ നോക്കിയപ്പോ ഞങ്ങൾ അവരെ നോ മൈൻഡ്,,. അല്ലപിന്നെ,, ഇവിടെ സീറ്റിന് അടി കൂടുമ്പോ അവരെ നോക്കാൻ നിന്നാൽ പരട്ട തനു കൊനു സീറ്റ് കൈക്കലാകും,,... "ഡീ,, മാറി നിന്നെ,,, "... എന്നും പറഞ്ഞ് കിച്ചു കലിപ്പിൽ ഞങ്ങളെ പിടിച്ചു മാറ്റിയിട്ട് അവിടെ അവൾ സ്ഥാനം ഉറപ്പിച്ചു,,... ഇതെന്താപ്പോ കഥ,,, " എച്ചുസ്മി " [ ആദി ] "യെസ്,,, " ( ഡോറ ) ഒന്ന് വഴി മാറിയാൽ എനിക്ക് ഇവിടെ ഇരിക്കാമായിരുന്നുന്നും പറഞ്ഞ് ആദി കിച്ചുന്റെ തൊട്ടടുത്തിരുന്നു,,,,

പിന്നെ എന്തേലും ആവട്ടേന്ന് കരുതി അഞ്ച് പേരും ബാക്ക് സീറ്റിൽ കുത്തിയിരുന്ന് ക്ലാസിൽ വരുന്ന ബോയ്സിനെ നോക്കാൻ തുടങ്ങി,,,.. ശോ,,, കുറച്ച് കഴിഞ്ഞതും വായ്നോട്ടത്തിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടോണ്ട് ഒരു ടീച്ചർ ക്ലാസിലേക്ക് കേറി വന്നിട്ട് എല്ലാരേം പരിജയപ്പെട്ടു,,..ഒരു ഒന്നൊന്നര പരിജയപ്പെടൽ തന്നെ,,, തള്ളച്ചി ഒന്ന് ചിരിക്ക പോലും ചെയ്യുന്നില്ല,,.. മാം പോയി ബോർഡിൽ എന്തോ കുത്തികുറിക്കാൻ നിന്നതും ഡോറ മോൾ അവള്ടെ സ്വഭാവം കാണിക്കാൻ തുടങ്ങി,,... "ഡി,, പരട്ടകളെ,,, അതിനെ നോക്കിക്കേ,,, കൈന്റെ ഭംഗി കാണിക്കാൻ വേണ്ടി ബോർഡിൽ കൈ വെച്ച്ക്കണ്,,, "... നോക്കുമ്പോ ഇവള് പറഞ്ഞത് സത്യം ആണ്,,, ഒരു കൈ കൊണ്ട് എഴുതുമ്പോ മറ്റേ കൈ ബോർഡിന്റെ അറ്റത്തു വെച്ചിട്ടുണ്ട്,,... പെട്ടെന്ന് ഡോറ ആദിന്റെ ബുക്ക്‌ വാങ്ങി അതിന്ന് ഒരു കടലാസ് എടുത്തിട്ട് ചുരുട്ടി കൂട്ടി ടീച്ചർന്റെ ബാക്ക് നോക്കി എറിഞ്ഞു കൊടുത്തു,,,,,, അവളുടെ ഭാഗ്യം കൊണ്ട് ദാ അത് കറക്ട് പോയി തള്ളേടെ ബാക്കിൽ കൊണ്ടു,,,, ഹഹഹഹ,,.. നിലത്ത് വീണു കിടക്കുന്ന കടലാസ് നോക്കിയിട്ട് തള്ള ചുറ്റും നോക്കുമ്പോ തനു എണീറ്റ് നിന്ന് "

മിസ്,,,, ഇവളാണ് അത് എറിഞ്ഞത് " ന്നും പറഞ്ഞ് ഡോറ മോളെ കാട്ടി കൊടുത്തു,,,. അതിന് ഡോറ നിനക്ക് ഞാൻ തരാം തെണ്ടി എന്ന് പറഞ്ഞ് തീരും മുന്നേ മാം വന്ന് അവളെ ചെവി പിടിച്ച് തിരിച്ചു,,,, അതൊക്കെ വാങ്ങി ബോധിച് അവൾ ഞങ്ങളെ നോക്കിയപ്പോ ക്ലാസിലെ എല്ലാ പിള്ളേരും ഞങ്ങളെ നോക്കുന്ന തിരക്കിൽ ആണ്,,,.. ആ. ബെസ്റ്റ്,, വന്ന് കേറിയ അന്ന് തന്നെ ഞങ്ങൾക്ക് നല്ല അഭിപ്രായം ആയിരിക്കും,,,,. പിന്നെ ക്ലാസ് ഒക്കെ എന്റെ പട്ടി ശ്രദ്ധിക്കും,,,, നമ്മൾ ഇങ്ങനെ പ്രേതത്തെ ഓർത്തോർത്തിരുന്നു,, എന്റെ സ്വപ്നത്തിൽ കണ്ട ഇവര് സത്യം ആണേൽ പ്രേതം സത്യം ആയിരിക്കോ,, അങ്ങനെ ആണേൽ എനിക്കിപ്പോ എന്റെ ഉമ്മച്ചിനെ ഇപ്പം കാണണം,,, റബ്ബേ പ്രേതം വന്നാൽ എന്നെ മാത്രം കാത്തോണേ,, പിന്നെ ഈ തെണ്ടി തനുനെ ആദ്യം ആ പ്രേതത്തിന് കാണിച്ചു കൊടുക്കണേ,,... ഏഹ്.. ഇനീം പ്രേതത്തെ ഓർത്താൽ എനിക്കു അറ്റാക്ക് വരും എന്ന് തോന്നിയപ്പോ അതൊക്കെ വിട്ട് കളഞ്ഞിട്ട് മനസ്സില്ല മനസ്സോടെ ആ തള്ളേനെ നോക്കി ഇരുന്നു,,.. എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി,,,

ഉച്ച വരെയാണ് ക്ലാസ്,,, ക്ലാസ് കഴിഞ്ഞപ്പോ തന്നെ ബാഗും എടുത്ത് ഞങ്ങൾ ഇറങ്ങി,,..... പോകുന്ന വഴിക്ക് ഗ്രൗണ്ടിൽ നിറയെ ആൾകൂട്ടം കണ്ടതും ഡോറ ഞങ്ങളേം പിടിച്ച് വലിച്ചു അങ്ങോട്ടേക്ക് നടന്നു,.. "എടി,,, നമ്മക്ക് പോവാം,,,, ഇന്ന് രാവിലെ ഒരു പ്രശ്നം കഴ്ഞ്ഞതേയുള്ളു,,, ഇനീം വേണോ,,,.."..( കിച്ചു ).. "നീ മിണ്ടാതെ വന്നേ കിച്ചു "...(ആദി,, ) അവിടെ പോയി നോക്കുമ്പോ നേരത്തെ കണ്ട ഹാഷിമും കൂട്ടരും മറ്റേ പെണ്ണിന്റെ കയ്യിൽ കേറി പിടിച്ചവരെ ഗ്യാങ്ങും കൂടി പൊരിഞ്ഞ തല്ല്,,,.. നല്ല ത്രില്ലടിച്ചു അടി കണ്ടോണ്ട് നിക്കുമ്പോ കിച്ചു വായിൽ തോന്നിയ തെറിയൊക്കെ വിളിച്ച് ഞങ്ങളേം വലിച്ചോണ്ട് അവിടെന്ന് പോന്നു,,.. "ശേ,,, എന്താടി ഇത്,, നല്ല ഫൈറ്റ് ആയിരുന്നു,, മൊത്തം തീർന്നിട്ട് വന്നാൽ എന്താ,,,, എല്ലാം മിസ് ആയി,,, "... "എന്നാ നീ പോയി മൊബൈൽ എടുത്ത് നോക്കിക്കോ,, ഹല്ലപിന്നെ,,, ഓൾക് ഇവിടെ തല്ല് കാണണം പോലും,,, മിണ്ടാതെ നടക്കടി അങ്ങോട്ട്,, " (തനു ) ഞഞഞ,,,,.. ഓൾക് കൊഞ്ഞനം കുത്തികാണിച്ചിട്ട് ഞാൻ ഡോറ മോളെ ഒപ്പം ഹോസ്റ്റലിലേക്ക് നടന്നു,,,,... _________________ (തനു) അങ്ങനെ ഞങൾ കച്ചറ കൂടി ഹോസ്റ്റലിന്റെ വാതിൽ കടന്ന് ഉള്ളിലെത്തിയത്തും ഹോസ്റ്റൽ കണ്ട് വയറിൽ കൂടി ഒരു ആളൽ കടന്ന് പോയി

"യാ....... പടച്ചോനെ.......... എന്റെ ഉറക്കം കളഞ്ഞ സ്വപ്നം " എന്നും പറഞ്ഞ് മ്മള് കഴിഞ്ഞ് പോയ പലതും മനസ്സിലേക്ക് കൊണ്ട് വന്നു... അതൊക്കെ ഓർമ വന്നതും ഞാൻ പെട്ടെന്ന് ഞെട്ടി കൊണ്ട് ഓടി അവരുടെ അടുത്ത് എത്തിയതും നാൽ ആളും എന്നെ പോലെ തന്നെ ഞെട്ടി കൊണ്ട് ഹോസ്റ്റൽ നോക്കുന്നതാണ് കണ്ടത്... "എന്താ നിങൾ ഇങ്ങനെ നോക്കുന്നെ ?? "..... (ഞാൻ) "നീ എന്തിനാ ഒച്ച വെച്ചത് " ഡോറ മോളും കിച്ചുവും ആധിയും സൂഹയും ഒന്നിച്ച് ചോദിച്ചു... "അത്........ " എന്ന് പറഞ്ഞ് ഒരു പേടിയോടെ ആ ഹോസ്റ്റലിന്റെ മുകളിലേക്ക് നോക്കി കൊണ്ട് കണ്ണടച്ച് പിടിച്ച് അവരോട് പറയാൻ തുടങ്ങി "ഇൗ ഹോസ്റ്റൽ ഞാൻ കണ്ടിട്ടുണ്ട് അതും എന്റെ രാത്രി ഉറക്കിനേ പലപ്പോഴും എന്നിൽ നിന്നും എടുത്ത് കളയുന്ന സ്വപ്നം ആയിട്ട്..... " "എന്ത്............ നീ ..... നീ........എന്താ പറഞ്ഞേ" എന്നും ചോദിച്ച് നാലും എന്റെ അടുത്തേക്ക് വന്നു.... "ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്..ഒരു മുറിയും ഒരു ഡയറിയും പിന്നെ കൂടെ നാൽ ആൾക്കാരും.... " (മ്മള്) "അപ്പോ........ ഞാനും കണ്ടിരുന്നു ഇതേ സ്വപ്നം " എന്ന് zuha പറഞ്ഞതും...

അതിനെ ഏറ്റ് പിടിച്ച് കൊണ്ട് ബാക്കിയുള്ളവർ ഞങ്ങളും ഇതേ സ്വപ്നം കണ്ടിരുന്നു എന്ന് പറഞ്ഞു..... "എന്റെ സ്വപ്നങ്ങളിൽ വന്ന് പോയ നാൽ ആൾക്കാർ നിങൾ ആണല്ലേ.... അപ്പോ ആ സ്വപ്നത്തിന്റെ പൊരുൾ..."(മ്മള്) "Alloh ഞാൻ ഇല്ല ഇൗ ഹോസ്റ്റലിലേക്ക് എന്നെ പ്രേതം പിടിക്കും " എന്നും പറഞ്ഞ് zuha മോങ്ങാൻ തുടങ്ങിയതും ആദി പോയിട്ട് ഓൾടെ തലയിൽ തട്ടി.... "ഒന്ന് മിണ്ടാതെ ഇരിക്ക് zoo മോളെ " (ആദി) "അല്ല കിച്ചു നീ എന്താ ചിന്തിക്കുന്നത്" (ഡോറ മോൾ) "ഡോറ മോളെ ഇനിയിപ്പോ ഇവിടെ പ്രേതം വല്ലതും ഉണ്ടെങ്കിലോ" (കിച്ചു) "അല്ലാഹ്.........." എന്നും പറഞ്ഞ് മ്മള് ഒച്ചയിട്ടതും നാലും കൂടി ഞെട്ടി കൊണ്ട് എന്നെ ഒരു നോട്ടം മ്മള് ഒരു ചമ്മിയ ചിരിയും ചിരിച്ച് അവരുടെ നടുക്ക് പോയി നിന്നു...അത് പിന്നെ മ്മൾക്ക് ഇൗ പ്രേതങ്ങളെ തീരെ പേടിയില്ലാ ന്നേ. "വാ ഇനി വരാനുള്ളത് വഴിയിൽ തങ്ങൂല്ല " (കിച്ചു)

"അതാണ് .... ഇവിടെ തന്നെ നിന്ന് സമയം കളയാൻ ഇല്ല" (ഡോറ മോൾ) "ഇനിയിപ്പോ എല്ലാവരും ഒരു മുറിയിൽ ആയാൽ മതി ആയിരുന്നു" (മ്മള്) "അതൊക്കെ ആവും എന്നാണ് എന്റെ മനസ്സ് പറയുന്നത്" (ആദി) "അയ്യേ....... നിന്റെ ഒരു മനസ്സ് " എന്നും പറഞ്ഞ് zoo മോൾ എന്നെ തട്ടി മാറ്റി കിച്ചുവിന്റെയും ഡോറ മോൾടെയും നടുവിൽ കയറി നിന്നു.. മ്മള് zuha നേ അങ്ങോട്ട് മാറ്റിയിട്ട് അവിടെ കയറി നിന്ന്... അങ്ങനെ നമ്മൾ രണ്ടും അടികൂടി നടന്നതും "രണ്ടിനും ഒന്ന് നന്നായിട്ട് ഉള്ളിലേക്ക് വന്നൂടെ " എന്ന് കിച്ചു ചോദിച്ചതും ഞാൻ ഓടി പോയി zuha ന്റെ കൈ പിടിച്ചു ഓളെന്‍റെതും പിടിച്ചു എന്നിട്ടവരെ പുച്ഛിച്ച് കൊണ്ട് മ്മള് രണ്ടാളും ഒന്നിച്ച് അവരുടെനടുവിൽ നിന്നു..എന്നിട്ട് ഒന്നിച്ച് ആ ഹോസ്റ്റലിന്റെ അകത്തേക്ക് കൈകൾ കോർത്ത് പിടിച്ച് ഞങൾ പ്രവേശിച്ചു .. അപ്പോൾ അന്തരീക്ഷത്തിൽ ശാന്തമായ ഒരു കാറ്റ് കടന്ന് വന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story