NIGHTMARE IN HOSTEL: ഭാഗം 20

NIGHTMARE IN HOSTEL

രചന: TASKZ

(Dora) നാളെയാണ് ക്ലാസ്സ്‌ തുടങ്ങുക എല്ലാവരും ഹോസ്റ്റലിലേക്ക് എത്തിത്തുടങ്ങി. എന്നാൽ ഞങ്ങൾ അഞ്ച് പേരും മുറിയിൽ നിന്ന് പുറത്തിറങാതെ ശോകമൂകമായി ഇരുന്നു. "ടാ ചായയുടെ സമയമായി വാ " ഞാൻ എഴുന്നേറ്റു മറ്റുള്ളവരെ വിളിച്ചപ്പോൾ അവരൊക്കെ എന്നെ തുറിച്ചു നോക്കി. "ഇവിടെ ശോകമടിച്ചു ചാകുമ്പോഴാ അവളുടെ ഒരു ചായ കുടി " ആദി പറഞ്ഞപ്പോൾ ബാക്കിയുള്ളവരും എന്നെ കുറ്റപ്പെടുത്തുന്നത് പോലെ നോക്കി. "അതേ... പോയത് പോയി, നിങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു കാമുകനെ മാത്രം എന്നാൽ എനിക്കോ... ലുഡോ പാർട്ണർ... കല്യാണം കഴിഞ്ഞാൽ പണിയുന്ന കഫെ... എല്ലാം തകർന്നടിഞ്ഞില്ലേ... ഇനി നിങ്ങളെ ഞാൻ കളിക്കാൻ വിളിച്ചാൽ നിങ്ങൾ വരോ ഇല്ലാലോ... ലുഡോ കളിക്കാൻ അവനില്ലാതെ ഞാനെങ്ങനാ.... " വാക്കുകൾ പൂർത്തിയാക്കാൻ പറ്റാതെ ഞാൻ വിതുമ്പിയപ്പോൾ എല്ലാരും എന്നെ ചേർത്ത് പിടിച്ചു കരയണ്ട ചായ കുടിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ കരച്ചിൽ നിർത്തി.

ചായയിൽ മുക്കി ബിസ്‌ക്കറ്റ് കഴിക്കുമ്പോഴും ഷബീറിനു എന്ത് പണി കൊടുക്കാം എന്ന് മാത്രമായി ചിന്ത. ഐസ് ക്രീമിൽ വിഷം ചേർത്ത് കൊടുത്താലോ... വേണ്ടാ.. ആ ഐസ് ക്രീം എനിക്ക് തിന്നാലോ..... വെറുതെ കളയണോ. "ടി വാ... " തനു എന്നെ വിളിച്ചപ്പോൾ ഞാൻ ചായ മുഴുവൻ കുടിച് മുറിയിലേക്ക് പോയി. "എന്തോ ഹാപ്പി ആവാൻ പറ്റണില്ല " Zuha പറഞ്ഞപ്പോൾ ഒരൈടിയ ണ്ടെന്നു പറഞ്ഞ് ഞാൻ റൂമിൽ ഡിജെ വെച്ചു. പിന്നീടങ്ങോട്ട് ഡാൻസും കളിയുമായി അടിച്ചു പൊളിച്ചു. രാത്രി ഫുഡ്‌ കഴിക്കുന്ന സമയത്ത് ബെല്ലയെയും റീമയെയും കണ്ടെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്തില്ല. റൂമിലെത്തി കിച്ചൂനെ കെട്ടിപ്പിടിച്ചു കിടന്നു. പതിയെ ഉറക്കത്തിലേക് വീണു. @@@@ രാവിലേ എണീറ്റ് ഒന്നും സംഭവിക്കാത്തത് പോലെ എണീറ്റു കോളേജിലേക്ക് വിട്ടു. "ടാ ഇന്ന് നമുക്ക് ക്യാന്റീനിൽ പോയി ബിരിയാണി കഴിക്കാം പ്ലീസ്‌.... " ഞാൻ ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ അവരോട് പറഞ്ഞു. "ഇല്ല...ഇതെത്രാമത്തെയാ ബിരിയാണി... വേണേൽ നീ കഴിച്ചോ ഞങ്ങൾ ഇല്ലേ... "

കിച്ചു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരോട് പിണങ്ങി നിലത്തിരുന്നു കരഞ്ഞു. "അവരില്ലേൽ വേണ്ട നമുക്ക് കഴിക്കാം ബിരിയാണി "" ആശ്വാസം നിറഞ്ഞ വാക്കുകളുമായി പരിചിതമായ ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ അവനെ നോക്കി.. ദേ മുന്നിൽ നിൽക്കുന്നു ഷെബി. "ദുസ്റ്റൻ... നിന്റെ ബിരിയാണി എനിക്ക് വേണ്ടാ... പോടാ... കോഴി, കാണ്ടാ മൃഗം, ആന, പോത്ത്, താറാവ് " ഞാൻ അവനെ നോക്കി തെറി വിളിച്ചു. "നിനക്ക് ബിരിയാണി ഞാൻ വാങ്ങിച്ചു തരാമെന്ന് "പറഞ്ഞ് തനു എന്നേം വിളിച്ചു നടന്നപ്പോൾ ഞാൻ പിറകിലേക്ക് നോക്കി കൊഞ്ഞനം കുത്തി. "ഒന്നവിടെ നിന്നെ.... " ഞങ്ങൾ നടന്ന് നീങ്ങിയപ്പോൾ ഹാഷിം പിറകിൽ നിന്ന് വിളിച്ചു. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ആദി) ഹാഷി ഞങ്ങളെ വിളിച്ചതും ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു തിരിഞ്ഞു നോക്കി....ഞങ്ങൾ സംശയ ഭാവത്തിൽ അവനെ നോക്കി.... അപ്പോ തന്നെ അവനും റിയാസും ഷെബിയുമൊക്കെ ഞങ്ങളെ നേരെ നടന്നു വന്നു....

റിയാസ് എന്റെ മുൻപിലും മറ്റുള്ളവർ zuha ടെയും തനുവിന്ടെയും ഡോറ മോളേയും കിച്ചുവിന്ടെയുമൊക്കെ മൊക്കെ മുമ്പിൽ നിന്നു....... "എന്താ നിങ്ങളെയൊക്കെ പ്രശ്നം....വന്നപ്പോ തൊട്ട് ഞങ്ങളെ ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ലല്ലോ...." ഹാഷി അത് പറഞ്ഞു തനുവിന്റെ മുഖത്തേക്ക് നോക്കി.....തനു അവനെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ അവനെ തന്നെ നോക്കി ഒന്നും മിണ്ടാതെ നിന്നു.... "ആദി...പറ എന്താ പ്രശ്നം..." റിയാസ് എന്നോട് ചോദിച്ചതും ഞാൻ അവനെ തുറുപ്പിച്ചൊന്നു നോക്കി.... "എന്താ പ്രശ്നം എന്ന് നിങ്ങൾക്കറിയണമല്ലേ...എന്ന കേട്ടോ...ഒരു പെൺ കുട്ടിയുടെ ജീവിതം നശിപ്പിച്ചു മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന നിങ്ങളോട് ഞങ്ങൾ ഇനിയും കൂട്ട് കൂടണോ....പറ...." ദേഷ്യത്തിൽ ഞാൻ അലറി കൊണ്ട് അവരെ മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.... ഇപ്പോ അവരെല്ലാം സംശയത്തിൽ ഞങ്ങളെ നോക്കി നിക്കുന്നുണ്ട്...ഹോ...എന്താ അഭിനയം...ഓസ്കാർ കൊടുക്കണം....ഞാൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു.... "നിയെന്തൊക്കെയ ആദി പറയുന്നേ...." ഹാഷി യ്യോ...ഒന്നും അറിയത്തൊരു പാവം... ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു... "ഞാൻ പറയുന്നതൊന്നും മഹാന്മാർക് മനസിലവുന്നില്ലേ... അയ്യോഹ്..പാവങ്ങൾ..."

എന്നും പറഞ്ഞു ഞാൻ പുച്ഛിച്ചതും...ബാക്കി ഉള്ളവരെ മുഖത്തും ആ പുച്ഛം നിറഞ്ഞിരുന്നു.... "ആദി...ഇവർക്ക് ഒന്നും അറിയല്ലടി...പഞ്ച പാവങ്ങൾ ആയി പോയില്ലേ....എന്ത് ചെയ്യാൻ...." zuha "നിങ്ങളൊക്കെ എന്താ നങ്ങൾകിട്ടു കുത്തുന്ന പോലെ സംസാരിക്കുന്നെ...." സല്ലു "ഏഹ്...ഞങ്ങൾ അങ്ങനെ സംസാരിക്കോ...സംസാരിക്കോ ആദി..." തനു എന്നോട് ചോദിച്ചതും ഞാൻ ഒരിക്കലുമില്ലെന്നു പറഞ്ഞു... "അല്ല...നിങ്ങൾ എന്താ ഒരു പെണ്ണ് കുട്ടിയെ ഞങ്ങൾ നശിപ്പിച്ചു എന്നൊക്കെ പറയ്യുന്നെ...." റിയാസ് അയ്യോട... അവൻകൊന്നു മാറിയില്ല...എനിക്കവന്ടെ മോന്തകിട്ടു ഒരെണ്ണം കൊടുക്കാൻ തോന്നി എങ്കിലും അവനോടുള്ള ചെറിയ ഒരിഷ്ടം എന്നിൽ എന്നോ മോട്ടിട്ടത് കൊണ്ടും ആ ഇഷ്ടം ഇപ്പോഴും നില നിൽക്കുന്നത് കൊണ്ടും ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു നിന്നു.... എന്തോ എനിക്കിപ്പോ ഈ നീചനെ പ്രണയിച്ചതിൽ എന്നോട് തന്നെ ലജ്ജ തോനുന്നു...ഞാൻ തനുവിനോട് കണ്ണ് കൊണ്ട് പോവാം എന്നു പറഞ് തിരിഞ്ഞു നടന്നു....

അപ്പോഴേക് ബാക്കി ഉള്ളവരും ഞങ്ങളെ കൂടെ വന്നിരുന്നു.... അവർ പോകുന്നതും നോക്കി ഹാഷി നിർവികാരതയോടെ നിന്നു....അവന്ടെ മനസ്സ് ആകെ അസ്വസ്ഥമാവുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വന്നു ബെഞ്ചിൽ ഇരുന്നു...എന്തോ ആർക്കും പരസ്പരം ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....ആകെ മരവിച്ച അവസ്ഥ.....ഞാൻ ബെഞ്ചിൽ തല വെച്ചു കിടന്നു....എന്തോ റിയാസിനെ വെറുക്കാനോ മറക്കനോ എന്നെ കൊണ്ട് പറ്റാത്ത പോലെ...പക്ഷെ ഫറു അവളെ ഡയറിയിലെ ഓരോ കാര്യങ്ങളും ഓർക്കുമ്പോൾ എന്നിൽ ദേഷ്യം വന്നു നിറയുവാണ്..... ക്ലാസ്സിൽ സാർ വന്നു ക്ലാസ്സെടുക്കുമ്പോഴും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതിരുന്നു....അങ്ങനെ ലഞ്ച് ബ്രേക്ക് ആയി...എല്ലാവർക്കും നല്ല വിശപ്പ് ഉള്ളത് കൊണ്ട് തന്നെ നേരെ ക്യാന്റീനിലേക്ക് വിട്ടു....അവിടെ എത്തി ഞങ്ങൾ ഒരു ടേബിളിന് ചുറ്റും ഇരുന്നു.... "ഹേയ്...നമ്മൾ ഇങ്ങനെ മിണ്ടതിരുന്നിട്ടു എന്താ കാര്യം...അവന്മാർകിട്ടു നല്ല പണി തന്നെ കൊടുക്കണം നമുക്...നമ്മളെ പോലെ ഒരു പെണ്ണ് തന്നെ അല്ലായിരുന്നോ അവളും...." ഞാനത് പറഞ്ഞതും എല്ലാരും അത് ശരി വെച്ചു....പിന്നെ ഞങ്ങൾ അവന്മാർക് എന്ത് പണി കൊടുക്കും എന്നു ആലോചിച്ചിരുന്നു....

എത്ര ആലോചിച്ചിട്ടും ഒന്നും തെളിയുന്നുണ്ടായിരുന്നില്ല...അപ്പോഴാണ് ഹാഷിയും ഗാങ്ങും ഞങ്ങളെ അടുത്തേക്ക് വന്നത്...ഞങ്ങൾ അവരെ കാണാത്ത മട്ടിൽ ഇരുന്നു.... കുറച്ചു നേരം അവർ ഞങ്ങളെ നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ പോയി..... ഞങ്ങൾ പിന്നെ ഫുഡ് ഒക്കെ കഴിച്ചു കൈ കഴുകാൻ വേണ്ടി എണീറ്റു...മറ്റവരൊക്കെ കൈ കഴുകി വന്നപ്പോഴെക്കാണ് എന്റെ കഴിക്കൽ കഴിഞ്ഞത്....ഞാൻ വാഷ് റൂമിലേക് നടന്നു....കൈ കഴുകി തിരിഞ്ഞതും റിയാസ് എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു.... ഞാൻ കുറെ കൈ വിടുവിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല....തനുവിനെയൊക്കെ നോക്കിയപ്പോൾ അവരെന്നെ ദയനീയമായി നോക്കുന്നതാണ് കണ്ടത്..... റിയാസ് എന്നെയും കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്കാണ് വന്നത്....ഫറുവിനെ നശിപ്പിച്ച പോലെ ഇനി എന്നെയും നശിപ്പിക്കാനാണോ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്...ഞാൻ റിയാസിന്റെ മുഖത്തേക്ക് നോക്കി.... "ആദി...എന്താ നിങ്ങളെയൊക്കെ പ്രോബ്ലെം...നിയെന്താ എന്നെ മൈൻഡ് ചെയ്യാതെ...

നി ഇങ്ങനെ എന്നിൽ നിന്ന് അകന്നു മാറി നടക്കുമ്പോൾ എനിക്ക് എന്ത്രത്തോളം സങ്കടമുണ്ടെന്നറിയോ.... ആദി...പ്ളീസ് പറയെടി എന്താ പ്രശ്നം..." റിയാസ് എന്റെ ഇരു ഷോള്ഡറിലും പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.... ഞാൻ ഇരച്ചു വന്ന ദേഷ്യത്തിൽ എന്റെ ഷോള്ഡറിൽ പിടിച്ച അവന്റെ ഇരു കയ്യും തട്ടി.... "തൊട്ട് പോവരുതെന്നെ...നിങ്ങൾക്കൊക്കെ ഇനി ഞങ്ങളെയും വഞ്ചിക്കനല്ലേ... ഒരു പെണ്ണ് കുട്ടിയുടെ ജീവിതം നിങ്ങൾ കാരണം തകർന്നു...അടുത്ത നിങ്ങളെ ഇര ഞങ്ങൾ ആണെന്ന് അറിയാം...പക്ഷെ ഞങ്ങൾ taskz നെ നിങ്ങൾക്കൊന്നു നോവിക്കാൻ കുടി കഴിയില്ല...സമ്മതിക്കില്ല ഞങ്ങൾ.... നിന്നെ പോലെ ഒരു നീജനെ പ്രണയിച്ച എനിക്കിപ്പോ എന്നോട് തന്നെ വെറുപ്പാണ്...becoz ഞാൻ അത്ര മാത്രം നിന്നെ വെറുക്കുന്നു...ഞാൻ മാത്രമല്ല ബാക്കി ഉള്ളവരും ഇത് പോലെ നിങ്ങളെ ഗ്യാങിൽ ഉള്ള എല്ലാവരെയും വെറുക്കുന്നു..... നിന്നെ കാണുന്നത് പോലും എനിക്കിഷ്ടമല്ല....u are a cruel man... i hate u.... i hate u... നിന്നെ പോലെ ഒരു കൊലപാതകിയെ ഞാൻ സ്നേഹിക്കില്ല.....hate u...

എന്റെ മുൻപിൽ നിന്ന് പോ....എനിക്ക് നിന്നെ ഇഷ്ടമല്ല...." ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ അവനെ പിന്നിലോട്ട് ഉന്തി....എന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു...ഞാൻ പിന്നിലേക്ക് തിരിഞ്ഞോടി..... അപ്പോഴാണ് എന്നെ അന്വേശിച്ചു മറ്റു നാല് പേരും വരുന്നത് കണ്ടത്...ഞാൻ അവരെ കെട്ടിപിടിച്ചു കരഞ്ഞു....അവരും എന്റെ കൂടെ കരയുന്നുണ്ടായിരുന്നു.....ഒരുവിധം എല്ലാവരും എന്നെ സമാധാനിപ്പിച്ചു.... പെട്ടെന്ന് ഹാഷി വന്ന് തനുവിനെ വിളിച്ചതും അവള് അത് കേൾക്കാതെ മുമ്പിലേക്ക് നടന്നതും അവൻ അവളെ നിർബന്ധിച്ച് കൂടെ കൂട്ടി.... ഞങ്ങളോട് അവിടെ നിന്നും പോയിക്കോ എന്ന് പറഞ്ഞിട്ടും ഞങൾ പോയില്ല... കാരണം പേടി ആയിരുന്നു അവർ എന്തെങ്കിലും ചെയ്യുമോ എന്നുള്ളത്..... അങ്ങനെ തനു അവന്റെ കൂടെ പോയതും ഞങൾ അവിടെ മരത്തിന്റെ താഴെ ഇരുന്നു.... പിന്നീട് കലിപ്പിൽ കണ്ണും നിറച്ച് വരുന്ന തനു വിനെ കണ്ടതും അവളെയും കൂട്ടി അവരെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അകന്നു.... പിന്നീട് നങ്ങൾക് അവിടെ നിൽക്കാൻ തോന്നിയില്ല....

ക്ലാസ്സിൽ പോയി ബാഗ് എടുത്തു വന്നു ഞങ്ങൾ ഹോസ്റ്റലിലേക്ക് പോന്നു.... ഹോസ്റ്റലിൽ എത്തി ഫ്രഷ് ആവാൻ പോലും നിൽക്കാതെ ഞാൻ കിടന്നു...എന്തോ എനിക്ക് നല്ല ക്ഷീണം തോന്നി.... പിന്നെ ഞാൻ എണീക്കുന്നത് മഗ്രിബിനാണ്....നോക്കിയപ്പോൾ മറ്റേ നാലെണ്ണവും എന്റെ അടുത്ത് കിടന്നുറങ്ങുന്നുണ്ട്....അവരെയൊക്കെ വിളിച്ചെണീപ്പിച്ചു വേഗം ഫ്രഷ് ആവാൻ കയറി.... ഞാൻ ഫ്രഷ് ആയി വന്നപ്പോ ബാക്കി ഉള്ളവരും ഫ്രഷ് ആവാൻ കയറി.... ________________ (തനു) ഫ്രഷ് ആയിട്ട് കയറിയപ്പോഴും മനസ്സ് നിറയെ അവനോടുള്ള ദേഷ്യവും അവൻ പറഞ്ഞതും ആണ്.... എല്ലാവരും വന്ന ഉടനെ ഉറങ്ങിയതാണ് കൂട്ടത്തിൽ എപ്പോഴോ ഞാനും ഉറങ്ങി.... പിന്നീട് ആദി വിളിച്ചപ്പോൾ ആണ് എഴുന്നേറ്റ് ഫ്രഷ് ആയത്.... എല്ലാവരും അവരുടേതായ ലോകത്ത് ഇരിക്കുമ്പോഴും എന്റെ ചിന്ത അവന്റെ അടുത്ത് ആയിരുന്നു... അവൻ എന്നെ കൈ പിടിച്ച് കോളേജിന്റെ ഗ്രൗണ്ടിലെ ഒരു വശത്ത് വന്ന് നിന്നു.... "തനു എനിക്ക് സംസാരിക്കണം" "എനിക്ക് സംസാരിക്കേണ്ട എങ്കിലോ...." (ഞാൻ)

"ക്ഷമിക്കുന്നതിന് ഒരു പരിധി ഉണ്ട് നിങൾ എന്താ പറയുന്നത്..... " (ഹാഷി) "ഇനിയും പൊട്ടൻ കളിക്കുക ആണോ.... മതിയായീലെ ഹാഷി നിനക്ക്..... വെറുപ്പാണ് എനിക്ക് നിന്നെ എനിക്ക് മാത്രം അല്ല എന്റെ TASKZ നും...... നിന്നെ പോലുള്ള വൃത്തികെട്ട ആൾക്കാരെ ആണല്ലോ സ്നേഹിച്ചത് എന്നോർക്കുമ്പോൾ...... ഛെ......എങ്ങനെ സാധിച്ചു...... ഇത്രയും കാലം ഒരു വില ഉണ്ടായിരുന്നു നിന്നെ...... എന്നോട് ഹോസ്പിറ്റലിൽ വെച്ച് എന്റെ അനുവാദം കൂടാതെ എന്നെ തൊട്ടവൻ ആണല്ലോ നീ ഇതല്ല ഇതിന് അപ്പുറവും ചെയ്യും........" മ്മള് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവനോട് ചോദിച്ചു.... "തനു........ നിർത്ത്‌......... ഒരുപാട് സമയം ആയി നീ തുടങ്ങിയിട്ട്.... നീ ഒക്കെ എന്താ പറയുന്നത് എന്ന് മനസ്സിലാവുന്നില്ല....പിന്നെ ഹോസ്പിറ്റലിൽ വെച്ച് അതെനിക്ക് പറ്റിയ അബദ്ധം ആയിരുന്നു.....അതിന് ഞാൻ സോറി പറഞ്ഞതും ആണ്... " (ഹാഷി) "ഒന്നും അറിയാത്ത മാന്യൻ..... പുച്ഛം തോന്നുന്നു.....ഇനിയും അറിയാത്ത ഭാവം കാണിക്കണ്ട....." എന്ന് പറഞ്ഞതും അവൻ എന്റെ മുഖം അടക്കി ഒന്ന് തന്നു.......

അത്രയും സമയം പിടിച്ച് വെച്ച കണ്ണീർ അവന് മുമ്പിൽ വീണതും അവനെ കൊല്ലാനുള്ള പകയിൽ അവനെ നോക്കിയിട്ട് കയ്യിലുള്ള farshina യുടെ ഫോട്ടോ അവന്റെ മുമ്പിലേക്ക് എറിഞ്ഞു കൊടുത്തു...... "ഇനിയും മനസിലായില്ല എങ്കിൽ നോക്ക്...... നീയൊക്കെ ഇല്ലാതാക്കിയ ജീവിതം നിന്റെ പഴയ കാമുകി....... " എന്നും പറഞ്ഞ് മ്മള് ഓന്റെ അടുത്ത് നിന്നും നടന്നു... അവൻ അപ്പോഴും എന്നെ ഒരു നിർവികാരത യോടെ നോക്കി നിന്നു.... അപ്പോഴും അവന്റെ മനസ്സ് ഇതൊന്നും സത്യമല്ല എന്നുള്ളതാണ്.... അതിന് ശേഷം അവനോടുള്ള എന്റെ വെറുപ്പ് കൂടി അവന്റെ കൂടെ എടുത്ത എല്ലാ ഫോട്ടോ യും ഡിലീറ്റ് ചെയ്തു ഒന്നൊഴികെ..... എന്തോ മനസ്സിൽ തോന്നിയ ഇഷ്ട്ടം മായിച്ച് കളയാൻ തോന്നിയില്ല.... പെട്ടെന്ന് ഡോറ മോൾ വിളിച്ചപ്പോൾ ആണ് ഓർമകളിൽ നിന്നും എഴുന്നേറ്റത്....

പിന്നെ അവള് കാണിച്ച് തന്നത് കണ്ട് ഞങൾ പേടിച്ച് പിന്നോട്ട് നീങ്ങി.. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഡോറ) ഫ്രഷ് ആയി വന്നു ഞങ്ങളൊക്കെ ബെഡിൽ ഇരുന്നു....പെട്ടന്നാണ് zuha ടെ ബാക്കിൽ.ഒരു കറുത്ത പുക നിൽക്കുന്നത് കണ്ടത്...പേടിയോടെ ഞാൻ ആദിയെയും കിച്ചുവിനെയും തോണ്ടി.... അവർ എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ആ പുക കാണിച്ചു കൊടുത്തു...അത് കണ്ടു അവരും പേടിച്ചു ചിരിച്ചിരിക്കുന്ന zuha നെ നോക്കുന്നുണ്ട്......ഞാൻ ആ പുകയെ നോക്കിയപ്പോൾ അത് ഞങ്ങളെ അടുത്തേക്ക് വരുന്നതാണ് കണ്ടത്.... പെട്ടന്ന് മുറിയിൽ ആകെ ഇരു പൊട്ടി ചിരി മുഴങ്ങി കേട്ടു.... പേടിയോടെ ഞങ്ങൾ അഞ്ചും പരസ്പരം കൈ കോർത്തു പിടിച്ചിരുന്നു............... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story