NIGHTMARE IN HOSTEL: ഭാഗം 21

NIGHTMARE IN HOSTEL

രചന: TASKZ

(തനു) അന്തരീക്ഷത്തിൽ ശക്തമായ കാറ്റ് വീശുകയും ഒപ്പം. പ്രേതത്തിന്റെ അട്ടാഹാസവും..... ഒക്കെ കണ്ട് ഞങൾ പേടിച്ച് അലറാൻ തുടങ്ങി എന്നാല്.... കാറ്റ് ശക്തിയിൽ വീശുകയും ഒപ്പം മഴയ്ക്ക് പകരം ചോര തുള്ളികളായി ശരീരത്തിലേക്ക് അടിച്ച് കയറുകയും ചെയ്തപ്പോൾ ആകെ കൂടി ഛർദ്ദിക്കാൻ വരാൻ തുടങ്ങി.... പെട്ടെന്ന് ഒരു അട്ടാഹാസത്തോടെ നമുക്ക് മുമ്പിൽ ഉടലില്ലാതെ ഒരു തലപ്രത്യക്ഷപ്പെട്ടതും പേടിച്ച് ഒരു മൂലക്കേക്ക്‌ മാറിയതും തൊട്ടു പിന്നിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ടതും ഒന്ന് പേടിച്ച് തിരിഞ്ഞു... കൺ മുമ്പിൽ ഒരു ഉടൽ മാത്രം പ്രത്യക്ഷപ്പെട്ടതും അതൊക്കെ കണ്ട് ഞങൾ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലേക്ക് മാറുന്നത് പോലെ തോന്നി... എന്നാല് ഒരു ഇടി മുഴങ്ങിയതും കൺ മുമ്പിലെ വെളിച്ചം എല്ലാം നഷ്ട്ടമായി ശബ്ദം എല്ലാം അടങ്ങി... ഞാൻ മെല്ലെ നടക്കാൻ ശ്രമിച്ചതും എങ്ങനെയും മുമ്പിലേക്ക് നടക്കാൻ സാധിക്കുന്നില്ല....

കാൽ മുഴുവൻ എന്തിലോ മുങ്ങി നിൽക്കുന്നത് പോലെ.... "ഡോറ...........zooo.........ആദി........കിച്ചു........നിങ്ങളൊക്കെ എവിടെയാ..... ഡാ....... എനിക്ക് പേടി ആവുകയാ.......... " ഒരു അട്ടഹാസം മുഴങ്ങിയതും പ്രകാശം വന്നു മ്മള് ചുറ്റും നോക്കിയതും പേടിയോടെ കണ്ണുകൾ അടച്ചു... കാരണം ബാക്കി നാൽ പേരും നാൽ വശങ്ങളിൽ ബോധം നഷ്ട്ടപ്പെട്ടു വീണു കിടക്കുന്നു... എന്റെ ചുറ്റും ചോര നിറഞ്ഞു കിടക്കുന്നു... പെട്ടെന്ന് "ഹഹഹ...........ഹഹ....... TASKZ........ എന്നെ നശിപ്പിച്ച അവരുടെ അടുത്ത കൂട്ടുകാർ അല്ലേ..... നീ എന്റെ ഹാശിയൂടെ പ്രണയിനി.... ചെ..... എന്റെ ഹാശി അല്ല...... എന്നെ ഇല്ലാതാക്കാൻ പറഞ്ഞ ആൾ....... നിങ്ങള് അവരുടെ കൂടെ കൂടിയപ്പോൾ തൊട്ട് ഞാൻ നിങ്ങളുടെ പിന്നാലെ ഉണ്ട്........ അവരുടെ കൂടെ നിന്ന നിങ്ങളെ ഞാൻ ഇല്ലാതെ ആക്കും അല്ലെങ്കിൽ നിങ്ങള് അവരുടെ മരണത്തിന് എന്നെ സഹായിക്കും......" എന്ന് ഒരശരീരി മുഴങ്ങാൻ തുടങ്ങി..... പെട്ടെന്ന് എന്റെ മുമ്പിൽ ഒരു പെൺ കുട്ടി പ്രത്യക്ഷപ്പെട്ട് എന്റെ taskz നെ അടുത്തേക്ക് പോയി കൊല്ലാൻ നോക്കി എന്നെ ചോര കണ്ണുകളോടെ നോക്കിയതും ഞാൻ അലറി കരയാൻ തുടങ്ങി..

അതേ സമയം വാതിലിൽ മുട്ട്‌ കേട്ടതും മുറി പഴയ രൂപത്തിലേക്ക് വരുകയും നമ്മൾ പഴയ രൂപത്തിലേക്ക് മാറുകയും ചെയ്തു.... മ്മള് അവരെ ഒന്ന് നോക്കി ഇപ്പൊ നടന്ന കാര്യങ്ങളും പറഞ്ഞ് കൊടുത്ത്.... ഞങ്ങളുടെ പിന്നാലെ അത് വരാനുള്ള കാരണം അവരുടെ കൂടെ കൂടിയത് ആണ്.... ഇനി അവരുടെ നാശം നമ്മുടെ കൈ കൊണ്ടാവണം.... എന്ന് പറഞ്ഞ് നമ്മൾ കൈ വെച്ചതും വീണ്ടും വാതിലിൽ മുട്ട് കേട്ടു.. ഞങൾ വാതിൽ തുറന്നതും ഏതോ രണ്ട് ഇതാതമാർ..... ഞങ്ങളുടെ അടുത്ത് വന്നിരുന്നു.. അവർ ഹാഷി യും ടീമിനെ പറ്റിയും അവരുടെ ചെയ്തികളെ പറ്റിയും പറഞ്ഞ് ഇറങ്ങി... അതൊക്കെ കേട്ട് വീണ്ടും വീണ്ടും ഞങ്ങൾക്ക് അവരോട് ദേഷ്യം വരാൻ തുടങ്ങി.. പിന്നെ കഴിഞ്ഞതൊക്കെ ഓർത്ത് ഒരു പേടിയോടെ യും കരചിലോട് കൂടിയും ഞങൾ കിടന്നു... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഡോറ) രാവിലെ എണീറ്റ് ഒന്ന് കണ്ണാടി നോക്കിയതും ഞാൻ പേടിച്ചു നിലവിളിച്ചു. കോളേജിൽ പോവാൻ റെഡിയായി കൊണ്ടിരിക്കുന്ന അവരൊക്കെ എന്റെ അലർച്ച കേട്ട് പ്രേതം വീണ്ടും വന്നൊന്ന് ചോദിച്ചു വന്നു.

"അത് ഞാൻ ഒന്ന് കണ്ണാടി നോക്കിയതാ.... " അത് പറയലും നാല് പേരും പൊരിഞ്ഞ ചിരി. എന്റെ ഒരു മുടി... മനുഷ്യൻ പേടിച്ച് പോയി. അവരുടെയൊക്കെ മുന്നിൽ നാണം കെട്ടെങ്കിലും അതെപ്പഴും നടക്കുന്ന ഒരു പ്രതിഭാസമായത് കൊണ്ട് ഞാൻ കാര്യമാക്കിയില്ല... ബാത്‌റൂമിൽ കയറി പല്ല് മാത്രം തുടച്ചു. വെറുതെ കുളിക്കുന്നതെന്തിനാ... വെള്ളം അമൂല്യമാണ് അത് പാഴാക്കരുത് എന്നാണല്ലോ.... അത് കൊണ്ട് ഇനി കുളിയൊക്കെ നിർത്തേണ്ട സമയമായി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഞാൻ റൂമിലേക്കിറങ്ങിയപ്പോൾ എല്ലാരും എന്നെ സംശയത്തോടെ നോക്കുവാണ്... ബ്ലഡി ബുദ്ധിയുള്ളവർ... "നീ കുക്കിച്ചില്ലേ.... "-തനു "മുടി നനഞ്ഞിട്ടില്ലാലോ "-zuha "വള്ളം വീഴുന്ന ശബ്ദവും കേട്ടില്ല "-ആദി "ഇന്നലെ പറ്റിച്ച ഡോറയുടെ സ്റ്റിക്കർ കയ്യിൽ അത് പോലെ തന്നെയുണ്ട് "-കിച്ചു "മിണ്ടിപ്പോകരുത്... നിങ്ങൾക്ക് എല്ലാം കളി തമാശ... നമ്മൾ ഇന്ന് കുളിച്ച് പാഴാക്കുന്ന വെള്ളമുണ്ടല്ലോ അതും കിട്ടാതെ കുടിക്കാൻ വെള്ളമില്ലാതെ എത്ര ആൾക്കാരാണ് ഓരോ രാജ്യത്തും ജീവിക്കുന്നത്,

ഇന്നലെ വരെ കണ്ടതല്ലേ സോമാലിയയിലെ അവസ്ഥയൊക്കെ... നിങ്ങൾക്കൊക്കെ മനുഷ്യ പറ്റില്ല... ബട്ട്‌ എനിക്കിത് കണ്ടില്ലാന്നു നടിക്കാൻ പറ്റില്ല, അത് കൊണ്ട് ഞാനിനി ഒരു നേരം മാത്രം കുളിക്കും, ഇനിയും നിങ്ങൾ എന്നോട് എന്തേലും പറഞ്ഞാൽ കുളി അങ്ങ് നിർത്തും, ഭാരത് മാതാ കീ ജയ്.... " എന്റെ പ്രസംഗം കേട്ട് ബാക്കിയുള്ളവർ ഒരു നേരമെങ്കിലും കുളിക്കാൻ പറഞ്ഞു. അത് കൊണ്ട് മാത്രം ഞാൻ ഒരു നേരം കുളിക്കാൻ തീരുമാനിച്ചു. എല്ലാം നല്ലതിന് അങ്ങനെ അല്ലറ ചില്ലറ മേക്കപ്പ് ചെയ്ത് ഒരു ഫ്രഷ്നസോടെ ഞാൻ അവരുടെ കൂടെ കോളേജിലേക്ക് വിട്ടു. പോകുന്ന വഴി ഹോട്ടലുകളിലെ മണം എന്നെ മത്ത് പിടിപ്പിച്ചു. "പ്രണയം ഡോറയോടും ഫുഡിനോടും മാത്രം" അങ്ങനെ ഫുഡിനെ പറ്റി ചിന്തിച്ച് കോളേജിലേക്കെത്തി... ക്യാമ്പസിലേക്ക് കാൽ വെച്ചപ്പോൾ ഷെബി വന്ന് ബിരിയാണി കാണിച്ചപ്പോൾ അവന്റെ കൂടെ ഇവർക്കറിയാതെ ഒളിച്ചോടിപോവാൻ വരെ തോന്നി. എന്റെ മനസ് മനസിലാക്കിയത് പോലെ taskz എന്നെ വലിച്ചോണ്ട് അവിടുന്ന് പോയി. അവരുടെ കൂടെ നിരാശയോട് കൂടി പോയപ്പോൾ എന്റെ വയറ്റിൽ കിടന്ന് കോഴി കരഞ്ഞു. "ഹൈ ഞാൻ ഫവാസ് " ബാക്കിലേക്കുള്ള നോട്ടം നിർത്തി ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu)

"അതിന് ഞങൾ എന്ത് വേണം" എന്ന് ഞങൾ അഞ്ചും ഒരേ സ്വരത്തിൽ ചോദിച്ചു.... എന്താ മനപ്പൊരുത്തം...... Dora മ്മളെ ചെവിയിൽ പറഞ്ഞതും ഞങൾ അതിൽ ഒന്ന് proud ആയി നിന്ന്.... "അതിന് നിങൾ ഒന്നും വേണ്ട.....വെറുതെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി വന്നതാ.... എന്നെ ഓർമ ഉണ്ടാവുമല്ലോ...." "സോ...... സോറി ഞങ്ങൾക്ക് തന്നെ ഓർമ ഇല്ല" (കിച്ചു) ഇതും കൂടി ആയപ്പോ alloh മ്മള് ചിരിച്ച് ഒരു വഴിക്ക് ആയി... എന്നാല് ഇതേ സമയം അത് വഴി ഹാശി യും ടീമും വന്നതും ഞങൾ അവനോട് അങ്ങോട്ട് സംസാരിക്കാൻ തുടങ്ങി... അവർ ഞങ്ങളെ നോക്കുന്നുണ്ട് എങ്കിലും ഞങൾ മൈൻഡ് ചെയ്യാതെ ഫവാസിനോട് സംസാരിച്ച്.... കൂടുതൽ സമയം നിൽക്കാതെ അവൻ പോവാണെന്ന്‌ പറഞ്ഞ് പോയി.... ഇതൊക്കെ അവർ നോക്കുന്നത് ഞങൾ കണ്ടിരുന്നു.... "എന്ത് നല്ല സ്വഭാവം....." "ആ തേണ്ടികളെ വായ് നോക്കുന്നതിന് പകരം ഇവരെ നോക്കിയാൽ മതി ആയിരുന്നു..." (Zuha) സത്യം പറഞാൽ നല്ല സ്വഭാവം ഒരു ഒലിപ്പിക്കൽ സ്വഭാവവും ഇല്ല.... ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആയി... അങ്ങനെ ഞങൾ നേരെ ക്ലാസിലേക്ക് വിട്ടു.... (കിച്ചു) ഞങൾ ക്ലാസിലെത്തിയതും മിസ്സ് പറയുന്ന കാര്യം കേട്ട് തുള്ളി കളിക്കാനും പിന്നീട് പറയുന്നത് കേട്ടിട്ട് ദേഷ്യം വരുകയും ചെയ്ത്.............. തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story