NIGHTMARE IN HOSTEL: ഭാഗം 26

NIGHTMARE IN HOSTEL

രചന: TASKZ

 (Dora) എനിക്ക് ആ കുട്ടിയെ ഒരൊപാടിഷ്ടായി, എനിക്ക് കൊറേ ചോക്ലേറ്റ് തന്നു അവൾ. പാവം ഇതിനെയാണോ ഞാൻ സംശയിച്ചത്. ഷെയിം ഡോറ ഷെയിം. കൂട്ടത്തിൽ നിനക്ക് മാത്രമേ ബിദ്ധിയും വിവരമവുമുള്ളൂ... അവരുടെ വാക്ക് കെട്ട് നീ ഇവളെ സംശയിച്ചല്ലോ, മാനസിൽ അവളോട് ആയിരം വട്ടം സോറി പറഞ്ഞ് ഞാൻ ചോക്ലേറ്റ് തിന്നു. ഞങ്ങൾ എല്ലാരും പെട്ടെന്ന് തന്നെ കൂട്ടായി. പാട്ടും കൂത്തുമായി ബസ് "വെന്‍ലോക്ക് ഡോണ്ണി"ലേക്ക് വിട്ടു. പോകുന്ന വഴി ഞാൻ എന്റെ ബാക്ക് ബാഗിൽ നിന്ന് ചിപ്സ് എടുക്കാനായി കയ്യിട്ടപ്പോൾ എന്റെ ചിപ്സ് കാണുന്നില്ല. ബാക്കിയുള്ള സാധനങ്ങളൊക്കെ അതെ പോലെ കിടപ്പുണ്ട്. ഇതിലുള്ള മേക്കപ്പ് സെറ്റൊക്കെ നഷ്ട്ടപ്പെട്ടിരുന്നെങ്കിൽ എനിക്ക് സങ്കടം വരില്ലായിരുന്നു, പക്ഷേ ഇത്....... ഞാൻ നേരെ taskz ന്റെ അടുത്ത് പോയി കാര്യം പറഞ്ഞപ്പോൾ അവർ എന്നെ സമാധാനിപ്പിച്ചു വിട്ടു.

എനിക്കെന്തോ തൃപ്തി വരാത്തോണ്ടു നേരെ ഡ്രൈവറിനടുത്തേക്ക് ചെന്നു. "ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട് " ഞാൻ അങ്ങേരോട് പറഞ്ഞപ്പോൾ ടീച്ചേർസും ബാക്കിയുള്ളവരും കാരണം ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ എന്നെ നോക്കി അവർ ചിരിക്കാൻ തുടങ്ങി. "ഇവൾ വല്ല ഭ്രാന്താശുപത്രിയിൽ നിന്ന് വന്നതാണോ " ഡ്രൈവർ പരിഹസിച്ചപ്പോൾ അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി കുത്തി ഞാൻ സീറ്റിൽ പോയി ഇരുന്നു. അവർക്കൊക്കെ ഇതൊക്കെ തമാശ... എനിക്കത് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന ആർക്കും പറഞ്ഞാൽ മനസിലാവൂല... ഞാൻ ആരോടും ഒന്നും മിണ്ടാൻ നിക്കാതെ സീറ്റിലിരുന്ന് പുറത്തെക്ക് നോട്ടമിട്ടു. കുറച്ച് സമയം സമയം കഴിഞ്ഞപ്പോൾ എന്റെ കണ്മുന്നിൽ രണ്ട് ചിപ്സ് പാക്കറ്റ് ആടിക്കളിക്കാൻ തുടങ്ങി. നോക്കുമ്പോൾ taskz അവരുടെ കയ്യിലുള്ള ചിപ്സ് എനിക്ക് തന്നതാ... "ഒന്ന് പോയാൽ എന്താ രണ്ടെണ്ണം നിനക്ക് ഞങ്ങൾ തന്നില്ലേ " കിച്ചു പറഞ്ഞപ്പോൾ അവളെയും എന്നെ നോക്കി പുഞ്ചിരിക്കുന്ന ബാക്കിയുള്ളവരെയും ഞാൻ ചേർത്ത് പിടിച്ചു.

എന്നിട്ട് അത്രയും സമയം സാഡ് ആയതിനു പകരമായി ഞാൻ ചിപ്സ് മുഴുവൻ ബസിലിരുന്ന് തിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ബസ് വെന്‍ലോക്ക് ഡോണിലേക്ക് എത്തി. അവിടെ എത്തി കല്ലിലിരുന്ന് ഫോട്ടോ വാരി കൂട്ടി, അതൊക്കെ നോക്കി ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ്, കൂട്ടത്തിൽ കിച്ചു ഇല്ലാന്ന് മനസിലായത്. എല്ലായിടത്തും തപ്പി നോക്കിയെങ്കിലും അവളെ കിട്ടിയില്ല. അവസാനം കുറച്ച് മാറി വലിയൊരു കല്ലിനടുത്ത് ആരൊ അനങ്ങുന്നത് a കണ്ട് ഞങ്ങൾ അവിടേക്ക് പോയപ്പോൾ അവിടെ കണ്ട കാഴ്ച കണ്ട് ഞങ്ങൾ വിറങ്ങലിച്ചു നിന്നു. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ആദി) ഇന്ന് ഹാഷിയും അവന്ടെ ഗാങ്ങും ഓരോന്ന് പറഞ്ഞു ഞങ്ങളോട് വീണ്ടും അടുക്കാൻ നോക്കിയെങ്കിലും ഞങ്ങൾ അവരോട് നല്ല ഹാർഷ് ആയി തന്നെ സംസാരിച്ചു.... റിയാസ് ആലോചിച്ചു എനിക്ക് സങ്കടം ഉണ്ടെങ്കിലും ഞാൻ അതൊക്കെ ഉള്ളിൽ ഒതുക്കി..... ബസിൽ ഇരുന്നപ്പോഴാണ് ഒരു പെണ്ണ് excusme എന്നും പറഞ്ഞു വന്നത്....ആരാപ്പോ എന്റെ excusme പറഞ്ഞ കുരിപ്പ്‌ എന്ന് നോക്കിയപ്പോൾ ഒരു പെണ്ണ് ആണ്...

ഓൾ ഞങ്ങളെ അടുത്തു വന്നു ഞങ്ങളെ കൂടെ സ്റ്റേ ചെയ്തോട്ടെ എന്ന് ചോദിചു...... ഞങ്ങൾ ഒന്ന് പരസ്പരം മുഖത്തോട് മുഖം നോക്കി ഒക്കെ പറഞ്ഞു.... അവളിൽ എനിക്ക് എന്തോ പ്രതേക തോന്നി...ഇതുവരെ ആരിലും കാണാത്ത പ്രതേക... അവളുടെ ചിരിയിൽ ഒക്കെ എന്തോക്കെയോ ഒളിഞ്ഞിരിക്കുന്ന പോലെ....ചിലപ്പോ ഒക്കെ എന്റെ വെറും തോന്നൽ ആവും.... അവൾ ഞങ്ങളോട് ഒക്കെ പെട്ടന്ന് തന്നെ കൂട്ടായിരുന്നു....ഹന്ന എന്നായിരുന്നു അവളെ പേര്....എന്നാലും അവളിൽ എന്തി നിഗൂഢത ഉള്ള പോലെ എനിക്ക് തോന്നി.... അങ്ങനെ വെൻലോക്ക് ഡോണിൽ ഞങ്ങൾ ഇരുന്നു ഫോട്ടോ ഒക്കെ എടുക്കുമ്പോഴാണ് കിച്ചുവിനെ ഞങ്ങളെ കൂടെ കാണാഞ്ഞില്ല എന്ന നക്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നത്.... വേഗം അവിടെ ഫുൾ ഞങ്ങൾ കിച്ചുവിനെ തിരയാൻ തുടങ്ങി....അപ്പോഴാണ് ഹന്ന കിച്ചുവിനെയും താങ്ങി കൊണ്ട് ഞങ്ങളെ അടുത്തേക്ക് വന്നത്.... ഞങ്ങൾ എല്ലാവരും അവരെ അടുത്തേക്ക് ഓടി........ "കിച്ചു....നിനക്ക് എന്താ പറ്റിയെ...." ഞാൻ "പറ കിച്ചു എന്താ പറ്റിയെ....." zuha

"അത്...അവൾ ഒന്ന് കാൽ സ്ലിപ് ആയി വീണു...." ഹന്ന ഹന്ന അത് പറഞ്ഞപ്പോൾ ഞാൻ കിച്ചുവിന്ടെ മുഖം തന്നെ ശ്രദ്ധിക്കുവായിരുന്നു....അവളെ മുഖം എന്തോ കണ്ടു പേടിച്ച പോലെ....എന്തോക്കെയോ അവൾക് ഞങ്ങളോട് പറയണം എന്നുണ്ടെന്നു തോനുന്നു.... പക്ഷെ അവൾ ഹന്നയേ ഇടക്കിടക്ക് പേഡിയോട് നോക്കി മറ്റുള്ളവരോട് ഒന്നുമില്ല എന്നു മാത്രമുള്ളു പറയുന്നേ.... ഞാൻ ഹനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളെ മുഖത്തു ഒരു പുഞ്ചിരി തത്തി കളിക്കുന്ന പോലെ തോന്നി...ഒന്ന് കൂടി നോക്കിയപ്പോൾ ആ പുഞ്ചിരി അവിടെ തന്നെ നിൽക്കുന്നു.... അപ്പോ എനിക്ക് ഒരു കാര്യം ഉറപ്പായി ഇവളിൽ എന്തോ ഉണ്ട്.... പെട്ടന്നാണ് അവൾ എന്നെ നോക്കിയത്....അപ്പോ തന്നെ ഞാൻ വേഗം അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു കിച്ചുവിന്ടെ അടുത്തേക്ക് ചെന്നു അവൾക് കുഴപ്പമൊന്നുമില്ലല്ലോ എന്നു നോക്കി.....ഇടം കണ്ണിട്ടു ഹന്നയെ നോക്കിയപ്പോൾ അവൾ എന്നെ തുറിച്ചു നോക്കുന്നതാണ് കണ്ടത്....... എന്തോ ആ നോട്ടം എനിക്ക് താങ്ങാൻ കഴിയാത്തത് കൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു......

"കിച്ചു....നിനക്ക് എന്തെങ്കിലും ഞങ്ങളോട് പരായണമെന്നുണ്ടോ...." ഞാൻ "അതെന്താ ആദി നി അങ്ങനെ ചോദിച്ചേ...." തനു "ഏയ്....ഞാൻ ചുമ്മാ എനിക്ക് തോന്നി അവൾക് എന്തോ നമ്മളോട് പറയണം എന്നുന്നെണ്ടെന്നു...." ഞാൻ ഇത് പറഞ്ഞു ഹന്നയെ നോക്കിയപ്പോൾ അവൾ എന്നെയും കിച്ചുവിനെയും മാറി മാറി തുറിച്ചു നോക്കി കൊണ്ടിരുന്നു.... ആ നോട്ടം കണ്ടപ്പോൾ എനിക്കും ചെറിയ പേടി തോന്നി....സാദാരണ എല്ലാവരും തുറിച്ചു നോക്കുന്ന പോലെ അല്ലായിരുന്നു അവളെ നോട്ടം...ആരും കണ്ടാൽ പേടിക്കുന്ന പോലെ ആയിരുന്നു....കിച്ചു അവളെ ഒന്ന് നോക്കിയ ശേഷം തല താഴ്ത്തി ഇരുന്നു.... ഞാൻ അവളെ തല പിടിച്ചു പൊക്കി കൊണ്ട് വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചെങ്കിലും അവൾ ഒന്നുമില്ലെന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി.... കിച്ചു...നി എന്തോ ഞങ്ങളിൽ നിന്ന് ഒളിക്കുന്നുണ്ട്....അത് എന്താണെന്ന് ഞാൻ കണ്ടു പിടിച്ചിരിക്കും....അത് പോലെ ഹന്ന നിന്നിൽ ഒളിന്നിരിക്കുന്ന നിഗുടതയും ഞാൻ കണ്ടു പിടിക്കും..... കിച്ചുവിന് തീരെ വയ്യ എന്നു അവൾ പറഞ്ഞതും ടീച്ചേഴ്സിനോട് പറഞ്ഞു ഒരു ഓട്ടോ വിളിച്ചു

അവിടെ നിന്ന് ഞങ്ങൾ തിരിച്ചു മുറിയിലേക്ക് തന്നെ പോന്നു.... ഹന്നയും ഞങ്ങളെ പിന്നാലെ തന്നെ ഉണ്ടായിരുന്നു.... അവൾ കിച്ചുവിനെ ചുറ്റി പറ്റി തന്നെയായിരുന്നു ഏത് സമയവും.... എന്തോ ഉണ്ട്....... ഞങ്ങൾ പിന്നെ ഫുഡ് ഒക്കെ കഴിച്ചു കിച്ചുവിനെ മുറിയിൽ കിടത്തിയ ശേഷം മുറിയുടെ പുറത്തേക്ക് പോകാൻ നിന്നന്നു...ഹന്ന കിച്ചുവിന്ടെ അടുത്തു നില്കുവാണ് അവൾക്കും നല്ല ക്ഷീണമുണ്ടെന്നു പറഞ്ഞു.... ഞങ്ങൾ അവളോട് കിച്ചുവിനെ ഒന്ന് ശ്രദ്ധിക്കണെ എന്നു പറഞ്ഞു മുറിയുടെ വെളിയിലേക്ക് ഇറങ്ങാൻ നിന്നപ്പോൾ എന്റെ മനസ് നി കിച്ചുവിന്ടെ അടുത്തു നിക്ക് ആദി എന്നു മന്ത്രിച്ചു കൊണ്ടിരുന്നു...അപ്പൊ തന്നെ അവരോട് പറഞ്ഞു ഞാൻ തിരിച്ചു കിച്ചുവിന്ടെ അടുത്തു വന്നിരുന്നു.... എന്നെ കണ്ടപ്പോൾ കിച്ചുവിന്ടെ മുഖത്തു ആശ്വാസം വരുന്നത് ഞാൻ കണ്ടു...ഹന്ന എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു...ഞാൻ അതിന്നും കാര്യമാക്കാതെ കിച്ചുവിന്ടെ അടുത്തു തന്നെ ഇരുന്നു...കിച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചായിരുന്നു കിടന്നിരുന്നത്.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(Thanu) കിച്ചുവിന് തീരെ വയ്യ എന്ന് പറഞ്ഞതും ഞങ്ങൾ അവളെയും കൊണ്ട് റൂമിലേക്ക് പോയി... അപ്പോഴേക്കും സമയം രാത്രി ആയിരുന്നു...... "ഡാ ഫുഡ്‌ കഴിക്കണ്ടേ....." (ഡോറ ) "ആഹ് ഞാൻ പോയിട്ട് വാങ്ങിയിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്കു.... Ok" (ഞാൻ ) "Thanu നീ ഒറ്റയ്ക്ക് പോവണ്ട ഞാനും വരാം "എന്ന് ആദി പറഞ്ഞതും ഹന്ന വേണ്ട ഞാൻ പോവാം ഇത്തൂസിന്റെ കൂടെ എന്നും പറഞ്ഞു എന്റെ കൂടെ നടന്നു.... ഞാനും അവരോട് ഓക്കേ പറഞ്ഞു നടക്കാൻ തുടങ്ങിയതും കിച്ചു എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിക്കുന്നുണ്ട്..... പക്ഷെ ഒന്നും വ്യക്തം അല്ല.... എന്നാലും അവൾ എന്തായിരിക്കും പറയുന്നുണ്ടാവുക അതും ഹന്നയെ കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് ആണ് അവൾ പറയുന്നത്..... പിന്നെ ഞാൻ അധികം ശ്രദ്ധിക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയതും ഹന്നയെ വിളിച്ചു.... പക്ഷെ അവളെ കാണുന്നില്ല.... പെട്ടെന്ന് ലൈറ്റ് മൊത്തം ഓഫ്‌ ആയതും റൂമിൽ നിന്ന് നിലവിളികൾ ഉയർന്നു.... ഞാൻ പേടിച് റൂമിന്റെ വാതിൽ തട്ടി എങ്കിലും തുറക്കാൻ പറ്റുന്നില്ല...

പെട്ടെന്ന് റൂമിന്റെ പുറത്തേക്ക് ചോര ഒഴുകി എത്തിയതും ഞാൻ പേടിച് അലറാൻ തുടങ്ങിയതും പെട്ടെന്ന് ഒരു ആണിന്റെ കൈ എന്റെ വായയെ മൂടുകയും ചെയ്തു.... അവന്റെ ബലിഷ്ടമായ കൈകളെ അയക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് സാധിച്ചില്ല.... ഞാൻ അവന്റെ മുഖം നോക്കി എങ്കിലും എനിക്ക് വ്യക്തം ആവുന്നില്ല... എന്റെ പ്രിയപ്പെട്ടവരുടെ ശബ്ദം അതി ഭയാനകമായി കേൾക്കാൻ തുടങ്ങിയതും എന്റെ മുമ്പിൽ രണ്ട് കണ്ണുകൾ പ്രത്യക്ഷപ്പെട്ടു... പക്ഷെ അതൊക്കെ എനിക്ക് മാത്രമേ കാണാൻ സാധിച്ചുള്ളൂ..... എന്റെ പ്രതിരോധം കൂടും തോറും അവന്റെ കൈകൾ എന്റെ അരയിൽ മുറുകെ പിടിച്ചു...... പെട്ടെന്ന് അവൻ എന്റെ വായ അമർത്തിയതും ഞാൻ അവനെ കടിച്ചു ഓടാൻ നിന്നതും അവൻ എന്നെ കൂടുതൽ ഇറുകെ പിടിച്ചു ആ പിടിയിൽ എന്റെ ബോധം നഷ്ട്ടമായതും ആരുടെയോ കൈകളിലേക്ക് ഞാൻ കുഴഞ്ഞു വീണു......... ആ പാതി ബോധത്തിലും എന്റെ പ്രിയപ്പെട്ടവരുടെ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു........... തുടരും.....

 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story