NIGHTMARE IN HOSTEL: ഭാഗം 27

NIGHTMARE IN HOSTEL

രചന: TASKZ

 (Thanu) പെട്ടെന്ന് അവൻ എന്റെ വായ അമർത്തിയതും ഞാൻ അവനെ കടിച്ചു ഓടാൻ നിന്നതും അവൻ എന്നെ കൂടുതൽ ഇറുകെ പിടിച്ചു ആ പിടിയിൽ എന്റെ ബോധം നഷ്ട്ടമായതും ആരുടെയോ കൈകളിലേക്ക് ഞാൻ കുഴഞ്ഞു വീണു......... ആ പാതി ബോധത്തിലും എന്റെ പ്രിയപ്പെട്ടവരുടെ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു..... മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു വീഴുന്നതിനൊപ്പം ആരുടെയോ ശബ്ദം കാതിൽ അവ്യക്തമായി കേൾക്കാൻ തുടങ്ങിയതും ഞാൻ മെല്ലെ കണ്ണ് തുറന്നു..... "Thanu................. തനു.......... Are uh ok......... ഡാ....... കണ്ണ് തുറക്ക്............" ഹാശി എന്നെ നെഞ്ചോട് ചേർത്ത് ഇരുത്തി.... എന്റെ മുഖത്തൂടെ കൈകൾ ഓടിച്ചതും കൂടുതൽ ക്ഷീണം തോന്നി അവന്റെ തോളിലേക്ക് ഞാൻ ചാഞ്ഞു.... "ഹാ............ ഹാഷി.......... വെള്ളം........." എന്ന് പറഞ്ഞതും അവൻ എന്റെ കയ്യിലേക്ക് വെള്ളം വെച്ചു തന്നു....... "എവിടെ നിന്റെ ബാക്കി ഉള്ളവർ നീ എങ്ങനെ ഇവിടെ എത്തി ..... നിന്നെ പിടിച്ചു വെച്ചത് ആരാ..... എന്നൊക്കെ ഹാശി ചോദിച്ചപ്പോൾ കഴിഞ്ഞ് പോയ രംഗങ്ങൾ മനസിലേക്ക് ഓടി എത്തിയതും.....

ഞെട്ടി കൊണ്ട് ഹാശിയുടെ കയ്യും പിടിച്ചു നമ്മുടെ റൂമിലേക്ക് ഓടി... "എന്താ തനു എന്തിനാ ഇങ്ങനെ ഓടുന്നെ....... " "ഹാശി....... എന്റെ taskz....... ആദി ഡോറ zoo കിച്ചു............" ഞാൻ കരയാൻ തുടങ്ങി റൂമിന്റെ അടുത്ത് എത്തിയതും വെളിച്ചം വന്നു... പെട്ടെന്ന് തന്നെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് പ്രവേശിച്ചതും എന്തോ ഒരു സാധനം എന്റെ മുന്നിലെ പോയി..... അത് കാര്യം ആക്കാതെ ഞാൻ റൂമിലേക്ക് കയറിയതും മുന്നിലുള്ള കാഴ്ച കണ്ട് പേടിച് പിന്നിലേക്ക് ചാഞ്ഞതും ഹാശി എന്നെ താങ്ങി പിടിച്ചു....... ചോരയിൽ മുങ്ങി ഇരിക്കുന്ന taskz ചുറ്റും ഷീറ്റ് കൊണ്ട് ചുറ്റിയിട്ടുണ്ട്........ അവരെ കണ്ട് ഞാൻ ഓടി പോയി എല്ലാം അഴിച് കൊടുത്തതും അവർ വന്ന് എന്നെ കെട്ടിപിടിച്ചു ഞങ്ങൾ കരഞ്ഞു തീർത്തു.......... അപ്പോഴേക്കും റൂമിലേക്ക് ബാക്കി ഉള്ള ഹാഷിന്റെ ഫ്രണ്ട്സും വന്നു.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ Zuha ]* റൂമിലെ ഡോർ തുറക്കുന്ന പോലെ സൗണ്ട് കേട്ടപ്പോ നമ്മൾ ഒന്ന് ഞെട്ടി,,,, പിന്നെ നിമിഷ നേരം കൊണ്ട് റൂമിലെ ലൈറ്റ് ഓണായതും മെല്ലെ പേടിച്ച് വിറച്ചു നോക്കിയപ്പോ തനു ഹാഷിനേം കൂട്ടി വന്നിട്ടുണ്ട്,,,, ആകെ പേടിച്ച് നിന്നിരുന്ന ഞങ്ങൾക്ക് അതൊരു ആശ്വാസം ആയിരുന്നു,,,

ഞങ്ങൾ ആണേൽ ഫുൾ ബ്ലഡ്‌ൽ ആണ് കിടപ്പ്,, അനങ്ങാൻ പറ്റുന്നില്ല,,, കാരണം ഞങ്ങളെ ബെഡ് ഷീറ്റ് കൊണ്ട് നന്നായി ബന്ധിച്ചിരിക്കാ,,,,, ദയനീയമായി അവരെ ഞങ്ങൾ നോക്കി അങ്ങനെ കിടന്നപ്പോ ഹാഷിമിന്റെ ബാക്കി ടീംസ് കൂടെ റൂമിലേക്ക് കേറി വന്നു,,,, മുഖം കണ്ടപ്പോ തന്നെ മനസിലായി ഞങ്ങളെ കണ്ട ഷോക്കിൽ ആണ് എല്ലാരും എന്ന്,,, എന്തേലും വാ തുറന്ന് പറയാന്നു വെച്ചാ നാവ് ഒന്ന് ചലിക്കുന്ന് കൂടിയില്ല കോപ്പ്,,, ഓരോരുത്തർ ആയി ഞങ്ങടെ അടുത്ത് വന്ന് സ്ഥാനം ഉറപ്പിച്ചു,,,, സല്ലു എന്റെ അടുത്ത് ഇരുന്നപ്പോ ഷെബി ഡോറടെ അടുത്തും റിയാസ് ആദിക്കരികിലും വിഷ്ണു കിച്ചുവിന്റെ അടുത്തും ഇരുന്നു,,, സല്ലു എന്നെ നോക്കി എന്റെ കൈക്ക് മുകളിൽ കൈ വെച്ചപ്പോ എതിർക്കാൻ തോന്നിയില്ല,,, അവൻ നമ്മടെ കണ്ണുകളിലേക്ക് തന്നെ നോക്കി "എന്താ പറ്റിയെ ഏഹ്,, " എന്ന് ചോദിക്കലും ഞാൻ "അ,, അറിയില്ല,,, പെട്ടെന്ന് ഇങ്ങനെ ഒക്കെ,, ആയി,, ".. എന്ന് പറയലും "അതിന് നിങ്ങൾക്ക് മാത്രം ആണോ ഇങ്ങനെ പെട്ടെന്ന് ഓരോന്ന് സംഭവിക്കുന്നുള്ളു,,,

ഇവിടെ ഞങ്ങൾക്കും ഈ ഹോട്ടലിൽ കഴിയുന്ന വേറെ ആർക്കും ഇങ്ങനെ ഒരു പ്രോബ്ലം ഇല്ലല്ലോ,, ".. വിഷ്ണു അങ്ങനെ പറയലും തനു അവരോട് ചൂടായി,,,. "പിന്നെ എല്ലാം നിങ്ങള് ആയി വരുത്തി വച്ചതാ,,,, എന്നിട്ട് കുറ്റം ഞങ്ങൾക്ക് ആയോ,,, ഒരു പെണ്ണിനെ കണ്ണിൽ ചോര ഇല്ലാതെ എല്ലാം കൂടി മൃഗീയമായി പീഡിപ്പിച്ചില്ലേ,, അതിപ്പോ പ്രേതം ആയിട്ട് ഞങ്ങളെ കൂടെ ഉണ്ട്,,, ഞങ്ങളെ എല്ലാരേം വിടാതെ പിന്തുടുരുന്നു,, നിങ്ങള് ചെയ്ത തെറ്റിന് ഞങ്ങൾ ആണ് അനുഭവിക്കുന്നെ,,, " എന്നൊക്കെ അവള് കലിപ്പിൽ പറഞ്ഞിട്ട് എണീറ്റ് പോയി ഡയറി എടുത്ത് വന്നു ഹാഷിമിന് മുന്നിൽ നിന്നു,,,,.. "ദാ നോക്ക്,, എല്ലാം ഉണ്ട് ഇതിൽ,,, " എന്ന് പറഞ്ഞ് ആ ഡയറി അവന്റെ കയ്യിൽ വെച്ച് കൊടുത്തു,,, ഹാഷിമും ഗ്യാങ്ങും ആ ഡയറിയും അവര് അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയ ശേഷം ഒന്ന് ഞങ്ങളെ നോക്കി,, അപ്പൊ ഉണ്ട് തനു അവർക്ക് നേരെ ഒരു ലോഡ് പുച്ഛം കൊടുക്കുന്നു,,, "എടാ,,, നോക്കട്ടെ,,, ഒന്ന് വായിച്ചു നോക്ക് അത്,, ".. എന്ന് ഷെബി പറഞ്ഞപ്പോ അവര് അത് വായിക്കാൻ തുടങ്ങി,,, വായിച്ച് കഴിഞ്ഞ് അത് അവിടെ ഉള്ള ടേബിളിൽ വെച്ചിട്ട് ഹാഷി തനുവിനെ നോക്കി,,,,..

"തനു,, അത് പിന്നെ,, ഇതിൽ ഉള്ള പോലെ അല്ല ഒന്നും,,, അവൾ,,, എനിക്ക് ".. എന്നൊക്കെ അവൻ പറഞ്ഞ് തുടങ്ങുമ്പോ കണ്ണ് നിറയുന്നുണ്ട്,,, അത് കണ്ടിട്ടാണോ എന്താന്ന് അറീല.. "ടാ നീ ഓളേം കൊണ്ട് പുറത്ത് എവിടെലും പോയി പറ,, അപ്പോഴേക്കും കാര്യങ്ങൾ ഞങ്ങൾ ഇവിടെ ഇവരോട് പറയാ ". എന്ന് സല്ലു പറയലും അവൻ അപ്പൊ തന്നെ വേദന കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ നടന്നു,, കൂടെ തനുവും അവന്റെ പിന്നാലെ പോയി,,, അപ്പോഴേക്കും ഞാൻ സല്ലുവിനെ നോക്കി ഞാൻ,, ആ സമയം അവൻ പറഞ്ഞ് തുടങ്ങി,,, "നിങ്ങള് കരുതും പോലെ അല്ല കാര്യങ്ങൾ,,, എല്ലാരും ഞങ്ങളെ തെറ്റിദ്ധരിച്ചു വെച്ചിരിക്ക അല്ലെ,,, അവളെ ഞങ്ങൾക്ക് അറിയാം ശെരിയാണ്,,, പക്ഷെ അവളെ റേപ്പ് ചെയ്തതിൽ ഞങ്ങൾക്ക് ഒരു ബന്ധവും ഇല്ലാ,,, എന്ന് വെച്ചാ ഒരു നോട്ടം കൊണ്ട് പോലും അവളെ ഞങ്ങൾ കളങ്കപ്പെടുത്തിട്ടില്ല എന്നതാണ് സത്യം,,, ".. എന്ന് തുടങ്ങി അവൻ പറഞ്ഞപ്പോ അത് ഒരു ആത്മാർത്തതയോടെ മനസിൽ തട്ടി പറഞ്ഞതാണെന്ന് മനസിലായി,,,,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(Thanu) ഞാൻ ഹാഷിയോട് ചൂടായി ആ ഡയറി അവന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു... പിന്നെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി....... അവനു പറയാനുള്ളത് കേൾക്കുന്നതിനു മുമ്പ് "ഹാശി അവൾ ഞങ്ങളെ വിടാതെ പിന്തുടരുക ആണ്.......... ഇപ്പൊ സംഭവിച്ചത് പോലും.... പക്ഷെ എന്നെ കയറി പിടിച്ചത് അവൾ അല്ല അതൊരു ചെക്കൻ ആണ്.... അവൻ എന്നെ വകവരുത്താൻ ആണ് പിടിച്ചത്....." എന്ന് പറഞ്ഞപ്പോൾ ഹാശി എന്നെ ചേർത്തു പിടിച്ചു.. "ഞാൻ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല...." അതിന് ഞാൻ അവനെ ഒന്ന് നോക്കി അവന്റെ വാക്കുകൾക്ക് ചെവിയോർത്തു..... "ഡയറിയിൽ പറഞ്ഞത് പോലെ എന്റെ പ്രാണൻ ആയിരുന്നു അവൾ..... എല്ലാം എല്ലാം...... ഇന്ന് നിന്നിലേക്ക് ഞാൻ വരുന്നതിന് മുമ്പ് ഞാൻ അവളുടെ മാത്രം ആയിരുന്നു അവളുടെ മരണത്തിൽ തളർന്ന ഞാൻ ഇത് പോലെ തിരിച്ചു വന്നതിന് പിന്നെ നിന്റെ ചിരിയും സംസാരവും മാത്രം ആണ്.... എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് അറിയില്ല ഞങ്ങളെ അവൾ തെറ്റിദ്ധരിച്ചതാണ്....... ഞങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ നിറച്ചു ഞങ്ങളെ തെറ്റിച്ഛ് എന്റെ ഫർഷി നെ ഒരു തെളിവും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞു ആരായാലും അവരെ ഞാൻ കണ്ട് പിടിക്കും..."

എന്നും പറഞ്ഞു അവൻ എന്റെ നേർക്ക് തിരിഞ്ഞതും അവന്റെ കണ്ണുകൾ കണ്ടപ്പോൾ പറഞ്ഞതൊക്കെ സത്യം ആണെന്ന് മനസ്സിലായി..... അവൻ എന്റെ അടുത്തേക്ക് വന്ന് എന്റെ രണ്ട് തോളിലും കൈ വെച്ചു..... "ഇനി എങ്കിലും വിശ്വസിച്ചൂടെ...... അങ്ങനെ ഒരു ചതിയൻ ആണെങ്കിൽ നിന്നെ ഞാൻ എപ്പോഴേ നശിപ്പിക്കും " എന്ന് പറഞ്ഞതും ഞാൻ sorry പറഞ്ഞ് അവന്റെ തോളിലേക്ക് ചാഞ്ഞു..... "ഫവാസുമായി കമ്പനി വേണ്ട അവൻ ഫ്രോഡ് ആണ് അത് പോലെ അവനെ ഞങ്ങൾക്ക് പേടി ആയിരുന്നു...... അവനു പെണ്ണെന്നാൽ ഹരമാണ്.... എന്റെ ഫർഷിനെ യും അവനാണോന്ന് ഡൌട്ട് ഉണ്ട് പക്ഷെ അവനെ സഹായിച്ചത് ആര്....... ഇതൊക്കെ എനിക്കറിയണം " എന്ന് അവൻ പറഞ്ഞതും ഞാൻ ഫവാസ് എന്നോട് പറഞ്ഞതൊക്കെ പറഞ്ഞ്... അപ്പോൾ അവൻ എനിക്കൊരു പ്ലാൻ പറഞ്ഞ് തന്നു.... ഞാൻ അതിന് അവനോടൊന്ന് ചിരിച്ചു..... "എനിക്ക് ജീവനുള്ള കാലത്തോളം നിന്റെ കഴുത്തിലെ മഹർ അതെന്റെ കൈ കൊണ്ടാവും...."

എന്നും പറഞ്ഞു എന്നെ പിടിച്ചതും ഞാൻ അവന്റെ മാറിലേക്ക് മുഖം പൂഴ്ത്തി..... അവൻ മേലെ എന്റെ അടുത്തേക്ക് മുളഹം കൊണ്ട് വന്നതും ഓന്റെ ലക്ഷ്യം മനസ്സിലാക്കി മ്മള് അവനെ തള്ളിയിട്ടു നടന്നു.... പിന്നലെ അവനും വന്നു എന്നാൽ അകത്തു കയറി കണ്ട കാഴ്ച എന്റെ റബ്ബേ എന്റെ കണ്ണ് രണ്ടും തള്ളി പുറത്തു വന്നു പോയി....... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ ഹാഷിം ] എല്ലാം പറഞ്ഞ് കഴിഞ്ഞ് ഒരു ദീർഘ ശ്വാസം വിട്ട് ഞാൻ തനുവിനെ ഒന്ന് നോക്കി,,, അവളുടെ റിയക്ഷൻ എന്താണെന്ന് അറിയാൻ... നോക്കുമ്പോ അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നു,,,, അത് മനസിൽ ചെറിയ നോവ് തീർത്തതും ഓളെ ഒന്ന് നോക്കി ഒന്നുല്ല എന്ന് കാണിച്ച് അവളെയും ചേർത്ത് പിടിച്ച് ഞാനും ഓളും അകത്തേക്ക് കേറി പോയി,,,,, ഇപ്പൊ മനസ്സിന് നല്ല സമാധാനം ഉണ്ട്,,, ഒന്ന് റിലാക്സ് ആയത് പോലെ,,,, ഡോർ തുറന്ന് അകത്തേക്ക് കയറിയ ഞാൻ ഒന്ന് തറഞ്ഞു പോയി,, അവിടെ ദാ ഓരോ ആൾക്കാർ ഓരോ ഭാഗത്തു ആയി ഇരുന്ന് ലിപ് ലോക്കിൽ ആണ്,,,,.. അയ്യേ നാണം ഇല്ലാത്തവർ,,,, ശെ,,, നമ്മൾ മെല്ലെ ഒന്ന് എന്റെ കൂടെ ഉണ്ടായിരുന്ന മൊതലിനെ നോക്കിയപ്പോ അവള് കണ്ണും തള്ളി വായും പൊളിച്ച് നിക്കുന്നു,,,, അത് കണ്ട് എനിക്ക് ചിരി വന്ന്,,,

ഹിഹി മെല്ലെ ഓളെ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചതും അവള് അതിലും ഷോക്ക് ആയി എന്റെ മുഖത്തേക്ക് നോക്കി,,.. വിടർന്നു നിന്ന അവളുടെ കണ്ണുകൾ കാണുമ്പോ അറിയാതെ ഞാൻ അതിൽ ലയിച്ചു പോവും,,,.. മെല്ലെ അവളെ നോക്കി കുസൃതിയാലെ ചിരിച്ചിട്ട് സോറി തനു എന്ന് പറഞ്ഞ് അവള് വല്ലതും പറയുന്നതിന് മുന്നേ ഓളെ ചുവന്നു തുടുത്ത ആ അധരം ഞാൻ സ്വന്തമാക്കി,,,,.. ആദ്യം നെഞ്ചിൽ കുത്തിയും എങ്ങനെയൊക്കെയോ അടർന്നു മാറാൻ നോക്കിയ അവളെ കൂടുതൽ ശക്തിയോടെ എന്നിലേക്കു അടുപ്പിച്ചു,,, പതിയെ എതിർപ്പ് കുറഞ്ഞ് വന്നതും കണ്ണ് തുറന്ന് അവളെ നോക്കിയപ്പോ പെണ്ണ് കണ്ണടച്ചു പിടിച്ച് എന്റെ ഷർട്ടിൽ പിടി മുറുക്കി,,,,, കുറച്ചു സമയം കഴിഞ്ഞ് ഒരു ആക്കിയുള്ള ചുമ കേട്ടപ്പോ ആണ് ഞാനും ഓളും വിട്ട് നിന്നത്,,, അവളെന്നെ കണ്ണ് കൂർപ്പിച് നോക്കിയപ്പോ ഞാൻ എന്റെ ചുണ്ട് തുടച്ച് ഓളെ നോക്കി സൈറ്റ് അടിച്ച് ബാക്കി ഉള്ളവർക്കൊപ്പം ബെഡിൽ പോയിരുന്നു,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ കിച്ചു ] ഡോറിന് അടുത്ത് നിന്ന അവരുടെ റൊമാൻസ് കണ്ട് എന്റെ കണ്ണ് തള്ളി,,, ഈൗൗൗൗൗൗ,,, നമ്മൾ പിന്നെ അത് ബാക്കി ഉള്ള മൂന്നിന് കാണിച്ചപ്പോ തൊടങ്ങി അവരുടെ ഒരു ഹലാക്കിലെ ചുമ,,,,

അത് കണ്ട് ഒരു വളിച്ച ഇളി ഇളിച്ച് അവര് രണ്ടും വന്ന് ബെഡിൽ ഇരുന്നപ്പോ ഞങ്ങള്ക്ക് പുറത്ത് പോകാൻ ഒരു മോഹം,,, അത് നമ്മൾ നൈസ് ആയിട്ട് ആണ്പിള്ളേരോട് പറഞ്ഞപ്പോ പിന്നെന്താ പോവാലോ എല്ലാം റെഡി ആയി നിക്ക് അപ്പോഴേക്കും ഞങ്ങൾ വണ്ടി സെറ്റ് ആകട്ടെ എന്നും പറഞ്ഞ് അവര് ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് പോയി,,,.. പിന്നെ ഞങ്ങളായിട്ട് നിന്ന് നേരം കളയാതെ കയ്യിൽ കിട്ടിയ ഓരോ ഡ്രസ്സ്‌ എടുത്തിട്ട് ചേഞ്ച്‌ ആക്കി,,,. പിന്നെ അവർ വന്ന് വിളിച്ചപ്പോ ഞങ്ങടെ ഫോണും കയ്യിൽ പിടിച്ച് അവരോടൊപ്പം ഇറങ്ങി,, തനുവും zuha യും ഡോർ ലോക്ക് ആക്കി വരാന്ന് പറഞ്ഞു,,.... ഡോറയണേൽ ഷെബിടെ പിന്നാലെ ആണ്,,, വല്ല ചോക്ലേറ്റ് ചോദിക്കായിരിക്കും,,, അല്ലാതെ വേറെ ഒരു ചിന്ത അതിനില്ലല്ലോ,,,.. "തനു വും Zuha യും എവിടെ ".. കുറച്ച് ഉച്ചത്തിൽ ഹാഷിയും നൗസിയും ചോദിച്ചപ്പോ ഞാൻ അവരെ ഒന്ന് നോക്കി,,, ലോക്ക് ആക്കി വരാന്ന് പറഞ്ഞത് ഇവര് കേട്ടില്ലേ,, കോപ്പുകൾ,, "അവര്,, വരും,,, ലോക്ക് ആകാൻ നിക്ക,, ".. [ ആദി ] "ഹ വന്നാൽ മതി,,, രണ്ടും തല്ല് കൂടി നിക്കൂലല്ലോ,,, "... [ ഷെബി ] "ഏയ്‌, മ്മൾ അങ്ങനെ ചെയ്യോ, ഞങ്ങൾ പാവങ്ങൾ അല്ലെ,, അല്ലെ ടി തനു,, ".. എന്നും ചോദിച്ചു ദാ രണ്ടും വന്ന് ഞങ്ങൾക്ക് മുന്നിൽ നിന്നു,,,,

പിന്നെ കൂടുതൽ വർത്താനം പറയാതെ എല്ലാരും വണ്ടീൽ കേറി,,.. വണ്ടി ഏതാന്ന് അല്ലെ,, ബൈക്ക് ആണ് 🙈🙈, കെടിഎം,,, ഓരോരുത്തരും ആയി സ്റ്റാർട്ട്‌ ആക്കി പോയി,,,.. രാത്രിയുടെ തണുത്ത കാറ്റ് നമ്മളിൽ തണുപ്പ് ആയപ്പോ വിഷ്ണുവിനെ ഒട്ടി ഇരുന്ന് അവന്റെ വയറിലൂടെ കൈ ചുറ്റി,,,, ആ സമയം ഓൻ ഒരു കൈ എന്റെ കൈക്ക് മുകളിൽ വെച്ചതും ഇത് വരെ ഇല്ലാത്തൊരു ഫീൽ,, തണുപ്പിന്റെ കൂടെ ഓന്റെ സ്പർശം കൂടി ആയപ്പോ നെഞ്ചിടിപ്പ് വർധിച്ചു,,,,.. എന്നാലും അത് നോക്കി നിന്നിട്ട് കാര്യം ഇല്ലാത്തോണ്ട് ഞാൻ ഓന്റെ പുറത്ത് തല വെച്ച് കിടന്നു,,,,.. കുറച്ച് സമയം കഴിഞ്ഞ് ബൈക്ക് എല്ലാം ഒരു സ്ഥലത്ത് കൊണ്ട് പോയി നിർത്തി ഇറങ്ങാൻ പറയലും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു,,,,, അപ്പൊ ദേ എല്ലാവരുടേം[ TASKZ ] അതെ അവസ്ഥ,,,.. "ഇറങ്ങേടി പിശാശ്ശെ,,, ".. എന്ന് വിഷ്ണു ഒച്ച വെച്ചതും ഓനെ നോക്കി കൊഞ്ഞനം കുത്തി പുറത്ത് ഒരു കുത്ത് കൊടുത്തു നമ്മൾ ഇറങ്ങി,,,, ഹും,,, അല്ലപിന്നെ.. ഒന്ന് മയത്തിൽ പറഞ്ഞാൽ ഞാൻ കേൾക്കൂലേ,, ഒച്ച വെക്കുന്നെ എന്തിനാ,,, കാട്ടുമാക്കാൻ,,,..

"അവിടെ എന്നെ പ്രകാതെ കൂടെ വാടി ".. എന്റെ കയ്യിൽ പിടിച്ച് വലിച്ചു ഓൻ മുന്നോട്ട് നടന്നു,,,, നമ്മൾ അപ്പൊ തന്നെ അത് വിടുവിച്ച് എന്റെ ചങ്ക്കളെ അടുത്ത് പോയി അവർക്കൊപ്പം നടന്നു,,,,. ഇപ്പൊ ഞങ്ങൾ പെണ്ണുങ്ങൾ 5 പേരും അവര് ആണുങ്ങൾ അഞ്ച് പേരും കൂടി നടന്നു,,, ഓരോ വർത്താനം പറഞ്ഞ് നിലാ വെളിച്ചത്തിലും ഫോണിലെ ഫ്ലാഷ് ലൈറ്റ്ന്റെ വെളിച്ചത്തിലും മുന്നോട്ട് പോകുമ്പോ ആണ് മനസിലായത് ഇതൊരു കുന്നിൻ ചെരുവ് ആണെന്ന്..... പിന്നെ അവിടെ ഇരുന്നു കുറെ സമയം ഞങ്ങൾ ചിലവഴിച്ചു.... ഡോറനെയും ഷെബിനെയും നോക്കിയപ്പോൾ രണ്ടുയും ലോക തീറ്റ..... ദൈവമേ Zuha സല്ലു (നൗസി ) & ആദി റിയാസ് ഫുൾ റൊമാൻസ്.... ദൈവമേ അങ്ങോട്ട് നോക്കാൻ പോലും വയ്യ..... തനുവിനെ നോക്കിയപ്പോൾ ഹാശിയുടെ മടിയിൽ തല വെച്ചു ഉറങ്ങുന്നതാണ് കണ്ടത് ഹാശി ആണെങ്കിൽ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നു മുടിയിൽ തഴുകി കിടക്കുന്നു..... പെട്ടെന്ന് പെണ്ണ് തിരിഞ്ഞ് കിടന്ന് ഹാഷിനെ മുറുകെ പിടിച്ചു....... എന്നിട്ട് ഞങ്ങളെ കൊല്ലും എന്നൊക്കെ പറയുന്നുണ്ട്..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°°•°°°°°••°•••°••°••°°°•••• എന്നാൽ ഇതേ സമയം മറ്റൊരിടത്തു ആദ്യം തന്നെ ഓരോന്നിനെ ആയി തീർക്കണം അഞ്ചേണ്ണവും എന്റെ കയ്യിൽ കിടന്നു മരിക്കണം...... എന്നും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story