NIGHTMARE IN HOSTEL: ഭാഗം 29

NIGHTMARE IN HOSTEL

രചന: TASKZ

"ഹാശി...................... ആാാ...................." എന്നും പറഞ്ഞു പെണ്ണ് മ്മളെ ഇറുകെ കെട്ടിപിടിച്ചതും പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞ് അപ്പോഴേക്കും തനു എന്റെ കൈകളിലേക്ക് വീണിരിന്നു..... (Thanu) പിന്നിലേക്ക് നോക്കിയ എനിക്ക് പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാതെ ബോധം നഷ്ട്ടപ്പെട്ടു ഹാശിയുടെ കൈകളിലേക്ക് വീണു..... (ഹാശി ) പെട്ടെന്ന് അത് മുമ്പിൽ വന്നതും ഞാൻ തനുനെ ചേർത്ത് പിടിച്ചു..... ചോര കണ്ണുകൾ പ്രത്യക്ഷപ്പെട്ട് അത് പതിയെ ഒരു പെൺകുട്ടിയുടെ കണ്ണുകളിലേക്ക് മടങ്ങി..... പെട്ടെന്ന് "ഹഹഹഹ................ ഹഹഹഹഹ............. ഹഹഹഹഹഹഹ.................. " അട്ടഹാസം മുഴങ്ങിയതും മ്മള് അവളെ അണച്ചു പിടിച്ചു പിന്നിലേക്ക് നീങ്ങി എന്നാൽ അവിടെയും ആ കണ്ണുകൾ.... "എല്ലാ പെണ്ണിനേയും പോലെ നീ ചതിക്കാൻ നോക്കുക അല്ലേ ഡാ........" എന്നൊക്കെ പറഞ്ഞു അത് വന്നതും "ഫർഷീ............... അപ്പൊ അപ്പൊ ഇവർ പറഞ്ഞത്......." "ഇനി നിന്നെയും നിന്റെ ടീമിനെയും മാത്രമല്ല....... ഹഹ....... ഇവളും ഇവളുടെ ടീമും എല്ലാം എന്റെ കയ്യിൽ കിടന്ന് പിടയും......... ഞാൻ പറഞ്ഞതാ വേണ്ടാന്ന്......"

പെട്ടെന്ന് ഒരു രൂപം പ്രത്യക്ഷപ്പെട്ടു അതിന്റെ കൈ തനുവിന്റെ കഴുത്ത് ലക്ഷ്യമാക്കി നീങ്ങിയതും അവളെയും പിടിച്ചു അവസാന ശ്രമം എന്നോണം വാതിൽ തള്ളിയതും അത് തുറന്ന് വന്നു..... അവർ എന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ട് എങ്കിലും ഞാൻ പറയാതെ അവളെ കോരി എടുത്ത് ബെഡിലേക്ക് കിടത്തി.... പിന്നെ റൂമിലേക്ക് വിട്ടു..... { ആദി } ഇന്ന് ടീച്ചർ ഊട്ടിയിലെ കുറച്ചു സ്ഥലങ്ങൾ പരിജയപ്പെടാമെന്നു പറഞ്ഞതു കൊണ്ട് അവിടേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും..... ഞാൻ ഒരു ഡാർക്ക് ബ്ലൂ ജീനും opened ഡാർക്ക് റോസ് കളർ ടോപ്പും ഇട്ടു അതിലേക്ക് ബ്ലൂ കളർ ഷാൾ കൊണ്ട് റോൾ ചെയ്തിട്ട്....ബാക്കി ഉള്ളവരും ജീനും ടോപ്പും ഇട്ടു വെറുതെ ഷാൾ മാത്രമിട്ടു....അങ്ങനെ ഞങ്ങൾ ബസിലേക്ക് കയറി...... എന്റെ അടുത്തു റിയാസ് ആണ് ഇരുന്നത്....ബാക്കി ഉള്ളവരും അത് പോലെ കപ്പിൾ ആയി ആണ് ഇരുന്നത്..... "ആദി നി ഇന്ന് സുന്ദരി ആയിട്ടുണ്ട് ട്ടോ...." "ആണോ...ശ്യോ....പഞ്ചാര...." "പോടി... ഞാൻ സത്യം പറഞ്ഞതാ...." റിയാസ് "ഓ അയ്ക്കോട്ടെ...." ഞാൻ റിയാസിന്റെ ചുമലിലേക്ക് എന്റെ തല വെച്ചു കൊണ്ട് അവന്ടെ കയ്യും പിടിച്ചു കിടന്നു....അങ്ങനെ ബസ് നേരെ ആദ്യം ഒരു ഹോട്ടലിന്റെ ഫ്രണ്ടിൽ ആണ് നിറുത്തിയത്....

"എല്ലാവരും പെട്ടന്ന് ഫുഡ് കഴിച്ചു ബസിൽ കയറണം...എന്നലെ നമ്മൾ ഉദ്ദേശിച്ച സ്ഥലങ്ങളിൽ ഒക്കെ രാത്രിക്ക് മുൻപ് പോയി വരാൻ പറ്റു...." ടീച്ചർ അതും പറഞ്ഞു ബസിൽ നിന്നിറങ്ങി...പിന്നാലെ ഞങ്ങളും ഇരുന്നു.... "ആദി നമുക്ക് അവിടെ ഇരിക്കാം..." രണ്ടാൾക് മാത്രം ഇരിക്കാൻ പറ്റുന്ന ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് റിയാസ് പറഞ്ഞതും ഞാൻ taskz നെ ഒന്നുനോക്കിയപ്പോൾ അവരൊക്കെ കപ്പിൾ ആയി ഇരിക്കുന്നതാണ് കണ്ടത് ....പിന്നെ ഞാൻ മാത്രം ന്തിന് ഇവിടെ നിക്കുന്നെ ഞാനും നേരെ റിയാസിന്റെ കൂടെ അവൻ പറഞ്ഞ ടേബിളിൽ പോയി ഇരുന്നു.... വൈറ്ററോഡ് ഫുഡ് ഓർഡർ ചെയ്തു റിയാസിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്...ഞാൻ എന്താണെന്ന് പുരികം പൊക്കി ചോദിച്ചതും ഒന്നുമില്ല എന്നു പറഞ്ഞു....അപ്പോഴേക്ക് വൈറ്റർ ഫുഡ് കൊണ്ട് വന്നതും ഞാൻ അത് കഴിക്കാൻ വായിൽ ക്ക് കൊണ്ട് പോയതും റിയാസ് എന്റെ കൈ പിടിച്ചു അവന്ടെ വായിലേക്ക് അത് കൊണ്ട് പോയി....അവന്ടെ അധരം എന്റെ വിരലിൽ തട്ടിയപ്പോൾ എന്തോ ദേഹത്തു കൂടെ ഒരു തരിപ്പ് പാസ് ചെയ്തു..... അത് പോലെ തിരിച്ചു റിയാസും എനിക്ക് ഫുഡ് തന്നു....

അങ്ങനെ അതൊക്കെ കഴിക്കൽ കഴിഞ്ഞു വേഗം ഞങ്ങൾ ബസിൽ കയറി.... ആദ്യം ഞങ്ങൾ റോസ് ഗാർഡനിൽ ആണ് പോയത്.....ഞാൻ റിയാസിന്റെ കയ്യിൽ പിടിച്ചു അതിലൂടെ നടന്നു....എന്ത് ഭംഗി യ ഇവിടെ കാണാൻ...പെട്ടന്നാണ് ഒരു സായിപ്പ് വന്നു ഇംഗ്ലീഷിൽ ഫോട്ടോ എടുക്കണോ എന്നു ചോദിച്ചത്....അപ്പോ തന്നെ റിയാസ് വേണമെന്ന് പറഞ്ഞു.... അങ്ങനെ ഞങ്ങൾ രണ്ടും ഫോട്ടോക് പോസ് ചെയ്തു...ഞാൻ നന്നായി ഇളിച്ചു കൊണ്ട് നിന്നു...പെട്ടന്നാണ് റിയാസ് എന്റെ കവിളിൽ അവന്ടെ ചുണ്ടമർത്തിയത്... അത് ആ സായിപ്പ് correct ഫോട്ടോയും എടുത്തു.... ഞാൻ റിയാസിനെ ഒന്ന് തുറിച്ചു നോക്കിയപ്പോൾ അവനെനിക്കു ഇളിച്ചു തന്നു...അവൻ ഇനി ഒരു ഫോട്ടോ കൂടി വേണമെന്ന് പറഞ്ഞു എന്റെ അരയിലൂടെ കയ്യിട്ടു അവനോട് ചേർത്തു നിറുത്തിയ ഒരു ഫോട്ടോ കൂടി എടുത്തു....പിന്നെ ഞങ്ങൾ taskz മാത്രമായി കുറച്ചു ഫോട്ടോസും ഞങ്ങൾ 10 പേരുമായി കുറച്ചു ഫോട്ടോസും എടുത്തു..... അതോക്കെ വാങ്ങിച്ചു കാശും കൊടുത്തു ഞങ്ങൾ അതിലൂടെ ഓരോ പൂവും നോക്കി നടന്നു.... പെട്ടന്ന് റിയാസ് എന്നെ ആളൊഴിഞ്ഞാ ഒരു ഭാഗത്തേക്ക് വലിച്ചു കൊണ്ട് പോയി.... "നമ്മൾ മാത്രമെന്താ ഇവിടെ...അവരൊക്കെ അവിടെയല്ലേ.. വ അങ്ങോട്ട് പോവാം..."

എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും റിയാസ് എന്ടെ കയ്യിൽ പിടിച്ചു വലിച്ചു...ഞാൻ നേരെ അവന്ടെ നെഞ്ചിൽ തട്ടി നിന്നു....അവനെന്ടെ കണ്ണിലേക്ക് തന്നെ നോക്കിയതും അറിയാതെ ആ നോട്ടത്തിൽ ഞാനും ലയിച്ചു പോയി.... പതിയെ റിയാസ് എന്റെ അരയിലൂടെ പിടിച്ചു എന്നെ ഒന്ന് കൂടെ അവനോട് അടുപ്പിച്ചു നിറുത്തി എന്റെ അധരങ്ങൾ അവന്ടെ അദരങ്ങളാൽ ബന്ധിപ്പിച്ചു....ഏറെ നേരം ഞങ്ങൾ ഇരുവരും ആ ലഹരിയിൽ ലയിച്ചു നിന്ന് പോയിരുന്നു....രണ്ടു പേർക്കും ശ്വാസം മുട്ടാൻ തുടങ്ങിയതും പരസ്പരം അധരങ്ങൾ സ്വതന്ത്രമാക്കി..... ചുംബനത്തിന്റെ അഫ്റ്റർ എഫക്ട് കൊണ്ട് നങ്ങൾ രണ്ടാളും നന്നായി കിതക്കുന്നുണ്ടായിരുന്നു....റിയാസ് വീണ്ടും എന്നെ അവനോട് ചേർത്തു നിറുത്തി എന്റെ കഴുത്തിലേക്ക് അവന്ടെ മുഖം പൂഴ്ത്താൻ നിന്നതും ഞാൻ അവനെ തടഞ്ഞു.... "മതി മോനെ...ബാക്കി ഒക്കെ അഫ്റ്റർ marriage...." "Aw ...എന്തൊരു സദനാടി...." "ഹാ..തത്കാലം ഞാൻ ഭയങ്കര സാധന...വാ അവിടേക്ക് പോവാം...."

എന്നും പറഞ്ഞു അവനെയും വലിച്ചു കൊണ്ട് മറ്റുള്ളവരുടെ അടുത്തേക്ക് ചെന്നു.... പിന്നെ അവിടെ നിന്ന് നേരെ ഊട്ടി ലൈകിലേക്ക് വിട്ടു....ഞങ്ങൾ കപ്പിൾസായി ബോട്ടിൽ കയറി...റിയാസ് ബോട്ടിൽ കയറിയപ്പോ തൊട്ട് അവന്ടെ ഫോണിൽ ഞങ്ങളെ രണ്ടിന്റെയും ഫോട്ടോ എടുക്കൽ തുടങ്ങിയതാണ്...ഹോ പോസ് ചെയ്തു കുഴങ്ങി..... ഞാൻ കൈ എത്തിച്ചു ഇത്തിരി വെള്ളമെടുത്തു റിയാസിന്റെ മുഖത്തേക്ക് ആക്കി....ട് അപ്പോ തിരിച്ചു അവനും എന്റെ മുഖത്തേക്ക് ആക്കി....പിന്നെ ഫുൾ ഞങ്ങൾ രണ്ടും വെള്ള കളി ആയിരുന്നു....ഫാഗ്യത്തിന് വല്ലാതെ നനഞ്ഞില്ല......... ബോട്ടിങ് കഴിഞ്ഞു അവിടെ അടുത്തുള്ള കടയിൽ നിന്ന് റിയാസ് എനിക്ക് കുറെ സാധനങ്ങൾ വാങ്ങിച്ചു തന്നു...ഞാൻ കുറെ വേണ്ട എന്നു പറഞ്ഞെങ്കിലും അവൻ ഓരോന്ന് വാങ്ങിച്ചു കൂട്ടികൊണ്ടിരുന്നു...അവന്ടെ കാട്ടി കൂട്ടൽ കണ്ടു എനിക്ക് ചിരി വരുന്നുണ്ടായിരുന്നു....അത് പോലെ അവനെ തെറ്റിദ്ധരിച്ചതിൽ എനിക് കുറ്റം ബോധവും തോന്നിയിരുന്നു....

"എന്ത് പറ്റി....പെട്ടന്ന് എന്തേ ഡെസ്പ് അയെ...." പെട്ടന്ന് റിയാസ് എന്നോട് ചോദിച്ചതും എന്റെ കണ്ണ് നിറഞ്ഞു.... "ഹേയ്...ആദി നിയിപ്പോ എന്തിനാ കരയുന്നെ...." "Am സോറി...ഞാൻ നിന്നെ കുറെ വേദനിപ്പിച്ചില്ലേ...." "ഹേയ് അതൊന്നും സരമില്ലടോ....തെ.. കണ്ണൊക്കെ തുടച്ച.... ആളുകൾ ശ്രദ്ധിക്കും...." എന്നെ ചേർത്തു പിടിച്ചു കൊണ്ട് റിയാസ് പറഞ്ഞതും ഞാൻ കണ്ണൊക്കെ തുടച്ചു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "ഹ്മ്മ... ഗുഡ് girl...." എന്നു പറഞ്ഞു കൊണ്ട് വാങ്ങിച്ച സാധനങ്ങളെ പൈസ കൊടുത്തു.... അതൊക്കെ കഴിഞ്ഞപ്പോൾ തന്നെ സമയം ഉച്ച ആയിരുന്നു...നേരെ അടുത്തു കണ്ടൊരു ഹോട്ടലിൽ കയറി നല്ല ബിരിയാണിയും തട്ടി ബാക്കി ഉള്ള കാഴ്ചകളും കാണാഞ്ഞിറങ്ങി..... കുറെ സ്ഥലങ്ങളിൽ ചുറ്റി കറങ്ങി രാത്രി ആയപ്പോഴാണ് തിരിച്ചു ഞങ്ങളെ റൂമിലേക്ക് വന്നത്...... ################## 【റിയാസ്】 ഇന്ന് ആദി പതിവിലും സുന്ദരി ആയിരുന്നു....അവളെ അടുത്തു കിട്ടിയപ്പോൾ തന്നെ എന്റെ കണ്ട്രോൾ പോയതാണ് പിന്നെ ഒരുവിധം ഞാൻ പിടിച്ചു നിന്നു....

പെണ്ണ് ബോട്ടിങ് കഴിഞ്ഞു എന്നെ വേദനിപ്പിച്ചു എന്നും പറഞ്ഞു കണ്ണ് നിറച്ചപ്പോൾ എന്തോ അവളെ ആ നിഷ്കളങ്കമായ മുഖം കണ്ടു എനിക്ക് അവളോട് ഇഷ്ടം ഒന്ന് കൂടെ കൂടി..... പൊട്ടി പെണ്ണ്....ഓരോന്ന് എന്നോട് വാങ്ങിക്കണ്ട എന്നു പറയുന്നുണ്ടെലും നിർബന്ധപൂർവം ഞാൻ അവൾക് വാങ്ങിച്ചു കൊടുത്തു....ഓരോ സ്ഥലങ്ങളിലും ചുറ്റി കറങ്ങി തിരിച്ചു റൂമിലേക്ക് എത്തിയപ്പോൾ തന്നെ നന്നായി ക്ഷീണിച്ചിരുന്നു......... റൂമിലേക്ക് കയറും മുൻപ് ആദിക്ക് ഒരുമ്മ കൂടി കൊടുത്താണ് കയറിയത്...... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•••°•°•••••°•••••••• [ Zuha ] ഊട്ടി ഒക്കെ കറങ്ങിയിട്ട് കുറച്ച് കഴിഞ്ഞതും ബോയ്സ് ഫോൺ തോണ്ടി ഇരുന്നപ്പോ അവരുടെ അടുത്തുന്ന് മെല്ലെ എസ്‌കേപ്പ് ആയി ഞങ്ങൾ TASKZ ജ്യൂസ് കുടിക്കാൻ പോയി,,,,,, കുടിക്കുന്നതിനിടെ പെട്ടെന്ന് തനുന്റെ മേലേക്ക് കുടിച്ചോണ്ടിരുന്ന ജ്യൂസ് മറിഞ്ഞതും അവൾ അയ്യേന്ന് പറഞ്ഞ് ഡ്രസ്സ്‌ കുടഞ്ഞു,,,,. "പ്ഫ തെണ്ടി,, എന്റെ മേലേക്ക് തെറിപ്പിക്കാതെ വാഷ് റൂമിൽ പോയി അത് കഴുകി വാ കുരിപ്പേ,, ആ ആക്രാന്തം മൂത്ത് കുടിച്ചാൽ ഇങ്ങനെ പലതും സംഭവിക്കും,,,,,, "...

എന്ന് മ്മൾ പറയലും കോപ്പ് ഈൗൗൗൗൗൗ ന്ന് ഇളിച്ചോണ്ട് വാഷ് റൂം ലക്ഷ്യം വെച്ച് നടന്നു,,,,.. ഓളെ ആ പോക്ക് കണ്ട് ഞാൻ ചിരിച്ചു ഒരു വഴിക്കായെന്റെ സാറേ,,, ഹോ,,, ഓൾ കണ്ണിൽ നിന്ന് മറയുന്നതും നോക്കി അങ്ങനെ നിന്നു നമ്മൾ,,, എന്നിട്ട് പിന്നെ ബാക്കി ഉള്ളതിന്റെ കൂടെ ഇരുന്ന് വെറുപ്പിക്കൽ തുടർന്നു,,,, _____________ [ തനു ] വാഷ് റൂം ഡോർ തുറന്ന് നമ്മൾ ഷാൾ മാറ്റി അവിടെ ഒരു സൈഡിൽ വച്ചു,,, എന്നിട്ട് ഡ്രെസ്സിൽ ആയ ജ്യൂസ് കഴുകി വൃത്തിയാക്കി ഡ്രസ്സ്‌ ഒന്ന് പിഴിഞ്ഞ് നന്നായി വെള്ളം ഊറ്റി,,,,.. പിന്നെ കണ്ണാടി നോക്കി ഷാൾ ഒക്കെ എടുത്ത് തലയിൽ കൂടെ ഇട്ട് സെറ്റ് ആക്കി ഓക്കേ ആണെന്ന് ഉറപ്പ് വരുത്തീട്ട് അവിടെന്ന് ഇറങ്ങാൻ വേണ്ടി വാഷ് റൂമിലെ ഡോർ നമ്മൾ തുറക്കലും പുറത്തുന്ന് ആരോ ഇങ്ങോട്ട് പുഷ് ചെയ്തതും ഒന്നിച്ച് ആയോണ്ട് നമ്മൾ കാൽ സ്ലിപ് ആയി ഒന്ന് പിന്നെലേക്ക് വീഴാൻ റെഡി ആയി കണ്ണൊക്കെ അടച്ചു അങ്ങനെ സ്വപ്നം കണ്ടു,, ഈ സിനിമേല് കാണുന്ന പോലെ വീഴുമ്പോൾ ആരേലും താങ്ങായി വരും എന്നായിരുന്നു സ്വപ്നം,,

, പക്ഷെ അതൊക്കെ തച്ചുടച്ച് നമ്മൾ നടുവും കുത്തി നിലത്തേക്ക് വീണു,, ഉഫ്.. ബല്ലാത്ത വേദന,,.. ഏത് നാറി കാരണം ആണ് മ്മൾ വീണത്,,, ഇന്ന് ആ പരട്ടെടെ അന്ത്യം എന്റെ കൈ കൊണ്ടാകും,,, കള്ളപ്പന്നി... ഹും... മനസിൽ മ്മളെ വീഴ്ത്തിയ മഹാ വ്യക്തിയെ നന്നായി പൂജിച്ച് മ്മൾ തല ഉയർത്തി നോക്കിയതും പകച്ചു പോയി,, ഏഹ് ഇല്ലാ,, ഏഹേ,, പകച്ച് പോവാൻ പോലും സമയം കിട്ടിയില്ല... അതിന് മുന്നേ ഓൻ നമ്മളെ പിടിച്ച് എണീപ്പിച്ചു നിർത്തി,.. അത് നല്ല അവസരം ആയി കണ്ട ഞാൻ കൈ ഉയർത്തി ഓന്റെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ കൈ ഉയർത്തിയതും വീണ്ടാമതും പകച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു,,,,.. കാരണം അപ്പോഴേക്ക് ഓന്റെ നേരെ ഉയർത്തിയ മ്മടെ കൈ ആ പരട്ട ഫവാസ് പിടിച്ച് വെച്ചു,,, ഇവൻ ഒന്നിനും സമ്മയ്ക്കൂല,, ഹും... ഇനീം ഇങ്ങനെ നിക്കാൻ പാടില്ല,, തനു ഓന്റെ സെന്റർ ഫ്രൂട്ട് നോക്കി ഒരു ചവിട്ട് കൊടുത്ത് എസ്‌കേപ്പ് ആയിക്കോ,,, എന്ന് മനസ് പറഞ്ഞപ്പോ മ്മൾ അതിനെ പുച്ഛിച്ചു വിട്ടു.... എന്നിട്ട് കാൽ പോകുമ്പോ ഓൻ എന്റെ കാൽ പിടിച്ചു നിലത്ത് ഇടാൻ അല്ലെ.. അയ്യോ മ്മക്ക് ഇനി ഒന്നൂടെ വീഴാൻ ഉള്ള ശേഷി ഇല്ലാ മനസ് മോളെ.. ശോ ഷോറി ട്ടാ.. നീ പറഞ്ഞത് ഞാൻ പിന്നെ കേൾക്കാം... വോകെ...

പിന്നെ മനസ്സിനോട് മിണ്ടാതെ നിക്കാൻ പറഞ്ഞ് ഓനെ തുറിച്ച് നോക്കിയപ്പോ ഓൻ അതൊക്കെ കാറ്റിൽ പറത്തി വിടുന്നു,,,,.. "ഫവാസ്.. എനിക്ക് പോണം,,, ". "എങ്ങോട്ട് പോവാൻ ഏഹ്,,, ഞാൻ പറഞ്ഞതിന് നീ ഇതുവരെ റിപ്ലൈ തന്നില്ലല്ലോ.... "... " ഏഹ്,, എന്തിന്,, " മ്മൾ ചോദിച്ചതും ഓൻ "നിന്നെ എന്റെ ബീവി ആയി കൂട്ടിക്കോട്ടെ എന്ന് ചോദിച്ചതിന്,,, "... ഇതിനെ ഞാൻ കൊല്ലും,,, എന്നിട്ട് അന്തസ്സ് ആയിട്ട് ഹോസ്പിറ്റലിൽ പോയി കിടക്കും,,, ഏഹ് ഛെ ഹോസ്പിറ്റലിൽ അല്ല ജയിലിൽ കിടക്കും ആ,,,... "എനിക്ക് തന്നെ ഇഷ്ടല്ല,,, പോ പ്ലീസ്,,, അല്ലെങ്കിലേ എന്റെ മൈൻഡ് ശെരിയല്ല, ഇനി നീയും കൂടി ചൊറിഞ്ഞ് വരല്ലേ.... പോ ഫവാസ്,,,, "... ന്ന് നമ്മൾ നല്ല ധൈര്യത്തിൽ പറഞ്ഞപ്പോ ഓൻ എന്നെ നോക്കി പേടിപ്പിക്കുന്നു,,,.. പിന്നെ ഇപ്പൊ പിടിക്കാം ഞാൻ... പെട്ടെന്ന് ആയിരുന്നു ഓൻ എന്നെ പിന്നിലേക്ക് ഒന്ന് തള്ളിയത്... ____________ [ Zuha ] ഈ കുരിപ്പ് പോയിട്ട് ഇത് വരെ വന്നില്ലല്ലോ,,, ഒരു ഡ്രസ്സ്‌ ഒന്ന് കഴുകാൻ ഇത്രേം സമയം വേണോ,,,,.. "ടി,, വന്നേ നമ്മക്ക് വാഷ് റൂം വരെ ഒന്ന് പോവാ,,, തനു ഇത് വരെ വന്നില്ലല്ലോ,,, "...(ഞാൻ )

അതിന് എല്ലാരും ആ എന്ന് പറഞ്ഞ് എന്റൊപ്പം വന്നു,,,.. പോകുന്ന വഴിയിലുട നീളം മനസിൽ വല്ലാത്ത പിടച്ചിൽ,,,, വാഷ് റൂം അടുത്ത് ആയിട്ടും എന്തോ നടന്നിട്ട് എത്താത്ത പോലെ,, കൊറേ ദൂരം ഉള്ള പോലെ തോന്നി എനിക്ക്,,,,,,... പിന്നെ അവസാനം വാഷ്റൂമിന് മുന്നിൽ എത്തി നോക്കിയതും ഡോർ അടച്ച് കിടപ്പുണ്ട്,,,, എന്തൊക്കെയോ ശബ്ദവും കേൾക്കുന്നു,,,,.. റബ്ബേ ഇനി ഹാഷിം എങ്ങാനും കിട്ടിയ ചാൻസ് മൊതലെടുത്ത് റൊമാൻസാൻ വന്നതാവോ,, എന്നാൽ രണ്ടിന്റേം അന്ത്യം എന്റെ കൈ കൊണ്ടാവും ഹ്മ്മ്,,,,.. മെല്ലെ നമ്മൾ ചെവി കൂർപ്പിച്ച് അവരുടെ സംസാരം ശ്രദ്ധിച്ചപ്പോയാണ് അതിനകത്തു ഹാഷിം അല്ല ഫവാസ് ആണെന്ന് മനസിലായത്,,,,, പിന്നെ ഒരു സെക്കന്റ് പോലും കളയാതെ നമ്മൾ ഡോർ തള്ളി തുറന്ന് അകത്തു കേറലും ഫവാസ് തനുനെ പിടിച്ചു തള്ളലും ഒന്നിച്ച്,,,.. "ആദി,, ചുന കിച്ചു,, തനുനെ പിടിക്ക്,, ".. എന്നലറി കൊണ്ട് ഞാൻ പറഞ്ഞപ്പോ അവര് മൂന്നും അവളെ താങ്ങി പിടിച്ചപ്പോ ഞാൻ ഫവാസിന്റെ കരണം നോക്കി ഒന്ന് കൊടുത്തു,,,. ബഹാഹ്ഹ്ഹ,,, ഇപ്പഴാ സമാധാനം ആയത്,,, ഇതിന്റെ മോന്തക്കിട്ട് പൊട്ടിക്കാൻ കൊറേ ആയി മ്മൾ വിചാരിക്കുന്നു,,, ആദ്യം ഓനെ വായി നോക്കി എന്നുള്ളത് ശെരിയാണ്,,

പക്ഷെ ഇപ്പൊ എന്റെ ചങ്കിനെ നോവിക്കാൻ നിന്നാൽ വെറുതെ വിടില്ല ഞാൻ ഒന്നിനേം ആ,,. ഓൻ തനുനെ തള്ളി ഇട്ട് ഓൾ വീണു നടു ഒടിഞ്ഞ് കിടപ്പിൽ ആയാൽ പിന്നെ മ്മൾ ആരോട് തല്ല് കൂടും ഏഹ്,, പറ ഇങ്ങൾ ഞാൻ ആരോട് തല്ല് കൂടുംന്ന്,,, അതോണ്ട് എന്റെ ജീവൻ പോയിട്ട് മതി ഓളെ ഓൻ തള്ളണെ ഹ,,, ബ്ലഡി അലവലാതി.... "ഡീ ".. യാരിത്,,,, നോക്കിയപ്പോ ലെബന... ഫവാസ്... "ഡാ ".. ഓൻ വിളിച്ച അതെ പോലെ മ്മൾ ഡാ എന്ന് വിളിച്ചതും ദാ ഓൻ മ്മളെ കടിച്ച് കീറാൻ വരുന്നു,,,.. ആഹാ അത്രക്കായോ,,.. "ഫവാസ് പോ, ഇവിടെ ഒരു ഇഷ്യൂ ഉണ്ടാക്കാതെ പോകുന്നതാണ് നിനക്ക് നല്ലത്,, അല്ലേൽ ദാ നീ പറയുന്നതും ചെയ്യുന്നതും എല്ലാം ഈ മൈബൈലിൽ പകർത്തും,,,,, ".. ന്ന് പറഞ്ഞ് കിച്ചു അവന് നേരെ ഫോൺ കാണിച്ചതും എല്ലാത്തിനും വെച്ചിട്ടുണ്ട് ഞാൻ എന്ന് പറഞ്ഞ് ചവിട്ട് തുള്ളി അവന് അവിടെന്ന് പോയി... ഓ. ഇപ്പഴാ ശ്വാസം നേരെ വീണത്,,,.. ഇത് വരെ പേടിച്ച് വിറക്കായിരുന്നു ഞാൻ,, അത് ഇങ്ങൾ ആരോടും പറയല്ലേ ട്ടാ,,.. പിന്നെ അവിടെ നിന്ന് ചുറ്റിതിരിയാതെ ഞങ്ങൾ അഞ്ചും ഒന്നിച്ച് ബാക്കി ഉള്ള സ്റ്റുഡന്റ്സിന്റെ അടുത്തേക്ക് പോയി.... പിന്നെ അവിടെ എത്തിയതും നൗസി എന്നെ പിടിച്ച് വലിച്ചു കൊണ്ടൊവുമ്പോ ഞാൻ മറ്റുള്ളോരെ നോക്കി,,

അപ്പൊ ബാക്കി നാലിന്റേം അവസ്ഥ ഇത് തന്നെ,,,,. പിന്നെ കുറച്ച് സമയം അവന്റെ ഒപ്പവും ബാക്കി ഉള്ളവർക്കൊപ്പവും ചിലവഴിച്ചു ഞങ്ങൾ അവിടെന്ന് തിരിച്ചു റൂമിലേക്ക് പോയി,,, റൂമിൽ എത്തുമ്പോ ആകെ ക്ഷീണിച്ചിരുന്നു,,,, അതോണ്ട് ബെഡ് കണ്ടതും നമ്മൾ അതിലേക്ക് മറിഞ്ഞു,,,,,, "അതേയ് നിങ്ങക്ക് ആർക്കേലും എന്റെ അനുഗ്രഹം വേണോ ഏഹ്,,,, ഇന്നത്തെ രാത്രി മാത്രം കിട്ടുന്ന ഓഫർ ആണിത്.. ഇനി കിട്ടൂല ആ,,, " കിടന്നവിടുന്നെണീറ്റ് മ്മൾ ഓരോട് ചോദിച്ചപ്പോ എല്ലാം കൂടെ എന്നേ ഒരു നോട്ടം,,,, "എന്റെ പൊന്നോ അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് നീ അനുഗ്രഹം തന്നത് ഞാൻ മറന്നിട്ടില്ല... അന്നത്തെ നിന്റെ അനുഗ്രഹം കാരണം അഞ്ച് പച്ചമുളക് ആണ് ഞാൻ തിന്നത്,,, സൊ അനുഗ്രഹം എന്ന വാക്ക് മിണ്ടരുത് നീ... "... അതിന് ഞാൻ ചുണ്ട് കോട്ടി... ഓഹ്, വേണ്ടേൽ വേണ്ട എനിക്കെന്താ... ഫീലിംഗ് പുഷ്പ്പം ഹും,,.. നമ്മൾ പിന്നേം ബെഡിലേക്ക് മറിഞ്ഞു,,,, (അതേയ് കിളിപ്പോയ പോലെ നോക്കണ്ട ഞാൻ പറഞ്ഞത് ഒന്നും ആദി പറഞ്ഞിട്ടില്ല അല്ലെങ്കിൽ തന്നെ രണ്ടാളും ഒന്ന് തന്നെ പറയണോ ) (തനു ) എന്നാലും ഈ പ്രേതം എന്തിനാ എന്റെ പിന്നാലെ ആദ്യം വരുന്നത് ഈ തെണ്ടികളുടെ കൂടെ പോയാൽ പോരായിരുന്നോ........ നാറികൾ.....

. പ്രേതത്തിനും ശെരിക്കും സൈക്കോ സ്വഭാവം ആണ് അല്ല പിന്നെ...... അതും ആകെ കൂടി ഉള്ള ബോധം പിന്നെ അതിനെ കാണുമ്പോ തന്നെ റ്റാറ്റ by by പറഞ്ഞ് പോവും....... എനിക്ക് പേടി ഒന്നും ഇല്ല... ബാക്കി ഒക്കെതിനെയും നോക്കിയപ്പോൾ കെട്ടിപ്പുടി കെട്ടിപ്പുടി ആയിട്ട് ഉറങ്ങുന്നുണ്ട്...... പെട്ടെന്ന് ആരോ വാതിലിൽ തട്ടി.... ഇതിപ്പോ ആരാ നട്ട പ്പാതിരക്ക്...... പേടി ഉണ്ടെങ്കിലും ഞാൻ പോയി വാതിൽ തുറന്നു..... അവരോടും വിളിച്ചു പറയാൻ നിന്നു എങ്കിലും ഒന്നും എഴുന്നേറ്റില്ല പിന്നെ മ്മൾ അത് ശ്രദ്ധിക്കാതെ വാതിൽ തുറന്നതും മുമ്പിൽ വാഹിദ്....... മനസ്സിലായില്ലേ നമ്മളെ ഹാഷിന്റെ ഫ്രണ്ട്സിൽ ഒരാൾ ഇല്ലേ അവൻ തന്നെ ഇവനിപ്പോ എന്തിനാ വന്നേ............ "എന്താടാ.....?? എന്തെങ്കിലും ആവിശ്യം ഉണ്ടോ അല്ല ഹാശി ഒക്കെ എവിടെ " എന്നൊക്കെ ചോദിച്ചതും അവൻ പെട്ടെന്ന് എന്റെ കൈ പിടിച്ചു......... "തനു.......... വേഗം വാ........ അവിടെ............" എന്നൊക്കെ പറഞ്ഞു അവന്റെ വെപ്രാളം കണ്ട് മ്മൾ പേടിച് അവന്റെ കൂടെ പോവാൻ നിന്നപ്പോൾ ആണ് നമ്മൾ തട്ടം ഇടാത്തത് ഓർമ വന്നത് ഞാനിപ്പോ വരാം എന്ന് പറഞ്ഞു അവന്റെ കൈ വിട്ട് തിരിഞ്ഞതും പെട്ടെന്ന് ബലം പ്രയോഗിച്ചു എന്റെ വായ അമർത്തിയതും ഞാൻ തിരിഞ്ഞ് നോക്കാൻ ശ്രമിച്ചു എന്നാൽ അവരെന്തോ എന്നെ മണപ്പിച്ചതും ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാതെ ആയി........... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story