NIGHTMARE IN HOSTEL: ഭാഗം 3

NIGHTMARE IN HOSTEL

രചന: TASKZ

 【ആദി】ഹോസ്റ്റൽ കണ്ടപ്പോൾ തന്നെ എന്റെ വയർ കാളിയതാണ്.... ഞാൻ കാണുന്ന സ്വപ്നത്തിലുള്ള അതേ ഹോസ്റ്റൽ....എന്റെ അനുഭവം ബാക്കി ഉള്ളോരോട് കൂടെ പറഞ്ഞപ്പോ അവർക്കും same അനുഭവം....അപ്പോ എനിക്ക് ഒരു കാര്യം ഉറപ്പായി ഈ ഹോസ്റ്റലിൽ എന്തോക്കെയോ ഞങ്ങൾക്കായി കരുതി വെച്ചിട്ടുണ്ട്.... പടച്ച റബ്ബേ നിയെ തുണ....ഞങ്ങളെ നി കാത്തു രക്ഷിക്കണേ....ഇച്ചിരി പേടിയോടെ തന്നെ ഞങ്ങൾ ആ ഹോസ്റ്റലിലേക്ക് കയറി...നേരെ വാർഡന്റെ അടുത്തേക്ക് പോയി...ഞങ്ങൾ വാർഡന്റെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഒരു പെണ്ണും വർഡനും എന്തൊക്കെയോ സംസാരിച്ചു നിൽക്കായിരുന്നു.... ഞങ്ങളെ കണ്ടതും വാർഡന്റെ ശ്രദ്ധ ഞങ്ങളിലേക്കായി.... ഞങ്ങൾ 5 ഉം വാർഡനൊന്നു ചിരിച്ചു കൊടുത്തു....പക്ഷെ ആ ജാഡ കാരി വാർഡൻ ഞങ്ങൾക്ക് ചിരിച്ചു തന്നില്ല....പ്യാവം ഞങ്ങൾ സസി..... """

ഹ്മ്മ...ഇങ്ങനെയാണ് വാർഡന്റെ പോക്കെങ്കിൽ നമ്മളും വാർഡനും ഒരു നടക്ക് പോവൂല...എന്ത് ജാഡയ ഈ തള്ളക്ക്....സിനിമ കാർക്ക് പോലും ഉണ്ടാവില്ല ഇത്ര ജാഡ....എന്താ ഒന്ന് നമുക്ക് ചിരിച്ചു തന്നാൽ ല്ലേ...""" ഞാൻ മെല്ലെ എന്റെ ഇപ്പുറത്ത് നിൽക്കുന്ന തനു വിന്ടെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു... "നി പറഞ്ഞത് ശരിയാ ആദി...ഈ തള്ള നമ്മളെന്ന്‌ കൊണ്ടിട്ടെ പോവു...." തനു വാർഡനെ നോക്കി ഇളിച്ചു കൊണ്ട് എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന തരത്തിൽ പറഞ്ഞു.... ഞാൻ പിന്നെ വാർഡനോട് മുറി ചോദിക്കാൻ തീരുമാനിച്ചു.... "മാം... ഞങ്ങളെ മുറി...." ഇല്ലാത്ത വിനയം വരുത്തി കൊണ്ട് ഞാൻ ചോദിച്ചു..... ഞങ്ങൾ പേരു പറഞ്ഞതനുസരിച്ചു വാർഡൻ മുറി പറഞ്ഞു തന്നു....അപ്പോഴും ഒരു പ്രശ്നം....കിച്ചുവിന് വേറെ മുറിയാണ് കിട്ടിയത്.... ഞങ്ങൾ വാർഡന്റെ കയ്യും കാലുമൊക്കെ പിടിച്ചു കിച്ചുവിനെ ഞങ്ങളെ മുറിയിലേക്ക് ആക്കാൻ നോക്കി....അങ്ങനെ ഞങ്ങളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കിച്ചുവിന് ഞങ്ങളെ മുറിയിലേക്ക് ട്രാൻസ്ഫർ കിട്ടി....

ഞങ്ങൾ വന്നപ്പോൾ വാർഡനോട് സംസാരിച്ചിരുന്ന പെണ്ണായിരുന്നു ആദ്യം ഞങ്ങളെ മുറിയിൽ കിച്ചുവിന് പകരം ഉണ്ടായിരുന്നത്....അവളെ ഫ്രണ്ട് ആണെങ്കിലോ കിച്ചുവിന് കിട്ടിയ മുറിയിലും....അപ്പോ കിച്ചുവും ആ പെണ്ണും പരസ്പരം മുറി change ചെയ്തു.... അങ്ങനെ വാർഡന്റെ കയ്യിൽ നിന്ന് മുറിയുടെ കിയും വാങ്ങി സന്തോഷത്തോടെ ഞങ്ങൾ മുറിയിലേക്ക് വിട്ടു.... _________ 【കിച്ചു】 ആദി മുറി ചോദിച്ചപ്പോൾ ഞങ്ങൾക്കുള്ള മുറി വാർഡൻ പറഞ്ഞു തന്നു....അതിൽ ഞാൻ മാത്രം മറ്റൊരു മുറിയിൽ ആണെന്ന് കേട്ടപ്പോ എനിക്ക് ആകെ സങ്കടമായി....കുറച്ചു സമയം ആയിട്ടൊള്ളു ഇവരെ പരിജയപ്പെട്ടിട്ടെങ്കിലും ഇവർ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.... ഇവരില്ലാതെ ഞാൻ എങ്ങനെ മറ്റൊരു മുറിയിൽ....ആലോചിച്ചിട്ട് തന്നെ കരച്ചിൽ വരുന്നു....ദേവിയെ എങ്ങനെയെങ്കിലും എന്നെയും ഇവരെ മുറിയിലേക്ക് ആക്ക്.... ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ മറ്റേ നാലെണ്ണവും വാർടന്റെ കാലിൽ പിടിക്കുന്നതാണ് കണ്ടത്...ഞാൻ അന്തം വിട്ട് കൊണ്ട് അവരെയും വർഡനെയും നോക്കി നിന്നു....

അപ്പോ ആദി എന്റെ കാലിൽ ചെറുങ്ങനെ പിച്ചി താഴേക്ക് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.... ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും പിന്നെ കാര്യം പിടി കിട്ടി....ഞാനും വാർഡന്റെ കാലിൽ പിടിച്ചു കേണപേക്ഷിച്ചു....കുറെ നേരത്തെ അപേക്ഷക്കൊടുവിൽ വാർഡൻ പച്ച കോടി കാണിച്ചു...ഹാവൂ...ഇപ്പഴ ശ്വാസം നേരെ വീണത്......... അങ്ങനെ സന്തോഷത്തോടെ തന്നെ ആദിടെയും ഡോറ മോളേയും കൈ പിടിച്ചു മുറിയിലേക്ക് നടന്നു..... _________________ (തനു) യാ റബ്ബേ ആ വാർഡന്റെ കയ്യും കാലും പിടിച്ചിട്ട് ആണ് റൂം ഒന്നിച്ച് കിട്ടിയത്....ഇതിനെ ഒക്കെ ഉണ്ടല്ലോ തല്ലി കൊല്ലണം..... ഞങ്ങൾ അഞ്ചും പാട്ടും പാടി റൂമിലേക്ക് പോയി... ഇൗ ഹോസ്റ്റൽ 3 നില ഉണ്ട് ഒരു പഴയ ഹോസ്റ്റൽ ആണ്.... ഞങ്ങൾക്ക് റൂം കിട്ടിയിട്ടുള്ളത് 2 മത്തേ നിലയിൽ ആണ്... ഇവിടെ പ്രേതം കുടുംബ സമേതം താമസിക്കുന്നുണ്ടാവും അങ്ങനത്തെ ചുറ്റുപാട്.....മ്മള് ചുറ്റും നോക്കി ഇങ്ങനെ ആടി പാടി നടക്കുമ്പോ ആണ് ഒരു മുറി കണ്ടത് .... അതിന്റെ വാതിലിന്റെ ലോക് കാണുമ്പോൾ തന്നെ അറിയാം വർഷങ്ങൾ ആയി ആ മുറി ഉപയോഗിക്കാറില്ല എന്ന്...

പക്ഷേ ഞാൻ ഇൗ മുറി എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ..... ഓർമ കിട്ടുന്നില്ല....... നോക്കട്ടെ .... "ടീ.......... " "എന്താടി........ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയല്ലോ " എന്നും പറഞ്ഞ് കിച്ചു നെഞ്ചില് കയ് വെച്ചു.... മ്മള് 32 പല്ലും...... 32 ഇല്ലെ..... എന്നാല് 28 പല്ലും കാണിച്ച് ചിരിച്ചു. എന്നിട്ട് അവർക്ക് ആ മുറി കാണിച്ച് കൊടുത്ത്..... പക്ഷേ അവർ അവിടെ നോക്കിയിട്ട് ഒന്നും പറയുന്നില്ല അവിടെ എന്താ ഉള്ളതെന്ന് മാത്രം ചോദിക്കുന്നുണ്ട്...... ഞാൻ പിറകിലേക്ക് അവർക്ക് ഒന്നും കൂടി ആ മുറി കാണിക്കാൻ വേണ്ടി തിരിഞ്ഞതും ഒരു നിമിഷം മ്മള് ഞെട്ടി കൊണ്ട് വായ പൊത്തി പിടിച്ചു....... "ടീ തനു...... എന്താ.... നിനക്ക് പറ്റിയെ...... അവിടെ ഇപ്പൊ ഒരു ചുമര് മാത്രം അല്ലേ ഉള്ളത് വേറെ എന്താ...." അതും പറഞ്ഞ് zuha എന്റെ അരികിൽ നിന്നു.... "ഇല്ല ടീ ഞാൻ.......ഞാനിവിടെ കണ്ടതാ....... ഒരു ലോക് ചെയ്ത മുറി........ സത്യം......" "പെണ്ണ്....... വല്ല സ്വപ്നവും കണ്ടെന്ന് കരുതി ഓരോന്ന് പറഞാൽ ഉണ്ടല്ലോ തല ഞാൻ അടിച്ച് പൊളിക്കും" എന്നും പറഞ്ഞ് ആദി എന്റെ അടുത്തേക്ക് വന്നു തോളിലെ കയ്യിട്ടു അപ്പോ തന്നെ ബാക്കി ഉള്ളവരും അത് പോലെ എന്റെ അടുത്തേക്ക് വന്നു ഡോറ മോൾ എന്റെ അരയിലൂടെയും കയ്യിട്ട് ഞങൾ മുറിയിലേക്ക് പോയി.... എങ്കിലും അറിയാത്ത ഒരു ഭയം എന്നെ പിടികൂടി ഇരിക്കുക ആണ്....

ഞാൻ ശെരിക്കും കണ്ടത് ആണ് ആ മുറി.... അവരൊക്കെ ഒരോരാൾ ആയിട്ട് ഉന്തും തള്ളും ആക്കിയിട്ടു ഒടുവിൽ ഫ്രഷ് ആയിട്ട് വന്ന് കട്ടിലിൽ കിടന്നു..... മ്മളെ zuha ആണെങ്കിൽ ഉള്ള പൊട്ടത്തരം ഒക്കെ വിളമ്പുന്നുണ്ട്... ഡോറ മോൾ ഡോറയുടെ പ്രയാണം പറഞ്ഞ് കിടക്കുന്നു...ബാക്കി രണ്ടും കൂടി അവരെ കണക്കിന് കളിയാക്കുന്നുണ്ട്.... "ടീ..... തനു പോയിട്ട് ഫ്രഷ് ആയിട്ട് വാ ഒരു importent മീറ്റിംഗ് ഉണ്ട്... വേഗം....... " (കിച്ചു) "പോണ്" ഞാനും വേഗം അതൊക്കെ മനസ്സിൽ നിന്നും വിട്ടിട്ട് ഫ്രഷ് ആയിട്ടു വന്ന് അവരുടെ നടുവിൽ കയറി ഇരുന്നു..... "പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളേ....." "എന്റെ പൊന്ന് ആദി നീ ഇങ്ങനെ വെറുപ്പിക്കാതെ കാര്യം പറയ്" എന്നും പറഞ്ഞ് കിച്ചു എണീറ്റ് നിൽക്കുന്ന ആദിയെ തലയണ കൊണ്ട് എറിഞ്ഞ് അവളുടെ അടുത്ത് പിടിച്ച് ഇരുത്തി.... "അത്....ഞങ്ങളുടെ ഗ്രൂപ്പിന് ഒരു പേര് ഇടണ്ടെ....." (ഡോറ മോൾ) "പിന്നെ ഇടാതെ എന്തായാലും വേണം" (zuha) "അപ്പോ ഒരു ബുക്കും പേന്നും എടുക്ക് " (കിച്ചു) "ഓ ശെരി...... ഇന്നാ പിടിച്ചോ....." (ആദി) "എല്ലാവരുടെയും പേര് വെച്ചിട്ട് ഉണ്ടാക്കിയാലോ.....

" (ഞാൻ) അങ്ങനെ ബുക്കിൽ ഓരോ പേര് എഴുതി നല്ല ഒരു പേര് കണ്ട് പിടിക്കാൻ തുടങ്ങി..... KASZT ..... SATKZ....... അങ്ങനെ പല പേരുകളും മിന്നി മറഞ്ഞു..... കിടന്നിട്ടും ഇരുന്നിട്ടും പൂര ചർച്ച തന്നെ....... "യുറേക്ക............ കിട്ടി പോയി......." മ്മള് എഴുന്നേറ്റ് നിന്ന് ബെഡിൽ നിന്നും തുള്ളി കളിച്ചു..... "അയ്യേ യുറേക്ക എന്നോ അത് പറ്റൂല്ല അത് എന്ത് ഊള പേര്" (ആദി) "ആദി ആ വായ ഒന്ന് അടച്ച് വേക്കോ ഓൾ യുറേക്ക എന്ന് കൂട്ടണം എന്നായിരിക്കും ഉദ്ദേശിച്ചത്..." (ഡോറ മോൾ) "എന്റെ ദൈവമേ..... രണ്ടും ഒന്നിനൊന്നു മെച്ചം" (കിച്ചു) "തനു നീ പറ" (ഡോറ മോൾ) മ്മള് അവരുടെ നാലിന്റെയും നടുക്കേക്ക്‌ ഇരുന്നു എന്നിട്ട് പറയാൻ തുടങ്ങി.... "ഇത് കണ്ടോ എന്റെ പേര് Thanu -- T പിന്നെ Aadhi -- A Sunaifa -- S . Kichu-- K. Zuha--Z . TASKZ എന്നും പറഞ്ഞ് ഞാൻ അവരെ നോക്കിയതും അവർ ഡബിൾ happy.... പേരിടൽ ചടങ്ങ് ഒക്കെ കഴിഞ്ഞ് ഞങൾ അഞ്ചും ഫുഡ് കഴിച്ച് വിശാലമായി കട്ടിലിൽ കിടന്ന് ഉറങ്ങി.... ഞാൻ എല്ലാവരുടെയും നടുക്ക് കിടന്നു.... ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഇവരൊക്കെ എന്റെ ജീവൻ ആണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു....

(ഡോറ) പേരിടൽ ചടങ്ങ് കഴിഞ്ഞ് ഞങ്ങൾ കിടന്നു. എല്ലായിടത്തും നടുക്കിരിക്കാനാണ് എനിക്കിഷ്ടം, എന്നാൽ എന്റെ സ്ഥലം തനു സ്വന്തമാക്കിയപ്പോൾ അവളോടുള്ള ദേഷ്യത്തിൽ ഞാൻ കിച്ചുനെ കെട്ടിപ്പിടിച് കിടന്നു. അവൾക്കിങ്ങനെ ഒട്ടിപ്പിടിച്ചു കിടക്കുന്നത് ഇഷ്ടമില്ല എന്ന് കൂടി പറഞ്ഞപ്പോൾ ഞാനെന്റെ ഒരു കാൽ അവളുടെ വയറിൽ വച്ച് അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു കിടന്നു. ഇനിയിവൾ ഒരിക്കലും തനിച്ചുറങ്ങാൻ ഇഷ്ടപ്പെടില്ല, അതിനല്ലേ ഈ ഡോറ മോൾ. കിച്ചുന്റെ വായീന്ന് പൂരപ്പാട്ട് കൂടി കേട്ടപ്പോൾ സമാധാനത്തോടെ ഞാൻ കിടന്നുറങ്ങി. രാവിലേ ഡോറയുടെ പ്രയാണത്തിലെ പാട്ട് കേട്ട് ഉണരുന്ന ഞാൻ ഇന്നാദ്യമായി തനുന്റെ വായിലുള്ളത് കേട്ട് എണീറ്റു. കോട്ട് വായിട്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിലുള്ള സാധനത്തെ കണ്ട് ഞാൻ ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ബോധം കെട്ട് വീണു. "ഡി... ഡി.. ഡോറ കണ്ണ് തുറക്ക്.... " ആരോ എന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു വിളിച്ചപ്പോൾ ഞാൻ കണ്ണ് തുറന്നു. "പ്രേ.....തം.... പ്രേ...."

മുഴുവനാക്കാൻ പറ്റാതെ എന്റെ ഇച്ചിരിയുണ്ടായിരുന്ന ബോധം വീണ്ടും പോയി. അവസാനം എല്ലാരും കൂടി എന്നെ ബാത്‌റൂമിലിട്ടു ഷവർ ഓൺ ചെയ്തപ്പോൾ എന്റെ ബോധം വീണ്ടും വന്നു. "ഡി അത് പ്രേതമല്ല ഇനിയും നീ ബോധം കെടരുത്, അത് ആദി കോളേജിൽ പോവാൻ ഒരുങ്ങിയതാ..... " Zuha ന്റെ പറച്ചിൽ കേട്ട് ഞാൻ ആദിയെ ഒന്നും കൂടി നോക്കി. "ഹ ഹ ഹ ഹ ഹ...... ഹ ഹ ഹ.... " വെടിക്കെട്ടിന് തീ കൊളുത്തിയത് പോലെ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു... എന്റെ ചിരി കണ്ട് ബാക്കിയുള്ളവരും തുടങ്ങി.. ചിരിച്ചു ചിരിച്ചു എല്ലാരും ഒരു വഴിക്കായി... ഞങ്ങളുടെ ചിരി കണ്ട് ആദി ഒരു ബക്കറ്റ് നിറച്ചു വെള്ളമെടുത്തു ഞങ്ങളുടെ മുഖത്തെക്കൊഴിച്ചു. ഞാൻ ആൾറെഡി നനഞ്ഞത് കൊണ്ട് എനിക്ക് പ്രശ്നമില്ലായിരുന്നു. എന്നാൽ ബാക്കി മൂന്ന് പേരും കൂടി ഓയിലിൽ വീണ കടുകിനെ പോലെ ഉറഞ്ഞു തുള്ളി ആദിക്ക് നേരെ വെള്ളമൊഴിച്ചു. അവരുടെ രണ്ട് പേരുടെയും നടുക്ക് ക്ലോസെറ്റിലിരുന്നു ഞാൻ പല്ല് തേച്ചു. "ഒന്ന് നിന്നെ... " അടികൂടി ക്ഷീണിച്ചു റൂമിലേക്ക് ഇറങ്ങുന്ന അവരെ നോക്കി ഞാൻ വിളിച്ചു. "പല്ല് തേച്ചു കഴിഞ്ഞു ഇനി കുളിക്കുന്നത് വരെ നിങ്ങൾ അടികൂടോ... എനിക്ക് റിസ്‌ക്കെടുത്തു വെള്ളം ഒഴിക്കണ്ടല്ലോ... "

"മര്യാദക്ക് കുളിച്ചിറങ്ങി വാടി ......മോളെ.. " തനു നല്ല പച്ച മലയാളം തന്നെ കാച്ചിയപ്പോൾ ഞാൻ നല്ല കുട്ടിയായി "ഇങ്ങനെ മലയാളത്തിൽ പറഞ്ഞൂടെ" എന്ന് പറഞ്ഞ് കൂകി വിളിക്കുന്ന ചെവിയെ ഒന്ന് കുലുക്കിയിട്ട് ഞാൻ വാതിലടച്ചു. രണ്ട് മിനിറ്റ് കൊണ്ട് കുളിച്ചു ഫ്രഷായി ഞാനിറങ്ങിയപ്പോൾ അവരെല്ലാരും ഒരുങ്ങി നിൽക്കുന്നത് കണ്ട് ഞാൻ അവരുടെ മൊഞ്ച് കണ്ട് വാ പൊളിച്ചു നിന്നു. വായിൽ ഈച്ച കയറിയാൽ പിന്നെ എനിക്കൊന്നും കഴിക്കാൻ പറ്റില്ല എന്നത് കൊണ്ട് വാ അടച്ച് വേഗമൊരുങ്ങി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ഹോസ്റ്റലിൽ നിന്നിറങ്ങി. "ഡി എന്തിനാ കറക്റ്റ് സമയത്ത് പോവുന്നെ.. ഒന്ന് ലേറ്റ് ആയി പോവാം.. എന്നാലെ ഒരെനർജി കിട്ടൂ... " ഞാൻ മനസ്സിൽ വിചാരിച്ച കാര്യം കിച്ചു പറയുന്നത് കേട്ട് ഞാനവളെ കെട്ടിപ്പിടിച്ചു എന്നിട്ട് ബാക്കിയുള്ളവരെ നോക്കി എങ്ങനെ അപ്പൊ മുങ്ങാല്ലെ എന്ന് പറഞ്ഞപ്പോൾ zuha ഡബിൾ ഓക്കേ എന്ന് പറഞ്ഞ് കൈ തരാൻ ഒരുങ്ങിയപ്പോൾ തനു ഇടയിൽ കയറി ചൂടായി. "ക്ലാസ്സ്‌ തുടങ്ങിയെയുള്ളൂ... അപ്പോഴേക്കും ഉഴപ്പാനാണല്ലെ പ്ലാൻ.. " "ഹാന്ന്... പഠിക്കണമെന്ന് ഒരു ചിന്തയുമില്ല" തെണ്ടി ആദി അവൾക്ക് സപ്പോർട്ട് ആയി പറഞ്ഞപ്പോൾ യോഗില്ലമ്മിണിയെ ആ പായ അങ്ങ് മടക്കി വെച്ചേക്ക് എന്ന രീതിയിൽ ഞാനും കിച്ചും zuha യും മുഖത്തോട് മുഖം നോക്കി ഒന്ന് നെടുവീർപ്പിട്ട് അവരുടെ കൂടെ ബസ് സ്റ്റാൻഡിലേക്ക് നടന്നു.

ബസിലെ തിരക്ക് കണ്ട് സ്റ്റെപ്പിൽ നിന്ന് തിരിച്ചിറങ്ങാം എന്ന് തോന്നിയെങ്കിലും കോളേജിൽ പോവാൻ വേറെ മാർഗ്ഗമില്ലാത്തോണ്ട് ബസിലേക്ക് കയറി. "ശ്വാസകോശം സ്പോഞ്ച് പോലെയാണ് മക്കളെ അത് കൊണ്ട് ഇത്തിരി സ്ഥലം തരൂ... ഓക്സിജൻ ശ്വസിക്കാനാ... " ഞാൻ പറയുന്നത് കേട്ട് കുട്ടികൾ കുറച്ച് നീങ്ങി നിന്നു. ഹല്ല പിന്നെ... എല്ലാരും കൂടി എന്നെ ഞെക്കി കൊന്നാലോ... അല്ലേൽ തന്നെ ഒരു സ്വപ്നം കാരണം ജീവിതം കോഞ്ഞാട്ടയായിരിക്കാണ്. അങ്ങനെ ഞെങ്ങിയും ഞെരുങ്ങിയും എങ്ങനെയൊക്കെയോ കോളേജ് സ്റ്റോപ്പിൽ ഇറങ്ങി. "എന്റമ്മോ... ഇപ്പോഴാണ് സമാധാനമായത്.. ഇനിയെന്നും ഈ ബസിൽ വന്നാൽ കോളേജ് അവസാനിക്കുമ്പോൾ നമ്മൾ ബാക്കി കാണോ ഹെന്തൊ... " തട്ടം ഒന്നും കൂടി ശെരിയാക്കി ആദി പറഞ്ഞപ്പോൾ ശെരിയാ എന്ന രീതിയിൽ ഞങ്ങൾ തല തലയാട്ടി. കളിയും ചിരിയുമായി ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ വിരലിലെണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ... ഞാനും കിച്ചും zuha യും കൂടി ആദിയെയും തനുനേയും നോക്കി ചോര കുടിച്ചപ്പോൾ "ഞങ്ങളോട് ഒന്നും തോന്നല്ലെടാ... " എന്ന് പറഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിലേക്ക് ഞങ്ങളെ അന്ന് റാഗിങ്ങിൽ നിന്ന് രക്ഷിച്ച ഹാഷിമും ഗാങ്ങും ഞങ്ങളുടെ അടുത്തേക്ക് വന്നു.

(Zuha) അപ്പോഴേ ഇവരോട് പറഞ്ഞതാ ഇന്ന് ക്ലാസിൽ കയറേണ്ട മുങ്ങാം എന്ന് ഇൗ തനുവും ആദിയും ഒന്നിനും സമ്മതിക്കില്ല... എന്നൊക്കെ മ്മള് മനസ്സിൽ അവരെ പറഞ്ഞ് കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു മ്മളെ ഹീറോസ് ന്റെ എൻട്രി..... എന്താ പറയാ...... എന്തൊരു മൊഞ്ജൻ മാർ മ്മളങ്ങനെ അവരെ വായും നോക്കി നിൽക്കുമ്പോൾ ആണ് ആരോ പിന്നിൽ നിന്നും നുള്ളുന്നത് അനുഭവപ്പെട്ടത്.... "എന്താ ടീ കോപ്പെ...." "വല്ലതും കേൾക്കുന്നുണ്ടോ.... അവരെ നോക്കി ചോര കുടിച്ചത് മതി" (ഡോറ മോൾ) സമ്മതിക്കൂല്ല..... സ്വസ്ഥമായി വായ് നോക്കുന്ന എന്നെ ശ്രദ്ധ കളഞ്ഞിട്ട് തെണ്ടി..... "അപ്പോ എങ്ങനെയാ...... ഞങ്ങളുടെ കൂടെ time spend ചെയ്ത് കൂടെ" എന്നും പറഞ്ഞ് അവർ ഞങ്ങളെ നോക്കിയതും ഡോറ മോൾ ആ എന്ന് പറയാൻ വായ തുറന്നതും കിച്ചു അവൾക്ക് പിന്നിൽ നിന്ന് ഒരു ചവിട്ട് കൊടുത്തു... "അത് പിന്നെ.......... ഞങ്ങൾക്ക് ക്ലാസിൽ കയറണം...." (തനു) "അത് തന്നെ ഇന്ന് ക്ലാസിൽ കയറിയില്ല എങ്കിൽ മിസ്സ് ചീത്ത പറയും" (തനുവിന് സപ്പോർട്ട് ആയി ആദിയും കിചുവും ഡോറ മോളും) പിന്നെ ഞാൻ എന്തിനാ ഇവിടെ നോക്കി നിക്കണെ ഞാനും അവരുടെ കൂടെക്കൂടി...

"അതിന് ഇന്ന് ഉച്ചക്ക് ക്ലാസ്സ് വിടും ആ സമയത്ത് വന്നാ മതി എന്നും പറഞ്ഞ് അവർ ഞങ്ങളെ ഇടക്കിടക്ക് നോക്കി കൊണ്ട് പോയി... ഞങൾ ഒക്കെ അത്യാവശ്യം വായ് നോക്കുമെങ്കിലും പ്രണയം എന്നുള്ള വിഷയം ഞങ്ങൾക്ക് ഇഷ്ട്ടം അല്ല.... അങ്ങനെ അവരെ മൈൻഡ് ചെയ്യാതെ ഞങൾ ക്ലാസിലേക്ക് വിട്ടു.... ക്ലാസിലെ ബാക്കി ഉള്ള ആൾക്കാരെ ഒക്കെ പരമാവധി വെറുപ്പിച്ചും ടീച്ചേഴ്സ് ന്റെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിയും ഞങൾ TASKZ നേ എല്ലാവരും അറിഞ്ഞു.... ക്ലാസ് ഒക്കെ കഴിഞ്ഞ് ഞങൾ ഉച്ചക്ക് മെല്ലെ എവിടെ എങ്കിലും പോവാം എന്ന് കരുതി നടന്നു.. അതേ സമയം ഒരുത്തൻ തനുവിന്റെയും വേറൊരാൾ ആദിയുടെയും വായ പൊത്തി പിടിച്ച് ഞങ്ങളുടെ മുമ്പിലേക്ക് വന്ന് നിന്നതും ഒരു കത്തി എടുത്ത് അവരുടെ കഴുത്തിലേക്ക് അടുപ്പിച്ചു.....

"അനങ്ങി പോവരുത് ഒന്നും... കോളേജിൽ വന്ന ആദ്യ ദിവസം തന്നെ പൊന്ന് മക്കൾ ശോ കാണിക്കാൻ വിജാരിച്ച് അല്ലേ.... വെറുതെ വിടില്ല ഒന്നിനെയും " അവർ അങ്ങനെ പറഞ്ഞതും ഞാനും ഡോറ മോളും കിച്ചുവും ഒന്ന് ഭയന്നു എങ്കിലും അവരെ അവിടെ പേടിച്ച് നിൽക്കാൻ ഞങൾ സമ്മതിച്ചില്ല ഞങൾ മെല്ലെ കയ്യിലുണ്ടായിരുന്ന പെൻ എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു.... അത് കൃത്യം അവന്റെ കണ്ണിന്റെ ഭാഗത്ത് പോയി കൊണ്ടു... അവർ ഒന്ന് കുതറിയപ്പോൾ തനുവും ആദിയും ഓടി വന്ന് ഞങ്ങളുടെ അടുത്ത് നിന്നു... "ഹഹഹ............ കൊള്ളാം ......... ഇഷ്ട്ടം ആയി.......... കൊള്ളാലോ മൊഞ്ചത്തി മാർ............ അഞ്ചും നല്ല ഫിഗർ ആണല്ലോ....... ഹഹഹ.......... ഇവിടെ വന്നെ അഞ്ചാളും......... .ഹഹഹ" എന്നും പറഞ്ഞ് ചിരിച്ച് കൊണ്ട് കോളേജിൽ വന്ന ഉടനെ ഞങൾ വഴക്കിട്ട അവന്മാർ ഞങ്ങളുടെ ചുറ്റും കൂടി നിന്നു..... ഒരു തരം മദ്യത്തിന്റെ സ്മെൽ ഒക്കെ വന്നിട്ട് ഞങ്ങൾക്ക് ഛർദ്ദിക്കാൻ ഒക്കെ തോന്നുന്നു..... "Zuha....... അയ്യേ എനിക്ക് ഛർദ്ദിക്കാൻ വരുന്നു...... ബ്ലാ............."

എന്നും പറഞ്ഞ് ഡോറ മോൾ വായ പൊത്തി പിടിച്ചു... അവരുടെ പിടിയിൽ നിന്നും ഞങ്ങൾക്ക് ആണെങ്കിൽ ഊരാനും പറ്റുന്നില്ല... പടച്ചോനെ വിളിച്ച് മ്മള് പറ്റുന്ന പോലെ എതിർത്തു നിന്നു പെട്ടെന്ന് അവരൊക്കെ ചവിട്ട് ഏറ്റ്‌ മുമ്പിലേക്ക് തെറിച്ചു വീണു.... പിന്നീട് അവിടെ അടിപിടി ആയിരുന്നു... ഞങൾ അവിടെ നിന്നിട്ട് അങ്ങനെ കൊടുക്ക് ഇങ്ങനെ കൊടുക്ക് എന്നൊക്കെ പറഞ്ഞിട്ട് അവരെ പ്രോത്സാഹിപ്പിച്ചു.... അവരുടെ ടീമിലെ പെണ്ണുങ്ങളും ഹാഷി കാക്കുവിൻെറ ടീമിലെ ഇത്തമാരും പരസ്പരം വഴക്ക് കൂടുന്നുണ്ട് പെട്ടെന്ന് എന്തോ വെളിവു വന്ന പോലെ ബാക്കി നാലിനെയും വിളിച്ച് കൊണ്ട് ഞങൾ റൂമിലേക്ക് പോയി ഫ്രഷ് ആയി ബാൽക്കണി യിലേക്ക് പോയി ഇരുന്നു.... നല്ല വിശാലമായ റൂം ആണ് ഞങ്ങളുടേത് അത് കൊണ്ട് തന്നെ നല്ല സ്ഥലങ്ങളും ഉണ്ട്...... പെട്ടെന്ന് ബെഡിൽ ഫോൺ നോക്കി ഇരിക്കുക ആയിരുന്ന ആദിയുടെ അലർച്ച കേട്ട് ഞങൾ അങ്ങോട്ടേക്ക് പോയി...... "ആ..............................." ആദി വീണ്ടും അലറാൻ തുടങ്ങി...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story