NIGHTMARE IN HOSTEL: ഭാഗം 31

NIGHTMARE IN HOSTEL

രചന: TASKvZ

【ആദി】 തനു ഞങ്ങളെയെല്ലാം കേട്ട് അഴിച്ചു ഞങ്ങളോട് അവിടെ നിന്ന് പോവാൻ പറഞ്ഞതും ഞങ്ങൾ അവളെയും ഞങ്ങളെ കൂടെ പോരാൻ പറഞ്ഞപ്പോൾ ഞങ്ങളോട് ചൂടായി കൊണ്ട് തനു ഓടി രക്ഷപ്പെടാൻ പറഞ്ഞു.... അപ്പോ എനിക്ക് തോന്നി ഞങ്ങളിൽ ഒരാളെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ ഒരു പക്ഷെ ബാക്കി ഉള്ളവരെയും രക്ഷിക്കാൻ പറ്റുo.... അത് കൊണ്ട് തന്നെ ഞാൻ വേഗം അവരെയും കൊണ്ട് ഓടി......... . ഡോറ ആയിരുന്നു മുന്നിൽ ഓടിയിരുന്നത്...പെട്ടന്നാണ് അവൾ ആ എന്നാലറിയെ എന്താണെന്ന് നോക്കിയപ്പോൾ ഏതോ ഒരു പെണ്ണുണ്ട് ഡോറയുടെ കയ്യിൽ കത്തി കൊണ്ട് വരഞ്ഞിരിക്കുന്നു.... ആ പെണ്ണിന്റെ മുഖം വ്യക്തമല്ല...ഞങ്ങൾ ഡോറ എന്നു അലറി വിളിച്ചു അവളെ നേരെ ഓടിയതും പെട്ടന്ന് 5 പെണ്ണുങ്ങൾ ഞങ്ങളെ മുന്നിൽ വന്നു നിന്നു....ഞാൻ ഒന്ന് ബാക്കിലേക്ക് തനുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഞങ്ങളെ അടുത്തേക്ക് വരുന്നതാണ് കണ്ടത്....പെട്ടന്ന് അതിലൊരു പെണ്ണ് പോയി അവളെ തലക്കടിച്ചു....

അപ്പോള് തന്നെ അവൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു.... ആ പെണ്ണുങ്ങൾ ഒക്കെ മാസ്‌ക്ക് ഇട്ടിട്ടുണ്ടായിരുന്നു....അവർ ഞങ്ങളോട് അവിടെ ഇരിക്കാൻ പറഞ്ഞതും ഞങ്ങൾ വേറെ നിവർത്തി ഇല്ലാതെ അവിടെ ഇരുന്നു...അപ്പോ തന്നെ അവർ ഞങ്ങളെ കഴുത്തിലേക്ക് കത്തി വെച്ചു....ഞാൻ പേടിച്ചു ഉമിനീർ ഇറക്കി കണ്ണും അടച്ചു ഇരുന്നു.... എന്താ ചെയ്യണ്ടേ എന്നെനിക്ക് ഒരു പിടുത്താവുമില്ല.....എങ്ങനെയെങ്കിലും രക്ഷപെട്ടെ പറ്റു.... ഞാൻ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് പെട്ടന്ന് അവരെ 5 പേരുടെയും ഫോൺ ഒരുമിച്ചു റിങ് ചെയ്തത്....ഒരു നിമിഷം അവർക്ക് നങ്ങളിലുള്ള ശ്രദ്ധ മാറിയതും ആ കത്തി ഞങ്ങളുടെ കഴുത്തിൽ നിന്ന് അവർ എടുത്തു....ആ സമയം മതിയായിരുന്നു എനിക്ക് ഞാൻ ഇരുന്നിടത്തു നിന്ന് എണീറ്റു എന്റെ കഴുത്തിൽ കത്തി വെച്ചിരുന്നവളെ ഒരൊറ്റ ചവിട്ടങ് കൊടുത്തു.....

അപ്പോ തന്നെ അവളെ കയ്യിലുള്ള കത്തിയും ഫോണും തെറിച്ചു വീണു.... ബാക്കി ഉള്ളവരൊക്കെ അവിടെ നിന്ന് ഒഴിഞ്ഞു മാറി....തനുവിന് ഇപ്പോഴും ബോധം വന്നിട്ടില്ല.... എന്റെ അടുത്തു നിന്ന് ചവിട്ട് കിട്ടിയവൾ ടി എന്നലറി എന്ടെ നേരെ വന്നതും അവിടെ കണ്ട ഒരു മരകഷ്ണം എടുത്തു അവളെ തലയിലേക്ക് അടിച്ചു... അപ്പോഴേക്ക് കിച്ചുവും വേറൊരു മര കഷ്‌ണമെടുത്തു അടിക്കാൻ തുടങ്ങി....അവരെ 5 പേരെയും അടിച്ചു എന്റെ taskz നെ നോക്കിയപ്പോൾ ഡോറ കയ്യിൽ അമർത്തി നിൽക്കുന്നതാണ് കണ്ടത്.... ഞാൻ വേഗം പോയി തനുവിനെ വിളിച്ചു...ഒന്ന് നിരങ്ങി കൊണ്ട് അവൾ കണ്ണ് തുറന്നു....വേഗം അവളെ എഴുന്നേൽപ്പിച്ചു കയ്യിൽ പൊതി പിടിച്ചു നിൽക്കുന്ന ഡോറയേയും വലിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി ഓടി.... ~~~~~~ 【റിയാസ്】 ഹാശിടെ ഫോണിലേക്ക് അവന്ടെ പെണ്ണ് വിളിച്ചതും ഞങ്ങളെല്ലാവരും ആകാംഷയോടെ അവർ എവിടെയെന്ന് ചോദിച്ചതും പെട്ടന്ന് അവരെ അലർച്ച ആണ് കേട്ടത്....

പിന്നീട് അവിടെ നിന്ന് ആദിയുടെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്....എന്താ സംഭവിക്കുന്നത് എന്ന് മാത്രം ഞങ്ങൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല........ പെട്ടന്ന് ഞങ്ങളെ അടുത്തു നിന്ന ഫവാസ് പോവാൻ തുനിഞ്ഞതും ഞങ്ങൾ അവനെ അവിടെ പിടിച്ചു വച്ചു.... ഞാൻ വേഗം അവരെ ലൊക്കേഷൻ നോക്കാൻ പറഞ്ഞു....അത് പ്രകാരം നൗസി ആർക്കോ വിളിച്ചു തനുവിന്ടെ നമ്പർ കൊടുത്തു.... അവർ ഞങ്ങൾക്ക് ലൊക്കേഷൻ പറഞ്ഞു തന്നതും വേഗം ഞങ്ങൾ അവർ പറഞ്ഞ സ്ഥലത്തേക്ക് വിട്ടു....ഫവാസിന്ടെ ഫോൺ അവന്ടെ കയ്യിൽ നിന്ന് വാങ്ങിച്ചു അവനെ ഒരു റൂമിൽ കുറ്റി ഇട്ടു....എനിക്ക് അവനെ തീരെ വിശ്വാസം പോര.... ഒരു പക്ഷെ അവനാവും ഇതിന്റെയൊക്കെ പിന്നിൽ..... ~~~~~~ എന്നാൽ റിയാസ് അവനെ അടച്ചിട്ട മുറി Taskz ന്റെ ആയിരുന്നു...ആ റൂമിൽ ഫവാസിനെ കൂടെ ഫാർഷീന അവളും ഉണ്ടായിരുന്നു.... ""ശേ....അവളുമാർ രക്ഷപ്പെട്ടാൽ പിന്നെ ഇത് വരെ മൂടി വെച്ച സത്യങ്ങൾ ഒക്കെ വെളിച്ചത്ത് ആവും....കാരണം ആ തനു അവൾ അവനെ കണ്ടിട്ടുണ്ട്....ഫർഷീന അവളെ കൊലക്കേസ് ആവും പുറത്തു ചാടാ....

എങ്ങനെയെങ്കിലും അവളുമാരെ പിടി കൂടണം പക്ഷെ എങ്ങനെ....അറിയുന്നില്ലല്ലോ....ആ റിയാസ് അവൻ എന്നെ ഇവിടെ പൂട്ടി ഇട്ടിരിക്കല്ലേ...ഫോൺ പോലും കയ്യിൽ ഇല്ല ......" എന്നും പറഞ്ഞു അലറി കൊണ്ട് ദേഷ്യത്തിൽ ഫവാസ് ഡോറിൽ ചവിട്ടി ... എന്നാൽ ഫാർഷീന ഇതെല്ലാം കേട്ടു സ്തംഭിച്ചു നില്കുവായിരുന്നു....എന്ത് കൊണ്ടാവും ഫാർഷീന കൊലക്കേസ് വീണ്ടും പുറത്തു വരുന്നതിനെ ഇവൻ ഭയക്കുന്നത്....അത് മാത്രമായിരുന്നു ഫർഷീനയുടെ സംശയം.... ആ സമയം തന്റെ എതിരാളികൾ ആയ taskz ഉം പിന്നെ ആ ഹാഷിയെയും ടീമിനെയും കുറിച്ചു അവളൊന്നു ആലോജിക്കെ കൂടി ചെയ്തിരുന്നില്ല....... ~~~~~~ [ കിച്ചു ] ആദി അവരെയെല്ലാം അടിക്കുന്നത് കണ്ടു ആദ്യം ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഞാനും അവളെ പോലെ അവരെ അടിച്ചു ഞങ്ങൾ അവിടെ നിന്ന് ഓടി.... പുറത്തേക്ക് കിടന്നപ്പോഴാണ് ഒരു കാട്ടിൽ സ്ഥലതാണെന്നു മനസിലായത്....അതുമല്ല ഇപ്പോള് പകൽ ആയെന്നും മനസിലായി...അപ്പോൾ ഇന്നലെ രാത്രി മുതൽ ഞങ്ങളിവിടെ ആയിരുന്നോ??....

ഇതും ചിന്തിച്ചു നിൽക്കുമ്പോഴാണ് ആദി വാ പോകാം എന്ന് പറഞ്ഞത്..... ഞങ്ങൾ ആ കാട്ടിലൂടെ എങ്ങോട്ടന്നില്ലാതെ ഓടി........ പെട്ടന്ന് ഞാൻ ഒരു വള്ളിയിൽ തട്ടി തടഞ്ഞു വീണതും ആദി വന്നെന്നെ വേഗം എണീപ്പിച്ചു....വീണ വീഴ്ചയിൽ എന്റെ കാലിൽ മുറിവ് ആയത് കൊണ്ട് തന്നെ എനിക്ക് ഓടാൻ സാധിക്കുന്നുണ്ടായിരുന്നില്ല....മുറിവിൽ നിന്ന് നന്നായി ബ്ലഡും വരുന്നുണ്ടായിരുന്നു.... അത് മാത്രമല്ല നല്ല ദാഹവും.... ആദി അവരോട് നിങ്ങൾ പെട്ടന്ന് പോ ഞാൻ കിച്ചുവിനെയും കൊണ്ട് വരാമെന്ന് പറഞ്ഞു അവരെ ഉന്തി തള്ളി വിട്ടു എന്നെയും താങ്ങി കൊണ്ട് അവൾ പറ്റാവുന്ന സ്പീഡിൽ പോവുന്നുണ്ടായിരുന്നു.... ~~~~~~ 【ആദി】 കിച്ചുവിനെയും താങ്ങി കൊണ്ട് ഞാൻ പോവുമ്പോഴാണ് പെട്ടന്ന് ഒരു കുഴിയിലേക്ക് ഞാൻ വീണത്....കിച്ചു എന്റെ സൈഡിൽ ആയിരുന്നത് കൊണ്ട് അവൾ വീണില്ല....ഞാൻ ആ കുഴിയിൽ നിന്ന് കേറാൻ നോക്കുന്നുണ്ടെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.... ആ കുഴിക്ക് അത്യാവശ്യം ആഴം ഉണ്ടായിരുന്നു.... കിച്ചു കരഞ്ഞു കൊണ്ട് എന്ടെ പേര് വിളിക്കുന്നുണ്ട്....

എനിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു.... "കിച്ചു...വേഗം അവിടെ വല്ല വള്ളിയും ഉണ്ടോ നോക്ക്...എന്നിട്ട് അതെനിക്ക് ഇതിലേക്ക് ഇട്ടു താ....." ഞാനത് പറഞ്ഞതും കിച്ചു വേഗം കുഴിയുടെ അവിടെ നിന്ന് എണീറ്റു.... ആദി പറഞ്ഞ പോലെ കിച്ചു അവിടെയെല്ലാം വള്ളി നോക്കിക്കൊണ്ടിരുന്നു.... പെട്ടന്ന് ഒരു വള്ളി കിച്ചുവിന്ടെ കണ്ണിൽ ഉണ്ടാക്കിയതും അവൾ വേഗം അതെടുത്തു കൊണ്ട് ആ കുഴിയുടെ അവിടേക്ക് വന്നു ആദിക്ക് ഇട്ടു കൊടുത്തു.... ____ എനിക്ക് ആ കുഴിയിൽ നിന്ന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു...അതുമല്ല എന്റെ കയ്യിലും കാലിലുമൊക്കെ മുറിവും ഉണ്ട്...നന്നായി ബ്ലഡ് പ പോവുന്നുണ്ട്....ആകെ തല കറങ്ങുന്ന പേ....പെട്ടന്ന് കിച്ചു ഒരു വള്ളി ഇട്ടു തന്നതും ഞാൻ അതിൽ പിടിച്ചു കയറാൻ തുടങ്ങി....ഒരു വിധം പുറത്തേക്ക് എത്തിയതും പെട്ടന്ന് ആ വള്ളി പൊട്ടി പോയി.... ""ആ.....""" വീണവീഴ്ചയിൽ എന്റെ കയ്യും കാലും അവിടെ ഉരസി തൊലി പോയി.... കിച്ചു കരഞ്ഞു കൊണ്ട് എന്നെ വീണ്ടും വിളിച്ചതും ഞാൻ അവളോട് അവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു....

"കിച്ചു നിന്ടെ ഷാളിൽ ഒരു വള്ളി കെട്ടി ഇട്...." ഞാൻ പറഞ്ഞ പ്രകാരം അവൾ അവളെ ഷാളിൽ ഒരു വള്ളി കെട്ടി ഇട്ടതും ഞാൻ അതിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് കയറി....കുഴിയിൽ നിന്ന് പുറത്തെത്തിയതും എനിക്ക് നന്നായി ദഹിക്കാനും ശ്വാസം മുട്ടാനും തുടങ്ങി.... ഞാൻ നന്നായി ശ്വാസം എടുത്തു വിട്ടുകൊണ്ടിരുന്നു.... "ആദി കുഴപ്പമില്ലല്ലോ...." "ഇ....ഇല്ല....വാ നമുക്കിവിടെ നിന്ന് പോവാം... സമയമില്ല എത്രയും പെട്ടന്ന് രക്ഷപ്പെടണം...." അതും പറഞ്ഞു ഞങ്ങൾ പരസ്പരം കൈ കോർത്തു പിടിച്ചു ഉള്ള ശക്തി മുഴുവൻ എടുത്തു കൊണ്ട് ആ കാട്ടിലൂടെ ഓടി.... ~~~~~ ഇതേസമയം മറ്റു മൂന്നു പേരും അവരെ അടുത്തു നിന്ന് ഒരുപാട് ദൂരേക്ക് എത്തിയിരുന്നു.... "Zoo... ആദി കിച്ചു അവർ എവിടെ ആവും....'" ഡോറ "അവർ വരുന്നുണ്ടാവും....ആദി നമ്മളോട് പോവാൻ അല്ലെ പറഞ്ഞേ...വാ നമുക്ക് വേഗം പോകാം എന്നിട്ട് ഈ കാട്ടിൽ നിന്ന് പുറത്തു കടക്കാൻ നോക്കാം...." തനു തനു പറഞ്ഞ പ്രകാരം അവർ ആ കാട്ടിലൂടെ ഓടി കൊണ്ടിരുന്നു..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°•°°•°

(Thanu) ഞങ്ങൾ ഓടി ഓടി മുമ്പിൽ എത്തിയതും പെട്ടെന്ന് ഒരു omni വന്ന് നമ്മുടെ മുമ്പിൽ നിർത്തി വീണ്ടും ഞങ്ങളെ അഞ്ചിനേയും കൊണ്ട് പോയി....ഒരുപാട് ശ്രമിച്ചെങ്കിലും ശ്രമം ഒക്കെ പാഴായി പോയി..... കത്തി കൊണ്ടുള്ള വരയും മുറിവും ഒക്കെ ആയിട്ട് ആകെ ക്ഷീണിച്ചിരുന്നു.... വീണ്ടും അവർ ഒരു സ്ഥലത്ത് ഞങ്ങളെ ഇറക്കിയതും ഞങ്ങൾ അതി സാഹസികമായി രക്ഷപ്പെടാൻ നോക്കി...... രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിൽ പെട്ടെന്ന് ഒരുത്തി വന്ന് എന്റെ വായ അമർത്തിയതും ശ്വാസം കിട്ടാതെ ഞാൻ ഒന്ന് ഉയർന്നു പൊങ്ങി..... "എന്റെ ഹാശിയെ മയക്കി എടുത്ത നീ ഇനി ജീവനോടെ വേണ്ടെടി " എന്നും പറഞ്ഞു അവൾ വീണ്ടും അമർത്തിയതും ഞാൻ അവളെ കൈ പിടിച്ചു തിരിച്ചു.... (ഇതേ സമയം ) (ഫവാസ് ) ഇതിന് പിന്നിൽ ഞാൻ ആയിരുന്നുവെന്ന് ഇവർ അറിയോ...... എങ്ങനെ എങ്കിലും ഇവിടെ നിന്നു രക്ഷപ്പെടണം..... ആ വഹീദിനെ കൊണ്ടാണ് ഇവൻ ഇതെവിടെ പോയി ഇത്രയും സമയം ആയിട്ടും വിളിച്ചില്ലല്ലോ.... Bloody......... ഉഫ്ഫ്....... കള്ള.....മോൻ ഏൽപ്പിച്ചത് ഒന്നും ചെയ്യുകയും ഇല്ല.... പെട്ടെന്ന് ആരോ വന്ന് വാതിൽ തട്ടിയതും ഞാൻ അവിടേക്ക് ഓടി.... അപ്പോഴേക്ക് വാതിൽ തുറന്ന് അവൻ വന്നിരുന്നു..... "അല്ല വഹീദേ........ അവരുടെ കൂടെ ആരാ ഉള്ളത് നീ എന്താ ഇങ്ങനെ പേടിച്ചിരിക്കുന്നത്.........."

എന്നും പറഞ്ഞു മ്മൾ അവനെ കലിപ്പിൽ നോക്കിയതും അവൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കൊണ്ട് പറയുന്ന കാര്യം കേട്ട് എന്റെ പ്ലാൻ നഷ്ട്ടപെട്ട ദേഷ്യത്തിൽ അവിടെ ഇരുന്നു..... "ഞാൻ........ അവിടെ എത്തുമ്പോഴേക്കും thanu മാത്രം പുറത്തേക്ക് വന്നു.... അവൾ തിരിഞ്ഞ. സമയം നോക്കി അവളെ മയക്കാൻ നിന്നതും വേറെ ആരൊക്കെയോ വന്ന് അവളെ എടുത്ത് കൊണ്ട് പോയി.... ആ സമയം തന്നെ എന്നെയും അവർ മയക്കി..... ആരാണെന്ന് അറിയില്ല......" "നിന്നെയൊക്കെ ഏൽപ്പിച്ച എന്നെ വേണം തല്ലാൻ..... അവർക്ക് ഇവിടെ ആരാ നമ്മളെ കൂടാതെ ശത്രുക്കൾ....... ഇല്ലെങ്കിൽ പിന്നെ നമുക്ക് മുന്നേ അവള്മാരെ പൊക്കാൻ വന്നവർ ആകും..... ഇനി ആരായാലും ഇവറ്റകൾ എന്റെ കയ്യിൽ അമർന്നിട്ടെ ഏത് പുന്നാര മോന്റെയും മുമ്പിൽ കിടക്കു......" •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Dora) കള്ള നാ@&%$#@$ മക്കൾ... എന്റെ കൈ പോയി.... ഇനി എങ്ങനെ ഞാൻ വല്ലതും തിന്നും.... എനിക്കറിഞ്ഞൂടാ.... എല്ലാവർക്കും രക്ഷപ്പെടുന്ന കാര്യമാണ് പറയാനുള്ളതെങ്കിലും എനിക്ക് ഫുഡ്‌ കഴിക്കാൻ ഇനി കുറച്ച് നാൾ കൈ യൂസ് ചെയ്യാൻ പറ്റാത്തതിന്റെ സങ്കടമാണ്... സാരല്ല എന്റെ taskz എനിക്ക് വാരി തരൂലോ....

അതൊക്കെ ഓർത്ത് എനിക്ക് ആശ്വാസം തോന്നി... ഓടുന്നതിനിടയിൽ പെട്ടെന്നാണ് എനിക്ക് ചോക്ലേറ്റ് നഷ്ട്ടപ്പെട്ട കാര്യം ഓർമ്മ വന്നത്... "കിച്ചു... നിൽക്ക്... എന്റെ മിട്ടായി കാണ്മാനില്ല..... അതെവിടെയോ വീണു... " ഞാൻ കിച്ചൂന്റെ കൈ പിടിച്ച് നിർത്തി പറഞ്ഞു. "ദേ ഡോറ... ജീവൻ വേണെങ്കിൽ വരാൻ നോക്ക്.... ചോക്ലേറ്റ് നമുക്ക് ഇനിയും വാങ്ങാം.... ജീവൻ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടൂല " കിച്ചൂന് അതൊക്കെ പറയാം.... എനിക്ക് എന്റെ ജീവനെ പോലെ തന്നെയാണ് ചോക്ലേറ്റ്... എനിക്ക് കിട്ടിയേ തീരു... "ഞാനെങ്ങോട്ടുമില്ല... എനിക്കത് കിട്ടിയേ തീരു " അതും പറഞ്ഞ് ഞാൻ ഓടി വന്ന വഴിയേ പതിയെ ചോക്ലേറ്റ് തേടി നടന്നു. "ദേ പെണ്ണേ.... നീ വരുന്നുണ്ടോ...ഇല്ലേ.... പൊന്ന് ഡോറ നീ ഒന്ന് വരാൻ നോക്ക്.... കാല് പിടിക്കാം " Zuha എന്റെ കൈ പിടിച്ചു കൊണ്ട് പോവാൻ നോക്കിയപ്പോൾ ഞാൻ വരില്ലാന്ന് തീർത്തു പറഞ്ഞു. അതിനിടയിൽ ആദിയും തനുവും എന്നെ നോക്കി വാ എന്നൊക്കെ പറഞ്ഞെങ്കിലും എനിക്ക് ഷെബി തന്ന മിഠായി ആയത് കൊണ്ട് എനിക്കവരുടെ കൂടെ പോവാൻ തോന്നിയില്ല.

അപ്പോഴാണ് ഞങ്ങൾക്ക് മുന്നിലേക്ക് അഞ്ച് പെണ്ണുങ്ങൾ വന്നത്... അവർ വന്ന് ഞങ്ങളെ ബന്ദിയാക്കി തിരിച്ച് ആ റൂമിലേക്കു തന്നെ കൊണ്ട് പോയി... റൂമിലെത്തിയതും അവിടെ കിടക്കുന്ന ചോക്ലേറ്റ് കണ്ട് ഞാൻ തുള്ളി ചാടി... അതൊന്ന് എടുക്കാൻ തോന്നിയെങ്കിലും അവർ എന്റെ കൈകൾ കെട്ടി വെച്ചത് കൊണ്ട് കൈ ഒന്നനക്കാൻ പറ്റിയില്ല... അവർ നോട്ടം മാറ്റിയപ്പോൾ ഞാൻ മെല്ലെ കുനിഞ്ഞിരുന്ന് ചോക്ലേറ്റ് വാ കൊണ്ടെടുത്ത് അതിന്റെ കവർ സാഹസികമായി കളഞ്ഞ് ഞാൻ ചോക്ലേറ്റ് കഴിച്ചു. കുറച്ച് കഴിഞ്ഞവർ ഞങ്ങളെ അവിടെ നിന്ന് വണ്ടിയിൽ കയറ്റി വേറൊരു സഥലത്തേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോൾ ഞങ്ങളുടെ കെട്ടൊക്കെ അഴിച് അവർ ഞങ്ങളുടെ മുന്നിൽ കൈ കെട്ടി നിന്നു. അവരുടെ സംസാരത്തിൽ നിന്ന് ഞങ്ങൾക്കൊരു കാര്യം മനസിലായി... അവർ ഹാഷിം ആൻഡ് ടീമിനെ പ്രേമിക്കുന്ന ഒൺ സൈഡ് ലോവേസ് ആണെന്ന്. "നിങ്ങൾക് ഞങ്ങളെ ചെക്കന്മാരെ തന്നെ പ്രേമിക്കണം അല്ലേടി.... "

അതിൽ ആനയുടെ അത്രേം വണ്ണമുള്ള ഒരുത്തി അതും പറഞ്ഞ് തനുന്റെ തലയിൽ ഗൺ വെച്ചപ്പോൾ ഞാൻ മെല്ലെ പോക്കറ്റിലേക്ക് കൈ ഇട്ട് കിൻഡർ ജോയിൽ കിട്ടിയ അമ്പെടുത്ത് അവളുടെ കണ്ണിലേക്ക് അമ്പെയ്തു. കറക്റ്റ് കണ്ണിൽ കൊണ്ടതും അവൾ വേദന കൊണ്ട് പുളയുന്നത് കണ്ട് ബാക്കിയുള്ളവരുടെ ശ്രദ്ധ അവളിലേക്കായപ്പോൾ ഞങ്ങൾ അഞ്ച് പേരും ഓരോ ചെയർ എടുത്തവരുടെ തലക്കടിച്ച് വീഴ്ത്തി അവിടെ നിന്ന് ഓടി... എന്റെ കിൻഡർ ജോയ് കാരണമാണ് എല്ലാരും രക്ഷപെട്ടത്.. അത് കൊണ്ട് എങ്ങനെലും റൂമിലെത്തിയാൽ ഇവരുടെ കയ്യിൽ നിന്ന് കിൻഡർ ജോയ് ചോദിച്ചു വാങ്ങണം... എന്റെ ഒരു ടോയ് ആണെനിക്ക് നഷ്ട്ടപ്പെട്ടത്, അതിന്റെ വേദന മാറണമെങ്കിൽ എന്റെ കയ്യിൽ പുതിയൊരു ടോയ് കിട്ടിയേ തീരൂ. "അതിലൂടെ പോയാൽ നമുക്ക് എളുപ്പം രക്ഷപ്പെടാം " ഞാനവരോട് പറഞ്ഞപ്പോൾ അത് നിനക്കെങ്ങനെ അറിയാമെന്ന് അവർ ചോദിച്ചു. "എന്റെ മനസ് പറഞ്ഞതാ, ഈ സിനിമകളിലൊക്കെ കാണൂലെ കൂട്ടത്തിൽ ഇച്ചിരി ബുദ്ധിയുള്ള ആൾക്ക് നല്ലൊരു വഴി തോന്നും അതിലൂടെ പോവും ,

അത് പോലെ ഞാൻ പറഞ്ഞന്നെയുള്ളൂ, കൂട്ടത്തിൽ ഇച്ചിരി പക്വതയുള്ള കുട്ടി ഞാനാണല്ലോ" ഞാനത് പറഞ്ഞപ്പോൾ അവർ "എന്തോ എങ്ങനെ" എന്നൊക്കെ ചോദിച്ചെങ്കിലും ഞാൻ അതിനെ പറ്റി സാംസരിക്കാൻ നിൽക്കാതെ ഫോളോ മീ എന്ന് പറഞ്ഞ് ഞാൻ ഒരു വഴിയിലൂടെ ഓടി, അങ്ങനെ ഓടി കുറച്ച് കഴിഞ്ഞപ്പോൾ പിറകിലേക്ക് നോക്കിയപ്പോഴാണ് എന്റെ പിറകെ അവർ വന്നില്ല എന്ന തുണിയില്ലാത്ത സത്യം ഞാൻ മനസിലാക്കിയത്. പേടിച്ചു തിന്ന ചോക്കലേറ്റ് വരെ അലിഞ്ഞില്ലാതായത് പോലെ. എവിടെയോ പൂച്ചയുടെ ഗർജനം കൂടി കേട്ടപ്പോൾ ഞാൻ വന്ന വഴിയേ ഓടി,ഡോറ യെ തോല്പിക്കാനാവില്ല മക്കളെ. വാണം വിട്ട പോലെയുള്ള ഓട്ടം അവസാനിച്ചത് അവരുടെ അടുത്തേക്കെതത്തിയപ്പോഴാണ്, അവരൊക്കെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന സമയത്താണ് ഒരു ജിപ്സി വന്ന് നിന്നത്. അതിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട്‌ ഞാൻ ഓടി പോയി കെട്ടിപ്പിടിച്ചു. (ഷെബി) അവരെ അന്വേഷിച്ച് നാല് പാടും അലഞ്ഞ് തിരിഞ്ഞു അവസാനം ഒരു കാട്ടിൽ ഞങ്ങളെത്തി. കാട്ടിലൂടെ വണ്ടി പോവുന്ന സമയത്താണ് ഡോറയും ഫ്രണ്ട്സും നിൽക്കുന്നത് കണ്ടത്. ഞങ്ങൾ അഞ്ച് പേരും ജിപ്സിയിൽ നിന്നിറങ്ങി. എന്നെ കണ്ടതും ഡോറ മോൾ ഓടി വന്നു കെട്ടിപ്പിടിച്ചു.

ഇത്രയും സമയം അവളിലാണ്ട് ഞാനനുഭവിച്ച വേദനയൊക്കെ അവളുടെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞില്ലാതായി. അവളുടെ മുഖം കൈകളിലെടുത് ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി, അവളുടെ കയ്യിൽ എന്റെ കൈ കോർത്ത് വെക്കാൻ അവളുടെ കൈ പിടിച്ചപ്പോൾ അവൾ എരിവ് വലിച്ചത് കണ്ട് ഞാനവളുടെ കയ്യിലേക് നോക്കി. മുറിഞ്ഞ് ബ്ലഡ് ഒഴുകുന്ന അവളുടെ കൈ കണ്ട് ഞാൻ മെല്ലെ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു, എന്റെ ഷർട്ടിൽ നിന്നൊരു ഭാഗം കീറിയെടുത്ത് അവളുടെ കയ്യിലെ മുറിവ് ഞാൻ കെട്ടി,ഇത് ചെയ്തത് ആരാണെങ്കിലും അവരുടെ അവസാനം ഞങ്ങളുടെ കൈ കൊണ്ടാണ്, ഇവരോട് റൂമിൽ ചെന്ന് എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കണം.

ഞാൻ ഡോറയുടെ കയിലൊന്ന് അമർത്തി ചുംബിച്ച്‌ എണീറ്റ് നിന്ന് എൻ്റെ ഫ്രണ്ട്സിനെ നോക്കിയപ്പോൾ അവരൊക്കെ തൻ്റെ പെണ്ണിനെ കിട്ടിയ സന്തോഷത്തിൽ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടു. പെട്ടെന്നാണ് ഡോറ ആർത്ത് കരഞ്ഞത്, അവളുടെ കരച്ചിൽ കേട്ട് എന്റെ ഫ്രണ്ട്സും അവളുടെ ഫ്രണ്ട്സും ഞങ്ങളുടെ അടുത്തെക്ക് ഓടി വന്നു. "എന്താടാ എന്തിനാ കരായണെ...." ഞാൻ ഡോറയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. ഞങ്ങൾ എല്ലാവരും മാറി മാറി ചോദിച്ചിട്ടും ഡോറ മോൾ പറയുന്നതല്ലാതെ ഒന്നും വിട്ട് പറയുന്നു കൂടി ഇല്ല. അവസാനം ഞാനവളോട് വിശക്കുന്നുണ്ടോന്ന് ചോദിച്ചപ്പോൾ അവൾ കരച്ചിൽ നിർത്തി തലയാട്ടി... എന്നിട്ട് വീണ്ടും കരഞ്ഞു. അവളുടെ കരച്ചിൽ കണ്ട്‌ ഹാഷി ജിപ്സിയിലുണ്ടായിരുന്ന സ്നാക്ക്സ് എടുത്ത് കൊടുത്തപ്പോൾ അവളുടെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു. എല്ലാവരും ഒന്ന് ഒക്കെയായപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി ഹോട്ടലിലേക്ക് വിട്ടു....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story