NIGHTMARE IN HOSTEL: ഭാഗം 33

NIGHTMARE IN HOSTEL

രചന: TASKvZ

(Thanu) അങ്ങനെ ഫുൾ മൊഞ്ചായിട്ട് ഞങ്ങൾ അഞ്ചും ഇറങ്ങി..... അവർ ബോയ്സ് ഗ്യാങ്ങിനോട് പറഞ്ഞിട്ടില്ല അവരോട് പറഞ്ഞാൽ. സ്വസ്ഥം ആയിട്ട് വായി നോക്കാൻ പറ്റില്ലന്നെ..... എനിക്കല്ല TASKZ നു ഞാൻ അങ്ങനെ ഒന്നും ചെയ്യൂല്ല...... അങ്ങനെ മാളിൽ എത്തിയതും ബാക്കി നാല് തെണ്ടികളും സ്പീഡിൽ നടക്കുന്നുണ്ട് ഞാൻ എന്ന മനുഷ്യൻ ഉണ്ടോന്ന് വരെ നോക്കുന്നില്ല..... പെട്ടെന്ന് മ്മൾ ചെരുപ്പ് വഴുതി വീഴാൻ ആഞ്ഞതും ഏതോ ഒരു പരട്ട കൈകൾ എന്നെ ചേർത്ത് പിടിച്ചു.... കുറെ സമയം കഴിഞ്ഞിട്ടും മ്മളെ പിടിച്ച കൈകൾക്ക് വിടാൻ ഉദ്ദേശം ഇല്ലെന്ന് കണ്ടതും ഞാൻ കണ്ണ് തുറന്ന് നോക്കി...... പടച്ചോനെ എന്റെ കിളികൾ........ ഇവനെങ്ങനെ ഇവിടെ എത്തി..... ആ തെണ്ടികൾ വിളിച്ചു പറഞ്ഞു എനിക്ക് മനപ്പൂർവ്വം പണിതത് ആവും അവർക്ക് സിംഗിൾ ആയി നടക്കാൻ..... എന്തേ നോക്കുന്നെ ...... കൂടുതൽ നോക്കണ്ട അവൻ തന്നെ മ്മളെ പുന്നാര ലിവർ ഹാശി..... "Thanu...... നീ എന്താ ഇവിടെ ഒറ്റക്കെ ഉള്ളു.... എന്തേ വരുന്ന വിവരം പറയാഞ്ഞേ.... എന്നാൽ എന്നോട് കൂടി പറഞ്ഞൂടാർന്നോ...." (ഹാശി)

"ഒന്ന് നിർത്തി നിർത്തി ചോദിക്കെന്റെ ഹാശി ഇല്ലേൽ എന്റെ കഴുത്തിൽ മഹർ ചാർത്താൻ നിന്റെ ശരീരത്തിൽ റൂഹ് ഇണ്ടാവൂല്ല..... " ഞാൻ ഇതിപ്പോ എന്താ പറഞ്ഞതെന്ന ഭാവത്തിൽ നോക്കുന്നുണ്ട് അല്ല പിന്നെ ഇവനോട് ആരാ കറക്ട് ഇവിടെ തന്നെ വരാൻ പറഞ്ഞത്.... പടച്ചോനെ ചുറ്റിലും എത്ര എത്ര മൊഞ്ചന്മാർ...... "നീ എന്താടി ഒന്നും മിണ്ടാതെ..... ഞാൻ ചോദിച്ചതിന് ഉത്തരം താ..... നീ എന്താ ഒറ്റക്ക് ഇപ്പൊ ഞാൻ പിടിച്ചില്ലേൽ കാണായിരുന്നു നിന്റെ ഈ സുന്ദരമായ മുഖം ചീഞ്ഞ തക്കാളി പോലെ ആവുന്നത്....." എന്നും പറഞ്ഞു ചെക്കൻ മ്മളെ അരയിലെ പിടുത്തം മുറുക്കിയതും അവന്റെ മുഖം എന്നിലേക്ക് അടുപ്പിച്ചതും "ഓഹ് മൈ പടച്ചോനെ എന്നെ രക്ഷിക്കണേ " എന്നും പറഞ്ഞു ഞാൻ ഓനെ തള്ളി പിന്നിലേക്ക് നീങ്ങി നിന്നു..... വെറുതെ നാട്ടാർക്ക് എന്തിനാ സീൻ ഫ്രീ ആയി കൊടുക്കുന്നെ.... "അതേയ്...... ഞാൻ ഒറ്റക്കല്ല അവരും ഉണ്ട് കൂടെ അവരാണെങ്കിൽ എന്നെ നോക്കാതെ ഒരേ നടത്തം.... ഞങ്ങൾ വെറുതെ ഒരു ഷോപ്പിംഗിന് ഇറങ്ങിയതാ..... നിങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു അതാ...." ഒരു ഇളി പാസാക്കി ഞാൻ അവനോട് പറഞ്ഞു... •°•°•°•°•°•°•°•°•°°°•°•°•°•°•°•°•°°•°•°•°•°•°•°•°•°•°•°•°•°• (ഹാശി )

അടുത്താഴ്ച മ്മളെ പെണ്ണിന്റെ bday ആണ്.... അത് അവളുടെ TASKZ ആണ് പറഞ്ഞത് .. ഈ ബോധം ഇല്ലാത്തതിന് അതൊക്കെ എവിടെ ഓർമ ഉണ്ടാവാൻ..... അതിന് വേണ്ടി ഇവിടേക്ക് വെറുതെ ഒന്ന് ഒരു ഹാൾ ബുക്ക് ചെയ്യാൻ ഒക്കെ വന്നതായിരുന്നു.... അപ്പോഴേക്കും മ്മളെ പെണ്ണ് ഒരടിപൊളി ലൂക്കിൽ വന്നതും വന്നതിനേക്കാൾ സ്പീഡിൽ വീഴാൻ പോയതും പെണ്ണിനെ ചേർത്ത് പിടിച്ചു..... പിന്നെ നടന്നതൊക്കെ നിങ്ങളും കണ്ടതാണല്ലോ.... ഏതായാലും ഇവരൊക്കെ ഉണ്ട്..... ബാക്കി ഉള്ളവരെ വിളിക്കട്ടെ എന്നും വിചാരിച്ചു അവരെയൊക്കെ വിളിച്ചു..... പിന്നെ തനുനെ മ്മളെ നേരെ പിടിച്ചു ഉള്ളിലേക്ക് നടന്നു എല്ലാ കോഴികളും നോക്കുന്നുണ്ട്.... വിട്ട് തരൂല ഇത് മ്മളെ സ്വന്തം മുതൽ ആണ് എന്ന് പറയാതെ പറഞ്ഞു അവളെയും കൂട്ടി TASKZ ന്റെ അടുത്ത് എത്തിയതും അവർ ഞങ്ങളെ ഒന്നും നോക്കാതെ എന്തൊക്കെയോ പറയുന്നുണ്ട് പെട്ടെന്ന് അവർ പിന്നിലേക്ക് നോക്കി thanu എവിടെ എന്ന് പരസ്പരം ചോദിച്ചതും ഓൾ കലിപ്പിൽ അവരുടെ അടുത്തേക്ക് പോവുന്നുണ്ട് ഇവിടെ മിക്കവാറും ഒരു കൊലപാതകം നടക്കും..... [ Zuha ]

മാളിൽ എത്തി ഒരടിപൊളി ടോപ് കണ്ട് നമ്മൾ "എടി തനുമ്മോയ്,, ഇതൊന്ന് നോക്കിയേ "... ന്ന് പറഞ്ഞപ്പോ കോപ്പിന്റെ അനക്കം ഒന്നുല്ല,,, അത് ഞാൻ ബാക്കി ഉള്ളതിനോട് ഒക്കെ പറഞ്ഞ് ഓളെ കാണാതെ വെപ്രാളത്തിൽ ചുറ്റും നോക്കുമ്പോ ദേ സാക്ഷാൽ ഭദ്രകാളി ലുക്കിൽ ലെവള് വരുന്നു,,, കൂടെ ഹാഷിയും ഉണ്ട്,,.. പക്ഷെ ഓനെ ശ്രദ്ധിക്കാൻ മ്മക്ക് സമയല്ല,,, coz ആ പരട്ട കെളബി അമ്മാതിരി നോട്ടം ആണ്,,, ഇമ്മോ, അവൾ അടുത്ത് എത്തിയതും ആദി എച്ചുസ്മി എന്ന് പറഞ്ഞ് ദേ അവിടെന്ന് കിച്ചൂന്റെ കയ്യും പിടിച്ച് മുങ്ങുന്നു,,,.. അപ്പോ തന്നെ അവർക്കൊപ്പം ഡോറയും പോകാൻ വേണ്ടി ഒരുങ്ങിയപ്പോ ഞാൻ നൈസ് ആയിട്ട് മെപ്പോട്ട് നോക്കി ഡോറാടെ കയ്യിൽ പിടിച്ചു,, അല്ലപിന്നെ,, എന്നെ ഒറ്റക്ക് ആക്കി പോവുന്നോ,, നമ്മൾ അങ്ങനെ ചെയ്ത ദേഷ്യം കൊണ്ട് ഡോറയും എച്ചുസ്മിടേ കൈ പിടിച്ച് അവിടെ തന്നെ നിർത്തിച്ചു,,,,..

"അല്ല ഡി,, നിനക്ക് ഇവനെ എവിടെന്ന് കിട്ടി,,, "... (ഞാൻ ) മെല്ലെ തനു മാത്രം കേൾക്കെ ചോദിച്ചപ്പോ ലെവള് നോക്കി പേടിപ്പിക്കുന്നു,,, ബ്ലഡി,,.. "ഡി പട്ടി,, ഇപ്പൊ ഓന്റെ ബാക്കി വാലും കൂടി ഇങ്ങ് എത്തും,,, ഇവര് ഉണ്ടേൽ നമ്മടെ ഒരു ഷോപ്പിങ്ങും ശെരിക്ക് നടക്കൂല ആ,, എങ്ങനേലും ഓനെ ആട്ടി പായിക്കാൻ നോക്ക് "... എന്നൂടെ നമ്മൾ ഹാഷി കേൾക്കാതെ പറഞ്ഞപ്പോ ദാ ബാക്കി ഉള്ളതും കൂടി ഞങ്ങൾക്ക് മുന്നിൽ ഇളിച്ചു നിക്കുന്നു,,,, സന്തോഷമായി മക്കളെ സന്തോഷായി,,,, നമ്മൾ പിന്നെ മെല്ലെ തനുനെ നോക്കി ഒരു വളിച്ച ഇളി ഇളിച്ചപ്പോ പെണ്ണ് ആട്ടിപായിക്കെടിന്ന് എന്നോടായി പറഞ്ഞപ്പോ ഞാൻ വീണ്ടും ഈൗൗൗൗൗൗ ന്ന് ഇളിച്ചു,,,,, അല്ലാതിപ്പോ എന്ത് ചെയ്യാൻ ആണ്,,,.. പിന്നെ കൂടുതൽ സമയം ഇളിച്ചു നിക്കാതെ ഞങ്ങൾ എല്ലാരും കൂടി അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ ചെയ്യുമ്പോ ആണ് ബോയ്സിന് ആരുടെയോ കാൾ വരണതും അവർക്ക് അത്യാവശ്യം ആയിട്ട് പോണംന്ന് പറഞ്ഞിട്ട് അഞ്ചും കൂടി അവിടെന്ന് പോണതും,,.. അവർ പോയതും നമ്മൾ ഒന്ന് ശ്വാസം വിട്ടു,,,.

ഇവിടെ മനുഷ്യമ്മാര് വായി നോക്കാൻ പറ്റാത്ത ടെൻഷനിൽ ആയിരുന്നു ഹും,, അവർക്കിത് വല്ലോം പറഞ്ഞാൽ അറിയോ,, ഇനിപ്പോ ഏതേലും കോഴി മൊഞ്ചൻ മ്മളെ ഒന്ന് നോക്കിയാൽ നൗസി മ്മളെ അടുത്ത് നിക്കും,,, ബല്ലാത്ത ജാതി തന്നെ ലെ,,.. ഓര് പോയതും മ്മക്ക് വായി നോക്കാൻ പറ്റിയ നിർവൃതിയിൽ ഞങ്ങൾ അഞ്ചും അഞ്ച് വഴിക്കായി,,,. ഓരോന്ന് ഇങ്ങനെ നോക്കി നോക്കി നോക്കി നടക്കുമ്പോ എനിക്ക് അവരെ കാണാതെ ടെൻഷൻ വന്നപ്പോ ഞാൻ അവരെ തപ്പി ഇറങ്ങിയതും ആരെയോ ചെന്നിടിച്ചു,,, എന്റെ നല്ല കാലം കൊണ്ട് അതൊരു മൊഞ്ചൻ ആണേലും ഒരു ഗുണ്ട ലുക്ക്‌ ആയിരുന്നു,,, ങ്ങീ. ഞാനിപ്പോ കരയും,,.. പിന്നെ അവനെ കാണാതെ വേം സ്കൂട്ട് ആവാൻ നിക്കുമ്പോ ദാണ്ടെ ലെവൻ മ്മളെ കയ്യെ കേറി പിടിക്കുന്നു,, അല്ലേൽ തന്നെ പേടിച്ച് വിറച്ച ഞാൻ ഓന്റെ പിടിയിൽ അറ്റാക്ക് വരാതെ ഭാഗ്യം,,, പക്ഷെ മ്മളെ ശരീരത്തിൽ തൊട്ടുള്ള ഓന്റെ മറ്റേടത്തെ പരിപാടി എനിക്കങ് പൊടിക്കാത്തത് കൊണ്ട് കൂടുതൽ വർത്താനം പറച്ചിലിന് ഒന്നും നിക്കാതെ എന്റെ ഐശ്വര്യമായ വലത്തേ കൈ പൊക്കി

അവന്റെ ഏതോ ഒരു കവിളിൽ ആഞ്ഞടിച്ചപ്പോ അവന്റെ പിടി എന്നിൽ അയഞ്ഞതും നമ്മൾ അവിടെന്ന് തനുന്ന് വിളിച്ച് ജീവനും കൊണ്ട് ഓടുകയായിരുന്നു,, ഓടി ഓടി അവസാനം വീണ്ടാമതും ഞാൻ ആരിലേക്കോ മുട്ടി നിന്നപ്പോ Zuppu എന്നുള്ള വിളി കേട്ട് അത് കിച്ചു ആണെന്ന് അറിഞ്ഞു,, അപ്പൊ ഞാൻ അടച്ചു വെച്ചിരുന്ന കണ്ണ് തുറന്ന് അവളെ കെട്ടിപ്പിടിച്ചു നിന്നതും ബാക്കി ആദിയും തനുവും ചുനയും ഞങ്ങടെ അടുത്തേക്ക് വന്നു,,, "ഡീീീ ".. എന്നുള്ള വിളി കേട്ട് ഞാൻ നോക്കിയപ്പോ നേരത്തെ എന്നെ പിടിച്ച ഗുണ്ട ഞങ്ങൾക്ക് മുന്നിൽ നിൽപ്പുണ്ട്,,, അവൻ എന്നെ അടിമുടി നോക്കി എന്റെ അടുത്തേക്ക് നടന്നടുത്തതും എന്റെ മുന്നിൽ ആദിയും തനുവും കേറി നിന്നു,,, ആ സ്പോട്ടിൽ എന്നെ നടുക്ക് നിർത്തി എന്റെ ഇരു സൈഡിലും ഡോറയും കിച്ചുവും നിന്നപ്പോ നമ്മക്ക് സന്തോഷം ആൻഡ് ധൈര്യം വന്നതും മ്മൾ നൈസ് ആയിട്ട് ആ ഗുണ്ടയെ നോക്കി പുച്ഛിച്ചു,,, ബുഹഹഹഹ,,, "മാറി നിക്കെടി,, ".. ന്ന് പറഞ്ഞ് അവൻ ആദിനേം തനുനേം ഉന്തിയതും ദേ നല്ല ശക്തി ഉള്ള ആ രണ്ട് പട്ടികൾ പിന്നിലേക്ക് വീഴുന്നു,,,.

അള്ളോഹ് എനിക്ക് ചിരിക്കാൻ മുട്ടീട്ട് വയ്യ,,, അയ്യോ ഇവരെ കണ്ടിട്ടാണോ പടച്ചോനെ എനിക്ക് ധൈര്യം വന്നത്,, ശോ കഷ്ടം ഉണ്ട്,,.. പക്ഷെ എന്റെ ചങ്കിനെ തൊട്ടവനെ വെറുതെ വിടാൻ തീരെ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് എല്ലാരും ചെയ്യുന്ന പോലെ മ്മളും ആ ഗുണ്ടയുടെ സെന്റർ നോക്കി മ്മളെ മുട്ട് കൊണ്ട് ഇടിച്ചതും അവൻ ആാാാാ ന്ന് കൂവി വിളിച്ച് അവിടെ കിടന്ന് ഡാൻസ് കളിക്കുമ്പോ എന്റെ കഷ്ടകാലം ആയോണ്ട് മാളിലെ എല്ലാരും ഞങ്ങൾക്ക് ചുറ്റും കൂടി,,.. അപ്പൊ ഞാൻ നടന്നതിന് ഇത്തിരി എരിവും പുളിയും ഒക്കെ കൂട്ടി പറഞ്ഞപ്പോ അവിടത്തെ മാനേജർ എന്ന് തോന്നിക്കുന്ന ആള് വന്നു സെക്യൂരിറ്റിയെ വിളിച്ച് അവനെ പുറത്തിടാൻ പറഞ്ഞപ്പോ അയാൾ അയാളുടെ പണി ചെയ്യുമ്പോ ഞങ്ങൾ ബില്ല് ഒക്കെ സെറ്റിൽ ആക്കി അവിടെന്ന് നേരെ ഹോസ്റ്റലിലേക്ക് വിട്ടു _____________ (Dora) മാളിൽ വെച്ച് അടിയൊക്കെ നടക്കുമ്പോഴും എന്റെ മനസിൽ നിറയെ ഇന്നലെ ഷെബി പറഞ്ഞ കാര്യമായിരുന്നു.... ഹോസ്റ്റലിൽ എത്തി എല്ലാവരും വാങ്ങിച്ചു കൂട്ടിയ സാധങ്ങളൊക്കെ കബോഡിൽ വെക്കുമ്പോഴും എന്റെ മനസ് ആസ്വസ്തമായിരുന്നു...

എന്റെ തല തിരിഞ്ഞ ഇരുത്തം കണ്ട് taskz എന്റെ അടുത്ത് വന്നിരുന്നു. "ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു,ഇന്നലെ രാത്രി മുതൽ നിനക്ക് എന്തോ സംഭവിച്ചിട്ടുണ്ട്..... നിന്നെ എന്തോ ഒരു കാര്യം അലട്ടുന്നുണ്ട്...." കിച്ചു എന്റെ മുഖം കൈകളിലെടുത്ത് പറഞ്ഞപ്പോൾ ഞാൻ പതിയെ അവളുടെ കൈ മാറ്റി എഴുന്നേറ്റ് ജനലിനരികിൽ ചെന്നു. "ശെരിയാ ഡോറ മോൾക്ക് എന്തോ പറ്റിയിട്ടുണ്ട്.... 8 ഇഡലി കഴിക്കാറുള്ള ഡോറ ഇന്ന് കഴിച്ചത് വെറും 6 ഇഡലി....." Zuha പറഞ്ഞു. "ഏത് സമയത്തും തീറ്റ മാത്രമായിരുന്ന ഡോറ മോൾ ഇന്നിതാ തിന്നാതെ ചിന്താ വിഷ്ടയായ ശ്യാമളയെ പോലെ ഇരിക്കുന്നു...." തനുവും അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വരാൻ തുടങ്ങി. "പറ ഡോറ നിനക്കെന്താ പറ്റിയെ......" ആദിയും കൂടി ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ബെഡിൽ ഇരുന്ന് തലയി കൈ വെച്ചു. (കിച്ചു) ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ് ഡോറ മോൾക്ക് എന്തോ പറ്റിയിട്ടുണ്ട്.... എന്തോ ചിന്തിച്ചിരിക്കും... എന്തേലും പറഞ്ഞാൽ ഒന്ന് ചിരിച് കാട്ടും.... അവളുടെ മനസിൽ എന്തോ ഉണ്ട്....

ഞങ്ങളോടവൾക്ക് എന്ത് കൊണ്ട് പറയാൻ പറ്റുന്നില്ല... എന്തായാലും അറിഞ്ഞേ തീരൂ.... ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്ന് അവളുടെ മുടിയിൽ തലോടി നെറ്റിയിൽ ഉമ്മ വെച്ചു. "ഇനി പറ എന്താ പറ്റിയെ... എന്തിനും ഏതിനും ഞങ്ങൾ നിന്റെ കൂടെ ഉണ്ടാവും....." എന്നെ പോലെ ബാക്കി മൂന്ന് പേരും ഇവളുടെ ഈ അവസ്ഥ കണ്ട് അസ്വസ്ഥരാണ്..... ഞങ്ങളുടെ നിർബന്ധം കൂടിയപ്പോൾ അവൾ ഉറക്കെ കരഞ്ഞു. എന്നിട്ടവളുടെ വയറ്റിൽ എന്റെ കൈ വെച്ചു.... എന്നിട്ട് തല കുനിച്ചു നിന്നു. അവളുടെ ആ പ്രവർത്തിയിൽ തന്നെ ഞങ്ങൾക്കൊരു കാര്യം മനസിലായി... ഡോറ മോൾ പ്രേഗ്നെന്റ് ആണെന്ന്.... ഈ കാര്യം മനസിലായപ്പോൾ zuha ബോധം കേട്ട് വീണു. തനു ഇടത്തെ നെഞ്ചിൽ കൈ വെച്ച് വേദന കടിച് പിടിച്ച് നിന്നു. ആദിയാണെങ്കിൽ കക്കൂസിൽ പോവാൻ മുട്ടുന്നത് പോലെ ഇരിക്കുന്നു നിക്കുന്നു കിടക്കുന്നു... ഡോറ മോൾ മാത്രം തല കുനിച്ചിരുന്ന് മുങ്ങുന്നു. ഇനിപ്പോ എന്ത് ചെയ്യും.... വിഷ്ണു ചേട്ടനെ വിളിച്ച് പറഞ്ഞാലോ... അങ്ങേരുടെ ഫ്രണ്ട് ഒരുത്തനല്ലേ മിടായി കാണിച്ച് മയക്കി ഗർഭം ഉണ്ടാക്കിയത്...

വേണ്ടായിരുന്നു ഒന്നും... ചെറിയ കുട്ടിയാ... ഒന്നുമറിയാത്ത ഇവൾ തിന്നാൻ കിട്ടുമെന്ന് വിചാറിച്ച് പോയതായിരിക്കും.... വിഷ്ണു ചേട്ടന് വിളിക്കുന്നത് വേണ്ട... ഷെബിക്ക് തന്നെ വിളിക്കാം... ഡോറയോട് റെസ്റ്റ് എടുക്കാൻ പറഞ്ഞ് ഞാൻ ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് ചെന്നു. ബാക്കിയുള്ളവർ ഡോറയോട് മാങ്ങ വേണോ നെല്ലിക്ക വേണോ അച്ചാർ വേണോ എന്നൊക്കെ ചോദിക്കുന്നുണ്ട്... "ഇതൊക്കെ കഴിച്ചാൽ ഇത് പോവോ" വയർ തൊട്ട് അവൾ ചോദിച്ച ചോദ്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു. എന്റെ മാത്രമല്ല എല്ലാവരുടെയും... ഞാൻ കണ്ണ് തുടച്ച് മാറി നിന്ന് ഷെബിക്ക് വിളിച്ച് വരാൻ പറഞ്ഞ് തിരിച്ചു റൂമിലേക്ക് തന്നെ പോയി. അവനോട് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്... ഫോണിൽ കൂടെ സംസാരിച്ചാൽ അതിനൊരു വ്യക്തത ഉണ്ടാവൂല.. (ഷെബി) രാവിലെ ഡോറയെ കണ്ടപ്പോൾ എന്തോ അവൾ എന്റെ മുഖം നോക്കിയില്ല... അവൾക്കെന്തോ പറ്റിയിട്ടുണ്ട്.... അവോയ്ഡ് ചെയ്യാണ്... വിളിച്ചാൽ ഒരു മൂളലിൽ എല്ലാം ഒതുക്കും...

അതിനിടയിൽ കിച്ചു വിളിച്ച് ഹോസ്റ്റലിൽ വരാൻ പറഞ്ഞപ്പോൾ എനിക്കെന്തോ പേടി തോന്നി. എന്റെ ഫ്രെണ്ട്സിനെയും കൂട്ടാം എന്ന് വെച്ചാൽ അവരെ ഇവിടെ കണ്ടില്ലേൽ വാർഡന് സംശയം തോന്നും. അവസാനം ഒറ്റക്ക് പോവാൻ വിചാരിച്ച് ഞാൻ ബൈക്കുമെടുത്ത് നേരെ ഗേൾസ് ഹോസ്റ്റലിലേക്ക് വിട്ടു. ഹോസ്റ്റലിൽ എത്തി ആരും കാണാതെ അവരുടെ റൂമിലേക്ക് അതി സാഹസികമായി ഞാൻ ചെന്നു. ഞാൻ റൂമിൽ കയറിയതും ആദി പോയി വാതിലടച്ചു. ഞാൻ എന്റെ പെണ്ണിനെ നോക്കിയപ്പോൾ അവൾ അവിടെ ഇരുന്ന് പച്ച മാങ്ങ കഴിക്കുകയാണ്. "ഞാൻ നിന്നെ വിളിച്ചത് ഒരു ഇമ്പോര്ടണ്ട് കാര്യം പറയാനാണ്..." കിച്ചു എന്നോടത് പറഞ്ഞ് എന്ക്കിരിക്കാൻ കസേര നീട്ടിയപ്പോൾ ഞാൻ ഡോറിയിൽ നിന്നുള്ള നോട്ടം മാറ്റി കസേരയിൽ ഇരുന്നു. "ഡോറ മോൾ പ്രെഗ്നെന്റ് ആണ്...." തനുന്റെ വാക്കുകൾ ഒരിടിത്തീ പോലെ എന്റെ നെഞ്ചിലേക്ക് തറച്ചു. "പെട്ടെന്ന് തന്നെ നിങ്ങൾ കല്യാണം കഴിക്കണം അല്ലെങ്കിൽ ഈ കുഞ്ഞിനെ നിങ്ങൾ വേണ്ടാന്ന് വെക്കണം....." ആദി പറഞ്ഞത് കേട്ട് ഞാൻ ഡോറയെ നോക്കി.... _________________

(Dora) ആദി പറഞ്ഞത് കേട്ട് എന്റെ കയ്യിലെ മാങ്ങ താഴെ വീണു... ഗർഫാമോ ആർക്ക്... ഈ മണ്ടികളെ കൊണ്ട് തോറ്റു... "എന്റെ പൊന്ന് മണ്ഡൂസുകളെ.... ഫുഡ് കഴിച്ച് കഴിച്ച് എനിക്ക് വയറു വരുവാണെന്ന് ഇവൻ പറഞ്ഞതിനാ ഞാൻ കരഞ്ഞത്...." ഞാനത് പറയലും ഉപ്പ് ചേർത്ത ജ്യൂസ് കുടിച്ച മാതിരി എന്റെ ഫ്രണ്ട്‌സൊക്കെ നവരസം മുഖത്ത് വാരി വിതറി. "അതിന് ഇവന് നിന്റെ വയർ എപ്പോഴാ കണ്ടത്...." .ആദി ചോദിച്ചപ്പോൾ ഞാൻ ആധിയോടെ ഷെബിയെ നോക്കി. അത്രയും സമയം കാറ്റ് പോയ ബലൂൺ പോലെ ഇരുന്നിരുന്ന അവൻ ഒച്ച വെച്ച് ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. ഇവൻ വന്നത് ഭാഗ്യം അല്ലേൽ ആദിയുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ടി വാന്നേനെ.. അത് കേട്ടിട്ട് വേണം എനിക്ക് രണ്ടാമത് ഗർഭം ഉണ്ടാക്കാൻ.... അവന്റെ അലർച്ചയുടെ വോളിയം കൂടിയത് കൊണ്ടാവണം വാർഡൻ വന്ന് വാതിൽ മുട്ടി.

ഒരു നിമിഷത്തിൽ ഞങ്ങൾ പേടിച്ചെങ്കിലും ഷെബി കൂളായി ബാൽക്കണി വഴി ഇറങ്ങി പോയപ്പോൾ ഞങ്ങൾ ശ്വാസം വിട്ട് വാതിൽ തുറന്ന് വർഡന് മുന്നിൽ ഒന്നും അറിയാത്തത് പോലെ ആക്റ്റ് ചെയ്തു. അവസാനം വാർഡൻ ഞങ്ങളെ കണപ്പിച്ചൊന്നു നോക്കി,അവിടുന്ന് പോയി. ------------------------------------------------------------------------------ (Thanu) ഡോറ മോൾടെ അവസ്ഥ കണ്ട് ഞങ്ങളാകെ പേടിച്ചു..... അപ്പഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് തെണ്ടി ഒപ്പിച്ചിട്ട് വന്ന പണി കണ്ടോ.... അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു ഇരുന്നതും അവൾ പിന്നീട് പറയുന്നത് കേട്ട് ഞങ്ങൾ ഷെബിയെ നോക്കി ഒരു പ്ലിങ്ങിയ ചിരി ചിരിച്ചു.... അല്ല പിന്നെ ഇത് ഇവൾക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ...... ഇപ്പൊ ഇവളുടെ കുട്ടീടെ പേര് വരെ മ്മൾ കണ്ട് പിടിച്ചതല്ലേ..... എന്റെ സങ്കടം ഞാൻ ആരോട് പറഞ്ഞു തീർക്കും..... ഓൾടെ ഒരു വയർ വേദന.... എന്നാലും ഈ പേരിൽ അവളെ എങ്ങനെ എങ്കിലും ഊറ്റാം എന്ന് വിചാരിച്ചതായിരുന്നു.... ഒക്കെ നശിപ്പിച്ചു..... അങ്ങനെ ഞങ്ങൾ പരസ്പരം കളിയാക്കുകയും ഒക്കെ ചെയ്തിട്ട് ഇരുന്നതും ഷെബി പോവാണെന്ന് പറഞ്ഞു ഇറങ്ങി.... അവനെ പറഞ്ഞയച്ച് ഞങ്ങൾ അകത്തേക്ക് കയറിയതും ഒരു വല്ലാത്ത സുഗന്ധം അടിച്ചു കയറിയതും ഞങ്ങളൊക്കെ അബോധാവസ്ഥയിൽ ഉള്ളത് പോലെ ആയി...

കാരണം ആരെയും ആകർഷിക്കുന്ന മണം ആയിരുന്നു...... പെട്ടെന്ന് ഡോറ മോളും zuha യും കട്ടിലിൽ കയറി ഇരുന്ന് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയതും എനിക്ക് എന്തോ പേടി തോന്നി ഞാൻ കിച്ചുവിന്റെ കൈകളിൽ മുറുക്കെ പിടിച്ചു...... ആദിയും കിച്ചുവും പേടിയോടെ എന്റെ മുന്നിൽ വന്ന് നിന്നതും ഞാൻ എന്റെ സൈഡിലേക്ക് തിരിഞ്ഞ് നോക്കി..... കാരണം കിച്ചുവിന്റെ കൈകളിൽ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ട് എന്നാൽ കിച്ചു എന്റെ മുന്നിൽ ഇപ്പോഴും ഉണ്ട് അവളെ കൈകൾ സ്വതന്ത്രമാണ്...... പെട്ടെന്ന് ഒരു സംശയം തോന്നി നോക്കിയതും ഞാൻ കൈ വലിച്ചതും പിന്നിലുള്ള കാഴ്ച കണ്ട് ആദിയുടെയും കിച്ചുവിന്റെയും കയ്യിലേക്ക് ഞാൻ വേച്ചു പോയി....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story