NIGHTMARE IN HOSTEL: ഭാഗം 34

NIGHTMARE IN HOSTEL

രചന: TASKvZ

ആദിയും കിച്ചുവും പേടിയോടെ എന്റെ മുന്നിൽ വന്ന് നിന്നതും ഞാൻ എന്റെ സൈഡിലേക്ക് തിരിഞ്ഞ് നോക്കി..... കാരണം കിച്ചുവിന്റെ കൈകളിൽ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നുണ്ട് എന്നാൽ കിച്ചു എന്റെ മുന്നിൽ ഇപ്പോഴും ഉണ്ട് അവളെ കൈകൾ സ്വതന്ത്രമാണ്...... പെട്ടെന്ന് ഒരു സംശയം തോന്നി നോക്കിയതും ഞാൻ കൈ വലിച്ചതും പിന്നിലുള്ള കാഴ്ച കണ്ട് ആദിയുടെയും കിച്ചുവിന്റെയും കയ്യിലേക്ക് ഞാൻ വേച്ചു പോയി... (Thanu) കിച്ചുവിന്റെ കൈ പിടിച്ച സ്ഥാനത്ത് രൂപമില്ലാത്ത ഒരു കൈ മാത്രം കണ്ടതും ഞങ്ങൾ പേടിച്ചു പിന്നിലേക്ക് ഓടി എങ്കിലും ആ കൈകൾ ഞങ്ങളെ ലക്ഷ്യമാക്കി വന്നതും മൂന്നാളും മൂന്ന് വഴിയിലേക്ക് മാറി.... പെട്ടെന്ന് zuha ആദിയുടെയും ഡോറ മോൾ കിച്ചുവിന്റെയും അടുത്തേക്ക് നടന്ന് അവരുടെ കഴുത്തിലേക്ക് കൈ കൊണ്ട് പോയി മുറുക്കിയതും അതൊക്കെ കണ്ട് പേടിച്ചു മ്മൾ അവരുടെ അടുത്തേക്ക് ഓടി..... പക്ഷെ എന്തോ ഒരു ശക്തി എന്നെ പിന്നിലേക്ക് വലിക്കാൻ തുടങ്ങി...... എങ്കിലും എന്റെ ശ്രമം നിർത്താതെ ഞാൻ അവരിലേക്ക് അടുത്ത് പോയി.....

പെട്ടെന്ന് നേരത്തെ പിന്തുടർന്നു വന്ന കൈ മുന്നിലായ് വന്ന് എന്റെ ഇരുകൈകളിലും പിടുത്തം മുറുക്കിയതും കൈകൾ വേദന കൊണ്ട് വലിയാൻ തുടങ്ങി..... കാലിന്റെ അരികിൽ കൂടി ചോര ഒഴുകാൻ തുടങ്ങിയതും ഞാൻ ചുറ്റു പാടും നോക്കി.... പക്ഷെ ഒന്നും കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഒരു കറുപ്പ് പുക ചുറ്റിലും നിറയാൻ തുടങ്ങി..... ഒരു രക്ഷക്ക് എന്നോണം ഫോണിലേക്ക് കൈ നീട്ടിയതും രണ്ട് കണ്ണുകൾ ഫോണിൽ തെളിഞ്ഞു വന്നു...... ഫോൺ മറഞ്ഞു പോയി...... ചുടു ചോര മുഖത്തേക്ക് തെറിക്കാൻ തുടങ്ങി..... കൂടെ മുടിയിഴകളും അരികിലേക്ക് വന്നെത്തിയതും TASKZ നെ നോക്കി അവരുടെ നിലവിളി അല്ലാതെ വേറെ ഒന്നും കേൾക്കാനില്ല..... ജീവന്റെയും മരണത്തിന്റെയും ഇടയിൽ ഞാൻ കിടന്ന് പിടഞ്ഞതും പെട്ടെന്ന് ഒരട്ടഹാസം മുഴങ്ങലോടു കൂടി ഞങ്ങൾ അഞ്ചും കട്ടിലിലേക്ക് തെറിച്ചു വീണു......... അപ്പോഴും പരസ്പരം സംസാരിക്കാൻ ആവാതെ ഞങ്ങൾ അഞ്ചു പേരും മയക്കത്തിന്റെ പിടിയിൽ പെട്ടിരുന്നു..... •°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°•°•°•°•°•°•°•°•°•°°•°°•

[ ആദി ] രാത്രി നന്നായി പേടിച്ചു പരസ്പരം കെട്ടിപ്പിടിച്ചു കിടന്നാണ് ഞങ്ങൾ ഉറങ്ങിയത്.... രാവിലെ എന്റെ ഫോണിന്റെ അലാരത്തിന്റെ ശബ്ദം കേട്ടാണ് എണീറ്റത്....വേഗം എണീറ്റു ജനലിലെ കർട്ടൻ മാറ്റിയപ്പോൾ പ്രകൃതി എന്നത്തേക്കാൾ വ്യത്യസ്തമായാണ് കണ്ടത്.... ആകെ ഇരുട്ട് മൂടി കിടക്കുന്നത് പോലെ...രാവിലെ ആണെന്ന് തോന്നുന്നെ ഇല്ല....നല്ല മഴ കോൾ ഉണ്ടെന്നു തോനുന്നു....ഞാൻ വേഗം ബാത്‌റൂമിൽ കയറി ഡ്രെസ് ബാത്രൂം ഹങ്ങറിൽ ഇടാൻ നിന്നതും ഹങ്ങറിൽ നിന്നുണ്ട് രക്തം ഇറ്റിറ്റു വീഴുന്നു.... ഞാൻ പേടിച്ചു അലറി....പക്ഷെ എന്റെ അലർച്ച ആ ബാത്‌റൂമിൽ മാത്രം മുഴങ്ങി കേട്ടു...മുറിയിൽ ബെഡിൽ കിടക്കുന്ന taskz ഇതൊന്നും അറിയാതെ ഉറങ്ങുവായിരുന്നു.... പേടിച്ചു എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞു...ഞാൻ വേഗം ബാത്റൂമിന്റെ ഡോർ തുറക്കാൻ നിന്നതും അതിഞ്ഞു പറ്റുന്നില്ല....

അല്ലാഹ് ഇതെന്താ ഇങ്ങനെ...ഞാൻ ബാത്‌റൂമിൽ കയറുന്ന വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.... ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുമായി വീണ്ടും ഹങ്ങറിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നുമില്ല.....ഏഹ്...രക്തം എവിടെ.....ഞാൻ നേരത്തെ കണ്ടതാണല്ലോ.... ഞാൻ ഉള്ള ധൈര്യം സംഭരിച്ചു ഹങ്ങറിന്റെ അടുത്തു പോയി കണ്ണും ചിമ്മി അതിൽ തൊട്ടപ്പോൾ ഒരു കുഴപ്പവുമില്ല...ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി....ഇല്ല....ഇപ്പോ അവിടെ രക്തമില്ല....പക്ഷെ നേരത്തെ ഞാൻ കണ്ടതാണ്....ഒരിക്കലും അത് സ്വപ്നമല്ല....കാരണം എന്റെ കണ്ണൊക്കെ ഇപ്പോഴും നിറഞ്ഞു കവിയുന്നുണ്ട്.... ഞാൻ പേടിച്ചു പേടിച്ചു ഡ്രെസ് ഒക്കെ അതിൽ തൂക്കി വേഗം ഫ്രഷ് ആവാൻ തുടങ്ങി.....നല്ല തണുത്ത വെള്ളമായത് കൊണ്ട് തന്നെ ഞാൻ നന്നായി വിറക്കുന്നുണ്ടായിരുന്നു.... ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതിഞ്ഞു മുൻപ് വെറുതെ ഒന്ന് ബാത്രൂം mirroril നോക്കിയപ്പോൾ എന്റെ ബാക്കിൽ ഒരു കറുത്ത പുക നിൽക്കുന്നതാണ് കണ്ടത്.... ഞാൻ ഞെട്ടി എന്റെ ബാക്കിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നുമില്ല....

ശേ എനിക്ക് തോന്നിയതാവും....എന്റെ ഓരോ കാര്യങ്ങൾ എന്നു പിറുപിറുത്തു കൊണ്ട് ഞാൻ ബാത്രൂം ഡോറിന്റെ അവിടെ കൈ വെക്കാൻ നിന്നപ്പോഴാണ് നേരത്തെ ബാത്രൂം ഡോർ തുറക്കാൻ നോക്കിയപ്പോൾ പറ്റാത്തത് മനസിലായത്.... ഇനിയും അങ്ങനെ ഉണ്ടാവരുതെ എന്നു മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ഡോർ മെല്ലെ തുറക്കാൻ നോക്കിയതും അത് താനേ തുറന്നു...ഞാൻ പേടിയോടെ ഡോറിലേക്ക് നോക്കി അവിടെ തറഞ്ഞു നിന്നു.... "എടി ആദി നിയെന്തുവ കണ്ണും തള്ളി ഡോറിൽ നോക്കി നിക്കുന്നെ...." കിച്ചു അവൾ പറയുന്നതൊന്നും എനിക്ക് അപ്പോൾ കേൾക്കുന്നുണ്ടായിരുന്നില്ല....എന്റെ മനസ് ആകെ ഭയം കൊണ്ട് നിറഞ്ഞു നില്കുവായിരുന്നു.... "ആദി...നിന്നെയല്ലേ ഞങ്ങൾ വിളിക്കുന്നെ...നിയെന്താടി കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ....ഇങ് ഇറങ്ങി വാ...എന്നിട്ട് വേണം ഞങ്ങൾക്ക് ഒക്കെ ബാത്‌റൂമിൽ കയറാൻ....

." zuha "ഇവളെന്താ വല്ല ചെവി കേൾക്കാത്തവരെ പോലെ നിക്കുന്നെ...." തനു "എനിക്ക് തോനുന്നു അവളെ ചെവിടെ ഫ്യൂസ് പോയെന്ന്...." ഡോറ "ഹോ എന്ടെ പൊന്ന് ഡോറ ഒന്ന് മിണ്ടതിരി...ഞാൻ ആ സദനത്തിനെ അവിടുന്ന് വലിച്ചു കൊണ്ട് വരാം....അല്ലാതെ അത് താനെ ഇറങ്ങി വരുമെന്ന് തോന്നുന്നില്ല...കണ്ടോ ബാത്റൂമിന്റെ മുന്നിൽ പ്രതിമകളെ പോലെ കണ്ണും തള്ളി നിക്കുന്നെ....ഇങ്ങനെയൊരു സാദനം...." എന്നും പറഞ്ഞു കൊണ്ട് കിച്ചു എന്നെ വലിച്ചു ....ഇത്ര സമയം അവർ പറഞ്ഞതൊക്കെ അവ്യക്തമായി ഞാൻ കേട്ടിരുന്നു.... പെട്ടന്ന് കിച്ചുവെന്നേ പിടിച്ചു വലിച്ചതും ഞാൻ ഒന്ന് ഞെട്ടി.... "നിയെന്തിനാടി ഇപ്പോ ഞെട്ടിയെ..." കിച്ചു "കി...കിച്ചു...അത്...എടി...ഞാ...ഞാൻ ഈ ബാത്റൂമിന്റെ ഡോർ തുറക്കാൻ നോക്കിയപ്പോൾ അത് താനെ തുറന്നെടി...." ഞാൻ "ആണോ...എന്ന വല്ല പ്രേതവുമായിരിക്കും...." കിച്ചു "ഏഹ്....." ഞാൻ ഞെട്ടി അവളെ നോക്കി...അല്ലാഹ് അവൾ പറഞ്ഞ പോലെ പ്രേതമാവോ.... "എന്റെ പൊന്ന് ആദി നിയിങ്ങനെ ഓരോ പകൽ സ്വപ്നം കണ്ടിട്ടാണ് നിനക്ക് ഓരോന്ന് തോന്നുന്നത്....നിയൊന്ന് പോയി റെഡി ആയിക്ക....കോളേജിൽ പോവേണ്ടതല്ലേ...." കിച്ചു അത് പറഞ്ഞതും ഞാൻ ആ എന്നു തലയാട്ടി.

.. "എന്ന എന്റെ മോൾ അതൊന്നും ആലോജിക്കാതെ പെട്ടന്ന് റെഡി ആവാൻ നോക് ട്ടോ..." അതിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു തലയാട്ടി.... കിച്ചു പോയതും ഞാൻ വേഗം മുടി ചീകാൻ തുടങ്ങി.... "എടി ആദി...." ഡോറ "എന്താടി...." ഞാൻ "അപ്പോ നിന്ടെ ചെവിടെ ഫ്യൂസ് അടിച്ചു പോയില്ലേ. .." ഡോറ "ഡോറ😠😬" ഞാൻ "ഈ....നിയിങ്ങനെ കളിപ്പാവല്ലേ... ഞാൻ വെറുതെ പറഞ്ഞതാ...😁" ഡോറ "ഹ്മ്മ...." ഒന്ന് മൂളി കൊണ്ട് മൂടി ചീകി പെട്ടന്ന് കെട്ടി....കണ്ണ് എഴുതി സ്‌കാഫ് ചെയ്യാൻ നിന്നതും പെട്ടന്നാണ് കണ്ണാടിയിൽ കൂടി എന്റെ പിന്നിൽ നിൽക്കുന്ന സുന്ദരിയായ ഒരു പെണ്ണിനെ കണ്ടത്.... ഇത്...ഇത് ഫർഷീന അല്ലെ...ഞാൻ തിരിഞ്ഞു നോക്കാതെ കണ്ണാടിയിൽ തന്നെ നോക്കി നിന്നു....നല്ല മനോഹരമായ പുഞ്ചിരിയോടെ ആണ് നിൽകുന്നേ...ഞാൻ അവളെ തന്നെ സൂക്ഷിച്ചു നോക്കുമ്പോഴാണ് പെട്ടന്ന് ഫർഷീനയുടെ പുഞ്ചിരിക്കുന്ന രൂപം വികൃതമായത്....രക്തം ഒക്കെ മുഖത്തുക്കൂടെ വാർന്നൊലിച്ചു കണ്ണിലെ കൃഷ്ണമണിയുടെ പകരം വെറും വെള്ള മാത്രമായി അതിൽ നിന്നും രക്തം വരുന്നുണ്ട്...

അവളെ പല്ലിൽ ഒക്കെ രക്തം നിൽക്കുന്നു....മുഖത്തിന്റെ പല ഭാഗവും പഴുത്ത പോലെ...ആകെ രക്തവും ഒക്കെ ആയി....കണ്ടാൽ തന്നെ പേടിപ്പെടുത്തുന്ന ഒരു രൂപം...ഞാൻ പേടിച്ചു ഉമിനീർ ഇറക്കി കണ്ണടച്ചു അലറി.... "ആദി....ആദി....എന്ത് പറ്റി...." പെട്ടന്ന് തനു എന്നെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചതും ഞാൻ കണ്ണാടിയിലേക്ക് വിരൽ ചൂണ്ടി....തനു അവിടേക്ക് ഒന്ന് നോക്കിയ ശേഷം എന്നോട് പറഞ്ഞു.... "അവിടെ ഒന്നുമില്ലല്ലോ...." തനു "ഉണ്ട്...ഉണ്ട് തനു ഞാൻ കണ്ടത...ഞാൻ അവളെ കണ്ടു...." "ആരെ...." പെട്ടന്ന് zuha അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു.... "ഫ...ഫർഷീന...." ഞാനത് പറഞ്ഞതും പുറത്തു ശക്തമായ ഒരു കാറ്റ് വീശി ആ കാറ്റിൽ ഞങ്ങളുടെ റൂമിലെ ജനലുകൾ അടഞ്ഞു തുറന്നു ആകെ ശബ്ദമുണ്ടാക്കി.... "നിയെന്തൊക്കെയ പറയുന്നേ...നി ഫർഷീനയെ എവിടെ വെച്ച കണ്ടേ...." zuha "ഞാൻ ഇവിടെ കണ്ണാടിയിൽ നോക്കി സ്‌കാഫ് കുത്താൻ നിൽക്കുമ്പോൾ അവളെന്റെ പിന്നിൽ വന്നു നിന്നു....ആദ്യം നല്ല മനോഹരമായ രൂപമായി ആണ് നിന്നത് എന്നാൽ പിന്നീട് അത് വികൃതമായി....."

"എന്റെ പൊന്ന് ആദി...ഞങ്ങളൊക്കെ ഇവിടെ ഇത്ര സമയം നിൽക്കുമ്പോൾ...ഞങ്ങൾ കാണാത്ത ഫർഷീനയെ നി ഒറ്റയ്ക്ക് എങ്ങനെ കണ്ടു...." തനു "തനു ഞാൻ സത്യമാണ് പറയുന്നേ...നിങ്ങൾ ഒന്ന് ഇന്ന് പുറത്തേക്ക് നോക്ക്... പ്രകൃതിക്ക് എന്തോക്കെയോ നല്ല മാറ്റങ്ങൾ ഉണ്ട്...അത് മാത്രമല്ല എന്തോ സംഭവിക്കാൻ പോകുന്നുണ്ട് എന്ന് എന്റെ മനസ് പറയുന്നു...." "ഹോ ഈ ആദിയെ കൊണ്ട്...നി വേണ്ടാത്ത ഓരോന്ന് ചിന്ധിച്ചിട്ടാണ്..." തനു "അല്ല തനു...." ഞാൻ "അതേ മോളെ...നിയൊന്ന് മനസ് ശാന്തമാക്ക്... അപ്പോഴേക്ക് ഞാൻ ഫ്രഷ് ആയി വരാം..." തനു "ഹ്മ്മ...." ഞാൻ "ആദി നി പറഞ്ഞ പോലെ ഇന്ന് എന്തെങ്കിലും സംഭവിക്കോ..." zuha "അറിയില്ല zuha...ചിലപ്പോ എല്ലാം എന്റെ വെറും തോന്നലാവും..." ഞാൻ "ഹാ..." എന്നും പറഞ്ഞു zuha പോയതും ഞാൻ ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി...ഇല്ല ഒന്നുമില്ല...ഇപ്പൊൾ പ്രകൃതിയും ശാന്തമാണ്... ഞാൻ പെട്ടന്ന് തന്നെ സ്‌കാഫ് ചെയ്തു അവരെയും വൈറ്റ് ചെയ്തു ഫോണിൽ റിയാസിനോട് ചാറ്റ് ചെയ്തിരുന്നു...അവനോട് ഇന്ന് ഉണ്ടായതൊക്കെ പറഞ്ഞപ്പോൾ എന്നെ കുറെ കളിയാക്കി....

അതിന് ഞാൻ ആദ്യം ഒന്ന് പിണങ്ങിയെങ്കിലും പിന്നെ മിണ്ടി....പിന്നെ എനിക്കും തോന്നി ഒക്കെ എന്റെ തോന്നൽ ആണെന്ന്....എന്നാൽ മുഴുവനായും തോന്നൽ ആണെന്ന് വിശ്വസിക്കാൻ എന്നെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല.... എന്റെ മനസിൽ ഇപ്പോഴും ഭയമാണ്...പെട്ടന്ന് വീട്ടിലേക്ക് ഒന്ന് വിളിക്കാൻ തോന്നിയപ്പോൾ വീട്ടിൽ വിളിച്ചു ഉമ്മനോടും ഉപ്പനോടും അണിയാനോടുമൊക്കെ ഒന്ന് സംസാരിച്ചപ്പോഴാണ് മനസ് ശാന്തമായത്.... "എല്ലാരും റെഡി ആയില്ലേ...പോയാലോ....." കിച്ചു വന്നു ചോദിച്ചതും ഞാൻ ആ എന്നു തലകുലുക്കി ബെഡിൽ നിന്ന് എഴുന്നേറ്റു ഡോറിന്ടെ അവിടേക്ക് നടന്നു....കിച്ചു ആണ് മുമ്പിൽ നടന്നിരുന്നത്....അവൾ പോയി ഡോർ തുറക്കാൻ നോക്കിയതും അത് തുറയുന്നുണ്ടായിരുന്നില്ല.... "എന്താ കിച്ചു...എന്താ പറ്റി യെ..." ഞാൻ "എടി ഡോർ തുറയുന്നില്ല...." അവളത് പറഞ്ഞപ്പോൾ ഇന്നത്തെ രാവിലത്തെ സംഭവമാണ് എന്റെ മനസിലേക്ക് വന്നത്...എന്റെ മനസിൽ വീണ്ടും ഭയം പൊട്ടി മുളച്ചു എങ്കിലും ഞാൻ ഉള്ള ധൈര്യം കൊണ്ട് വിറക്കുന്ന കയ്യാലെ ഡോർ തുറക്കാൻ നോക്കിയപ്പോൾ അതിന് പറ്റുന്നുണ്ടായിരുന്നില്ല.... ഇല്ല പറ്റുന്നില്ല...കിച്ചു പറഞ്ഞത് ശരിയാണ്.... "തനു...zuha...ഡോറ പറ്റുന്നില്ലട...ഇനി എന്ത് ചെയ്യും...

." ഞാൻ കരായറായിട്ടാണ് അത് ചോദിച്ചത്.... "നി മറിക്കെ ഞാൻ ഒന്ന് നോക്കട്ടെ..." എന്നും പറഞ്ഞു തനു നോക്കിയതും അവൾക്കും പറ്റുന്നുണ്ടായിരുന്നില്ല....പെട്ടന്ന് ജനൽ ഒന്ന് അടഞ്ഞു തുറന്നത്.... യാന്ദ്രികമായി ഞങ്ങളുടെ ഒക്കെ ശ്രദ്ധ ജനലിന്റെ അവിടേക്ക് പോയി....ഞങ്ങൾ അഞ്ചു പേരും ജനലിന്റെ അവിടേക്ക് പരസ്പരം കൈ കോർത്തു പിടിച്ചു നടന്നു.... ജനലിലൂടെ പുറത്തേക്ക് നോക്കിയതും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയാതെ ശ്വാസം വിലങ്ങിയ പോലെ ആയി....അതാ അവിടെ ഹോസ്റ്റലിന്റെ പുറത്തു ഞങ്ങൾ അഞ്ചു പേരും നിക്കുന്നു...ഇതെങ്ങനെ...മുറിയിൽ ഇരിക്കുന്ന നങ്ങളെങ്ങനെ പുറത്തു.... അല്ലാഹ്... എന്താ ഇവിടെ സംഭവിക്കുന്നത്...ഞാൻ വേഗം കയ്യിലുള്ള ഫോണെടുത്തു കാൽ ചെയ്യാൻ നോക്കിയപ്പോൾ ഫോൺ ഓഫ്‌ ആയി കിടക്കുന്നു...ഇതിപ്പോ എങ്ങനെ ഞാൻ ഫുൾ ചാർജ് ആക്കിയതാണെല്ലോ....അതുമല്ല ഇപ്പോ വീട്ടിലേക്ക് വിളിച്ചു വെക്കുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു... എന്നിലെ പേടി വീണ്ടും കൂടി...ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ ഞങ്ങളെ രൂപം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ട്.... "ആദി...ഇത്...ഇതെങ്ങനെ സംഭവിച്ചു...." zuha "അറിയില്ല...ഞാൻ പറഞ്ഞില്ലേ...ഇന്നത്തെ ദിവസം തീരെ ശരിയല്ല..."

ഞാൻ "അതെന്താ ശരിയാവത്തെ...." ഡോറ "ഡോറ...നിയൊന്ന് കുറച്ചു സമയം ആ തിരുവ ഒന്ന് അടച്ചു വക്കോ..." തനു "ഓ...ഞാൻ ഒന്നും മിണ്ടുന്നില്ല😏...." ഡോറ "നിങ്ങൾ ഒന്ന് പരസ്പരം തല്ല് കൂടാതെ എങ്ങനെ ഇവിടുന്ന് രക്ഷപെടാൻ പറ്റുമെന്ന് നോക്..." കിച്ചു "അതെന്നെ....നിങ്ങൾ ഒന്ന് ആരെയെങ്കിലും കാൽ ചെയ്തു നോക്....എന്റെ ഫോൺ ഓഫ്‌ ആണ്..." ഞാൻ "എന്റെ ഫോണും ഓഫ്‌ ആണ്...but എങ്ങനെ എന്ന് എനിക്കറിയില്ല...." zuha "എന്ടെതും...." തനു "എന്ടെയും...." കിച്ചു "എന്ന എന്ടെയും..." ഡോറ "ഇനി നമ്മൾ എന്ത് ചെയ്യും...." ഞാൻ "അറിയില്ല...നമ്മൾ പെട്ടിരിക്കുവാണ്..." കിച്ചു ഞാൻ വീണ്ടും പുറത്തേക്ക് നോക്കിയപ്പോൾ ആ 5 പേരും ഞങ്ങളെ തുറുപ്പിച്ചു നോക്കുന്നതാണ് കണ്ടത്....ഞാൻ അവരെ വിളിച്ചു അത് കാണിച്ചു കൊടുത്തു....പെട്ടന്നാണ് അവരെ കണ്ണുകളിൽ നിന്ന് രക്തം ഒലിക്കാൻ തുടങ്ങിയത്.... ആ നോട്ടവും ആ കാഴ്ചയും കണ്ടു നിൽക്കാൻ കഴിയാതെ ഞങ്ങൾ ജനലടച്ചു.... *********** ______കുറച്ചു മണിക്കൂറുകൾക്ക് ശേഷം______ "രാവിലെ തൊട്ട് നമ്മൾ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയതല്ലെ... ആ ഡോർ ഇപ്പോഴും തുറന്നു കിട്ടുന്നില്ല...വിശക്കുന്നുമുണ്ട്... അതിലേറെ പേടിയുമുണ്ട്..." ഞാൻ "ശെരിയ...." കിച്ചു "ആ നമ്മളെ പോലുള്ള 5 സാധനങ്ങൾ എവിടെ പോയോ ആവോ..."

ഞാൻ "കോളേജിൽ ഉണ്ടാവും..." തനു "ഹാ...." ഡോറ "ഒരു വഴിയും കാണുന്നില്ലല്ലോ ഇവിടെ നിന്ന് രക്ഷപ്പെടാൻ..." zuha "ഹ്മ്മ..." എന്നും പറഞ്ഞു മൂളി കൊണ്ട് ഞാൻ വെറുതെ ഒന്ന് ഡോറിന്ടെ അവിടേക്ക് നോക്കിയപ്പോൾ അതാ ഡോർ തുറന്നു കിടക്കുന്നു...ഞാൻ വിശ്വസിക്കാൻ പറ്റാതെ ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു..കണ്ണൊക്കെ തിരുമ്പി നോക്കി... അതേ ഡോർ തുറന്നിരിക്കുന്നു... ഞാൻ ബാക്കി ഉള്ളവരെയും വിളിച്ചു അത് കാണിച്ചു കൊടുത്തു...ഞങ്ങൾ 5 പേരും സന്തോഷത്തോടെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) എന്നാൽ കോളജിലേക്ക് ഞങ്ങൾ നടന്നുവെങ്കിലും അവിടേക്ക് എത്താൻ പറ്റാത്തത് പോലെ "നമുക്ക് തിരിച്ചു പോവാം എനിക്കെന്തോ പറ്റണില്ല...." (ഡോറ മോൾ ) "ആഹ് ഡി നമുക്ക് പോവാം.... എനിക്കും വയ്യ " അപ്പോഴേക്ക് ബാക്കി ഉള്ളവരും കൂടി പറഞ്ഞതും ഞാനും നമുക്ക് തിരിച്ചു പോവാം എന്ന് പറഞ്ഞു ഹോസ്റ്റലിലേക്ക് നടന്നു..... എന്നാൽ ഹോസ്റ്റലിലെത്തിയതും എനിക്കെന്തോ വല്ലായ്മ തോന്നിയിട്ട് കട്ടിലിലേക്ക് കിടന്നു.... അതെ സമയം അവരും കിടക്കാൻ വന്നതും ഞാൻ കിടന്ന കട്ടിൽ വായുവിൽ ഉയരാൻ തുടങ്ങി അവർ നാല് പേരും ചുറ്റിലേക്ക് തെറിച്ചു വീണു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story