NIGHTMARE IN HOSTEL: ഭാഗം 36

NIGHTMARE IN HOSTEL

രചന: TASKvZ

[ ആദി ] ആ വീട്ടിലേക്ക് അടുക്കും തോറും എന്തോ നല്ലാത്തല്ലാത്തത് നടക്കുന്ന പോലെ ഒരു ഫീലിംഗ്....കാര്യം ഞാനാണ് അവിടെക് പോകാൻ എല്ലാവരെയും നിർബന്ധിച്ചത് എങ്കിലും ഇപ്പോ എനിക്ക് എന്തോ പേടി തോനുന്നു.... ഞങ്ങൾ ആ വീട്ടിലേക്ക് കയറിയതും ശക്തമായ ഒരു ഇടി വെട്ടി...റിയാസ് ഒക്കെ അവിടെ ഉണ്ടായിരുന്നു....അവരെ കയ്യും പിടിച്ചു അകത്തേക്ക് കയറിയതും പെട്ടന്ന് ആകെ ഇരുട്ട് മൂടി.... കുറച്ചു കഴിഞ്ഞു പ്രകാശം വന്നതും ഞങ്ങളെ കൂട്ടത്തിൽ തനുവിനെ കാണാഞ്ഞില്ല...പേടിച്ചു ചുറ്റും തനു എന്നലറി വിളിച്ചു കൊണ്ട് ഞങ്ങൾ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം....പെട്ടന്ന് അവിടെ ആകെ ഒരു അട്ടഹാസം നിറഞ്ഞത്....റിയസൊക്കെ നങ്ങൾക് ചുറ്റും നിന്നു എങ്കിലും എന്നിലുള്ള പേടി പതിന് മടങ് കൂടി.... ഞങ്ങൾ പരിഭ്രാന്തിയോടെയും അതിലേറെ പേടിയോടെയും ചുറ്റിനും നോക്കി കൊണ്ടിരുന്നു....അപ്പോഴാണ് ചുമരിൽ രക്തo കൊണ്ടെഴുതിയ വാചകം ഞങ്ങൾ കണ്ടത്..... മരണം നിങ്ങളുടെ തൊട്ട് പിറകിൽ എത്തി കഴിഞ്ഞിരിക്കുന്നു....

ആ വാചകത്തിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.... എന്ടെ കണ്ണിൽ നിന്നൊക്കെ കണ്ണു നീര് വരാൻ തുടങ്ങി...എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.... പെട്ടന്നാണ് ഞങ്ങളൊക്കെ ഓരോ ഭാഗത്തേക്ക് തെറിച്ചു വീണത്...കൂടെ അതി ശക്തമായ കാറ്റും ഉണ്ടായിരുന്നു...ഇപ്പോ ഞങ്ങളെല്ലാം ഓരോ ഭാഗത്താണ്....എന്ടെ മുഖത്തേക്ക് എന്തോ വെള്ളം വീണതും ഞാൻ അതിൽ തൊട്ട് നോക്കി.... വിരലിൽ പറ്റി പിടിച്ച അതിലേക്ക് നോക്കിയ എനിക്ക് ശരീരം തളരുന്ന പോലെ തോന്നി....രക്തമായിരുന്നു അത്.... ഇതേവിടുന്നു വന്നു...ഞാൻ മെല്ലെ മേലേക്ക് നോക്കിയതും ഒരു തലയോട്ടി ആടുന്നതാണ് കണ്ടത്....പേടിച്ചു ചെവി രണ്ടും പൊത്തി കൊണ്ട് ഞാൻ അലറി.... ആ തലയോട്ടിയുടെ മുഖം കണ്ടതും ഞാൻ ഞെട്ടി തരിച്ചു പോയി....ഫവാസ്...ഫവാസിന്ടെ ഗ്യാങിലുള്ള ഒരാളായിരുന്നു അത്.... ഞാൻ പേടിച്ചു ഒന്ന് കൂടെ ചുമറിനോട് ചേർന്നിരുന്നു.... പെട്ടന്നാണ് ചുമരിൽ നിന്ന് ഒരു കൈ വന്നു എന്ടെ ഇരു ഷോള്ഡറിലും പിടിച്ചു വലിക്കാൻ തുടങ്ങിയത്....ഉള്ള ശക്തി മുഴുവനും എടുത്തു ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാൻ നോക്കി.....

എത്ര എഴുന്നേൽക്കാൻ നോക്കിയിട്ടും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.... ഞാനെന്റെ taskz നെ നോക്കിയപ്പോൾ കിച്ചുവും ഡോറയും zuhayum ബോധം കെട്ടു കിടക്കുന്നതാണ് കണ്ടത്...മറ്റോരു ഭാഗത് റിയാസിനെ ഒക്കെ ആരൊക്കെയോ ബന്ധിച്ച പോലെയും ഇരിക്കുന്നതാണ് കണ്ടത്.... ഞാൻ അലറി വിളിച്ചു ഉള്ള ശക്തി കൊണ്ട് ഒന്ന് കൂടെ മുന്നിലേക്ക് വലിഞ്ഞതും ആകാശത്തു ഭൂമി കുലുക്കുമാർ ഒരു ഇടി വെട്ടി അതി ശക്തമായ കാറ്റ് അകത്തേക്ക് ആഞ്ഞു വീശി കൊണ്ടിരുന്നതും തനിയെ ആ കൈ എന്നെ വിട്ടു.... പേടിച്ചു എഴുന്നേറ്റു നിന്നു ആ കൈ വന്ന ചുമറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ സദാ പോലെ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നതാണ് കണ്ടത്.... പെട്ടന്ന് കാറ്റ് നിന്നു....ഇപ്പോ എങ്ങും നിശബ്ദത മാത്രം...പേടിച്ചു കൊണ്ടുള്ള എന്ടെ ഹൃദയ മിടിപ്പ് മാത്രം അന്തരീക്ഷത്തിൽ കേൾക്കുന്നുണ്ട്....ഞാൻ പെട്ടെന്ന് മുന്നിലേക്ക് തിരിഞ്ഞതും ഒരു കറുത്ത രൂപം എന്ടെ മുഖത്തിന് നേരെ നിന്ന് അലറി..... "ആ........." ഞാൻ അലറി കൊണ്ട് പിന്നിലേക്ക് വീണു...

വീണ വീഴ്ചയിൽ എന്ടെ കൈ നിലത് ശക്തമായി ഇടിച്ചു.... വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയിരുന്നു..... പെട്ടന്നാണ് എന്ടെ കാലിൽ എന്തോ തൊടുന്ന പോലെ തോന്നിയത്....ഞാൻ കാലിലേക്ക് നോക്കിയപ്പോൾ തലയില്ലാതെ ഒരു മനുഷ്യൻ എന്ടെ കാലിൽ പിടിച്ചതാണ് കണ്ടത്.... ഞാൻ പേടിച്ചു എന്ടെ കാൽ പിന്നിലേക്ക് വലിച്ചു....അപ്പോ തന്നെ അയാൾ വീണ്ടും എന്ടെ കാൽ പിടിച്ചു വലിക്കാൻ തുടങ്ങി....എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചു ഇരുന്നു പോയി.... പിന്നെ വേഗം വേദനയുള്ള കൈ വെച്ചു അയാളെ ആഞ്ഞു തള്ളി....പിന്നിലേക്ക് വീണ അയാൾ അപ്പോ തന്നെ അപ്രത്യക്ഷമായി.... നെഞ്ചിൽ കൈ വെച്ചു ഒരു ദിർക നിശ്വാസം എടുത്തു....നല്ല ദാഹം തോന്നിയപ്പോഴാണ് അടുത്തുള്ള ഒരു കൂജ കണ്ടത്...വേഗം ആ കൂജയുടെ അടുത്തേക്ക് പോയി മറ്റൊന്നും ചിന്തിക്കാതെ അത് വായിലേക്ക് കമിഴ്ത്താൻ നിന്നപ്പോഴാണ് രക്തത്തിന്റെ രൂക്ഷ ഗന്ധം അടിച്ചത്..... കയ്യിൽ നിന്ന് കൂജ താഴേക്ക് വീണു....അതിലേക്ക് നോക്കിയപ്പോൾ രക്തം ഒഴുകി പോകുന്നതാണ് കണ്ടത്....

ആ കാഴ്ച കണ്ടു വോമിറ്റ് ചെയ്യാൻ വന്നു...തല കറങ്ങുന്ന പോലെ തോന്നിയപ്പോൾ അവിടെ ഇരുന്നു പോയി....അറിയാതെ തന്നെ എന്ടെ കൺ പോളകൾ അടയുന്നുണ്ടായിരുന്നു.... അടയുന്നതിഞ്ഞു മുൻപ് ഞാൻ കണ്ടു എന്ടെ അടുത്തേക്ക് വരുന്ന ഉടലില്ലാതെ ഒരു തലയോട്ടി........ കുറച്ചു നിമിഷങ്ങൾക്ക് ശേഷം.... ആരോ എന്ടെ കഴുത്തു പിടിച്ചു നെക്കുന്നത് പോലെ തോന്നിയാണ് കണ്ണ് വലിച്ചു തുറന്നത്...മുന്നിലേക്ക് നോക്കിയപ്പോൾ കത്തി കരിഞ്ഞ ഒരു മനുഷ്യനെയാണ് കണ്ടത്.... അതിന്ടെ മുഖം അത്രയും ഭയനകമായിരുന്നു....പേടിച്ചു ഒന്നാലറാൻ പോലും എന്നെ കൊണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല....ആ രൂപാത്തിൽ നിന്ന് കത്തിയ മാം സത്തിന്റെ അതി രൂക്ഷമായ ഗന്ധവും ഉണ്ടായിരുന്നു.... ഞാൻ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ട് അതിന്ടെ കൈ എന്ടെ കഴുത്തിൽ നിന്ന് എടുക്കാൻ നോക്കിയെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല ...പെട്ടന്ന് അത് എന്ടെ കഴുത്തിൽ നിന്ന് വിട്ടതും ചുമച്ചു കൊണ്ട് ഞാൻ കഴുത്തിൽ തടവി.... ആ രൂപം അലറി വിളിച്ചു കൊണ്ട് എങ്ങോ പോയ്‌ മറഞ്ഞു.....

ഞാൻ എങ്ങനെയൊക്കെയോ എഴുന്നേറ്റു കിച്ചുവിന്ടെ അടുത്തേക്ക് ചെന്നു....അവൾക്കും മറ്റുള്ളവർക്കും ബോധം വന്നിരുന്നു....വേഗം അവരെ മൂന്നിനെയും എഴുന്നേൽപ്പിച്ചു റിയാസിന്റെ ഒക്കെ അടുത്തു പോയി അവരെയും കൊണ്ട് തനുവിനെ അന്വേഷിക്കാൻ തുടങ്ങി.... എവിടെയും അവളെ കാണുന്നില്ല....പെട്ടന്ന് ഒരു ഗോവണി ഞങ്ങളെ ശ്രദ്ധയിൽ പെട്ടതും പതിയെ ആ ഗോവണി വഴി കയറി...വിശാലമായ ഒരു ഹാളിലേക്കാണ് ഞങ്ങൾ എത്തിയത്...ചുറ്റിനും പൊടി പിടിച്ചു കിടക്കുന്നുണ്ട്....അടുത്തുള്ള ഒരു മുറി തുറന്നതും ഒരു പറ്റം വവ്വാലുകൾ ഞങ്ങളെ നേരെ വന്നു....അലറി കൊണ്ട് നങ്ങൾ താഴ്ന്നിരുന്നു.... ആ വവ്വാലുകൾ ഒക്കെ പോയതും ആ മുറിയിലേക്ക് ചെന്നു നോക്കി...ഇല്ല അവിടെ ഒന്നുമില്ല.... ആ വീട് മുഴുവൻ നോക്കിയിട്ടും അവിടെ നിന്ന് തനുവിന്ടെ ഒരു വിവരവും ഞങ്ങൾക്ക് കിട്ടിയില്ല....തനുവിനെ കാണതത്തിലുള്ള സങ്കടവും ക്ഷീണം കൊണ്ടും പേടി കൊണ്ടും ഞങ്ങൾ ആകെ തളർന്നിരുന്നു.... പെട്ടന്ന് ആ വീടിന്ടെ തൊട്ടടുത്തുള്ള ഇടിഞ്ഞു പൊളിയാറായ ഒരു കെട്ടിടത്തിൽ നിന്ന് വെളിച്ചം കണ്ടത്....ഞങ്ങൾ ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു.....ആ കെട്ടിടത്തിൽ മെല്ലെ കയറി പറ്റി.... •°•°•°•°•°•°•°•°•°•°•°•°•°•.°.°. •. •. •. •. •. •.°.°.°.°.°.°. (Thanu)

അവൻ മുമ്പിലേക്ക് വന്നതും ഞാൻ ദേഷ്യം കൊണ്ട് മുഖം തിരിച്ചു...... "ഹഹഹഹഹ എന്താ ഡി പ്രതീക്ഷിച്ചില്ല അല്ലേ എന്നെ...... നീ കുറെ നാളായല്ലോ കിടന്ന് പിടക്കാൻ തുടങ്ങിയിട്ട് അവസാനം എന്റെ കയ്യിൽ തന്നെ വന്ന് പെട്ടില്ലേ...... അതാണ് ഞാൻ...... ഞാനൊന്ന് ആഗ്രഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കും........ ഇനി നീ എന്റെ കയ്യിൽ കിടന്ന് ജീവന് വേണ്ടി പുളയും....." ഒരു സൈക്കോയെ പോലെ ഇതും പറഞ്ഞു അവൻ എന്റെ ഷാൾ വലിച്ചൂരിയതും ദേഷ്യം വന്ന് അവന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി...... "ഇത്രയും നാണം കെട്ടവൻ ആണല്ലോടാ നീ........ പെണ്ണിന്റെ ശരീരം നിനക്കൊക്കെ വെറും വേസ്റ്റ് ആയിരിക്കും മറ്റുള്ള പെണ്ണിനെ പോലെ നീ എന്നെ കാണണ്ട നിനക്ക് മുമ്പിൽ തുണി ഊരി തരാൻ നിന്നെ പോലെ കുറെ ചെറ്റ പെൺപിള്ളേർ ഉണ്ടാവും...... ഈ എന്നെ നിനക്ക് വല്ലോം ചെയ്യാൻ ഉദ്ദേശം ഉണ്ടെങ്കിൽ ആ ഉദ്ദേശം മാറ്റി വെച്ചേക്ക്........" ഇതും പറഞ്ഞു അവനെ നോക്കിയതും അവൻ ഓടി വന്ന് എന്റെ കയ്യിലെ കേട്ട് അഴിച്ചു എന്നെയും എടുത്ത് മുകളിലേക്ക് നടന്നു....

അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു എങ്കിലും എനിക്ക് പറ്റാതെ ഞാൻ ഞെരി പിരി കൊണ്ടു...... മരണം മുന്നിൽ കണ്ടു എങ്കിലും നേരിയ പ്രതീക്ഷയിൽ ഞാൻ സമാധാനിച്ചു...... പെട്ടെന്ന് അവൻ ഒരു മുറി തുറന്നതും ഉള്ളിൽ നിന്നും നല്ല റോസപ്പൂവിന്റെയും സ്പ്രേയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറാൻ തുടങ്ങി അകാരണമായി ഹൃദയം മിടിക്കാൻ തുടങ്ങിയതും ചുറ്റിലും വീക്ഷിച്ചു ഞാൻ നെടുവീർപ്പിട്ടു ..... ഇല്ല ഞാൻ എന്ന പെണ്ണ് ഇവൻ മുമ്പിൽ ചവചരക്കപ്പെടാൻ ഞാൻ സമ്മതിക്കില്ല..... പെട്ടെന്ന് അവൻ റൂമിലേക്ക് കയറി വാതിൽ കുറ്റിയിട്ടു എന്നിട്ട് എന്നെ ബെഡിലേക്ക് ഇട്ടു എന്റെ രണ്ട് വശത്തായി കാൽ വെച്ച് മുകളിൽ നിന്നു...... അവന്റെ ആ നീക്കം എന്നിൽ പേടി ഉണ്ടാക്കി എങ്കിലും ദേഷ്യം ഒട്ടും വിടാതെ അവനെ നോക്കി... "പുന്നാര മോനെ ഫവാസ്...... നിന്റെ ഈ നീക്കം നല്ലതിനല്ല....... നീ വിചാരിച്ചത് നടക്കുകയും ഇല്ല...." "പ്ഫആ......... പുന്നാര മോളെ സഹകരിച്ചു കിടന്നാൽ നിനക്ക് കൊള്ളാം ഇല്ലേൽ എനിക്ക് പിടിച്ചു വാങ്ങേണ്ടി വരും"

എന്നും പറഞ്ഞു അവൻ എന്റെ മുടി അഴിച്ചിട്ട് ഞാൻ ഇട്ട ഡ്രെസ്സിന്റെ ബട്ടൺ ഓരോന്നായി ഊരാൻ തുടങ്ങിയതും ഞാൻ അവനെ തള്ളിമാറ്റി കട്ടിലിന്റെ ഒരു ഭാഗത്തേക്ക് നീങ്ങി.... വീണ്ടും വീണ്ടും അവൻ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചതും അവന്റെ കയ്യിനെ തട്ടി മാറ്റി കൊണ്ടേ ഞാനിരുന്നു എന്നാൽ അവൻ എന്റെ കവിളുകളിൽ പിടിച്ചു എന്റെ അധരത്തോട് അവന്റെ വൃത്തികെട്ട മുഖം അടുപ്പിച്ചതും അവനെ കട്ടിലിൽ നിന്നും തള്ളിയിട്ട് ഓടി അപ്പോഴേക്ക് അവൻ വന്ന് എന്റെ അരയിലൂടെ കയ്യിട്ട് വീണ്ടും കട്ടിലിലേക്ക് ഇട്ടതും ഞാൻ ഒരു നിമിഷം പേടിച്ചു കിടന്നു.... പിന്നെ അവൻ പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി അവനെ നോക്കി "എന്താ ടി നോക്കുന്നെ അതെ ഫർഷിന എന്റെ കയ്യിൽ കിടന്നാ ടി തീർന്നത്...... അനുഭവിച്ചു തീർന്നില്ലായിരുന്നു..... എന്ത് ചെയ്യാൻ അത് പോട്ടെ ഇനിയിപ്പോ നിങ്ങളൊക്കെ ഉണ്ടല്ലോ......" "നീ............. നീ ആണോ ഫർഷിനയെ........ എന്ത് ദ്രോഹം ചെയ്തെടാ ഞങ്ങളൊക്കെ നിന്നോട്...... ചെ......... ഇതിനൊക്കെ നീ അനുഭവിക്കും......"

അപ്പോഴേക്ക് അവൻ എന്റെ ഷർട്ട് എന്നിൽ നിന്നും വലിച്ചതും കയ്യിന്റെ ഒരു ഭാഗം അവന്റെ കയ്യിലായി..... വീണ്ടും വീണ്ടും അവൻ ഫർഷിന്റെ കാര്യം പറയാൻ തുടങ്ങിയതും മ്മൾ പേടി കൊണ്ടും ദേഷ്യം കൊണ്ടും അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ആദി ) തൊട്ടടുത്തുള്ള ഒരു മുറിയിൽ നിന്ന് എന്തോ ശബ്ദം കേട്ടതും പതിയെ ഞങ്ങൾ ആ ഭാഗത്തേക്ക് നടന്നു..... അതേടി ഫർഷീന എന്ന ആ പീറ പെണ്ണിനെ കൊന്നത് ഈ ഞാൻ തന്നെയാടി....മരിക്കുമ്പോൾ പോലും അവൾ വിശ്വസിച്ചിരുന്നത് ഹാശിയായിരുന്നു ഇതിനെല്ലാം കാരണം എന്നാണ്....മരിച്ചു മണ്ണടിഞ്ഞ അവൽക്കറിയില്ല യഥാർത്ഥ അവളെ കൊലയാളി ഈ ഞാൻ ആണെന്ന്....ഹാ ഹാ....അവളെ അനുഭവിച്ചു മതിയായിരുന്നില്ല എനിക്ക്....പക്ഷെ എന്ത് ചെയ്യാൻ അവൾ മരിച്ചു പോയില്ലേ.....ഹാ ഹാ....അടുത്തത് നിയും നിന്ടെ ആ മറ്റു നാലെണ്ണാവുമില്ലേ അവരാണ്....5 മ് നല്ല ആറ്റം ചിരക്കുകൾ അല്ലെ....നിങ്ങൾ അഞ്ചിനെയും കക്കു സ്നേഹിച്ചു കൊല്ലും ഫർഷീനയെ പോലെ.....അല്ലല്ല അതിലേക്കളേറെ....ഹാ..ഹാ.... എന്നും പറഞ്ഞു ഫവാസിന്ടെ അട്ടഹാസം വീണ്ടും മുഴങ്ങി കേട്ടതും ഞെട്ടലോടെ ഞങ്ങളെല്ലാം നോക്കിയത് ഹാഷിയുടെ മുഖത്തേക്കാണ്....

അവന്ടെ കണ്ണിൽ ഒരു തിളക്കം കണ്ടപ്പോൾ തന്നെ മനസിലായി അവന്ടെ കണ്ണ് നിറഞ്ഞെന്ന്.... പാവം തോന്നി പോയി അവന്ടെ ആ അവസ്ഥ കണ്ടിട്ട്..... "എടാ...എന്ടെ പെണ്ണ്...എന്ടെ പെണ്ണിനെ ആ പന്ന$#$$##$$# മോൻ....." അവൻ കണ്ണീർ ഒഴുക്കി കൊണ്ട് പറഞ്ഞു....പെട്ടന്നാണ് അവന്ടെ മുഖം മാറിയത് ദേഷ്യo കൊണ്ട് വലിഞ്ഞു മുറുകി....അതേ ദേഷ്യത്തോടെ തന്നെ അവൻ ആ മുറിന്റെ വാതിൽ ചവിട്ടി പൊട്ടിച്ചു മുറിയിൽ കയറി ടാ എന്നലറി..... പെട്ടന്ന് ഫവാസ് തിരിഞ്ഞു നോക്കിയതും ഞങ്ങളെ കണ്ട അവന്ടെ മുഖം ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ അവൻ അലറി ചിരിച്ചു കൊണ്ട് തനുവിനെ ഒരു കൈ കൊണ്ട് പിടിച്ചു ഞങ്ങളെ നേരെ വന്നു..... "അവിടെ നിന്നേക്ക് ഹാശി നിന്റെ പെണ്ണിനെ ഞാൻ ഇല്ലാതെ ആക്കുന്നത് നിനക്ക് കൺ കുളിർക്കേ കാണണ്ടേ " എന്നും പറഞ്ഞു തനുവിനെ അവൻ മുഖത്തോട് അടുപ്പിച്ചതും ഹാശി അവനെ ചവിട്ടി തെറിപ്പിച്ചു ഇതേ സമയം പ്രകൃതി ഇരുണ്ടതും ഞങ്ങൾ ചുറ്റിലും നോക്കി ~~~~~~

എന്നാൽ അവരാരും ശ്രദ്ധിക്കാതെയും കേക്കാതെയും പോയ ഒന്നുണ്ടായിരുന്നു അവിടെ...ഫർഷീന.... സത്യങ്ങൾ അറിഞ്ഞ ആ ആത്മാവിന്റെ ഹൃദയം തേങ്ങി കൊണ്ടിരുന്നു.... അതിലേറെ തന്ടെ ഹാഷിയെ തെറ്റിദ്ധരിച്ചതിൽ നെഞ്ചു പൊട്ടുന്ന പോലെ തോന്നി അവൾക്ക്....ഒന്നും അറിയാതെ taskz നെ ഉഭദ്രാവിച്ചതിൽ കുറ്റ ബോധം കൊണ്ട് നീറി പോയി...... പെട്ടന്ന് ഫവാസിന്ടെ മുഖം മുന്നിൽ തെളിഞ്ഞതും അവളെ മുഖ ഭാവം മാറി...അത്രയും സമയം വേദന കൊണ്ട് ശാന്തമായ മുഖം രൗദ്ര ഭാവത്തിലേക്ക് ആയി....അവളെ കൃഷ്ണമണിയുടെ സ്ഥാനത് വെറും കറുപ്പ് രൂപപ്പെട്ടു....കണ്ണിൽ നിന്നും വായിൽ നിന്നും രക്തം ഒളിച്ചിറങ്ങാൻ തുടങ്ങി.... മുടിയൊക്കെ ജഡ പിടിച്ചു പറന്നു കൊണ്ടിരുന്നു....കീറി പറിഞ്ഞ ഡ്രെസ്സിൽ അവളൊരു ഭീകര രൂപമായി തോന്നിച്ചു... അവൾ രൗദ്ര ഭാവം പൂണ്ടപ്പോൾ പ്രകൃതിയും രൗദ്ര ഭാവം പൂണ്ടിരുന്നു....മഴയും ഇടിയും കാറ്റും കൊണ്ട് പ്രകൃതി എല്ലാവരെയും വിറപ്പിച്ചു കൊണ്ടിരുന്നു........... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu )

ഒന്നുമറിയാതെ ഫവാസ് നോക്കി നിന്നതും അവന്റെ കൈ പിടിയിൽ നിന്നും വേർപ്പെട്ട എന്നെ ഹാശി ചേർത്തു പിടിച്ചതും ഇത് വരെ ഒളിപ്പിച്ച കണ്ണുനീർ അവന്റെ കൈകളിൽ ഒഴുക്കി തീർത്തു...... അവന്റെ ജാക്കറ്റ് എടുത്ത് എനിക്ക് പുതപ്പിച്ചിട്ട് ഞങ്ങൾ മാറി നിന്നു..... ഫർഷിന പ്രത്യക്ഷപ്പെട്ടതും ഫവാസ് പേടിച്ചു മാറാൻ തുടങ്ങി അപ്പോഴേക്കും വാഹിദിന്റെ ശരീരം ജീവനറ്റ നിലയിൽ നമുക്ക് മുമ്പിലേക്ക് വീണതും പേടിച്ചു ഞങ്ങൾ TASKZ പിന്നിലേക്ക് നീങ്ങി..... വാഹിദിനെ അങ്ങനെ കണ്ടതും ബോയ്സ് അവനെ നോക്കി വിളിക്കാൻ നിന്നതും ഞാൻ അവരോട് എല്ലാം പറഞ്ഞു...... അത് കേട്ട അവർ അവന്റെ ശരീരത്തിലേക്ക് ആഞ്ഞു ചവിട്ടി... എന്നാൽ ഇതേ സമയം മുറിയിൽ രക്തം കൊണ്ട് ചുമരിൽ സോറി TASKZ AND HAASHI..... എന്നു തെളിഞ്ഞു വന്നതും ഹാശി കണ്ണ് തുടച്ചു കൊണ്ട് മാറി നിന്നതും ഞാൻ ഓടി പോയി അവന്റെ അരികത്തു നിന്നു.... പെട്ടെന്ന് ഫവാസിന്റെ തലയിൽ ഒരു രക്തക്കട്ട വന്നു വീണതും അവൻ പേടിച്ചു പിന്നിലേക്ക് വലിഞ്ഞു എന്നാൽ പക ഒട്ടും വിടാതെ ഫർഷിന അവനെ ഉപദ്രവിക്കാൻ തുടങ്ങിയതും അവിടെ ചോര ക്കളി ആയിരുന്നു ഞങ്ങൾ പത്തു പേരും പുറത്തേക്ക് നടന്നു...... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

എന്നാൽ ഇതേ സമയം ഫവാസ്..... എന്തൊക്കെയോ സംഭവിച്ചു പെട്ടെന്ന് അവരൊക്കെ ഇറങ്ങി പോയപ്പോൾ..... അവരിൽ നിന്നെല്ലാം ഒറ്റപ്പെട്ട ഒരു ഇരുട്ട് നിറഞ്ഞ മുറിയിൽ ആയിരുന്നു അവൻ...പെട്ടന്ന് ആ മുറിയാകെ ഒരു പെണ്ണിന്റെ അട്ടഹാസം മുഴങ്ങി...ഫവാസ് ചുറ്റിനും നോക്കി.... "ആരാടി....ആരാണെന്ന്...ധൈര്യമുണ്ടേൽ മുന്നിലേക്ക് വാ..." ഫവാസ് ചുറ്റിനും നോക്കി കൊണ്ട് അലറി പറഞ്ഞു.... പെട്ടന്ന് ഒരു കറുത്ത രൂപം അവന്ടെ പിന്നിൽ വന്നു നിന്ന് അവനെ തള്ളി....അവൻ നിലത്തേക്ക് വീണു....തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒന്നുമില്ലായിരുന്നു....ചെറിയ ഒരു പേടി അവനിൽ ഉടലെടുത്തു.... "ആരാ...." അവൻ വീണ്ടും ചോദിച്ചതും അവന്ടെ മുഖത്തേക്ക് ശക്‌തമായ ഒരു പ്രഹരമേറ്റു.... ആ അടിയിൽ അവന്ടെ വായിൽ നിന്ന് രക്തം ഒലിച്ചിറങ്ങി....പെട്ടന്ന് അവന്ടെ മുൻപിൽ ഒരു സുന്ദരിയായ പെണ്ണ് പ്രത്യക്ഷ പെട്ടു.... ഫർഷീന ആയിരുന്നു അത്.......അവളെ കണ്ട അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.... "ഫ... ഫർഷീന....?" ഫവാസ് "അതേടാ...ഫർഷീന നിയൊക്കെ പിച്ചി ചീന്തിയ അതേ ഫർഷീന...." "നി..നി മരിച്ചില്ലേ..." ഫവാസ് "മരിച്ചതല്ല നിങ്ങളൊക്കെ കൊന്നു..." "നിയെങ്ങനെ....????" ഫവാസ് "എന്ടെ ശരീരം മാത്രമുള്ളു മരിച്ചത് മനസ് ഇപ്പോഴും ജീവിച്ചിരിക്കാട...

നിന്റെയൊക്കെ അന്ത്യം കണ്ടിട്ടേ ഞാൻ ഈ ഭൂമി വിട്ടു പോവു...." ഇതും പറഞ്ഞു അവൾ ആർത്തു ചിരിച്ചു....അവളെ രൂപം പതിയെ വികൃതമായി....അവൾ ആർത്തു ചിരിച്ചു അവന്ടെ നേരെ വന്നു അവന്ടെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തു....അവൻ ആർത്തു ആർത്തു കരഞ്ഞു കൊണ്ടിരുന്നു... ആ കരച്ചിൽ ഒക്കെ മഴയിൽ അലിഞ്ഞില്ലാതെയായി....ഫർഷീന അവനെ വായുവിൽ പൊക്കി എടുത്തു മുകളിലുള്ള ടെറസിൽ നിന്നു താഴെക്കിട്ടു...ഒരു ചെറിയ നരക്കത്തോടെ ഫവാസ് ന്ടെ ജീവൻ അവനിൽ നിന്ന് പോയി.... അതേ സമയം തന്നെ അവന്ടെ കൂട്ടാളികളും ഈ ലോകം വെടിഞ്ഞിരുന്നു.... ഫർഷീന അത് കണ്ടു ക്രൂരമായി ചിരിച്ചു...പതിയെ ആ രൗദ്രഭാവം വെടിഞ്ഞു അവൾ പഴയ പോലെ ആയി...അവളെ കണ്ണിൽ നിന്ന് ചുടു കണ്ണുനീർ വീണു കൊണ്ടിരുന്നു....ഒരു ചെറിയ പുഞ്ചിരിയോടെ അവൾ പ്രകൃതിയിൽ ഒരു പുകയായി ലയിച്ചു ചേർന്നു..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Kichu)

ഞങ്ങളൊക്കെ വണ്ടിയിൽ കയറി ഇരുന്നപ്പോഴേക്കും പ്രകൃതി ശാന്തമായി മഴ പെയ്യാൻ തുടങ്ങിയിരുന്നു.... പെട്ടെന്ന് മുമ്പിൽ ഒരു പെൺകുട്ടി വന്ന് കൈ കാണിച്ചതും ഞങ്ങൾ പത്താളും പുറത്തേക്ക് ഇറങ്ങി.... ഫർഷിന ആയിരുന്നു അത് പണ്ടത്തെ പോലെ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വെച്ച ഫർഷി അവളെ കണ്ടതും ഹാശിയുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടി.... "നിങ്ങളെ കാര്യം അറിയാതെ ഞാൻ ഉപദ്രവിച്ചു ഒരുപാട് ഇനി നിങ്ങളുടെ ജീവിതത്തിൽ ഞാൻ വരില്ല" ഇതും പറഞ്ഞു തനുന്റെ അടുത്തേക്ക് പോയി.... "എന്റെ ജീവനെ ഞാൻ നിനക്ക് തരുക ആണ്..... എന്റെ പ്രണയം എല്ലാം അവനായിരുന്നു.... ഇനി നീ വേണം അവനു നിഴലായി കൂടെ നിൽക്കാൻ നിങ്ങളാണ് ചേർച്ച..... ഭൂമിയിലുള്ള എന്റെ വാസം അവസാനിച്ചു....... " ഹാശിയെ ഒരു നോക്ക് നോക്കി ഞങ്ങളെയും നോക്കി അവൾ ഒരു പൊട്ട് പോലെ ആകാശത്തിലേക്ക് യാത്ര ആയി അവളുടെ മടക്കം കണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.... പിന്നെ അധികം വൈകാതെ ഹോസ്റ്റലിലേക്ക് വിട്ടു...... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഡോറ)

രാവിലെ എണീറ്റപ്പോൾ തന്നെ മനസിന് വല്ലാത്തൊരു കുളിർമ.... എന്തിനാണെന്നല്ലേ....? ദീപാവലി പ്രമാണിച് 4 ദിവസം ലീവാണ്... ഇന്ന് ലീവ് കിട്ടിയാൽ ഞങ്ങൾ കിച്ചുന്റെ വീട്ടിലേക്ക് പോവും.... അവിടെ പിന്നെ ഉത്സവവും മറ്റുമായി ആകെ 10 ലീവെങ്കിലും ആവും... അവിടെ പോവുന്ന കാര്യം പറയുമ്പോൾ തന്നെ എനിക്ക് ഓർമ്മ വരുന്നത് കിച്ചന്റെ അമ്മയുടെ ഫുഡാണ്.... വായിൽ വെള്ളം വരാ... ഞങ്ങളുടെ കൂടെ ഷെബിയും ഫ്രണ്ട്സും വരുന്നുണ്ട്.... അവരും കൂടെ ഉണ്ടെങ്കിൽ പൊളിക്കും.... ഞങ്ങൾ ഡ്രസ് ഒക്കെ രാവിലെ തന്നെ പാക്ക് ചെയ്തു വെച്ചു.. എന്നിട്ട് കോളേജിലേക്ക് വിട്ടു... ക്ലാസ്സിൽ ചെന്ന് ഇരുന്ന് എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു.... അതിൽ സാറ എന്ന് പറയുന്ന കുട്ടിയെ നോക്കി മധുരമായി തന്നെ ചിരിച്ചു.... കാരണം , അവൾ ഇന്റർവെലിന് പുറത്ത് പോവുമ്പോൾ ആരും കാണാതെ അവളുടെ ലഞ്ച് ബോക്സിൽ കയ്യിട്ട് തിന്നൽ എന്റെ ഹോബിയാണ്.... ഈ ഒരു കാര്യം എന്റെ ഫ്രണ്ടിസിന് വരെ അറിയില്ല.... എന്താല്ലേ.... കുറച്ച് കഴിഞ്ഞ് ക്ലാസ്സിലേക്ക് ടീച്ചർ വന്നതും ഞാൻ കിടന്നുറങ്ങി...

എന്നിട്ട് ഇന്റർവെൽ അടിച്ചപ്പോൾ ക്ലാസിൽ നിന്ന് എല്ലാരും ഇറങ്ങി പോയി... Taskz എന്നെ വിളിച്ചെങ്കിലും ഞാൻ കുറച്ച് കഴിഞ്ഞ് വരാ നിങ്ങൾ പൊക്കോ എന്ന് പറഞ്ഞ് അവരെ അയച്ചു.. എന്നിട്ട് സാറയുടെ ഫുഡും തട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ് ഞാൻ കാന്റീനിലേക് ചെന്നു.... അവിടെ എത്തിയതും ഞാൻ ചായയും പഫ്സും വാങ്ങി എന്റെ ഗ്യാങിന്റെ അടുത്തേക്ക് ചെന്നു... അവിടെ ചെന്നപ്പോൾ അവരുടെ കൂടെ ഷെബി ആൻഡ് ടീം ഉണ്ട്... എന്റെ കണ്ണ് ഷെബിയുടെ പ്ലേറ്റിലുള്ള പിസായിൽ ഉണ്ടാക്കിയതും ഞാൻ ഓടി ചെന്ന് അതെടുത്ത് കഴിക്കാൻ തുടങ്ങി.... എല്ലാവരും പതിയെ കഴിക്ക് എന്ന് പറയുന്നുണ്ടെങ്കിലും എന്റെ വയർ വേഗം പോരാട്ടെ പോരട്ടെ എന്ന് പറഞ്ഞു... ഞാൻ പിന്നെ വയർ പറയുന്നത് മാത്രമേ കേൾക്കതുള്ളൂ.... ക്ലാസിൽ കയറാൻ ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസിലേക്ക് ചെന്നു... ഉറങ്ങിയും എണീറ്റും തിന്നും അന്നത്തെ ക്ലാസ് കഴിഞ്ഞതും ഞങ്ങൾ ബസിൽ കയറി ഹോസ്റ്റലിലേക്ക് വിട്ടു...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story