NIGHTMARE IN HOSTEL: ഭാഗം 37

NIGHTMARE IN HOSTEL

രചന: TASKvZ

[ Zuha ] ഇന്ന് രാവിലെ എണീക്കാൻ വല്ലാത്ത എനർജി ആയിരുന്നു എനിക്ക്,, എന്നെ പോലെ തന്നെ ബാക്കി ഉള്ളവർക്കും ഉണ്ടായിരുന്നു ആ എനർജി,, അല്ലേൽ നാല് ചവിട്ടും തല്ലും കൊടുത്ത് എണീപ്പിക്കുന്ന ചുനയെ പോലും ഇന്ന് ഒരു വിളി വിളിക്കേണ്ട ആവശ്യം വന്നില്ല,,,. എന്റെ ഫോണിലെ അലാറം സൗണ്ട് കേട്ടപ്പോ തന്നെ എല്ലാരും ചാടി എണീറ്റിരുന്നു,, കാരണം ഇന്നാണല്ലോ ഞങ്ങൾ ഇവിടെന്ന കിച്ചുന്റെ വീട്ടിലേക്ക് യാത്ര തിരിക്കുന്നത്,,, അത് ഓർമ വരുന്തോറും സന്തോഷം കൂടി കൂടി വന്നിട്ട് ഞാൻ എല്ലാത്തിന്റേം കവിളിൽ നല്ല അടിപൊളി കിടുക്കാച്ചി മുത്തം കൊടുത്ത് ചാടി തുള്ളി മൂളിപ്പാട്ടും പാടി ഫ്രഷ് ആവാൻ വീണ്ടും ബാത്‌റൂമിൽ കയറി,,,,.. പിന്നെ എന്നത്തേയും പോലെ ഫ്രഷ് ആയി വുളുഹ് ചെയ്ത് പുറത്ത് ഇറങ്ങിയതും ബാക്കി ഉള്ളവർ ഓരോരുത്തരായ് റെഡി ആയി വന്നതും നിസ്കാരം തുടങ്ങി,,,..

എല്ലാം കഴിഞ്ഞ് ഇന്നത്തെ യാത്ര സുഖവും സന്തോഷവും ഒരു ആപത്തും ഇല്ലാത്തതും ആക്കണേ എന്ന് പടച്ചോനോട് മനമുരുകി പ്രാർതിച്ച ശേഷം നിസ്കാരപായയിൽ നിന്ന് ഞങ്ങൾ എണീറ്റു,, അതെ സമയം കിച്ചൂന്റെ പ്രാർത്ഥന കഴിഞ്ഞതും പിന്നെ എല്ലാരും കൂടി ഫോൺ എടുത്ത് നോക്കി,,,. രാവിലെ ഇങ്ങനെ ഒരു ശീലം എല്ലാർക്കും ഉണ്ട്,, ഞാൻ ഫോൺ എടുത്ത് വീട്ടിൽ വിളിച്ച് ഇന്ന് പോവുന്ന കാര്യവും മറ്റു വിശേഷം ഒക്കെ പറഞ്ഞ് ഫോൺ കട്ടാക്കി അത് ചാർജിന് വെച്ചു,,, പിന്നെ ഇന്നത്തെ ഡേ സന്തോഷം കൂടിയത് കൊണ്ടും അമ്മേടെ അടിപൊളി ഫുഡ്‌ കഴിക്കാം എന്നുള്ളത് കൊണ്ടും രാവിലത്തെ നാസ്ത ക്യാൻസൽ ആകിയിട്ട് അതിന് പകരം ഞങ്ങൾ മാഗിയും ഹോർലിക്സും കഴിച്ചു വയറ് ഫുള്ളാക്കി,,, അത് പിന്നെ ആരും അറിയാതെ ഞങ്ങളെ റൂമിലേക്ക് ഹാഷി കൊണ്ട് വന്നു തന്നതാണ്,,, ഹിഹി,,,. അവരും ഇന്ന് ഞങ്ങളെ പോലെ ഇതേ ഫുഡ്‌ കഴിച്ചു എന്ന് നൗസി വിളിച്ചപ്പോ പറഞ്ഞാരുന്നു,,,.. കഴിച്ച് കഴിഞ്ഞ് ഞങ്ങടെ പിന്നീടുള്ള ചർച്ച പാക്കിങ് ആയിരുന്നു,,,,

കുറച്ച് ഡേ അവിടെ നിക്കുന്നത് കൊണ്ട് കുറച്ച് ഡ്രസ്സ്‌ ഒക്കെ പാക്ക് ആക്കി വെച്ചു,,, പിന്നെ പോകുമ്പോ ഇടാൻ ബ്ലാക് കളർ ജീൻസ് പാന്റും ഒരു ലൈറ്റ് പിങ്ക് കളർ ടി ഷർട്ടും അതിന് മേലെ ആയി ബട്ടൺ ഇടാതെ ഓപ്പൺ ആക്കി വെച്ച വൈറ്റ് കളർ ഷർട്ടും ആയിരുന്നു ഞങ്ങടെ വേഷം,,,.. സ്കാർഫ് ചെയ്യാൻ അതെ പോലെ ജസ്റ്റ്‌ ലൈറ്റ് പിങ്ക് കളർ ഷാളും,,, ഓരോ ആൾക്കാർ ആയി ഡ്രസ്സ്‌ ചെയ്ത് വന്നു,,,.. " എടി എങ്ങനെ ഉണ്ട് കൊള്ളാവോ,,, "... [ ലെ ഞാൻ ] സ്വയം അങ്ങുമിങ്ങും തിരിഞ്ഞ് വല്യ ശോ കാട്ടി നമ്മൾ അങ്ങനെ ചോദിച്ചപ്പോ ആ അലവലാതി തനു പറഞ്ഞത് കേട്ട് എനിക്ക് അവളെ തല്ലി കൊല്ലാൻ തോന്നി,,,. " അയ്യേ,, എന്താത്,, പാടത്തു പോലും വെക്കാൻ കൊള്ളാത്ത അവസ്ഥ ആയിട്ടുണ്ട് ചെ,,, ഇങ്ങനെ ആണേൽ നീ എന്റൊപ്പം വരണ്ട ആ,,, "... തനു അത് പറയലും ബാക്കി ഉള്ള തെണ്ടികൾ ആയ ആധിയും കിച്ചുവും ചുനയും എന്തോ കീ ഇട്ട് തിരിച്ച മാതിരി കുലുങ്ങി ചിരിക്കുന്നത് കണ്ടപ്പോ പിന്നെ ഒന്നും നോക്കാതെ ഡീീീ എന്നലറി വിളിച്ച് ചാടി പോയി

തനുനെ ചവിട്ടിയതും പെണ്ണ് നല്ല സേഫ് ആയിട്ട് ബെഡിലേക് ലാൻഡി,,,. ഓഹ് അവൾ നിലത്തെങ്ങാനും ആണ് വീണത് എങ്കിൽ പിന്നെ എന്റെ പൊടി പോലും ബാക്കി കാണില്ലാർന്നു,, ഹല്ലപിന്നെ,, എന്നോടാ ഓളെ കളി,, ഈൗൗൗൗൗൗ.. " നീ എന്നെ കളിയാക്കിയിട്ട് അങ്ങനെ സുന്ദരി ആവണ്ട ഡി,, പട്ടി,,, "... ന്ന് പറഞ്ഞ് ഞാൻ മലർന്ന് കിടന്നിട്ടുള്ള ഓളെ മേലെ കേറി ഇരുന്ന് അവള്ടെ സ്കാർഫ് അങ്ങ് അഴിച്ചു മാറ്റിയിട്ട് നല്ല ചേലിൽ കെട്ടി വെച്ച അവളുടെ തല മുടി ചറ പറ ആക്കി വിട്ടു,,.. ഓഹ് ഇപ്പഴാ ഒന്ന് സമാധാനം ആയത്,,, ഇനീം ഇവിടെ നിന്നാൽ ഓളെ അതെ അവസ്ഥ എനിക്ക് വരും എന്നുറപ്പ് ഉള്ളതോണ്ട് പോക്കറ്റിൽ കിടന്ന എന്റെ ഫോൺ എടുത്ത് ചെവിയിൽ വെച് " ആ എന്ത്,, നിങ്ങൾ താഴെ ഉണ്ടെന്നോ,, ഓ ശെരി ശെരി,, ഞങ്ങൾ ദേ വരണു,, "... ന്ന് ഫോണിൽ സംസാരിക്കുന്ന പോലെ പറഞ്ഞ് അവിടെന്ന് മുങ്ങി ഡോറിന് അടുത്ത് പൊങ്ങിയിട്ട് അവരെ നോക്കി " ദേ വേം വാ,, അവർ താഴെ കാത്തിരിക്കുന്നുന്ന് പറഞ്ഞിട്ട് നൗസി എനിക്ക് വിളിച്ചത,, സത്യം ".

.. അവരുടെ മറുപടിക്ക് കാത്ത് നിക്കാതെ എന്നെ തന്നേ വായും പൊളിച്ച് നോക്കി നിക്കുന്ന ആദിടെ കയ്യിൽ പിടിച്ച് വലിച്ചു ഞാൻ താഴെ ഗേറ്റ്ന് അടുത്തേക്ക് ഓടി,,, ഹോ, സമാധാനം ആയി,, അല്ലേൽ ആ പരട്ട തനു എന്നെ കൊന്നേനെ,,, പിന്നെ കുറച്ച് സമയം ആയപ്പോ ബാഗ് ഒക്കെ എടുത്ത് ബാക്കി മൂന്നും വന്നതും ഞങ്ങൾ ബോയ്സിനൊപ്പം യാത്ര തുടർന്നു,,,,,,, •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) ഞങ്ങൾ യാത്ര തിരിച്ചു കുറച്ചു മുമ്പോട്ട് ആയതും എല്ലാർക്കും വിശക്കാൻ തുടങ്ങി അങ്ങനെ ഒരു ഹോട്ടൽ കണ്ടതും നേരെ അവിടേക്ക് വിട്ടു ഞങ്ങൾ കപ്പിൾസ് ആവാൻ നിൽക്കാതെ ഞങ്ങൾ അഞ്ചു പേരും ഓടി ടേബിളിന് ചുറ്റും ഇരുന്നതും അവർ ഞങ്ങളുടെ ഓരോരാളുടെ അരികത്തായി ഇരുന്നു...... അങ്ങനെ ഫുഡ്‌ ഒക്കെ ഓഡർ ചെയ്ത് ഞങ്ങൾ അവിടെയും ഇവിടെയും വായ് നോക്കിയിരുന്നു....

അല്ല പിന്നെ ഇത്രേം ആൾക്കാർ ഉണ്ടായിട്ട് ഞങ്ങൾ നോക്കാതിരുന്നാൽ മോശമല്ലേ അത് കൊണ്ട് മാത്രം ഞങ്ങളും നോക്കി ഫുഡ്‌ ടേബിളിൽ എത്തിയതും എവിടെയും ഇല്ലാത്ത ആക്രാന്തം ആയിരുന്നു എല്ലാത്തിനും boys ഒക്കെ ഞങ്ങളെ തീറ്റ കണ്ട് നോക്കുന്നുണ്ട്.... ഡോറ മോൾ ആണെങ്കിൽ ഷെബിയുടെ കൂടി എടുത്ത് കഴിക്കുന്നുണ്ട് ഇവനൊക്കെ എങ്ങനെ ഇതിനെ സഹിക്കുമോ ആവോ...... ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ വീണ്ടും ട്രാവലറിലേക്ക് നടന്നു ഞങ്ങൾ ട്രാവലർ ഏല്പിച്ചിട്ടാണ് വന്നത് 10 പേരില്ലേ അപ്പൊ അതാണ് നല്ലതെന്ന് തോന്നി........ പിന്നെ വണ്ടിയിൽ കയറി ഇത്രയും സമയം ഞങ്ങൾ അടിച്ചു പൊളിച്ചു വന്നത് കൊണ്ടും ഭക്ഷണം ഒക്കെ കഴിച്ചത് കൊണ്ടും എന്തോ വല്ലാതെ ക്ഷീണം വന്ന് തുടങ്ങിയിരുന്നു..... ഞാൻ വേഗം ഓടി പോയി പിന്നിലെ വിൻഡോ സീറ്റിൽ ഇരുന്നു.... അപ്പോഴേക്ക് ബാക്കി ഉള്ളവരും TASKZ ഒക്കെ ഓരോ വിൻഡോ സീറ്റ് എടുത്തതും boys ഒക്കെ അവരുടെ അരികത്തായി ഇരുന്നു.... കുറച്ചു സമയം കഴിഞ്ഞ് ഹാശിയും വന്ന് കയറി എന്റെ അടുത്തിരുന്നു.....

ഞാൻ വെറുതെ അവനെ നോക്കിയതും അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു..... പൊതുവെ എന്നെ എവിടെ ഒറ്റക്ക് കണ്ടാലും സ്വസ്ഥത തരാത്ത ചെക്കൻ ആണ് എന്ത് പറ്റിയോ ആവോ..... പിന്നെയും ഓനെ നോക്കിയപ്പോൾ ആകെ എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നതാണ് കണ്ടത്.... ഞാൻ മെല്ലെ അവന്റെ കൈ എടുത്ത് എന്റെ കഴുത്തിലൂടെ ഇട്ട് അവന്റെ തോളിലേക്ക് ചാഞ്ഞു... "ഹാശി........... ഡാ ഹാശി.......... എന്ത് പറ്റി..... ആകെ ശോകം ആണല്ലോ ....... എന്നെ തേക്കാനുള്ള വല്ല പ്ലാനും ഉണ്ടോ...." എന്ന് ചോദിച്ചതും ചെക്കൻ പെട്ടെന്ന് എന്നെ മുറുക്കെ ചേർത്ത് പിടിച്ചു..... എന്തോ അവന്റെ ആ ഒരു സമീപനത്തിൽ ഹൃദയം ഒന്ന് പിടച്ചതും അവനെ ഞാൻ ഒന്ന് നോക്കി...... രണ്ട് കണ്ണുകളും നിറയാൻ പാകത്തിന് കണ്ടതും ഞാനും അവനെ തിരിച്ചു hug ചെയ്തു..... "Thanu..... നീ അങ്ങനെ പറയരുത്..... ഇത് വരെ സംഭവിച്ചതോകെയും ഓർക്കുമ്പോൾ മനസ്സിലൊരു പിടപ്പ്..... നീയും കൂടി പോയാൽ പിന്നെ ഞാൻ ഈ ലോകത്തു ഉണ്ടാവില്ല...... തനിച്ചാക്കി പോവല്ലേ......."

ചെക്കന്റെ ആ നേരത്തെ അവസ്ഥ കണ്ട് ഞാനും ഒന്നും മിണ്ടാതെ അവനോട് ചേർന്നിരുന്നു.... ഒരുപക്ഷെ മൗനം സങ്കടത്തെ ഇല്ലാതാക്കും... ചില നിമിഷങ്ങളിലെ വാക്കുകളെക്കാൾ പ്രിയപ്പെട്ടവരുടെ സാമീപ്യം അവർക്ക് അത്രയും ആശ്വാസം നൽകും... അങ്ങനെ പുറത്തെ കാറ്റേറ്റ് അവന്റെ തോളിലേക്ക് ഞാൻ ചാഞ്ഞു.... പതിയെ മയക്കം കണ്ണിൽ വന്നതും അധികം ചിന്തിക്കാതെ ഞാനും മയക്കത്തിലേക്ക് വീണു...... അങ്ങനെ നീണ്ട യാത്രക്ക് ശേഷം കിച്ചുവിന്റെ നാട്ടിൽ ഞങ്ങൾ കാലു കുത്തി...... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഡോറ) അങ്ങനെ നീണ്ട യാത്രാക്കൊടുവിൽ കിച്ചൂന്റെ വീട്ടിൽ കാല് കുത്തി... കിച്ചുന്റെ അമ്മയെ ഞെട്ടിക്കാനായി ഭൂദത്തിന്റെ മാസ്‌ക് ഇട്ട് വാതിൽ തുറക്കുമ്പോൾ ചാടാം എന്ന എന്റെ ഐഡിയയെ കിച്ചു തകർത്ത് കളഞ്ഞു... അവളുടെ അമ്മ ഹാർട്ട് പേഷന്റ് ആണ് പോലും... വേണ്ടെങ്കിൽ വേണ്ട എന്റെ കയ്യിൽ മറ്റൊരു നല്ല ഐഡിയ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഷെബി മാത്രം എന്നെ പ്രോത്സാഹിപ്പിച്ചു..

ബാക്കിയുള്ളവരൊക്കെ എന്നെ കടിച്ച് കീറുമ്പോലെ നോക്കിയപ്പോൾ ഞാനവരെ മൈൻഡ് ചെയ്യാതെ കിച്ചനിൽ നിന്ന് വരുന്ന കറിയുടെ സ്മെൽ ആസ്വദിച്ചു നിന്നു... ഹരേ വാ....എന്തോ വറക്കുകയാ.... ഞാൻ ആസ്വദിച്ചു നിൽക്കുമ്പോഴാണ് ആദി കോളിങ് ബെൽ അടിക്കാനായി പോയത്... അത് കണ്ടതും ഞാനവളുടെ കൈ പിടിചു വലിച്ചു... "ഒരു വീട്ടിൽ കയറുമ്പോൾ ഇങ്ങാനാണോ പോവുന്നെ... നിങ്ങൾക്ക് ഇച്ചിരിയെങ്കിലും മര്യാദ ഉണ്ടോ... അവളുടെ ഒരു ബെൽ അടി. കിച്ചൂന് മാത്രേ നമ്മുടെ സ്വഭാവം അറിയത്തുള്ളൂ, ഇവളുടെ അമ്മക്കറിയില്ല, അത് കൊണ്ട് തന്നെ നല്ല മര്യാദയോട് കൂടി വേണം ഇവിടെ കഴിയാൻ...." ഞാൻ അവർക്ക് ക്ലാസ് എടുത്ത് കൊടുത്തപ്പോൾ എല്ലാവരും ശെരി ഡോറ മിസ് എന്ന് പറഞ്ഞു... "ഓക്കെ ബെൽ അടിക്കുന്നത് മര്യാദ അല്ല, അത് കൊണ്ട് തന്നെ എന്റെ കയ്യിൽ ഒരൈഡിയ ഉണ്ട്...." എന്ന് പറഞ്ഞ് ഇന്നലെ ചോക്ലേറ്റിന്റെ കൂടെ ഫ്രീ കിട്ടിയ വിസിൽ പോക്കറ്റിൽ നിന്ന് എടുത്ത് എല്ലാവർക്കും കാണിച്ചു... എന്നിട്ട് നീട്ടിയൊന്ന് വിസിൽ അടിച്ചു...

എന്നിട്ട് ഓരോ ജനലിൽ കൂടിയും ഞാൻ വിസിൽ അടിച്ചു. എന്റെ ഈ കാട്ടി കൂട്ടൽ കണ്ട് തലയിൽ കൈ വെച്ച് നിൽക്കുന്ന അവരെ നോക്കി ഞാൻ ഒറ്റ മിനിറ്റ് എന്ന് പറഞ്ഞ് കിച്ചുന്റെ വീടിന്റെ പിറക് വശത്ത് പോയി വിസിൽ അടിച്ചതും എവിടെ നിന്നോ രണ്ട് പട്ടിക്കുട്ടികൾ ഓടി വന്നു.... അതിനെ കണ്ടതും ഞാൻ ഓടി... എന്നെ രണ്ട് പട്ടികളും ഓടിക്കാൻ തുടങ്ങി... "രക്ഷിക്കണേ....എന്നെ പട്ടി കൊല്ലാൻ വരുന്നേ...." നിലവിളിച്ചു കൊണ്ട് ഞാൻ വീടിന് ചുറ്റും ഓടിയപ്പോൾ എന്റെ ശബ്ദം കേട്ട് കിച്ചുന്റെ അമ്മ മാത്രമല്ല, അപ്പുറത്തെ വീട്ടുകാർ വരെ വാതിൽ തുറന്ന് ഓടി വന്നു... പട്ടികളെ കിച്ചുവും വീട്ടുകാരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും ആ പട്ടികൾക്ക് എന്റെ സൗന്ദര്യം കണ്ട് എന്നെ വിടാൻ മനസ് വരുന്നില്ല എന്ന് തോന്നുന്നു... അത് വിടാതെ എന്നെ പിന്തുടർന്നൊണ്ടേ ഇരുന്നു... "സാന്റി... സ്മോക്കി..ഇവിടെ വാ... ഇവിടെ വരാൻ..." കിച്ചു അവരെ രണ്ട്‌ പേരെയും വിളിച്ചപ്പോൾ രണ്ട് പേരും സ്റ്റോപ് ആയി... "സാന്റി,സ്മോക്കി.... അതാ നിങ്ങളെ കിച്ചു വിളിക്കണേ..."

ഞാനവരോട് പറഞ്ഞപ്പോൾ രണ്ടും എന്നെ നോക്കി കുരച്ചു.... "പട്ടിയായി പോയി അല്ലേൽ കൊന്ന് ജയിലിൽ പോയേനെ...". അതിനെ രണ്ടിനെയും കിച്ചു കൂട്ടിൽ അടച്ചപ്പോൾ ഞാൻ അവരെ നോക്കി പിറു പിറുത്തു... എന്നിട്ട് ഞാൻ എന്റെ കൂടെ വന്നവരെ നോക്കിയപോൾ എല്ലാവരും കയ്യും കെട്ടി എന്നെ നോക്കി നിൽക്കുന്നുണ്ട്... "എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ... കോളിംഗ് ബെൽ അടിക്കാതെ തന്നെ കിച്ചുന്റെ അമ്മ വാതിൽ തുറന്നല്ലോ" ഞാൻ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞപ്പോൾ അവരൊക്കെ ആയിക്കോട്ടെ എന്ന് പറഞ്ഞു... ഞാൻ അവരെ കൂട്ടാതെ കിച്ചുന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു... ഞങ്ങൾ വന്നത് അമ്മക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ട്... ഞാൻ കിച്ചുന്റെ കൂടെ നേരെ കിച്ചണിലേക്ക് ചെന്നപ്പോൾ ബാക്കിയുള്ളവർ മുകളിലേക്ക് പോയി... ബോയ്‌സ് മുകളിൽ ലെഫ്റ്റ് സൈഡ് മുറിയിലും ഞങ്ങൾ റൈറ്റ് സൈഡ് മുറികളിലുമാണ് ...... കിച്ചു ഉണ്ടാക്കിയ ജ്യൂസ് ഞാൻ ട്രേയിൽ വാങ്ങി മുകളിലേക്ക് കൊണ്ട് പോയി..

. എന്നിട്ട് മുറിയിൽ കയറാതെ സ്റ്റെപ്പിൽ ഇരുന്ന് എല്ലാ ജ്യൂസും ഞാൻ ഒറ്റക്ക് തന്നേ കുടിച്ചു... എന്നിട്ട് ഒഴിഞ്ഞ ഗ്ലാസ്സുമായി താഴേക്ക് ചെന്നു... എന്നിട്ട് ഞാനും കിച്ചുവും മുകളിലേക്ക് പോയപ്പോൾ എല്ലാവരും കിച്ചുനോട് കുടിക്കാൻ ഒന്നും തരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ എന്റെ കള്ളി വെളിച്ചത്തായി... അവരൊക്കെ കൂടി എന്നെ കൊല്ലാൻ വേണ്ടി ഒരുങ്ങിയപ്പോൾ ഷെബി വന്നെന്നെ രക്ഷിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു... ബട് ബോയ്‌സോക്കേ വേറെ മുറികളിൽ ആണല്ലോ... എന്നെ അടിക്കാനായി ആദി കൈ പോക്കയതും ഞാൻ ബാത്റൂമിലേക്ക് ഓടിക്കയറി... (കിച്ചു) ഇന്ന് വീട്ടിൽ ഒരു ഉത്സവ പ്രതീതിയായിരുന്നു... അച്ഛൻ പാടത്ത് നിന്ന് വന്നപ്പോൾ ഇവരെ കണ്ട് ഷോക്ക് ആയി... പിന്നെ എല്ലാവരും കൂടി കളിച്ചും ചിരിച്ചും സമയം പോയതെ അറിഞ്ഞില്ല... വിഷ്ണു ആണെങ്കിൽ അച്ഛന്റെ പ്രീതി സമ്പാദിക്കാൻ വേണ്ടി ഏത് സമയത്തും അച്ഛന്റെ കൂടെ തന്നെയാണ്... അത് കണ്ട് എന്റെ ഗാംഗ് ഓരോ പാര വെപ്പ് നടത്തുന്നുണ്ടെങ്കിലും അതൊന്നും ഏറ്റില്ല.... അങ്ങനെ രാത്രി എല്ലാവരും ഭക്ഷണം കഴിച്ച് മുകളിലേക്ക് ഉറങ്ങാനായി പോയി...

ഷെബിയുടെ കൂടെ ഇരുന്ന് ലുഡോ കളിക്കുന്ന ഡോറ മോൾ നിങ്ങൾ ഉറങ്ങിക്കോ ഞാൻ കളി കഴിഞ്ഞു വരാം എന്ന് പറഞ്ഞു... അങ്ങനെ ഞങ്ങൾ കിടന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഡോറ മോൾ കയ്യിൽ നിറയെ പൂവുമായി മുറിയിലേക്ക് വന്നു... അവളുടെ കയ്യിലെ പൂവ് കണ്ട് ഞാൻ ഞെട്ടി.. അത് പാലപ്പൂവ് ആയിരുന്നു... "ഡോ...ഡോറ..നിനക്കെവിടുന്ന് കിട്ടി ഈ പൂവ്..." ഞാൻ പേടിയോട് കൂടി ചോദിച്ചു.. "അതോ... കളി കഴിഞ്ഞ് ഷെബി ഉറങ്ങാൻ പോയപ്പോൾ എനിക്ക് ദാഹം തോന്നി... വെള്ളം കുടിക്കാൻ താഴെ പോയപ്പോൾ പുറത്ത് ആരോ നിൽക്കുന്നത് കണ്ടു, നോക്കുമ്പോഴുണ്ട് ഒരു സുന്ദരി.. വിടർന്ന കണ്ണുകൾ,നിതംബം മറയ്ക്കുന്ന നീണ്ട കാർകൂന്തൽ, അവരുടെ കയ്യിൽ പൂവുണ്ടായിരുന്നു... ഇത് എനിക്ക് വേണൊന്ന് ചോദിച്ചപ്പോൾ ഞാൻ വേണം എന്ന് പറഞ്ഞു... ഇത് തന്ന് അവൾ പോയി..."

ഡോറ മോൾ പറഞ്ഞത് കേട്ട് ഞങ്ങൾ നാല് പേരും കൂടി വിറങ്ങലിച്ചു നിന്നു... "അവർ എവിടേക്കാ പോയേ..." "നിങ്ങളുടെ വീടിന്റെ എതിർവശത്തെ വീട്ടിലേക്ക്...." "അവിടെ വീട്ടിൽ ഇപ്പോൾ ആരും തമാസമില്ല ഡോറ... അവിടെ കഴിഞ്ഞ വർഷം ഒരു ദുർമരണം സംഭവിച്ചതാ... ഈ പൂവ് നിനക്ക് തന്നത് മനുഷ്യ സ്ത്രീയല്ല യക്ഷിയാ... യക്ഷി...." ഞാൻ ഡോറയുടെ കയ്യിലെ പൂവെടുത്ത് ജനലിൽ കൂടെ പുറത്തെറിഞ്ഞു... "യ... യസ്ക്കിയോ....ബുഹാഹ...ങ്ങീ... ങ്ങീ..." ഡോറ മോൾ പേടിച്ച് ഒരേ സമയത്ത് ചിരിക്കുകയും കരയുകയും ചെയ്‌തപ്പോൾ ഞങ്ങളുടെ വീട്ടിൽ മാത്രം കറന്റ് പോയി.... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) കറന്റ് പോയതും വലിയ ശബ്ദത്തോടെ കാറ്റ് വീശിയതും ഞങ്ങൾ പരസ്പരം പേടിച്ചു പിന്നിലേക്ക് നീങ്ങി....... "ഡി....... ഈ പ്രേതങ്ങളൊക്കെ എന്തിനാ നമ്മളെ ടാർഗറ്റ് ചെയ്തു വരുന്നത് ........ എന്റെ പടച്ചോനെ...... കിച്ചു നിന്റെ വീട്ടിലും പ്രേതം ഉണ്ടെന്ന് നേരത്തെ പറഞ്ഞൂടെ......" മ്മൾ ഓളോട് കലിപ്പിൽ പറഞ്ഞതും പെണ്ണ് ഒരു നുള്ള് തന്നു........

"ഞാൻ അറിഞ്ഞോ ഈ പിശാശ് രാത്രി ഇറങ്ങി പ്രേതങ്ങളോട് പൂവും വാങ്ങി നടക്കാണെന്ന്...... എന്റെ ദൈവമേ...." കിച്ചു ഡോറയെ നോക്കി പറഞ്ഞതും ഡോറ ഞങ്ങളെ നോക്കി ഇളിച്ചു കാട്ടി..... പിന്നെയും ഒരുപാട് സമയം അങ്ങനെ പോയതും...... ഞാൻ "ഇവിടെ ഒരു പ്രേതവും കുന്തവും ഒന്നുമില്ല...എല്ലാരും വന്നേ പോയി കിടക്കാം....." എന്നും പറഞ്ഞു വാതിൽ അടക്കാൻ വേണ്ടി അതിനടുത്തേക്ക് നീങ്ങിയതും പെട്ടെന്ന് ഒരു കൊലുസിന്റെ ശബ്ദം ചെവിയിലേക്ക് അടിച്ചു കയറിയതും..... ഇത്രയും നേരം ധൈര്യം സംഭരിച്ച ഞാൻ പേടിച്ചു അവരെ നോക്കി..... പെട്ടെന്ന് അവർ പിന്നിലേക്ക് നോക്കാൻ വേണ്ടി പേടിച്ചു ആംഗ്യം കാണിച്ചതും ഞാനും പേടിച്ചു പിന്നിലേക്ക് നോക്കി....... പിന്നൊരു നിലവിളിയോട് കൂടി ഞാൻ പിന്നിലേക്ക് നീങ്ങി...... അപ്പോഴേക്ക് തറവാട്ടിലെ ആൾക്കാർ ഉണർന്നു അതെ സമയം കറന്റും വന്നു....... ഞങ്ങൾ അഞ്ചു പേരും പരസ്പരം നോക്കിയതും നേരത്തെ ഡോറ കൊണ്ടു വന്ന പൂവും എല്ലാം അപ്രത്യക്ഷം ആയിരുന്നു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story