NIGHTMARE IN HOSTEL: ഭാഗം 38

NIGHTMARE IN HOSTEL

രചന: TASKvZ

[ ആദി ] ഡോറ പറഞ്ഞതൊക്കെ കേട്ടു പേടിച്ചു നിൽക്കുമ്പോഴാണ് ഒരു കോലുസിന്ടെ ശബ്ദം കേട്ടത്....അത് കേട്ടപ്പോൾ തന്നെ എന്ടെ ധൈര്യം മുഴുവനും പോയി.... ഞങ്ങൾ പെട്ടന്ന് പിന്നിലേക്ക് നോക്കിയപ്പോൾ അവിടെ ചുമരിൽ നിറയെ രക്തം കൊണ്ടുള്ള ആരുടെയോ കാലടയാളം ആയിരുന്നു....അതിലേറെ ആ കാൽ അടയാളം ചുമരിലൂടെ താഴേക്ക് വന്നു ഞങ്ങൾ നിൽക്കുന്ന അവിടെയാണ് അവസാനിക്കുന്നത്........ ഒക്കെ കണ്ടു പേടിച്ചു ഞങ്ങൾ അഞ്ചേണ്ണവും അലറി.... അപ്പോ തന്നെ വീട് മുഴുവൻ ലൈറ്റ് തെളിഞ്ഞു.... "മക്കളെ....എന്താ...എന്ത് പറ്റി...." ഇതും ചോദിച്ചു കൊണ്ട് കിച്ചുവിന്ടെ 'അമ്മ മുറിയിലേക്ക് വന്നു....അവരെ പിന്നാലെ തന്നെ ബാക്കി ഉള്ളവരും ഉണ്ടായിരുന്നു...ഞാൻ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു കൊടുക്കാൻ വേണ്ടി പിന്നിലേക്ക് തിരിഞ്ഞു ആ രക്ത കാലടി നോക്കിയപ്പോൾ അവിടെ അങ്ങനൊരു കാലപാഡ് തന്നെയില്ല..... അത് കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ സ്പെല്ലിങ് mistake തോന്നി....

അല്ലാഹ് അപ്പോ ഇവിടെ പ്രേതം ഉണ്ടാവോ...ഞാൻ കിച്ചുവിനോട് മെല്ലെ ആ കാൽ പാട് കാണുന്നില്ല എന്നു പറഞ്ഞു....തിരിഞ്ഞു അവിടേക്ക് നോക്കിയ അവളും നെട്ടുന്നത് ഞാൻ കണ്ടു.... "എന്താ മക്കളെ നിങ്ങൾ ഒന്നും പറയാതെ...എന്തിനാ അലറിയെ...." കിച്ചുന്ടെ അച്ഛൻ കൂടെ ചോദിച്ചതും ഡോറ വായ തുറക്കാൻ നിന്നപ്പോൾ തന്നെ zuha അവളെ പിടിച്ചു വച്ചു... "അത്...അച്ഛാ...അമ്മേ...ഒന്നുമില്ല...ഈ ആദി വെറുതെ ഒരു പാറ്റയെ കണ്ടു അലറിയപ്പോ അറിയാതെ ഞങ്ങളും അലറി പോയതാ...." കിച്ചു എടി ബീകരി.....എന്താ നുണ.... ഞാൻ അവളെ നോക്കി മനസിൽ പറഞ്ഞു.... "ഹോ അതായിരുന്നോ...പേടിപ്പിച്ചു കളഞ്ഞല്ലോ....പഴയ തറവാട് അല്ലെ മോളെ അപ്പോ പാറ്റ ഒക്കെ ഉണ്ടാവും..." കിച്ചുവിന്ടെ 'അമ്മ എന്ടെ അടുത്തു വന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞു...ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു... "എന്ന മക്കൾ ഡോറടച്ചു കിടന്നോ...നാളെ ദീപാവലി ഉള്ളതല്ലേ..." എന്നും പറഞ്ഞു അവരൊക്കെ പോയതും റിയാസ് എന്ടെ അടുത്തേക്ക് വന്നു...

ഞാൻ അവനെ സംശയഭാവത്തിൽ നോക്കി കൊണ്ട് എന്താണെന്ന് ചോദിച്ചു... "സത്യം പറ നിയെന്തിനാ അലറിയെ..." റിയാസ് "അത് കിച്ചു പറഞ്ഞല്ലോ പാറ്റയെ കണ്ടിട്ട്..." ഞാൻ "നുണ പറയണ്ട ആദി...നിങ്ങളത് കള്ളം പറഞ്ഞതാണെന്നു എനിക്കറിയാം..." റിയാസ് ഇനിയും എന്തിനാ മറച്ചു വെക്കുന്നെ എന്നു കരുതി ഞാൻ അവനോട് സത്യം പറഞ്ഞു...അപ്പോ അവരൊക്കെ ഞങ്ങളെ തോന്നാല എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു പോയി... അവർ പോയതും ഞങ്ങൾ പരസ്പരം ഒന്ന് നോക്കി നിശ്വാസിച്ചു ബെഡിൽ പോയി കിടന്നു.... ****** പതിയെ ഞാൻ ആ ഇടിഞ്ഞു പൊളിയാറായ വീട്ടിലേക്ക് നടന്നു....ആരോ എന്നെ അവിടേക്ക് വലിച്ചു അടുപ്പിക്കും പോലെയായിരുന്നു എനിക്ക് തോന്നിയത്.... ഞാൻ ആ വീടിന്ടെ ഡോർ തുറന്നതും എന്ടെ മുൻപിലേക്ക് ഒരു കരിമ്പൂച്ച എടുത്തു ചാടിയതും ഞാൻ ആ എന്നലറി കൊണ്ട് വീണു.... "അയ്യോ....പൂച്ച...." ഞാൻ "ടി...ആദി...പിശാശ്ശേ എഴുന്നേൽക്ക്...കട്ടിലിൽ കിടന്നു ഡാൻസ് കളിച്ചു നിലത്തേക്ക് വീണിട്ടു പൂച്ച എന്ന് അലറ...പിശാശ്...എഴുന്നേറ്റു പൊടി...."

കിച്ചു കിച്ചുവിന്ടെ വായിലുള്ള സരസ്വതീ ഗീതം കേട്ടപ്പോൾ മനസിലായി ഞാൻ സ്വപ്നം കണ്ടതായിരുന്നെന്നു.... ശേ...വെറുതെ രാവിലെ തന്നെ ഇവളെ വായിലുള്ളതും കേട്ടു.... ഞാൻ അവർക്കൊക്കെ നന്നായി ഒന്നിളിച്ചു കൊടുത്തു പെട്ടന്ന് തന്നെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.... "എടി കിച്ചു ഇവിടെ കുളമൊന്നുമില്ലേ..." ഞാൻ "ഉണ്ടല്ലോ...നമുക്ക് നാളെ കുളത്തിൽ പോയി കുളിക്കാം..." കിച്ചു "സെറ്റ്...." തനു "അതേയ് വിശക്കുന്നു...കുളത്തിലേക്ക് ഒക്കെ പിന്നെ പോവാം...ഇപ്പോ വന്നു വല്ലതും അകത്തു ആക്കാം...നല്ല സമ്പറിന്ടെ മണം വരുന്നുണ്ട്...." ഡോറ "ഹോ ഈ തീറ്റ പിശാശ്...." തനു "പൊടി...." ഡോറ അങ്ങനെ ഞങ്ങളെല്ലാം താഴേക്കിറങ്ങി...ഞങ്ങൾ വന്നപ്പോഴേക്ക് ബോയ്സ് ഡൈനിങ് ടേബിളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്...ഞാൻ റിയാസിന്റെ opposite ഉള്ള സീറ്റിൽ പോയി ഇരുന്നു.... "ഇന്ന മക്കളെ കഴിക്..." എന്നും പറഞ്ഞു 'അമ്മ നല്ല ചൂടുള്ള ദോശയും ഇട്ടിലിയും സാമ്പാറും ചമ്മന്തിയുമൊക്കെ ടേബിളിൽ കൊണ്ടു വച്ചു...കിച്ചുവിന്ടെ മുത്തശ്ശനോക്കെ ഞങ്ങളെ കൂടെ ഇരുന്നു...

അങ്ങനെ നന്നായി വെട്ടി വിഴുങ്ങി പുറത്തിരുന്നു കാറ്റു കൊള്ളുമ്പോഴാണ് കിച്ചുവിന്ടെ ചെറിയച്ഛന്ടെ മോൻ എങ്ങോട്ടോ പോവുന്നത് കണ്ടത്....അവൻ നങ്ങളേക്കാൾ ചെറുത് ആണ് ട്ടോ....അപ്പു എന്നാണ് പേര്...+1 ൽ പഠിക്കുന്നു.... "അപ്പു...ടാ നിയെങ്ങോട്ടാ..." ഞാൻ ഇന്നാലെതന്നെ അപ്പുവും ഞാനും കമ്പനി ആയിരുന്നു.... "ഞാൻ പടകം വാങ്ങിക്കാൻ കടയിൽ പോവാണ് ചേച്ചി...ഇന്ന് ദീപവലി അല്ലെ ..." അപ്പു "ആണോ എന്ന ഞാനും കൂടെ വരാം..." ഞാൻ "ഒക്കെ...എന്ന വാ..." അവൻ മറ്റുള്ളോരോടൊക്കെ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ ഇല്ലെന്നു പറഞ്ഞു...റിയാസ് എന്തോ പണിയില...അതോണ്ട് ഞാനും അപ്പുവും കൂടെ പടക്കം വാങ്ങിക്കാൻ വിട്ടു....നടന്നിട്ടാണ് ഞങ്ങൾ രണ്ടും പോവുന്നത്.... "ചേച്ചിയും റിയാസ് ചേട്ടനും തമ്മിൽ ലൗ ആണല്ലേ...." അപ്പു "ഏഹ്...." ഞാൻ "ചേച്ചി വെല്ലാതെ ഞെട്ടണ്ട... എനിക്ക് മനസിലായി...ഇന്നലെ റിയാസ് ചേട്ടന്റെ ഫോണിലെ dp യിൽ നിങ്ങളെ രണ്ടുപേരെയും ഫോട്ടോ ഞാൻ കണ്ടിരുന്നു...." അപ്പു "😁😁മനസിലായില്ലേ..." ഞാൻ "ഹ്മ്മ...ഹ്മ്മ..." അപ്പു എന്നെയൊന്നു ആക്കി മൂളി...

ഞാൻ അവനോട് ഈ കാര്യം ആരോടും പറയരുത് എന്നു പറഞ്ഞു...അവൻ ആരോടും പറയില്ല എന്നു പറഞ്ഞപ്പോഴാ എനിക്ക് സമാതാനമായത്.... "അല്ല അപ്പു നിനക്ക് ലോവർ ഒന്നുമില്ലെ..." ഞാൻ "ഉണ്ടായിരുന്നു..."അപ്പു "ആഹാ എന്നിട്ട് ഇപ്പോ ഇല്ലേ...." ഞാൻ "ഇല്ല😕...." അപ്പു "എന്ത് പറ്റി...." ഞാൻ "അവളെന്നെ തേച്ചു..." അപ്പു "ആഹാ അപ്പൊ നിരാശ കാമുകൻ ആണല്ലേ😂...." "ഹാ അങ്ങനെയും പറയാം....എന്നാലും ഞാൻ തോറ്റ് കൊടുക്കില്ല...ഇപ്പോ അവളെ 8th ൽ പഠിക്കുന്ന അനിയത്തിയാണ് എന്ടെ ടാർഗറ്റ്...." അപ്പു "ആഹാ നിയാൾ കൊള്ളാലോട..." ഞാൻ "പിന്നില്ലാതെ...ഞാൻ പോളിയല്ല...." അപ്പു "ഹോ ....sp...." ഞാൻ അങ്ങനെ ഓരോന്ന് പറഞ്ഞു നടന്നു പടക്കം ഒക്കെ വാങ്ങിച്ചു ഞങ്ങൾ രണ്ടും ഓരോ ലോലിപോപ്പും വാങ്ങി വീട്ടിലേക്ക് വിട്ടു.... "ഹാ അപ്പു... എവിടെ നി...അല്ല ആരാ ഈ കൂടെയുള്ള കക്ഷി..." വഴിയിലൂടെ പോകുമ്പോൾ ഏതോ ഒരു മൊഞ്ചൻ അപ്പുവിനോട് ചോദിച്ചു...ഹോ എന്ത് മൊഞ്ച കാണാൻ...നല്ല വെള്ളാരം കണ്ണുള്ള മൊഞ്ചൻ....എന്റെയുള്ളിലെ കോഴി തല പൊക്കി....

"ഹാ സാലിക്ക ഇത് ആദി ചേച്ചി...ആദില എന്ന പേര്...കിച്ചുവെച്ചിടെ കൂട്ടുകാരിയ..." അപ്പു "ഹായ്...ആം സ്വാലിഹ്...സാലി എന്നു വിളിക്കും..." അവൻ "ഹായ്...ആദില...ആദി..." "ഹാ എങ്ങനെയുണ്ട് ഞങ്ങടെ നാട് ഒക്കെ..." സാലി "ഇന്നലെ വന്നല്ലേ ഉള്ളു...നാട് ഒന്ന് വിശദമായി കാണാനുണ്ട്..." ഞാൻ "ഹ്മ്മ..." സാലി "അല്ല സാലിക്ക പഠിക്കുവാണോ...." ഞാൻ "അല്ല ഞാൻ എഞ്ചിനീർ ആണ്... " സാലിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു... "ആഹാ...കല്യാണം കഴിഞ്ഞോ..." ഞാൻ "ഇല്ല...വീട്ടുകാർ നോക്കുന്നുണ്ട്...ആദിക്ക് താത്പര്യമുണ്ടെങ്കിൽ നമുക്ക് ഒരു കൈ നോക്കാം😉" സാലിക്ക സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും """അയ്യോഹ് അത്ര വലിയ ഉഭകരമൊന്നും എനിക്ക് വേണ്ടയെ""... എന്നും പറഞ്ഞു ഇളിച്ചു കൊണ്ട് അപ്പുവിന്റെ കൂടെ നടന്നു...വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ സാലിക്ക ഞങ്ങളെ നോക്കി നിൽക്കുന്നത കണ്ടത്...ഞാൻ സാലിക്കക്ക് ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് ലോലിപോപ്പും നുണഞ്ഞു നടന്നു..... "ആദി ചേച്ചി സാലി ഇക്കാക് ചേച്ചിയെ നല്ല ഇഷ്ടായി തോനുന്നു..." അപ്പു

"പൊന്ന് മോനെ...ഒന്നിനെ കൊണ്ടെന്നെ വയ്യ അപ്പോഴാ അടുത്തത്😁" ഞാൻ "😂😂" അപ്പു "ചിരിച്ചോ ചിരിച്ചോ...ഒരുനാൾ എനിക്കും ഇങ്ങനെ ചിരിക്കാൻ ഒരവസരം വരും..." ഞാൻ നങ്ങളങ്ങനെ നടന്നു വീടിന്ടെ അടുത്തു എത്തറായി...അപ്പോഴാണ് വീടിന്ടെ തൊട്ടടുത്തുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് എന്ടെ ശ്രദ്ധയിൽ പെട്ടത്...ഈ വീട് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ...ശേ ഓർമ കിട്ടുന്നില്ല...ഹാ കിട്ടി...ഇന്ന് ഞാൻ സ്വപ്നത്തിൽ കണ്ട വീട്....ഇതാണോ അപ്പോ കിച്ചു ഇന്നലെ പറഞ്ഞ വീട്.... ഞാൻ അവിടെ നിന്ന് ആ വീട്ടിലേക്ക് തന്നെ നോക്കി.... "ആദി ചേച്ചി...ചേച്ചി എന്ത് നോക്കി നിക്കുവാ...വാ പോവാം..." അപ്പു "അല്ലെടാ അപ്പു ഈ വീട് എന്താ ഇങ്ങനെ..." ഞാൻ "അവിടെ ദുർമരണം നടന്ന വീട...അവിടേക്ക് ഒന്നും പോകരുതേ..." അപ്പു "അതെന്താ പോയാൽ..." ഞാൻ "അതേനിക്കറിയില്ല...അങ്ങോട്ട് പോകരുത് എന്നാണ് മുത്തശ്ശന്റെ കല്പന...ദുർമരണം നടന്ന വീട്ടിൽ പ്രേതം ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്...ചിലപ്പോൾ അതാവും..." അപ്പു

"ഹാ..." എന്നു ഒന്ന് മൂളി കൊണ്ട് ആ വീട് ഒന്നു കൂടെ നോക്കിയ ശേഷം അവന്ടെ കൂടെ വീട്ടിലേക്ക് കയറി.... ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ചു ദീപാവലി ഒരുക്കങ്ങൾ തുടങ്ങി....വെയ്കുന്നേരം ആയപ്പോൾ ചായ കുടിച്ച ശേഷം വീടിന് ചുറ്റും ഞങ്ങൾ ദീപം കത്തിച്ചു വെക്കാൻ തുടങ്ങി.... അപ്പോഴൊക്കെ എന്ടെ മനസിൽ ആ ഇടിഞ്ഞു പൊളിയാറായ വീടായിരുന്നു...ആ വീട്ടിൽ എന്ത് ദുർമരണമാവും സംവവിച്ചിട്ടുണ്ടാവ....ആരാവും മരിച്ചിട്ടുണ്ടാവ....ഞാനിങ്ങനെ ഇതൊക്കെ ആലോചിച്ചു നികുമ്പോൾ എന്നെ തഴുകി ഒരു ഇളം കാറ്റ് പോയി...ആ കാറ്റിന് രക്തത്തിന്റെ ഗന്തമായിരുന്നു..... (ഡോറ) ആദിടെ പൂച്ച എന്നുള്ള അലർച്ച കേട്ടാണ് ഞാൻ കണ്ണ് തുറന്നത്, നോക്കിയപ്പോ ബെഡിൽ ആദിയെ കാണുന്നില്ല. അല്ല അപ്പോ അലർച്ച മാത്രമേ ഉള്ളോ....? ഇനിയിപ്പോ മച്ചിന്റെ മുകളിൽ എങ്ങാനും ആണോ അവൾ ഉറങ്ങിയത്🤔.. കിച്ചുന്റെ വായിലുള്ളത് കേട്ടാണ് ചിന്താ മണ്ഡലത്തിൽ നിന്നും ഞാൻ ഉണർന്നത്.. ഐവ... ദേ കിടക്കുന്നു മുറ്റത്തൊരു എച്ചുസ്മി.. അല്ല ചെ... നിലത്ത് ഒരു എച്ചുസ്മി. ആഹാ എന്ത് രസം എന്ത് സുഖം.......

ഇത്രയും മനോഹരമായ കണ്ണിന് കുളിര്മയേകുന്ന കാഴ്ച്ച കണ്ട് തന്നെ ഉണരണം, എന്നും ഇങ്ങനെയുള്ള കാഴ്ചകൾ ഉണ്ടായിരുന്നെങ്കിൽ. പെട്ടന്ന് ആണ് മൂക്കിലേക് നല്ല തിളച്ചു മറിയുന്ന സാമ്പറിന്റെയും, കടുക് താളിക്കുന്നതിന്റെയും മണം മുകിലേക് അടിച്ച്ക്കേറിയത്, ഇനി എനിക്ക് കണ്ട്രോൾ പറ്റില്ല..... പെട്ടന്ന് തന്നെ ചാടി എണീറ് നേരെ താഴെ പോകാൻ ഡോർ തുറക്കാൻ പോയതും ദേ തടസമായി കിച്ചു നിൽക്കുന്നു... "അല്ല മഹതി എങ്ങോട്ടാ ഈ കിടക്കപായെന്ന് നേരെ" ;(കിച്ചു ) "അത് അമ്മ വിളിച്ചു ഞാൻ ഒന്ന് പോയിട്ട് ദേ ഇപ്പോ വരാം....." നന്നായി ഒന്ന് ഇളിച്ചു കാണിച്ച കിച്ചുനോട് പറഞ്ഞപ്പോ കിച്ചു എന്നെ ശെരിക്കും ഒന്ന് നോക്കി 😁 "എടി തീറ്ററെപ്പായി, ഇവിടെ ചില ആചാരങ്ങൾ ഒകെ ഉണ്ട്... ഇവിടെ കുളിക്കാതെ അമ്മ ഒറ്റ ഒന്നിനേം അടുക്കളയുടെ ഏഴയലത് കേറ്റില്ല... അത് പോലെ പല്ല് പോലും തേക്കാതെയും കുളിക്കാതെയും കഴിക്കാൻ ആണെന്ന് പറഞ്ഞ് അങ്ങോട്ട് ചെന്നാൽ അമ്മടെ ചട്ടുകം ആകും അതിനുള്ള മറുപടി പറയ.... അതോണ്ട് പൊന്നുമോൾ പോയി പല്ലുതേച്ചു കുളിച്ചിട്ട് വാ....."

കിച്ചുന്റെ പറച്ചിൽ കേട്ടു എന്റെ വാർദ്ധക്യം വരെ കരിഞ്ഞു പോയി..... ഒന്നുമില്ലലും ഞാൻ ഗസ്റ്റ് അല്ലെ അമ്മ എന്നോട് അങ്ങനെ ചെയ്യുമോ...🤔 ഹേയ്... അല്ല ചെയ്യും അമ്മക് ഞങൾ ഗസ്റ്റ് അല്ല കിച്ചുനെ പോലെ തന്നെ അപ്പോൾ ഇതല്ല ഇതിനപ്പുറവും ചെയ്യും.... പാവം ഞാൻ.... ഇനീപ്പോ പോയി പേരിന് എല്ലാം ചെയ്തേക്കാം, ഇല്ലെങ്കിൽ കഴിക്കാൻ തന്നില്ലെങ്കിലോ അതോണ്ട് മാത്രം അല്ലാതെ പേടിച്ചിട്ടല്ല..... ഞങൾ എല്ലാവരും ഫ്രഷായി താഴേക്കു ചെന്നപ്പോ എല്ലാരും ഡയനിംഗ് ടേബിളിനു ചുറ്റും ഇരിക്കുന്നത് കണ്ടു..... എന്റെ നോട്ടം പോയത് അവരുടെ മുന്നിൽ പ്ലേറ്റ് ഉണ്ടോന്നാണ്, ഭാഗ്യം ഇല്ല.... തുള്ളിചാടി പോയി ഇരുന്നു ഇഡലി സാമ്പാർ വലിച്ചവാരി കഴിച്ചു..... സൂപ്പർ ടേസ്റ്റ് ആയിരുന്നു അങ്ങനെ ഫുഡ് അടി കഴിഞ്ഞ് ഞങൾ എല്ലാവരും നടുമുറ്റത് വന്നപ്പോ ദേ ഇരിക്കുന്നു കിച്ചുന്റെ മുത്തശ്ശി.... മുത്തശ്ശിയെ കണ്ടതും കിച്ചു ഓടി പോയി മടിയിൽ കിടന്നു... ശെരിക്കും കിച്ചുനോട് വല്ലാത്ത അസൂയ തോന്നി പോകുന്നു...... കുറച്ച് സമയം എവിടെ കത്തിയടിച്ചിരുന്നു....

അപ്പോഴാണ് കിച്ചുന്റെ മുത്തശ്ശി ഞങ്ങളോട് ഒന്ന് പുറത്തൊക്കെ കറങ്ങി വരാൻ പറഞ്ഞേ.... അങ്ങനെ ഞങ്ങൾ എല്ലാവരും പുറത്ത് പോയി.. നിറയെ പലവിധത്തിലുള്ള മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞ വേറിട്ടൊരു അനുഭവം തന്നെ ആണിവിടം.... അങ്ങനെ കാറ്റ് കൊണ്ട് കത്തിയടിച്ചു ഇരിക്കുന്ന സമയത്താണ് കിച്ചുന്റെ ചെറിയച്ഛന്റെ മോൻ അപ്പുനെ കണ്ടത്... അവൻ പടക്കം വാങ്ങിക്കാൻ പോകുവാന്ന് പറഞ്ഞപ്പോ തന്നെ ഏച്ചുസ്മി ചാടിതുള്ളി ഇറങ്ങിട്ടുണ്ട്.... ഞങ്ങൾ വരുന്നില്ലെന്ന് പറഞ്ഞതും അവർ എന്തൊക്കെയോ പറഞ്ഞു പോയി.... കത്തിയടിച്ചു സമയം പോയതറിഞ്ഞില്ല കിച്ചുന്റെ ചെറിയമ്മ വന്നു ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് സമയം അത്രയും ആയെന്ന് പോലും ഞങ്ങൾ അറിഞ്ഞത്..... (കിച്ചു ;) എല്ലാവരും ആയി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ചെറിയമ്മ വന്ന് ഫുഡിന്റെ ഫു എന്ന് പറഞ്ഞപ്പോ തന്നെ തീറ്ററെപ്പായി ഡോറ ടേബിൾ മുന്നിൽ ഹാജർ വെച്ചിട്ടുണ്ട്..... അങ്ങനെ ഫുഡടി ഒക്കെ കഴിഞ്ഞ് ദീപാവലി വിളക് ഒരുക്കാൻ തുടങ്ങി...

തിന്മയുടെ മേൽ നിറയുന്ന നന്മയുടെ വിജയമാണ് ഓരോ ദീപങ്ങളും ❤ വീട് നിറയെ മൺചിരാതിൽ വിളക് തെളിയിക്കണം... ഞങ്ങൾ എല്ലാവരും ചേർന്ന് തറവാട് നിറയെ മൺചിരാതുകൾ വെച്ച് അതിൽ എണ്ണയും തിരിയുമിട്ട് വെച്ചു... ഇനി തൃസന്ധ്യക് പൂജമുറിയിൽ വിളക് തെളിച്ചു അതിലെ ദീപം മൺചിരാതുകളിൽ പകരും... എല്ലാ വർഷത്തേക്കാൾ ഒരുപാട് നിറമുള്ള ഒരു ദീപാവലി തന്നെ ആകും ഇത്..... ഓർത്തിട്ടു തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം നിറയുന്നു.... വൈകുന്നേരം ചായയും അമ്മയുടെ സ്പെഷ്യൽ പലഹാരം കഴിച്ചു എല്ലാവരും കുളിച്ചു ശുദ്ധി ആയി വന്ന്..... മുത്തശ്ശി പൂജമുറിയിൽ നിന്ന് പകർന്നു തന്ന ദീപത്തിൽ നിന്നും ഞങ്ങൾ വീടിന് ചുറ്റും ദീപങ്ങൾ പകർന്നു..... (ഡോറമോൾ ) കുളിച്ചില്ലെങ്കിൽ വിളക്ക് കത്തിക്കാൻ സമ്മതിക്കില്ലെന്ന കിച്ചുന്റെ ഭീഷണിക് മുന്നിൽ ഞാൻ പോയി കുളിച്ചെന്ന് വരുത്തി, മുത്തശ്ശി തന്ന വിളക്കിൽ നിന്നും ഞങ്ങൾ വീട് നിറയെ ചെറിയ ചട്ടിവിളകിൽ വിളക് കത്തിച്ചു....

ദീപം കത്തിച്ചു കഴിഞ്ഞപോഴേക്കും ഇരുട്ട് പരക്കാൻ തുടങ്ങി... പടിപ്പുരയിൽ ദീപം തെളിയിച്ചു തിരഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി.. കിച്ചു ഒഴികെ ബാക്കി ഉള്ളവരുടേം അവസ്ഥ ഇത് തന്നെ..... അത്രക്കും കണ്ണിനും മനസിനും കുളിര്മയേകുന്ന കാഴ്ചയാരുന്ന മുന്നിൽ.... ദീപ പ്രെഭയിൽ മുങ്ങി നിൽക്കുന്ന തറവാട് കാണാൻ തന്നെ എന്തൊരു ഐശ്വര്യം ആണ്.. ഇത്പോലെ ഒരു കാഴ്ച ഞാൻ ഇതുവരെ കണ്ടിട്ടില്ല അത്രക്കും മനോഹരം അതിമനോഹരം.... വാക്കുകളിൽ വർണികവുന്നതിനുമപ്പുറമാണത്.... (Thanu) ഉഫ്ഫ്ഫ് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്തതാണ് നമ്മുടെ മുമ്പിൽ ഇപ്പോൾ..... വളരെ വളരെ സന്ദോഷം തോന്നി... പെട്ടെന്ന് തന്നെ ഞാൻ ഓടി പോയി ബാക്കി നാലാളുടെയും കൈ പിടിച്ചു അതിന്റെ അരികിലായി നിന്നു..... പിന്നെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു അപ്പൊ തന്നെ ഫോൺ ഓഫ്‌ ചെയ്ത് ഉള്ളിലേക്ക് കൊണ്ട് വെക്കാൻ വേണ്ടി ഞാൻ ഓടിയതും പിന്നാലെ ഹാശിയും വന്നു.... "ഒറ്റക്ക് കിട്ടുന്നില്ല നിന്നെ....... ഫുൾ തിരക്കോട് തിരക്ക്...." എന്നും പറഞ്ഞു ചെക്കൻ പരിഭവം പറഞ്ഞു വന്നതും അവനെ നോക്കി ഒന്ന് ചിരിച്ചു ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞു ഓടി അപ്പോഴേക്ക് അവന്റെ ബാക്കി ഉള്ളവർ വന്ന് അവനെ കൊണ്ട് പോയി.....

ഞാൻ ഉള്ളിൽ കയറി നടുമുറ്റം കഴിഞ്ഞ് അവിടെ മേശന്റെ മുകളിൽ ഫോൺ വെച്ച് തിരിഞ്ഞതും പെട്ടെന്ന് മുമ്പിൽ ആദി..... "ഊഫ്....... നീയോ..... പേടിച്ചു പോയല്ലോ...... നിനക്ക് ഒന്ന് വിളിച്ചിട്ട് വന്നൂടെ..... അല്ല എപ്പോ വന്നു ഞാൻ കണ്ടില്ലല്ലോ എന്നിട്ട്....." ഞാൻ പറയുന്നതിനൊന്നും അവൾ മറുപടി പറയാതെ മുഖം കലിപ്പിൽ വെച്ച് ഇരുന്നതും ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു തോളിൽ കയ്യിട്ട്.... "റിയാസുമായി പിണങ്ങിയോ........ ഉം ഉം വെറുതെ അല്ല....... വാ നടക്ക് ഞാൻ പിണക്കം മാറ്റി തരാം " അവളെയും കൂട്ടി ഞാൻ അവരുടെ അടുത്തേക്ക് എത്തി "റിയാസേ...... നീ നമ്മളെ ആദിയുമായി പിണങ്ങിയോ........ ഇവിടെ മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ട്....." "ഞാനുമായിട്ടോ..... എപ്പോ " എന്നും ചോദിച്ച് ആദി മുമ്പിലേക്ക് വന്നതും ഞാൻ ഞെട്ടി പിറകിലേക്ക് നോക്കി പക്ഷെ ആരെയും കാണാതെ വന്നതും ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ അവരുടെ കൂടെ കൂടി..... എങ്കിലും ഞാൻ പറഞ്ഞത് വിശ്വസിക്കാതെ ഹാശി എന്നെയും വിളിച്ചു വീടിന്റെ സൈഡിലേക്ക് നടന്നു..... അവിടെന്ന് ഞാൻ അവനോട് കാര്യം പറയാൻ നിന്നതും ഹാശിയുടെ പിറകിൽ ആധിയെ കണ്ട് ഞാൻ ആദി എന്ന് വിളിച്ചതും കറന്റ് പോയതും ഒന്നിച്ചായിരുന്നു പെട്ടെന്ന് അവരുടെ അടുത്ത് നിന്നും ആദി...... എന്ന വിളി കേട്ടതും ഞാൻ പേടിച്ചു ഹാശിയെ മുറുകെ പിടിച്ചു....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story