NIGHTMARE IN HOSTEL: ഭാഗം 39

NIGHTMARE IN HOSTEL

രചന: TASKvZ

പെട്ടെന്ന് അവരുടെ അടുത്ത് നിന്നും ആദി...... എന്ന വിളി കേട്ടതും ഞാൻ പേടിച്ചു ഹാശിയെ മുറുകെ പിടിച്ചു..... (തുടരുന്നു ) (Thanu) പെട്ടെന്ന് കറന്റ് വന്നതും ഞാൻ ചുറ്റുപാടും നോക്കി ഹാശി എന്നെ ചേർത്ത് പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു ...... "നിങ്ങളെന്തിനാ നിലവിളിച്ചേ....... " (ഹാശി ) "അത് പെട്ടെന്ന് ആദി പിന്നിലേക്ക് വീഴാൻ പോയി അപ്പൊ വിളിച്ചതാ..... " (ഡോറ മോൾ ) "വാ മക്കളെ ഭക്ഷണം കഴിക്കാ....." കിച്ചുവിന്റെ അമ്മ വന്ന് വിളിച്ചതും അവരൊക്കെ മുമ്പിലേക്ക് നടന്നു ഡോറ മോൾ ആണെങ്കിൽ എപ്പോഴോ ഉള്ളിലെത്തി..... എനിക്കാണെങ്കിൽ ഇപ്പോഴും ഒന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ല.... ഹാശി ഒന്നുമില്ല എന്നും പറഞ്ഞു എന്നെയും കൂട്ടി ഉള്ളിലേക്ക് നടന്നു പെട്ടെന്ന് പുറത്ത് നിന്നും നല്ല കാറ്റ് അടിച്ചതും ആദി പിന്നിലേക്ക് തിരിഞ്ഞ് എന്നെ രൂക്ഷമായി നോക്കി...... ഹാശി അവളെ ഒന്ന് നോക്കിയതും അവളും തിരിച്ചു നോർമൽ ആയി നോക്കിയിട്ട് പുഞ്ചിരിച്ചു ..... ഒരു സംശയവും തോന്നാതെ..... "ഹാശി..... എനിക്കെന്തോ പേടി ആവുന്നു....."

"അത് നീ ഫർഷിന്റേത് ചിന്തിക്കുന്നത് കൊണ്ടാവും ആദിക്ക് ഒരു കുഴപ്പവും ഇല്ല അവൾ നോർമൽ ആണ്.... " പിന്നെ ഒന്നും പറയാതെ ഞാനും അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു ........ അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു ഞങ്ങൾ TASKZ ഒന്നിച്ചു കിടക്കാൻ വേണ്ടി റൂമിലേക്ക് കയറി..... എല്ലാവരും ഫ്രഷ് ആയി വന്ന് കട്ടിലിലേക്ക് വീണു.... ഞാൻ കിച്ചുവിന്റെ വയറിൽ തലവെച്ചു കിടക്കുക ആണ്.... "കിച്ചു എന്ത് രസാണല്ലേ ഇതൊക്കെ..... എനിക്ക് ഒത്തിരി ഇഷ്ട്ടായി..... നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ....." "അതിനെന്താ..... ഞാൻ റെഡി " (ഡോറ മോൾ ) "ഞാനും " (zuha) "ആദി എന്താ ഒന്നും പറയാതെ...... നീ ഉറങ്ങിയോ........" (കിച്ചു ) ഞങ്ങൾ ആധിയെ നോക്കിയതും അവൾ നല്ല ഉറക്കിൽ ..... പിന്നെ അവളെ ശല്യപ്പെടുത്താതെ ഞങ്ങൾ ഓരോന്ന് പറഞ്ഞു കിടന്നു . .. "എന്നാലും എന്റെ ഡോറ..... നിനക്ക് എന്താടി ഇത്രക്ക് ആർത്തി....." (Zuha ചോദിച്ചതും ഡോറ മോൾ ഓൾക്ക് നടുപ്പുറം നോക്കി ഒന്ന് കൊടുത്ത് ) Zuha പിന്നെ അനങ്ങാതെ ഇരിക്കുമോ.... ഓളും തിരിച്ചു കൊടുത്ത്....

അങ്ങനെ രണ്ടും കൂടി അടിയായി ആദിയുടെ മേലിൽ വീണതും ആദി ഞെട്ടി എഴുന്നേറ്റു.... "ഒന്ന് നിറുത്തിയിട്ട് ഉറങ്ങുന്നുണ്ടോ...... ദേഷ്യം വരുന്നുണ്ട്.........ശല്യം " ആദി പെട്ടെന്ന് അങ്ങനെ പറഞ്ഞതും നമ്മൾ ഒന്ന് ഞെട്ടി പോയി..... പൊതുവെ ഞങ്ങൾ ആരും ഇങ്ങനെ പറയാറില്ല..... പക്ഷെ അവൾ പെട്ടെന്ന് പറഞ്ഞപ്പോ നമ്മൾക്ക് നാലിനും നല്ല സങ്കടം ആയി പിന്നെ വേഗം കിടന്നു..... എങ്കിലും എനിക്ക് നല്ല സംശയം ബാക്കി ഉണ്ടായിരുന്നു.... ഇവൾക്ക് എന്തോ പറ്റിയിട്ടുണ്ട്...... ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കിയതും ആദി കണ്ണ് തുറന്ന് എന്നെ നോക്കി ആ സമയം ഓൾടെ കണ്ണുകൾ രക്ത ചുവപ്പിനാൽ തിളങ്ങുന്നുണ്ടായിരുന്നു..... പിന്നെ പേടിച്ചു വേഗം കണ്ണടച്ച് കിടന്നു എല്ലാവരോടും ഇതിനെ പറ്റി പറയണം..... എപ്പോഴോ ഉറക്കം വന്നതും ഉറക്കിലേക്ക് വഴുതി വീണു..... (ഡോറ) കിച്ചുവിന്റെ അമ്മയോട് പുറത്ത് പോവുന്ന കാര്യം പറഞ്ഞപ്പോൾ, ദീപാവലി പ്രമാണിച്ച് അമ്പലത്തിനടുത്ത് ചന്ത വന്നിട്ടുണ്ട് അവിടെ പോവാൻ പറഞ്ഞു... ഇത് നല്ലൊരു അനുഭവം ആയിരിക്കും...

"അവിടെ ഇനി തട്ട് കടയോ മറ്റോ ഉണ്ടാവോ..." ഞാനത് ആന്റിയോട് ചോദിച്ചപ്പോൾ ഉണ്ടാവും ഇന്ന് പറഞ്ഞതും, ഞാൻ ഷെബിയുടെ അടുത്തേക്ക് ഓടി... "ഷെബീ....ഓടിക്കോ......" ഞാൻ അതും പറഞ്ഞ് അവന്റെ മുറിയിലേക്ക് ഓടിയപ്പോൾ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി.... "ടാ കോന്താ...എവിടെ പോവാ... നിക്കടാ....." ഞാൻ ഓടുന്നതിനിടയിൽ അവനോട് പറഞ്ഞപ്പോൾ അവൻ ഓട്ടം നിർത്തി എന്റെ അടുത്തേക്ക് കിതച്ചോണ്ട് വന്നു. "നീയല്ലെടി പറഞ്ഞേ ഓടാൻ.... അതോണ്ടല്ലേ ഞാൻ ഓടിയെ...." ശെരിയാണല്ലോ..... എന്റെ ഭാഗത്തും തെറ്റുണ്ട്... ഓടാൻ അല്ലെ പറഞ്ഞേ... എവിടേക്കാണെന്ന് പറഞ്ഞില്ലല്ലോ... ഞാൻ അവന്റെ തോളിൽ കയ്യിട്ട് നടന്നു... "അത് വന്ത് കുരുവി... നമ്മൾ എല്ലാവരും ഇപ്പോൾ അമ്പലത്തിനടുത്തുള്ള ചന്തയിലേക്ക് പോവും.... അവിടെ വലിയ വലിയ ഹോട്ടൽ ഒന്നും ഉണ്ടാവൂല, ചെറിയ തട്ട് കടയും മറ്റും ഉണ്ടാവും.... അത് പോലെ ഫുഡും പരിമിതമായിരിക്കും.... നമ്മൾ എല്ലാവരും അവിടെ ചെന്ന് കഴിച്ചാൽ ചിലപ്പോൾ അതെല്ലാവർക്കും തികഞ്ഞെന്നു വരില്ല, അത് കൊണ്ട് അവർക്ക് മുന്നേ നമ്മൾ അവിടെ ചെല്ലുന്നു കഴിക്കുന്നു... എന്നിട്ടവരെ വെയ്റ്റ് ചെയ്യുന്നു...." ഞാൻ എന്റെ പ്ലാൻ വിശദീകരിച്ചു പറഞ്ഞപ്പോൾ ഷെബി

"ഓക്കെ ബേബി" എന്ന് പറഞ്ഞ് റേഡിയവാൻ പോയി.... ഞാനും മുറിയിൽ ചെന്ന് വേഗം റെഡിയായി വന്നു.... ഞങ്ങൾ രണ്ട് പേരും റെഡിയായി താഴെ ചെന്നപ്പോൾ എല്ലാവരും ഞങളെ തന്നെ നോക്കി നിൽക്കുകയാണ്... "അല്ല നിങ്ങൾ ഇത്ര വേഗം റെഡി ആയോ... കുറച്ച് കഴിഞ്ഞാണ് പോവുന്നത്..." റിയാസ് പറഞ്ഞു... "ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോവുന്നതാ... ഞങ്ങൾ അവിടെ നിന്ന് നേരെ അങ്ങോട്ട് വരാം...." ഷെബി പറഞ്ഞു... "അതെതാ ഞങ്ങൾ അറിയാത്ത നിനക്കൊരു ഫ്രണ്ട്" ഹാഷി കയ്യും കെട്ടി ഷെബിയെ നോക്കി ചോദിച്ചു... അവസാനം അവരോട് ഞങ്ങൾക്കിച്ചിരി പ്രൈവസി വേണം അത് കൊണ്ടാണ് പുറത്ത് പോവുന്നു എന്ന് പറഞ്ഞ് എസ്കെപ് ആയി... അമ്പലത്തിലേക്കുള്ള വഴി എല്ലാവരോടും ചോദിച്ചു ചോദിച്ചു ഞങൾ പോയി... അവിടെ എത്തിയതും ഞങ്ങൾ തട്ട് കടിയിൽ കയറി അറ്റാക്ക് തുടങ്ങി... എന്റെ തീറ്റ കണ്ട് കടക്കാരൻ എന്നെ തന്നെ അത്ഭുതത്തോട് കൂടി നോക്കുന്നുണ്ട്...

അവസാനം ഒരു പഴം കഴിച്ച് നീട്ടി ഒരു ഏമ്പക്കവും വിട്ട് ഞങ്ങൾ കൈ കഴുകി... എന്നിട്ട് ആൽത്തറയിൽ ഇരുന്ന് അവരെ വെയ്റ്റ് ചെയ്യാൻ തുടങ്ങി... അവർ വന്നതും ഞങ്ങൾ ഒന്നും അറയാത്തത് പോലെ ആദ്യം കയറുന്നത് പോലെ ചന്തയിൽ കയറി... അവിടെ ചെന്ന് ഞങ്ങൾ ഓർണമാൻസ് ഉള്ള കടയിൽ കയറി... തനുവിനും zuhaയ്ക്കും കിച്ചൂനും വളകൾ ഒരുപാട് ഇഷ്ടമാണ്... എന്നാൽ ആദിക്ക് തീരെ ഇഷ്ടമില്ലതാനും... എനിക്ക് പിന്നെ ഇഷ്ടമില്ലാത്ത ഒരു സാധനവും ഇല്ലാത്തൊണ്ട് ഞാനും അവരെ കൂടെ കൂടി വളകൾ നോക്കാൻ തുടങ്ങി... ആദിയാണെങ്കിൽ പതിവിന് വിപാരീതമായി ചുവന്ന വളകൾ എടുത്ത് ഇട്ടു... എന്നിട്ടതിനെ തന്നെ വല്ലാത്തൊരു ചിരിയോട് കൂടി നോക്കി നിൽക്കുകയാണ്... "ആദി നിനക്ക് വളകൾ ഇഷ്ടമല്ലല്ലോ നിനക്കിത് എന്ത് പറ്റി..." കിച്ചു ചോദിച്ചു... "അതെന്താ എനിക്കിട്ടൂടെ...." ആദി സ്വരം കടുപ്പിച്ച് പറഞ്ഞപ്പോൾ, എന്റെ കയ്യിലുള്ള വള വീഴാൻ പോയി... ഭാഗ്യത്തിന് വീണില്ല,. അവിടെ നിന്ന് വള വാങ്ങി, എന്നിട്ട് ചാന്ത് മൊത്തം ചുറ്റിക്കറങ്ങി.

കറക്കം കഴിഞ്ഞപ്പോൾ കിച്ചുവും വിഷ്ണുവും അമ്പലത്തിലേക്ക് പോയി വരാം എന്ന് പറഞ്ഞ്‌ പോയപ്പോൾ ഞങ്ങൾ അവരെആൽത്തറിയിൽ ഇരുന്ന് കാത്തിരുന്നു... എന്നാൽ ആദി എന്തോ അസ്വാസ്ഥയായിരുന്നു. കിച്ചുവും വിഷ്ണുവും തൊഴുത് വന്നു. എന്നിട്ട് ഞങ്ങൾക് പ്രസാദം തന്നപ്പോൾ ആദി മാത്രം വേണ്ട എന്ന് പറഞ്ഞു... അവൾക് വേണ്ടെങ്കിൽ വേണ്ട, എനിക്ക് വേണം ലഡു... ഞാൻ അത് മുഴുവൻ കഴിച്ചു... "എനിക്ക് പോണം...." ആദി മുഖത്ത് നോക്കാതെ ഞങ്ങളോട് പറഞ്ഞു... "ടീ നമുക്ക് കുറച്ച് കഴിഞ്ഞു പോവാം...." തനു. പറഞ്ഞു... "എനിക്ക് പോണം.... നിങ്ങളുടെ കൂടെ ചുറ്റിക്കറങ്ങാൻ എനിക്ക് താൽപര്യമില്ല...." ആദി ഞങ്ങളോട് ഹാർഷായി സംസാരിച്ചു... "നീ വേണ്ട എന്ന് പറഞ്ഞ് ജാഡ ഇട്ടത് കൊണ്ടല്ലേ ഞാൻ ലഡു മുഴുവനായി കഴിച്ചേ... അതിനിങ്ങനെ പിണങ്ങി പോവുന്നത്‌എന്തിനാ...." ഞാൻ ആദിയോട് ചോദിച്ചപ്പോൾ അവൾ എന്നെ കത്തുന്ന കണ്ണുകളോടെ നോക്കി... ആ നോട്ടം കണ്ടതും ഞാൻ കിച്ചുന്റെ പിറകിൽ ഒളിച്ചു... ആദി ഞങ്ങളുടെ വാക്കുകൾ മൈന്ഡ് ചെയ്യാതെ അവിടെ നിന്ന് ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി... 【ആദി】

അമ്പലത്തിൽ നിന്ന് തിരിച്ചു വന്നു ഞാൻ മുറിയിൽ കയറി ബെഡിൽ ഇരുന്നു...രണ്ട് ദിവസമായി എനിക്ക് എന്തോക്കെയോ അസ്വസ്ഥത.... ഞാൻ തന്നെ എന്നോട് സംസാരിക്കുന്ന പോലെയൊക്കെ തോനുന്നു....എന്തോ എനിക്ക് പറ്റിയിട്ടുണ്ട്.... ഞാൻ ഓരോന്ന് ആലോചിച്ചു ബെഡിൽ നിന്ന് എഴുന്നേറ്റു മുറിയിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു... പെട്ടന്നാണ് ഞാൻ കണ്ണാടി നോക്കിയത്....കണ്ണാടിയുടെ മുന്നിൽ പോയി ഞാൻ നിന്നു പക്ഷെ എന്നെ കണ്ണാടിയിൽ കാണുന്നില്ല..... ഇതെന്താ എന്നെ കണ്ണാടിയിൽ കാണാതെ....ഈ കണ്ണാടി കെട് ആണോ...ഞാൻ കണ്ണാടിയിൽ ഒന്ന് തൊട്ടതും എന്നെ കണ്ണാടിയിൽ കാണാൻ സാധിച്ചു....ഏഹ് ഇതെന്താ തൊട്ടാൽ മാത്രമുള്ളോ കാണാൻ പറ്റുക.... അപ്പോഴാണ് എന്ടെ ശ്രദ്ധ എന്ടെ കൈകളിലേക്ക് പോയത്.... അയ്യേ ഇതെന്താ കുപ്പി വളകളോ....ശേ ഇമ്മാതിരി സാധനങ്ങൾ ഒന്നും ഞാൻ ഉബയോഗിക്കറില്ലല്ലോ....പിന്നെങ്ങനെ ഇതെന്റെ കയ്യിൽ വന്നു....ഇനി taskz ഇട്ടു തന്നതേങ്ങാനും ആണോ...പക്ഷെ അവർ ഇട്ട് തന്നതാണെൽ അതെനിക്ക് ഓർമ ഉണ്ടാവണമല്ലോ..

..ഇത് അതുമില്ല.... ഇനിഎന്റെ ഓർമ പോയോ....അല്ലാഹ് കാക്കണേ..... എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ആ വളകൾ അവിടെ ഊരി വെച്ചു...അല്ല പിന്നെ എനിക്ക് കണ്ണെടുത്ത കണ്ടു കൂട ഇമ്മാതിരി വളകൾ....എനിക്ക് സിംപിൾ ആണ് ഇഷ്ടം.... പെട്ടന്ന് എന്ടെ തലക്ക് എന്തോ വേദന തോന്നിയപ്പോൾ ഞാൻ ബെഡിൽ കിടന്നു..... കിടന്നത് മാത്രം എനിക്ക് ഓർമയുണ്ട് അറിയാതെ ഞാൻ ഉറങ്ങി പോയി.... "ആദി....ടി ആദി...ഹോ എന്ത് ഉറക്കമാ ഇത്...എടി എഴുന്നേൽക്ക്..." ആരോ എന്നെ കുലുക്കി വിളിക്കുന്നത് കേട്ടു കൊണ്ടാണ് ഞാൻ മയക്കം വിട്ടത്...മുന്നിലേക്ക് നോക്കിയപ്പോൾ ഇളിച്ചു നിൽക്കുന്ന കിച്ചുവിനെയാണ് കണ്ടത്.... "എന്തുവാടി...എനിക്ക് തീരെ വയ്യ...എന്തോ ഭയങ്കര ക്ഷീണം...ഞാൻ ഒന്ന് കൂടെ കിടക്കട്ടെ..." എന്നും പറഞ്ഞു ഞാൻ വീണ്ടും കിടന്നുറങ്ങി.... 🔸🔸🔸🔸🔸🔸🔸🔸

കുറച്ചു നിമിഷങ്ങൾക്ക് ശേഷം... പെട്ടന്നാണ് ആദി ഉറക്കിൽ നിന്ന് കണ്ണ് തുറന്നത്....അവളെ കണ്ണുകൾക്ക് ആ സമയത്തു രക്തവർണ്ണമായിരുന്നു.... അവൾ ബെഡിൽ എഴുന്നേറ്റിരുന്നു..... "ആഹാ ആദി നി എഴുന്നേറ്റോ..." എന്നും ചോദിച്ചു കൊണ്ട് തനു അവിടേക്ക് വന്നതും ആദി അവളെ തറപ്പിച്ചു നോക്കി....ആദിയുടെ നോട്ടവും കണ്ണിലുള്ള ചുവപ്പും കണ്ടു തനു പേടിച്ചു കൊണ്ട് തിരികെ പോയി.... ആദി എഴുന്നേറ്റു അവൾ ഇട്ടിരുന്ന ടോപ്പിലേക്ക് ഒന്ന് നോക്കിയ ശേഷം പെട്ടന്ന് തന്നെ ആ വീടിന്ടെ മറ്റൊരു ഭാഗത്തേക്ക് നടന്നു....എന്നിട്ട് ഒരു മുറിയിലേക്ക് കയറി അതിലെ ഷെൽഫിൽ നിന്ന് ഒരു സാരി എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് തിരികെ മുറിയിലേക്ക് നടന്നു.... "നിയെങ്ങോട്ടാ ആദി ഈ സാരിയും എടുത്ത്... അല്ല നിന്ടെ ഉറക്കമൊക്കെ കഴിഞ്ഞോ...എന്തോന്ന് ഉറക്കമായിരുന്നെടി... ഹോ...ഞാൻ പോലും ഇങ്ങനെ ഉറങ്ങാറില്ല...." ഡോറ ഇളിച്ചു കൊണ്ട് പറഞ്ഞതും ആദി അവളെ മുന്നിൽ നിന്ന് തട്ടി മാറ്റി.... "അയ്യോ..." എന്നും പറഞ്ഞു ഡോറ സൈഡിലേക് വീണു....ആദി പക്ഷെ അതൊന്നും നോക്കാതെ മുറിയിലേക്ക് കയറി പോയി... "ഇവൾകിത് എന്ത് പറ്റി ..പ്രാന്തയാതെങ്ങാനും ആണോ...ഹാ എന്തായാലും വേണ്ടില്ല വീണപ്പോ നല്ല വിഷപ് വല്ലോം കഴിക്കാൻ കിട്ടുവോ എന്നു നോക്കട്ടെ...."

ഇതും പറഞ്ഞു ഡോറ അടുക്കളയിലേക്ക് പോയി ... ആദി മുറിയിൽ കയറി ഡോറടച്ചു ആ സാരി എടുത്തു കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് ഒന്ന് സ്വയം ചിരിച്ചു.... എന്നിട്ട് ആ സാരി ഉടുക്കാൻ തുടങ്ങി....അതെടുത്തു ഉടുത്ത ശേഷം നേരത്തെ അവൾ ഊരി വെച്ച കുപ്പിവളകൾ എടുത്താണിഞ്ഞു കരിമഷി കൊണ്ട് നീട്ടി വരച്ചു ബങ്ങിയിൽ കണ്ണെഴുതി കണ്ണാടിയിലേക്ക് ഒന്ന് നോക്കി... കണ്ണാടിയിൽ നോക്കിയപ്പോൾ അവളിൽ ഒരേ സമയം സന്തോഷവും ദുഃഖവും വന്നു...പെട്ടന്ന് തന്നെ അതൊക്കെ ഒരു ചിരിയായി മാറുകയും ചെയ്തു.... 🔸🔸🔸🔸🔸🔸🔸 ഈ സമയം തനു...... ആദിയുടെ അടുക്കൽ നിന്ന് അവൾ നേരെ ഓടി വന്നത് പുറത്തു നിന്ന് സംസാരിക്കുന്ന സുഹാടെയും കിച്ചുവിന്ടെയും അടുത്തേക്ക് ആണ്.... "നിയെന്താടി തനു ഇങ്ങനെ ഓടി വരുന്നേ..." കിച്ചു "എടി...ആദി...ആദിക്ക് എന്തോ ഉണ്ട്..." തനു "ആദിക്ക് എന്താടി..." zuha "ഞാൻ ഇപ്പോൾ മുറിയിലേക്ക് പോയപ്പോൾ ആദി അവിടെ എഴുന്നേറ്റു ഇരിക്കുന്നുണ്ടായിരുന്നു...ഞാൻ അവളോട് എപ്പോഴാ എഴുന്നേറ്റത് എന്ന് ചോദിച്ചപ്പോൾ അവൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി...ആ സമയം അവളെ കണ്ണ് ചുവപ്പ് നിറമായിരുന്നു...." തനു "അത് അവൾക്ക് വല്ല ചെങ്കണ്ണ് വല്ലോം ആവും..."

zuha "അല്ലെടാ എനിക്ക് ഉറപ്പാണ് വേറെ എന്തോ ആണ്....അല്ല ഡോറ എവിടെ...." തനു "അറിയില്ല ഇവിടെ എവിടെയെങ്കിലും ഉണ്ടാവും..." കിച്ചു "ഞാനിവിടെ ഉണ്ട്..." എന്നും പറഞ്ഞു മിക്‌സ്ച്ചറും കഴിച്ചു കൊണ്ട് ഡോറ അവിടേക്ക് വന്നു...അവളോട് അപ്പോൾ കിച്ചു തനു പറഞ്ഞതെല്ലാം പറഞ്ഞു... "തനു പറഞ്ഞത് ശരിയാ...അവളുണ്ട് ഏതോ മുറിയിൽ കയറി ഒരു സാരിയും എടുത്തു പോവുന്നു...ഞാൻ അവളോട് എന്തിനാ ഇതെന്ന് ചോദിച്ചപ്പോൾ അവളെഞ്ഞെ തള്ളിയിട്ടു പോയി ടാ.... എനിക്ക് തോന്നുന്നത് അവളൊരു മോഷ്ട്ടത്തി ആയോ എന്നാണ്..." ഡോറ "ഹേയ് അതല്ല മറ്റെന്തോ അവൾക്ക് സംഭവിച്ചിട്ടുണ്ട്...." തനു "നിങ്ങളൊന്ന് പോയെ...അവൾക്ക് ഒന്നുമിണ്ടാവില്ല...വന്നേ നമുക്ക് മുറിയിൽ പോയി നോക്കാം..രണ്ടും കൂടെ ഒന്നുമില്ലാത്ത കൊച്ചിന് രോഗമുണ്ടാക്കാൻ നടക്കുവാ....." കിച്ചു അവരെല്ലാം മുറിയുടെ മുന്നിൽ എത്തിയ പ്പോൾ അത് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്....പെട്ടന്ന് മുറിയുടെ ഡോർ തുറന്നതും മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ആദിടെ വേഷവും ഭാവവും കണ്ടു അവരെല്ലാം ഞെട്ടി ഒരടി പിന്നിലേക്ക് വച്ചു........ തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story