NIGHTMARE IN HOSTEL: ഭാഗം 4

NIGHTMARE IN HOSTEL

രചന: TASKZ

 【ആദി】 മറ്റ് നാലെണ്ണവും ബൽക്കണിയിലേക്ക് പോയപ്പോൾ ഞാൻ ബെഡിൽ ഇരുന്നു വെറുതെ ഫോൺ എടുത്തു അതിൽ തോണ്ടി കൊണ്ടിരുന്നു...ഷോ ഒരു ലവർ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഓൻക് വിളിച്ചു സംസാരിക്കെങ്കിലും ചെയ്യാമായിരുന്നു....ഇതിപ്പോ സിംഗിൾ പാസാങ്കേ അല്ലെ.... സത്യം പറഞ്ഞ എനിക്ക് ലൗ നോടൊന്നും താല്പര്യല്ല വെറുതെ ഓരോന്ന് പറയന്നെ😝 പെട്ടന്നാണ് മുറി ആകെ രക്തത്തിന്റെ മനം പുരട്ടുന്ന സ്‌മേൽ കൊണ്ട് നിറഞ്ഞത്...എനിക്ക് ശർധിക്കാൻ വന്നു ഞാൻ വായ കൈ കൊണ്ട് മൂടി..... നിലത്തേക്ക് നോക്കിയതും എന്നിൽ പേടി നിറഞ്ഞു....ആകെ തല കറങ്ങുന്ന പോലെയൊക്കെ തോന്നി...നിലം ഫുൾ രക്തം.....ഇത്...ഇതേവിടുന്ന ഞാൻ ആ എന്നലറി കണ്ണും പൊത്തി ഇരുന്നു... പേടിച്ചു ഞാൻ ആകെ ഇല്ലാണ്ടാവുന്ന പോലെ തോന്നി....ഭയം കൊണ്ട് എനിക്ക് കണ്ണിന്റെ മുകളിൽ വെച്ച കൈ എടുക്കാൻ തോന്നിയില്ല.... എന്റെ അലർച്ച കേട്ടു എല്ലാവരും മുറിയിലേക്ക് ഓടി വന്നു....മറ്റു മുറികളിലുള്ള കുട്ടികളും ഉണ്ടായിരുന്നു....

എല്ലാവരും എന്നോട് മാറി മാറി എന്താ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടനാവാതെ കണ്ണും അടച്ചിരുന്നു.... "ആദി...ടി....എന്തെങ്കിലും ഒന്ന് പറ...." കിച്ചു എന്നെ കുലുക്കി കൊണ്ട് ചോദിച്ചു... "ത...തനു... കി..കിച്ചു...ഇവിടെ...ഇവിടെ രക്തം..." പേടികൊണ്ട് വിറച്ചു വിറച്ചാണ് ഞാൻ പറഞ്ഞത്.... "രക്തോ....എവിടെ...." ഡോറ "താ...ഇവിടെ..." എന്നും പറഞ്ഞു ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ അവിടെ രക്തമില്ല...... "അതേയ് നിങ്ങളൊക്കെ പൊയ്ക്കോ...അവൾക്ക് കുഴപ്പമില്ല...വെറുതെ അലറിയത...." Zuha ബാക്കി ഉള്ളവരെയെല്ലാം പറഞ്ഞു വിട്ടു.... "നോക്ക്...ഞാൻ സത്യമാ പറഞ്ഞാത്...ഇതാ...ഇവിടെ...ഇവിടെ ഫുൾ രക്തമായിരുന്നു...." "ആദി...നിനക്കെന്താ പ്രാന്തയോ...പിച്ചും പേയും പറയുന്നു...." കിച്ചു "അല്ലാ..... ഞാൻ പറഞ്ഞത് സത്യമാണ്....ഇവിടെ ഇവിടെ നിറച്ചു രക്തമായിരുന്നു...അതിന്റെ സ്‌മെൽ കൊണ്ട് എനിക്ക് മനം പുരട്ട വരെ ചെയ്തിരുന്നു...." ഒരു ഭ്രാന്തിയെ പോലെ ഞാൻ ഷൗട് ചെയ്തു കൊണ്ട് അവരോട് പറഞ്ഞു.... "കൂൾ...കൂൾ ആദി... എനിക്ക് മനസ്സിലാവും...

ഇന്നലെ ഞാനും ഇത് പോലെ ഒരു മുറി കണ്ടത...പിന്നെ അവിടെ മുറിയില്ല...അപ്പോ നിങ്ങളൊന്നും വിശ്വസിച്ചില്ല...ഇപ്പോ ആദിക്കും ഇത് പോലെ ഒരനുഭവം....ഇവിടെ എന്തോക്കെയോ നികൂടതകൾ ഉണ്ടെന്നു തോന്നുന്നു...." തനു "ഒന്ന് പോയ്ക രണ്ടും....രണ്ടിനും പ്രാന്താണ്..." Zuhayum കിച്ചുവും ഡോറയും എന്നെയും തനുവിനെയും കളിയാക്കുമ്പോഴും ഞാൻ നിലത്തേക്ക് തന്നെ നോക്കി ഇരിക്കായിരുന്നു...ശെരിയ തനു പറഞ്ഞത്...ഇവിടെ എന്തോക്കെയോ നികൂടതകൾ ഉണ്ട്... ഞങ്ങൾ കാണുന്ന സ്വപ്നവും പിന്നെ എനിക്കും തനുവിനും ഉണ്ടായ അനുഭവങ്ങളും ഒക്കെ കൂടെ കൂട്ടി കിഴിച്ചു നോക്കുമ്പോൾ ഈ ഹോസ്റ്റലിൽ എന്തോ ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.... ഇപ്പോ ഞാൻ ഇത് ഇവരോട് പറഞ്ഞാൽ അവരൊരിക്കലും വിശ്വസിക്കില്ല....ഞാൻ ഒന്ന് കൂടെ നിലത്തേക് നോക്കിയപ്പോൾ ഡോറയുടെ കാലിന്റെ അടിയിൽ രക്തം നിൽക്കുന്നത് കണ്ടു ഞാൻ ഞെട്ടി....വീണ്ടും അങ്ങോട്ട് തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ രക്തമില്ല....

എന്താ ഇവിടെ സംഭവിക്കുന്നത് എന്നു മനസ്സിലാകുന്നില്ലല്ലോ....അല്ലാഹ് ഞങ്ങളെ നി രക്ഷിക്കണേ.... "ടി ആദി...മതി ആലോചന...വാ..വന്നു ഫുഡ് കഴിക്കാം..." കിച്ചു വിളിച്ചതും പിന്നെ ഞങ്ങൾ എല്ലാവരും ഫുഡ് കഴിക്കാൻ താഴെ ഫുഡ് റൂമിലേക് നടന്നു...ഞാൻ ഒന്ന് കൂടെ മുറിയിലേക്ക് തിരിഞ്ഞു നോക്കി...ഇല്ല...ഇപ്പോ അവിടെ രക്തമില്ല...... ഫുഡ് റൂമിൽ എത്തി ഫുഡ് കഴിക്കുമ്പോഴും നേരത്തത്തെ സംഭവത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവനും..... _____________ (ഡോറ) ആദിയുടെയും തനുന്റേം പറച്ചിൽ കേട്ട് എനിക്കിച്ചിരി പേടി തോന്നിയെങ്കിലും എന്റെ ഇമേജ് ഡാമേജ് ആവോന്ന് വിചാരിച്ചു അവരെ കളിയാക്കി ചിരിച്ചു. എന്നിട്ട് ചിന്താ വിഷ്ടയായ ആദിനെയും കൂട്ടി ഞങ്ങൾ മെസ്സിലേക്ക് ചെന്നു. "ടാ... ചിക്കൻ ബിരിയാണി മൂക്കിലേക്ക് അടിച്ചു കയറുവാ.... വേഗം വന്നിരിക്ക് എനിക്ക് കണ്ട്രോൾ പോവുകയാ.... "

എന്ന് പറഞ്ഞ് ഓടിപ്പോയി ഞാൻ ഒരു സീറ്റിൽ ഇരുന്നു. എന്നിട്ട് ആരെയും മൈൻഡ് ചെയ്യാതെ ഞാൻ അറ്റാക്ക് തുടങ്ങി. "ഡി പതിയെ കഴിക്ക് അത് മുഴുവനും നിനക്കുള്ളതാ... ആരും കൊണ്ട് പോവില്ല ". -തനു. "അതെന്ന്... കൈ പോലും അവൾ കഴുകിയിട്ടില്ല " Zuha അവളുടെ കൂടെ കൂടി എന്നെ കുറ്റപ്പെടുത്തി. കിച്ചു എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടെങ്കിലും ആദി കഴിച്ചോടാന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. ഇനി ആരൊക്കെ എന്നെ തളർത്തിയാലും പ്രോത്സാഹിപ്പിചില്ലേലും ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്. "ഇതൊക്കെ എവിടെ പോവാണ്... നിന്റെ ബോഡിയിൽ എവിടെയും കാണുന്നില്ലല്ലോ" രണ്ടാമത് ചോർ പ്ലേറ്റിലേക്ക് ഇടുന്ന സമയത്ത് Zuha പറഞ്ഞത് കേട്ട് ഞാനെന്നെ തന്നെ ഒന്ന് നോക്കി. ഞാനൊരു സ്ലിം ബ്യുട്ടി ആയതിന്റെ അസൂയയാണവൾക്ക്. അവൾക്കുള്ള മറുപടി പറയാൻ ഒരുങ്ങിയപ്പൊഴേക്കും ഫുഡ്‌ തലയിൽ കയറി ഞാൻ ചുമച്ചു.

"ഇതാ... ഈ വെള്ളം കുടിച്ചോ... " ഒറ്റവലിക്കു ആ വള്ളം കുടിച്ചു ഒന്ന് റിലാക്സ് ആയി ആരാ വെള്ളം തന്നെന്നു നോക്കുമ്പോൾ ഹാഷിംന്റെ കൂടെയുള്ള ബെല്ലയും റീമയും ആയിരുന്നു അത്. ഞങ്ങളുടെ കൂടെ ഒരേ ടേബിളിൽ തന്നെ അവർ വന്നിരുന്നു. "അല്ല ഈ ഹോസ്റ്റൽ ഒക്കെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ...". ബെല്ലയുടെ ചോദ്യം കേട്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. "എന്താ... എന്തേലും പ്രോബ്ലം ഉണ്ടോ. എന്തേലും ഉണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതി" റീമ പറഞ്ഞു. "ഇത്തുസെ ഇവിടെ പ്രേതത്തിന്റെ ശല്യമുണ്ടോ... " കിച്ചു മെല്ലെ ഞങ്ങൾക്ക് മാത്രം കേൾക്കുന്ന സ്വരത്തിൽ ചോദിച്ചു. അവളുടെ ചോദ്യം കേട്ട് അവർ പൊട്ടിച്ചിരിച്ചു. "ആര് പറഞ്ഞു ഈ പൊട്ടത്തരം, ഇവിടെ അങ്ങനെയൊന്നുമില്ല... " ഞാൻ ചോദിക്കാൻ വിചാരിച്ച കാര്യമാണ് കിച്ചു ചോദിച്ചത്. ഇല്ലേൽ ചമ്മിയേനെ. "ഇവിടെ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ.. അല്ലെങ്കിൽ ദാരുണാന്ത്യം വല്ലതും സംഭവിച്ചിട്ടുണ്ടോ... " തനുന്റെ ചോദ്യം കേട്ട് ഞങ്ങൾ എല്ലാവരും അവരെ നോക്കി...

അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവർ ഒന്ന് ഞെട്ടിയത് പോലെ കണ്ടു. എന്തോ ഒരു കള്ളത്തരം ഫീൽ ചെയ്യുന്നുണ്ട്. "കൊ... കൊലപാതകമോ... ഇവിടെയോ .. നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ... വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട... സമയമായില്ലേ പോയി കുടന്നുറങ്ങാൻ നോക്ക്". എന്ന് കുറച്ച് പരുങ്ങലോട് കൂടി പറഞ്ഞ് അവർ എണീറ്റ് പോയി. "നിങ്ങൾക്ക് ഇവരുടെ സംസാരത്തിൽ നിന്ന് എന്തെങ്കിലും മനസിലായോ.. " Zuha യുടെ ചോദ്യം കേട്ടപ്പോൾ ഞാനാ കാര്യം പറയാൻ തീരുമാനിച്ചു. "ഡി അവരുടെ സംസാരത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, അവർ പല്ല് തേക്കാറില്ല... ഹെന്റമ്മോ... എന്തൊരു നാറ്റായിരുന്നു" എന്റെ പറച്ചിൽ കേട്ട് ബാക്കി നാല് പേരും പല്ല് കടിച്ചോണ്ട് എന്റെ മുഖത്തേക്ക് നോക്കി. "അവളുടെ സംസാരം കേക്കണ്ട.. അത് വിട്ടേക്ക്... ഇപ്പഴും ഡോറ കണ്ട് നടക്കുന്ന അവൾക്ക് ഇത്രയേ ബുദ്ധി കാണൂ..., എനിക്ക് തോന്നുന്നത് ഇവരെ ചുറ്റി പറ്റി എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞു കിടപ്പുണ്ട്.. അത് നമുക്ക് തേടി കണ്ട് പിടിക്കണം " കിച്ചു കുറച്ച് ഗൗരവത്തോട് കൂടി പറഞ്ഞപ്പോൾ പിന്നെ ഞങ്ങളൊക്കെ അതിനെപറ്റിയായി ചിന്ത. "സെറ്റ്... നിങ്ങൾ മൂന്ന് പേരും ഒളിക്കുന്നു ഞാനും തനും നിങ്ങളെ കണ്ട് പിടിക്കാം "

ആദി പറഞ്ഞത് കേട്ട് zuha യും ഞാനും സെറ്റ് എന്ന് പറഞ്ഞപ്പോൾ തനു ഞങ്ങളെ നോക്കി കണ്ണുരുട്ടി. അവളുടെ നോട്ടം താങ്ങാനുള്ള ശേഷിയില്ലാതോണ്ട് കൈ കഴുകി നല്ല കുട്ടിയായി റൂമിലേക്ക് ചെന്നു. ബിരിയാണി കഴിച്ചത് കൊണ്ടായിരിക്കണം നല്ല ക്ഷീണം. അത് കൊണ്ട് സംസാരിക്കാനൊന്നും നിൽക്കാതെ ഞങ്ങൾ കിടന്നു. ______________ (തനു) പേടിച്ച് പേടിച്ച് ഒരു വക ആയി മിക്കവാറും മ്മള് പ്രേതത്തിന്റെ കയ്യിൽ കിടന്നു മരിക്കും... സത്യായിട്ടും ഇന്നലെ മ്മള് റൂം കണ്ടതാ.. ആദി യും കണ്ടൂ എന്നല്ലേ പറഞ്ഞത്... എനിക്ക് ഉറപ്പാണ് ഇവിടെ എന്തോ ഉണ്ട്....... എത്രയൊക്കെ ശ്രമിച്ചിട്ടും കണ്ണിലേക്ക് ഉറക്ക്‌ വരുന്നില്ല... വല്ലാത്ത ദാഹവും... മ്മള് വേഗം കിച്ചുവിനെ വിളിച്ചു.... തെണ്ടി ആണെങ്കിൽ ഒരു 5 മിനിറ്റ് എന്നും പറഞ്ഞ് കിടക്കാണ്.... ഡോറ മോളും ആദി ഒക്കെ ഒരേ അവസ്ഥ... അവസാനം zuha നേ തട്ടി വിളിച്ചു... "എന്താ.......... നീ ഇങ്ങനെ പേടിപ്പിച്ച,, എനിക്ക് വല്ല അറ്റാക്കും. വരും" എന്നും പറഞ്ഞ് zuha മ്മളെ നോക്കാൻ തുടങ്ങി "Zuha..... എനിക്ക് വല്ലാതെ ദാഹിക്കുന്നു... ഒന്ന് എന്റെ കൂടെ വരാമോ...... "

"പ്രേതം പിടിച്ചാലോ........ " "എന്റെ റബ്ബേ....... ഇങ്ങനെ ഒരു പേടിതൊണ്ടി......" മ്മള് ഓളെ തൂക്കി എടുത്ത് പുറത്തേക്ക് നടന്നു... പേടിച്ചിട്ടാണെങ്കിൽ നടക്കാൻ പോലും വയ്യ... എങ്ങനെ ഒക്കെയോ വെള്ളം എടുക്കാൻ എത്തി.... "Zuha.... നിനക്ക് ഇൗ പ്രേതത്തിൽ ഒക്കെ വിശ്വാസം ഉണ്ടോ" "ഇല്ല...... ഒന്ന് പോ കോപ്പേ...... നീ ഒന്ന് മിണ്ടാതിരിക്കോ മനുഷ്യനിവിടെ പേടിച്ച് മരിക്കാറായി.... ഇവർക്കൊക്കെ നല്ല ബിൽഡിംഗ് വെച്ച് കൂടെ....." (Zuha) "സത്യം .... ഇതൊക്കെ ഒരു ബിൽഡിംഗ് ആണോ..... "(മ്മള്) "തനു.... അങ്ങോട്ടേക്ക് നോക്ക് നമ്മളെ പോലെ തന്നെ വെള്ളം എടുക്കാൻ വന്നത് ആണെന്ന് തോന്നുന്നു..... വാ നമുക്ക് പരിചയപ്പെടാം" (zuha) "ആര്......... എവിടെ...... നീ എന്താ ടീ zuha പറയുന്നെ ....... അവിടെ ആരും ഇല്ല ഒന്ന് മിണ്ടാതെ നടക്കുന്നുണ്ടോ............ " (മ്മള്) "തനു....... അവിടെ ഉണ്ട് നീ കാണുന്നില്ലേ എന്നെ നോക്കുന്നത് അവള് എന്തിനാണാവോ ഇവൾ മുഖം മറച്ചത്..... നല്ല മൊഞ്ച് ഉണ്ടല്ലേ അവളെ കാണാൻ.......

അവള് ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്......." (Zuha) "Zuha..... വേണ്ട...... എന്നെ പേടിപ്പിക്കാൻ ആണെങ്കിൽ നിന്റെ ഇൗ കളി വേണ്ട എന്റെ കയ്യിൽനിന്നു തലക്ക് കിട്ടും ഹംക്കെ...... " (മ്മള്) "നീ ഇവിടെ നിൽക്ക് ഞാൻ കൂട്ടിയിട്ട് വരാം " എന്നും പറഞ്ഞു zuha അവിടേക്ക് നടന്നതും പെട്ടെന്ന് എന്തോ കണ്ട് ഞെട്ടിയത് പോലെ അവള് എന്റെ അരികിലേക്ക് വന്നു.... "എന്താ........... Zoo...... എന്ത് പറ്റി........ നീ എന്നെ കൂടി ടെൻഷൻ ആക്കല്ലേ......... " "അവിടെ...........ബ്ലഡ്............" (Zuha) "ചോരയൊ...... എവിടെ ഞാൻ കാണുന്നില്ല.... " പിന്നെ ഒരു നിമിഷം പോലും വൈകിക്കാതെ ഞങ്ങൾ റൂമിലേക്ക് ഓടി ....... അപ്പോഴേക്കും മൂന്ന് പിശാശുക്കൾ കട്ടിലിൽ ഇരുന്നു ഞങ്ങളെ നോക്കുന്നുണ്ട്..... "നിങ്ങൾ എവിടെ പോയതാ......" (കിച്ചു) "വെള്ളം എടുക്കാൻ" (ഞങൾ കിതച്ച് കൊണ്ട് പറഞ്ഞു) "നിങ്ങളെന്തിനാ അലറിയെ......." (ഡോറ മോൾ) "ഞങ്ങളോ........ എപ്പോ" "ഇപ്പൊ.... " (ആദി) "ഇല്ലടീ ഞങ്ങൾ അലറിയൊന്നും ഇല്ല നിങ്ങൾക്ക് തോന്നിയത് ആയിരിക്കും...." അവരോട് ഞങ്ങൾ zuha കണ്ടത് ഒക്കെ പറഞ്ഞു,,,,

അവർ അലർച്ച കേട്ടതും പറഞ്ഞു.... ഒക്കെ കൂടി കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇവിടെ എന്തൊക്കെയോ ഉണ്ട്...... ഞങ്ങൾ ആകെ പേടിച്ച് പരസ്പരം കെട്ടി പിടിച്ച് കിടന്നു... ഇതേ സമയം അന്തരീക്ഷത്തിൽ ശക്തമായ ഒരു കാറ്റ് വീശി.... ഇതൊന്നും അറിയാതെ അവർ ഉറങ്ങി ______________ [ Zuha ] നമ്മക്ക് രാവിലെ എണീക്കുന്ന ശീലം ഉള്ളതോണ്ട് നമ്മൾ രാവിലെ എണീറ്റ് ഫ്രഷ് ആയി വന്ന് നോക്കിയപ്പോ ഡോറ ഉണ്ട് കിച്ചുന്റെ മേലെ കാൽ വെച്ച് സുഗമായി ഉറങ്ങുന്നു,,,. ആഹാ അങ്ങനിപ്പോ നിങ്ങൾ ആരും ഉറങ്ങണ്ട,,, "എടികളെ,,, എണീക്ക്,,, പെട്ടെന്ന്,, നിസ്കരിക്കണ്ടേ,, വേം എണീറ്റെ,,, ".. മൂന്നിനേം ഉരുട്ടി ഉരുട്ടി വിളിച്ചപ്പോ എല്ലാം മൂളി കൊണ്ട് പിന്നേം തിരിഞ്ഞ് കിടന്നു,,, അപ്പോഴേക്കും കിച്ചു എണീറ്റ് നമ്മളോട് ഒരു ഗുഡ് മോർണിംഗ് വിഷ് പറഞ്ഞിട്ട് പല്ലും കാണിച്ചു ബെഡിൽ ഇരുന്നതും ഓളെ മ്മൾ ബാത്‌റൂമിലേക്ക് ഓടിച്ചു,,,.. "പോയി പല്ല് തേക്കേടി ഹംക്കേ,, നാറീട്ട് വയ്യ,,, ബ്ലാ,, "... അതിന് അവള് നമ്മക്ക് പുച്ഛം തന്നിട്ട് കേറി പോയി,,,. ഇനി ബാക്കി മൂന്ന് ഉണ്ട്,,, കിടക്കണ കിടപ്പ് കണ്ടോ,, ദുരന്തങ്ങൾ,,,.. "ഠി,,, ഡോറ മോളെ,, എണീക്ക്,, നിന്റെ ഡോറ നിന്നെ വിളിക്കുന്നു,,,, എങ്ങോട്ടോ പോവാൻ ഉണ്ടെന്നൊക്കെ പറഞ്ഞു,,, "..

ഹല്ലപിന്നെ,,ഇങ്ങനെ പറഞ്ഞില്ലേൽ ഓൾ എണീക്കില്ല,,, ഇതിനെ എണീപ്പിക്കാൻ ഡോറ തന്നെ വേണം,,,. "ഏഹ്,, എവിടെ എവിടെ,, എന്റെ ഡോറ എവിടെ,,, ".. "അത് അപ്പുറത്തെ നിന്റെ കുഞ്ഞമ്മേടെ നായരെ വീട്ടിൽ ഉണ്ട്,, മര്യാദക്ക് എണീറ്റ് പോയി ഫ്രഷ് ആയി വാ കോപ്പേ, നിസ്കാരം ഉള്ളതാ,,, നീ ഫ്രഷ് ആവുംബോത്തിനും ഞാൻ ബാക്കി രണ്ടിനെയും വിളിക്കട്ടെ,,.. "... പ്യാവം,, ഡോറ എന്ന് കേട്ടപ്പോ ഉള്ള ആകാംഷ ഇപ്പൊ ഓളെ മുഖത്തില്ല,,, ഹിഹി, മനസ്സില്ലാ മനസ്സോടെ പെണ്ണ് ബാത്‌റൂമിൽ പോയി,, അപ്പോഴേക്ക് കിച്ചു വന്നിരുന്നു ട്ടാ,, അവര് ഒരുമിച്ച് പോയിന്നു വിജാരിക്കല്ലേ,,, ഈൗൗൗൗൗൗ,,. "അള്ളോഹ്,,, ഉമ്മാ,, എന്നെ പ്രേതം മറിച്ചിട്ടെ,,, "... "ങ്ങീ,ഉമ്മച്ചിയെ ,എച്ചുസ്മി,,, ,,, എന്റെ നടു,,,, ആരാ എന്നെ താഴെ ഇട്ടേ, ആരായാലും അവരോട് പടച്ചോൻ ചോയ്ക്കും,,, ". നോക്കണ്ട,, അത് മ്മളെ എച്ചുസ്മി ആദിയും എന്റെ ഫൈറ്റിംഗ് പാർട്ണർ തനുമ്മയും അലറിയതാ,, വേറൊന്നും അല്ല വിളിച്ചു വിളിച്ചു എണീക്കാതെ വന്നപ്പോ നമ്മൾ രണ്ടിനേം ചവിട്ടി താഴെ ഇട്ടിട്ടുണ്ട്,,, അതിന്റെ റിസൾട്ടാണ്,,, ഈൗ,,,. അവരെ നോക്കി നമ്മൾ നല്ല ക്ലോസപ്പ് പരസ്യം കാണിച്ചിട്ട് വേം പോയി വുളുഹ് എടുത്ത് വരാൻ പറഞ്ഞു,,.. ഇമാം ആയിട്ടാണ് നിസ്കാരം,,. അവരൊക്കെ വന്നപ്പോ നമ്മൾ നിസ്കാരം തുടങ്ങി,,

കിച്ചു റൂമിൽ അവളെ ദൈവങ്ങളെ വിളക്ക് വെച്ച് പ്രാർത്ഥിച്ചു,,.. അങ്ങനെ എല്ലാം കഴിഞ്ഞ് റൂമിൽ കൂടെ കുത്തിയിരുന്ന് ബോറടിച്ചു ചാവാറായി,,.. ഇന്നാണെൽ കോളേജ് ലീവും ആണ്,,.. "ടും ടും,,, "... ഏഹ്,, അതെന്താ,,,.. ടും ടും,, ആരോ കതകിന് തട്ടി,, ആരാ,,, ഞാനാ,,, ഡോറിൽ തട്ടുന്ന സൗണ്ട് കേട്ടപ്പോൾ എല്ലാരും മുഖത്തോട് മുഖം നോക്കിയപ്പോ എനിക്ക് ഓർമ വന്നത് ആ പാട്ട് ആണ്,,,, ഇനി കൊറോണ ആവോ,,, തനു പോയി ഡോർ തുറക്കാൻ നിന്നതും നമ്മൾ "അള്ളോഹ് കൊറോണ,,, ഡോർ തൊറക്കല്ലേ,,, " എന്ന് അലറി ഓളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു,,,,.. "എന്താ ഡി പട്ടി,,,, "... "ഒലക്ക,,, "... "മാറി നിക്ക് കോപ്പേ,,, ആരാ വന്നേന്ന് നോക്കട്ടെ,,, ".. ന്നും പറഞ്ഞ് എന്നെ മറികടന്ന് ആ കൊപ്പത്തി പോയി വാതിൽ തുറന്നു,,.. നോക്കുമ്പോ ആരാ,,, ആരാ,,, അവര് തന്നെ,,.. നമ്മളെ താത്താസ് ആണ്,, ഹാഷി കാക്കുന്റെ ഗ്യാങ്ങിൽ ഉള്ള രണ്ട് ഇത്താത്താസ്,,,.. അവര് അകത്ത് കേറി വന്നിട്ട് നമ്മളെയൊക്കെ ഒന്ന് സ്കാൻ ചെയ്ത ശേഷം ബെഡിൽ പോയി ഇരുന്നു,,.. ഇവരാരാ,, നമ്മളെ ബെഡിൽ ഇരിക്കാൻ,, ഹും,,,..

നമ്മളവരെ വല്യ മൈൻഡാനൊന്നും പോയില്ലാ,,,.. ബാക്കി കുരിപ്പോൾ ആണേൽ ഒടുക്കത്തെ സംസാരം ആണ്,,, "അപ്പൊ മക്കളെ,,, നിങ്ങൾ പെട്ടെന്ന് റെഡി ആവാൻ നോക്ക്,,ഞങ്ങൾ താഴെ ഉണ്ടാവും,,, ഓക്കേ,, "... അത് കേട്ടതും നമ്മൾ തുള്ളി ചാടി,,,.. അത് കണ്ടിട്ട് താത്ത നമ്മളെ ഒന്ന് ഇരുത്തിനോക്കിയപ്പോ ഞാൻ ഈൗൗൗൗൗൗ ന്ന് കാണിച്ചു,,,,.. പിന്നെ അവിടെ റെഡി ആവൽ മത്സരം ആയിരുന്നു,,.. ശോ,,. ഡി,, ഏത് ഡ്രെസ് ആണ് ഇടുന്നെ,,, ഇത് കൊള്ളാവോ അത് കൊള്ളാവോ എന്നിങ്ങനെ ഒരു ലോഡ് ചോദ്യം ആയി,,. അവസാനം എല്ലാരും കൂടി ഒന്നിൽ ഉറപ്പിച്ചു,,.. ബ്ലാക് ജെഗ്ഗിൻ പാന്റും വൈറ്റ് ആൻഡ് പിങ്ക് മിക്സ് ആയിട്ടുള്ള ഒരു ടി ഷർട്ട്‌ ഒക്കെ സെറ്റ് ആക്കി,,, അത് ആണേൽ എല്ലാവരെ കയ്യിലും ഉണ്ട്,,.. അതിന് മാച്ച് ആയ ഓരോ സ്കാർഫും ചുറ്റി മ്മൾ റൂം പൂട്ടി താഴോട്ട് വിട്ടു,,.. അപ്പൊ അവിടെ ഗേറ്റ്ന്റെ അടുത്ത് ഞങ്ങളേം കാത്ത് അവര് നിപ്പുണ്ട്,,, പിന്നെ മ്മൾ പിന്നെ തീരെ കോഴി അല്ലാത്തോണ്ട് അതിലെ ഹാഷിനെ തന്നെ വായി നോക്കി നിന്നു,,, ശോ ഈ മൊഞ്ചൻ എന്തൊരു ഭംഗി ആണെന്നോ,,,,

മ്മൾ വീഴും ഇപ്പൊ,,.. ബാക്കി കുരിപ്പോളെ നോക്കിയപ്പോ ന്റെ പൊന്നോ ഓരേക്കാൾ ബെറ്റർ നമ്മൾ ആണ്,,, അമ്മാതിരി വായ്നോട്ടം ആണേ,,.. ആദി ആണേൽ മ്യാരക നോട്ടം,,, വായിന്നു വെള്ളം വരുന്നോ എന്നൊരു ഡൌട്ട്,,, ഹിഹി,,.. ഡോറയും തനുവും പിന്നെ ഈ ലോകത്ത് ഒന്നും അല്ലേയല്ല,,. കിച്ചു മാത്രം ഡീസന്റ് ആണെന്ന് അല്ല,, ഓൾ ഗേറ്റ്ന്റെ അവിടെ ബാക്കിയാണ്,,, ഒരു മൊഞ്ചനെ കണ്ട് സ്റ്റോപ്പ്‌ ആയതാ,, അറ്റാക്ക് വന്നിനോന്ന് ഒരു ഡൌട്ട്,,, ഹൌ,, അനങ്ങുന്ന പോലുമില്ല പെണ്ണ്,, ഇനി പറ ഇവരേക്കാൾ ബെറ്റർ ഞാൻ അല്ലെ,,,.. ഇതൊക്കെ കാണുമ്പോ എനിക്ക് ഓർമ വരുന്നത് മ്മളെ sc ഫ്രണ്ട് ആയ മർവ മോളെ ആണ്,,, മഹാ കോഴി,,, 🙈🙈ഓൾ ഇത് കണ്ടാൽ തീർന്ന്,, അതൊക്കെ അവിടെ നിക്കട്ടെ,, ഞാൻ എന്റെ പിള്ളേരെ ഒന്ന് നോക്കട്ടെ,,, എല്ലാരേം നോക്കി നിക്കുമ്പോ ആണ് എന്റെ കണ്ണിൽ ഒരു കാര്യം ഉടക്കിയത്,,,,. ഹാഷിന്റെ ഗ്യാങിലെ ഒരുത്തൻ ആദിനെ തന്നെ നോക്കുന്നു,, അവളാണേൽ വേറെ ഒരുത്തനെ നോക്കുന്ന തിരക്കിലും,,.

. ഞാൻ അപ്പൊ തന്നെ മെല്ലെ തനുനെ തോണ്ടി വിളിച്ചിട്ട് ആദിനെ നോക്കുന്നവനെ കാണിച്ചു,,. "ഡി,,, ഇപ്പൊ മിണ്ടല്ലേ, നമ്മൾ ഡീസന്റ് ആയിട്ട് വണ്ടീൽ കേറാം വാ,,, ".. ന്ന് തനു പറഞ്ഞപ്പോ അയാം shokked,,, ഇനി എന്തോന്ന് ഡീസന്റ് ആവാൻ ആണ് പടച്ചോനെ,,. ഉള്ള ബോയ്സ്ന്റെ മൊത്തം ചോര ഊറ്റി കുടിച്ച ഇവള് തന്നെ ഇത് പറയണം,,.. പടച്ചോനെ ഈ ദുരന്തം ആൻഡ് സൈക്കോ ചങ്കോൾടെ ഇടയിൽന്ന് എന്നെ മാത്രം നീ കാത്തോണേ,,... വായിനോട്ടത്തിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടിട്ട് തനു പറഞ്ഞ പോലെ ഡീസന്റ് ആയിട്ട് ഞങ്ങൾ എല്ലാരും കാറിൽ കേറി,,,,.. കുറച്ച് കഴിഞ്ഞ് ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തിയതും എല്ലാരും ഇറങ്ങിയപ്പോ ഞങ്ങളും അവർക്ക് പിന്നാലെ വിട്ടു,,.,,,. അവിടെ കേറി ഫുഡ്‌ തട്ടുമ്പൊഴും ഞാനും തനുവും കണ്ടത് ആദിനെ വായി നോക്കി നിക്കുന്ന റിയാസിനെയാണ്,,, ആദി ഒഴിച്ച് ബാക്കി എല്ലാർക്കും നമ്മളത് കാണിച്ചു കൊടുത്തു,,.. അപ്പൊ കുരിപ്പോൾടെ മണ്ടേൽ ഒരു ഫുദ്ധി,,, "ഡി,, എന്തോ ചീഞ്ഞു നാറണ്ടല്ലേ ".... [ ഡോറ മോൾ ]

"അത് നീ കുളിക്കാതെന്റെ ആവും,, ഇന്ന് കുളിച്ചില്ലല്ലോ,, "...[ തനു ].. അവൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോ പെണ്ണ് അടങ്ങി,,,, പ്യാവം,,,,.. പെട്ടെന്ന് തന്നെ ഡോറ ഐഡിയ എന്ന് മെല്ലെ ഞങ്ങളെ നോക്കി ചുണ്ടനക്കിയിട്ട് കാര്യം പറഞ്ഞു,,.. അതൊക്കെ മ്മക്ക് ഡബിൾ ഓക്കേ ആയപ്പോ കുരുത്തക്കേട് മാത്രം കയ്യിൽ ഉള്ള തനു അത് ഞാൻ ചെയ്യാം എന്ന് പറഞ്ഞിട്ട് മെല്ലെ ആദി ഇരിക്കണ ചെയർ അവള് കാണാതെ പിന്നീന്ന് മറിച്ചു,,, ഹഹഹ,,.. " അള്ളോഹ്,,, " എന്നൊരു ശബ്ദം കേട്ട് ഞങ്ങൾ നോക്കിയപ്പോ ചെയർ അടക്കം ആദി ദാ കിടക്കുന്നു നിലത്ത്,,,ചന്തീം കുത്തി വീണതാ, പ്യാവം,,, ഹഹഹഹ, .. "പ്ഫ കള്ള കുരിപ്പോളെ,,,ഇതാണോ ഇങ്ങടെ പ്ലാൻ,,.." എന്ന് ഞാൻ പതുക്കെ ചോദിച്ചപ്പോ അവര് ചിരിക്കാതിരിക്കാൻ പാട് പെടുന്നുണ്ട്,,, എന്തൊക്കെ ആയിരുന്നു,,, അവള് വീഴാൻ പോവുമ്പോ റിയാസ് പിടിക്കുന്നു,, തേങ്ങ മാങ്ങാ ചക്ക,,, അലവലാതികൾ,, പാവം അവള്ടെ നടു ഒടിഞ്ഞ് കാണും,, ഇന്ന് രാവിലെ നമ്മൾ താഴെ ഇട്ടപ്പോ തന്നെ അതിന്റെ ഊര പാതി പോയതാണ്,,, ഇപ്പൊ ഫുൾ ആയി,,, "ഹഹഹ,, ന്റുമ്മാ,,, എനിക്ക് വയ്യ,, എന്താ ആദി ഏഹ്,,, ഹഹഹഹ,,,, എന്തോന്നാ ഡി,,, എനിക്ക് വയ്യേ,,, റബ്ബേ,,, " എന്നും പറഞ്ഞ് ഡോറ ചിരിക്കാൻ നിന്നപ്പോ തനുവും കിച്ചുവും ഓളൊപ്പം കൂടി,,,

പിന്നെ ഞാനായിട്ട് കുറക്കുന്നേ എന്തിനാ,,, നമ്മളും ഒപ്പം കൂടി,,,. "എച്ചുസ്മി,, ".. [ ആദി ] ദേ തൊടങ്ങി,,,, എവിടെ പോയാലും എന്ത് പറഞ്ഞാലും ഓളെ ഒരു എച്ചുസ്മി.... വീണു കിടക്കുമ്പോ പോലും അത് മറക്കൂല,,.. നമ്മൾ ചിരിച്ചു ചിരിച്ച് ഒരു വക ആയപ്പോ ദാ റിയാസ് പോയി അവളെ എടുക്കുന്നു,,.. അത് കണ്ടതും ഞങ്ങടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു,,, യാ റബ്ബിൽ ആലമീനായ തമ്പുരാനെ,, ഞാൻ എന്താ ഈ കാണുന്നെ,,,.. "ഡീ ബാട്ടിസ് ദാറ്റ്‌ "... "ദാറ്റ്‌ is റിയാസ് ആദിനെ കയ്യിൽ കോരി എടുക്കുന്നു,,, ദാറ്റ്‌'സ് ഓൾ,,, ".. [ ഡോറ തനു കിച്ചു ] മൂന്നും ഒന്നിച്ചു പറഞ്ഞപ്പോ നമ്മൾ തീർന്ന്,,, എന്നേക്കാൾ കഷ്ടം ആണല്ലോ ഇവറ്റകൾ,,.. ആദി അവന്റെ കയ്യിൽ കിടന്ന് തോളിലൂടെ കയ്യിട്ട് കിട്ടിയ അവസരം മുതലാക്കി ഓന്റെ മൊഞ്ച് നോക്കി അങ്ങനെ കിടക്കുന്നുണ്ട്,, (((ശ് ശ്,,, ഇത് വായിക്കുമ്പോൾ നിങ്ങളെ റൈറ്റർ ആയ ഞങ്ങടെ ചങ്ക് ആദിന്റെ മുഖം മനസ്സിൽ ഇമേജിന് ചെയ്യണേ,,, അവളെ ആ മോന്തമ്മേ റൊമാൻസ് 🙈🙈🙈 ))), അവനും ഒട്ടും പിന്നിൽ അല്ല,,,,. കണ്ണും കണ്ണും തമ്മിൽ കഥകൾ കൈ മാറുമ്പോ മ്മക്ക് സഹിക്കോ,, നോ..

"അഹം അഹം,,, അവളെ ഇറക്കി വെച്ചാൽ നമ്മക്ക് പോവാമായിരുന്നു,,, "... അവരെ രണ്ടിന്റേം ചമ്മിയ മോന്ത കാണാൻ എന്തൊരു ഭംഗി,,, ആആഹഹഹ,,.. അവിടെ പിന്നെ കൂടുതൽ നിക്കാതെ റിയാസ് നേരെ ഇറങ്ങി പോയി,,.. അപ്പൊ തന്നെ ഞങ്ങളും കൈ വാഷ് ചെയ്ത് അവർക്ക് പിന്നാലെ വിട്ടു,,. അവിടെന്ന് നേരെ പോയത് ബീച്ചിലേക്കാണ്,,,.. അവിടെ വെച്ച് ഞങൾ അവരെ ഗാങ്ങിലെ ഓരോ ആൾക്കാരും ആയി പെയർ ആയി നടന്നു വീണ്ടും വെള്ളത്തിൽ ഇങ്ങനെ കളിച്ച് ഓരോന്ന് മിണ്ടീപറഞ്ഞൊക്കെ നടക്കുമ്പോ ആരോ വന്ന പോലെ തോന്നിയതും ഞങ്ങൾ തിരിഞ്ഞ് നോക്കി,,, അപ്പൊ ഉണ്ട് ഹാഷിം നിക്കുന്നു,.. ഞങൾ അത്യാവശ്യം വായ് നോക്കുമെങ്കിലും പ്രണയം ഇഷ്ട്ടം അല്ല,,, ഇവരോടോക്കെ പെയർ ആയി നടക്കുമ്പോഴും അവരുടെ ഓരോന്നിന്റെയും കണ്ണ് ഞങ്ങളുടെ മേലിൽ ആണ്.... റിയാസ് ആണേൽ ആദിൻെറ മുഖത്തൂന്ന് കണ്ണ് എടുക്കുന്നില്ല....

കിച്ചുവിനേ ആണെങ്കിൽ ഒരു ചെക്കൻ കുറേ സമയം ആയി നോക്കുന്നുണ്ട്... ബാക്കി രണ്ട് കുരിപ്പോളും എന്നോടും ഡോറ മോളോടും എന്തൊക്കെയോ പറഞ്ഞ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്... ഇതൊക്കെ കണ്ട് ഇതാത്താസ്ന്റെ കൂടെ നിൽക്കുന്ന തനു ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട് .. പെട്ടെന്ന് ഹാശി ഞങ്ങളുടെ അടുത്ത് വന്നു "എനിക്ക് തനുവിനോട് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ ഉണ്ടായിരുന്നു,, ".. അവൻ അങ്ങനെ പറഞ്ഞതും ഞങ്ങൾ എല്ലാരും കൂടി വോ വോ ആയ്കോട്ടെ എന്ന് പറഞ്ഞതും തനു മ്മളെ ദയനീയമായി നോക്കി,,.. "ചെല്ല് കോപ്പേ,, പോയി അവൻ എന്താ പറയാൻ ഉള്ളതാണ്ന്ന് വെച്ചാ കേട്ടിട്ട് വാ,, ഓൾ ദി ബെസ്റ്റ്,,, ".... അവളെ കയ്യും പിടിച്ചു അവൻ ബീച്ചിലൂടെ മുന്നോട്ട് നടക്കുമ്പോ അതെ സമയം പക എരിയുന്ന കണ്ണുകളോടെ ഒരു പെൺകുട്ടി അവരെ കലിപ്പിൽ നോക്കി അവരെ മറി കടന്ന് പോകുന്നു..... ഇതൊന്നും അറിയാതെ പാവം അവര് നടന്നു നീങ്ങി,,,,..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story