NIGHTMARE IN HOSTEL: ഭാഗം 40

NIGHTMARE IN HOSTEL

രചന: TASKvZ

[ കിച്ചു ] ഡോർ തുറന്നു വന്ന ആദിയെ കണ്ടു ഞാൻ ഞെട്ടി പോയി....അവൾ സാരി ഒക്കെ ഉടുത്തു തനി നാടൻ മോഡലിൽ നിൽക്കുന്നു....ഞങ്ങടെ ആദി ഒരിക്കലും ഇങ്ങനെയല്ല....വളകൾ പോലും ഉബയോകിക്കാത്ത ആദി ഇതാ രണ്ടു കൈ നിറയെ കുപ്പിവളകളും അണിഞ്ഞു നിൽക്കുന്നു.... പെട്ടന്നാണ് ഞാൻ അവളെ സാരി ശ്രദ്ധിച്ചത്.... ഈ സാരി...ഇത്....ഇത് ഇതിഞ്ഞു മുൻപ് ആരോ ഇട്ടതായി ഞാൻ കണ്ടിട്ടുണ്ട്....ഒരിക്കലും ആദി അല്ല അത്....അവളെ കയ്യിൽ ഇങ്ങനൊരു സാരി ഇല്ല.... പിന്നെ ആരാവും ഇത് ഇട്ടിട്ടുണ്ടാവ....എന്ടെ ഓർമകൾ കുറച്ചു പിറകിലേക്ക് പോയി.... 🔅🔅🔅🔅🔅🔅🔅🔅 "കിച്ചുസെ....എങ്ങനെയുണ്ട്...." ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ കിച്ചുവിന്ടെ മുൻപിൽ വന്നു നിന്നു നന്ദിത ചോദിക്കുന്നത് കേട്ടതും കിച്ചു അവളെ ആകമനം ഒന്ന് നോക്കി....റെഡ് കളർ സാരിയും അതിലേക്ക് മാച്ച് ആയ കുപ്പിവളകളൊക്കെ ഇട്ടാണ് അവളെ നിൽപ്..... ആ സാരി ശെരിക്കും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു....

"നന്നായിട്ടുണ്ട്....ശെരിക്കും ഈ സാരിയിൽ നിന്നെ കാണാൻ ഒരു അപ്സരസിനെ പോലെയുണ്ട്...." കിച്ചു അത് കേട്ട് നന്ദിത പൊട്ടി ചിരിച്ചു... "എന്ടെ കിച്ചുസെ ഇങ്ങനെയൊന്നും തള്ളേരുതെ.... ഈ പാവം പെണ്ണിന് താങ്ങാൻ വയ്യ...." നന്ദിത "തള്ളിയതോന്നുമല്ല പെണ്ണേ സത്യമാ...അല്ല എവിടുന്നപ്പോ ഈ സാരി..." കിച്ചു "വല്യമ്മ എടുത്തു തന്നത...." നന്ദിത "എന്തായാലും കൊള്ളാം...." കിച്ചു "നന്ദിത....മോളെ...." "അയ്യോ 'അമ്മ വിളിക്കുന്നുണ്ട്...ഞാൻ അങ്ങോട്ട് പോകുവാണെ..." കിച്ചുവിനോട് പറഞ്ഞു കിലുങ്ങുന്ന പാദസരവുമായി അവൾ മുറിയിൽ നിന്ന് ഇറങ്ങിയോടി....കിച്ചു അവളെ പോക്ക് കണ്ടു ചിരിയോടെ ബെഡിൽ അങ്ങനെ ഇരുന്നു.... 🔅🔅🔅🔅🔅🔅🔅🔅🔅 പഴയ ഓർമകൾ എന്നിൽ വന്നതും ഞാൻ ഒരുതരം ഞെട്ടലോടെ ആദിയെ നോക്കി...അതേ നന്ദിതയുടെ സാരി...അവളാണ് ഇത് ഉടുത്തിരുന്നത്....ആ കുപ്പിവളകളും...നന്ദിത ക്ക് ആയിരുന്നു ചുവപ്പ് കളർ കുപ്പിവളകൾ ഇഷ്ടം.... ഈ സാരി ഇപ്പോ ആദിക്ക് എവിടെ നിന്ന് കിട്ടി....ഇത് അപ്പുറത്തെ മുറിയിൽ ആയിരുന്നല്ലോ...

.ഇനി ആരെങ്കിലും അവൾക്ക് എടുത്തു കൊടുത്തതാണോ.... ഞാൻ സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് പെട്ടന്ന് അവൾ എന്ടെ അടുത്തേക്ക് വന്നത്... "കിച്ചുസെ...എങ്ങനെയുണ്ട്...." അവളെ ആ ചോദ്യവും സാരി പിടിച്ചുള്ള നില്പും കണ്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി... ഞാൻ അവളെ തന്നെ നോക്കി നിന്നു.... പെട്ടന്ന് അവളെ സ്ഥാനത് എനിക്ക് നന്ദിത യെ കാണുന്ന പോലെ തോന്നി.... നന്ദിത മാത്രമാണ് എന്നെ കിച്ചൂസ് എന്ന് വിളിച്ചിരുന്നത്....ഞെട്ടി കൊണ്ടുള്ള എന്ടെ നിൽപ് കണ്ടു zuha എന്ടെ അടുത്തേക്ക് വന്നു ചുമലിൽ കൈ വെച്ചു... ഞാൻ അവളെ ഒന്ന് നോക്കി കൊണ്ട് മുന്നിൽ നിൽക്കുന്ന ആദിയെ നോക്കി.... നന്ദിത....അതേ നന്ദിത മുമ്പിൽ വന്നു നിൽക്കുന്ന പോലെ.... "കിച്ചുസെ നിയെന്താ എന്നെയിങ്ങനെ നോക്കുന്നെ...." ആദി എന്നോട് വീണ്ടും ചോദിച്ചതും ഞാൻ അറിയാതെ തന്നെ ഒന്നുമില്ലെന്ന് പറഞ്ഞു.... "ഇതൊക്കെ ആരാ കിച്ചുസെ...." പെട്ടന്ന് മറ്റേ മൂന്നെണ്ണതിനെയും ചൂണ്ടി കൊണ്ടുള്ള അവളെ ചോദ്യം കേട്ട് അവരൊക്കെ ഞെട്ടി കണ്ണും തള്ളി അവളെ നോക്കി നില്കുവാണ്..

. "എടി ആദി...മഹപാപി നീയെന്നെ ഇത്ര പെട്ടെന്ന് മറന്നോ...നിനക്കെന്താടി അൽഷിമേഴ്‌സ് ഉണ്ടോ...." എന്നും ചോദിച്ചു ഡോറ അവളെ പോയി കുലുക്കി....അവൾ ഡോറയുടെ മുഖത്തേക്ക് തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നതാണ് കണ്ടത്.... എന്നിൽ എന്തൊക്കക്കെയോ സംശയങ്ങൾ മുള പൊട്ടുന്നത് ഞാനറിഞ്ഞു...ഞാൻ ആദിയുടെ മുഖത്തെ ഭാവങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു... "ആരാ..." അവൾ ഡോറയോട് ചോദ്ച്ചതും ഡോറ ഒരു ഞെട്ടലോടെ അവളെ പിടിച്ചിരുന്ന കൈ വിട്ടു... "ആദി നിനക്ക് ഞങ്ങളെ ഓർമയില്ലേ...എടി ഇത് ഞാനാ...തനു..." തനു "തനുവോ അതാര..." ആദി "ആദി തെ നി ഞങ്ങളെ പോട്ടം കളിപ്പിക്കാരുത്...മതി നിന്ടെ കളി...നിന്ടെ ഈ ഭാവങ്ങളൊക്കെ കണ്ടു ശെരിക്കും പേടി ആകുന്നേടി...." zuha "ആദിയോ... അതാര...." അവളങ്ങനെ ചോദിച്ചതും സുഹാ അവളെ തന്നെ നോക്കി തറഞ്ഞു നിന്നു പോയി... "ആദി...നിയിത്...." തനു അവളോട് എന്തോ പറയാൻ നിന്നതും ഞാൻ തനുവിന്ടെ കയ്യിൽ പിടിച്ചു വേണ്ട എന്നു തലയാട്ടി...

.എന്നിട്ട് ആദിയുടെ മുന്നിൽ ഞാൻ പോയി നിന്നു...എന്ടെ സംശയങ്ങൾ ശെരിയാണോ എന്നെനിക്ക് അറിയണമായിരുന്നു.... നന്ദിത... ഞാൻ അവളെ വിളിച്ചതും അവൾ എന്തേ എന്നു ചോദിച്ചു.... അപ്പോ ഞാൻ സംശയിച്ചത് ഒരുവിധം ശെരിയാണ്..... "നന്ദിതയോ...അതാര..." ഡോറ ഞാൻ അവളെ നോക്കി മിണ്ടല്ലേ എന്നു പറഞ്ഞു.... "കിച്ചുസെ എന്ന ഞാൻ പുറത്തേക്ക് പോകുവാണെ...." എന്നോട് അവളത് പറഞ്ഞു പുറത്തേക്ക് പോയതും മറ്റേ മൂന്നെണ്ണവും എന്നെ വളഞ്ഞു... "ആരാടി നന്ദിത .???നിയെന്തിനാ ആദിയെ നന്ദിത എന്നു വിളിച്ചേ????അല്ല അവൾ നി വിളിച്ചപ്പോൾ പെട്ടന്ന് തന്നെ എന്തേ എന്നു ചോദിച്ചാലോ...???അപ്പോ അവൾക്ക് നേരത്തെ ഈ നന്ദിതയെ അറിയാമോ....????" ഇങ്ങനെ കുറെ ചോദ്യം അവർ 3 പേരും കൂടെ എന്നോട് ചോദിച്ചു തുടങ്ങി... ഞാൻ അവരെ മൂന്ന് പേരെയും കൊണ്ട് മുറികകത്തു കയറി ഡോറടച്ചു... "ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം....നന്ദിത ആരാ എന്നല്ലേ നിങ്ങടെ ചോദ്യം.... നന്ദിത അവൾ എന്ടെ അച്ഛന്ടെ അനിയത്തിയുടെ മകൾ....

സുഭദ്ര അപ്പയുടെ മോൾ...സുഭദ്ര അപ്പയുടെ പ്രണയ വിവാഹമായിരുന്നു...വീട്ടുകാർ ഇതറിഞ്ഞപ്പോൾ ശക്തമായി തന്നെ എതിർത്തു....സുഭദ്ര അപ്പയുടെ വിവാഹം വരെ മറ്റൊരാളുമായി ഉറപ്പിച്ചു.... അതറിഞ്ഞ സുഭദ്ര അപ്പ ദാസ് അങ്കിളിന്റെ കൂടെ ഒളിച്ചോടി...അതായത് അപ്പയുടെ ഭർത്താവ്....പിന്നെ കുറച്ചു കാലo അവരെ ഒരു വിവരുമുണ്ടായിരുന്നില്ല....അങ്ങനെ ഇരിക്കെ ഒരു സുപ്രപാതത്തിൽ മുത്തശ്ശന്റെ അനിയൻ അതായത് ഗാങാതരൻ മുത്തശ്ശൻ അവരെ ഇങ്ങോട്ട് കൊണ്ടു വന്നു... എന്ടെ മുത്തശ്ശൻ ശക്തമായി എതിർത്തത് കൊണ്ട് അവർ ഞങ്ങളുടെ തൊട്ടടുത്തു വീട് കയറ്റി....അന്ന് അവൾക്കൊരു മകളുണ്ടായിരുന്നു...നന്ദിത...എനിക്കും നന്ദിതക്കും ഒരേ പ്രയമായിരുന്നു... മുത്തശ്ശൻ അറിയാതെ ഞങ്ങളൊക്കെ അവരോട് സംസാരിക്കുമായിരുന്നു...ഞാൻ ഇടക്കിടക്ക് അവരെ വീട്ടിലേക്ക് പോകും ചെയ്തിരുന്നു...ഞാനും നന്ദിതയും നല്ല കൂട്ടായിരുന്നു....അങ്ങനെയിരിക്കെ ഒരിക്കെ ക്ഷേത്രത്തിലേക്ക് കാറിൽ പോയ അപ്പയുടെയും അങ്കിളിന്ടെയും കാറിൽ ഒരു ലോറി വന്നിടിച്ചു കാർ മറിഞ്ഞു അവർ ഈ ലോകം വിട്ടു പോയി....

പിന്നെ നന്ദിത ഒറ്റയ്ക്കായി....അതു കൊണ്ട് തന്നെ മുത്തശ്ശൻ വാശി ഒക്കെ കളഞ്ഞ് അവളെ ഇവിടേക്ക് കൊണ്ടു വന്നു...പിന്നീട് അവൾ ഇവിടെ ആണ് താമസിച്ചത്....ഒരുകൊല്ലം മുൻപ് ഒരു ദിവസം അവളെ കാണാതായി....ഞങ്ങൾ കുറെ അന്വേഷിച്ചു...മൂന്നാം ദിവസം അവളെ കഴുത്തറുത്തു. കൊന്ന നിലയിൽ അവളെ ആ പഴയ വീട്ടിൽ നിന്ന് കണ്ടു കിട്ടി... ആരാ അവളെ കൊന്നേ എന്നു കുറെ പോലീസ് അന്വേഷിച്ചെങ്കിലും രു തെളിവും കിട്ടിയില്ല.... അതിന് ശേഷം കുറച്ചു കാലം രാത്രി ഇവിടെ എന്തോക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി....ചില ആളുകൾ രാത്രി ഇവിടെയും അവൾ ആദ്യം താമസിച്ചിരുന്ന വീട്ടിലുമായി രാത്രി ഒരു പെണ്ണിനേയും കണ്ടു എന്നു പറഞ്ഞു തുടങ്ങി....നന്ദിതയുടെ ആത്മാവ് ആയിരുന്നു...ദുർമരണം ആയത് കൊണ്ട് അവളെ ആത്മാവ് ഇതിലൂടെയെല്ലാം അലയാൻ തുടങ്ങി....അത് ഗങാതരൻ മുത്തശ്ശൻ കുറച്ചു പൂജയൊക്കെ ചെയ്തു അവളെ തളച്ചു....അതിന് ശേഷം ഒരു കുഴപ്പവും ഉണ്ടായിട്ടില്ല....

അവൾ ആദ്യം താമസിച്ചിരുന്ന വീട്ടിലേക്ക് അവളെ മരണ ശേഷം ആരും പോവും ചെയ്തില്ല.... ഇന്ന് വരെ ഒരു ചോദ്യ ചിഹ്നമായ ചോദ്യമാണ് ആരാണ് നന്ദിതയെ കൊന്നത് എന്ന്.... നന്ദിതക്കും അവളെ കൊന്ന ആൾക്കും...ഈശ്വരനും മാത്രം അറിയുന്ന രഹസ്യം ആണത്.... നന്ദിത താമസിച്ചിരുന്ന മുറി നിങ്ങൾ കണ്ടിട്ടുണ്ടാവും...നമ്മുടെ മുറിയുടെ കുറച്ചപ്പുറത് ഉള്ള അടച്ചിട്ട മുറിയില്ലേ അവിടെയായിരുന്നു അവൾ അവളെ അമ്മയും അച്ഛനും ഈ ലോകം വിട്ടു പോയ ശേഷം താമസിച്ചിരുന്നത്....അവൾ മരിച്ചതിൽ പിന്നെ ആരും ആ മുറിയിൽ കയറിയിട്ടില്ല....കയറരുത് എന്നാണ് ഗംഗതരൻ മുത്തശ്ശന്റെയും.... മുത്തശ്ശന്റെയും ഓർഡർ...." ഞാൻ പറഞ്ഞു നിറുത്തി.... "അതേയ് കിച്ചു ഞാൻ ഒരു ഡൗട്ട് ചോദിക്കട്ടെ...." ഡോറ "ഹാ ചോദിക്ക്...പൊട്ടത്തരം ഒന്നും ദയവ് ചെയ്തു ചോദിക്കരുതെ..." കിച്ചു "അതൊന്നുമല്ല...നി പറഞ്ഞില്ലേ ആ മുറിയിൽ ആരും കയറില്ല എന്നത്...എന്നിട്ട് ആദി ആ മുറിയിലൽ നിന്ന് ഇറങ്ങി വരുന്നത് ഞാനിന്ന് കണ്ടല്ലോ...." ഡോറ "ഏഹ്...എന്താ നി പറഞ്ഞേ ആദി ആ മുറിയിൽ കയറിയെന്നോ...എങ്ങനെ...

അപ്പോ അവിടെ നിന്നാവും അവൾക്ക് നന്ദിതയുടെ സാരി കിട്ടിയിട്ടുണ്ടാവ....പക്ഷെ അവളെന്തിനാ നന്ദിതയുടെ സാരി എടുത്തെ....." ഞാൻ "ആവോ...അവൾക്ക് മാത്രമുള്ളു എന്തിനാണെന്ന് അറിയൂ..." zuha "അല്ല നിയിപ്പോ ഈ കഥ പറഞ്ഞില്ലേ...അതും ആദിയും തമ്മിൽ എന്താ ബന്ധം....അത് പോലെ നിയെന്തിനാ നേരത്തെ അവളെ നന്ദിത എന്നു വിളിച്ചേ..." തനു "അത് അവളെന്നെ കിചുസെ എന്നു വിളിച്ചപ്പോ ഞാൻ അവളെ നന്ദിത എന്നും വിളിച്ചു നോക്കി....ആദിക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്....നമുക്കത് കണ്ടു പിടിക്കണം..." ഞാൻ "ഹ്മ്മ...കണ്ടു പിടിച്ചേ പറ്റൂ....അവളെ നമ്മുടെ പഴയ ആദി ആക്കണം..." തനു ആദിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിക്കാനുള്ള ദൃഢ നിശ്ചയം എടുത്തു കൊണ്ട് നങ്ങൾ 4 പേരും മുറിയിൽ നിന്നിറങ്ങി..... 🔅🔅🔅🔅🔅🔅🔅🔅🔅 【റിയാസ്】

പുറത്തു ഫോണിൽ എന്ടെയും ആദിയുടെയും ഫോട്ടോ നോക്കിക്കൊണ്ടിരിക്കുമ്പോഴാ ആദി ഒരു സാരി ഒക്കെ ഉടുത്തു സുന്ദരി ആയി വരുന്നത് കണ്ടത്.... രണ്ട് ദിവസമായിട്ടു പെണ്ണിന് എന്നെ ഒരു mindumilla... ഞാൻ അവളെ നോക്കി നോക്കി ഒന്നിളിച്ചു കാണിച്ചെങ്കിലും അവളെന്നെ കണ്ട ഭാവം നടിക്കാതെ പോയി... ഇവൾക്കിത് എന്ത് പറ്റി...ഇവളെന്താ എന്നെ അറിയാത്ത പോലെ പോവുന്നെ.... ഓൾ പോയ വഴിയേ നോക്കി ഇതും ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളെ ബാക്കി വന്നത്....അവരോട് കാര്യം ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യം കേട്ടു ഞാൻ ഞെട്ടി. എന്താ എന്ടെ ആദിക്ക് സംഭവിച്ചത്....എനിക്കും അറിയണമായിരുന്നു.... ഞങ്ങൾ കിച്ചുവിന്ടെ മുത്തശ്ശന്റെ അടുത്തേക്ക് പോവാൻ ആദ്യം തീരുമാനിച്ചെങ്കിലും...പിന്നെ അവളെ ആദ്യം വാച്ച് ചെയ്തിട്ട് മതി ഒക്കെ എന്നു തീരുമാനിച്ചു....ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് അറിയണം ആദിക്ക് എന്ത് പറ്റി എന്നത്..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• [ Zuha ] ആദി അവൾടെ ആ മാറ്റവും ഞങ്ങളെ പരിജയം ഇല്ല എന്നൊക്കെ ഉള്ള വർത്താനവും കേട്ട് ആകെ ഷോക്ക് ആയി പോയി,, ആ കുരിപ്പിന് അല്ലേലും എന്ത് പറ്റി,,,.. ഞങ്ങക്ക് എല്ലാർക്കും അവളുടെ മാറ്റം വല്ലാത്തൊരു ഷോക്ക് ആയിരുന്നു,,,

അവസാനം അവൾ കിച്ചുനോട്‌ മാത്രം യാത്ര പറഞ്ഞ് പോയി,, പിന്നെ കിച്ചു നന്ദിതാടെ കാര്യം ഒക്കെ പറഞ്ഞ് കഴിഞ്ഞതും ഞങ്ങൾ നേരെ ഫുഡ്‌ കഴിക്കാൻ പോയി,,,, പക്ഷെ ആദി കൂടെ ഇല്ലാത്തോണ്ട് വല്ലാത്തൊരു എന്തോ പോലെ,, എന്നാലും ഒരുവിധം ഒപ്പിച്ച് തനുമ്മാട് തല്ല് കൂടി ഡോറടെ വെറുപ്പിക്കൽ ആൻഡ് കിച്ചുന്റെ കുറച്ച് ഉപദേശം ഒക്കെ കേട്ടോണ്ട് ആണ് ഫുഡ്‌ കഴിക്കുന്ന സ്ഥലത്തേക്ക് എത്തിയത്,,,, കഴിക്കാൻ വേണ്ടി ഞങ്ങൾ നാലും ഇരുന്നതും നമ്മടെ പുറം നോക്കി ഏതോ അലവലാതി ഒറ്റ അടി,, അത് കിട്ടി ബോധിച്ച് ഒച്ച ഉണ്ടാക്കി നമ്മൾ എണീറ്റതും ഏതോ തെണ്ടി എന്റെ വാ പൊത്തി പിടിച്ചു,,,.. " ശ്,, ഒച്ച വെക്കാതിരിക്കെടി കോപ്പേ,,,, എന്തോന്ന് അലറൽ ആണ്,, മനുഷ്യന്റെ ചെവി അടിച്ച് പോയി,,, "... ( ആദി ) ങേ,, ഇതാരാ,, ആദി അല്ലെ,, നേരത്തെ ഇവള് തന്നല്ലേ അറിയാതെ പോലെ നിന്നെ,,, എന്നിട്ടപ്പോ,,, എന്തൊക്കെയാ പടച്ചോനെ ഇവിടെ നടക്കണേ,, അവൾ എന്റെ വാ പൊത്തി പിടിച്ച കൈ മാറ്റി എല്ലാരേം നോക്കി,, അപ്പൊ ഞാൻ കണ്ണും തള്ളി ഒരേ നിൽപ് ആയിരുന്നു,,,

അത് കണ്ട് തനു എന്നെ ഒന്ന് പിച്ചിയതും ഞാൻ സ്റ്റഡി ആയിട്ട് വീണ്ടും ഇരുന്നു,, " എടി തെണ്ടികളെ,, കഴിക്കാൻ വരുമ്പോ എന്നെ കൂടാതെ എന്താ,, "... ഏഹ്,,,ഇവള് ഇപ്പൊ നോർമൽ ആയല്ലോ,,, സാധാരണ പോലെ അങ്ങനെ ആദി ഞങ്ങളോട് ചോദിച്ചതും ഞങ്ങൾ നാലാളും ഒരുപോലെ എണീറ്റ് നിന്ന് പരസ്പരം നോക്കി,,, ശേഷം നേരത്തെ നടന്ന സംഭവം എല്ലാം അവളോട് വിശദീകരിച്ച് പറഞ്ഞ് കൊടുത്തതും കുരിപ്പ് വാ പൊളിച്ച് നിപ്പുണ്ട്,, രണ്ട് സെക്കന്റ് അങ്ങനെ നിന്ന ശേഷം ഓൾ പൊട്ടിച്ചിരിചോണ്ട് " ഹഹഹ,, നിങ്ങക്ക് എല്ലാത്തിനും എന്താ വട്ടാണോ,,, ചുമ്മാ ഓരോന്ന് പറയാൻ,,, അയ്യോ,,,, "... എന്നും പറഞ്ഞ് കോപ്പ് ഹലാക്കിലെ ചിരി,,,.. കള്ള ബലാൽ,,,.. പിന്നെ ആ കാര്യം അവിടെ നിർത്തിയിട്ട് ഞങ്ങൾ ഫുഡാൻ ഇരുന്നു,, അല്ലപിന്നെ, എത്ര നേരോന്ന് വെച്ച ഇങ്ങനെ നിക്കാ,,,, ഇനി ഞാൻ എണീക്കൂല നോക്കിക്കോ,,,, ഇവിടെ വന്നിരുന്നെന് ശേഷം മൂന്നാം തവണയാണ് ഞാൻ എണീറ്റു നിക്കണേ,, ഇനി അതിന് എന്നെ കിട്ടില്ല ഹാ,,.. നമ്മൾ മനസിൽ അതൊക്കെ കണക്ക് കൂട്ടി എല്ലാത്തിനേം നോക്കി ഇളിച്ചപ്പോ ആദി പോയിട്ട് റിയാസിന്റെ അടുത്ത് ഇരുന്ന് അറ്റാക്ക് തുടങ്ങി,,, പിന്നെ ആ തീറ്റ പ്രാന്തി ഡോറ ആണേൽ എല്ലാരുടെന്നും കയ്യിട്ട് ഫുഡ്‌ ഒക്കെ ഓൾടെ കയ്യിലാക്കുവാ,,,

അതോണ്ട് എന്റെന്ന് ഓൾ എടുത്തതെല്ലാം ഞാൻ തനുമ്മാടെന്ന് എടുത്ത് കഴിച്ചു,,, ഹും,, അടിയും പിടിയും വലിയുമായി ഞാനും തനുമ്മയും ഡോറയും ഫുഡിന് വേണ്ടി ഒച്ച വെക്കുമ്പോ കിച്ചു " മര്യാദക്ക് മിണ്ടാതെ കഴിച്ചോണം,, അല്ലേൽ മൂന്നിന്റെ ഫുഡ്‌ മൊത്തം ഞാൻ എടുത്ത് പട്ടിക്കിട്ട് കൊടുക്കും ".. എന്ന് പറഞ്ഞതും എല്ലാരും ഡീസന്റ് ആയി,,, ഓഹ് പിന്നെ പട്ടിക്ക് കൊടുത്താലും ഞാൻ എന്റെ ഫുഡ്‌ ഡോറക്ക് കൊടുക്കൂല നോക്കിക്കോ,,,, എന്തൊക്കെ ആയാലും കഴിച്ച് കഴിഞ്ഞിട്ട് എല്ലാരും കൂടി നേരെ റൂമിലേക്ക് വിട്ടു,,, അമ്പലത്തിൽ പോവാൻ ഉള്ളതാണെ,, so റെഡി ആവണല്ലോ,,,, റൂമിൽ എത്തിയ പാടെ ഞാൻ അവിടെ ഫോണും എടുത്ത് ഒരു മൂലക്ക് ഇരുന്നു,,,.. •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) എന്നാലും ഈ ആദിക്ക് എന്ത് പറ്റി എനിക്ക് ആദ്യമേ ഓൾടെ മാറ്റം മനസ്സിലായതാണ്..... കിച്ചു പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അതാവും പ്രശ്നം..... പക്ഷെ എങ്ങനെ ആദിയുമായി നന്ദിത connected ആയി..... "എന്നാലും ഈ നന്ദിത എന്തിനാ ആദിയുടെ കൂടെ കൂടിയത്...." കിച്ചുവിനോട് അതും ചോദിച്ച് ഞാൻ സാരിയുമെടുത്ത് കുളിമുറിയിലേക്ക് നടന്നതും അവിടെ ആധിയെ കണ്ട് ഞാൻ അപ്പുറത്തു നിന്ന് മാറ്റിയിട്ട് വരാമെന്ന് പറഞ്ഞു നേരെ അടുത്ത റൂമിലേക്ക് വിട്ടു.....

പിന്നെ ഒരു കുളിയൊക്കെ കഴിഞ്ഞ് മുടി ഒക്കെ തോർത്തി കൊണ്ട് ആ റൂമിൽ നിന്നും ഇറങ്ങാൻ വേണ്ടി കാലെടുത്തു വെച്ചതും പെട്ടെന്ന് ആരോ എന്റെ അടുത്ത് കൂടി കടന്ന് പോയത് ഞാൻ അറിഞ്ഞു..... പേടിച്ചു പിന്നിലേക്ക് വലിഞ്ഞതും വാതിൽ അടച്ചു കുട്ടിയിട്ട് ഒരു രൂപം എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ നിലവിളിക്കാൻ തുടങ്ങി എന്നാൽ അവൻ മുമ്പിലേക്ക് വന്ന് എന്റെ വായ പൊത്തിയതും അനങ്ങാൻ പോലും കഴിയാതെ ഞാൻ പിന്നിലേക്ക് വേച്ചു പോയി.... പെട്ടെന്ന് പുറത്ത് നിന്നും ആദി തനു എന്നും വിളിച്ചു വാതിൽ മുട്ടിയതും അവൻ ആ റൂമിൽ നിന്നും മറഞ്ഞു നിന്നു..... ഞാൻ ഓടി പോയി വാതിൽ തുറന്ന് ആദിയുടെ അടുത്തേക്ക് നിന്ന് ചുറ്റും ഒന്ന് നോക്കി..... "എന്ത് പറ്റി തനു...... നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ....." അതിനൊരുത്തരം നൽകാൻ കഴിയാതെ ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ അവളെയും വലിച്ചു മുന്നിലേക്ക് നടന്നു...... തന്റെ ഖാതകനെ കണ്ട നന്ദിത പിന്നിലേക്ക് നോക്കുന്നത് അറിയാതെ തനു ആദിയുടെ കൈ പിടിച്ചു റൂമിലേക്ക് നടന്നു .......

അങ്ങനെ നമ്മൾ എല്ലാവരും സാരി ഒക്കെ ഉടുത്ത് അമ്പലത്തിലേക്ക് പോവാൻ റെഡി ആയി ഇറങ്ങി.... നടന്നിട്ട് പോവേണ്ട ദൂരമേ ഉള്ളു അത് കൊണ്ട് ഞങ്ങൾ ഇന്ന് ഒരു ദിവസം പെയർ ആയി നടക്കാൻ തീരുമാനിച്ചു..... ഞാൻ ഹാഷിയുടെ കൂടെ നടന്നു..... അവന്റെ കൈകളിൽ ഞാൻ സുരക്ഷിത ആണെന്ന് അറിയാം.... എങ്കിലും നേരത്തെ നടന്ന സംഭവം എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.... "U look so cute " (ഹാഷി ) ഞാൻ ഒന്ന് നാണത്തോടെ നോക്കിയതും ചെക്കൻ മൊത്തത്തിൽ ഒന്ന് നോക്കി ഒരു കലിപ്പ് നോട്ടം നോക്കിയതും ഞാൻ പേടിച്ചു പോയി.... "ഇതെന്താ ഡി..... Free ഷോയോ....... ഒറ്റ അടിക്കുണ്ടല്ലോ..... ഞാൻ കാണേണ്ടത് ഞാൻ മാത്രം കണ്ട മതി...." എന്നും പറഞ്ഞു ചെക്കൻ ചിരിച്ചു കൊണ്ട് എന്റെ സാരി ശെരി ആക്കി തന്നു ..... പിന്നെ വേഗം അമ്പലത്തിലേക്ക് എത്തി അവിടത്തെ ഓരോ സ്ഥലങ്ങളും നോക്കി നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ ഹേയ് എന്ന് വിളിച്ചത്....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story