NIGHTMARE IN HOSTEL: ഭാഗം 41 || അവസാനിച്ചു

NIGHTMARE IN HOSTEL

രചന: TASKvZ

(Thanu) "അതേയ് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി ആണെന്ന് തോന്നുന്നു ഒരു ആളെയും കൊണ്ട് ആ ഒഴിഞ്ഞ വീട്ടിലേക്ക് കയറി പോവുന്നത് കണ്ടു " അവരങ്ങനെ പറഞ്ഞതും പെട്ടെന്ന് തന്നെ ഞാൻ "ആദി........." എന്ന് പറഞ്ഞു അപ്പോഴേക്കും റിയാസ് നമ്മുടെ അടുത്തേക്ക് ഓടി വന്നു.... "ആദിനെ കണ്ടോ..... എന്റെ കൂടെ ഇത്ര സമയം ഉണ്ടായിരുന്നു...... പെട്ടെന്ന് നിങ്ങളുടെ അടുത്തേക്ക് വരാണെന്ന് പറഞ്ഞു വന്നതാ......." (റിയാസ് ) "കിച്ചു..... ഡോറ...... Zuha....... വേഗം എന്റെ കൂടെ വാ........ എത്രയും പെട്ടെന്ന് നമുക്ക് അവളുടെ അടുത്ത് എത്തണം അതിന് ആദ്യം നമ്മൾ തറവാട്ടിലേക്ക് പോവണം......" ഞാൻ അവരെയും കൂട്ടി വേഗം തറവാട്ടിലേക്ക് ഓടി........ എന്നിട്ട് അവിടെ മൊത്തം അന്വേഷിച്ചു..... "Thanu ആദ്യം ആ ആത്മാവ് അവളുടെ ശരീരത്തിൽ കയറിയതെങ്ങനെ എന്ന് അറിയണം....... ആദ്യം എല്ലാവരും ഒന്ന് നോക്ക് അവളുടെ എന്തേലും സാധനങ്ങളിൽ തെളിവ് കാണും......" (കിച്ചു ) പിന്നെ ഞങ്ങൾ നാലു പേരും മൊത്തത്തിൽ ഒന്ന് നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല.....

"ഞാൻ ഒന്ന് ബാത്റൂമിൽ പോയി വരാം " (ഞാൻ ) ബാത്റൂമിലേക്ക് കയറി ഒന്ന് വേഗം ഫ്രഷ് ആയി തിരിഞ്ഞതും പെട്ടെന്ന് ആദിയുടെ തട്ടം എന്റെ കണ്ണിൽ പെട്ടു പിന്നെ ഒന്നും ചിന്തിക്കാതെ അതൊന്ന് നോക്കിയതും അതിൽ കുരുങ്ങി കിടക്കുന്ന ആണി കണ്ട് "കിച്ചു........." നെ വിളിച്ചു ഓടി....... "എന്താ thanu " (zoo) "ഇതൊന്ന് നോക്ക് അപ്പൊ ഇത് വഴി ആണോ ആദിയുടെ ശരീരത്തിൽ നന്ദിത കയറിയത്... അ..." (ഡോറ ) "അതെ........ ഇനി എത്രയും പെട്ടെന്ന് നമുക്ക് ആ വീട്ടിൽ എത്തണം....." കിച്ചു നമ്മളുടെ കൈ പിടിച്ചു ആ വീട്ടിലേക്ക് ഓടി പെട്ടെന്ന് തറവാട്ടിലെ നമ്മൾ താമസിക്കുന്ന റൂമിന്റെ തൊട്ടടുത്ത റൂമിൽ നിന്നും ആരോ എന്റെ കൈ പിടിച്ചു വലിച്ചതും ഒന്നിച്ചായിരുന്നു....... ഇതൊന്നുമറിയാതെ അവർ പോയെങ്കിലും പെട്ടെന്ന് ഡോറ മോൾ എന്നെ കണ്ട് എന്റെ അടുത്തേക്ക് വരാൻ നിന്നു........ പക്ഷെ എന്റെ മേലുള്ള പിടുത്തം ശക്തമായതും ഇവർ ഇങ്ങോട്ട് വന്നാൽ മൊത്തത്തിൽ പ്രശ്നം ആവും എന്ന് മനസ്സ് പറയാൻ തുടങ്ങി.....

"ഡോറ........ നിങ്ങൾ പോ....... ഇങ്ങോട്ട് വരല്ലേ.............. ഹാ........ ഷി......... നോട്‌......... പറയണം............ നിങ്ങൾ പൊയ്ക്കോ......... ആദിനെ........ രക്ഷിക്ക്................." ഞാൻ കരഞ് കൊണ്ട് പറഞ്ഞതും അവരും കരഞ്ഞു കൊണ്ട് ഇല്ല എന്ന് പറഞ്ഞു തുടങ്ങി....... പക്ഷെ ഈ ഒരു സന്ദർഭത്തിൽ അവർ എന്റെ അടുത്തേക്ക് വന്നാൽ എല്ലാം കൊണ്ടും നമ്മുടെ മരണം ആയിരിക്കും എന്ന തോന്നൽ എനിക്ക് കൂടി കൊണ്ടിരുന്നു...... എന്റെ കയ്യിൽ പിടിച്ച ആളുടെ പിടുത്തം എന്റെ അരയിൽ എത്തിയതും കുതറി രക്ഷപ്പെടാൻ നോക്കി എങ്കിലും ശ്രമം പരാജയപ്പെട്ടു കൊണ്ടിരുന്നു...... അവർ എന്റെ അടുത്ത് എത്താനായതും അവൻ കയ്യിലുള്ള കത്തി പുറത്തെടുത്തതും പേടിച്ചു ഞാൻ അലറി..... "Do........ Ra......... കി....... ച്ചു...... പോ..............." പെട്ടെന്ന് തന്നെ അവൻ എന്നെയും കൊണ്ട് പിന്നിലേക്ക് ആഞ് വാതിൽ കുറ്റിയിട്ടു............. എന്നെ കട്ടിലിലേക്ക് ഇട്ട് മുഖത്തെ മാസ്ക് മാറ്റിയതും അവനെ കണ്ട് ഞാൻ പേടിച്ചു........ അറിയാതെ എന്റെ ചുണ്ടുകൾ അവന്റെ പേര് മൊഴിഞ്ഞു.....

"സലീം..................." അവനൊരു വശ്യമായ ചിരിയോടെ എന്റെ മുഖത്തോട് മുഖം അടുപ്പിച്ചതും ഞാൻ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു..... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഇതേ സമയം ആദി ) ആദി കിച്ചുവിന്ടെ ഗംഗാധരൻ മുത്തശ്ശനെയും വലിച്ചു കൊണ്ട് ആ വീടിനുള്ളിലേക്ക് കാലെടുത്തു വെച്ചതും കാറ്റ് ആഞ്ഞു വീശി....ഇടിമിന്നൽ ഉണ്ടായി.... "എന്താ...എന്താ ആദി മോളെ നി ചെയ്യുന്നേ...നിയെന്തിനാ എന്നെയും വലിച്ചു കൊണ്ട് ഇങ്ങോട്ട് വന്നേ...." തിരിഞ്ഞു നിൽക്കുന്ന ആദിയെ നോക്കി ഗംഗാധരൻ ചോദിച്ചു.... പെട്ടന്ന് ആദി അയാൾക്കു നേരെ തിരിഞ്ഞതും അവളെ മുഖം കണ്ടു ഗംഗാധരൻ ഞെട്ടി തരിച്ചു.... നന്ദിത... അയാൾ മന്ത്രിചു... ആദിയുടെ മുഖം മാറി നന്ദിതയുടെ മുഖമായിരുന്നു ഇപ്പോ അത്... "അതേ...നന്ദിത തന്നെ...നി കൊന്ന അതേ നന്ദിത....." അലറി കൊണ്ട് അവൾ പറഞ്ഞു.... "നി...നിയെങ്ങനെ ആ ബന്ധനത്തിൽ നിന്ന് രക്ഷപെട്ടു...." അയാളൊരു പാതർച്ചയോടെ ചോദിച്ചു... "ഹാ...ഹാ...ഹാ....അറിയണോ നിനക്ക്...പറഞ്ഞു തരാം ഞാൻ...." 🔅🔅🔅🔅🔅🔅

കുറച്ചു ദിവസങ്ങൾക്ക് മുൻപ്.... എല്ലാവരെയും കൂടെ ഇരുന്നു സംസാരിച്ചിരുന്ന ആദിക്ക് പെട്ടന്ന് ദഹിച്ചതും അവൾ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.... അവിടെയെത്തി വെള്ളാമെടുത്തു കുടിച്ചു തിരിച്ചു അവരെ അടുത്തേക്ക് വരുവാൻ നിന്നപ്പോഴാണ് പെട്ടന്ന് കാറ്റ് ആഞ്ഞു വീശി അടുക്കളയുടെ പുറം വാതിൽ തുറന്നത്.... ആദി അതിലൂടെ പുറത്തേക്ക് നോക്കി....അവിടെ അപ്പോൾ കാട് പിടിച്ചു കിടക്കുവായിരുന്നു....അതിന്റെ നടുവിൽ ഒരു വലിയ മരം പടർന്നു പന്തലിച്ചു വാനോളം ഉയരത്തിൽ നിൽക്കുന്നു.... ആദ്യമായിട്ടായിരുന്നു അവൾ അത്രയും വലിയ മരം കാണുന്നത്... ആദിക്ക് ഒരു കൗതുകം തോന്നിയത് കൊണ്ട് അവൾ ആ മരത്തിന്ടെ അടുത്തേക്ക് നടന്നു... മുന്നിലുള്ള കാട്ടു വള്ളികൾ വകഞ്ഞു മാറ്റി ആണ് അവൾ അതിന്ടെ അടുത്തേക്ക് എത്തിയത്....അവിടെ എത്തിയപ്പോഴാണ് അതിന്ടെ തൊട്ടടുത്തു അടച്ചു പൂട്ടിയ ഒരു കുഞ്ഞു അമ്പലം കണ്ടത്... ആ അമ്പലം ആകെ പൊടി പിടിച്ചു ഇടിഞ്ഞു പൊളിയാറായ നിലയിലായിരുന്നു... ആദി ആ മരം ആകെ ഒന്ന് ചുറ്റി നോക്കി..

.പെട്ടന്നാണ് അവളെ കണ്ണിൽ ആ മരത്തിൽ ഒരു ആണി തറച്ചിട്ടത് കണ്ടത്... ഇതാരുവ ഇതിൽ ആണി തറച്ചേ... എന്നു സ്വയം പറഞ്ഞു അവൾ ആ ആണി വലിച്ചെടുക്കാൻ നോക്കി...എത്ര വലിച്ചിട്ടും അവൾക്ക് അത് കിട്ടുന്നുണ്ടായിരുന്നില്ല....എന്നാലും അവൾ വാശിയോടെ തന്നെ അടുത്തുള്ള ഒരു കമ്പ് ഉബയോഗിച്ചു അത് എടുക്കാൻ നോക്കി... അവളെ ഏറെ നേരത്തെ പരിശ്രമതിനോടുവിൽ ആ ആണി എടുത്തു... അത് എടുത്ത സമയം തന്നെ ഒരു പുക പോലെ ഉള്ള ഒന്ന് ആദിയുടെ ദേഹത്തേക്ക് കയറി....ഇടി മിന്നി....ആകാശം ഇരുണ്ടു കൂടി....എന്തോ കണ്ട് പേടിച്ചെന്ന പോലെ നായകളും പൂച്ചകളും ശബ്ദമുണ്ടാക്കി.... ആദി ഒക്കെ കണ്ടു പേടിച്ചു കണ്ണടച്ചു നില്കുവായിരുന്നു... പ്രകൃതി ഒന്ന് ശാന്തമായ പോലെ തോന്നിയപ്പോൾ അവൾ കണ്ണ് തുറന്നു...അപ്പോ അവളെ കണ്ണിൽ രണ്ട് രക്ത വർണമുള്ള കൃഷ്ണമണി ആയിരുന്നു തെളിഞ്ഞത്.... അവൾ അവിടെ നിന്ന് പൊട്ടിച്ചിരിച്ചു.... പിന്നെ തിരിഞ്ഞു ആ തറവാട്ടിലേക്ക് ഒന്ന് നോക്കി കൊണ്ട് അവിടേക്ക് നടന്നു... 🔅🔅🔅🔅🔅🔅

അന്നുണ്ടായ സംഭവങ്ങൾ ഒക്കെ ഗംഗാധരന്റെ മുന്നിൽ ഒരു സിനിമ എന്ന പോലെ തെളിഞ്ഞു....ഒക്കെ കണ്ടു ഗംഗാധരൻ ഞെട്ടി.... "നി എന്ത് കരുതി ഞാൻ വരില്ല എന്നോ....വന്നിരിക്കും ഞാൻ....മുത്തശ എന്നല്ലേ ഞാൻ നിങ്ങളെ വിളിച്ചിരുന്നെ....എന്തിന് എന്നിട്ട് എന്നോട് ഈ ദ്രോഹം ചെയ്തു....എന്നോട് മാത്രമല്ല എന്നെ പോലുള്ള പെണ് കുട്ടികളോട്....നിങ്ങൾ ക്ക് ശക്തി ലഭിക്കാൻ എന്നെ പോലുള്ള എത്ര കന്യകമാർ ബലിയെടായി.... അവരെയൊക്കെ വീട്ടുകാരെ അവസ്ഥ എന്താവും...വിടില്ല ഞാൻ നിന്നെ....കൊന്നിരിക്കും....ഇന്ന് ഇതാ ഇവിടെ വച്ചു നിന്ടെ അവസാനമാണ്...." നന്ദിത അലറി കൊണ്ട് പറഞ്ഞു.... "ഹാ...ഹാ..ഹാ...നീയെന്നെ കൊല്ലുവെന്നോ...അസാഥ്യം... നിന്നെ കൊണ്ട് അതിഞ്ഞു കഴിയില്ല...." ഗംഗാധരൻ പുച്ഛത്തോടെ പറഞ്ഞു.... "കൊന്നിരിക്കും ഞാൻ...." നന്ദിത അലറി.... "വെറുതെ അലറേണ്ട നന്ദിത...നിനകതിഞ്ഞു കഴിയില്ല...നിനക്കൊരു കാര്യമാറിയോ നിന്ടെ അമ്മയോടും നിന്നൊടുമൊന്നും ഉള്ള സ്നേഹം കൊണ്ടായിരുന്നില്ല

ഞാൻ നിങ്ങളെ ഈ വീട്ടിലേക്ക് കൊണ്ട് വന്നത്...ഏട്ടനെ പോലെ എനിക്കും നിങ്ങളോട് ദേഷ്യമായിരുന്നു... അപ്പോഴാണ് ഞാൻ അറിയുന്നത് സുഭദ്രക് ഒരു പെൻ കുഞ്ഞു ഉണ്ടെന്ന്....നി...നിന്നെ കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്....നി വലുതായൽ എനിക്ക് ബലി കൊടുക്കാൻ ഒരാളായല്ലോ...നിന്ടെ കാർത്തിക നക്ഷത്രവുമാണ്...ഒക്കെ മുൻ കൂട്ടി കണ്ടു ഞാൻ സ്നേഹത്തോടെ പെരുമാറി താഞ്ജത്തിൽ നിങ്ങളെ ഇവിടേക്ക് കൊണ്ടു വന്നു....... നിന്ടെ മുത്തശ്ശനുണ്ടല്ലോ എന്ടെ ഏട്ടൻ അങ്ങേർക്ക് നിന്ടെ അമ്മയോട് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല....ഈ ഞാൻ ആണ് ഓരോന്ന് പറഞ്ഞു നിന്ടെ അമ്മയെ അങ്ങേരെ കൊണ്ട് വേർപ്പിച്ചത്‌....പിന്നെ നിന്ടെ അച്ഛനും അമ്മയ്ക്കും സംഭവിച്ച അബകടം അതും ഈ ഞാൻ ഉണ്ടാക്കിയതായിരുന്നു....അവർ ഈ ലോകത്തു നിന്ന് പോയാലെ നിന്നെ എനിക്ക് കിട്ടു... പിന്നെ നി ആ വീട്ടിൽ ഒറ്റയ്ക്ക് ആവുമല്ലോ...പക്ഷെ അവിടെ എന്ടെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് ഏട്ടൻ നിന്നെ വീട്ടിലേക്ക് കൊണ്ടു വന്നു...

.പിന്നീട് ഞാൻ തക്കം പാർത്തു ഇരിക്കുവായിരുന്നു നിന്നെ എന്ടെ കയ്യിൽ കിട്ടാൻ....അവസാനം എനിക്ക് കിട്ടി....ഹാ....ഹാ....ഹാ...." അയാൾ എല്ലാം പറഞ്ഞു കഴിഞ്ഞു ചിരിച്ചു കൊണ്ട് നന്ദിതയുടെ മുഖത്തേക്ക് നോക്കി....ഒക്കെ കേട്ടു കണ്ണീർ വാർത്തു നില്കുവായിരുന്നു അവൾ....പെട്ടന്ന് അവളെ മുഖത്തു രൗദ്ര ഭാവം നിറഞ്ഞു....അവളയാളെ തുറിച്ചു നോക്കി.... "നിനക്കെന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല....എന്ടെ കഴുതിലുള്ള മാല അതിഞ്ഞു സമ്മതിക്കില്ല...." അത്രയും പറഞ്ഞു അയാൾ കഴുത്തിൽ മാല പരതിയപ്പോഴാണ് അതിന്നു ഇട്ടില്ലെന്ന് ഓർമ വന്നത്....അയാളെ മുഖത്തു ഭയം നിറഞ്ഞു....പേടിയോടെ അയാൾ നന്ദിതയെ നോക്കി..... "ഹാ...ഹാ...ഹാ..ഹാ...നിന്ടെ മാല നിയിന്ന് ഇടാത്ത കാര്യം മറന്നുവല്ലേ...ഇന്ന് നിന്ടെ അവസാനമാണ്...." നന്ദിത അയാളുടെ കഴുത്തിൽ ഇരു കൈകൾ കൊണ്ടും ഇറുക്കി.... "നന്ദിത മോളെ...എന്നെയൊന്നു ചെയ്യല്ലേ..." അയാൾ അവളോട് അപേക്ഷിച്ചു... "കൊല്ലും ഞാൻ നിന്നെ...എന്നെ പോലുള്ള കുറെ പെണ് കുട്ടികളെ നി കൊന്നില്ലേ...." എന്നു പറഞ്ഞു കൊണ്ട് നീണ്ടു വളർന്ന അവളെ നഖം കൊണ്ട് അയാളുടെ മുഖത്തു വരഞ്ഞു മുറിവുണ്ടാക്കി....

അയാൾ കുറെ അപേക്ഷിച്ചെങ്കിലും അവളതൊന്നും കേൾക്കാതെ ക്രൂരമായി അയാളെ കൊന്നു... ഒരു നരക്കത്തോടെ അയാളുടെ ശ്വാസം നിലച്ചു.... "ഹാ..ഹാ...എന്ടെ പ്രതികാരം കഴിഞ്ഞിരിക്കുന്നു....നിന്നെ പോലുള്ള ഒരുത്തനും ജീവിച്ചിരിക്കാൻ പാടില്ല...എല്ല സത്യങ്ങളും തെളിയും...." അത്രമാത്രം ആ മൃതശരീരത്തെ നോക്കി പറഞ്ഞു കൊണ്ട് അവൾ ആ വീടിന്ടെ പുറത്തേക്കിറങ്ങി....ആദിയുടെ ശരീരത്തിൽ നിന്ന് അവളുടെ ആത്മാവ് പുറത്തേക്ക് വന്നു....ആദി കുഴഞ്ഞു കൊണ്ട് നിലത്തേക്ക് വീണു....അതേ സമയം തന്നെ ആദി വീഴുന്നതും കണ്ടു കൊണ്ട് taskz അവിടെ എത്തിയിരുന്നു... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (Thanu) "അതേ ഡി........ ഹഹഹഹ...... സലീം തന്നെ കുറച്ചൂടെ ഒന്ന് തുടുത്തല്ലോ...... " "സലീം........... വേ............ ണ്ട.............. ഞാൻ....... പൊയ്ക്കോട്ടെ............." പേടിച്ചു പിന്നിലേക്ക് നീങ്ങി കൊണ്ട് ഞാൻ തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞതും അവൻ അതൊന്നും കേൾക്കാതെ എന്നിലേക്ക് വീണ്ടും വന്നതും രക്ഷയ്‌ക്കെന്നോണം ഞാൻ അടുത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി..... "ഇന്ന് രാവിലെ തന്നെ എന്റെ കയ്യിൽ തീരണ്ടതായിരുന്നു നീ..... അപ്പോഴേക്കും വന്നില്ലേ രക്ഷകന്മാർ.............

ത്ഫൂഊ........പക്ഷെ ഇപ്പൊ നിന്നെ രക്ഷിക്കാൻ ഒരു കുഞ്ഞും വരില്ല...... അതിനുള്ളതൊക്കെ ഞാൻ ചെയ്തു വെച്ചിട്ടുണ്ട്....... ഹഹഹഹഹഹ......." "അപ്പൊ നീ...... ചേ........ ഇത്രയും നീചൻ ആയിരുന്നോ നീ........... അറപ്പ് തോന്നുന്നു........." "മിണ്ടാതെ കിടന്നോണം " അവൻ എന്റെ കവിളിൽ കുത്തി പിടിച്ചു പറഞ്ഞതും വേദന കൊണ്ട് എന്റെ ഇരുകണ്ണുകളും നിറഞ്ഞു തുളുമ്പി...... എങ്കിലും ഇവനെ പോലുള്ള ചെറ്റകളുടെ മുമ്പിൽ എന്റെ ശരീരം അടിയറവ് വെക്കുന്നതിലും നല്ലത് എന്റെ മരണമാണ്..... പെട്ടെന്ന് എന്റെ കൈ ഒരു ഫ്‌ളവർ വേസിൽ തട്ടിയതും ഞൊടിയിടയിൽ അത് കൈക്കലാക്കി അവന്റെ ഷോൾഡറിൽ അടിച്ചു...... ഞാൻ എഴുന്നേറ്റ് ഓടിയതും പെട്ടന്ന് പൂർവാധികം ശക്തിയോടെ അവൻ പിന്നിലെ വന്ന് എന്റെ അരയിലൂടെ കയ്യിട്ട് എന്നെ വീണ്ടും കട്ടിലിലേക്ക് ഇട്ടു....... എന്റെ സാരിയുടെ തലപ്പു അവൻ വലിച്ചതും അർദ്ധ നഗ്നയായി ഞാൻ അവന്റെ മുന്നിൽ പെട്ടു..... അവസാനം അവന്റെ കൈ കരുത്തിനു മുമ്പിൽ തളർന്നതും എന്റെ കണ്ണുകളിൽ ഇരുട്ടു മൂടാൻ തുടങ്ങി അവന്റെ കൈകൾ എന്റെ നഗ്നമായ വയറിൽ സഞ്ചരിക്കുന്നതും ചുണ്ടുകൾ എന്റെ കഴുത്തിൽ അമരുന്നതും അറപ്പോടെ ഞാൻ അറിഞ്ഞു....

അവസാനം ബോധമറ്റ് ആ കട്ടിലിൽ ഞാൻ കണ്ണടക്കുമ്പോഴേക്കും "ഡാ......... " എന്ന അലർച്ചയോടെ ഹാശിയും അവന്റെ കൂട്ടുകാരും അവനെ ചവിട്ടുന്നതും എന്നെ ഹാശി കൈകളിൽ എടുക്കുന്നതും ഒരു പുഞ്ചിരിയോടെ ഞാൻ അറിഞ്ഞു...... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഡോറമോൾ ആദിയുടെ തട്ടത്തിൻ കുരുങ്ങി കിടന്ന ആണി കണ്ടതും ആദിയുടെ ശരീരത്തിൽ നന്ദിത കേറിയതെന്ന് മനസിലായതും കിച്ചു ഞങളേം കൊണ്ട് ആ വീട്ടിലേക് ഓടി..... പെട്ടന്ന് ആണ് തനുവിനെ കാണാതെ നോക്കിയപ്പോൾ കാണുന്നില്ല. തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് ആരോ അവളെ പിടിച്ചു വെച്ചേക്കുന്നെ.... തനൂന്റെ അടുക്കലേക് പോവാൻ നിന്നപോൾ അവൾ പറഞ്ഞു പോയി ആദിയെ രക്ഷിക്കാൻ പറഞ്ഞു... എന്താ ചെയ്യണ്ടതെന്ന് അറിയാതെ കരഞ്ഞു നിന്ന ഞങ്ങളോട് തനു പോവാൻ പറഞ്ഞതും പെട്ടന്ന് അയാൾ അവളെയും കൊണ്ട് അകത്തു കേറി മുറി അടച്ചു...... നമുക്ക് ഹാഷിയോട് പറയാം അവർക്കേ തനുനെ രെക്ഷിക്കനാകു.... (Zoo) Zoo പറഞ്ഞതും ഞങൾ ഓടി ഷെബിയെ കണ്ട് കാര്യം പറഞ്ഞു....

കിച്ചു പേടിച്ചു വെപ്രാളത്തോടെ ഞങളേം കൊണ്ട് ആ വീട്ടിലേക് ഓടി..... ആദി വീഴ്‌ന്നതും കണ്ട് ഞങൾ ആ വീട്ടിലേക് ഓടിക്കേറിയത്.... പെട്ടന്ന് കിച്ചു പോയി ആദിയെ താങ്ങിപിടിച്ചു...... ആദിയെ ഞങൾ മാറി മാറി വിളിച്ചിട്ടും ആദി എഴുനെൽകാത്തത് കൊണ്ട് ഞങ്ങളാകേ പേടിച്ചു..... പെട്ടെന്നു കിച്ചു ഓടിപ്പോയി എവിടുന്നോ വെള്ളം കൊണ്ടുവന്ന് ആദിടെ മുഖത്തു തളിച്ചതും ആദി ഞെട്ടി ഉണർന്നു... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (ഹാശി.) ഞങ്ങൾ അമ്പലത്തിൽ നിൽക്കുന്ന സമയത്താണ് ഇത്രയും പ്രശ്നം നടന്നത് നമുക്ക് മുമ്പേ അവർ ഓടി പോയതും ഞങ്ങളും പിന്നാലെ നടന്നു പെട്ടെന്ന് zuha ഞങ്ങളോട് പറയുന്ന കാര്യം കെട്ട് അവരെ ആദിയുടെ അടുത്തേക്ക് വിട്ട് ഞാൻ അവരെയും കൂട്ടി എന്റെ പെണ്ണിന്റെ അടുത്തേക്ക് ഓടി...... അവിടെ എത്തിയതും കുറെ ആൾക്കാർ ഞങ്ങളുടെ നേരെ വന്നതും പിന്നെ അവിടെ ഫുൾ അടിയായിരുന്നു.... പെട്ടെന്ന് മുകളിൽ നിന്നും തനുവിന്റെ നിലവിളിയും പതിയെ ശബ്ദം കുറഞ്ഞ് വരുന്നതും കണ്ട് പേടിച്ചു ഞങ്ങൾ അവരെ അവിടെ ഇട്ടു മുകളിലേക്ക് ഓടി...... ഒരു മുറിയിൽ എത്തിയതും അത് ചവിട്ടി പൊളിച്ചു അകത്തേക്ക് കയറിപ്പോൾ കണ്ട കാഴ്ച എന്റെ ദേഷ്യം വർധിപ്പിച്ചു.....

പാതി നഗ്നമായി കിടക്കുന്ന എന്റെ പെണ്ണിനെ കണ്ടതും ദേഷ്യവും സങ്കടവും വന്ന് അവന്റെ നടുപ്പുറം നോക്കി ചവിട്ടി ഇട്ടു ദേഷ്യം വരുന്നത് വരെ അടിച്ചിട്ട് അവനെ അവർക്ക് ഇട്ടു കൊടുത്തു നേരെ തനുവിന്റെ അടുത്തേക്ക് ഓടി അവളെ കൈകളിൽ കോരി എടുത്തു..... അപ്പോഴേക്കും അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈകളിൽ ഒരു വാടിയ തണ്ട് പോലെ തളർന്നു വീണു....... അവൻ അടിച്ച അടിയും ഏൽപ്പിച്ച മുറിവും ഒക്കെ കണ്ട് വീണ്ടും അവനെ ചവിട്ടിയിട്ട് അവനെ തറവാട്ടിൽ നിന്നും പുറത്തേക്ക് ഇട്ട് ഞാനും ഷെബിയും തനുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്കും ബാക്കി ഉള്ളവർ ആദിയുടെ അടുത്തേക്കും പോയി....... •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• (കിച്ചു ) ആദിയെ വിളിച്ചു ഞങ്ങൾ അവളെ നോക്കിയതും ഒരു പൊട്ടി കരച്ചിലിലൂടെ എനിക്കെന്താ സംഭവിച്ചത് എന്നും ചോദിച്ച് ആദി എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങിയതും ഞങ്ങൾ എല്ലാം അവളോട് പറഞ്ഞതും അവളെല്ലാം ഒരു ഞെട്ടലോടെ കേട്ടിരുന്നു.... "Thanu എവിടെ......"

ആദിനോട്‌ തനുവിന്റെ അവസ്ഥയെ പറ്റി പറഞ്ഞതും അവിടേക്ക് ബാക്കി ഉള്ളവർ വന്നു..... അതിൽ തനുവും ഷെബിയും ഹാശിയും ഇല്ലാത്തത് കണ്ട് അവരോട് കാര്യങ്ങൾ ചോദിച്ചതും അവർ പറയുന്നത് കേട്ട് ഞങ്ങൾക്ക് സങ്കടവും ദേഷ്യവും വന്നു . പിന്നെ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു...... കുറച്ചു സമയം കഴിഞ്ഞതും അവൾക്ക് ബോധം വന്നു എന്നറിഞ്ഞതും ഞങ്ങൾ എല്ലാവരും അവളുടെ അടുത്തേക്ക് പോയി.... *************** (Thanu ) എന്തൊക്കെയോ മനസ്സിൽ വന്നതും കയ്യിൽ അസ്സഹനീയമായ വേദന അറിഞ്ഞതും ഞാൻ കണ്ണുകൾ തുറന്നു..... ചുറ്റുപാട് ഹോസ്പിറ്റലിന്റെ അന്തരീക്ഷം ഉണർത്തിയതും നേരത്തെ നടന്നതൊക്കെ മനസ്സിലേക്ക് വന്നു.... ഒരു നിമിഷം ഇവർ വൈകി ഇരുന്നെങ്കിൽ എന്റെ ലൈഫ്....... ചിന്തിക്കാൻ കൂടി വയ്യ..... പിന്നെ ചുറ്റിലും നോക്കിയതും എല്ലാവരെയും കണ്ട് എനിക്ക് സന്തോഷമായി...... "എന്നാലും അവനെന്ത് കണ്ടിട്ടാണ്‌ ഇവളെ പിന്നാലെ പോയതെന്ന എനിക്ക് മനസ്സിലാവാത്തത്....." ആപ്പീളും കടിച്ചു കൊണ്ട് എന്നെ കുറ്റം പറയുന്ന ഡോറ മോളെ കണ്ടതും അടുത്തുണ്ടായ ബോട്ടിലിലെ വെള്ളം എടുത്ത് അവളുടെ മേലേക്ക് ഒഴിച്ചതും ഭദ്രക്കാളിയെ പോലെ ഉറഞ്ഞു തുള്ളി എന്റെ അടുത്തേക്ക് വന്നു....

.. "എന്റെ പൊന്നു ഷെബി നിനക്ക് വിധവൻ ആവണ്ടേൽ ആ സാധനത്തിനെയും കൂട്ടി വേഗം പൊയ്ക്കോ.......... പിടിച്ചാൽ കിട്ടാത്ത ഇനം ആണ് " ആദിയുടെ സംസാരം കെട്ട് ഡോറ മോൾ അടുത്ത ആപ്പിൾ എടുത്ത് ആദിയുടെ പിന്നാലെ ഓടിയതും ആദി അവിടെ കണ്ട പഞ്ഞി എടുത്ത് ഡോറ മോളെ എറിഞ്ഞു അത് കറക്ട് കിച്ചുവിന്റെയും zuha ന്റെയും തലയിൽ പോയി വീണു.... പിന്നെ അവിടെ ലോക അടിയായിരുന്നു........ വീണ്ടും അവരുടെ കളി ചിരികൾ കണ്ടതും എല്ലാം കണ്ട് ഞാൻ ചിരിച്ചു കൊണ്ട് കിടന്നു..... പെട്ടെന്ന് ബോയ്സൊക്കെ അവരെ ഓരോന്നിനെയും പൊക്കി കൊണ്ട് പോയതും ഹാഷി എന്റെ അടുത്തേക്ക് വന്നിരുന്നതും ഒരുമിച്ചായിരുന്നു...... "Thanu.......അവൻ നിന്നെ ഒത്തിരി വേദനിപ്പിച്ചോ......." "ഹ്മ്മ്‌............." "ഇനി ആരും എന്റെ പെണ്ണിനെ തൊടൂല്ല.... അതിന് ഞാൻ അനുവദിക്കില്ല....." ഞാൻ മെല്ലെ ഹാശിയുടെ നെഞ്ചിൽ തല വെച്ച് കിടന്നു ..... പെട്ടെന്ന് ഒരു കുസൃതിക്ക് വേണ്ടി ഞാൻ അവന്റെ നേരെ വെള്ളം ഒഴിക്കുന്നത് പോലെ ആക്ഷൻ ഇട്ടതും കയ്യിൽ നിന്നും സ്ലിപ് ആയി വെള്ളം എന്റെ മേലേക്ക് മറിഞ്ഞു കുറച്ചു അവന്റെ മേലേക്കും....

.. പതിയെ അവൻ എന്റെ അരികിലേക്ക് മുഖം അടുപ്പിച്ചതും ഞാൻ പിന്നിലേക്ക് നീങ്ങി അവന്റെ ചുടു നിശ്വാസം മുഖത്തു തട്ടിയതും കണ്ണുകൾ പതിയെ അടഞ്ഞതും എന്റെ അധരങ്ങൾ അവൻ കവർന്നെടുത്തു..... ഒട്ടും വേദനിപ്പിക്കാതെ സ്വയം മറന്ന് ലയിച്ചിരുന്നതും പെട്ടെന്ന് ആരോ അയ്യേ എന്ന് പറയുന്നത് കെട്ട് ഞങ്ങൾ പരസ്പരം വിട്ടു നിന്നു..... " ഇത് ഹോസ്പിറ്റലാ.... അല്ലാതെ നിങ്ങളെ ബെഡ് റൂമല്ല........ അയ്യയ്യേ.. " Taskz ഉം അവരൊക്കെ കൂടി കളിയാക്കുന്നത് തുടർന്നതും അവരെ ഒക്കെ നോക്കി കൊഞ്ഞനം കുത്തി ഞാൻ പുതപ്പെടുത്തു തല വഴി ഇട്ടു കിടന്നു........ അല്ല പിന്നെ......... അതൊക്കെ കഴിഞ്ഞ് ഡിസ്ചാർജും വാങ്ങി തറവാട്ടിലേക്ക് വിട്ടു....... പിന്നെ അവരോടൊക്കെ യാത്ര പറഞ്ഞിറങ്ങി.....അവിടെ നിൽക്കാൻ നിർബന്ധിച്ചു എങ്കിലും ഞങ്ങൾ ഇനിയൊരിക്കൽ വരാമെന്ന് പറഞ്ഞു കുറച്ചു മുമ്പിലേക്ക് എത്തിയതും ഡോറ മോളെ കയ്യിൽ വലിയ കെട്ട് കണ്ട് എന്താണെന്ന് ചോദിച്ചു.... "ഇതൊക്കെ എനിക്ക് തിന്നാനുള്ളതാ.......... അച്ഛമ്മ ഉണ്ടാക്കി തന്നതാ...."

ഡോറ മോൾ പറയുന്നത് കേട്ട് നിനക്കിങ്ങനെ വേണം എന്നുള്ള രീതിയിൽ ഷെബിയെ നോക്കിയതും ഇതെന്ത് കുരിശ് എന്ന മട്ടിൽ ഡോറ മോളെ നോക്കി അവൾ ഞാനൊന്നും കണ്ടില്ല മട്ടിൽ നടന്നു പോയി...... അവസാനം കളിയും ചിരിയുമായി വീണ്ടും ഞങ്ങൾ ആ കോളേജ് ക്യാമ്പസ്സിൽ എത്തി അവിടുന്ന് അവർ ഞങ്ങളെ ഹോസ്റ്റലിൽ ഇറക്കിയതും അവരുടെ കൈ പിടിച്ചു പേടി സ്വപ്നമായിരിന്ന ഹോസ്റ്റലിനെ നോക്കി ഒന്ന് ചിരിച്ചു..... "അതേയ് ഇങ്ങനെ നിന്നാൽ മതിയോ " (കിച്ചു ) "ശെരിയാ....... ഇപ്പൊ തത്കാലത്തേക്ക് ഇവിടെ സ്റ്റോപ്പ് ഇടാം " (നൗസി ) "അപ്പൊ ഇത്രയും കാലം ഞങ്ങളെ സഹിച്ച ഇവരോട് എന്തേലുമൊക്കെ പറയണ്ടേ " (ഷെബി ) "ഹഹഹഹഹഹ ഈ ബോധമില്ലാത്ത നിങ്ങളോ..... കൊഞ്ചം അങ്ങോട്ട് മാറി നിൽക്ക് ഞാൻ പറയാം " (ഡോറ മോൾ ) "ദുരന്ധം സ്പോട്ടെഡ് " (റിയാസ് ) "നിന്റോൾ ആദി " (ഡോറ )

"പ്ഫആ കിളവി....." (ആദി ) "ഇതേതാ ee അവശബ്ദം " (zoo ) "ബുദ്ധിയില്ലാത്ത കൊറേ എണ്ണം എന്നെ കണ്ട് പടിചൂടെ " (thanu ) "എന്തോ വല്ലോം പറഞ്ഞായിരുന്നോ.... ഞങ്ങൾ കണ്ടിരുന്നു ഇമ്രാൻ ഹാഷിമിന് പഠിക്കുന്ന ഹാശിയെ...... എന്നിട്ട് നിങ്ങളെ കണ്ട് പഠിക്കണമെന്ന് " (വിഷ്ണു ) "വല്ല കാര്യവുമുണ്ടായിനോ " (ഹാശി തനുവിനോട് ) "തല്ലുണ്ടാക്കേണ്ട ഒന്നിച്ചു പറയാം " "അപ്പൊ മക്കളെ ഇവിടെ വെച്ച് നമ്മുടെ കഥ അവസാനിക്കുന്നില്ല..... പക്ഷെ തത്കാലം ഞങ്ങൾ പോവുകയാണ്...... ഇനിയും നിങ്ങൾക്ക് മുമ്പിൽ ഞങ്ങൾ എത്തും........ ഞങ്ങളെ കൈ നീട്ടി സ്വീകരിക്കും എന്ന വിശ്വാസത്തോടെ.......... By TASKZ & THEIR MWONJANS 😍" (അവസാനിച്ചു ) ഇവരുടെ കഥ ഇവിടെ തീരുന്നില്ല........ ഇനിയും പുതിയ കഥയിലൂടെ ഇവർ ജീവിക്കും അത് വരെ ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി....... ഇത്രയും എഴുതിയ ഞങ്ങൾക്ക് വേണ്ടി രണ്ട് വരി കുറിക്കുമെന്ന വിശ്വാസത്തോടെ....... By TASKZ😍❣️ 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story