NIGHTMARE IN HOSTEL: ഭാഗം 5

NIGHTMARE IN HOSTEL

രചന: TASKZ

 [ Zuha ] [ Aadhi ] "ചെല്ല് കോപ്പേ,, പോയി അവൻ എന്താ പറയാൻ ഉള്ളതാണ്ന്ന് വെച്ചാ കേട്ടിട്ട് വാ,, ഓൾ ദി ബെസ്റ്റ്,,, ".... അവളെ കയ്യും പിടിച്ചു അവൻ ബീച്ചിലൂടെ മുന്നോട്ട് നടക്കുമ്പോ അതെ സമയം പക എരിയുന്ന കണ്ണുകളോടെ ഒരു പെൺകുട്ടി അവരെ കലിപ്പിൽ നോക്കി അവരെ മറി കടന്ന് പോകുന്നു..... ഇതൊന്നും അറിയാതെ പാവം അവര് നടന്നു നീങ്ങി,,,,.. നമ്മൾ അവള് പോവുന്നതും നോക്കി നിക്കുമ്പോ ദേ ഏതോ ഒരു പിശാശ് തോണ്ടുന്നു,,,.. ഏത് തെണ്ടിയാ ഇത്,,,. പബ്ലിക് പ്ളേസിൽ അങ്ങനെ മ്മളെ തോണ്ടാൻ പാടോ,,,,.. "എന്താ കുരിപ്പേ,, "... "ഈൗൗൗൗൗൗ, അതുണ്ടല്ലോ അത് പിന്നെ,,, "...[ ഡോറ ] "പ്ഫ,,, എന്താന്ന് പറ ഹംക്കേ "... അവളുടെ നിപ്പും ഭാവവും കണ്ടിട്ട് നമ്മക്ക് എന്തോ വശപിശക് തോന്നിയൊന്ന് ഒരു ഡൌട്ട്,,,.. അത് കണ്ട് കിച്ചു അവളോട് കലിപ്പായപ്പോ പെണ്ണ് പറഞ്ഞത് കേട്ട് നമ്മക്ക് അത് ശെരിയാണെന്ന് തോന്നി,,,,,,..

"അത് പിന്നെ,, ആ ഹാഷിംന് തനുനോട്‌ എന്തോ പോലെ,, ഇടയ്ക്കിടെ അവന്റെ നോട്ടം അവളിൽ ചെന്ന് പതിക്കുന്നത് ഞാൻ കണ്ടതാ,,,,I THINK HE LOVES SHE".. എന്ന് അവള് പറയലും നമ്മക്ക് അത് തോന്നി,,.. ശോ ഇപ്പൊ എനിക്ക് എല്ലാം ഒരു തോന്നൽ,,, എന്താ ചെയ്യാ,,,,.. ________ ഇതേ സമയം ഹാഷിമും തനുവും നിൽക്കുന്ന സ്ഥലം,,,,.. കുറച്ച് ദൂരെ ആരും ഇല്ലാത്ത സ്ഥലത്തേക്ക് അതും ഒരു വിശാലമായ ഒരിടത്തേക്ക് അവൻ അവളെയും കൂട്ടി പോയി,,,. തിരമാലകൾക്കൊപ്പം വീശിയടിക്കുന്ന കാറ്റും വന്നപ്പോ തനുവിന്റെ സ്കാർഫ് പാറി പറന്നു,,,. ഷാൾ എവിടെയും നിൽക്കാതെ പാറി കളിക്കുമ്പോൾ അവളത് അഴിച്ചു,,,,. അല്ലപിന്നെ എത്രയാണെന്ന് വെച്ചാ സഹിക്കുന്നെ,,,,,.. ഷാൾ അഴിച്ചതും പിന്നെ അവളുടെ മുടി ആയി പാറി കളിക്കുന്നു,,,.. അതൊക്കെ ഒതുക്കി വെച്ചോണ്ട് അവള് ഹാഷിമിനെ നോക്കിയപ്പോ അവൻ അവളെ ഇമ ചിമ്മാതെ നോക്കുന്നു,,,.. തനു അവനിക്ക് ഒരു പാൽ പുഞ്ചിരി സമ്മാനിച്ചു,,,.. "തനു താൻ ഒരു അസ്സൽ മൊഞ്ചത്തി ആണ് ട്ടോ...."

അതിഞ്ഞു തനു അവനൊന്നു ചിരിച്ചു കൊടുത്തു.... (അല്ലാഹ്... ഇവൻ ഇങ്ങനെ സോപ്പിട്ടു പതപ്പിച്ചു എന്തിഞ്ഞുള്ള പുറപ്പാടാണവോ...) തനു ആത്മ● കുറച്ചു സമയം ഇരുവർക്കും ഇടയിൽ മൗനം തളം കെട്ടി നിന്നു...അതിനെ ബേദിച്ചു കൊണ്ട് തനു ചോദിച്ചു.... "അല്ല ഹാഷി നമ്മൾ എന്തിഞ്ഞ ഇങ്ങോട്ട് വന്നേ...." "വെറുതെ തന്നെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി..." (ഒറ്റയ്ക്ക് കിട്ടാനോ... അതിൽ എന്തോ ദുരുദ്ദേശം ഉണ്ടല്ലോ...) "ഹാഷി നമുക്ക് അവരെ അടുത്തേക്ക് പോയാലോ..." "നിക്കേടോ...തനിക്ക് എന്താ ഇത്ര ധൃതി..." "ഏയ്..ഒന്നുമില്ല...അവരൊക്കെ തെറ്റിദ്ധരിക്കില്ലേ...." "എന്ത് തെറ്റിധരിക്കാൻ..." ഹാഷി "അല്ല...നമ്മൾ മാത്രം മാറി നിൽക്കുമ്പോൾ..." "ഏയ്...അതോന്നുമുണ്ടാവില്ല..." വീണ്ടും മൗനം.... "ഹാഷി ഇനി മതി ഇവിടെ നിന്നത് നമുക്ക് അവരെ അടുത്തേക് പോവാം...." അങ്ങനെ തനുവിന്ടെ നിർബദ്ധതിഞ്ഞു വഴങ്ങി ഹാഷി അവളെ കൂടെ അവരെ അടുത്തേക് ചെന്നു.... _________________ (ഡോറ ) "ഡി നാളെ ഫ്രഷേഴ്‌സ് ഡേ അല്ലെ എനിക്കെന്തോ പേടി പോലെ നമുക്ക് ലൂസ് മോഷൻ ആണെന്ന് പറഞ്ഞ് പോവാണ്ടിരുന്നാലോ "

മനസിലുള്ള കാര്യം ഞാനങ്ങു തുറന്ന് പറഞ്ഞു. അല്ലെങ്കിൽ തന്നെ പേടിച്ചു ഒരു വിധായിരിക്കാണ്. നാളെ ഇനി പാന്റിൽ മുള്ളാൻ എനിക്ക് വയ്യ. "ഡി പൊട്ടിക്കാളി... നിന്നെ പോലെ ഞങ്ങൾക്കും പേടിയുണ്ട്... പക്ഷേ പോവാണ്ടിരുന്നാൽ ഹാഷിം എന്താ വിചാരിക്കാ... "-തനു. "അതെന്നെ റിയാസ് എന്നെ പറ്റി എന്താ വിചാരിക്കാ..... "ആദി. എന്റെ ബലമായ സംശയം രണ്ടിനുമിപ്പോ പ്രേമ രോഗം പിടിപെട്ടോന്നാണ്. "അവരുടെ കയ്യിൽ നിന്ന് പണി വാങ്ങിച്ചു കൂട്ടുന്നതിനേക്കാൾ നല്ലത് പോവാണ്ടിരിക്കുന്നതാണ്, അല്ലേലും നമുക്ക് ഇത്രേം ഇമേജ് മതി " എനിക്ക് സപ്പോർട്ട് ആയി zuha യും പറഞ്ഞപ്പോൾ എനിക്കിച്ചിരി ധൈര്യം കൂടി. "വേണ്ടെടി നാളെ പോണ്ട... "-കിച്ചു ഞങ്ങൾ മൂന്ന് പേരും ഇത്രയൊക്കെ പറഞ്ഞിട്ടും രണ്ടിനും നോ മൈൻഡ്. അവർക്ക് പോയെ തീരൂന്ന്. "ഓക്കേ നിങ്ങൾക്ക് പോവണമെന്ന് അത്ര നിരബന്ധമാണേൽ പോവാം ബട്ട്‌ ഒൺ കണ്ടിഷൻ.

ഞാനെങ്ങാനും മുള്ളിയാൽ എന്റെ ഡ്രസ്സ്‌ അളക്കേണ്ട ഉത്തരവാദിത്യം നിങ്ങൾ രണ്ട് പേർക്കാണ്... , എനിക്കൊ എന്റെ ബോഡിക്കോ എന്തേലും പറ്റിയാൽ സിവാനാണെ ഞാൻ മിണ്ടൂല " എന്ന് പറഞ്ഞ് അവസാനം ഞാൻ കരഞ്ഞു. "എന്റെ പൊന്ന് ഡോറെ.... നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ... നീ പേടിക്കുമ്പോലെ ഒന്നും സംഭവിക്കൂല " ആദി എന്നെ സമാധാനിപ്പിച്ചപ്പോൾ ഞാനവളെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും എല്ലാരും കൂടി ഒരുമിച്ചു ചേർത്ത് പിടിച്ചു. കള്ള തെണ്ടി ആദിക്കും തനുനും ഞങ്ങളെ ബലിയാടാക്കി ലൈൻ വലിക്കാനുള്ള അടവ്. എന്തായാലും വരുന്നിടത്‌ വെച്ചു കാണാം. അങ്ങനെ നാളെ ധരിക്കുന്ന ഡ്രെസ്സിനെ പറ്റി ചർച്ച ചെയ്യുമ്പോഴാണ് ആദിക്കും തനുനും zuha യ്ക്കും വീട്ടിൽ നിന്ന് കാൾ വന്നപ്പോൾ അവർ ബാൽക്കണിയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. എന്റെ വീട്ടുകാർക്ക് എന്താ റബ്ബേ എന്നെ വിളിക്കണമെന്ന് ഒരു തോന്നലുമില്ലേ... എന്തൊക്കെ കുരുത്തക്കേട് കാണിച്ചു കൂട്ടിയാലും ഞാനൊരു പാവല്ലേ... കിച്ചു ഉള്ളതാണ് ഏക ആശ്വാസം. അവൾക്കും വിളി വന്നട്ടില്ല.

എന്നെ പോലെയായിരിക്കും ലവൾ വീട്ടിൽ . കൊച്ചു ഗള്ളി. "ടി നമുക്ക് ഡോറ കാണാം, ബോറടിക്കുന്നു " എന്നും പറഞ്ഞ് കിച്ചൂനെയും കൂട്ടി ഞങ്ങൾ ഫോണിൽ ഡോറ കാണാൻ തുടങ്ങി. പെട്ടെന്നായിരുന്നു ഞങ്ങൾക്കത് കണ്ടത്. അത് കണ്ടതും ഞങൾ അലറി വിളിക്കാൻ തുടങ്ങി _________________ (തനു) ഞങൾ freshers day പറ്റിയൊക്കെ സംസാരിച്ച് നിൽക്കുമ്പോൾ ആണ് എനിക്കും zuha ക്കും ആദിക്കും വീട്ടിൽ നിന്ന് കോൾ വന്നത് ഞങൾ നേരെ ബൽകണിയിലേക്ക്‌ വിട്ടു...ഞങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആദി ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലെ ക്ക് വിട്ടു.... ഞാനും zuhayum താഴേക്ക് നോക്കി റോഡിലെ പോവുന്നവരെ മാർക്ക് ഇടാനും ട്രോളാനും തുടങ്ങി... പെട്ടെന്ന് ആണ് ഡോറ മോളും കിച്ചുവും എന്തോ കണ്ടത് പോലെ അലറാൻ തുടങ്ങിയത്.... അപ്പോൾ തന്നെ ഞാനും zuha യും അവരുടെ അടുത്തേക്ക് പോയി..... "എന്താ........ എന്താ ചുന........എന്താ കിച്ചു.......എന്തിനാ നിങൾ ബഹളം വെച്ചത്........ " ഞാനും zuha യും മാറി മാറി ചോദിച്ചിട്ടും അവർ രണ്ട് പേരും ഫോൺ കാണിച്ച് തരുന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല.....

"വല്ല പ്രേത സിനിമയും കാണുവായിരിക്കും രണ്ടും .... " മാർക്കിടലിന്റെ ഇടയിൽ ഇവർ വിളിച്ചിട്ട് ഒന്നും പറയാത്തത് കണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും ദേഷ്യം വന്നു.... "കിച്ചു...... എന്താ.... എന്താ ഉണ്ടായത് പറയ്........ " (Zuha) "Chuna.... എന്താ.......ടീ......" (ഞാൻ) "അ..........അത്...........ഫോണിൽ.........ഞങൾ ഡോറ കാണുക ആയിരുന്നു.............പെട്ടെന്ന് ഞങൾ ഫോണിൽ ഒരു പെൺകുട്ടിയുടെ മുഖം മറച്ചുള്ള വീഡിയോ കണ്ട്...... നല്ല മൊഞ്ചത്തി.....ആദ്യം ഞങൾ കാര്യം ആക്കിയിട്ടില്ലെങ്കിലും പിന്നീട് ഞങൾ ഡോറ കാണുന്നതിന്റെ ഇടക്ക് എങ്ങനെ ഇത് വന്നു.. എന്ന് നോക്കി പിന്നെയും പിന്നിലേക്ക് അടിച്ച് നോക്കി.... രണ്ടാമത്തെ വട്ടം കണ്ടപ്പോൾ അത് ഞങ്ങളെ രൂക്ഷമായി നോക്കുന്നതാണ് കണ്ടത് ... ഞങൾ പേടിച്ച് കൊണ്ട് വീണ്ടും പിന്നോട്ട് അടിച്ചപ്പോൾ സാധാരണ പോലെ ഡോറ വന്നു... പക്ഷേ പെട്ടെന്ന് ആ കണ്ണുകൾ മാത്രം സ്ക്രീനിൽ ചോര ചുവപ്പോടെ മിന്നി മറഞ്ഞു....." എന്നും പറഞ്ഞ് പേടിച്ച് കരഞ്ഞു കൊണ്ട് ഡോറയും കിച്ചുവും ഞങ്ങളെ കെട്ടി പിടിച്ചു....

കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാനും zuha യും ഫോൺ എടുത്ത് play ചെയ്ത് ആദ്യം സാധാരണ രീതിയിൽ കണ്ടൂ എങ്കിലും ഒന്ന് കൂടി replay ചെയ്തതും കണ്ണ് മാത്രം കാണിച്ച ഒരു പെൺകുട്ടി ഞങ്ങളെ തുറിച്ച് നോക്കി കൊണ്ട് കടന്ന് പോയി ഞങൾ പേടിച്ച് ഫോൺ കട്ടിലിലേക്ക് ഇട്ടു "ത......... നു..........ഇവളെ............ ഇവളെയാ.......ഞാൻ ഇന്നലെ വെള്ളം എടുക്കുന്ന സ്ഥലത്ത്............കണ്ട...... ത്........." എന്ന് zuha പറഞ്ഞതും ഞങൾ പേടിച്ച് കൊണ്ട് അവിടെ തന്നെ നിന്നും അതേ സമയം ആദി അലറി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു ഞങ്ങളെ കെട്ടിപിടിച്ച് കണ്ണടച്ച് കൊണ്ട് കരയാൻ തുടങ്ങി....... "Zuha...........ത.......നു...........അവിടെ.............ബാത്ത്.......റൂമിൽ........ആരോ........ഉണ്ട്..........ഞാൻ.......കണ്ടതാ..........അവളുടെ.....കണ്ണുകൾ................" പേടിച്ച് പേടിച്ച് ആദി പറഞ്ഞതും.... പിന്നിലെ ബാൽക്കണി യിലൂടെ എന്തോ ഒരു നിഴൽ ഓടിയതും അവിടെ കണ്ട കാഴ്ച ഞങ്ങളുടെ മനസ്സിനെ നിശ്ചലമാക്കുന്നത് ആയിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story