NIGHTMARE IN HOSTEL: ഭാഗം 6

NIGHTMARE IN HOSTEL

രചന: TASKZ

  【ആദി】 ഡോറയേയും കിച്ചുവിനെയും ഓരോന്നു പറഞ്ഞു സമാധാനിപ്പിക്കുമ്പോൾ പെട്ടന്ന് എന്റെ ഫോണിലേക് ഒരു unknown കാൾ വന്നു...ഞാൻ അത് അറ്റൻഡ് ചെയ്തു ബൽകണിയുടെ അവിടേക്ക് നടന്നു.... എത്ര ഹെലോ എന്നു പറഞ്ഞിട്ടും മറു പുറത്തു നിന്ന് നോ റിപ്ലൈ....ആരാണാവോ ഈ സമയത്ത് മനുഷ്യനെ വട്ടാക്കാൻ വേണ്ടി വിളിക്കുന്നത്...ഇതും കരുതി നിൽക്കുമ്പോ പെട്ടന്നാണ് എന്റെ മുമ്പിലേക്ക് എന്തോ ചാടിയത്....അത് കണ്ടതും എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി....ഒരു...ഒരു ഡെഡ് ബോഡി ആയിരുന്നു അത്.... ആകെ വികൃതമായ ഒന്ന്...അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു...ആകെ പുഴുക്കൾ ഒക്കെ അരിച്ചു കൊണ്ട്.... ഞാൻ പേടിച്ചു കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി.....അവരെ കെട്ടിപിടിച്ചു കരഞ്ഞു....അവരൊക്കെ എന്നെ ആശ്വസിപ്പിക്കുമ്പോഴും നേരത്തത്തെ കാഴ്ച വീണ്ടും കൺ മുമ്പിൽ തെളിയുന്ന പോലെ തോന്നി..... "ആദി...എന്താ...എന്താടി പറ്റിയെ..." zuha ഞാനപ്പോ അവർക്ക് ബാൽക്കണി ചൂണ്ടി കാണിച്ചു കൊടുത്തു....

എന്നിട്ട് ഞാനും അവിടെക് നോക്കിയപ്പോൾ ഒരു നിഴൽ അതിലൂടെ പോയി....ഞാൻ അത് കണ്ടു പേടിച്ചു എന്റെ അടുത്ത് നിൽക്കുന്ന ഡോറയുടെ കൈ ഇറുക്കി പിടിച്ചു.... "Zuha വ അവിടെ എന്തോ ഉണ്ട്...നമുക്ക് പോയി നോക്കാം...." തനു പറഞ്ഞതും ഞാൻ അവളോട് വേണ്ട എന്നു പറഞ്ഞു....പക്ഷെ എന്റെ വാക്കൊന്നും കേൾക്കാതെ അവർ നാലു പേരും അങ്ങോട്ടേക്ക് നടന്നു....ഒറ്റയ്ക്ക് മുറിയിൽ നിൽക്കാനുള്ള പേടി കൊണ്ട് ഞാനും അവർക്കൊപ്പം പോയി.... അവിടെ എത്തി താഴേക് നോക്കിയപ്പോൾ നേരത്തെ ഡെഡ് ബോഡി കിടന്ന സ്ഥലത്തു രക്തം കൊണ്ട് F എന്ന അക്ഷരം എഴുതി വെച്ചിരിക്കുന്നു.... ഞങ്ങൾ 5 ആളും അത് കണ്ടു നന്നായി പേടിച്ചു അലറി.... അപ്പോ തന്നെ ഞങ്ങളെ മുറിയിലേക് മറ്റു മുറിയിലുള്ളവർ ഒക്കെ വന്നു...ബെല്ലയും റീമയുമൊക്കെ അതിനിടയിൽ ഉണ്ടായിരുന്നു....അവർ ഞങ്ങളെ അടുത്തേക്ക് വന്നു എന്താ പറ്റിയെ എന്നു ചോദിച്ചു... ഞാനപ്പോ അവിടെ കണ്ട കാഴ്ച മുഴുവനും പറഞ്ഞു....

അത് കേട്ടപ്പോൾ ബെല്ലയുടെയും റീമയുടെ യും മുഖത്തു പേടി നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു...അപ്പോഴേക് വാർഡൻ അങ്ങോട്ട് വന്നു...ഞങ്ങൾ വർഡനോടും എല്ല കാര്യങ്ങളും പറഞ്ഞു.... വാർഡൻ അതൊക്കെ നിങ്ങളെ തോന്നൽ ആണെന്നും പറഞ്ഞു കുറെ ചീത്ത പറഞ്ഞു എല്ലാവരെയും മുറിയിൽ നിന്ന് പറഞ്ഞു വിട്ടു വാർഡനും പോയി.... അല്ല...ഇതൊന്നും ഞങ്ങളെ തോന്നൽ അല്ല...തോന്നൽ ആണെങ്കിൽ ഒരാൾക് മാത്രമല്ലേ അത് ഉണ്ടാവ...ഇത് 5 പേർക്കും ഉണ്ടല്ലോ....ആ ഡെഡ് ബോഡി അത് ആകെ വികൃതമായതായിരുന്നു...ആരാവും അത് ഇവിടെ കൊണ്ടിട്ടത്...പിന്നെ ഞങ്ങൾ അവിടേക്ക് ചെന്നപ്പോൾ ആ ഡെഡ് ബോഡി എന്ത് കൊണ്ടാവും കാണാതിരുന്നത്...ഇങ്ങനെ കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു.... ഞാൻ വേഗം ഫോൺ എടുത്തു ആ unknown നമ്പർ ഇവർക്കൊക്കെ കാണിച്ചു കൊടുക്കാൻ വേണ്ടി എടുത്തപ്പോൾ ആ നമ്പർ അതിൽ ഇല്ല....അങ്ങനെയൊരു നമ്പറിൽ നിന്ന് തന്നെ കാൾ വരാത്ത പോലെ...

ഇല്ല...ആ നമ്പറിൽ നിന്ന് എനിക്ക് കാൾ വന്നതാണ്....ഞാൻ ആ നമ്പർ ഡിലീറ്റ് ചെയ്തിട്ടുമില്ല....പിന്നെ...പിന്നെയെങ്ങനെ ഇതിൽ നിന്ന് അത് ഡിലീറ്റ് ആയി...എന്താ ഇവിടെ നടക്കുന്നത്...ഇവിടെ എന്തൊക്കെയോ ഉണ്ട്...ആരും അറിയാത്ത എന്തോക്കെയോ കാര്യങ്ങൾ...എനിക്കുറപ്പാണ്.... ഞാൻ ഓരോന്ന് ആലോചിച്ചു ബെഡിൽ തനുവിനെയും കെട്ടിപ്പിടിച്ചു കിടന്നു....... _________________ (ഡോറ) ശെരിക്കും ഇപ്പോൾ ഇവിടെന്താ സംഭവിച്ചത്.... തലയാകെ പെരുക്കുന്നുണ്ട്. "എനിക്കുമ്മാനെ കാണണം... ങ്ങീ.... ങ്ങീ... എനിക്ക് പടിക്കണ്ടാ... എനിക്ക് വീട്ടിപ്പോണം... " ഞാൻ അവിടെയിരുന്നു കരഞ്ഞു. കുറുനരി ആയിരുന്നെങ്കിൽ എല്ലാരോടും പറഞ്ഞ് കുറുനരി മോഷ്ടിക്കല്ലെന്ന് പറഞ്ഞാൽ പ്രശ്നം സോൾവ്... ഇതിപ്പോ അങ്ങനല്ലലോ... എന്റെ ഉമ്മാക്കും ബാപ്പാക്കും ഒരു മോളാണ്... "ടി കരയല്ലേ... ഒന്നും പറ്റൂല...

നമുക്ക് ഇതിനൊക്കെ നാളെ പരിഹാരം കാണാം, നീ ഇപ്പൊ വന്ന് കിടക്ക് " കിച്ചു എന്നെ വിളിച്ചപ്പോൾ ഞാൻ വരൂലാന്ന് പറഞ്ഞു. "എന്റെ പൊന്ന് ഡോറ നീ വരുന്നുണ്ടെങ്കിൽ വന്നോ... അല്ലേൽ ആ ലൈറ്റ് എങ്കിലും ഓഫ്‌ ചെയ്" തനു കിടന്ന് ഒച്ച വെക്കാൻ തുടങ്ങി. ഇനി ഇവർ ലൈറ്റ് ഓഫ് ചെയ്താൽ പിന്നെ ഞാൻ ഒറ്റക്കാവും എന്നത് കൊണ്ട് ഞാൻ ഓടിപ്പോയി കിച്ചുനേം കെട്ടിപ്പിടിച്ചു കിടന്നു. "ഗോസ്റ്റെ... ഉപദ്രവിക്കരുത്.. ഗോസ്റ്റെ... ഉപദ്രവിക്കുകയെ ചെയ്യരുത് " ഇതിങ്ങനെ ഞാൻ ഉരുവിട്ടോണ്ടിരുന്നു. ഡോറ കാണുന്ന പ്രേതം വല്ലതുമാണെങ്കിൽ "ഞാനൊ..ഉപദ്രവിക്കാനോ ഇല്ലേ ഇല്ല" എന്ന് പറഞ്ഞ് ഓടും. അങ്ങനെ പേടിച് പേടിച് എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.. രാവിലേ zuha യുടെ ചവിട്ടേറ്റ് എണീറ്റു ഫ്രഷ് ആയി വന്നു , ഫുഡ്‌ കഴിച്ചതിനു ശേഷം ഞാൻ കോളേജിൽ പോവാനായി ഒരുങ്ങി. "ടി നീ ഇതെങ്ങോട്ടാ ഒരുങ്ങുന്നെ... " ലിപ്സ്റ്റിക് ലൈറ്റായിട് ഇടുന്ന സമയത്ത് പണ്ടാരക്കാലത്തി ആദി ചോദിച്ചു. "പിന്നെവിടേക്കാ കോളേജിലേക്ക് " ഹല്ല പിന്നെ ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണെന്ന് പറഞ്ഞല്ലേ ഇന്നലെ അടികൂടിയത്.

ഒരു പ്രേതം വന്ന് പോയപ്പോൾ തന്നെ ഇവക്ക് മറവി പിടിപെട്ടോ. "ടി ഞാറാഴ്ച നിന്റെ കെട്ടിയോൻ വന്ന് ക്ലാസ്സെടുക്കോ... "-കിച്ചു പോയി മൂഡ് പോയി.. വെറുതെ ഒരുങ്ങി... "ഈ കാര്യം ഇന്നലെ പറഞ്ഞൂടായിരുന്നോ തെണ്ടികളെ ". "ഇന്നലെ അവിടിരുന്നു മോങ്ങുന്നതിനിടയിൽ നീ ചോദിച്ചിരുന്നില്ലാലോ" തനു എന്നെ നോക്കി കളിയാക്കി ചിരിച്ചു, കൂടെ ചിരിക്കാൻ ബാക്കി അലവലാതികളും . "ഓഹ് സമ്മതിച്ചു ഞാൻ ഇന്നലെ മോങ്ങി... നിങ്ങള് പിന്നെ അലറി വിളിക്കുകയോ ഓടുകയോ ചാടുകയോ ഒന്നും ചെയ്യാതെ ഗോസ്റ്റെ ഫുഡ്‌ കഴിച്ചൊന്നു ചോദിച്ചു കുശലം പറയുകയായിരുന്നല്ലേ... " എന്റെ വർത്താനം കേട്ടപ്പോൾ അത് കൊള്ളേണ്ടിത് കൊണ്ടത് കൊണ്ടായിരിക്കണം അവരുടെ ചിരിയൊക്കെ താനേ നിന്നു. "ഹാ എന്തെങ്കിലും ആവട്ട്, ഏതായാലും നീ ഒരുങ്ങിയതല്ലേ ഞങ്ങളും വേഗം റെഡി ആയി വരാം.. ഷോപ്പിങ്ങിന് പോവാം, നാളെ വെറൈറ്റി ആയിട്ട് തന്നെ പോവാം നമ്മൾ അഞ്ച് പേരും. എല്ലാരുടെയും കണ്ണ് മഞ്ഞളിക്കണം " Zuha പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ ഒരുങ്ങാനുള്ള തന്ത്രപ്പാടിലായി.

ഞാനാണെങ്കിൽ എല്ലാരുടെയും കണ്ണ് മഞ്ഞളിക്കാൻ മഞ്ഞൾ പൊടി എത്ര വേണ്ടി വരും എന്ന് ചിന്തിച്ചോണ്ടിരുന്നു. അവർ ഒരുങ്ങികഴിഞ്ഞപ്പോൾ ഞാൻ കാര്യം പറഞ്ഞു. "എന്റെ പൊന്ന് ഡോറ പോവുന്നതിനു മുൻപ് ആ വാ ഒന്ന് പൂട്ടോ... മണ്ടത്തരമല്ലാതെ വേറെന്തെങ്കിലും വന്നിട്ടുണ്ടോ ആ വായയിൽ നിന്ന് " ആദി കൂടി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് തിർപ്പിതിയായി. ഞങ്ങൾ ടാക്സിയിൽ പോയി മാളിൽ ചെന്നിറങ്ങി. _________________ (Zuha) അങ്ങനെ നീണ്ട 10 മിനിറ്റ് യാത്രക്കൊടുവിൽ ഞങ്ങൾ മാളിലേക്കെത്തി. "ടി നമ്മൾ എന്ത് ഡ്രെസ്സാണ് നാളെ ഇടുക "-കിച്ചു. "ചൂരിദാർ... സൽവാർ സ്കേർട്ടും ടോപ്പുമൊക്കെ കൂടുതലാൾക്കാരും ഇടുന്നതല്ലേ അത് വേണ്ട " കിച്ചൂനുള്ള മറുപടിയായി ഞാൻ പറഞ്ഞു. "എന്നാൽ പിന്നെ എന്തെടുക്കും" ഞങ്ങൾ അഞ്ച് പേരും കൂടി തല പുകഞ്ഞു ആലോചിച്ചു. "ഒരൈഡിയ, ഒന്ന് ചായ കുടിച്ചു കൊണ്ട് നമുക്ക് ചിന്തിക്കാം". തീറ്റ ഭ്രാന്തി ഡോറ പറയുന്നത് കേട്ട് ഞാൻ ദേഷ്യം കടിച്ചു പിടിച്ചു നിന്നു. ഞങ്ങളുടെ നോട്ടം കണ്ടത് കൊണ്ടായിരിക്കണം അവൾ വേണ്ടെങ്കിൽ വേണ്ടാന്ന് പറഞ്ഞ് മിണ്ടാണ്ടിരുന്നു.

"നമുക്ക് സാരിയായാലോ" തനുന്റെ ഐഡിയ ഞങ്ങൾക്കെല്ലാർക്കും ഇഷ്ടപ്പെട്ടു. ഇനി കളർ സെലക്ട്‌ ചെയ്യാം. "വെളുത്ത സാരി എപ്പടി ഇർക്ക് " ഞാൻ എന്റെ ഐഡിയ പറഞ്ഞപ്പോൾ നാലും കൂടി എന്നെ പേടിയോടെ കൂടി നോക്കി. "Red എങ്ങനെയുണ്ടാവും " ആദി പറഞ്ഞ കളർ ഞങ്ങൾക്കിഷ്ടപ്പെട്ടു. "നമുക്കാദ്യം ഷോപ്പിലേക്ക് കയറാം എന്നിട്ട് നമുക്ക് സെലക്ട്‌ ചെയ്യാം"-കിച്ചു അങ്ങനെ ഞങ്ങൾ അഞ്ച് പേരും ആദ്യം കാണുന്ന ഡ്രസ്സ്‌ ഷോപ്പിലേക്ക് കയറി... സാരി സെക്ഷനിൽ പോയി സാരി നോക്കാൻ തുടങ്ങി....ആദി ഒരടിപൊളി red സാരി എടുത്തു ഇതെങ്ങനെ ഉണ്ടെന്നു ചോദിച്ചു...അത് ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു....അപ്പോ അത് പോലത്തെ 4 എണ്ണം കൂടെ എടുത്തു....പിന്നെ അതിലേക്ക് മാച്ച് ആയ ഷാളും എടുത്തു... അത് കഴിഞ്ഞു നേരെ ഫാൻസി ഷോപ്പിലേക് കയറി സിംപിൾ ചൈനും ബ്രേസിലേറ്റും എടുത്തു....

അങ്ങനെ അതൊക്കെ വാങ്ങിച്ചു ബിൽ pay ചെയ്തു ice ക്രീം കഴിക്കാൻ വേണ്ടി പോവുമ്പോഴാണ് ഹാഷിയെയും ഗ്യാങിനെയും കണ്ടത്.... അവർ ഞങ്ങൾക്കൊരു ഹായ് തന്നു ഞങ്ങളെ അടുത്തേക് വന്നു.... "എന്താ പരിപാടി...." ഹാഷി "ഡാൻസ് കളിക്ക....കണ്ടിട്ട് അതല്ലേ നിങ്ങൾക് തോന്നിയത്..." ഡോറ "ഹയ്യോ...നമിച്ചു മോളെ...എങ്ങോട്ടാ ice ക്രീം പാർലറിലേക്കണോ...." ഹാഷി "അല്ല .... ബ്യൂട്ടി പാർലർ ലേക്കാ..... എന്താ വരുന്നോ...." (തനു) "വരാല്ലോ.........." (ഹാഷി) അതിന് തനു ഒന്ന് തുറുക്കനെ അവനെ നോക്കി..... അത് വേറാരും കണ്ടിട്ടില്ല എന്നാണ് ഓൾടെ വിചാരം..... ബാക്കി ഒക്കെ മ്മളെ ബാക്കി പിള്ളേരെ വായ് നോക്കുന്ന തിരക്കിൽ ആണ്... "ആഹ്...അതേ..." ആദി പെട്ടെന്ന് പറഞ്ഞു റിയാസ് ആദിയെ പൊരിഞ്ഞ നോട്ടമാണ്...ആദി അങ്ങോട്ട് ഒന്ന് നോക്കുന്നു കൂടി ഇല്ല... "എന്ന വാ...നമുക്കെല്ലാവർക്കും ഒരുമിച്ചു പോവാം...." ഹാഷി അത് പറഞ്ഞതും ഞങ്ങൾ ഒക്കെ പറഞ്ഞു...നേരെ ice ക്രീം വാങ്ങി ഒരു ടാബിളിനു ചുറ്റും ഇരുന്നു അത് കഴിക്കാൻ തുടങ്ങി...അതിന്റെ കൂടെ തന്നെ ഞാൻ അസ്സലായി വായി നോക്കി കൊണ്ടിരുന്നു....

Ice ക്രീം ഒക്കെ കഴിക്കൽ കഴിഞ്ഞു ഞങ്ങളെ അവർ തന്നെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തു...ബെല്ലയും റീമയും ഞങ്ങളെ കൂടെ ഹോസ്റ്റലിലേക്ക് കയറി....മുറിയിൽ വന്നു ഡ്രസ് ഒക്കെ ഒതുക്കി വച്ചു എല്ലാരും ഒന്ന് ഫ്രഷ് ആയി......... _________________ (തനു) ഇന്ന് ഫുൾ ബിസി ആയിരുന്നു... ഡ്രസ്സ് എടുക്കലും കറക്കവും........ ശെരിക്കും ഇവരെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി......... അതിനിടയിൽ ആ ഹാഷിന്റെ നോട്ടവും ഓനെ മ്മള് തന്നെ തല്ലി കൊല്ലും..... "Zuha....നാളെ നമുക്ക് നേരത്തെ പോയാലോ......" "Ooh പിന്നെ........ നിങ്ങളെ ഒക്കെ ഞാൻ വേണം വിളിക്കാൻ........ " (Zuha) മ്മള് ഓളെ നോക്കി നന്നായിട്ട് ഒന്ന് ഇളിച്ച് കൊടുത്തു..... "D മ്മളെ ഹാഷി യും ടീമിനും നമ്മളെ മേലെ ഒരു കണ്ണില്ലേ....... നീ ശ്രദ്ധിച്ചോ....... പക്ഷേ ഒരുത്തൻ മാത്രം പക്കാ ഡീസന്റ്........ മ്മളെ പോലെ" (ഞാൻ) "അയ്യട........നിന്നെ പോലെയാ..........

പിന്നെ എന്നെ പോലെ എന്ന് പറഞാൽ പിന്നെയും വിശ്വസിക്കാം ... നിനക്ക് തോന്നിയ സംശയം എനിക്കും തോന്നിയിട്ടുണ്ട്......... റിയാസിന്റെ റോമാൻസും ഹാശിന്റെ നോട്ടവും something some thing" (zuha) "നിന്നോട് പറഞ്ഞ എന്നെ വേണം കൊല്ലാൻ" മ്മള് ഓളെ നോക്കി പിറുപിറുത്തു കൊണ്ട് കിടന്നു.... എത്ര തിരഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കം വരുന്നില്ല.... ഇന്നലെ നടന്ന സംഭവങ്ങൾ ഒക്കെ മിന്നി മറിയുക ആണ്.... ഇതിപ്പോ ഞങ്ങൾക്ക് മാത്രമേ ഇൗ അനുഭവം ഉള്ളൂ വേറാർക്കും ഇല്ല..... തോന്നൽ ആണെങ്കിൽ ഒരാൾക്ക് അല്ലേ തോന്നൽ ഉണ്ടാവുക ഇത് നമ്മൾ അഞ്ച് പേർക്കും... മ്മള് ചിന്തകളെ ഒക്കെ ആട്ടി പായിച്ച് മുകളിലേക്ക് നോക്കി കിടന്നതും ഫാനിന്റെ അടുത്ത് ഒരു പെൺ കുട്ടി തുറിച്ച് നോക്കുന്നത് കണ്ടതും മ്മള് പേടിച്ച് zuha നേയും കെട്ടിപിടിച്ച് ഉറങ്ങി........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story