നിലാമഴ: ഭാഗം 1

Nilamazha

എഴുത്തുകാരി: അനു രാജീവ്

ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആകാശം കണ്ണീർ വാർത്തു... എന്നാൽ ആ പെൺകുട്ടിയുടെ കണ്ണുനീരിനു മുന്നിൽ തന്റെ സങ്കടം ഒന്നുമല്ല എന്ന് തോന്നി ആകാശത്തിന്... കൂരാക്കൂരിരുട്ടിനെ ബേധിച്ചുകൊണ്ട് ആ കാലുകൾ വേഗത്തിൽ ചലിച്ചു... ദിക്കറിയാതെ ഓടുമ്പോഴും അവളുടെ കൈകൾ രണ്ടും വീർത്ത വയറിനെ താങ്ങി പിടിച്ചിരുന്നു.. കോരിച്ചൊരിയുന്ന മഴയിൽ വഴിയറിയാതെ, വെളിച്ചമില്ലാതെ, അവൾ ഓടി.. തന്റെ ഉദരത്തെ സംരക്ഷിക്കാൻ... കാലുകൾ തളർന്നു... വഴിയോരത്തെ പോസ്റ്റ് കല്ലിന് സൈഡിലായി അവൾ കുനിഞ്ഞിരുന്നു... ശ്വാസം വിലങ്ങുന്നു.. മരിച്ചു പോവുകയാണോ.. കണ്ണുനീരിനെ മായ്ച്ചു കളയാൻ എന്നപോലെ മഴതുള്ളികൾ അവളുടെ മുഖത്തേക്ക് ശക്തമായി പെയ്തിറങ്ങി....

വീശിയടിക്കുന്ന കാറ്റിൽ അണയാൻ വെമ്പിനിൽക്കുന്ന തിരിനാളമാണ് അവളുടെ കണ്ണിൽ ഉടക്കിയത്.. കാറ്റിൽ ഓരോ വശത്തേക്കും ആ തിരിനാളം ചെരിഞ്ഞു കളിക്കുന്നു.. തനിക്കായി ആരോ ബാക്കി വച്ച അവസാന പ്രതീക്ഷ പോലെ... അവൾ വീണ്ടും എഴുന്നേറ്റു.. ആ വെളിച്ചത്തിനടുത്തേക്ക് ഓടി... ഒരു അമ്പലമായിരുന്നു അത്... വരി വരിയായി സ്വർണ നിറത്തിലുള്ള മണികൾ തൂക്കിയ വാതിൽ ചാരിയെ വച്ചിട്ടുള്ളു എന്ന് മനസ്സിലായതും അവളത് തള്ളിത്തുറന്ന് അകത്തേക്ക് കയറി... ശ്രമപ്പെട്ട് പഴയതുപോലെ അടച്ചുവെച്ചു.. ശ്രീകോവിൽ പൂട്ടിയിട്ടുണ്ട്. ഒളിച്ചിരിക്കാൻ ഒരിടം തേടി അവളുടെ കണ്ണുകൾ അലഞ്ഞു.. അപ്പോഴേക്കും പുറത്ത് നിന്നും ആരുടെയൊക്കെയോ ശബ്ദങ്ങൾ അവളുടെ കാതിൽ പതിഞ്ഞു..

ശ്രീകോവിലിനു പുറത്ത് കുഞ്ഞ് ചുറ്റുമതിൽ കെട്ടി നാഗപ്രതിഷ്ഠ ചെയ്തിരിക്കുന്ന ഭാഗത്തേക്ക് അവളോടി.. കാലുകൾ ഇടറുന്നുണ്ടായിരുന്നു.. കൈകൾ വയറിനെ വലയം ചെയ്തിരുന്നു... ആ മതിലിനു സൈഡിലേക്ക് ഇരിക്കുമ്പോഴേക്കും വാതിലിൽ തൂക്കിയ മണികളുടെ കിലുക്കം അവളുടെ കാതിൽ പതിച്ചു.. അവർ അകത്തേക്ക് കയറി എന്ന് മനസിലായതും അവളുടെ ഉടലാകെ വിറച്ചു. തൊണ്ട വരണ്ടു.. കണ്ണുനീർ നിലച്ചു.. ശ്വാസം വിടാൻ പോലും മറന്നു.. ഉദരത്തിലെ കൈകളുടെ മുറുക്കം കൂടി.. "ഇതിനുള്ളിലൊന്നും ഉണ്ടാവില്ലടാ.. ഇതിലെവിടെ പോയി ഒളിക്കാനാ...?" "ശരിയാ.. അവൾ ഓടി രക്ഷപെടാൻ നോക്കിയിട്ടുണ്ടാവും...

ഇതിനുള്ളിൽ നിന്ന് ഉള്ള സമയവും കളയണ്ട..." അവളുടെ ചുണ്ടുകൾ വിറച്ച് കൊണ്ടിരുന്നു... നനുത്ത പാദസരമണിഞ്ഞ ആ വെളുത്ത കാലിനു മുകളിലൂടെ കറുത്ത നിറത്തിലുള്ള മൂർഖൻ പാമ്പ് ഇഴഞ്ഞിറങ്ങി.... ഭയം കൊണ്ട് അവൾ തേങ്ങി പോയി.. കണ്ണുകൾ മുറുകെയടച്ചു സ്വയം നിയന്ത്രിച്ച് അവൾ തേങ്ങലടക്കി... "കൈയിൽ കിട്ടിയാൽ കൊന്ന് തള്ളണം ആ നായിന്റെ മോളെ.. കുറച്ചൊന്നുമല്ല നമ്മളെ വെള്ളം കുടിപ്പിക്കുന്നെ..." "വാടാ.. പുറത്ത് പോയി നോക്കാം...." അതിനകത്തേക്ക് പ്രവേശിച്ചവരുടെ സ്വരവും രണ്ടാമതായി കേട്ട വാതിലിന്റെ ശബ്ദത്താലും അവർ പുറത്തേക്ക് പോയി എന്നവൾക്ക് മനസ്സിലായി... അവൾ ആശ്വാസത്തോടെ കണ്ണടച്ച് അര മതിലിൽ ചാരി പുറകോട്ടാഞ്ഞു... ക്കൂൂൂൂക്കൂൂൂൂ...........🎼🎺🎺🎺🎺🎺🎼

വലിയ ശബ്ദത്തിൽ ഉള്ള ട്രെയിനിന്റെ ചൂളം വിളി കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു... അത്രയും നേരം മഴ നനഞ്ഞിരുന്നത് കൊണ്ടുതന്നെ അവളാകെ കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ട്രെയിനിന്റെ ശബ്ദം അരികിലേക്കെത്തുന്നതും പതിയെ കുറഞ്ഞു കുറഞ്ഞില്ലാതാകുന്നതും അഞ്ചു മിനിറ്റിനു ശേഷം വീണ്ടും വലിയ ശബ്ദത്തോടെ അവിടെനിന്നും നീങ്ങുന്നതും അവളറിഞ്ഞു.. അടുത്തെവിടെയോ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട് എന്ന് മാത്രമാണ് അവളുടെ മനസ്സിൽ വന്നത്.. എങ്ങനെയെങ്കിലും അവിടെ എത്തണം.. തന്റെ കുഞ്ഞിനെ രക്ഷിക്കണം.. ഇതു മാത്രമായിരുന്നു ചിന്ത.. അവളുടെ കാലുകൾ വീണ്ടും ചലിച്ചു തുടങ്ങി... അത്യധികം ശക്തിയോടെ. കാടുപിടിച്ചു കിടന്ന ചെടികളെയും, നനഞ്ഞ കാട്ടുപുല്ലിനെയും ഭയക്കാതെ അവൾ മുന്നോട്ട് നടന്നു... വീണുപോകും എന്ന് തോന്നിയ നിമിഷം മുന്നിൽ തെളിഞ്ഞ റെയിൽവേ ട്രാക്ക് അവളുടെ ആത്മവിശ്വാസത്തെ തിരികെ കൊണ്ട് വന്നു..

ശബ്ദം കേട്ട ഭാഗത്തെ ലക്ഷ്യമാക്കിക്കൊണ്ട് റെയിൽവേ ട്രാക്കിന് നടുവിലൂടെ അവൾ വേഗത്തിൽ നടന്നു... അപ്പോഴും മഴ കരുണ കാണിച്ചില്ല... ആർത്തുലച്ചു പെയ്യുന്ന മഴത്തുള്ളികൾ ദേഹമാകെ വേദന നൽകി.. ♥️നിന്നെയും ഞാൻ പ്രണയിച്ചിരുന്നു... അത്രയേറെ... എന്നിട്ടും നിനക്കെങ്ങനെ കഴിയുന്നു എന്റെ മേൽ പ്രഹരമേൽപ്പിക്കാൻ.. എനിക്ക് വേദന നൽകാൻ?♥️ ഓരോ മഴത്തുള്ളിയോടും അവൾ മൗനമായി മൊഴിഞ്ഞു.. അവളുടെ വാക്കുകളിൽ സത്യമുള്ളതുകൊണ്ടാവാം പതിയെ മഴ കുറഞ്ഞു തുടങ്ങി... മുന്നിലെ കാഴ്ച വ്യക്തമായി തുടങ്ങി... കറുത്ത മേഘങ്ങൾ നിലാവിനു വഴിമാറി കൊടുത്തു... അവൾ മുകളിലേക്ക് മുഖമുയർത്തി... നിലാവിനെ നോക്കി... പരിഭവത്തോടെ.. ഇത്ര നേരം എവിടെയായിരുന്നു എന്നായിരുന്നു ആ നോട്ടത്തിനർത്ഥം... കണ്ണുനീരിനെ തുടച്ച് മാറ്റി അവൾ മുന്നോട്ട് നടന്നു..

കൂടെ നിലാവും.. വളവ് തിരിഞ്ഞതും ദൂരെ കണ്ട വെളിച്ചം അവളിൽ പ്രതീക്ഷയുണ്ടാക്കി..... കാലുകളുടെ വേഗത കൂടി... ഉയരമുള്ള തിട്ട് കൈക്ക് ബലം കൊടുത്ത് കയറുമ്പോൾ ഉദരത്തിൽ മാത്രമായിരുന്നു ശ്രദ്ധ... ഓഫീസിലെ കമ്പികൾക്കിടയിലൂടെ ശൂന്യമായ സ്റ്റേഷനിൽ ചുറ്റും നോക്കി നിൽക്കുന്ന നനഞ്ഞ പെൺകുട്ടിയെ കണ്ട് സ്റ്റേഷൻ മാസ്റ്റർ എന്ന് തോന്നുന്ന ആൾ ഓഫീസ് റൂമിൽ നിന്നും പുറത്തേക്ക് വന്നു.. അയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു .. "സ.. സർ..ഇനി എപ്പോഴാ ട്രെയിൻ ഉള്ളത്..." അയാൾ അവളെ ഒന്ന് സൂക്ഷിച്ചുനോക്കി.. അവൾക്ക് 20 വയസ്സിനടുത്ത് പ്രായം കാണും.. വീർത്ത വയറിൽ നിന്നും എട്ടോ ഒൻപതോ മാസം ഗർഭിണിയാണ് എന്നും മനസിലായി.. ശോഷിച്ച ശരീരം.. ആ ശരീരം എങ്ങനെയാണ് ഈ വയറിനെ താങ്ങുന്നത് എന്നുപോലും തോന്നിപ്പോകും....

വെളുത്ത മുഖത്ത് കണ്ണിനുചുറ്റും പടർന്ന കറുപ്പ് അവളുടെ ഉറക്കമില്ലായ്മയെയും വിഷാദത്തെയും സൂചിപ്പിച്ചു.. "മോൾക്കെങ്ങോട്ടാ പോവേണ്ടത്???" "എനിക്ക്.. എനിക്കെങ്ങോട്ടെങ്കിലും.. ഇവിടന്ന് പോയാൽ മതി.. എങ്ങോട്ടുള്ള ട്രെയിൻ ആണെങ്കിലും കുഴപ്പമില്ല.. എപ്പോഴാ.. എപ്പോഴാ ട്രെയിൻ ഉള്ളെ ???" "ആദ്യം മോളിവിടെ ഇരിക്ക്..." അയാൾ അവളുടെ കൈപിടിച്ച് സീറ്റിലേക്കിരുത്തി.. ഓഫീസ് റൂമിലേക്ക് പോയി ഒരു തോർത്ത് കൊണ്ടുവന്ന് അവളുടെ കയ്യിൽ കൊടുത്തു... അവൾ അനങ്ങാതെ ഇരിക്കുന്നത് കണ്ട് അവളുടെ കയ്യിൽ നിന്നും തോർത്തു വാങ്ങി അയാൾ തല തുടച്ചു കൊടുത്തു.. "ഈ സമയത്ത് മഴ നനയാൻ പാടുണ്ടോ.. പനിയെന്തെങ്കിലും വന്നാൽ കുഞ്ഞിനെ ബാധിക്കും..." "എപ്പോഴാ ട്രെയിൻ...??" അയാൾ വാച്ചിലേക്ക് നോക്കി.. ഇനി പുലർച്ചെ 5.30 ക്ക് ഒരു ഫാസ്റ്റ് പാസ്സഞ്ചർ ഉണ്ട്... ഇപ്പൊ സമയം 12 ആവുന്നു..

ഈ നേരത്ത് മോളെന്താ ഇവിടെ.. കൂടെ ആരുമില്ലേ.. എങ്ങോട്ടാ പോവേണ്ടത്....?" അവൾ ഒന്നും മിണ്ടിയില്ല.. നിറഞ്ഞൊഴുകുന്ന കണ്ണുനീരിൽ നിന്നും മനസിലായി ഒരിക്കലും ഒരു 20 വയസുകാരിക്ക് വേണ്ടുന്ന ഭാരമല്ല ആ മനസ്സിൽ എന്ന്.. "ഞാൻ.. അതിനകത്തേക്ക് ഇരുന്നോട്ടെ..." അപ്പോഴും കണ്ണുകൾ ചുറ്റും പായുന്നുണ്ടായിരുന്നു.. അയാൾ അവളെ അകത്തേക്കിരുത്തി.. "രാവിലെ പോകുന്ന ട്രെയിനിൽ എന്റെ മോളും ഉണ്ടാവും .. അവളോട് പറഞ്ഞാ മതി മോളെങ്ങോട്ടാ പോവുന്നതെന്ന്.. മോളേ വേണ്ടിടത്തു കൊണ്ടാക്കാൻ ഞാൻ പറയാം.. ഇപ്പൊ മോൾ ഇത്തിരി നേരം കിടന്നോ.. ഞാൻ കാലത്ത് വിളിക്കാം." അവൾ പതിയെ തലയാട്ടി.. ടേബിളിലേക്ക് തല വച്ച് കണ്ണുകളടച്ചു... ഗാഢമായ ഉറക്കത്തിൽ വീണ്ടും ആ ശബ്ദം... കൂഊഊഊ.............🎷🎷🎷🎷🎷🎷 ❤️

അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.. കഴുത്തിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞിരിക്കുന്നു... കൈ എത്തിച്ചു സ്വിച്ച് ഇട്ടു.. കണ്ണുകൾ നേരെ മുന്നിൽ തൂങ്ങുന്ന ക്ലോക്കിലേക്ക് നീങ്ങി.. 3.20... വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.. ഓർക്കരുത് എന്ന് കരുതിയ ഓർമ്മകൾ വീണ്ടും മനസിലേക്ക് കുത്തിയൊലിച്ചു കടന്നു വരുന്നു.. വയ്യ.. ആ നശിച്ച ദിവസം.. തന്റെ പ്രാണനെ കാക്കാൻ ജീവൻ കയ്യിൽപിടിച്ചോടിയ ദിവസം... അവൾ ബെഡിലേക്ക് നോക്കി... തന്റെ അടുത്ത് കിടന്നുറങ്ങുന്ന 5 വയസുകാരിയിലേക്ക്... ജീവിക്കാൻ പ്രേരിപ്പിച്ചവളിലേക്ക്.. Ac അഡ്ജസ്റ്റ് ചെയ്ത് അവൾ തന്റെ കുഞ്ഞിലേക്ക് പറ്റിച്ചേർന്നു കിടന്നു... ഇനി ഉറക്കമുണ്ടാവില്ല എന്നറിയാമെങ്കിലും വെറുതെ കണ്ണടച്ചു... _____❤️❤️❤️

"അമ്മേ... എയുന്നേക്ക്... എനിച് ശുകൂൾ ബഷ് ഇപ്പൊ വരും... എയുന്നേക്ക്..." കുഞ്ഞിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്... യൂണിഫോം ഇട്ടിട്ടുണ്ട്.. ഷൂ ഇടാൻ കിട്ടാതെ കയ്യിൽ പിടിച്ച് നിൽക്കുന്നു.. കുഞ്ഞ് മുഖം ദേഷ്യം കൊണ്ട് വീർത്തിരിക്കുന്നു.. "നീ ഇത്ര നേരം എഴുന്നേറ്റില്ലേ മേരിക്കുട്ടിയെ...." പുറകിൽ നിന്നും വേറൊരു ശബ്ദം കേട്ട് അമ്മയും മോളും തിരിഞ്ഞു നോക്കി... "ആഷി ആന്റി..... നാൻ എത്തറ പ്രാശ്യം പഞ്ഞിട്ടുണ്ട് എന്റ അമ്മയുടെ പേരെ മേരി കുത്തി എന്നല്ല.. ❤️ആൻ മരിയ❤️ എന്നാ..." കുഞ്ഞി വായിൽ നിന്നും വന്ന മറുപടി കേട്ട് ആരുഷി മൂക്കതു വിരൽ വച്ചു.. "എന്നാലേ എന്റെ പേര് ആഷി എന്നല്ല.. ആരുഷി എന്നാ...." ആഷിയും വിട്ടു കൊടുത്തില്ല.. "ആഷി എന്നല്ലേ വീട്ടിൽ വിച്ചണ പേര്..." "അത് പോലെ നിന്റെ അമ്മേടെ വീട്ടിൽ വിളിക്കുന്ന പേരാ മേരിക്കുട്ടി,.." "മേണ്ട.. അങ്ങനെ വിച്ചണ്ട.." "വിളിക്കും..." അവരുടെ വഴക്ക് ഇപ്പോൾ ഒന്നും തീരില്ല എന്ന് മനസ്സിലായപ്പോൾ ആൻ അവിടെ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു..

ബ്രഷ് ചെയ്ത് മുഖം കഴുകി മുന്നിലെ കണ്ണാടിയിലേക്ക് നോക്കി.. ഒരുപാടു മാറിയിരിക്കുന്നു.. അന്നത്തെ ആ പൊട്ടിപെണ്ണല്ല ഞാനിന്ന്.. ഏത് സാഹചര്യത്തെയും തരണം ചെയ്യാൻ കഴിയും.. കുത്തുവാക്കുകളെ ഭയപ്പെടാറില്ല... ഇഷ്ടങ്ങൾ ഇല്ല ഇഷ്ടക്കേടുകൾ ഇല്ല .. ശരിയെന്ന് തോന്നുന്നത് ചെയ്യും.. ലെയർ കട്ട്‌ ചെയ്ത ബ്രൗൺ ഷെയ്ഡഡ് തലമുടിയും താൻ ഇട്ടിരിക്കുന്ന സ്ലീവ് ലസ് ടോപ്പും അതിനുദാഹരണമാണ്... വേഗം ഒരു കുളിയും പാസാക്കി പുറത്തിറങ്ങുമ്പോൾ ആരുഷിയുടെ മടിയിലിരുന്ന് വിശേഷങ്ങൾ പറയുന്ന ❤️നിച്ചൂട്ടി❤️യെയാണ് കണ്ടത്.. "ഇത്ര വേഗം യുദ്ധം തീർന്നോ..??" "ഓഹ്.. ഇന്ന് വല്യ മൂഡില്ല... അല്ലേടി കള്ളിപാത്തു..." നിച്ചൂട്ടിയുടെ വയറിൽ ഇക്കിളിയാക്കി കൊണ്ട് ആരുഷി പറഞ്ഞു... ഒരു ഇളംചിരിയോടെ ആൻ മിററിനു മുന്നിലേക്ക് നിന്നു.. ഡ്രയർ എടുത്ത് മുടി ഉണക്കി.. സ്ട്രൈട്ടെൻ ചെയ്ത മുടി ഫ്രീ ഹെയർ ഇട്ടു.. ജീൻസും ഒരു യെല്ലോ കളർ കുർത്തയുമാണ് ഇട്ടിരുന്നത്..

കഴുത്തിൽ സ്വർണത്തിന്റെ ഒരു നേർത്ത ചെയിൻ.. അതിന്റെ കൊളുത്തിൽ ഒരു കുഞ്ഞ് കുരിശും, ' ഓം' എന്നെഴുതിയ ലോക്കറ്റും ഒരുമിച്ച് കോർത്തിട്ടിരിക്കുന്നു. കാതിൽ വെള്ളകല്ലിന്റെ ഒരു സ്റ്റഡ്.. കണ്ണിൽ അല്പം കാജൽ എഴുതി.. ഐലൈനെർ കൊണ്ട് ഭംഗിയായി വരച്ചു.. ചുണ്ടിൽ പിങ്ക് ഷെയ്ഡഡ് ലിപ്സ്റ്റിക് ഇട്ടു.. "നിന്റമ്മ ഇങ്ങനെ ഒരുങ്ങുന്നത് കൊണ്ടാണെന്ന് തോന്നുന്നു.. ഒരൊറ്റ മനുഷ്യൻ എന്നെ തിരിഞ്ഞു നോക്കുന്നില്ല.. ഇവളെ കണ്ടാ പറയോ ഒന്ന് പെറ്റതാണെന്ന്.. ദുഷ്ട്ട..." അതിനും ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി.. ആൻ വന്ന് നച്ചൂട്ടിയെ എടുത്ത് മുന്നിൽ നടന്നു.. "ഇന്ന് മോളേ അമ്മ കൊണ്ടാക്കാം ട്ടോ 😘" മോളുടെ കവിളിൽ ഉമ്മ വച്ച് കൊണ്ട് ആൻ പറഞ്ഞു... അതൊരു 3bhk ഫ്ലാറ്റ് ആയിരുന്നു.. ഫുൾ വൈറ്റ് ഇന്റീരിയർ സെറ്റ് ചെയ്ത്, ടൈൽസ് പോലും വൈറ്റിൽ ചെയ്ത ആ ഫ്ലാറ്റിനു ഒരു ക്ലാസ്സിക്‌ ടച്ച്‌ ആയിരുന്നു... ആൻ മോളേ കൊണ്ട് പോയി ഡൈനിംഗ് ടേബിളിൽ ഇരുത്തി..

ഫുഡ്‌ കൊണ്ട് വന്ന് മൂന്നാളും കഴിച്ചു... ഉച്ചക്കലേക്കുള്ളത് ലഞ്ച് ബോക്സിലും ആക്കി.. ലിഫ്റ്റ് ഇറങ്ങി താഴേക്ക് പോയി.. ഗാർഡനടുത്തു നിൽക്കുന്ന രണ്ട് സ്ത്രീകൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.. അവർക്ക് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ച് ആൻ വേഗം പാർക്കിങ്ങിലെത്തി... കീ ലോക്ക് എടുത്ത് ആ വൈറ്റ് i20 ലേക്ക് കയറി ആൻ കാർ മുന്നോട്ടെടുത്തു... നച്ചൂട്ടി ഓടി മുന്നിൽ കയറി.. അവളെ തിരക്കി കൊണ്ട് ആരുഷിയും.. അവരുടെ കാർ പോകുന്നത് കണ്ട് നിന്ന ആ രണ്ടു സ്ത്രീകൾ പരസ്പരം നോക്കി... "ഇതൊക്കെ മറ്റേ കേസ് ആണെന്നെ.. അല്ലെങ്കിൽ കെട്ടിയോൻ ചത്ത പെൺപിള്ളേർ ഇങ്ങനെ കെട്ടിയൊരുങ്ങി നടക്കുമോ...??" "ശരിയാ.. വെള്ള സാരി ഉടുത്തില്ലെങ്കിലും ഇത് പോലെ കണ്ണിൽകുത്തുന്ന കളറൊക്കെ ഇട്ട്, കോളേജ് പിള്ളേരെ പോലെ ജീൻസ് പാന്റും ഷൂവും, ചുണ്ടിലെ ചായവും.. ഹ്മ്മ്.. നമ്മടെ മക്കളെ സൂക്ഷിക്കണം.. കണ്ണും കയ്യും കാണിച്ച് കൂടെ കിടത്താൻ നോക്കും...

ഓരോ വേഷം കേട്ടലേ.." അകന്നു പോകുന്ന കാറിലേക്ക് അറപ്പോടെ നോക്കി ആ 'നന്മ മരങ്ങൾ' ലിഫ്റ്റിനടുത്തേക്ക് നടന്നു... ആൻ മോളേ കൊണ്ട് പോയി സ്കൂളിൽ ഡ്രോപ്പ് ചെയ്തു.. "അമ്മ.. ഇങ്ങനെ എനീക്കാൻ വൈകിയാൽ എന്നും ഇറ്റ്പോലെ ശുകൂളിൽ കൊണ്ട് വിടേണ്ടി വരും.. മരക്കണ്ട..." രണ്ടാളെയും മാറിമാറി നോക്കി ഭീഷണി സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൾ വാട്ടർബോട്ടിലും കഴുത്തിൽ തൂക്കി കുട്ടികൾക്കിടയിലൂടെ ക്ലാസ്സിലേക്കോടി.. അവർ വേഗം അവിടെ നിന്നും തിരിച്ചു.. Monday ആയത് കൊണ്ട് ട്രാഫിക് കൂടുതലായിരുന്നു.. അവൾ വാച്ചിലേക്ക് നോക്കി കൊണ്ട് ബ്ലോക്കിൽ അക്ഷമയോടെ കാത്തിരുന്നു.. ബാംഗ്ലൂർ നഗരം.. തിരക്കുകൾ കൊണ്ട് സമ്പന്നമായിടം.. കഴിഞ്ഞ 5 വർഷത്തിൽ ഈ തിരക്ക് തനിക്ക് പരിചിതമായിരിക്കുന്നു... ആനിന്റെ കണ്ണുകൾ ദൂരെ പാറി പറക്കുന്ന ചുവന്ന കൊടിയിൽ കൊരുത്തു... കാറ്റത്തു തലയെടുപ്പോടെ പാറി നിൽക്കുന്ന കൊടി... അവൾ കണ്ണുകളടച്ചു... ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിക്കാൻ തുടങ്ങിവ്... മനസ്സ് വീണ്ടും പഴയ ഓർമകളിലേക്ക് വ്യതിചലിച്ചു... ആ ദിവസം.. ആദ്യമായി തന്റെ കണ്ണിൽ ആ രൂപം പതിഞ്ഞ ദിവസം.... ❤️ _____❤️❤️❤️

ആകാശത്തെ മൂടികെട്ടി കരിമേഘങ്ങൾ സ്ഥാനം പിടിച്ചു.. ആർത്തുപെയ്യുന്ന മഴ.. കുട പിടിച്ചിട്ടും പകുതിയോളം നനഞ്ഞ് കോളേജ് വരാന്തയിലേക്ക് ഓടി കയറിയ പെൺകുട്ടി.. കുടമടക്കി ബാഗിൽ നിന്നും ഒരു വെള്ളകവർ എടുത്ത് നനഞ്ഞ കുട അതിലേക്കിട്ട് ബാഗിലെക്ക് ഒതുക്കി വച്ചു.. അവളുടെ ഇളംനീല നിറത്തിലുള്ള ചുരിദാറിന്റെ പാന്റു മുഴുവൻ നനഞ്ഞിരുന്നു.. അവൾ ചുറ്റും നോക്കി.. പരിചിതമായ ആരുമുണ്ടാവില്ല എന്നവൾക്ക് അറിയാമായിരുന്നു.. മഴ നനഞ്ഞ് പരന്ന ഐലൈനർ ഉള്ളം കൈ കൊണ്ട് തുടച്ച് നീക്കി അവൾ മുന്നോട്ട് നടന്നു.. എന്തോ പ്രോഗ്രാം നടക്കുന്നുണ്ടെന്ന് തോന്നുന്നു. മൈക്കിൽ നിന്നുമുള്ള ശബ്ദമൊക്കെ കേൾക്കുന്നുണ്ട്.. ആരോടൊക്കെയോ ചോദിച്ച് ചോദിച്ച് ഫസ്റ്റ് ഇയർ ബികോം ക്ലാസിലേക്ക് എത്തി.. ക്ലാസ്സിൽ ആരുമുണ്ടായിരുന്നില്ല.. കുറേ ബാഗുകൾ മാത്രം.. അവളും ഒരു ബെഞ്ചിൽ ബാഗ് കൊണ്ട് വച്ചു.. അപ്പോഴേക്കും ഒരു പെൺകുട്ടി ക്ലാസ്സിലേക്ക് കയറി വന്നു... '"

ഹായ്.. ന്യൂ അഡ്മിഷൻ ആണോ..?? " അവൾ അതേ എന്ന് തലയാട്ടി.. "എന്താ പേര്??" "ആൻ മരിയ...." "ഞാൻ തനുജ.. ഇതേ ക്ലാസ്സ്‌ തന്നെയാ... ഇന്ന് നമ്മടെ ഫ്രഷേഴ്‌സ് ഡേയാ.. എല്ലാരും പ്രോജെക്ഷൻ ഹാളിൽ ഉണ്ട്.. ഞാൻ ഒരു സാധനം എടുക്കാൻ മറന്നു.. അതാ വന്നത്.. വാ.. അങ്ങോട്ട് പോവാം.." ആൻ തലയാട്ടി കൊണ്ട് തനുവിന്റെ കൂടെ നടന്നു.. ഒരു വലിയ ഹാൾ.. ഒരു സ്റ്റേജിൽ നിന്ന് ആരോ പ്രസംഗിക്കുന്നുണ്ട്.. തനുവും ആനും ഇരിക്കാൻ ഒഴിവുള്ള ഭാഗം നോക്കി.. നാലാമത്തെ റോയിൽ ഇട്ട ബെഞ്ചിന്റെ അറ്റത്തു പോയി രണ്ടാളും ഇരുന്നു.. നനഞ്ഞത് കൊണ്ട് ആനിനാകെയൊരു അസ്വസ്ഥത തോന്നിയിരുന്നു... ഗംഭീര്യമുള്ള ശബ്ദം കേട്ട് അവൾ മുന്നിലേക്ക് നോക്കി.. ഒരു ചേട്ടൻ പാട്ടുപാടാൻ തുടങ്ങുകയാണെന്ന് തോന്നുന്നു... നല്ല ഭംഗിയുള്ള ചേട്ടൻ.. അവൾ മനസ്സിൽ കരുതി... ഘനഗാഭീര്യമുള്ള ആ ശബ്ദം മൈക്കിലൂടെ മുഴങ്ങി.. ഓരോരുത്തരെയും കുളിരുകോരിപ്പിച്ചു കൊണ്ട്.. ♥️♥️♥️

മനുഷ്യനാകണം.... മനുഷ്യനാകണം.... ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.... മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.... ♥️♥️♥️ പുറത്തെ പെരുമഴയത്ത് ചളിവെള്ളത്തിൽ ഇടറി ഓടിയ കാലുകൾ വന്ന് നിന്നതു ആ ഹാളിനകത്തേക്കാണ്.. കുറച്ച് പേരുടെ ശ്രദ്ധ അവനിലേക്കായി... ഭയത്തോടെ ആ കണ്ണുകൾ ചുറ്റും അലയുന്നുണ്ടായിരുന്നു.... ♥️♥️♥️ കൊന്നു കൊന്നു ഞങ്ങളെ കൊന്നുതള്ളിടും.. എങ്കിലെന്ത് തോൽക്കുകില്ലാതാണ് മാർക്സിസം... തോൽകുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം... ♥️♥️♥️ ആൻ ആ ഓടി വന്നവനെ നോക്കി.... ചെളിയിൽ കുതിർന്ന നീല ഷർട്ടും ജീൻസുമാണ് വേഷം.. ഹാളിന് പുറകിലായി പുറത്തേക്ക് നടക്കാനൊരുങ്ങുന്ന പ്രിൻസിപ്പാളിനെ കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.. അവൻ പുറകിലേക്ക് ഓടാൻ നിൽക്കുമ്പോഴേക്കും ഒരു ഹോക്കി സ്റ്റിക്ക് എവിടെനിന്നോ പറന്നു വന്ന് അവന്റെ കാലിൽ അടിച്ചു.. അവൻ മുന്നിലോട്ട് കമഴ്ന്നടിച്ചു വീണു.. മുന്നിലിരിക്കുന്നവരെല്ലാം ഞെട്ടി... ♥️♥️♥️ നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം... ആ നേർവഴിക്കു നാം കൊടുത്ത പേരതാണ് മാർക്സിസം.. കഴിവിനൊത്തു പണിയണം ചിലവിനൊത്തെടുക്കണം മിച്ചമുള്ളതോ പകുത്തു പങ്കുവക്കണം ഞാനുമില്ല നീയുമില്ല നമ്മളാവണം നമുക്ക് നമ്മളെ പകുത്തു പങ്കുവയ്ക്കണം. ♥️♥️♥️

ആ ഹാളിനകത്തേക്ക് ബ്രൗൺ ചെരിപ്പിട്ട രണ്ട് കാലുകൾ കടന്നു വന്നു.. മടക്കി കുത്തിയ വെള്ളമുണ്ടിൽ നിന്നും വെള്ളം രോമം നിറഞ്ഞ കാലിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു... ആൻ പതിയെ മുകളിലേക്ക് നോക്കി.. മറൂൺ കളർ ഷർട്ട് നനഞ്ഞൊട്ടിയിരിക്കുന്നു.. അഴിച്ചിട്ട രണ്ട് ബട്ടനിടയിലൂടെ ഒരു സ്വർണമാലയും ഓം എന്നെഴുതിയ ലോക്കറ്റും.. തിങ്ങിനിറഞ്ഞ താടിയിലും മുടിയിലും വെള്ളം ഇറ്റുവീഴുന്നുണ്ട്... മുഖത്ത് ക്രോധഭാവം. ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു അവനിലെ ദേഷ്യമെത്രയെന്ന്... മീശ പിരിച്ചു വച്ച് നിലത്ത് കിടന്ന ഹോക്കി സ്റ്റിക്കിന്റെ ഒരു വശത്തു ആഞ്ഞു ചവിട്ടിയതും മറുവശം അവന്റെ കയ്യിൽ കിട്ടി.. നിലത്ത് വീണവൻ പേടിച്ച് പുറകിലേക്ക് നിരങ്ങി മാറി... ആൻ ഉമിനീരിറക്കി... കയ്യിലെ ഹോക്കി സ്റ്റിക്ക് മുകളിലേക്കുയർന്നു.. അതിനേക്കാൾ വേഗത്തിൽ നിലത്ത് കിടന്നവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... "ആാാാാ.... " ♥️♥️♥️

പ്രണയമേ.. കലഹമേ.. പ്രണയമേ കലഹമേ.. പ്രകൃതി സ്നേഹമേ... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. തോൽക്കുകില്ല തോൽക്കുകില്ല.... തോൽകുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം കിഴക്കുനിന്നുമല്ല സൂര്യൻ തെക്കു നിന്നുമല്ല സൂര്യൻ ഉള്ളിൽ നിന്നുയർന്നുപൊന്തി വന്നുദിക്കണം.. ♥️♥️♥️ അവന്റെ വായിൽനിന്ന് കട്ടചോര നിലത്തേക്ക് തെറിച്ചു.. പേടിച്ചലറിയ ആനിന്റെ വായിൽ തനു അമർത്തി പിടിച്ചു... നിലത്തു വീണവനെ വീണ്ടും വീണ്ടും അവൻ അടിച്ചു കൊണ്ടേയിരുന്നു.. ♥️♥️♥️ വെളിച്ചമേ.. വെളിച്ചമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. മാർക്സിസം.. മാർക്സിസം.. ചുവപ്പ് രാശിയിൽ പിറന്ന സൂര്യ തേജസേ.... അസ്തമിക്കയില്ലായെന്ന് നിത്യതാരകെ.. ♥️♥️♥️ അപ്പോഴേക്കും നിലത്തുവീണവൻ ബോധം മറഞ്ഞു ചാവാറായിരുന്നു... എവിടെന്നോ കുറെ ടീച്ചേഴ്സും പ്രിൻസിപ്പളും ഓടി വന്നു.. രണ്ടു മൂന്ന് ടീച്ചേഴ്‌സ് വന്ന് വീണു കിടന്നവനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി... ഹോക്കി സ്റ്റിക്ക് വലിച്ചെറിഞ് ആരെയും കൂസാതെ കോളർ വലിച്ചു വിട്ട് പുറത്തേക്ക് പോവുന്നവനെ നോക്കി കണ്ണിമചിമ്മാതെ, അനങ്ങാതെ നിന്നു അവൾ.... -കാത്തിരിക്കാം ❤️

Share this story