നിലാമഴ: ഭാഗം 11

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവൾ പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. ഇത്രയും നേരം ഹർഷിന്റെ തോളിൽ ചാരി ഉറങ്ങുകയായിരുന്നു എന്ന് മനസിലായപ്പോൾ അവൾ നേരെയിരുന്ന് അവനെ നോക്കി പുഞ്ചിരിച്ചു.. "വിശക്കുന്നുണ്ടോ..??" അവൻ ആർദ്രമായി ചോദിച്ചു.. അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി... അവൻ ചിരിയോടെ വണ്ടി അടുത്തുള്ള റസ്റ്റോറന്റ്ലേക്ക് വിട്ടു.. ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.. എറണാകുളം കഴിഞ്ഞു വീണ്ടും വണ്ടി മുന്നോട്ട് പോകുന്നത് കണ്ട് അവൾ ചുറ്റും നോക്കി.. ഓരോ സ്ഥലത്തിന്റെ പേരും നോക്കി സംശയത്തോടെ നെറ്റി ചുളിച്ചു... " നമ്മൾ എങ്ങോട്ടാ പോകുന്നേ?? ഹോസ്റ്റലിലേക്കല്ലേ..? " "അല്ല.. എന്റെ വീട്ടിലേക്ക്...." അവൻ കൂസലില്ലാതെ പറഞ്ഞു.. "വീട്ടിലേക്കോ..?" "ഹ്മ്മ്..." "വേണ്ട ഹർഷേട്ടാ.. ഹോസ്റ്റലിലേക്ക് പോയാ മതി..." "അങ്ങോട്ട് പോയാലും നാളെ മുതൽ സ്റ്റഡി ലീവല്ലേ... എല്ലാരും ഇന്ന് വൈകുന്നേരം തന്നെ അവരവരുടെ വീട്ടിലേക്ക് പോവും.. അപ്പൊ പിന്നെ നീ എങ്ങോട്ട് പോവും..?" അവൾ ഒന്നും മിണ്ടിയില്ല... "എന്നാലും ഞാൻ.. ഹാർഷേട്ടന്റെ വീട്ടിലോട്ട്.. വേണ്ട. എനിക്ക് പേടിയാ.. " അവളുടെ ഭാവം കണ്ട് അവൻ ചിരിച്ചു..

" എന്റെ അന്നമ്മോ.. വീട്ടിൽ പോയാലും നിന്നെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമെന്നൊന്നും കരുതണ്ട.. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിഷമുള്ള ജീവിയാണ് എന്റെ അച്ഛൻ.. ദേവരാജ് മേനോൻ... മതം, പണം, പദവി ഇതെല്ലാം നോക്കിയേ ഒരാളോട് സൗഹൃദം പോലും സൂക്ഷിക്കൂ... ആ മനുഷ്യൻ ഒരിക്കലും നിന്നെ മരുമകളായി സ്വീകരിക്കില്ല.." അവൾ ഒന്നും മിണ്ടിയില്ല.. ഒരു നിമിഷത്തെ മൗനം.. "നീയിങ്ങനെ ടെൻഷനടിക്കാതെ പെണ്ണേ.. ഇതൊക്കെ മുൻകൂട്ടി കണ്ട് നിന്നെ കൊണ്ടുപോവാൻ ഞാനൊരു സ്ഥലം ഏർപ്പാടാക്കിയിട്ടുണ്ട്..." പിന്നീട് അവളൊന്നും ചോദിക്കാൻ നിന്നില്ല.. മനസ്സ് മുഴുവൻ വല്ലാത്ത ഭാരം പോലെ... താൻ കാരണം മറ്റൊരാൾ കൂടി അനാഥമാവുകയാണോ? അവൾ പതിയെ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.. ______❤️ "മാഡം..." പെട്ടെന്ന് ആരോ തട്ടി വിളിച്ചത് കേട്ട് ആൻ ഞെട്ടി കണ്ണ് തുറന്നു.. കണ്ടക്ടറാണ് എന്ന് മനസിലായപ്പോൾ അവൾ പുറത്തേക്ക് നോക്കി.. പാലക്കാട്‌ എത്തി എന്ന് മനസ്സിലായപ്പോൾ അവൾ വേഗം ലെഗ്ഗേജ് കയ്യിലെടുത്തു കുഞ്ഞിന്റെ കയ്യിൽ പിടിച്ചു താഴെക്കിറങ്ങി..

അല്പം തിരക്ക് പിടിച്ച സ്ഥലമായത് കൊണ്ട് കുഞ്ഞിനെ തോളിലെടുത്ത് അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.. കുറച്ച് ദിവസത്തേക്കാണെങ്കിലും താൻ ഇവിടെ ഉണ്ടായിരുന്നു.. ഈ നാടിന്റെ ഓരോ കോണും തനിക്ക് പരിചിതമാണ്. ഓട്ടോയിൽ കയറി അഡ്രെസ്സ് പറഞ്ഞു... ഓട്ടോ ടൗണിൽ നിന്നും പതിയെ ആ ഗ്രാമത്തിലേക്ക് കയറി.. _____❤️ ഇതേ സമയം മറ്റൊരിടത്ത്.. തുടരെ തുടരേയുള്ള ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഫിറ്റ്‌ ആയ ബോഡിയോട് കൂടിയ ഒരു യുവാവ് ബെഡിൽ നിന്നും ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു... ഗ്ലാസ്‌ ഡോറിലൂടെ കാണുന്ന നഗരഭംഗിയിൽ തന്നെ ഉണ്ടായിരുന്നു ആ വികസിത രാജ്യത്തിന്റെ പ്രൗഡി.. "ഹെലോ..." "നീ പോവേണ്ട സമയമായി.. അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്.. ചുറ്റും ആപത്താണ്.. കൂടെ നിന്നവർ തന്നെ ചതിക്കും.. അവളെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിക്കാനായെന്ന് വരില്ല.. ഉടനെ പുറപ്പെടണം..." "ഹ്മ്മ്.. " ആ കാൾ കട്ട്‌ ആയി.. അവളെ കാത്തിരിക്കുന്ന ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ഒരു രക്ഷകന്റെ രൂപത്തിൽ അവൻ അവിടെ നിന്നും യാത്ര തിരിച്ചു.. ___❤️

നെൽവയലുകൾക്കിടയിലൂടെ അളന്നുമുറിച്ച പോലെ നീണ്ടു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര.. "അമ്മേ.. എന്ത് രശാ ഇവിതൊക്കെ കാനാൻ.." കുഞ്ഞികണ്ണുകൾ വിടർത്തി ചുറ്റും നോക്കി കൊണ്ട് കുഞ്ഞ് പറഞ്ഞു.. " നച്ചൂട്ടി പുറത്തേക്ക് കയ്യിടല്ലേ..." വീശിയടിക്കുന്ന കാറ്റിൽ കൈ പുറത്തേക്ക് നീട്ടുന്ന കുഞ്ഞിനെ ശാസനയോടെ ആൻ തടഞ്ഞു... നച്ചൂട്ടി വേഗം കൈ കെട്ടി ചുണ്ട് കൂർപ്പിച്ചു മുഖം താഴ്ത്തി ഇരുന്നു.. ആൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു.. "നമ്മളെങ്ങോട്ടാ പോവുന്നെന്ന് അറിയോ..??" "അരിയാലോ. അച്ഛേ കാനാൻ.." "അവിടെ അച്ചാച്ഛനും അച്ഛമ്മയും മാത്രേ ഉണ്ടാവൂ.." "അപ്പൊ അച്ഛ??".. "അച്ഛ.. വരും.. പിന്നീട്..." "അതെന്റിനാ അമ്മേ പിന്നീര് വന്നേ... ഇപ്പൊ വരാൻ പയോ..." കുഞ്ഞ് മറുപടി പ്രതീക്ഷിച്ച് ആനിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. അവൾ ഒന്നും മിണ്ടാതെ കണ്ണുനീരിനെ മറക്കാനെന്നോണം പുറത്തേക്ക് നോട്ടം മാറ്റി.. ഓട്ടോ ഒരു വലിയ ഗേറ്റിനു മുന്നിലായി നിന്നു.. കുഞ്ഞിനെ ഇറക്കി ലഗേജും താഴേയ്ക്ക് വെച്ച് ബാഗിൽ നിന്നും മൂന്ന് 100 ന്റെ നോട്ടുകൾ ഓട്ടോക്കാരന് നൽകി.. അയാൾ 50 രൂപ തിരികെ നൽകി.. വാച്ച്മാൻ അവരെ കണ്ടതും ഗേറ്റ് തുറന്നു കൊടുത്തു.. മനോഹരമായ ഇരുനില വീട്..

തലേന്നു പെയ്ത മഴയെ ഓർമപ്പെടുത്താനെന്നോണം മുറ്റമാകെ ഇറമായി കിടപ്പുണ്ട്.. മാവിൽനിന്നും പൊഴിഞ്ഞ ഇലകളും പൂക്കളും മുറ്റത്തിന്റെ ഒരുഭാഗത്തെ മറച്ചിരിക്കുന്നു.. കുഞ്ഞ് അത്ഭുതത്തോടെ ആ വീടും ചുറ്റുമുള്ള ഗാർഡനിലേക്കും മുറ്റത്തെ വലിയ മാവിലേക്കും എല്ലാം മാറി മാറി നോക്കുന്നുണ്ട്. ആൻ സിറ്റൗട്ട്നു പുറത്ത് തൂക്കിയിരിക്കുന്ന മണിയിൽ കൊരുത്ത ചെയ്നിൽ പിടിച്ചു വലിച്ചു... വാതിൽ തുറക്കപ്പെട്ടു.. അതേ സ്ത്രീരൂപം. ഇരുവരെയും കണ്ട കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞിരുന്നു . വാത്സല്യത്തോടെ കുഞ്ഞിലേക്ക് നോട്ടം മാറി.. അവർ വാതിൽ പടിയിൽ നിന്നും വേഗം താഴെക്കിറങ്ങി വന്ന് കുഞ്ഞിനെ വാരിയെടുത്തു.. കുഞ്ഞിന്റെ ഇരു കവിളിലും മാറി മാറി ചുംബിച്ചു.. "വാ മോളേ..." അവർ ആനിനെയും അകത്തേക്ക് ക്ഷണിച്ച് കുഞ്ഞിനേയുമെടുത്ത് ആദ്യം നടന്നു, "അതേ.. ഇങ്ങോട്ട് വന്നേ.. ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ..." ആ സ്ത്രീ അല്പം ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .. താഴത്തെ മുറിയിൽ നിന്നും വാർദ്ധക്യത്തിന്റെ എല്ലാ ക്ഷീണവും തളർച്ചയും അസുഖങ്ങളും വിളിച്ചോതുന്ന ഒരു രൂപം പുറത്തേക്കിറങ്ങി വന്നു.. അതുവരെ ആനിന്റെ മുഖത്തുണ്ടായിരുന്ന നിർവികാരത എങ്ങോ മാഞ്ഞു..

കണ്ണിൽ ഒരുതരം അമ്പരപ്പായിരുന്നു... കുഞ്ഞിനെ കണ്ട് മുഖം ചുളിച്ച ആ മനുഷ്യൻ ആനിനെ കണ്ടതും വല്ലാതെയായി.. അയാൾ ഞെട്ടലോടെ ആ സ്ത്രീയെ നോക്കി.. അവർ നിറഞ്ഞ കണ്ണുകളോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. ഒരു കയ്യിലെ വാക്കിംഗ് സ്റ്റിക്ക് നിലത്തിൽ ഊന്നി കൊണ്ട് അയാൾ വേഗത്തിൽ നടന്നു കുഞ്ഞിനടുത്തെത്തി.. അയാൾ കൈ നീട്ടിയതും കുഞ്ഞു വേഗം ആ സ്ത്രീയുടെ തോളിലേക്ക് തന്നെ ചാഞ്ഞു.. കുറച്ച് നേരം കൂടി അയാൾ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചെങ്കിലും നച്ചൂട്ടി അയാളെ നോക്കിയില്ല... . "ലക്ഷ്മി... ഇവർക്ക് മുറികാണിച്ചു കൊടുക്ക്.." കുഞ്ഞ് അടുക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അയാൾ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തോടെ ആ സ്ത്രീയോട് പറഞ്ഞു.. "വാ മോളേ.." ആനിനെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് താഴെ തന്നെ വൃത്തിയാക്കിയിട്ട മുറിയിലേക്ക് അവരെ കൊണ്ടുപോയി.. കുഞ്ഞിനെയും മുറിയിൽ വിട്ട് ലക്ഷ്മി പുറത്തേക്കിറങ്ങി.. നച്ചൂട്ടിക്കാണെങ്കിൽ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു..

അതെല്ലാം പറഞ്ഞു തീർക്കുന്നതിനോടൊപ്പം അവളുടെ മനസ്സിലേക്ക് ആ ഗാംഭീര്യം നിറഞ്ഞ ശബ്ദം ആദ്യമായി കേട്ട ദിവസം കടന്നുവന്നു.. _____❤️ കാർ ആ വലിയ വീടിനു മുറ്റത്തിൽ നിന്നു.. അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.. അവൻ അവളുടെ കൈകളിൽ കൈ ചേർത്തു.. പേടിക്കേണ്ട ഞാനുണ്ട്' എന്ന് പറയാതെ പറയും പോലെ... അവളോട് ഇറങ്ങാൻ കണ്ണു കാണിച്ച് അവനും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. ഗാർഡനിൽ വെള്ളം നനച്ചു കൊണ്ടിരുന്ന സ്ത്രീ വേഗം അകത്തേക്കോടിപ്പോയി.. അവർ പോയതിനു പുറമേ വീട്ടിൽനിന്നും മധ്യവയസ്കയായ ഒരു സ്ത്രീ ഇറങ്ങി വന്നു "അമ്മയാ.. " ഹർഷിത് പതിയെ പറഞ്ഞു.. അവർ സംശയത്തോടെ മുന്നിൽനിൽക്കുന്ന ആനിനെ നോക്കുമ്പോഴും ആൻ അവരെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു.. അവർക്ക് പുറമേ ഇറങ്ങിവന്ന മനുഷ്യനെ കണ്ട ആനിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. വെള്ളയും വെള്ളയും അണിഞ്ഞ് നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള ഒരു മനുഷ്യൻ.. അയാളുടെ മുഖഭാവത്തിൽ തന്നെയുണ്ട് മനസ്സിലെ ചോദ്യങ്ങൾ..

ഒരു തരം ദേഷ്യവും വെറുപ്പും കലർന്ന നോട്ടം.. ഹർഷിത് അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. ആൻ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.. "ആൻ മരിയ.." "അപ്പോ നീ ഇക്കാര്യത്തിലും എന്നെ അനുസരിക്കില്ല എന്ന് തന്നെയാണ് തീരുമാനം.. അല്ലേ..? " "എന്റെ ഇഷ്ട്ടങ്ങളാണ് എന്റെ ശരി" "ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്ന ഒരു ദിവസം വരും. ഞാൻ വരുത്തും.." അയാൾ ഒരുതരം പക നിറഞ്ഞ ഭാവത്തോടെ പറഞ്ഞു... "നിങ്ങൾ അത്രത്തോളം സംസാരിച്ച സ്ഥിതിക്ക് ഞാൻ ഇവളെ ഇങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുവന്നത് നിങ്ങൾ ആഗ്രഹിക്കാത്തതും ഈ ലോകത്ത് നടക്കും എന്നറിയിക്കണം എന്ന് കരുതിത്തന്നെയാ... ഇപ്പോ ഹാപ്പിയായി.... എങ്കിൽ പിന്നെ ഞങ്ങളങ്ങോട്ട്.. വാടി..." ദേവ രാജിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് മുണ്ട് മടക്കി കുത്തി ആനിനെ വിളിച്ച് വണ്ടിയിലേക്ക് കയറ്റി... അവിടെ നിന്നും കാർ പറപ്പിച്ചു റോഡിലേക്ക് ഇറക്കുമ്പോഴും ആൻ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ അന്തംവിട്ട് ഇരിപ്പായിരുന്നു..

അപ്പോൾ നേരത്തെ തന്നെ അവർ തന്റെ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതിനെ ചൊല്ലി എതിർപ്പുമുണ്ടായിട്ടുണ്ട് എന്നുമാത്രം അവൾക്ക് മനസ്സിലായി.. അവൾക്ക് വിഷമം തോന്നി.. അവിടെ നിന്നും അര കിലോമീറ്റർ മുന്നോട്ട് നീങ്ങുമ്പോഴേക്കും തനുവിനെ വീടെത്തി.. ആൻ തല പുറത്തേക്കിട്ട് നോക്കി.. വീടിനു പുറത്ത് തേജസ്സിന്റെ ബൈക്ക് നിൽക്കുന്നുണ്ട്.. അവൾ നോക്കികൊണ്ടിരിക്കെ കാർ തനുവിന്റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി.. ആൻ ഉടനെ ഹർഷിത്തിനെ നോക്കി.. "എന്താടി..." അവളുടെ നോട്ടം കണ്ട് അവൻ പിരികം പൊക്കി ചോദിച്ചു.. "ഇവിടെ...??" "വീടെങ്ങെനെയുണ്ട്..??" അവന്റെ ചോദ്യം കേട്ട് അവൾ മുന്നോട്ട് നോക്കി.. പഴയ രീതിയിൽ പണി കഴിപ്പിച്ച ഇരുനില പത്തായപുര.. തനുവിന്റെ വീട്ടിൽ വന്നപ്പോഴേ താൻ ഈ വീട് ശ്രദ്ധിച്ചിരുന്നു.. പുറത്തെ തൂണുകളിൽ കൊത്തിയിരിക്കുന്ന മരപ്പണികൾ പോലും വ്യത്യസ്തമായിരുന്നു.. ആ വീടിനകത്തേക്കൊന്ന് കയറി നോക്കാൻ ആഗ്രഹം തോന്നിയിരുന്നു എങ്കിലും അന്ന് സാധിച്ചില്ല.. ഇപ്പോഴെന്തിനാ ഇങ്ങോട്ട്...? അവൾ മനസിലാകാതെ അവനെ നോക്കി.. "ഇറങ്..." അവൾ പുറത്തേക്കിറങ്ങി.. മുറ്റത്ത് ഒരു ഭാഗത്തായി ഒരുപാട് ചപ്പിലകൾ കൂട്ടിയിട്ടിരിക്കുന്നു..

കുറേ കാലമായി അടിച്ചു വരാതിരുന്ന ചുറ്റുപാട് ഇന്നു വൃത്തിയാക്കിയതാണ് എന്ന് വ്യക്തം.. അവൾ അവന് പുറകെ വെളിതിണ്ണയിലേക്ക് കയറി.. കയ്യിൽ കരുതിയ കീ ഉപയോഗിച്ച് അവൻ ആ പൂട്ട് തുറന്നു... അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി. വിശാലമായ സ്വീകരണമുറി. കാവി പൂശിയ നിലം.. കാലുകൾക്ക് തന്നെ വല്ലാത്ത കുളിർമ... അകവും വൃത്തിയാക്കിയിരിക്കുന്നു.. തുടച്ച് വിട്ടതിന്റെ ഈർപ്പം അവിടവിടായി ഉണങ്ങാൻ മടിച്ചു നിൽപ്പുണ്ട്.. നടുത്തളം, ഇടനാഴികൾ, മരത്തിന്റെ ഗോവണികൾ.. അവൾ അത്ഭുതം കൂറുന്ന മിഴികളോടെ ചുറ്റും നോക്കികൊണ്ടിരുന്നു.. "ഇത് ആരുടെ വീടാ...??" "എന്റെ മുത്തശ്ശിടെ... പുള്ളികാരി എന്റെ അച്ഛന് കൊടുക്കാതെ ഡയറക്റ്റായി എനിക്കും ആരവിനും കൂടി എഴുതി വച്ചു..." "ഹ്മ്മ്.. അപ്പൊ ആരവ് വന്നാലോ..?" "വന്നാൽ ഇവിടെ നിന്നോട്ടെ.. അവൻ അമേരിക്കയിന്ന് വല്ല മദാമനേം കെട്ടി അവിടെ തന്നെ സെറ്റിലാകും, നോക്കിക്കോ.. എന്നിട്ടവസാനം, ഇപ്പൊ നമ്മളെ ഇറങ്ങി പോവാൻ പറയാതെ പറഞ്ഞ ആ രണ്ട് ഐറ്റത്തെയും നമ്മള് തന്നെ നോക്കേണ്ടി വരും.." അതിന് ആൻ ഒന്ന് ചിരിച്ചു.. "പോയി ഡ്രസ്സൊക്കെ ചേഞ്ച്‌ ചെയ്ത് ഒന്ന് കിടന്നോ...

യാത്ര ചെയ്തതല്ലേ.. വൈകുന്നേരം പുറത്തൊക്കെ ഒന്ന് പോവാം.." അവൾ ചിരിയോടെ തലയാട്ടി.. "ബാത്രൂം പുറത്താ.. ദേ.. അതിലൂടെ പോയാൽ മതി.." അവളൊന്ന് മൂളി ബാഗും എടുത്ത് അവൻ കാണിച്ചു കൊടുത്ത മുറിയിലേക്ക് പോയി.. നല്ല ക്ഷീണം തോന്നിയത് കൊണ്ട് നേരെ ബെഡിലേക്ക് കിടന്നു.. അല്പ നേരം ഉറങ്ങി.. കണ്ണ് തുറക്കുമ്പോൾ സൂര്യൻ മറഞ്ഞിരുന്നു... വേഗം ഡ്രെസ്സെടുത്തു പുറത്ത് പോയി കുളിച്ച് നനഞ്ഞ മുടിയിൽ തോർത്തു ചുറ്റി അകത്തേക്ക് കയറിയതും അതിലൂടെ പുറത്തേക്കിറങ്ങാൻ നിന്ന ഹർഷുമായി കൂട്ടിയിടിച്ചു.. അവൾ നെറ്റിയുഴിഞ്ഞ് അവനെ കൂർപ്പിച്ചു നോക്കി.. "നീ എങ്ങും നോക്കാതെ കയറി വന്നിട്ട് എന്നെ നോക്കിപേടിപ്പിക്കുന്നതെന്തിനാ പെണ്ണേ...??" "ഞാൻ നോക്കിയാ പേടിക്കോ..??" അവൾ അവന് മുന്നിൽ വന്നു നിന്ന് കണ്ണിൽ നോക്കി ചോദിച്ചു.. അവളുടെ കഴുത്തിലും മുഖത്തും പറ്റികിടക്കുന്ന വെള്ളത്തുള്ളികളെ നോക്കി അവൻ ഉമിനീരിറക്കി.. "നീ മാറിക്കെ..." "ഹാ.. നിക്ക്.."

അവളുടെ മുന്നിൽ നിന്നും പോവാൻ നിന്നതും തുറന്നിട്ട വാതില്പടിയിൽ കയറി നിന്ന് ഇരുകയ്യും ഇരുവശത്തും ഊന്നി അവൾ ഹർഷിനെ തടഞ്ഞു നിർത്തി.. "പറയൂന്നേ... ഞാൻ നോക്കിയാൽ പേടിയാവോ..??" ഒരു നിമിഷത്തെ നിശബ്ദത.. അവൻ ഇരുകയ്യും അവളുടെ ഇടുപ്പിൽ വച്ചു. അവളുടെ ഉയർത്തിയ കൈ രണ്ടും പൊടുന്നനെ താഴ്ന്നു.. "ഹർഷേട്ടാ... " അവന്റെ കൈകൾക്ക് മുകളിൽ കൈവച്ചു കൊണ്ട് അവൾ ശാസന സ്വരത്തിൽ വിളിച്ചു.. അവൻ ഇടുപ്പിലെ പിടി മുറുക്കി.. അവൾ പുറകിലേക്ക് കാലടികൾ വച്ചു.. അവനെ തള്ളിമാറ്റി അവൾ പുറത്തേക്കോടി.. പിൻവശത്തെ ഇടവഴിയിൽ നിന്നും വീടിനു സൈഡിലൂടെ അവൾ വീടിന് മുന്നിലേക്കോടി.. പുറകെ ഹർഷിതും. വീടിന് മുൻവശത്തെത്തിയതും ഹർഷിത് അവളെ പിടിച്ചുയർത്തി നെഞ്ചോട് ചേർത്തു നിർത്തി... അതേസമയം തന്നെ തൊട്ടപ്പുറത്തെ വീടിനു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നിറങ്ങുന്ന തനു ഈ കാഴ്ച കണ്ടു തറഞ്ഞു നിന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story