നിലാമഴ: ഭാഗം 15

Nilamazha

എഴുത്തുകാരി: അനു രാജീവ്

പെട്ടെന്ന് പുറത്തുനിന്നും ഹോർണിന്റെ ശബ്ദം കേട്ട് അവൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു.. ക്ലോക്കിൽ നോക്കി.. സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു... വേഗം ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് മുൻവശത്തേക്ക് പോയി വാതിൽ തുറന്നു... പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും നച്ചൂട്ടി സ്റ്റെപ്പുകൾ ഓടികയറി വന്ന് ആനിനെ കെട്ടിപ്പിടിച്ചു.. ആൻ വേഗം അവളെ എടുത്തു.. "മ്മേ... അച്ഛയേ ഇന്ന് കൊരെ പേര് തല്ലാൻ വന്നു..." അപ്പോഴാണ് ആൻ പുറകെ വന്ന് ആരവിനെ നോക്കിയത്.. നെറ്റിയിലും ഷർട്ടിലും ചോര പൊടിഞ്ഞ അടയാളം കണ്ട് ആൻ ഞെട്ടിപ്പോയി.. "അയ്യോ.. എന്ത് പറ്റി.. ആരാ അടിച്ചത്.. എന്തിനാ..?" "അച്ഛക്കി ഇച്ചിരി അടിയേ കിറ്റിയുള്ളൂ.. അച്ഛ എല്ലാരേം ഇടിച്ചു തെരിപ്പിച്ചു... ല്ലേ അച്ഛേ..." നച്ചൂട്ടി ആവേശത്തോടെ പറഞ്ഞുകൊണ്ട് ഉറപ്പിക്കാൻ എന്നപോലെ ആരവിന്റെ മുഖത്തേക്ക് നോക്കി.. ആനിന് അല്പം ആശ്വാസം തോന്നി.. "ആരാ...??" "അറിയില്ല... ഇവിടെ എത്തിയിട്ട് 24 മണിക്കൂർ പോലും തികഞ്ഞിട്ടില്ല...

അപ്പോഴേക്കും ഇങ്ങോട്ട് അന്വേഷിച്ചു വന്നിട്ടുണ്ടെങ്കിൽ അത് ആരവിനു വേണ്ടി ആയിരിക്കില്ല ഹർഷിന് വേണ്ടിയായിരിക്കും.." ആൻ ചിന്തയോടെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.. "മോൾക്കെന്തെങ്കിലും പറ്റിയോ...??" "എനിച്ചൊന്നും പറ്റിയില്ല.. അച്ഛ എന്നെ കാരിൽ ലോക്ക് ചെയ്ടില്ലേ... ഇല്ലെങ്കിൽ നാനും പോയി എല്ലാരേം ഇടിച്ചിട്ടേനെ..." ആൻ നച്ചൂട്ടിയേ ഒന്ന് കൂർപ്പിച്ചു നോക്കി.. "ആരായച്ചതാണെന്ന് എന്തെങ്കിലും സൂചന...?" "ഹ്മ്മ്.. അതിൽ ഒരുത്തനെ എനിക്ക് പരിചയം ഉണ്ട്.. സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്നവനാണ്.. ഒന്ന് അന്വേഷിച്ചാൽ കിട്ടാവുന്നതേയുള്ളൂ.. ദൈവമായിട്ടാ ഇപ്പൊ അവരെ എന്റെ മുന്നിലേക്ക് അയച്ചത്.. അങ്ങനെ വിശ്വസിക്കാം.." ആൻ ഒന്ന് നിശ്വസിച്ച് അകത്തേക്ക് നടന്നു.. പുറകെ ആരവും... ആൻ നേരെ ബെഡ്റൂമിലേക്ക് പോയി ബാഗിൽ നിന്നും ഓയിൽമെന്റ് എടുത്തിട്ട് വന്ന് ആരവിന്റെ കയ്യിലേക്ക് കൊടുത്തു... " ഇത് തേച്ചാൽ മതി പെട്ടെന്ന് മുറിവുണങ്ങിക്കോളും..

വേറെ എവിടെയെങ്കിലും ഉണ്ടോ? ഞാൻ ഹെൽപ്പ് ചെയ്യണോ? " നെറ്റിയിലെ മുറിവിലേക്ക് നോക്കിക്കൊണ്ട് സംസാരിക്കുന്ന ആനിനെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് അവൻ മറ്റൊരു മുറിയിലേക്ക് നടന്നു.. അല്പസമയത്തിനുശേഷം ആരവ് ഡ്രസ്സ് മാറ്റി പുറത്തേക്ക് വന്നു... ആൻ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു.. അവളാണെങ്കിൽ കഴിക്കാൻ കൂട്ടാക്കുന്നില്ല.. ആരവ് ഡൈനിംഗ് ടേബിളിലേക്ക് ഇരുന്നതും നച്ചൂട്ടി ആനിന്റെ മടിയിൽ നിന്നും ഉരുതിയിറങ്ങി ആരവിന്റെയടുത്തേക്ക് പോയി.. "എനിച്ചേ അച്ഛ വാരി തന്നാ മതി.." "നച്ചൂട്ടി.. അമ്മടെ കയ്യിൽ നിന്നും അടി വാങ്ങാതെ ഇവിടെ വന്നിരുന്നു കഴിക്കാൻ നോക്ക്..." ആൻ അല്പം കടുപ്പിച്ചു പറഞ്ഞു. "അച്ഛേ....." നച്ചൂട്ടി സങ്കടത്തോടെ വിളിച്ചു.. "ഞാൻ കൊടുത്തോളാം.." രണ്ടു വാക്കിൽ പറഞ്ഞുനിർത്തി എഴുന്നേറ്റ് ആനിന്റെ കയ്യിലുള്ള പ്ലേറ്റ് ആരവ് വാങ്ങി... ആൻ എന്തെങ്കിലും പറയും മുന്നേ കുഞ്ഞിനെയുമെടുത്ത് അവൻ പുറത്തേക്ക് നടന്നിരുന്നു..

അവൾ അവിടെ തന്നെ ഇരുന്നു.. വല്ലാത്ത ആശങ്കയായിരുന്നു മനസ്സിൽ.. ആരവ് ഒരിക്കലും ഒരിടത്തും നിൽക്കുന്നവനല്ല എന്ന് മുൻപ് ഹർഷിത് പറഞ്ഞത് അവളോർത്തു.. എന്തായാലും ഒരു ദിവസം മടങ്ങുമെന്ന് ഉറപ്പാണ്.. മോളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും..? അവൾ വീണ്ടും അച്ഛനെ ചോദിക്കുമ്പോൾ ആരെ കാണിച്ചുകൊടുക്കും?? അവളോട് അത് നിന്റെ അച്ഛനല്ല എന്ന് തുറന്നു പറയണമെന്നുണ്ട്.. പക്ഷേ കുഞ്ഞിന്റെ മുഖത്തെ സന്തോഷം ഓർക്കുമ്പോൾ കഴിയുന്നില്ല. ഒരു നിമിഷം കൊണ്ട് അത് തകരുന്നത് കാണാൻ സാധിക്കില്ല.. അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. അമ്പിളിമാമനെ കാണിച്ചുകൊടുത്ത് ഓരോ കഥകൾ പറഞ്ഞ് കുഞ്ഞിന് ചോറു കൊടുക്കുകയാണ് ആരവ്.. ആൻ ഉമ്മറപ്പടിയിൽ ഇരുന്നു... "ഇങ്ങനെ അമ്പിളി മാമൻ വട്ടത്തിൽ നിൽക്കുന്നതിനൊപ്പം മഴയും കൂടി പെയ്താൽ നമ്മൾ ആ അമ്പിളിമാമനെ നോക്കി എന്ത് പ്രാർത്ഥിച്ചാലും പുള്ളി അത് നമ്മൾക്ക് സാധിച്ചു തരും..."

കുഞ്ഞിനോട് ആരവ് പറയുന്ന വാക്കുകൾ കേട്ട് ആൻ അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി.. "ഐശ് ക്രീം കൊണ്ട് തരോ??" കുഞ്ഞിന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു. "ഹ്മ്മ്.. തരും.." "അപ്പൊ വെല്യ ബാർബീ ടോല്?" "ഹ്മ്മ്.. " "അപ്പൊ മോൾക്കേ ഡിഷ്നെ വേൾഡ്ൽ പോനം... പറ്റോ?." "ഹ്മ്മ്.. മോളെന്ത് പ്രാർത്ഥിച്ചാലും അതെല്ലാം നടക്കും.." "ഇനി എപ്പോയാ മയ പെയ്യുന്നേ.. എനിക്ക് പാർത്ഥിക്കണം.." "ഹ്മ്മ്.. എന്റെ കുഞ്ഞ് രാത്രി മഴ പെയ്യുമ്പോ നോക്കിയിരുന്നാൽ മതി.. നിലാവും മഴയും ചേർന്നു വരുമ്പോൾ പ്രാർത്ഥിച്ചാൽ മതിട്ടോ...." ഇതെല്ലാം കേട്ടുനിന്ന ആനിന്റെ ചുണ്ടിൽ പുച്ഛമായിരുന്നു.. അവൾ ആകാശത്തേക്ക് നോക്കി.. നിലാവിനെ കാണുംതോറും വല്ലാത്ത വേദന.. ജീവിതത്തിൽ ആദ്യമായി ആഗ്രഹിച്ചത് പോലും തട്ടിപ്പറിച്ചെടുത്തില്ലേ... അവൾ കണ്ണിറുകെ ചിമ്മി അൽപ്പനേരം കൂടി അവിടെ ഇരുന്നു.. അപ്പോഴേക്കും കുഞ്ഞ് ഭക്ഷണം കഴിച്ചു കഴിയാറായിരുന്നു.. അവൾ എഴുന്നേറ്റ് അകത്തേക്ക് നടന്നു.. ആരവിനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴേക്കും, മോൾടെ വായകഴുകി കൊടുത്ത് ആരവും ഡൈനിങ് ടേബിളിനടുത്തേക്ക് വന്നിരുന്നു. ഇരുവരും ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു..

അപ്പോഴൊന്നും അവർ ഒരു വാക്കുപോലും പരസ്പരം മിണ്ടിയില്ല... ഹർഷേട്ടന്റെ ഓർമ്മകൾ.. തനുവിന്റെ മരണം.. ചുറ്റും ശത്രുക്കൾ.. താൻ കാരണം ആരവും... ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല.. ഒന്നും അറിയേണ്ടിയിരുന്നില്ല.. ഇപ്പോൾ ആകെ ഉണ്ടായിരുന്ന അല്പം മനസമാധാനം കൂടി ഇല്ലാതായിരിക്കുന്നു.. അവൾ ഓരോന്ന് ചിന്തിച്ച് യന്ത്രം കണക്കെ എഴുന്നേറ്റ് പ്ലേറ്റ് കഴുകി കുഞ്ഞിനേയുമെടുത്ത് റൂമിലേക്ക് പോയി... ആരവ് അവൾ പോകുന്നതും നോക്കി ഡൈനിംഗ് ടേബിളിൽ തന്നെ ഇരുന്നു... ആൻ കുഞ്ഞിനെ കിടത്തിയുറക്കി പതിയെ തലയിലേക്ക് മുഖം ചേർത്ത് വെച്ച് കിടന്നു.. ആകെ ഒരു നിശബ്ദത.. മരത്തിന്റെ തട്ടിട്ട സീലിങ്ങിലേക്ക് നോക്കി കിടക്കുമ്പോൾ മനസിലേക്ക് ആ രാത്രി കടന്നു വന്ന്.. ഇതേ മുറിയിൽ പ്രണയം പങ്കുവച്ച നിമിഷം... ഓർമ്മകളിൽ ഏറ്റവും മനോഹരമായ നിമിഷം... അനുവാദമില്ലാതെ മുന്നിലേക്ക് കടന്നു വരാറുള്ള, താനേറ്റവും വേദനയോടെയും പ്രണയത്തോടെയും ഓർക്കുന്ന ആ നിമിഷം... ____❤️❤️❤️

(NB : 🔞 എന്റെ റൊമാൻസാണ്.. പലതും കണ്ടെന്നു വരാം 😁😁😁 ഇഷ്ടമില്ലാത്തവർ skip ചെയ്യുക.. 😉) ❤️❤️❤️❤️❤️❤️❤️❤️❤️ മടിച്ചു നിന്നവനെ അവൾ തന്നെ കയ്യിൽ പിടിച്ചു വലിച്ച് ബെഡിലേക്ക് കൊണ്ട് വന്നു.. അവനെ ബെഡിലേക്ക് തള്ളിയിട്ട് ആ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു... "അന്നമ്മോ..." "ഹ്മ്മ്..".. "ഇത് റിസ്ക്കാ പെണ്ണേ.. എനിക്കെന്തൊക്കെയോ തോന്നുന്നു.." ആൻ മുഖമുയർത്തി അവനെ നോക്കി.. അല്പം നിരങ്ങി കയറി ആ ചുണ്ടിൽ മൃദുവായി ചുംബിച്ചു.. അവൻ അവളെ ഒരുനിമിഷം കൂടി നോക്കി.. കൈവിട്ടു പോകും എന്ന് ഉറപ്പായപ്പോൾ ബഡ്ഡിന് മറുവശത്തുകൂടി ഇറങ്ങാൻ നിന്നു.. അവൾ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.. വീണ്ടും ബെഡിൽ വീണവന്റെ മേലെ കയറി കിടന്നു... "എന്തിനാ എപ്പോഴും എന്നെ വിട്ട് ദൂരെ പോകുന്നെ.. എനിക്കെന്തിഷ്ട്ടാണെന്നറിയോ ഹർഷേട്ടനെ.. എന്റെ പ്രാണനാ.. എനിക്കാഗ്രഹം കാണില്ലേ ഒരുമിച്ച് വേണമെന്ന്.. എന്നോട് ഒരു ഇഷ്ടവും ഇല്ല.. ഒക്കെ വെറുതെയാ ." അവളുടെ പരാതി കേട്ട് അവൻ ചിരിച്ചു.

അവന്റെ ചിരിയിൽ തങ്ങി നിന്നു അവളുടെ കണ്ണുകൾ... ആ നുണക്കുഴിയുടെ ആഴം ചുണ്ടുകൾ കൊണ്ട് അളന്നെടുക്കണം.. അവൾ പതിയെ മുഖം അവനുനേരെ താഴ്ത്തുമ്പോഴേക്കും ഹർഷിത് അവളെ മറിച്ചിട്ട് അവൾക്കു മുകളിൽ അമർന്നു.. അവൾ ആ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി.. "എനിക്കീ ലോകത്ത് മറ്റെന്തിനെക്കാളും ഇഷ്ട്ടം നിന്നെയാ പെണ്ണേ.. അത് പ്രകടിപ്പിച്ചാൽ നിനക്ക് താങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല.. പക്ഷെ... നീ ഇങ്ങനെ നോക്കുമ്പോ അടക്കി നിർത്താൻ സാധിക്കുന്നില്ല...." വാക്കുകൾ പൂർത്തിയാവുന്നതിനു മുന്നേ അവന്റെ മുഖം അവളിലേക്ക് താഴ്ന്നു... അവളുടെ ചുണ്ടുകൾ ആവേശത്തോടെ നുണയുന്നതിനോടൊപ്പം അവന്റെ കൈകൾ ആ ഇടുപ്പിലൂടെ അരിച്ചു കയറാൻ തുടങ്ങിയിരുന്നു... അവൾ കുറുകി കൊണ്ട് അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.. അവൻ ചുണ്ടുകൾ മോചിപ്പിച്ചതും അവൾ ആഞ്ഞു ശ്വാസം വിട്ടു.... തിങ്ങി നിറഞ്ഞ താടിയും മീശയും അവളുടെ കഴുത്തിലൂടെ തഴുകിയിറങ്ങി....

ആ നിമിഷം അവൾക്ക് ശ്വാസമെടുക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ കോരിത്തരിക്കുന്നു.. ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകും പോലെ. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു.. അവളുടെ ഇരുകൈകളും അവന്റെ ഷർട്ടിൽ മുറുകി.. ചുണ്ടുകളോടൊപ്പം നാവും പല്ലും അവിടെ അമർന്നു.. അവൾ കാലിലെ വിരലുകൾ മടക്കി പിടിച്ചു.. വില്ല് പോലെ വളഞ്ഞവൾക്ക് മേലെ അവന്റെ ശരീരം മുഴുവനായും അമർന്നു... ഉമിനീരിൽ കുതിർന്ന കഴുത്തിൽനിന്നും അവന്റെ ചുണ്ടുകൾ മാറിലേക്ക് തെന്നി നീങ്ങി.. അവന്റെ പല്ലുകൾ മാറിൽ അമർന്നു.. അവൾ ഏങ്ങി പോയി.. അവന്റെ മുടിയിൽ കൈകോർത്ത് വലിച്ചു.. അവന്റെ മുഖം വീണ്ടും താഴെക്കിറങ്ങി.. അതിനനുസരിച്ച് ഫ്രോക്കിന്റെ പുറകിലേ സിബ്ബ് താഴെക്ക് അഴിഞ്ഞു വന്നുകൊണ്ടിരുന്നു... അവളുടെ കാലുകൾക്കിടയിൽ അവന്റെ കാലുകൾ ഇടംപിടിച്ചു.. മുട്ടിനു മുകളിൽ നിൽക്കുന്ന ഫ്രോക്കിനെ ഉയർത്തികൊണ്ട് അവന്റെ കൈകൾ മുകളിലേക്ക് പരതികയറി.. അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു... അവളിൽ നിന്നും പുറത്തേക്ക് വന്ന മൂളലും സീൽക്കാരവും, അവനിലെ ലഹരിയും...❤️ വെളിച്ചം നാണത്തെ വിളിച്ചുകാട്ടി..

അവളുടെ കൈകൾ തലക്ക് മുകളിലുള്ള സ്വിച്ചിൽ അമർന്നു.. മുറിയിൽ ഇരുട്ട് നിറഞ്ഞു.. വസ്ത്രങ്ങൾ നിലത്തേക്കുതിർന്നു വീണു... മുറിക്കുള്ളിൽ നിറഞ്ഞ നിശ്വാസത്തിൽ പ്രണയത്തിന്റെ മധുരവും കലർന്നിരുന്നു.. അവളിലെ വേദനകളെ ചുംബനത്തിലൂടെ അവൻ അലിയിച്ചു കളഞ്ഞു.. അവളുടെ കൈകൾ അവന്റെ മേൽ അമർന്നുകൊണ്ടിരുന്നു... ഓരോ നോട്ടത്തിനും ഓരോ ഭാവമായിരുന്നു.. പ്രണയത്തിന്റെ.. കാമത്തിന്റെ.. വാത്സല്യത്തിന്റെ...🌸 അവളുടെ മേലാകെ ചുംബനങ്ങൾ ഉതിർന്നുവീണുകൊണ്ടിരുന്നു... തന്റെ പ്രണയം മുഴുവൻ അവളിലേക്ക് പകർന്നു നൽകികൊണ്ട് അവനവളെ പൂർണതയിലെത്തിച്ചു.. തളർച്ചയോടെ അവൾക്ക് മുകളിൽ അമരുമ്പോൾ അവനിൽ പുതിയൊരനുഭൂതിയും അവളിൽ തന്റെ പാതിയായവനിൽ സ്വയമർപ്പിച്ച സംതൃപ്തിയുമായിരുന്നു.. അവൻ അവളുടെ ചെവിക്കു പുറകിൽ ചുണ്ടമർത്തി.. അവൾ അനങ്ങിയില്ല.. ആ മിഴികൾ നിറഞ്ഞിരുന്നുവെങ്കിലും ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു... കൈകൾ അപ്പോഴും അവനെ പുണർന്നിരുന്നു.. ഒരിക്കലും അകലാൻ സമ്മതിക്കില്ല എന്ന് പറയാതെ പറയും പോലെ......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story