നിലാമഴ: ഭാഗം 2

Nilamazha

എഴുത്തുകാരി: അനു രാജീവ്

പീ........ പീ പീ...... പുറകിൽ നിൽക്കുന്ന വണ്ടി ഉറക്കെ ഹോൺ അടിച്ചതും ആൻ ഞെട്ടി... ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് ചിന്തകളിൽ നിന്നും തിരിച്ചെത്താൻ.. തന്നെ ദേഷ്യത്തോടെ നോക്കുന്ന ആരുഷിയെ കണ്ടില്ല എന്ന് ഭാവിച്ച് അവൾ കാർ മുന്നോട്ടെടുത്തു.. ഇതിപ്പോൾ ശീലമാണ്... എല്ലായിടത്തും ഉണ്ടാവും തന്റെ കഴിഞ്ഞകാലത്തെ ഓർമ്മിപ്പിക്കാനായി വിധി അവശേഷിപ്പിച്ച എന്തെങ്കിലുമൊക്കെ.. ആരുഷി എന്തെങ്കിലും കയർത്തു പറഞ്ഞാൽ, "മനസ്സിനെ പിടിച്ചുവയ്ക്കാനുള്ള മായാജാലം ഒന്നും എനിക്കറിയില്ല " എന്നു പറഞ്ഞ് ആൻ ഒഴിയും.. അല്ലെങ്കിലും ഓർമ്മകൾക്ക് കടിഞ്ഞാണിടാൻ മാത്രം ശക്തി മനുഷ്യനുണ്ടോ?? അതും നമ്മുടെ പ്രണയ കാലത്തിന്റെ ഓർമ്മകൾക്ക്... മധുരമുള്ള ഓർമകൾക്ക്... അവൾ ആരുഷിയിലേക്ക് നോക്കി.. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവൾ... "പുലർച്ചെ പോകുന്ന ട്രെയിനിനു എന്റെ മോളും ഉണ്ടാകും, മോൾക്ക് എവിടെയാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ അവൾ ആക്കി തരും..."

അന്ന് അയാൾ പറഞ്ഞ വാക്കുകൾ.. അന്ന് മുതൽ ഇവളുണ്ട് തന്നോടൊപ്പം.. നിഴൽ പോലെ.. എങ്ങോട്ട് പോകണം എന്ന ചോദ്യത്തിന് ഒന്നും പറയാതെ നിന്നപ്പോൾ അവളുടെ ഒപ്പം കൂടെ കൂട്ടി.. ബാംഗ്ലൂരിൽ MBA ചെയ്യുവാണെന്ന് പറഞ്ഞു... 4 പേർ ഒരുമിച്ച് വാടകക്കെടുത്ത് താമസിക്കുന്ന വീട്ടിലേക്ക് തന്നെയും കൂട്ടിക്കൊണ്ടുപോയി... നാലുപേരും കൂടപ്പിറപ്പിനെ പോലെ അവളെ നോക്കി.. ഡെലിവറി ഡേറ്റ് അവാറായപ്പോൾ പുതിയൊരു അതിഥി കൂടെ അങ്ങോട്ടെത്തി... രാധമ്മ... ആരുഷിയുടെ അമ്മ.. സ്വന്തം മകളെപ്പോലെ കൂടെ നിന്നു.. പ്രസവ ശുശ്രൂഷകൾ ചെയ്തു.. മോൾക്ക് ഒരു വയസ്സാകുമ്പോഴേക്കും ആരുഷി എംബിഎ കമ്പ്ലീറ്റ് ചെയ്തു .. നാട്ടിലേക്ക് പോകണം എന്ന സംസാരം വന്നപ്പോൾ തന്നെ എന്റെ കണ്ണിൽ കണ്ട ഭയം അവളെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു... അവിടെ തന്നെ ബാങ്ക് കോച്ചിങ്ങിന് പോകാമെന്ന് തീരുമാനിച്ചു.. ഒപ്പം തന്നെയും പഠിക്കാൻ നിർബന്ധിച്ചു.. അവസാന ഒരു സെമെസ്റ്റർ ഉണ്ടായിരുന്നത് എഴുതി എടുപ്പിച്ചു.. അവളോടൊപ്പം bank കോച്ചിങ്ങിനു പോയി... കുഞ്ഞിനെ രാധമ്മ നോക്കി... ഒരുപാട് ടെസ്റ്റുകൾ എഴുതി.. രണ്ടാളും ഒരുമിച്ച് റാങ്ക് ലിസ്റ്റിൽ കയറി.. ഒരേ ബാങ്കിൽ തന്നെ ജോലിയും കിട്ടി..

"കാനറാ ബാങ്ക്ന്റെ പാർക്കിങ്ങിലേക്ക് വണ്ടി നിന്നു.. രണ്ടാളും ഇറങ്ങി.. പഞ്ച് ചെയ്ത് അകത്തേക്ക് കയറി.. "ആ കിഷൻ വരുന്നുണ്ട്. മൈൻഡ് ചെയ്യണ്ടാ ട്ടോ..." ആരുഷി പതിയെ പറഞ്ഞു.. "Hi Ann.. Would you like to have a coffee with me.. I just need to talk to you something about....... "I'm so sorry kishan.. Maybe later.. it's already late... Don't feel bad" അവൾ മറുപടിക്ക് കാക്കാതെ പതിവ് പുഞ്ചിരിയോടെ അകത്തേക്ക് കയറി.. കിഷൻ മുഷ്ടിചുരുട്ടി സ്വന്തം കയ്യിൽ തന്നെ ഇടിച്ചു ദേഷ്യമടക്കി. "അവന്റെ പഞ്ചാരയടി അല്പം കൂടുന്നുണ്ട്..." ആരുഷി ദേഷ്യത്തോടെ പറഞ്ഞു.. "അവനറിയില്ലല്ലോ എന്റെ കാര്യങ്ങളൊന്നും. അറിയുന്നത് വരെയേ ഉണ്ടാവൂ ഈ പഞ്ചാരേം പായസവുമൊക്കെ " അപ്പോഴേക്കും അവരെ നോക്കി ചിരിച്ചുകൊണ്ട് ഒരു യുവാവ് അവർക്കരികിലേക്ക് വന്നു... ആറടിയോളം പൊക്കവും അതിനൊത്ത ശരീരവുമുള്ള ഒരുത്തൻ.. "ആൻ.. ഇന്നും ലേറ്റ് ആയോ...??" "ഹ്മ്മ്..ലേറ്റായി... ഇവളെഴുന്നേൽക്കാൻ വൈകിയെന്നെ..." മറുപടി കൊടുത്തത് ആരുഷി ആയിരുന്നു..

അത് ഇഷ്ടപ്പെടാത്ത പോലെ അവളെ നോക്കി മുഖം ചുളിച്ച് വീണ്ടും ആ യുവാവ് ആനിന്റെ മുഖത്തേക്ക് നോക്കി. "നച്ചൂട്ടിക്ക് സുഖമല്ലേ..." "പിന്നേ.. അവൾക്ക് കൊട്ടാനുള്ള ചെണ്ടയായി ഞാനവിടെ ഉള്ളത് കൊണ്ട് നല്ല സുഖമാ..." വീണ്ടും ആരുഷി മറുപടി കൊടുത്തത് കണ്ട് അയാൾ മുഖം ചുളിച്ച് അവളെ കൂർപ്പിച്ചു നോക്കി.. "ആര് മറുപടി പറഞ്ഞാൽ എന്താ വിഷ്ണുവേട്ടന് കാര്യമറിഞ്ഞാൽ പോരെ...?" "ആര് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല.. നീ പറയേണ്ട അത്രയേ ഉള്ളൂ..." "അതെന്താ എന്റെ ശബ്ദം കേൾക്കുമ്പോ തനിക്ക് ചെവിയിൽ ഈയം കാച്ചിയൊഴിക്കുന്ന പോലെയുണ്ടോ..??" അവൾ ദേഷ്യത്തോടെ അവന് നേരെ നിന്നു.. "നിന്റെ ശബ്ദം മാത്രമല്ല.. നിന്നെ കാണുന്നത് തന്നെ എനിക്കിഷ്ടമല്ല..." " എന്നാൽ എന്നെ കാണാതെ ഇവളോട് തനിക്ക് സംസാരിക്കാൻ പറ്റില്ല.. അതുകൊണ്ട് ഇങ്ങോട്ട് വരാൻ നിക്കണ്ട.. അവളോട് വിശേഷം ചോദിക്കാനും നിക്കണ്ട.. " " അത് നീയാണോ തീരുമാനിക്കുന്നത്?? " ഇനിയും വൈകിയാൽ പ്രശ്നം രൂക്ഷമാകുമെന്ന് കണ്ട് ആൻ മുന്നോട്ട് വന്നു.. "വിഷ്ണുവേട്ടാ പ്ലീസ്..." "അല്ലെങ്കിലും നിന്നെ ആലോചിച്ചാ ഈ മറുതയെ കൊല്ലാതെ വിടുന്നത്.." "പ്ലീസ്...." അവളുടെ മുഖത്തെ ദയനീയ ഭാവം കണ്ട് വിഷ്ണു ഒന്ന് ചിരിച്ച് തിരിഞ്ഞു നടന്നു..

ആൻ തിരിഞ്‌ ആരുഷിയെ നോക്കി.. അവൾ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ട് ആൻ അവൾക്കടുത്തേക്ക് പോയി.. "ഇങ്ങനെ പോയാൽ ഈ ജന്മം നിന്റെ പ്രേമം പൂവണിയാൻ പോവുന്നില്ല..." "അങ്ങനെ പറയാതെടി... ഞാനാണോ..?? നീ കണ്ടതല്ലേ.. എന്ത് പറഞ്ഞാലും ഇങ്ങോട്ട് കേറി ഒടക്കും.. പിന്നെ എന്റെ നാവും ഒതുങ്ങിയിരിക്കില്ല.." ആൻ ചിരിയോടെ അവളുടെ സീറ്റിലേക്കിരുന്നു.. "നീ നോക്കിക്കോ.. ഞാൻ അങ്ങേരെ വളക്കും. വളച്ചൊടിച്ചു കുപ്പിയിലാക്കും..." ആരുഷിയുടെ വാക്കുകൾ അവളുടെ ഹൃദയത്തെ പിടിച്ചുലച്ചു.. തന്നിൽ നിന്നും വന്നിട്ടുണ്ട് ഇതേ വാക്കുകൾ... വീണ്ടും മനസ്സ് പുറകിലോട്ട് സഞ്ചരിച്ചു... ____❤️❤️❤️ അടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞിട്ടും ആൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് തനു അവളെ പിടിച്ച് ബെഞ്ചിലേക്കിരുത്തി... "ആരാടി അങ്ങേര്???? എന്തിനാ ഇപ്പൊ ആ ചെറുക്കനെ തല്ലി ചതച്ചത്???" ആകാംക്ഷയിൽ അവളറിയാതെ തന്നെ ചോദിച്ചു പോയി... "അതൊരു ജിന്നാണ് ബഹൻ... ♥️ ഹർഷിത് ദേവരാജ് ♥️

ഒരു അടാർ ഐറ്റം... പുള്ളിയിപ്പോ ഇവിടെ ഡിഗ്രി ഫൈനൽ ഇയറാ..." "ഈ ജിമ്മനോ.. ഇത്രേം വലിയ മനുഷ്യൻ ഡിഗ്രിക്കോ...??" "ഹ്മ്മ്... പക്ഷെ pg ക്കാരെക്കാളും മൂത്തതാ... എവിടെയോ ഡിഗ്രി ഫൈനൽ ഇയർ ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഏതോ കേസിൽ പെട്ട് കോളേജിന്ന് ഡിസ്മിസ്സ് ചെയ്തു.. വേറെ എവിടെയും അഡ്മിറ്റ്‌ ചെയ്യില്ല എന്ന് മനസിലായപ്പോ നമ്മടെ കോളേജിലേക്ക് വന്നു.. പുള്ളിടെ അച്ഛന്റെ ഹോൾഡിൽ ഇവിടെ അഡ്മിഷൻ കൊടുത്തു... പക്ഷെ മാനേജ്മെന്റിന്റെ റൂൾസ്‌ പ്രകാരം ഫസ്റ്റിയറിലേക്കെ അഡ്മിഷൻ കിട്ടൂ എന്ന് പറഞ്ഞു.. ആൾക്ക് വലിയ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല.. ഹാപ്പി ആയി ജോയിൻ ചെയ്തു.. ഇപ്പൊ മാനേജ്മെന്റിനാ പ്രോബ്ലം മുഴുവൻ... നമ്മടെ ക്ലാസ്സ്‌ തുടങ്ങി ഇത് നാലാമത്തെ ആഴ്ച്ചയാ.. ഞാൻ കാണുന്ന ആറാമത്തെ അടി... ആറും പുള്ളിയുടെ വക...." "അപ്പൊ ഈ മാനേജ്മെന്റ് എന്താ ആളെ ഡിസ്മിസ്സ് ചെയ്യാത്തെ??" "ആൾടെ അച്ഛൻ ആരാണെന്നറിയോ...??" "ആരാ.... " "*സൈലെൻസ്...."

പെട്ടെന്ന് മറ്റൊരു ശബ്ദം കേട്ട് ഇരുവരും ഞെട്ടി.. വട്ടകണ്ണടക്കിടയിലൂടെ അവരെ നോക്കി കണ്ണുരുട്ടുന്ന ഒരു ടീച്ചർ... രണ്ടാളും മിണ്ടാതെയിരുന്നു... സ്റ്റേജിൽ തുടർന്നും എന്തൊക്കെയോ പരിപാടികൾ നടന്നു.. ആൻ ഒന്നും കേട്ടില്ല... ഒന്നും കണ്ടില്ല.. മനസ്സിൽ അയാളുടെ മുഖം മാത്രം.. പരിപാടി കഴിഞ്ഞ് രണ്ടു ഭാഗത്തുണ്ടായിരുന്ന വാതിലിലൂടെയും കുട്ടികൾ തിരക്കുപിടിച്ച് പുറത്തേക്കിറങ്ങി കൊണ്ടിരുന്നു... തനു അവളുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു... അപ്പോഴും കണ്ണുകൾ അയാളെ തേടുകയായിരുന്നു.. ക്ലാസ്സിലെത്തി എല്ലാരേം പരിചയപെട്ടു.. തനുവിന്റെ ബെഞ്ചിൽ തന്നെ ഇരുന്നു.. അവരുടെ കൂടെ മറ്റു 2 പേർ കൂടെ ഉണ്ടായിരുന്നു.. സംഗീത, ഹെലൻ... "നീ ക്രിസ്ത്യൻ ആണോ...??" ഹെലൻ ആവേശത്തോടെ ചോദിച്ചു.. അവളുടെ മുഖത്തെ പുഞ്ചിരി പതിയെ മങ്ങി.. "ഞാൻ.. എന്റെ മതമൊന്നും എനിക്കറിയില്ല.. മഠത്തിലെ അമ്മമാരാ പേരിട്ടത്.. അത് കൊണ്ട് ആൻ മരിയ എന്നായി.. കൊണ്ട് കളഞ്ഞവർ വല്ല ആശ്രമത്തിലും കൊണ്ടിട്ടതാണേൽ ലക്ഷ്മിന്നോ സരസ്വതിന്നോ ഒക്കെ ആയേനെ.. " അവളുടെ ചെറുപുഞ്ചിരിയോടെ ഉള്ള മറുപടി കേട്ട് മറ്റു മൂന്നു പേരുടെയും മുഖം മങ്ങി.. "അപ്പൊ.. പഠിക്കാനൊക്കെ..??"

"+2 വരെ സ്പോൺസർഷിപ്പ് ആയിരുന്നു.. എനിക്ക് പഠിക്കാൻ വലിയ ഇഷ്ട്ടമാ.. പക്ഷെ കഴിഞ്ഞ മാസം എനിക്ക് 18 വയസായി.. ഇനിയും അവിടെ നിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് മേടയിൽ നിന്നും നോട്ടീസ് വന്നു. അവസാനത്തെ അടവും പ്രയോഗിച്ചിട്ടാ ഞാൻ ഇവിടെ എത്തിയത്..." "അതെന്തടവ്??" """"Good morning mam...." ഒരുമിച്ചുള്ള കോറസ് കേട്ട് അവരുടെ സംഭാഷണം നിലച്ചു... ഏതോ ഒരു ടീച്ചർ വന്ന് എന്തൊക്കെയോ പഠിപ്പിച്ച് തിരികെ പോയി.. ആ ഒരു ദിവസം കൊണ്ട് തന്നെ അവർ നല്ലോണം കൂട്ടായി... ആനിനോടുള്ള സിംപതിയോ, അവളുടെ കൂസലില്ലാത്ത സ്വഭാവമോ.. എന്തോ അവരെ അവളിലേക്ക് വലിച്ചടുപ്പിച്ചു.. ദിവസങ്ങൾ കഴിയുന്തോറും അവരുടെ സൗഹൃദം ദൃഢമായി... അവൾക്ക് വേണ്ടി മറ്റു മൂന്നുപേരും വീട്ടിൽ വാശിപിടിച്ച് ഹോസ്റ്റലിലേക്ക് മാറി.. അവരുടെയെല്ലാം വീടുകളിലെ വിശേഷങ്ങളും വീട്ടിലെ ഭക്ഷണവും അവൾക്ക് പുതുമയുള്ളതായിരുന്നു.. ചെറുപ്പംമുതൽ അനാഥകുട്ടികളുടെ കൂടെ മാത്രം വളർന്ന് വരിവരിയായി നിന്ന് പള്ളിവക ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അവൾ ആ സൗഹൃദം ആസ്വദിച്ചു.. ആ ദിവസങ്ങളിൽ അത്രയും അവളുടെ കണ്ണുകൾ അവനെ തേടിക്കൊണ്ടിരുന്നു.. കാരണമറിയാതെ..

ആ ഇഷ്യൂവിൽ അവനെ സസ്പെൻഡ് ചെയ്തു എന്ന് പിന്നീട് അറിഞ്ഞു.. __❤️ ഒരു ദിവസം ആനും തനുവും ക്യാന്റീനിൽ നിൽക്കുകയായിരുന്നു.. ആനിനെ ലക്ഷ്യമാക്കി നടന്നു വരുന്നവനെ കണ്ട് തനു നെറ്റിചുളിച്ചു... അവൻ അടുത്തേക്ക് എത്തിയപ്പോഴാണ് ആൻ മുഖമുയർത്തി നോക്കിയത്.. "ഞാൻ.. നിരൂപ്.. അന്ന് ഹർഷേട്ടൻ എന്നെ തല്ലിയത് കണ്ടിരുന്നോ.." അവൾ യാന്ത്രികമായി തലയാട്ടി.. "അതിന് ശേഷം ഇന്നാണ് കോളേജിലോട്ട് വരുന്നത്.. തന്നെ കണ്ട് സോറി പറഞ്ഞിട്ട് ക്ലാസിലേക്ക് കയറിയാൽ മതിയെന്ന് വാണിംഗ് തന്നിട്ടുണ്ടായിരുന്നു.. ഞാൻ സോറി പറയാൻ.." ആനിന് ഒന്നും മനസിലായില്ല.. അതവളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു.. "അന്ന്.. ഫ്രഷേഴ്‌സ് ഡേയ്ക്ക് താൻ..." അവൻ ബാക്കി പറയാൻ സാധിക്കാതെ നിന്ന് പരുങ്ങി... "താൻ...ക്ലാസ്സ്‌ റൂമിന്ന് ഡ്രസ്സ്‌ ഉയർത്തി പിഴിയുന്നതും കുടയുന്നതുമൊക്കെ... ഞാൻ...ഞാൻ ആരും കാണാതെ വീഡിയോ എടുത്തിരുന്നു.. നിങ്ങൾ ക്ലാസ്സിൽ നിന്നും പോകുന്നതുവരെ ക്ലാസ്സിനു.. ക്ലാസ്സിനു പുറത്ത് ആരുമറിയാത്ത കാര്യം നീയായിട്ട് കരഞ്ഞു കുളമാക്കി എല്ലാവരെയും അറിയിക്കാൻ നിൽക്കണ്ട.." അവൾ കണ്ണ് തുടച്ച് നേരെയിരുന്നു.. അല്പ സമയം കഴിഞ്ഞ് ഓരോരോ കുട്ടികളായി ക്ലാസിലേക്ക് കയറി വന്നു...

അവസാനം ഒരു സാറും വന്നു... അക്കൗണ്ടൻസി ക്ലാസ് എടുക്കുമ്പോഴും മനസ്സിൽ വേറെ എന്തൊക്കെയോ കണക്കുകൂട്ടലുകളായിരുന്നു... ഹൃദയം കൈവിട്ടു പോകുന്നു. ഹർഷിത്..... ഹീറോയിസത്തിൽ ആരാധന തോന്നിയ മനസ്സിൽ ആദ്യമായി മറ്റൊരു വികാരം... കുറച്ച് നേരം കണ്ണുകളടച്ചിരുന്നു.. മനസ്സ് കൈവിട്ട് പോവാതിരിക്കാൻ.. കണ്ണ് തുറക്കുമ്പോൾ കൺമുന്നിൽ നിൽക്കുന്നു.. സ്വപ്നമാണോ??? അവൾ ചുറ്റും നോക്കി... ആദ്യമായി ആ ശബ്ദം കേട്ട നിമിഷം... "നമസ്കാരം... ഞാൻ ഹർഷിത്.. ഫൈനൽ ഇയർ ആണ്.. ഈ വർഷം കോളേജ് യൂണിയൻ ഇലക്ഷനിൽ ചെയർമാൻ സ്ഥാനത്തേക്ക് ചുവന്ന കൊടിയുടെ അകമ്പടിയോടെ ഞാനും മത്സരിക്കുന്നുണ്ട്.. SFY ൽ മെമ്പർഷിപ്പ് എടുക്കാൻ താല്പര്യമുള്ളവർ വൈകുന്നേരം ലൈബ്രറിയിലേക്ക് വന്നോളൂ.. കോളേജിന്റെ ചരിത്രമറിഞ്ഞു വോട്ട് ചെയ്യുക.. ലാൽസലാം..." ക്ലാസ്സിൽ നിന്നും ഹർഷനും പരിവാരങ്ങളും പോയിട്ടും അവൾ അനങ്ങാതെയിരുന്നു.. ഒരു നിമിഷം കൂടി ആ ശബ്ദം കെട്ടിരുന്നെങ്കിൽ ഹൃദയം നിലച്ചു പോയേനെ... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു ചിതറി... അവൾ കണ്ണിൽ തൊട്ട് നോക്കി.. എന്തിന് കണ്ണ് നിറഞ്ഞു...?? അറിയില്ല... ഇത് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല..

പ്രത്യേകിച്ച് ഇഷ്ട്ടങ്ങളില്ല.. ഇന്നാദ്യമായി ആഗ്രഹം തോന്നുന്നു.. വേണ്ട.. അർഹതയില്ല... മനസ്സിൽ ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുന്നു.. തലച്ചോറ് ആഗ്രഹിക്കരുതെന്ന് വിലക്കുമ്പോഴും, ഹൃദയം വേണമെന്ന് വാശിപിടിക്കുന്നു... "എടീ.. എനിക്ക് തലവേദനിക്കുന്നു.. ഹോസ്റ്റലിലേക്ക് പോവാം...". തനുവിനോടാണ് ചോദിച്ചത് എങ്കിലും സംഗീത ആദ്യം തന്നെ ബാഗും തൂക്കി റെഡിയായി... " ശരി.. എന്നാൽ നിങ്ങൾ പോയിട്ട് വാ.. ഇവള് നോട്സ് ഒന്നും എഴുതില്ല.. ഞാനെങ്കിലും ഇരിക്കട്ടെ.. " തനു ഹെലനെ നോക്കി ആനിനോട് പറഞ്ഞു... ആനും സംഗീതയും ഹോസ്റ്റലിലേക്ക് പോയി.. ഒരുപാട് കരഞ്ഞു.. തന്റെ അവസ്ഥയോർത്ത്... ഗതികേടോർത്ത്.. രാത്രി ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ അവൾ കിടന്നു... തലവേദനയാണെന്ന് പറഞ്ഞപ്പോൾ മറ്റാരും ശല്യം ചെയ്തില്ല... രാത്രിമുഴുവൻ ആലോചിച്ച് അവൾ ആ തീരുമാനത്തിലെത്തി.. "ഹർഷേട്ടനെ നോക്കുന്ന ഓരോ പെൺകുട്ടികളുടെയും കണ്ണിൽ ആരാധനയാണ്.. ഇന്നലെ ക്ലാസ്സിൽ വന്നപ്പോൾ കണ്ടതാണ്. കണ്ണിമയ്ക്കാതെ അദ്ദേഹത്തെ നോക്കിയിരിക്കുന്ന പെൺപിള്ളേരെ.. ഓരോരുത്തരിലും അദ്ദേഹത്തെ കിട്ടാനുള്ള ആഗ്രഹമാണ്.. അതിൽ ഒരാൾ മാത്രമായ തന്നെ ഒരിക്കലും അദ്ദേഹം ഒന്ന് നോക്കുക പോലും ചെയ്യില്ല... തനിക്ക് പ്രണയിക്കാം.. തിരിച്ച് യാതൊന്നും പ്രതീക്ഷിക്കാതെ.. ഒരു നോട്ടം പോലും ആഗ്രഹിക്കാതെ..."

അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാതെ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിലൂടെ എടുത്ത തീരുമാനമായിരുന്നു അത്.. അവൾ അന്ന് നേരത്തെ എഴുന്നേറ്റു.. ഒരു വൈറ്റ് ചുരിദാർ എടുത്തണിഞ്ഞു.. മുടി കുളിപ്പിന്നലെടുത്ത് അഴിച്ചിട്ടു.. കണ്ണെഴുതി.. സംഗീതയുടെ ഐലൈനർ എടുത്ത് വരച്ചു... കുഞ്ഞു പൊട്ടും തൊട്ടു... കഴുത്തിൽ ഒരു കൊന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.. കാതിൽ ഒരു കുമിഴും.. "എന്താണ് മാഡം.. ഇന്ന് ഭയങ്കര ഒരുക്കത്തിലാണല്ലോ..." ഹെലന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.. കോളേജിലേക്ക് കയറുമ്പോൾ തന്നെ കണ്ടു, ഫ്ലെക്സ് കെട്ടുന്നിടത്ത് നിർദേശങ്ങൾ നൽകി നിൽക്കുന്ന ഹർഷനെ.. "എടി.. ഞാൻ ലൈബ്രറിയിൽ പോയിട്ട് വരാം.. നിങ്ങൾ നടന്നോ..." "ഞാനും വരാടി.. " "വേണ്ട തനു.. നിങ്ങള് നടന്നോ.. ഞാൻ ഇപ്പൊ വന്നോളാം..." "ഹ്മ്മ്.. ശരി.. " അവർ മൂന്നാളും ക്ലാസ്സിലേക്ക് നടന്നു.. ആൻ അവന്റെ ശബ്ദം കേൾക്കാനായി അറിയാത്ത മട്ടിൽ അവരുടെ അടുത്ത് കൂടെ നടന്നു.. അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... എങ്കിലും തലയുയർത്തിയില്ല.. അവനെ കടന്ന് വരാന്തയിൽ കയറിയതും ഒരു തൂണിന് പുറകിൽ നിന്ന് അവൾ ദീർഘശ്വാസമെടുത്തു... ഒന്ന് കിതച്ച് പതിയെ തല തൂണിന് പുറത്തേക്കിട്ട് അവനെ നോക്കി...

"കുറച്ചൂടെ ലെഫ്റ്റിലേക്ക് വെക്കടാ... ഇറക്ക് ഇറക്ക്... പതിയെ...." ആ ശബ്ദം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു... അവന്റെ നോട്ടം അവൾക്ക് നേരെ വരും എന്ന് തോന്നിയ അടുത്ത നിമിഷം അവൾ വീണ്ടും തൂണിനു മറവിലേക്ക് നിന്നു... കണ്ടിട്ടുണ്ടാവുമോ എന്ന ഭയത്തിൽ അവളുടെ തൊണ്ട വറ്റിവരണ്ടു.... എങ്ങനെയെങ്കിലും ഇവിടെ നിന്നും പോയാൽ മതിയെന്ന ചിന്തയിൽ തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവനെ കണ്ട് അവൾ ഞെട്ടി തരിച്ചു.. "എന്താടി.... എന്താ ഒളിഞ്ഞു നോക്കുന്നെ..." ഇത്രയും അടുത്ത്.. തന്റെ പ്രണയം.. സംസാരിക്കാൻ കഴിയുന്നില്ല.... "അ.... അത്... അത് s ഫ്.. SFY മെമ്പർഷിപ് എടുക്കാൻ.. ഇന്നലെ ലീവ് ആയിരുന്നു.. ഇപ്പോഴാ അറിഞ്ഞത്.. അത് കൊണ്ട്..." "ഹ്മ്മ്.. വാ...." അവൻ ഗൗരവത്തോടെ ഒന്നു മൂളി മുണ്ടുമടക്കിക്കുത്തി മുന്നിൽ നടന്നു വിറക്കുന്ന കാലടികളോടെ അവൾ അവനെ പിന്തുടർന്നു... "വിഷ്ണു... ദേ.. ഇവളേം ആഡ് ചെയ്യ്..." അവിടെ ഒരു മൂലയിലിരിക്കുന്ന ഒരുത്തനോട് ഹർഷൻ വിളിച്ചു പറഞ്ഞു... "എന്താ നിന്റെ പേര്???" ഹർഷൻ അവൾക്കു നേരെ തിരിഞ്ഞു.. "ആൻ... ആൻ മരിയ..." "നിനക്ക് വിക്കുണ്ടോ..??" അവൾ വേഗം ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി... "പിന്നെന്താ ഇങ്ങനെ സംസാരിക്കുന്നെ..??

എന്തിനാ പേടി.. നീ എന്തെങ്കിലും തെറ്റ് ചെയ്തോ???" അതിനും അവൾ ഇല്ല എന്ന് തലയാട്ടി... " ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ആർക്കുമുന്നിലും ഭയക്കരുത്... ശബ്ദം പതറരുത്.. കണ്ണിൽ നോക്കി സംസാരിക്കണം.. ഒന്നിനുവേണ്ടിയും തല താഴ്ത്തരുത്... മനസിലായോ...??? " അവൾ വേഗം തലയാട്ടി. "വായ തുറന്ന് പറ..." "മനസിലായി...." "ഹ്മ്മ്... ഇങ്ങനെ സംസാരിക്കണം.. അത് വിഷ്ണു. Party കൺട്രോളറാ.. പോയി സൈൻ ചെയ്യ്.. ഇഷ്ട്ടമുണ്ടെങ്കിൽ പ്രവർത്തിക്കാം.. ആരും നിർബന്ധിക്കില്ല.. പോ..." അവൾ ചെറുതായൊന്ന് പുഞ്ചിരിച്ച് മുന്നോട്ട് നടന്നു.. രണ്ടടി വെച്ച് അവൾ തിരിഞ്ഞു നോക്കി.. ഷർട്ടിലെ കൈ മടക്കി കൊണ്ട് തലയെടുപ്പോടെ നടന്നു പോകുന്നവനെ കണ്ണിമയ്ക്കാതെ നോക്കി... ഒരു നോട്ടം പോലും കിട്ടില്ല എന്ന് കരുതിയിടത്ത് ഇത്രയേറെ വാക്കുകൾ.. സന്തോഷം കൊണ്ട് ഹൃദയം പൊട്ടിപോകും എന്ന് തോന്നി അവൾക്ക്... ആ സന്തോഷത്തെ കടിച്ചുപിടിച്ച് വിഷ്ണുവിനടുത്തേക്ക് പോയി മെമ്പർഷിപ്പ് രജിസ്റ്റർ ചെയ്തു.. ____❤️❤️❤️ "ഒരു പൂ മാത്രം ചോദിച്ചു.. ഒരു പൂക്കാലം നീ തന്നു.... നാ നാ നാനാ നാനാനാനാ നാനാ..... "അതേത് പൂവിനെയാടി നീ ചോദിച്ചേ...???" സന്തോഷത്തോടെ പാട്ടുംപാടി ഡെസ്കിൽ തലവച്ചു കിടക്കുന്നവളെ നോക്കി ഹെലൻ സംശയത്തോടെ ചോദിച്ചു...

ആൻ ഡെസ്കിൽ നിന്നും തലയുയർത്തി.. "അതൊരു വല്ലാത്ത പൂവാടി.. ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പുള്ള പൂവ്..." "എന്താണ് മോളേ.. എവിടെയോ ഒരു പ്രണയം മണക്കുന്നുണ്ടല്ലോ..." സംഗീത അവളെ ഉഴിഞ്ഞുനോക്കി.. അതിനും ഒരു പുഞ്ചിരി ആയിരുന്നു മറുപടി.. "ആരാ ആള്..??" തനു സീരിയസായി ചോദിച്ചു.. "എനിക്ക് പ്രണയം തോന്നിയിട്ടും കാര്യമില്ല മോളേ.. അത് കൊണ്ട് എന്റെ പൊട്ടബുദ്ധിക്ക് തോന്നുന്ന കാര്യങ്ങൾ ദേ ഇവിടെ ജനിച്ച് ഇവിടെ കിടന്നെന്നെ മരിച്ചോട്ടെ..." അവൾ ഇരുകയ്യും നെഞ്ചിലേക്ക് ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു. ആ ചുണ്ടുകൾ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഹൃദയം അലറി കരയുകയായിരുന്നു... അവൾ വീണ്ടും ഡെസ്കിലേക്ക് തല വച്ചു.. ബാക്കി മൂന്നും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കൺകോണിൽ നിന്നും ഇറ്റുവീണ കണ്ണുനീരിനെ അവൾ തന്റെ വിരലാൽ പരത്തി ചിത്രം വരച്ചു കൊണ്ടിരുന്നു... പ്രണയത്തിന് ഇത്രയും വേദനയോ...?? ഉണ്ടാവാം... നഷ്ടമാവും എന്നറിഞ്ഞിട്ടും തുടരുന്ന പ്രണയത്തിന് മറ്റെന്തു നൽകാനാകും..??? വേദനയല്ലാതെ...................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story