നിലാമഴ: ഭാഗം 23

Nilamazha

എഴുത്തുകാരി: അനു രാജീവ്

ശരവണന്റെ ഓർമയിൽ പതിയെ ആ ദിവസം തെളിഞ്ഞു വന്നു.. ആർത്തുപെയ്യുന്ന മഴയും, കെട്ടികിടക്കുന്ന ചെളിവെള്ളവും, അതിൽ കലർന്ന ചുവപ്പും... അയാൾ ഉമിനീരിറക്കി.. ആരവ് മുന്നോട്ട് വന്ന് അയാളുടെ കോളറിൽ പിടിച്ചു... "എന്തിനായിരുന്നടാ.. ആർക്ക് വേണ്ടി...??" "ഏൽപ്പിച്ചവരെ കാണിച്ച് കൊടുക്കാൻ പാടില്ല..." "കാണിച്ച് തരണം.. അല്ലെങ്കിൽ മറ്റൊന്നും കാണാൻ നീ ബാക്കിയുണ്ടാവില്ല..." "ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല.. എത്ര തരുമെന്ന് പറ...." ആരവിന്റെ കൈ അയഞ്ഞു.. അല്പം മാറി നിന്ന് അവൻ അയാളെ നോക്കി ഒന്ന് ചിരിച്ചു... ____❤️ "ഈ ആരുഷി ഒരു കാര്യമേറ്റാൽ ഏറ്റതാ.. ലീവ് ഓക്കേ ആക്കിയിട്ടുണ്ട്.. കുറച്ച് കഷ്ട്ടപെടേണ്ടി വന്നു.. സാരമില്ല.. നീ വന്നിട്ട് നല്ലൊരു ചിലവ് ചെയ്താ മതി..." "നീ എന്ത് റീസണാ പറഞ്ഞെ???" "നിനക്ക് ഡെങ്കു ഫീവർ ആണെന്ന് പറഞ്ഞു..

ഒരു മെഡിക്കൽ സെർട്ടിഫിക്കറ്റും റെഡി ആക്കി..." "എവിടന്ന്..." "വിഷ്ണുവേട്ടന്റെ ഫ്രണ്ട് ഇല്ലേ.. ആഹ് കോഴി ഡോക്ടർ.. അങ്ങേരെ നോക്കി നാല് ഇളി.. സംഭവം സെറ്റ്..." "വിഷ്ണു അറിയട്ടെ.. അപ്പൊ ഇളിക്കാൻ ബാക്കി പല്ലൊന്നും ഉണ്ടാവില്ല..." "പുള്ളി നാട്ടിലേക്ക് പോയി എന്ന സമാധാനത്തിലാ ഇതൊക്കെ ചെയ്തത്.. പണിയാകൊ??" "ആവോ..." "എടി ഈ പാലക്കാട്‌ തന്നെയല്ലേ പുള്ളിടേം വീട്. ഹർഷേട്ടന്റെ വീടിന്റെ അടുത്ത്. അപ്പൊ നീ പുള്ളിയെ കണ്ടില്ലേ..." "കണ്ടില്ല... ആൾക്കിപ്പോ ഇവിടെ ആരും ഇല്ല തോന്നുന്നു.. ഇവിടെ അമ്മവീടാ.. അമ്മ മരിച്ചുന്ന് പറഞ്ഞത് ഓർമയില്ലേ . 2 വർഷം മുന്നേ... അച്ഛന്റെ വീടെവിടെയോ തമിഴ് നാട് സൈഡാ.. ചിലപ്പോ അങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക.." "ഹ്മ്മ്... ഇനിയിപ്പോ നാടെന്നും പറഞ് വല്ല ടൂറും പോയതാവോ??" , "ചിലപ്പോ ഭാര്യയേം കുട്ടിയേം കാണാൻ പോയതാവും..."

"ദുഷ്ട്ടെ.. അറമ്പറ്റുന്ന വർത്താനം പറയല്ലെടി. അങ്ങേർക്ക് ഒരു ഭാര്യയുണ്ടേൽ അത് ഞാനായിരിക്കും.. നോക്കിക്കോ..." "ഹ്മ്മ്.. മതി മതി.. മോള് ഫോൺ വച്ചോ... ഇവിടെ ഇത്തിരി പണിയുണ്ട്..," "എടി.. ആരവ് വിളിച്ചോ??" ആൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല.. "10 ദിവസം കഴിഞ്ഞു.. വിളിക്കുമായിരിക്കും..." "ഹ്മ്മ്... നീ ടെൻഷൻ ആവണ്ട.. എന്റെ ആംഗ്രി ബേർഡ്നെ ശ്രദ്ധിക്ക്.." "ഹ്മ്മ്..." ആൻ ഫോൺ കട്ട് ചെയ്തത് ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.. ഉച്ചസമയത്ത് ഉറങ്ങുന്ന ശീലമില്ലെങ്കിലും വെറുതെയിരുന്നാൽ അച്ഛനെക്കുറിച്ച് ചോദിക്കും എന്നറിയാവുന്നതുകൊണ്ട് കഥ പറഞ്ഞു കിടത്തിയുറക്കിയതാണ്.. ആൻ റൂമിൽ നിന്നും പുറത്തേക്ക് വന്ന് മുൻവശത്തെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി.. മതിലോരത്തെ പ്ലാവിൽ നിന്നും നിറയെ ചപ്പിലകൾ കൊണ്ട് മുറ്റം നിറഞ്ഞിരിക്കുന്നത് നോക്കി അവൾ സൈഡിൽ ചാരി വച്ച ചൂലെടുത്ത് മുറ്റം അടിച്ചു വാരാൻ തുടങ്ങി.. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അവളുടെ ശ്രദ്ധ മുൻവശത്തേക്കായി... "അമ്മ......"

എന്ത് ചെയ്യണമെറിയാതെ ആൻ നിന്നു.. തന്നെ ശപിച്ചിറക്കി വിട്ട മുഖമല്ല ഇപ്പോൾ.. ആദ്യമായി തനുവിനോടൊപ്പം ആ വീട്ടിലേക്ക് ചെന്നപ്പോൾ മുഖത്ത് നിറഞ്ഞു നിന്ന വാത്സല്യം... "മോളേ...." അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "അമ്മേ.. ഞാൻ.. ഞാനല്ല.. എന്റെ തനുവിന് ഒന്നും സംഭവിക്കണമെന്ന് സ്വപ്നത്തിൽ പോലും ഞാൻ.. ഞാൻ..ചിന്തിച്ചിട്ടില്ല.." "എനിക്കറിയാം മോളെ... പക്ഷെ അറിയാൻ വൈകിപ്പോയി.. തേജസിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോഴും ആരും എന്നെ ഒന്നും അറിയിച്ചില്ല.. കുട്ടികൾടെ അച്ഛൻ എന്തോ മറച്ചു വയ്ക്കുന്നുണ്ട് എന്ന് മാത്രം മനസ്സിലായിരുന്നു... പക്ഷേ .. ഇന്ന് വീട്ടിലേക്ക് പോലീസ് വന്നു. തെളിവെടുപ്പിനാത്രേ.. അവര് പറഞ്ഞു , എന്റെ കുഞ്ഞിനെ ആ ദുഷ്ട്ടനാ കഴുത്തു ഞെരിച്ചു കൊന്നത് എന്ന്... പാപിയാ ഞാൻ... അങ്ങനെയൊരു ദുഷ്ട്ടന് ജന്മം കൊടുത്ത പാപി.."

പറയുന്നതിനോടൊപ്പം അവർ കരഞ്ഞുകൊണ്ട് സ്വയം തലയ്ക്ക് തല്ലി കൊണ്ടിരുന്നു... ആൻ കരഞ്ഞുകൊണ്ട് അവരുടെ കൈകളിൽ പിടിച്ചുനിർത്തി.. അവർ ഇരുകൈകളും ആനിന്റെ കവിളിൽ ചേർത്തുപിടിച്ചു... " ഇതുവരെ ഈ നാവുകൊണ്ട് ശപിച്ചിട്ടേ ഉള്ളൂ.. ക്ഷമിക്കണം അമ്മയോട്.. " അവൾ അവരുടെ ഇരു കൈകൾക്കു മുകളിലും കൈ ചേർത്ത് മുറുകെ പിടിച്ചു.. "ശപിച്ച നാവുകൊണ്ട് പറയുവാ.. എന്റെ കുഞ്ഞ് നന്നായി ജീവിക്കും.. ഒരുപാട് കാലം.. ആഗ്രഹിച്ച ജീവിതം..." ആൻ നിറഞ്ഞ മിഴികളോടെ ഒന്ന് പുഞ്ചിരിച്ചു.. "മ്മേ...." പുറകിൽ നിന്നും ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി.. കുഞ്ഞുടുപ്പിട്ട് മുടി ഉച്ചിയിൽ കുടുമ കെട്ടി കണ്ണുകൾ തിരുമ്മി ഉറക്കച്ചടവോടെ നിൽക്കുന്ന നച്ചൂട്ടിയെ കണ്ട് രണ്ടാളുടെയും മുഖം വിടർന്നു.. പുതിയ ആളെ കണ്ട് ആ കുഞ്ഞു മുഖത്ത് സംശയമുദിച്ചു.. "അമ്മമ്മയാടാ..."

അവർ പറഞ്ഞത് കേട്ട് കുഞ്ഞ് ആനിന്റെ മുഖത്തേക്ക് നോക്കി.. അവളും അത് ശരിവയ്ക്കും വണ്ണം തലയാട്ടി.. തനുവിന്റെ അമ്മ മുന്നോട്ടുപോയി കുഞ്ഞിനെ എടുത്തു.. "അമ്മമ്മ ഇത്രേം ദീശം എവിടായ്ർന്നു.....?" അവളുടെ ചോദ്യം കേട്ട് അവർ ഒന്ന് ചിരിച്ചു.. "ദേ.. ആ വീട്ടിൽ ഉണ്ടായിരുന്നു..." അവരുടെ കൈ ചൂണ്ടിയ ഭാഗത്തേക്ക് കുഞ്ഞും നോക്കി.. "ന്നിട്ട് നച്ചൂട്ടി കണ്ടില്ലാലോ.." "അത് മോള് ശ്രദ്ധിക്കാത്തോണ്ടാ..." "ആനോ അമ്മേ...?" കുഞ്ഞ് ആനിനെ നോക്കി. ആൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. "എന്നാ മോളിപ്പോ അങ്ങോട്ട് വന്നു നോക്കത്തേ...." "പിന്നെന്താ.. അവിടെ ഒരാന്റി ഉണ്ട്.. മുത്തശ്ശൻ ഉണ്ട്.. പോവാം..." കുഞ്ഞ് ആവേശത്തിൽ തലയാട്ടി .. പിന്നെ പതിയെ ആനിനെ നോക്കി.. സമ്മതത്തിനെന്നോണം.. ആനിനും മനസ്സിലായിരുന്നു അവളുടെ വിരസത.. ബാംഗ്ലൂരിലായിരിക്കുമ്പോഴും താഴെ ഫ്ലാറ്റിലെ കുട്ടികളോടൊപ്പം കുറച്ച് സമയമെങ്കിലും കളിക്കാൻ പോവാറുണ്ട്.. ബാക്കിസമയം സ്കൂളും.. വീട്ടിൽ വന്നാൽ ആരുഷിയും..

പക്ഷേ ഇപ്പോൾ വല്ലാതെ ഒറ്റപ്പെട്ട പോലെയാണ്.. കുഞ്ഞിന്റെ അവസ്ഥ മനസിലാക്കി ആൻ ചിരിയോടെ സമ്മതമറിയിച്ചു.. കുഞ്ഞ് വിശേഷമൊക്കെ പറഞ് തനുവിന്റെ വീട്ടിലേക്ക് പോവുന്നത് ആൻ ചിരിയോടെ നോക്കി നിന്നു.. ആൻ ബാക്കി മുറ്റമടിച്ച് അടുക്കളയിലേക്ക് പോയി... വൈകുന്നേരത്തേക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി ഹാളിലേക്ക് വന്നു.. ക്ലോക്ക് നോക്കി .. സമയം 5.45 കഴിഞ്ഞിരിക്കുന്നു. ഇത്രയും നേരം കുഞ്ഞിനെ കണ്ടില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴേക്കും അവൾ ചിരിച്ചുകൊണ്ട് ഗേറ്റ് കടന്ന് അകത്തേക്ക് ഓടിവന്നു.. "അമ്മേ..... നാനും അമ്മമ്മേം കൂടി അംബത്തിൽ പോട്ടേ... തമ്പായെ കാണാൻ.." മറുപടി പറയുമ്പോഴേക്കും ഗേറ്റു കടന്ന് തനുവിന്റെ അമ്മയും അകത്തേക്ക് വന്നിരുന്നു.. " മനസ്സിന് തീരെ സമാധാനമില്ല മോളേ.. അമ്പലത്തിൽ പോയാൽ അത്രയും നേരം എങ്കിലും അല്പം ആശ്വാസം കിട്ടും..

ഞാൻ പോകുന്ന കാര്യം കുട്ടികൾടെ അച്ഛനോട് പറയുന്നത് കേട്ടതും ഓടിവന്നതാ കുറുമ്പി.. അമ്മയോട് ചോദിച്ചിട്ട് വരാന്ന് പറഞ്.. എന്നിട്ട് അമ്മയെന്ത് പറഞ്ഞു?? " അവർ ആനിനെ നോക്കി പറഞ്ഞുകൊണ്ട് അവസാന വാചകം മാത്രം കുഞ്ഞിനോട് ചോദിച്ചു.. "അമ്മ ഷമ്മയ്ക്കും.. ല്ലേ അമ്മേ..." ആൻ ചിരിച്ചു.. "എന്നാ മോള് സുന്ദരിയായി ഒരുങ്ങി നിക്ക്. അമ്മമ്മ സാരി മാറ്റിയിട്ട് വരാം ട്ടൊ.." കുഞ്ഞ് ആവേശത്തോടെ തലയാട്ടി.. ആൻ ചിരിയോടെ അവളെ എടുത്ത് മേലുകഴുകാൻ കൊണ്ട് പോയി.. മേലു കഴുകി ഒരു കോട്ടൻ ഉടുപ്പിട്ടു കൊടുത്ത് മുടി ചീവി ഹെയർ ബാൻഡ് വെച്ച് കൊടുക്കുമ്പോഴേക്കും തനുവിന്റെ അമ്മ വന്നു.. അവരുടെ കൈയുംപിടിച്ച് ഗേറ്റ് കടന്ന് ചാടിത്തുള്ളി നടന്നുപോകുന്ന കുഞ്ഞിനെ നോക്കി ആൻ അല്പനേരം ഉമ്മറപ്പടിയിൽ ഇരുന്നു.. മനസ്സ് നിറയെ തനുവായിരുന്നു..

അവളുടെ കൈയും പിടിച്ച് അമ്പലത്തിലേക്ക് നടന്നു പോയ ദിവസം.. അവളുടെ ഓർമ്മകൾ... ___❤️ കേട്ട കാര്യങ്ങൾ വിശ്വസിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ആരവ്.. അവന് എങ്ങനെയെങ്കിലും പുറത്ത് കടക്കണം എന്ന ചിന്ത മാത്രമായി.. ഇനി 3 ദിവസം കൂടി തള്ളിനീക്കിയേ പറ്റൂ... ഒരേസമയം വെറുപ്പും ദേഷ്യവും പകയും ഒപ്പം ആനും കുഞ്ഞും അവിടെ ഒറ്റയ്ക്കാണെന്നുമുള്ള ഭയവും അവനെ പിടികൂടി.. ഒന്നു ഫോൺ ചെയ്യണമെങ്കിൽ പോലും നേരം വെളുക്കണം.. ആരവ് അസ്വസ്ഥതയോടെ നിൽക്കുമ്പോഴേക്കും അത്താഴം കഴിക്കാനുള്ള ഡ്രിൽ മുഴങ്ങി.. ____❤️ പെട്ടെന്ന് ഇരുട്ടാവുന്ന കാലാവസ്ഥയായിരുന്നു.. ഇരുട്ടിയിട്ടും കുഞ്ഞിനെ കാണുന്നില്ലല്ലോ എന്ന ആശങ്കയോടെ ആൻ ഗേറ്റിനു മുന്നിൽ വന്നു നിന്നു.. നീണ്ടുകിടക്കുന്ന കോൺക്രീറ്റ് റോഡിന്റെ ഏറ്റവും അറ്റത്തേക്ക് കണ്ണുകൾ പായിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്നൊരു ബൈക്ക് ആനിന് മുന്നിൽ വന്നു നിന്നത്.. ആൻ ഞെട്ടി പുറകിലേക്കു മാറി..

അയാൾ ചുറ്റും നോക്കുന്നത് കണ്ട് ആനിന് ഭയം തോന്നി.. അവൾ അകത്തേക്ക് കയറാൻ നിൽക്കുമ്പോഴേക്കും അയാളുടെ ഗ്ലൗസ് ഇട്ട കൈ അവളുടെ കയ്യിൽ പിടുത്തമിട്ടു.. ആൻ ഭയത്തോടെ അയാളുടെ കയ്യിൽ നിന്നും കൈ പിൻ വലിക്കാൻ ശ്രമിച്ചു.. നന്നായി പേടിച്ചത് കൊണ്ട് അവളുടെ ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴേക്കും പെട്ടെന്ന് പുറകിൽ നിന്നും ഒരു ഓട്ടോയുടെ ശബ്ദം കേട്ടു.. അവൾ തിരിഞ്ഞു നോക്കിയതും ആ ഓട്ടോ ബൈക്കിനു തൊട്ട് പുറകിലായി നിർത്തി.. അയാൾ പെട്ടെന്ന് ആനിന്റെ കയ്യിലെ പിടുത്തം വിട്ട് ശരവേഗത്തിൽ അവിടെനിന്നും വണ്ടി പായിച്ചു.. കാതടപ്പിക്കുന്ന ശബ്ദത്തോടെ അകന്നുപോയ ബൈക്കിലേക്ക് നോക്കി പകച്ചു നിൽക്കുന്ന ആനിന്റെ തോളിൽ ഒരു കൈ പതിച്ചു... ആൻ ഞെട്ടി തിരിഞ്ഞു നോക്കി.. ദേവയാനിയെ കണ്ട് ആൻ നിറഞ്ഞ കണ്ണുകളോടെ മുറുകെ കെട്ടിപിടിച്ചു.. "ആരാ ആൻ അത്.." അവൾ ഒന്നും മിണ്ടിയില്ല.. വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. "വാ..."

ദേവയാനി ആനിനെയും വിളിച്ച് വീടിനകത്തേക്ക് പോയി.. "മോളെവിടെ...?" "അമ്പലത്തിൽ പോയതാ.. " "ആരുടെ കൂടെ.. ഹർഷ് വന്നോ??" "ഇല്ല ചേച്ചി.. സീതമ്മടെ കൂടെയാ.." "ഹ്മ്മ്..." "ഞാനും അമ്പലത്തിലേക്കിറങ്ങിയതാ... അപ്പോഴാ നിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ആളെ കണ്ടത്.. ആരാ അത്??" "അറിയില്ല...." അവളുടെ മുഖത്തെ അസ്വസ്ഥത മനസിലാക്കി ദേവയാനി മറ്റൊന്നും ചോദിച്ചില്ല.. അപ്പോഴേക്കും കുഞ്ഞും വന്നു.. ആനിന്റെ ഉള്ളിലെ വിറയൽ എന്നിട്ടും മാറിയിരുന്നില്ല.. ___❤️ ആരവ് അവന്റെ മുഖം മനസിലേക്ക് കൊണ്ട് വന്നു... ശരവണൻ പറഞ്ഞ വ്യക്തി.. എല്ലാത്തിന്റെയും കാരണമറിയണം.. എന്തിന് വേണ്ടി ചതിച്ചു എന്നറിയണം. കൂടെ പിറപ്പിനെ പോലെ കൂടെ നടന്നവനെ കൊല്ലാൻ മാത്രം എന്തായിരുന്നു ദേഷ്യം എന്നറിയണം.. ആരവ് കണ്ണുകലടച്ചു.. കണ്മുന്നിൽ തെളിഞ്ഞു ആ രൂപം...

കൂടെ നടന്നിരുന്ന ചതിയന്റെ മുഖം.. ഒട്ടും പ്രതീക്ഷിക്കാത്ത ആ ദ്രോഹിയുടെ മുഖം.. വിഷ്ണു.....🔥 ____❤️ വിഷ്ണു തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി മാറ്റി.. അവളുടെ കയ്യിൽ പിടിച്ചതെന്തിനാണെന്ന് ഇപ്പോഴും അറിയില്ല.. പക്ഷെ അവൾക്കടുത്തു നിൽക്കുന്ന ഓരോ നിമിഷവും അവളെന്നെ ത്രസിപ്പിച്ചിട്ടേ ഉള്ളു.. ആനിന്റെ ഓർമയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു... പക്ഷെ കൺമുന്നിൽ തെളിഞ്ഞ മുഖം ആരവിന്റെയായിരുന്നു.. അവൻ പെട്ടെന്ന് കണ്ണുതുറന്നു... 'ഒരുത്തനെ ഇല്ലാതാക്കാൻ പെട്ടപാട് എനിക്കെ അറിയൂ.. എന്നിട്ടും ഇത്രയും കാലം നല്ലവനെ പോലെ കൂടെ നിന്നത് അവളെ എന്നെങ്കിലും സ്വന്തമാക്കാൻ കഴിയും എന്ന് കരുതിയിട്ടാ.. എന്നിട്ടിപ്പോ മറ്റൊരുത്തൻ വന്നേക്കുന്നു... അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ, മറ്റാർക്കും കിട്ടില്ല.. ഉള്ളിൽ എരിയുന്ന പകയോടെ അവൻ പറഞ്ഞു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story