നിലാമഴ: ഭാഗം 29

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവളുടെ നാണത്തിൽ കുരുങ്ങി നിൽക്കുകയായിരുന്നു അവന്റെ മനസ്സ്.. മുൻപെന്നോ കണ്ടിട്ടുണ്ട് ഇങ്ങനെയൊരു മുഖം.. ഈ നാണം തനിക്ക് പരിചിതമാണ്... തല താഴ്ത്തിയുള്ള അവളുടെ നിൽപ്പിൽ ഒരു നിമിഷം അവൻ പതറിപ്പോയി.. "മരിയ....." സ്വബോധം വീണ്ടെടുത്തുകൊണ്ടുള്ള ആ വിളിയിൽ അവളുടെ മുഖം വിളറി.. പെട്ടെന്ന് മുഖമുയർത്തി അവനിലേക്ക് നോക്കി.. എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിൽക്കുന്നവളെ നോക്കി അവൻ ചിരിച്ചു.. മിതമായ പുഞ്ചിരി... "മരിയ.. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം.. സ്റ്റീഫൻ ഇവിടെ ഉണ്ടാവും " എങ്ങോട്ടാണ് എന്ന് ചോദിക്കാൻ തോന്നിയെങ്കിലും നാവു പൊങ്ങിയില്ല.. ഇത്രയും ദിവസം എവിടെ പോയാലും, വിളിച്ചില്ലെങ്കിലും, അന്വേഷിച്ചെങ്കിലും, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല.. പക്ഷേ ഇപ്പോൾ എങ്ങോട്ടാണെന്നറിയാതെ ഒരു വേവലാതി... അവൾ നോക്കിനിൽക്കെ അവൻ ഷർട്ടിന്റെ കൈ തെരുത്തു കയറ്റി പുറത്തേക്കിറങ്ങി.. മഴ പെയ്തു തോർന്ന മുറ്റത്ത് ഇപ്പോഴും വെള്ളം കെട്ടി കിടപ്പുണ്ട്..

സ്റ്റീഫൻ ഗേറ്റിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്.. ഒരുപക്ഷേ ദേവേച്ചി പോയതിനെ പിന്തുടർന്നത് നോക്കി നിന്നതാവാം.. ഇനിയും അറിയാൻ പലതും ബാക്കിയുണ്ട്.. ആൻ ചിന്തിച്ചു.. സ്റ്റീഫനോട് എന്തൊക്കെയോ സംസാരിച്ച് ഹർഷ് സ്റ്റീഫന്റെ കാറിനടുത്തേക്ക് പോയി.. കാറെടുക്കുമ്പോൾ അവൾ ഒരു നോട്ടം പ്രതീക്ഷിച്ചു.. എന്നാൽ കുഞ്ഞിനെ നോക്കി ചിരിച്ച് കൈ വീശിക്കൊണ്ട് കാർ ഗേറ്റ് കടന്നു പോയി. വല്ലാത്ത നിരാശ തോന്നി അവൾക്ക്.. ചെറിയൊരു നോവ്.. പക്ഷേ ഇത്രയും കാലം അനുഭവിച്ചത് വച്ചുനോക്കുമ്പോൾ, അതിലൊരു അംശം പോലും ഇതിൽ ഇല്ല എന്ന ബോധ്യത്താൽ അവളാ നോവിനെ മനപ്പൂർവം അവഗണിച്ചു.. ____❤️ കുറച്ചുനേരം മുന്നോട്ടുപോയപ്പോൾ കണ്ടു റോഡോരത്തു കൂടി നടന്നുപോകുന്ന ദേവയെ... ഹർഷ് വണ്ടി സൈഡിലേക്ക് ഒതുക്കി.. ദേവ പെട്ടെന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. ഹർഷിനെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു.. വേഗം കാറിനടുത്തേക്ക് വന്ന് ഡോർ തുറന്ന് അകത്തേക്ക് കയറി ഇരുന്നു.. "കടയിൽ ഇറക്കിയാൽ മതി..."

ഹർഷ് പുഞ്ചിരിയോടെ വണ്ടിയെടുത്തു.. മൗനത്തെ ഭേധിച്ച് ഹർഷ് തന്നെ സംഭാഷണത്തിന് തുടക്കമിട്ടു.. " എത്രകാലം ഇങ്ങനെ പോകാനാടി പ്ലാൻ? " ഹർഷിന്റെ ഈ ചോദ്യം പ്രതീക്ഷിച്ചതായതുകൊണ്ടുതന്നെ അവൾ പുറത്തേക്ക് കണ്ണുനട്ടിരുന്നു.. "ദേവ.. നീ പ്രാക്ടിക്കലായി ചിന്തിക്ക്.... മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല.. നമുക്കൊരു ലൈഫേ ഉള്ളൂ.. ഈ കാത്തിരിപ്പ് വിഡ്ഢിത്തമാണ്.." അവൾ ചിരിച്ചു.. "ആൻ കാത്തിരുന്നതോ?? ഒന്നും രണ്ടുമല്ല.. 6 വർഷം. നീ ജീവനോടെ ഇല്ല എന്നറിഞ്ഞിട്ടും മറ്റൊരാളെ കുറിച്ച് ചിന്തിച്ചോ?? വിവാഹം കഴിഞ്ഞതോ ഒരു കുഞ്ഞുണ്ടായതോ അല്ല അതിന് കാരണം, നിനക്കു പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. എനിക്കും കഴിയില്ല. ആരവിന് പകരം മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക്... ഇല്ല.. അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പറ്റില്ല.. അതുകൊണ്ട് നീ ഈ സംസാരം ഇവിടെ വിട്ടോ.. പിന്നെ നിന്റെ ഫ്രണ്ടിനോടും പറഞ്ഞേക്ക്, അച്ഛനോട് ഇനി ഇക്കാര്യം സംസാരിച്ചാൽ ഈ ദേവയാനിയുടെ തനി സ്വഭാവം അയാളറിയും എന്ന്.." ഹർഷിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.. അവൾ അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി പുറത്തേക്ക് നോക്കി.. അച്ഛന്റെ കടയുടെ മുന്നിലെത്തി എന്ന് മനസ്സിലായതും അവൾ ഡോർ തുറന്നു പുറത്തിറങ്ങി..

"ആർക്കും ആരും പകരമാവില്ലടാ.. അങ്ങനെ പകരമാവാൻ കഴിയുമായിരുന്നെങ്കിൽ ഇന്ന് നിനക്ക് നിന്റെ കുഞ്ഞിനെ തിരികെ കിട്ടില്ലായിരുന്നു.. ആൻ... ഒരുപാട് അനുഭവിച്ചവളാ, ഇനിയും ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല.. അവളെ ചേർത്ത് പിടിച്ച് ജീവിക്കാൻ നോക്കടാ...." അവൾ അവനെ നോക്കിയൊന്നു പുഞ്ചിരിച്ച് കടയ്ക്കകത്തേക്ക് പോയി.. അവൻ രണ്ടുമിനിറ്റ് കൂടി അതേ ഇരിപ്പ് തുടർന്നു.. ___❤️ ആൻ ചിന്തകളിൽ മുഴുകിയിരുന്നു.. പ്രതീക്ഷയറ്റ് ജീവിച്ച ദിനങ്ങൾ.. എത്രയോ തവണ ചിന്തിച്ചിട്ടുണ്ട് ഈ ജീവൻ അവസാനിപ്പിക്കണമെന്ന്.. മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിച്ചത് ആ കുഞ്ഞ് മുഖം മാത്രമായിരുന്നു.. അവളുടെ ചിരി മാത്രമായിരുന്നു . ഒരുപക്ഷേ താൻ ആ വഴി സ്വീകരിച്ചിരുന്നുവെങ്കിൽ?? എല്ലാത്തിനും ഓരോ കാരണങ്ങളുണ്ട്... എന്റെ സന്തോഷങ്ങളെ തിരികെ നൽകാനാവും ദൈവം ഈ ജീവൻ ബാക്കിവെച്ചത്. ഇത്രയും കാലം ഒരു ജഡം കണക്കെ ജീവിച്ചു.. അവസാനം അതിന്റെ പ്രാണൻ തിരികെ നൽകിയിരിക്കുന്നു..

എന്നിട്ടും സന്തോഷിക്കാനാവുന്നില്ല.. ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും? ഒരു പക്ഷേ ഒരിക്കലും ആ ഓർമ്മകൾ തിരിച്ചു വന്നില്ലെങ്കിൽ???? വന്നില്ലെങ്കിൽ....⁉️ "മ്മേ......" കുഞ്ഞിന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി.. അവൾ തിരിഞ്ഞു മോളേ നോക്കി. ഉറങ്ങി എഴുന്നേറ്റു വന്നതാണ്.. അവൾ കണ്ണുതിരുമ്മി കൊണ്ട് ആനിന്റെ മടിയിലേക്കിരുന്നു.. "മ്മേ.. അച്ഛ എന്താ വരാത്തെ??" അച്ഛ.. ആദ്യമായി അവൾക്കാ വാക്കിനോട് ബഹുമാനം തോന്നി, സ്നേഹം തോന്നി... എത്രയോ തവണ കുഞ്ഞിന്റെ വായിൽ നിന്നും ആ വാക്ക് കേൾക്കുമ്പോൾ വേദന തോന്നിയിട്ടുണ്ട്.. അസ്വസ്ഥത തോന്നിയിട്ടുണ്ട്. അരോചകമായി തോന്നിയിട്ടുണ്ട്.. പക്ഷെ ഇന്ന് ആദ്യമായി സന്തോഷം തോന്നുന്നു... എന്റെ കുഞ്ഞിന്റെ അച്ഛൻ.. അവൾ മനസ്സിൽ പറഞ്ഞു... "മ്മേ..... അച്ഛ എബടെ പോയതാ.?" "അറിയില്ലടാ.. വേഗം വരും ട്ടൊ.." "നാത്രി ആയല്ലോ..." കുഞ്ഞ് പുറത്തെ ഇരുട്ടിലേക്ക് നോട്ടമിട്ട് സങ്കടത്തോടെ പറയുന്നത് കേട്ട് ആൻ ചിരിച്ചു.

. "നാത്രി അല്ല രാത്രി... സമയം നോക്ക്.. 6.30 യെ ആയിട്ടുള്ളു.. പെട്ടെന്ന് ഇരുട്ടായത് കൊണ്ടാ രാത്രിയായി തോന്നുന്നേ.. അച്ഛ ഇപ്പൊ വരും ട്ടൊ. " "ഹ്മ്മ്... " "അപ്പൊ ചീഫൻ അങ്കിലോ??" "രാത്രിയായാൽ സ്റ്റീഫൻ അങ്കിളിന്റെ അമ്മ പേടിക്കില്ലേ.. അതോണ്ട് അമ്മ വീട്ടിലോട്ട് പോവാൻ പറഞ്ഞു..." "ആനോ...., " "മ്മ്മ്..." "ഹ്മ്മ്മ്..." കുഞ്ഞ് മൂളിക്കൊണ്ട് ഉറക്കച്ചടവോടെ അവളുടെ മാറിലേക്ക് ചാരി.. നല്ല തണുത്ത കാറ്റിനൊപ്പം ആർത്തിരമ്പി കൊണ്ട് മഴയും വന്നെത്തി.. അകത്തളത്തിൽ വെള്ളം നിറയാൻ തുടങ്ങി.. കുഞ്ഞിന് നല്ലോണം തണുക്കുന്നുണ്ടായിരുന്നു.. ചെറുതായി പനി വരുന്ന ലക്ഷണവും.. ശരീരത്തെ ചൂടും അവളുടെ വാടിയ കിടപ്പും കണ്ട് ആനിന് പേടി തോന്നി.. അവൾ കുഞ്ഞിനെയുമെടുത്ത് മുറിയിലേക്ക് ചെന്നു.. "മോളിവിടെ കിടക്ക്... അമ്മ ഇപ്പൊ വരാട്ടോ.." "എബട പോവാ..." "അമ്മ.. ഇപ്പൊ വരാട്ടോ.. അച്ഛയെ വിളിച്ച് നോക്കട്ടെ..." "ഹ്മ്മ്...." ആൻ ദൃതിയിൽ പുറത്തേക്ക് നടന്നു.. മേശപ്പുറത്ത് വെച്ച ഫോണെടുത്തു.. കോൺടാക്ട്സിലേക്ക് നീങ്ങിയ കൈ പതിയെ നിശ്ചലമായി. ഹർഷിന്റെ നമ്പർ പോലും കയ്യിലില്ല എന്ന് അപ്പോഴാണവൾക്ക് ഓർമ്മ വന്നത്.. വേഗം ദേവയുടെ നമ്പർ ഡയൽ ചെയ്തു .. "ദേവേച്ചി...."

"എന്താ ആൻ..." "അത്.. ഹർഷേട്ടന്റെ നമ്പർ ഒന്ന് തരാവോ..??" "അയ്യേ.. സ്വന്തം ഭർത്താവിന്റെ നമ്പർ എന്നോടാണോ ചോദിക്കുന്നെ... മോശം..." ആനിൽ നിന്നും മറുപടിയൊന്നും വരാതായപ്പോൾ ദേവക്ക് അവളുടെ അവസ്ഥ മനസ്സിലായി.. "ആൻ ഞാൻ വെറുതെ പറഞ്ഞതാ.. എനിക്കറിയില്ലേ കാര്യങ്ങൾ. ഞാനിപ്പൊ വാട്സ്ആപ്പ് ചെയ്യാം.. " "ഹ്മ്മ്...." ആൻ ചെവിയിൽ നിന്നും ഫോണെടുത്ത് ഓടിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികളിലേക്ക് കണ്ണുനട്ടു... ഏതാണ്ട് ഒരു മാസമായി നിഴൽ പോലെ തന്റെ കൂടെയുണ്ടായിരുന്നു.. ആരായിരുന്നാലും ഒരു ഫോൺ നമ്പറെങ്കിലും വാങ്ങി വെക്കേണ്ടിയിരുന്നു.. എന്തിനായിരുന്നു ഇത്രയും വിദ്വേഷം..? ഒന്നു മുഖത്തു പോലും നോക്കാതിരിക്കാൻ മാത്രം ആരവ് തന്നോട് എന്ത് തെറ്റാണ് ചെയ്തത്?? താൻ എന്തിനാ അങ്ങനെയൊക്കെ പെരുമാറിയത്? ചിന്തകൾ നീളുമ്പോഴേക്കും ഫോണിൽ നോട്ടിഫിക്കേഷൻ ടൂൺ വന്നു... ദേവയുടെ നമ്പർ കണ്ടപ്പോൾ തന്നെ അവളുടെ മുഖം വിടർന്നു.. ഹർഷിത് എന്ന് സേവ് ചെയ്തിരുന്ന കോൺടാക്ട് സെന്റ് ചെയ്തിരിക്കുന്നു.. അതവൾ എഡിറ്റ് ചെയ്ത് ഹർഷേട്ടൻ എന്നാക്കി സേവ് ചെയ്ത് വേഗം ഡയൽ ചെയ്തു...

റിംഗ് അടിക്കുന്നതിനേക്കാൾ വേഗത്തിൽ അവളുടെ ഹൃദയമിടിക്കുന്നുണ്ടായിരുന്നു.. "മരിയ.........." കോൾ അറ്റൻഡ് ചെയ്തതും ആദ്യം വന്ന പേരിൽ തന്നെ അവളുടെ ഹൃദയമിടിപ്പ് നോർമലായി... "മരിയാ....." അവളിൽ നിന്നും മറുപടി ഇല്ലാതായപ്പോൾ അവൻ വീണ്ടും വിളിച്ചു... "ഹാ....." "എന്താ...?" "അത്. അത് മോൾക്ക് ചെറിയൊരു ചൂട്.. പനി വരുന്ന പോലെയുണ്ട്.. വരുമ്പോൾ പനിക്കുള്ള സിറപ്പ് വാങ്ങീട്ട് വരോ??" മറുപടി ഒന്നും കേൾക്കാതായപ്പോൾ അവൾ ചെവിയിൽ നിന്നും ഫോൺ എടുത്ത് നോക്കി . കാൾ കട്ട്‌ ആയിരുന്നു.. വീണ്ടും വിളിച്ചു നോക്കിയെങ്കിലും അവൻ അറ്റന്റ് ചെയ്തില്ല.. അവൾ വേഗം മുറിയിലേക്ക് പോയി കുഞ്ഞിന് ചെറുതായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.. ചൂടു കൂടി വരുന്നുണ്ടായിരുന്നു.. ആൻ തുണി നനച്ച് നെറ്റിയിലിട്ട് കൊടുത്തു.. എന്നിട്ടും കുറവുണ്ടായില്ല.. അല്പസമയം കഴിയുമ്പോഴേക്കും ഹർഷിന്റെ കാർ ഒരിരമ്പലോടെ മുറ്റത്തേക്ക് വന്നു.. അവൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴെക്കും അവൻ ഹാളിലെത്തിയിരുന്നു..

"മോൾക്കെന്ത് പറ്റി???" ആനിനോട് ചോദിച്ച് കൊണ്ട് ഹർഷ് റൂമിലേക്ക് നടന്നു.. "നല്ല ചൂടുണ്ട്..." അവൾ പുറകെ നടന്ന് മറുപടി കൊടുത്തു.. ഹർഷ് നേരെ മുറിയിലേക്ക് പോയി.. ബെഡിൽ പുതച്ചു കിടക്കുന്ന കുഞ്ഞിന്റെ കഴുത്തിലും നെറ്റിയിലും തൊട്ടുനോക്കി... അവൻ സമയം പാഴാക്കാതെ കുഞ്ഞിനെ എടുത്ത് തോളിലിട്ടു.. "ഹോസ്പിറ്റലിലേക്ക് പോവാം.. " വന്നു കഴിഞ്ഞാൽ ഹോസ്പിറ്റലിലേക്ക് പോവാൻ പറയാം എന്ന് ചിന്തിച്ചിരുന്ന ആൻ വേഗം ഒരു ഷാൾ എടുത്തിട്ട് അവന്റെ പുറകെ പോയി.. അപ്പോഴേക്കും അവൻ കുഞ്ഞിനെ മുന്നിലെ സീറ്റിൽ ഇരുത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. ആൻ കുഞ്ഞിനെയെടുത്തു മടിയിൽ വച്ച് കയറിയിരുന്നു.. കാർ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു... ഡോക്ടർ കുഞ്ഞിനെ പരിശോധിക്കുമ്പോഴും ആനിന്റെ കണ്ണുകൾ ഹർഷിന്റെ മുഖത്ത് മാത്രമായിരുന്നു.. അവന്റെ മുഖത്തെ വേവലാതിയും ഭയവും ഒരച്ഛന്റെ വാത്സല്യവും അവൾ കണ്ടാസ്വദിക്കുകയായിരുന്നു... അവളുടെ കയ്യിലേക്ക് ഇറ്റുവീണ കണ്ണുനീർ തുള്ളി കണ്ടപ്പോഴാണ് താൻ കരയുകയാണ് എന്നവൾക്ക് മനസ്സിലായത്..

ഇതിനുമുൻപും മോൾക്ക് ഒരുപാട് തവണ വയ്യാതായിട്ടുണ്ട്.. അന്നെല്ലാം വേവലാതിപ്പെടാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കൂടെ നിൽക്കാൻ ആരുഷിയും.. ആരുമില്ലാതെ കുഞ്ഞിനെ നോക്കി ഉറക്കമിളച്ചിരുന്ന് നേരം വെളുപ്പിച്ച എത്രയോ ദിനങ്ങൾ.. ഇന്ന് എന്റെ മോൾക്ക് അവളുടെ അച്ഛനുണ്ട്.. എനിക്കത് മതി.. തനിക്കാരുമില്ലെങ്കിലും അത് തന്നെ ബാധിക്കില്ല.. കാരണം ഒറ്റക്കുള്ള ജീവിതം തന്റെ ശൈലിയായി മാറിയിരിക്കുന്നു.. ചെറുപ്പം മുതൽ ഇന്നലെ വരെ ഒറ്റക്കായിരുന്നു. മണിക്കൂറുകൾ കൊണ്ട് അല്പം ആഗ്രഹിച്ചു പോയോ??? സാരമില്ല.. തനിക്കൊന്നും വേണ്ട.. എന്റെ മോൾക്ക് എല്ലാരും ഉണ്ടായാൽ മതി... ഡോക്ടർ പോയതിനു പുറകെ തന്നെ ബെഡിലേക്കിരുന്ന് കുഞ്ഞിനെ കൊഞ്ചിക്കുന്ന ഹർഷിനെ നോക്കി അവൾ ചിരിയോടെ ചെയറിലേക്കിരുന്നു... അന്ന് ഡിസ്ചാർജ് ചെയ്തില്ല.. ഒരുദിവസം നോക്കിയിട്ട് അടുത്ത ദിവസം വിടാം എന്ന് ഡോക്ടർ പറഞ്ഞു... ആനും കുഞ്ഞും ബെഡിലും, ഹർഷ് സൈഡിൽ ഇട്ടിരുന്ന വിസിറ്റർസ് ബെഡിലും കിടന്നു... ആൻ പതിയെ കണ്ണടച്ചു...

ഹർഷ് അവളെ നോക്കി.. ശരിക്കും ആ മുഖം കാണുന്നത് ഇപ്പോഴാണ്... ഇത് പോലെ നോക്കാൻ കഴിഞ്ഞിട്ടേയില്ല.. ആരായിരുന്നു തനിക്കിവൾ?? അന്ന് ദേവ എല്ലാം പറഞ്ഞു തരുമ്പോൾ ഒന്നും മനസ്സിൽ വന്നില്ല.. മാറ്റാരുടെയോ കഥ കേൾക്കുന്ന പോലെ കേട്ടിരുന്നു... പക്ഷെ എന്നെ മാത്രം ചിന്തിച്ച് ഇത്രയും കാലം എന്റെ കുഞ്ഞിനേയും നോക്കി ഇവൾ എന്തിന് കാത്തിരുന്നു.. മരിച്ചു പോയെന്ന് വിശ്വസിച്ചിരുന്നെങ്കിൽ മറ്റൊരു ജീവിതം നേടാമായിരുന്നു... ഇന്നും തന്നെ നോക്കിയ കണ്ണുകളിൽ പ്രണയമായിരുന്നു.. പക്ഷേ ഒരു മുൻപരിചയവും ഇല്ലാത്ത ഒരാളോട് എനിക്കെങ്ങനെ പ്രണയം തോന്നും?? ഞാനെന്റെ ഭാര്യയാണ് എന്ന വിശ്വാസത്തോടെ തന്നെയാണ് ആദ്യമായി അവളെ നോക്കിയത്.. ചേർത്തു പിടിച്ചത്.. എന്നാൽ അന്നവൾ കാണിച്ച അകലം.. അതാണ് തന്നെ പിന്തിരിയിച്ചത്... ഇപ്പോൾ തനിക്കെങ്ങനെ അടുക്കാനാവും... ജനലിലൂടെ വരുന്ന നിലാവെളിച്ചത്തിൽ തിളങ്ങുന്ന ആ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പതിയെ കണ്ണുകളടച്ചു... ❤️❤️❤️ ഹർഷിത് ദേവരാജിന്റെ ജീവിതസഖിയാവാൻ ഈ ആൻ മരിയ എന്ന എന്റെ അന്നമ്മക്ക് സമ്മതമാണോ..???" അവൾ ഒട്ടും ആലോചിക്കാതെ അതേ എന്നർത്ഥത്തിൽ തലയാട്ടി..

അവൻ ഒന്ന് കൂർപ്പിച്ചു നോക്കി... "സമ്മതമാണ്.. എനിക്ക് സമ്മതമാണ്......" അവൾ പരിഭ്രമത്തോടെ പറഞ്ഞു... അവൻ ചിരിയോടെ തന്റെ കഴുത്തിൽ കിടന്ന സ്വർണമാല അഴിച്ചെടുത്തു... അവൾ അവനെതന്നെ നോക്കി നിന്നു... അത് അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു.. കഴുത്തിലെ കൊന്തക്കൊപ്പം കിടക്കുന്ന ഓം എന്ന ലോക്കറ്റ് അവൾ കയ്യിലെടുത്തു... ശേഷം അവന്റെ മുഖത്തേക്ക് നോക്കി.. അവൻ പിരികം പൊക്കി കാണിച്ചു... അവൾ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കോടാൻ തുനിഞ്ഞതും അവളുടെ കയ്യിൽ അവന്റെ പിടുത്തം വീണിരുന്നു.. "ഒരു കടം കൂടി ബാക്കിയുണ്ട്.." അവൾ മനസ്സിലാകാതെ നെറ്റിചുളിച്ചു.. "അന്ന് രാത്രി ദേ, ഇവിടെ തന്ന കടം..." അവൻ തന്റെ കൈകളാൽ സ്വന്തം ചുണ്ടിനെ ഉഴിഞ്ഞു കൊണ്ട് അവളോട് പറഞ്ഞു... അവളിൽ ഞെട്ടലായിരുന്നു.. "അപ്പൊ അറിഞ്ഞോണ്ടാണോ പിടിച്ചത്..?" അവളറിയാതെ തന്നെ വായിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നു.. "എന്ത് പിടിച്ചത്??" അവൻ ചുണ്ട് കടിച്ചു പിടിച്ച് ചിരിയൊതുക്കി.. "അത്.. ഇടുപ്പ്... ഇടുപ്പിലൂ.. ഒന്നുല്ല.. ഞാൻ പോവട്ടെ.." അവൾ വീണ്ടും നടക്കാൻ തുടങ്ങിയതും അവൻ പുറകിൽ നിന്നും കൈ നീട്ടി അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്തുനിർത്തി. "ഇങ്ങനെ പിടിച്ചതാണോ ഉദ്ദേശിച്ചത്.." അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു .. അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. ആകെ ഒരു മരവിപ്പ് . അവൻ പതിയെ അവളെ തിരിച്ചു തന്റെ നേരെ നിർത്തി.. അപ്പോഴും കൈകൾ രണ്ടും ഇടുപ്പിൽ മുറുകിയിരുന്നു..

അവൾ തലയുയർത്തി നോക്കുന്നില്ല എന്ന് കണ്ടതും അവൻ ഇടുപ്പിലുള്ള പിടുത്തം മുറുക്കി.. അവൾ ഞെട്ടിപിടഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. "ആ കടം ഇപ്പൊ തീർത്തോട്ടെ..." അവൾ ഒന്നും മിണ്ടിയില്ല.. ആ വാക്കുകളുടെ പൊരുൾ മനസ്സിലാക്കും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരത്തെ നുണഞ്ഞു തുടങ്ങിയിരുന്നു.. അവളൊന്നു വിറച്ചുകൊണ്ട് അവനോടു ചേർന്നു നിന്നു... ഹർഷിത് ഞെട്ടിയെഴുന്നേറ്റു.. ചുണ്ടുകളിൽ ഇപ്പോഴും ആ ചുംബനം തങ്ങി നിൽക്കും പോലെ.. അവൻ കുഞ്ഞിനോട് ചേർന്ന് കിടക്കുന്ന ആനിനെ നോക്കി. അത്ഭുതത്തോടെ... നാണത്താൽ ചുവന്ന ആ പെണ്ണിന്റെ മുഖം അവന്റെ മനസ്സിലേക്ക് വീണ്ടും കടന്നുവന്നു.. അതേ നാണമായിരുന്നു താനിന്ന് ഈ മുഖത്ത് കണ്ടത്.. സ്വപ്നത്തിലെ ഓരോ കാഴ്ചയും അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.. അവന് തല പൊളിയുന്ന പോലെ തോന്നി.. അവിടെ നിന്നും എഴുന്നേറ്റ് ജനലോരത്തു പോയി നിന്നു... അവളിലേക്ക് നീങ്ങുന്ന കണ്ണുകളെ അവൻ കഷ്ടപ്പെട്ട് പിടിച്ചുനിർത്തി... കുതിച്ചു പായുന്ന മനസിനെ പിടിച്ചു കെട്ടാൻ വെറുതെ ഒരു ശ്രമം.... കണ്മുന്നിൽ അവളുടെ ചിരിയും, കണ്ണുകളിൽ തങ്ങി നിന്ന പ്രണയഭാവവും.. പൂർണമാവാത്ത ഓർമ്മകൾ... അവൻ അസ്വസ്ഥതയോടെ ഓർക്കാതിരിക്കാൻ ശ്രമിച്ചു.. അപ്പോഴും അവളുടെ ചുണ്ടുകൾ അവന്റെ നാമം മന്ത്രിക്കുന്നുണ്ടായിരുന്നു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story