നിലാമഴ: ഭാഗം 34

Nilamazha

എഴുത്തുകാരി: അനു രാജീവ്

"നിന്ന് മോങ്ങാതെ പോയി പിടിച്ച് നിർത്തടാ.." സ്റ്റീഫൻ ഹർഷിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. " ഞാനെന്നല്ല, ആര് പറഞ്ഞാലും അവളിന്ന് പോവും.. എനിക്കറിയാം..." "എടാ.. അവളെ കൈവിട്ട് കളയാൻ പോവാണോ??? അവൾക്കല്ലാ, നിനക്കാ നഷ്ടമാവാൻ പോകുന്നത് , നിന്നെ പ്രാണനേക്കാളേറെ സ്നേഹിച്ച പെണ്ണിനെ.." " അങ്ങനെയങ്ങു കൈവിട്ട് കളയാൻ പറ്റുവോടാ..? പക്ഷേ അതിനുമുമ്പ് ചെയ്തുതീർക്കാൻ ഇനിയും ഒരുപാട് ബാക്കിയുണ്ട്..." ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ശബ്ദം കേട്ട് ഇരുവരും സ്റ്റേഷനകത്തേക്ക് പോയി.. ആൻ പോവാതെ എവിടെയെങ്കിലും ഇറങ്ങി നിൽക്കുന്നുണ്ടാവും എന്ന ചിന്തയോടെ സ്റ്റീഫൻ ചുറ്റും കണ്ണുകൾകൊണ്ട് പരതി... എന്നാൽ ഹർഷ് അകലുന്ന ട്രെയിനിലേക്ക് മാത്രമേ നോക്കിയുള്ളൂ. അവനറിയാമായിരുന്നു അവളുടെ തീരുമാനം ഉറച്ചതാണെന്ന്.. " കണ്ണുകൾ തുടച്ച് അവൻ അവിടെ നിന്നും തിരികെ ഇറങ്ങി... മഴയത്തിറങ്ങി നടക്കുന്നവനെ കണ്ട് പുറകിൽ നിന്നും സ്റ്റീഫൻ ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു..

എന്നാൽ ഹർഷിന്റെ തലയിൽ അതൊന്നും കയറുന്നുണ്ടായിരുന്നില്ല.. മനസ്സ് നിറയെ കുഞ്ഞിന്റെ ചിരിയും ആനിന്റെ മുഖവും മാത്രം.. _____❤️ "ആൻ വേണ്ടിയിരുന്നില്ല... എല്ലാം ശരിയായി വരുന്ന സമയത്ത് ഇങ്ങനെയൊരു മടക്കം...." ആരുഷി പറയുന്നത് ശ്രദ്ധിക്കാതെ ആൻ പുറത്തേക്ക് നോക്കിയിരുന്നു.. കാലം തെറ്റി പെയ്യുന്ന മഴ മണ്ണിൽ മാത്രമല്ല, അവളുടെയുള്ളിലും ഓളങ്ങൾ തീർത്തു... ആ ഓളങ്ങളിൽ പെട്ടുലയാതെ, ഓർമകളെ വിസ്മരിച്ച് അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തു.. തനിക്കിവൾ മാത്രമേ ഉള്ളൂ.. ഇവൾ മാത്രം.. ____❤️ "എടാ.. മതി കുടിച്ചത്... കാലത്ത് തുടങ്ങിയ ഇരുപ്പാ.. അവൾ ഇങ്ങോട്ട് വരുന്നതിനു മുൻപ് നീ ഒറ്റയ്ക്ക് തന്നെയായിരുന്നില്ലേ... വർഷം കുറെയായി ഒറ്റയ്ക്ക് തന്നെയല്ലേ... നിനക്കാണെങ്കിൽ അവളോട് പ്രേമം പോയിട്ട് ഒരല്പം ദയ പോലുമില്ല... അത് കൊണ്ടാണല്ലോ അവളെ ഉമ്മ വച്ചതിന് സോറി പറഞ്ഞത്.. നിനക്കൊക്കെ മനസാക്ഷിയുണ്ടോ ടാ.... അവള് നിന്റെ ആരുമല്ല ല്ലോ.. ഏതോ ഒരുത്തി എങ്ങോട്ടോ പോയതിന് നീ എന്തിനാ കുടിച്ച് കരളു വാട്ടിക്കുന്നെ??"

"നിനക്കൊന്നും അത് പറഞ്ഞാ മനസിലാവില്ലടാ..... അവളെനിക്ക് ആരായിരുന്നെന്നറിയോ... എല്ലാം.... എല്ലാം അവളായിരുന്നു.." "ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്... ഇതുതന്നെയല്ലേടാ തെണ്ടീ ഞാൻ ഇന്നലെ നിന്നോട് പഠിച്ചു പഠിച്ചു പറഞ്ഞത്.. അവളെ പോയി സ്നേഹിക്കാൻ പറഞ്ഞപ്പോ, രാത്രി ഒരു ഉമ്മയും കൊടുത്തിട്ട് രാവിലെ അബദ്ധത്തിൽ പറ്റിയതാണെന്നും പറഞ്ഞ് മാപ്പും ചോദിച്ച് വന്നേക്കുന്നു... ഏതെങ്കിലും പെണ്ണ് ഇത് ക്ഷമിച്ചു തരുവോ??? " "പറ്റിപ്പോയി...." "പറ്റിപ്പോയി... ദേ കാലുമടക്കി ഒന്ന് തന്നാലുണ്ടല്ലോ..." കുടിച്ച് തലപൊങ്ങാതെ ഉറക്കച്ചടവിൽ ഇരിക്കുന്ന ഹർഷിനെ നോക്കി സ്റ്റീഫൻ പല്ലുകടിച്ചു... അവനെ താങ്ങി പിടിച്ച് മുറിയിൽ കൊണ്ട് കിടത്തി... അപ്പോഴും അവന്റെ ചുണ്ടുകൾ അവളുടെ നാമം ഉരുവിട്ടുകൊണ്ടിരുന്നു. ____❤️

അച്ഛയെ കാണണം എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിനെ ഒരുപാട് സമാധാനിപ്പിച്ചാണ് ആൻ കിടത്തി ഉറക്കിയത്... ട്രെയിൻ കുറച്ച് ലേറ്റ് ആയത് കൊണ്ട് തന്നെ അവർ ബാംഗ്ലൂർ എത്തുമ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു.. റൂമിൽ വന്ന് കുഞ്ഞിനെ ഉറക്കി ആൻ ബാൽക്കണിയിലെ ചെയറിൽ വന്നിരുന്നു.. ഇനി ഒരിക്കലും ഇങ്ങോട്ട് തിരികെ വരരുത് എന്ന് എപ്പോഴോ ആഗ്രഹിച്ചിരുന്നു... അത്യാഗ്രഹമായി പോയോ?? എന്നും ആ കരുതൽ ഉണ്ടാകും, എന്നും ആ കൈകൾ തന്നെ സംരക്ഷിക്കുമെന്നൊക്കെ ചിന്തിച്ചത് വിഡ്ഢിത്തമായി പോയോ? മതി.. ഇനി ആൻ ഒന്നും ആഗ്രഹിക്കില്ല.. ഇനിയും നിരാശപ്പെടേണ്ടി വന്നാൽ ഈ ജീവിതം അവസാനിപ്പിക്കാൻ തോന്നി പോവും.. അവൾ ബെഡിൽ കിടന്ന് ശാന്തമായുറങ്ങുന്ന കുഞ്ഞിലേക്ക് നോക്കി... കുഞ്ഞിനെ ചേർത്ത് പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും മനസ്സിൽ ആ മുഖം നിറഞ്ഞു നിന്നിരുന്നു... ____❤️ ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല.. അവൾ വീണ്ടും പഴയ ജീവിത ശൈലിയിലേക്ക് മാറി...

ബാങ്കും തിരക്കുകളും, കുഞ്ഞിന്റെ കാര്യവും, ആരുഷിയും, അവരെ ചുറ്റിപറ്റിയുള്ള ലോകവും.. പ്രിയപ്പെട്ട ഓർമകളെ മറവിക്കു വിട്ടുകൊടുക്കാൻ ശ്രമിക്കുമ്പോൾ അതിന് തടസമെന്ന പോലെ എന്നും കുഞ്ഞിന്റെ ചോദ്യം മാത്രം ഉണ്ടാകും.. "അച്ഛ എപ്പോയാ വരുന്നേ..?" മറുപടി ഒരു പുഞ്ചിരി മാത്രമായി ഒതുങ്ങും.. ഇപ്പോഴവൾ ഒന്നും പ്രതീക്ഷിക്കാറില്ല.. അവന്റെ ഒരു ഫോൺ കാൾ പോലും.. ബാംഗ്ലൂർ നഗരത്തിലേക്ക് തിരികെ വന്നിട്ട് 2 മാസങ്ങൾ പിന്നിട്ടിരിക്കുന്നു.. എന്നിട്ടും, ഇവിടെ എത്തിയോ എന്നറിയാൻപോലും ഒരു വിളി ഉണ്ടായില്ല... എന്തുകൊണ്ട് വിളിച്ചില്ല എന്ന് ചിന്തിക്കാൻ പോലും അവളിപ്പോൾ തയ്യാറല്ല ... അത്രയും ദൃഢമായ തീരുമാനങ്ങൾ.. അതാണവളുടെ ശക്തി.. "മ്മേ... മോളേ പാർക്കിൽ കൊണ്ട് പോവാന്ന് പഞ്ഞിട്ട്.." "പോവാലോ... ആഷിയേം കൂട്ടി വേഗം റെഡി ആയിവാ.. പോവാം..." നച്ചൂട്ടി സന്തോഷത്തോടെ അകത്തേക്കോടി... ആനും പോയി ഡ്രസ്സ്‌ മാറ്റി... അവൾക്ക് പുറത്ത് പോവാനൊന്നും വയ്യ എന്ന് തോന്നി..

എങ്കിലും നച്ചൂട്ടിയുടെ ചിരിച്ച മുഖമോർത്തപ്പോൾ ആൻ വേഗം മുഖം കഴുകി ഡ്രസ്സ് മാറ്റി.. "പോവാം...?" ______❤️ "വാ പോവാം...?" "എടാ. അഡ്രെസ്സ് പോലുമറിയാതെ എങ്ങോട്ടാ..." റെയിൽവേ സ്റ്റേഷനിൽ നിന്നും ഇറങ്ങി ചുറ്റും നോക്കിക്കൊണ്ട് സ്റ്റീഫൻ ഹർഷിനോട് പറഞ്ഞു.. "അഡ്രസ്സൊക്കെ അറിയാം.. നീ വാ..." "അറിയോ??? എങ്ങനെ? എന്നിട്ട് നീ എന്താ എന്നോട് പറഞ്ഞില്ല.?" "അവിടെന്ന് പറഞ്ഞിട്ടെന്താ കാര്യം?? ഇവിടുന്ന് ആരോടെങ്കിലും പറയാം..." "ഓക്കേ..കന്നഡ അറിയാമെങ്കിൽ ആ ടാക്സി ഡ്രൈവറോട് പറ...." അവർ രണ്ടാളും ചിരിയോടെ ടാക്സി സ്റ്റാന്റിലേക്ക് നടന്നു.. ____❤️ "ഇവിടെയാണെന്ന് ഉറപ്പാണോ ടാ..." "ആണെന്നാണ് തോന്നുന്നത്.. " ." നിന്റെ കയ്യിൽ അവളുടെ നമ്പർ ഇല്ലേ.. ഒന്ന് വിളിച്ചാൽ പോരെ.." "സർപ്രൈസ്..." "കോപ്പ്... അവള് മുഖമടച്ചൊന്ന് തരാതെ നോക്കിക്കോ.." "അങ്ങനെ ചെയ്യോ??"

"ചെയ്താലും തെറ്റ് പറയാൻ പറ്റില്ല..." "അതും ശരിയാ..." "ഹ്മ്മ്.. വാ ആ സെക്യൂരിറ്റിയോട് ചോദിക്കാം..." ഹർഷിത് അയാൾക്കടുത്തേക്ക് പോയി എന്തൊക്കെയോ ചോദിച്ച് തിരികെ വന്നു.. "എന്ത് പറഞ്ഞു...." "അവര് ഇവിടെ തന്നെയാ താമസിക്കുന്നത്.. ഇപ്പൊ അടുത്തുള്ള പാർക്കിലേക്ക് പോയിരിക്കുവാണെന്ന്..." "Nice... ഭയങ്കര ക്ഷീണം.. ദേ അവിടെ പോയിരുന്ന് അവര് വരുന്നത് വരെ വെയിറ്റ് ചെയ്യാം..." "വേഗം വാടാ.... നേരെ പാർക്കിലേക്ക്.. എന്നിട്ട് വേണം എനിക്കൊന്ന് ഞെട്ടിക്കാൻ ...." ഓരോന്ന് പ്ലാൻ ചെയ്ത് അടുത്ത ടാക്സി വിളിക്കുന്ന ഹർഷിനെ നോക്കി നെടുവീർപ്പിട്ട് സ്റ്റീഫനും അവന് പുറകെ പോയി... _____♥️ "വേഗം നടക്ക് നച്ചൂട്ടി..... " "മോൾക്ക് വയ്യാമ്മേ... അമ്മ എടുക്ക്..." "ഇത്ര വലിയ കുട്ടിയായിട്ട് ഇനിയും എടുക്കാൻ പറയാൻ നാണമില്ലേ പെണ്ണേ നിനക്ക്.. അങ്ങോട്ട് നടന്നെ..കുറച്ചു ദൂരം കൂടിയെ ഉള്ളൂ.."

നച്ചൂട്ടി നടത്തം നിർത്തി കയ്യുംകെട്ടി പിണങ്ങി തിരിഞ്ഞു നിന്നു... "എന്താ??" "എന്റെ അച്ഛയായിരുന്നേൽ മോളേ നടത്തത്തെ ഇല്ലാർന്നു.. എപ്പോയും എടുത്ത് നടക്കും... മോളേ എന്തിനാ അച്ഛന്റെന്ന് കൂട്ടീട്ട് വന്നെ...?" അവളുടെ ചോദ്യങ്ങൾ കേട്ട് ആനിനു വല്ലായ്മ തോന്നി.. അത്രയും നേരം ചിരിച്ചു നിന്നിരുന്ന മുഖം പെട്ടെന്ന് വാടി... അവൾക്ക് ഇങ്ങനെ ഒരു കുറവ് അറിയിക്കരുത് എന്ന് മാത്രമേ താൻ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ.. പക്ഷേ ഇന്നാദ്യമായി അവൾ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരിക്കുന്നു... ഇനിയൊരിക്കലും തനിക്ക് ആ സ്ഥാനത്തിന് പകരമാവാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ ആൻ പാർക്കിലെ മരത്തിന് ചുവട്ടിൽ ഇട്ടിരുന്ന സ്റ്റോൺ ബെഞ്ചിലേക്കിരുന്നു.. അവൾക്ക് തല പെരുക്കും പോലെ തോന്നി.. നെറ്റിയിൽ കൈ വച്ച് തലതാഴ്ത്തി ഇരിക്കുന്ന ആനിനെ കണ്ട് ആരുഷി നച്ചൂട്ടിയുടെ അടുത്തേക്ക് നടന്നു.

"എന്തിനാ നച്ചൂട്ടി അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്.. അമ്മയ്ക്ക് വിഷമമായി...കണ്ടോ കരയുവാ പാവം.." ആരുഷി പറഞ്ഞത് കേട്ട് നച്ചൂട്ടി പതിയെ ഒളികണ്ണിട്ട് ആൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.... കുഞ്ഞിന്റെ മുഖത്തെ പരിഭവം പതിയെ പേടിയായി മാറുന്നത് ആഷി കണ്ടു... "അമ്മാ............" കുഞ്ഞ് ഇരു കയ്യും വായിൽ അമർത്തിപ്പിടിച്ച് വലിയവായിൽ നിലവിളിച്ചു... ____❤️ "ഇത്രയും വലിയ പാർക്കിന്ന് അവരെ എങ്ങനെ കണ്ടു പിടിക്കാനാ.. നമുക്കീ എൻട്രൻസിൽ നിൽക്കാം.. അപ്പൊ പിന്നെ ഇറങ്ങി വരുമ്പോ കാണാലോ.." "നീ ഇങ്ങു വന്നെ... " ഹർഷ് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി... ഓരോയിടത്തായി നോക്കികൊണ്ടിരിക്കുമ്പോഴാണ് പാർക്കിന്റെ ഒരു ഭാഗത്ത് ആൾക്കൂട്ടം കണ്ടത്... ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും.. ഹർഷിന്റെ കാലുകൾ യാന്ത്രികമായി അങ്ങോട്ട് നീങ്ങി... ആളുകളെ വകഞ്ഞു മാറ്റി കയറിയ ഹർഷ് മുന്നിലേ കാഴ്ചയിൽ തറഞ്ഞു നിന്നു.. ബോധമില്ലാതെ നിലത്തു വീണു കിടക്കുന്ന ആനും അടുത്തിരുന്നു കരയുന്ന കുഞ്ഞും...

ആരുഷി എല്ലാവരെയും തള്ളിമാറ്റി കയറി വന്ന് ആനിന്റെ മുഖത്തേക്ക് വെള്ളം തെളിച്ചപ്പോഴാണ് ഹർഷിന് ബോധം വന്നത്... അവൻ വേഗം നിലത്തേക്കിരുന്നു.. "മരിയ....." ആരുഷി ആ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.. മുന്നിലിരിക്കുന്ന ഹർഷിനെ കണ്ട് അവൾ ഞെട്ടി.. കുഞ്ഞ് വേഗം എഴുന്നേറ്റ് ഹർഷിനെ കെട്ടിപിടിച്ചു.. "അച്ഛേ.. വേം വരാന്ന് പറഞ്ഞിട്ട്.... അമ്മ നോക്കിയേ.. മോള് പിണങ്ങിയപ്പോ അമ്മ തായേ വീണു.. ഇപ്പോ വിളിക്കുമ്പോ എഴുന്നേക്കിനില്ല..." ഹർഷ് വേഗം കുഞ്ഞിനെയെടുത്ത് അടുത്ത് നിൽക്കുന്ന സ്റ്റീഫന്റെ കയ്യിൽ കൊടുത്തു.. ആരുഷി എഴുന്നേറ്റ് നിൽക്കുമ്പോഴേക്കും ഹർഷ് ആനിനെ നിലത്തു നിന്നും കയ്യിൽ കോരിയെടുത്തു.. ആളുകൾ വഴി മാറി കൊടുത്തു... അവൻ അവളെയും നെഞ്ചോട് ചേർത്ത് എൻട്രൻസിലേക്ക് പായുകയായിരുന്നു.. സ്റ്റീഫൻ വേഗം ഒരു ടാക്സി വിളിച്ചു.. ആരുഷി ടാക്സിയിലേക്ക് കയറി...ആനിനെ ആരുഷിയുടെ മടിയിലേക്ക് കിടത്തി കൊടുത്ത് ഹർഷും പുറകിൽ കയറി... സ്റ്റീഫനും കുഞ്ഞും മുന്നിലും കയറി...

ആശുപത്രി എത്തോളം ഹർഷിന്റെ കൈകൾ ആനിന്റെ കാലിൽ മുറുകെ പിടിച്ചിരുന്നു.. സ്‌ട്രക്ച്ചറിൽ കയറ്റി അകത്തേക്ക് കൊണ്ട് പോവുമ്പോഴും ഡോക്ടർമാർ പരിശോധിക്കുമ്പോഴുമെല്ലാം അവൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു... ട്രിപ്പ്‌ ഇട്ട് കിടത്തിയതിനു ശേഷം ബ്ലഡ്‌ സാമ്പ്ൾസ് ചെക്കപ്പിന് കൊണ്ട് പോയി.. ഹർഷും കുഞ്ഞും കേഷ്വാലിറ്റിയിൽ കയറി ആനിനെ കാണുമ്പോഴും അവൾ മയക്കത്തിലായിരുന്നു.. എല്ലാവരും അസ്വസ്ഥതയോടെ ആശുപത്രി വരാന്തയിൽ ഇരുന്നു.. ട്രിപ്പ് കഴിഞ്ഞതും ആൻ പതിയെ കണ്ണുതുറന്നു.... അവൾക്ക് നല്ല ക്ഷീണം തോന്നി.. എന്താ സംഭവിച്ചത് എന്നോർത്തെടുക്കുമ്പോഴേക്കും ഡോക്ടർ അകത്തേക്ക് വന്നു... അവൾ വേഗം എഴുന്നേറ്റിരുന്നു... "Hi AnnMariya... How you feel now? "Better doctor..." "Ok.. 'നി'മ്മ ദേഹ'വു തും'ബ ദുൽബലവാഹി'ദേ... You need complete rest for few months..." അവൾ നെറ്റി ചുളിച്ചു.. "But.. why doctor?" അതിന് ആ ലേഡി ഡോക്ടർ മനോഹരമായി ചിരിച്ചു... "Congrats Ann mariya, You are pregnant..." "Whhhhhhaaaaatttttt??????" ...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story