നിലാമഴ: ഭാഗം 35

Nilamazha

എഴുത്തുകാരി: അനു രാജീവ്

"Congrats Anmariya, You are pregnant..." "Whhhaaaaatttt???" വാതിൽക്കൽ നിന്നുമുള്ള ശബ്ദം കേട്ട് ഡോക്ടറും ആനും ഞെട്ടി പുറകിലേക്ക് നോക്കി... അന്തം വിട്ട് ഞെട്ടി പണ്ടാരമടങ്ങി നിൽക്കുന്ന ആരുഷിയുടെ തുറന്ന് പിടിച്ച വായയിൽ നിന്ന് തന്നെ അറിയുന്നുണ്ടായിരുന്നു അവിടെ നിന്നാണ് അത്രയും വലിയ ശബ്ദം വന്നത് എന്ന്.. അവൾ ഡോർ ചാരി വച്ച് ദേഷ്യത്തോടെ അകത്തേക്ക് വന്നു... "ഈ ഡോക്ടർക്ക് പ്രാന്താടി.. വാ നമുക്ക് വേറെ എവിടെയെങ്കിലും പോയി കാണിക്കാം.., ഇതെന്താ ദിവ്യഗർഭോ???" ആനിന്റെ കയ്യിൽ പിടിച്ചു വലിച്ച് ആഷി പറഞ്ഞതും അവളെ പിടിച്ചു വലിച്ച് ആൻ അടുത്തിരുത്തി.. "ഇനിയും ഇവിടെ എന്തിനാ ഇരിക്കുന്നെ..?? വാ പോവാം.." എഴുന്നേൽക്കാൻ നിന്നവളുടെ കയ്യിൽ ആൻ മുറുകെ പിടിച്ചു.. അവളുടെ ഉയർത്താൻ മടിക്കുന്ന മുഖത്തിന്റെ അർത്ഥം ആരുഷിക്ക് മനസിലായില്ല... "ആൻ......." അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടുമ്പോൾ കണ്ണുനീർ അവളുടെ ചുവന്ന കവിളുകളെ ചുംബിച്ചു കൊണ്ട് നിലത്തേക്കുതിർന്നു..

"Any problem.. Are you okay Anmariya???" അവരുടെ മുഖത്തെ ഭാവമാറ്റം കണ്ട് ഡോക്ടർ ചോദിച്ചു.. "No doctor... She's fine..." ആരുഷി പറയുന്നതിനോടൊപ്പം അവളുടെ കയ്യിൽ മുറുകെ പിടിച്ചു... ഡോക്ടർ ചിരിയോടെ പ്രിസ്ക്രിപ്ഷനിൽ മരുന്നെഴുതുമ്പോൾ ആരുഷി അവിശ്വസനീയതയോടെ ഒരിക്കൽ കൂടി ആനിനെ നോക്കി. പക്ഷേ അവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു ഡോക്ടർ പറഞ്ഞത് സത്യമാണെന്ന്.. ഡോക്ടറോട് നന്ദി പറഞ്ഞ് രണ്ടാളും പുറത്തേക്കിറങ്ങി... ആൻ ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. ഡോക്ടർ കാബിനിൽ നിന്നും പുറത്തിറങ്ങിയതും മുന്നിൽനിൽക്കുന്ന സ്റ്റീഫനെ കണ്ട് അവളുടെ ഉള്ളൊന്ന് ആളി... അവൾ ഞെട്ടലോടെ ചുറ്റും നോക്കി..... അല്പം മാറി നിന്ന് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ഹർഷിനെ കാണെ അവൾക്ക് ശരീരം തളരുന്ന പോലെ തോന്നി.... ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടുമൊരു കൂടിക്കാഴ്ച്ച.. എന്തിനെന്നറിയാതെ നിറഞ്ഞ കണ്ണുനീരിന്റെ വാശിയോടെ തുടച്ച് അവൾ സ്റ്റീഫന്റെ കയ്യിൽ നിന്നും നച്ചൂട്ടിയെ വാങ്ങി..

തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴേക്കും ഹർഷ് അവളുടെ മുന്നിൽ എത്തിയിരുന്നു.. "ഡോക്ടർ എന്ത് പറഞ്ഞു..??" തലതാഴ്ത്തി നിൽക്കുന്ന ആനിനെ നോക്കി കൊണ്ട് ഹർഷ് ചോദിച്ചു.. ചുണ്ടിൽ പതിവ് പുഞ്ചിരിയും ഉണ്ടായിരുന്നു.. അവളെ മയക്കാറുള്ള ആ പുഞ്ചിരി.. ആനിൽ നിന്നും മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോൾ നോട്ടം ആരുഷിയിലേക്കെത്തി. അത്രയും നേരം ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്ന ആരുഷിയുടെ നോട്ടത്തിലെ അപാകത ഹർഷിന്റെ മുഖത്തെ പുഞ്ചിരിയെ മായ്ച്ചുകളഞ്ഞു... "എന്ത് പറ്റി??? എന്തെങ്കിലും പ്രോബ്ലം "ആൻ പ്രഗ്നന്റാണ്...." "ഹ?" ഹർഷ് നെറ്റി ചുളിച്ചു.. കേട്ടതിന്റെ തെറ്റാണോ എന്ന പോലെ.. "ആൻ ഗർഭിണിയാണെന്ന്.." ആരുഷി അല്പം ശബ്ദമുയർത്തി കടുപ്പിച്ചു തന്നെ പറഞ്ഞു... സ്റ്റീഫൻ അന്തംവിട്ട് ഹർഷിനെ നോക്കി... അവൻ അന്താളിപ്പോടെ ആനിന്റെ അടുത്തേക്ക് നിന്നു.. "പ്രഗ്നന്റോ?? എങ്ങനെ....? "പ്ടേ 💥" പറഞ്ഞു തീർന്നതും ഹർഷിന്റെ കവിളിനു നേരെ അവളുടെ കയ്യുയർന്നു... അവൾ കരഞ്ഞു കൊണ്ട് കുഞ്ഞിന്റെ കയ്യിൽ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നു...

ആരുഷിയും സ്റ്റീഫനും തറഞ്ഞു നിൽക്കുകയായിരുന്നു... അവർ മനസിലാക്കിയ ആനിന് അവളുടെ ഹർഷേട്ടനെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയില്ല.. ഇതിപ്പോൾ... അവളെത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ അവളുടെ ഈ ഒരു പ്രവർത്തി തന്നെ ധാരാളമായിരുന്നു അവർക്ക്.. ആരുഷി അവരെ രണ്ട് പേരെയും ഒന്ന് മാറി മാറി നോക്കി ആനിന്റെ പിന്നാലെ ഓടി.. സ്റ്റീഫൻ ഹർഷിനടുത്തേക്ക് വന്നു... "എങ്ങനെയുണ്ടളിയാ സർപ്രൈസ്???" ഹർഷ് അവനെ ദയനീയമായി നോക്കി.. "ഞാനപ്പഴേ പറഞ്ഞില്ലേ, വാങ്ങിക്കൂട്ടാനാ വണ്ടിയും പിടിച്ച് പോവുന്നേന്ന്..." ഹർഷ് ഒന്ന് ഇളിച്ച് ചുറ്റും നോക്കി... "ആരെങ്കിലും കണ്ടോ ആവോ..?" "നിനക്ക് കുറച്ചെങ്കിലും നാണമുണ്ടോ ടാ.. ഭാര്യ പ്രെഗ്നന്റാണെന്ന് പറയുമ്പോ അവളുടെ മുഖത്ത് നോക്കി 'എങ്ങനെ' ന്ന് ചോദിക്കാൻ?". "എടാ.. പക്ഷേ... അങ്ങനെയൊന്നും.. എനിക്കോർമ്മയില്ല.. " "അല്ലെങ്കിലും നിന്റെ ലൈഫിലെ മനോഹരമായ കാര്യങ്ങളൊന്നും നിന്റെ തലയിലിപ്പോ ഇല്ലാലോ.. ഇതും അങ്ങനെ കൂട്ടിയാ മതി. എന്നലുമെന്റളിയാ നിനക്കെങ്ങനെ രണ്ട് പിള്ളേരായി ലെ.. പൊന്നളിയാ ഓർമയില്ലാതെ ഇങ്ങനെ.. തലക്ക് കുഴപ്പമൊന്നുമില്ലാതിരുന്നെങ്കിലുള്ള അവസ്ഥ.. ഹൂ.. ആലോചിക്കാനേ വയ്യ..."

ഹർഷിനപ്പോഴും പോയ കിളികൾ തിരിച്ചു വന്നിരുന്നില്ല.. സ്റ്റീഫനു മറുപടി കൊടുക്കാതെ ഹർഷ് ആശുപത്രിക്ക് പുറത്തേക്ക് നടന്നു... ___❤️ ടാക്സിയിൽ നിന്നുമിറങ്ങി ആൻ വേഗത്തിൽ ലിഫ്റ്റിലേക്ക് കയറി.. അവളുടെ അവസ്ഥ മനസിലാക്കിയ പോലെ ആരുഷി ടാക്സിക്ക് ക്യാഷ് കൊടുത്ത് വേഗം അവൾക്കൊപ്പം പോയി.. മുറിയിലേക്ക് കയറിയതും അത്രയും നേരം പിടിച്ചു നിർത്തിയ കണ്ണുനീരിനെ അവൾ തുറന്ന് വിട്ടു.. വാതിൽ ചാരി ആരുഷി വേഗം പൊട്ടികരയുന്ന ആനിനടുത്തേക്ക് വന്നു.. അവൾക്ക് താഴെ മുട്ടുകുത്തിയിരുന്നു.. "എന്താടാ.. നീ എന്തിനാ കരയുന്നത്... ഇത് നോക്ക്,.. it's happened.. സംഭവിച്ചു പോയില്ലേ... ഇനി നിനക്ക് വേണ്ടെങ്കിൽ നമുക്ക്... ബാക്കി പറയാൻ സമ്മതിക്കാതെ ആൻ അവളുടെ വായയിൽ കൈ വച്ച് നിഷേധാർത്ഥത്തിൽ തലയാട്ടി... "പിന്നെന്തിനാ നീ കരയുന്നെ ആൻ..." "എനിക്കറിയില്ല ആഷി.. എനിക്കൊന്നും അറിയില്ല.. നീയല്ലേ അന്ന് ഹർഷേട്ടനെ എന്റെ മുറിയിലേക്ക് വിട്ടത്.. നിനക്കറിയോ ആഷി.. അന്ന് ഞാൻ.. എന്നോട്... ആൾക്കെന്നോട് ഒത്തിരി ഇഷ്ട്ടമാണെന്ന് പറഞ്ഞു...

ഇനി ഒരിക്കലും ഓർമ വന്നില്ലെങ്കിലും എന്നെ ചേർത്തു പിടിച്ചോളാമെന്ന് പറഞ്ഞു... എന്നിട്ട്... അതൊന്നും ഇപ്പൊ ഓർമയില്ല... ഒന്നും, ഒന്നും ഓർമയില്ല.. ചോദിച്ചത് കേട്ടില്ലേ, എങ്ങനേ..ന്ന്... വേണ്ട... അതൊന്നും ഒരോർമയിലും തെളിയാതിരിക്കട്ടെ.. ഇനി എത്രകാലം ആ സ്നേഹം എനിക്ക് കിട്ടിയാലും, ഒരു നാൾ ആളെല്ലാം മറക്കും.. മതിയായടി.. എനിക്ക് മതിയായി..." "ആൻ.. നീ ഇങ്ങനെ കരയല്ലേ.. ഡോക്ടർ പറഞ്ഞത് കേട്ടില്ലേ.. നിന്റെ ബോഡി വീക്ക്‌ ആണ്... ഇനിയും കരഞ്ഞാൽ കുഞ്ഞിനെന്തെങ്കിലും പറ്റും ആൻ..." ആരുഷിയുടെ അവസാനത്തെ അടവിൽ ആൻ വീണു.. അവൾ പതിയെ കരച്ചിൽ നിർത്തി എഴുന്നേറ്റു.. നിലത്തിരുന്ന് ബിൽഡിങ് ബ്ലോക്ക്സ് ഉണ്ടാക്കി കളിക്കുന്ന നച്ചൂട്ടിയെ നോക്കി അവൾ മുറിയിലേക്ക് പോയി.. ഒന്ന് മുഖം കഴുകി വന്ന് ബെഡിലേക്കിരുന്നു.. അവൾ മുന്നിൽ കാണുന്ന കണ്ണാടിയിൽ തെളിഞ്ഞ തന്റെ രൂപത്തിലേക്ക് നോക്കി.

മനസ്സ് ശൂന്യമാണ്.. ചിന്തകളെല്ലാം അകന്നിരിക്കുന്നു.. ചുറ്റും നിശബ്ദമാകുമ്പോൾ കേൾക്കുന്ന ശബ്ദം ഒരു ഹൃദയമിടിപ്പിന്റെതാണ്.. അവൾ പതിയെ കണ്ണുകളടച്ച് തന്റെ ഉദരത്തിൽ കൈ ചേർത്തു... ആ ഹൃദയമിടിപ്പ് അവളുടെ കൈകൾക്കുള്ളിലേക്കൊതുങ്ങി.. ___❤️ "എടാ... ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ..." "എന്താലോചിക്കാൻ.. ആനിനെയും എന്റെ രണ്ട് മക്കളെയും വിട്ട് പോകുന്ന കാര്യം ഞാൻ ആലോചിക്കാനേ പോവുന്നില്ല.." "ഇപ്പോഴാണോ നിന്റെ മക്കളാണെന്ന ബോധം വന്നത്.. ഈ ബോധം കുറച്ച് നേരത്തെ വന്നിരുന്നെങ്കിൽ കവിളത്തു കിട്ടിയ വെടിക്കെട്ട് ഒഴിവാക്കമായിരുന്നില്ലേ.." "എനിക്കൊരടിയുടെ കുറവുണ്ടായിരുന്നു.. അത് ഈ വഴിക്ക് കിട്ടിയതാണെന്ന് വിചാരിച്ച് സമാധാനിച്ചോളാം.." "ഇനിയിപ്പോ അങ്ങനെ സമാധാനിക്കാനേ വഴിയുള്ളു.." "നിന്നിളിക്കാതെ കാളിങ് ബെൽ അടിക്കടാ..." "എടാ ഒന്ന് കൂടെ... "അടിക്കാൻ... സ്റ്റീഫൻ ഒന്ന് ദീർഘശ്വാസമെടുത്ത് കാളിങ് ബെൽ അമർത്തി.. രണ്ടാമത്തെ തവണ ബെൽ അടിക്കാൻ നിൽക്കുമ്പോഴേക്കും ആരുഷി കതവ് തുറന്നു...

മുന്നിൽ നിൽക്കുന്ന ഹർഷിനെയും സ്റ്റീഫനെയും കണ്ട് അവൾ പ്രതീക്ഷിച്ചിരുന്ന പോലെ ഇളം പുഞ്ചിരിയോടെ മുന്നിൽ നിന്നും മാറി കൊടുത്തു.. ഹർഷ് അകത്തേക്ക് കയറിയതും നച്ചൂട്ടി അച്ഛേ.. ന്ന് വിളിച്ച് ഓടി വന്നു.. കുഞ്ഞിനെയുമെടുത്ത് നിൽക്കുമ്പോഴും കണ്ണുകൾ ആനിനെ തിരഞ്ഞു കൊണ്ടിരുന്നു. "കിടക്കുവാ ഹർഷേട്ടാ..." ആരുഷി അവനെ നോക്കി പറഞ്ഞു.. അവൻ ഓരോ മുറിയിലും നോക്കുന്നത് കണ്ട് ആരുഷി ആനിന്റെ മുറിയിലേക്ക് കൈചൂണ്ടി.. നച്ചൂട്ടിയെ സ്റ്റീഫന്റെ കയ്യിൽ കൊടുത്ത് ഹർഷ് മുറിക്കകത്തേക്ക് പോയി... ഫാനിന്റെ ശബ്ദം മാത്രം.. ചുറ്റും വൈറ്റ് ഇന്റീരിയർ ചെയ്ത മുറിയിൽ പറക്കുന്ന കർട്ടനുകളും, വെള്ള ബെഡും, അതിൽ പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടു കിടക്കുന്ന ആനും.. അവനെല്ലാം പുതുമയുള്ളതായി തോന്നി.. അവിടെ നിറഞ്ഞിരിക്കുന്ന ഗന്ധം തനിക്ക് പരിചിതമാണെന്ന് തോന്നി...

അവൻ പതിയെ തളർന്നുറങ്ങുന്ന ആനിനടുത്തിരുന്നു.. കരഞ്ഞു ചുവന്ന മുഖത്ത് വീണുകിടക്കുന്ന മുടിയിഴകളെ പതിയെ ഒതുക്കി വച്ച് കൊടുത്തു.. വീങ്ങിയ കൺപോളകൾ അവന്റെ നെഞ്ചിൽ നീറ്റലുണ്ടാക്കി.. അവൻ പതിയെ താഴ്ന്ന് ആ കൺപോളകൾക്ക് മേൽ ചുണ്ട് ചേർത്തു.. അത്രയും നേർമയായി.. അവളുടെ ഉറക്കത്തെ ശല്യപെടുത്താതെ... "സോറി...." അവളുടെ കൈകളെ തന്റെ കൈക്കുള്ളിൽ ചേർത്ത് ശബ്ദം താഴ്ത്തി പറഞ്ഞു.. പതിയെ കണ്ണുകൾ അവളുടെ ഉദരത്തിലേക്ക് ചലിച്ചു.. അവിടെയൊന്ന് ചുംബിക്കാൻ മനസ്സ് തുടിച്ചു... അതിന് മുതിർന്നാൽ അവളുണരുമെന്ന ബോധം അവനെ അതിൽനിന്നും പിന്തിരിച്ചു . അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴും അവന്റെ കണ്ണുകൾ അവളിലായിരുന്നു... അവന്റെ മാത്രം അന്നമ്മയിൽ........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story