നിലാമഴ: ഭാഗം 37

Nilamazha

എഴുത്തുകാരി: അനു രാജീവ്

"ടാ.. വിഷ്ണു?? ... വിഷ്ണുനെ എന്താ ചെയ്തത്???" പരിഭ്രമമായിരുന്നു സ്റ്റീഫന്റെ വാക്കുകളിൽ.. ഒന്ന് ചിരിച്ചു കൊണ്ട് ഹർഷ് അടുത്ത ബിയർ ബോട്ടിൽ കയ്യിലെടുത്തു.. അത് ദേഷ്യത്തോടെ തട്ടി പറിച്ച് സ്റ്റീഫൻ അവന്റെ മുന്നിലേക്ക് കയറിയിരുന്നു.. ആദ്യം പറഞ്ഞ് തൊലക്ക്.. എന്നിട്ട് മതി ബാക്കി.. ഹർഷ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. മുന്നിൽ പരന്നു കിടക്കുന്ന ഇരുട്ടിനു പോലും രക്തത്തിന്റെ മണമാണെന്ന് തോന്നി അവന്.. ____❤️ "മതിയട കുടിച്ചത്.... നീ ഒരുവാക്ക് മറുത്തു പറഞ്ഞിരുന്നെങ്കിൽ ആൻ പോവില്ലായിരുന്നു . നീ തന്നെ ബൈ പറഞ്ഞു അയച്ചു വിട്ടിട്ട് ഇപ്പൊ ഇരുന്ന് കരഞ്ഞിട്ടും കുടിച്ചിട്ടും എന്താ കാര്യം?? ഇവിടെ ഇതൊന്നും കാണാൻ ആരുമില്ല..." വേദനയിലും ദേഷ്യത്തിലും സ്റ്റീഫൻ പറയുന്നതൊന്നും ഹർഷ് കേൾക്കുന്നുണ്ടായിരുന്നില്ല.. ചുറ്റും കുഞ്ഞിപ്പെണ്ണിന്റെ കൊഞ്ചലും ആനിന്റെ ചിരിയും..

അവൻ വേദനയോടെ വെറും നിലത്ത് മലർന്ന് കിടന്നു... ശരീരം തളരുന്നത് പോലെ തോന്നി അവന്.. കണ്ണുകൾ അടഞ്ഞു പോവുന്നു... ഓർമയിൽ ആ രണ്ടു മുഖം മാത്രം .. പിന്നീടുള്ള ദിവസങ്ങൾ തിരിച്ചറിവിന്റേതായിരുന്നു.. ആനും കുഞ്ഞും അവന് ആരായിരുന്നു എന്ന് മനസിലാക്കികൊടുത്ത ദിനങ്ങൾ... അവരില്ലാതെ ഒരിക്കലും ജീവിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ദിനങ്ങൾ... തന്റെ പ്രണയത്തെ മരണം വരെ ചേർത്ത് പിടിക്കാൻ തന്റെ പ്രശ്നങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയേ തീരൂ എന്ന ബോധ്യത്തിൽ അവൻ തന്റെ പ്രണയത്തെ ബോധത്തിൽ നിന്നും പറിച്ചെറിഞ്ഞു.. അവരെ മനഃപൂർവം മറന്നുകൊണ്ട്, ആ നല്ല ഓർമകളെ മറവിക്ക് വിട്ട് കൊടുത്ത് അവൻ ഇറങ്ങി തിരിച്ചു... ഒറ്റക്ക്.. സ്റ്റീഫനെ പോലും ഒഴിവാക്കികൊണ്ട്..... അവന് കാരണങ്ങളുണ്ടായിരുന്നു. തനിക്ക് വേണ്ടി മറ്റാർക്കും ഒരു പോറൽ പോലും ഏൽക്കരുത് എന്ന ശക്തമായ കാരണം...

ശത്രുവിനെ തേടിയുള്ള നീണ്ട യാത്രയിൽ കർണാടകയിലെ ബേറാംപടി റിസേർവ് ഫോറസ്റ്റ് ഏരിയയിൽ നിന്നും വിഷ്ണുവിന്റെ ജിപ്സി കണ്ടു എന്ന് പഴയൊരു ഫ്രണ്ട് മുഖേന അറിഞ്ഞ അടുത്ത നിമിഷം ഹർഷ് അങ്ങോട്ടുള്ള യാത്ര തുടങ്ങി... കൊല്ലാനും ചാവാനും തയ്യാറായ യാത്ര.. ____❤️ രാത്രി 11 മണിയോടെടുത്തു കാണണം... ചുറ്റും നിശബ്ദത... ചെങ്കൽ കൊണ്ട് നിർമിച്ച വീടിനകത്തു നിന്നും രണ്ടു പേർ പുറത്തേക്ക് വന്നു.. "ഇവന് പ്രാന്താടാ.. അല്ലെങ്കിൽ പിന്നെ ഇതിനകത്ത് കിടന്ന് ഈ കൂത്തൊക്കെ കാണിക്കോ???" ആ കെട്ടിടത്തിന്റെ സൈഡിലായി അല്പം മാറി നിന്ന് സിഗരറ്റ് പുകച്ചു കൊണ്ട് ഒരുത്തൻ കൂടെയുള്ളവനോട് ചോദിച്ചു.. "എടാ.. അവന് പ്രാന്തായിട്ടല്ല.. മുട്ടാൻ പോവുന്ന ഐറ്റം അത്ര ചെറുതല്ല... എനിക്കറിയാം ആ മുതലിനെ..... പണ്ട് ഈ വിഷ്ണുവൊക്കെ കോളേജിൽ പഠിക്കുമ്പോ ആ ചെറുക്കനുമായൊന്ന് കോർത്തിട്ടുണ്ട്.. അന്ന് ജീവൻ കിട്ടിയത് ഭാഗ്യം..."

"എന്താ അവന്റെ പേര്..." "ഹർഷിത്... ഹർഷിത് ദേവരാജ്.." പറഞ്ഞു തീരുമ്പോഴേക്കും പറഞ്ഞുകൊണ്ടിരുന്നവന്റെ കാലിൽ ചുരുണ്ടു കൂടി നിലത്തു കിടന്നിരുന്ന വള്ളി കുടുങ്ങി... അയാൾ താഴേക്ക് പതിക്കുമ്പോഴേക്കും പ്രതീക്ഷിക്കാതെ ആ ശരീരം തലകീഴായി മുകളിലേക്കുയർന്നു.. കൂടെയുള്ളവൻ ഞെട്ടിവിറച്ച് ചുറ്റും നോക്കി.. "സൈമാ സൈമാ...." ഇത്രയും നേരം കൂടെ നിന്നവനെ പെട്ടെന്ന് കാണാതായതും അവൻ നന്നേ ഭയന്നിരുന്നു.. പോക്കറ്റിൽ നിന്നും വെപ്രാളത്തോടെ ഫോണെടുത്ത് ടോർച്ച് ഓണാക്കാൻ ശ്രമിച്ചു.. കൈ വിറയ്ക്കുന്നത് കൊണ്ട് അവന് ലോക്ക് മാറ്റാൻ പോലും കിട്ടുന്നുണ്ടായിരുന്നില്ല.. കൂട്ടിയിടിക്കുന്ന പല്ലുകളുടെ ശബ്ദം മാത്രം കേൾക്കെ ആ നിശബ്ദതയെ ഭേദിച്ച് മറ്റൊരു നിശ്വാസം അയാൾക്ക് മുന്നിലെത്തി നിന്നു... അയാൾ വിറയ്ക്കുന്ന മുഖത്തോടെ മുന്നിലേക്ക് നോക്കി.. തന്റെ കാലനിലേക്ക്...

ആ മുഖം മുഴുവനായി കണ്ണിൽ പതിയും മുന്നേ അയാൾ പുറകിലേക്ക് മലർന്നടിച്ചു വീണു.... ____❤️ മുഖത്ത് ക്രൂരത നിറച്ച് ഒരുതരം വെറിയോടെ അവൻ മുന്നിലുള്ള പഞ്ചിങ്ങ് ബാഗിലേക്ക് വീണ്ടും വീണ്ടും ഇടിച്ചു കൊണ്ടിരുന്നു.... ആ മണ്ണിട്ട മുറിയിൽ അവനെ ചുറ്റി പത്തോളം പേർ ഉണ്ടായിരുന്നു .. മണിക്കൂറുകൾ പിന്നിട്ടിട്ടും വിയർത്തൊലിച്ച് ക്ഷീണിച്ചിട്ടും അവൻ തന്റെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു.. അവന്റെ മുന്നിൽ ആ പഞ്ചിങ്ങ് ബാഗിന് ഹർഷിന്റെ മുഖമായിരുന്നു.. ചുറ്റും കൂടിയിരുന്നവരിൽ ഒരുത്തൻ പതിയെ എഴുന്നേറ്റ് മറ്റൊരുത്തനെ വിളിച്ച് അവിടെ നിന്നും പുറത്തേക്ക് പോയി... "സൈമണും ജോഷിയും പോയിട്ട് ഒരുപാട് നേരമായല്ലോടാ.. കാണാനില്ല.." "ഹ്മ്മ്. ഞാനും ആലോചിച്ചു.. വാ നോക്കാം..." അവർ അവിടെ നിന്നും പുറത്തേക്കിറങ്ങി.. തേക്കാത്ത രീതിയിൽ ചെങ്കല്ലുകൾ മാത്രം ഉപയോഗിച്ച് ആർച്ച് ഷേപ്പിൽ നിർമ്മിച്ച ഒരു കെട്ടിടമായിരുന്നു അത്... ആരുടേയും ശ്രദ്ധയിൽ പെടാതിരിക്കാനായി കെട്ടിടത്തിന്റെ പുറത്ത് വെളിച്ചമോ ലൈറ്റുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി അവർ രണ്ടുപേരും സൈമണെയും ജോഷിയെയും തിരഞ്ഞ് അല്പം കൂടി മുന്നോട്ട് നീങ്ങി... "കാണാനില്ലല്ലോ ടാ .. നീ ആ പ്രദീപിനെ വിളിച്ച് വരാൻ പറ.. എല്ലായിടത്തും ഒന്ന് നോക്കാം.." ഒരുത്തൻ മറ്റൊരുത്തനോട്‌ പറഞ്ഞതും അവൻ തലയാട്ടി ഫോണെടുത്ത് പ്രദീപ് എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു.. പെട്ടെന്ന് എവിടെനിന്നോ പാഞ്ഞുവന്ന മരകഷ്ണം അവന്റെ നെറ്റിയിൽ ശക്തമായി അടിച്ചു.. അവൻ ശരീരം മുഴുവനായി വായുവിലുയർന്നു കൊണ്ട് നിലത്തേക്ക് പതിച്ചു... കയ്യിലേ ഫോൺ തെറിച്ചു പോയി.. നെറ്റിയിൽ നിന്നും ചോരയൊലിച്ചു ബോധം മറഞ്ഞു കിടക്കുന്നവനെ ഞെട്ടലോടെ നോക്കി കൊണ്ട് കൂടെയുള്ളവൻ ചുറ്റും കണ്ണോടിച്ചു... ഇരുട്ടും നിശബ്ദയും ശൂന്യമായ ചുറ്റുപാടും അവന്റെ ഭയത്തെ വർധിപ്പിച്ചതേയുള്ളൂ... അരയിൽ നിന്നും കത്തി വലിച്ചൂരി അവൻ ചുറ്റും വായുവിൽ വീശി.. പെട്ടെന്ന് തെറിച്ചുവീണ ഫോണിൽ ഇൻകമിംഗ് കോൾ വന്നു.. റിങ്ടോൺ കേട്ട് ഒന്ന് ഞെട്ടിയെങ്കിലും അവൻ ധൈര്യം സംഭരിച്ച് അല്പം മാറി കിടന്നിരുന്ന ഫോൺ കയ്യിലേക്കെടുത്തു...

പ്രദീപ് എന്ന നമ്പറിൽ നിന്നുമുള്ള കോൾ ആണെന്ന് കണ്ടപ്പോൾ വേഗം അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. "എന്താടാ വിളിച്ചിട്ട് ഒന്നും മിണ്ടാതിരിക്കുന്നെ.. എവിടെ പോയി തൊലഞ്ഞതാ നാലും.. വേഗം വരീനടാ.." "പ്രദീ.. പ്രദീപേ.. ഇവിടെ ആരോ ഉണ്ടടാ.. വേഗം വാ.. എല്ലാരേം കൂട്ടി.. വേഗം.. ബാക്കി പറയും മുന്നേ ഇരുട്ടിൽ നിന്നും അവന്റെ കഴുത്തിലേക്ക് ഒരു കൈ പിടുത്തമിട്ടു.. തന്റെ കഴുത്തിൽ ഇറുക്കിയവന്റെ മുഖത്തേക്ക് നോക്കും മുന്നേ ആ കൈ അവന്റെ കഴുത്ത് തിരിച്ച് ഒരു ഭാഗത്തേക്ക് ഒടിച്ച്, ബോധമറ്റ ശരീരത്തെ നിലത്തേക്ക് തള്ളിയിട്ടു... ____❤️ പ്രദീപ്‌ ഇരുന്നിടത്തു നിന്നും ഞെട്ടലോടെ എഴുന്നേറ്റു.. അവന്റെ പ്രവർത്തി കണ്ട് എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി... ഒപ്പം വിഷ്ണുവിന്റെയും.. "പുറത്ത് മാറ്റാരോ ഉണ്ട്..." ഇത്രയേ പറഞ്ഞുള്ളൂ.. ഒരുക്കിവച്ച കെണിയിൽ ഇര തുടങ്ങിയ സന്തോഷത്തോടെ, അതിലേറെ കുടിലതയോടെ വിഷ്ണു എല്ലാവരെയും നോക്കി... ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ എല്ലാവരും എഴുന്നേറ്റ് ആയുധങ്ങളുമെടുത്ത് അവിടെ നിന്നും പുറത്തേക്കിറങ്ങി..

ആ കെട്ടിടത്തിലെ ഇരുഭാഗത്തുമായി നാലു നാലു പേർ വീതം തിരഞ്ഞിറങ്ങി... ഇരുട്ടിനെ ഭേദിച്ചുകൊണ്ട് അവരുടെ മൊബൈലുകളിലെ ഫ്ളാഷ് ലൈറ്റുകൾ തെളിഞ്ഞു... ഒപ്പം കയ്യിലെ കത്തികളുടെ തിളക്കവും... അല്പം കൂടി ഉൾക്കാടിലേക്ക് കയറിയതും ഓരോരുത്തരും തമ്മിലുള്ള അകലം കുറഞ്ഞു... ചീവിടുകളുടെയും ചെറുപ്രാണികളുടെയും ശബ്ദം മാത്രം... നിമിഷനേരം കൊണ്ട് അടുത്തടുത്തായി നിന്നിരുന്ന രണ്ടുപേർ നിലംപതിച്ചു... ബോധം മറഞ്ഞു കിടക്കുന്ന ഇരുവരും വീണത് എങ്ങനെയാണെന്ന് മനസ്സിലാക്കും മുന്നേ അവർക്കിരു വശത്തു നിന്ന രണ്ടുപേരിൽ നിന്നും ഉയർന്ന നിലവിളി ബാക്കിയുള്ളവരുടെ ധൈര്യത്തെ ചോർത്തി കളയാൻ കെൽപ്പുള്ളതായിരുന്നു... ബാക്കി നാലുപേരും ഒരുമിച്ച് നിന്ന് ചുറ്റും നോക്കി..... അതിലൊരുത്തൻ പതിയെ നിലത്ത് കമിഴ്ന്നു കിടക്കുന്നവനെ മലർത്തിയിട്ടു...

അവന്റെ കഴുത്തിലൂടെ ഒഴുകുന്ന ചുവന്ന ദ്രാവകം അവരുടെ ഉള്ളിലെ ഭീതിയെ കൂടിയതേയുള്ളൂ.. "ആരായാലും ആ പന്നീനെ വെറുതെ വിടരുതണ്ണാ..." നിലത്തിരുന്നവൻ നിൽക്കുന്നവരോട് നിലവിളിച്ചു കൊണ്ട് പറഞ്ഞു.. " അവനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാ.... ആഹ്ഹ്ഹ്ഹ്...... ബാക്കി പറയും മുന്നേ അവന്റെ കഴുത്തിലൂടെ ചുറ്റിയ വള്ളി അവനെ മുകളിലേക്ക് വലിച്ചു... കണ്ണടച്ചു തുറക്കും മുന്നേ അത്രയും ഉയരത്തിൽ കഴുത്തിലെ കുരുക്കിൽ പിടിച്ച് ശ്വാസത്തിനു വേണ്ടി പിടയുന്നവനെ കണ്ട് എല്ലാവരും വെപ്രാളത്തോടെ ചേർന്ന് നിന്നു... രക്ഷക്കെന്ന പോലെ.. മുകളിൽ തൂങ്ങിയാടുന്ന ശരീരം നിലവിളിയോടെ വേഗതയിൽ താഴേക്ക് പതിച്ചു .. വേദനകൊണ്ട് ഞെരങ്ങുന്ന രൂപത്തെ നോക്കി നിന്ന നാലുപേരിൽ ഒരുവൻ തിരിഞ്ഞോടി.. അൽപ ദൂരം മുന്നോട്ടു പോകുമ്പോഴേക്കും അവൻ പ്രതീക്ഷിക്കാതെയുള്ള പ്രഹരമേറ്റ് താഴേക്ക് പതിച്ചിരുന്നു.. അതും കൂടെ ആയപ്പോഴേക്കും മൂന്നുപേരും മൂന്നു വഴിക്ക് കാട്ടിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു... ചുറ്റും ആരുമില്ലാത്ത ആ കെട്ടിടത്തിന് നടുവിൽ വിഷ്ണു ഒറ്റക്കിരുന്നു...

ഹർഷിന്റെ വരവും കാത്ത്.. വെറും മണ്ണിൽ കത്തികൊണ്ട് വരച്ചു കൊണ്ടിരുന്ന വിഷ്ണുവിന്റെ രൂപത്തെ വിഴുങ്ങിക്കൊണ്ട് ഹർഷിന്റെ നിഴൽ ആ മുറിക്കകത്തേക്ക് പ്രവേശിച്ചു.. "ഇത്ര വേഗം നീ ഇവിടെ എത്തുമെന്ന് കരുതിയില്ല.. " വിഷ്ണു തിരിഞ്ഞു നോക്കാതെ പറഞ്ഞത് കേട്ട് ഹർഷ് പുഞ്ചിരിച്ചു.. " നീ എന്നെ തേടി കണ്ടെത്തിയതല്ല നിന്നെ ഞാൻ ഇങ്ങോട്ട് വരുത്തിയതാണ്.." യുദ്ധം തുടങ്ങും മുന്നേ വിജയിച്ച പോരാളിയെപ്പോലെ വിഷ്ണു മുഖം ചരിച്ച് അല്പം പുച്ഛം കലർത്തി പറയുമ്പോഴും ഹർഷിന്റെ മുഖത്ത് ചിരി തന്നെയായിരുന്നു.. "നമ്മുടെ ഫ്രണ്ടായിരുന്ന , അല്ല.. സോറി. നിന്റെ തിക്ക് ഫ്രണ്ടായിരുന്ന സന്ദീപ് എന്നെ ഇങ്ങോട്ട് വിളിച്ച് വിശേഷം ചോദിച്ച് സംസാരത്തിനിടയ്ക്ക് ക്യാഷ്വലായി നിന്റെ പഴയ ജിപ്സി ഇവിടെ കണ്ടെന്നു പറഞ്ഞപ്പോ തന്നെ അത് നിന്റെ വലയാണെന്ന് മനസിലാക്കാനുള്ള ബോധമൊക്കെ ഇപ്പോഴും എനിക്കുണ്ട് വിഷ്ണു..." "ഓഹ്.. അങ്ങനെ.. ആയിക്കോട്ടെ.. എന്നിട്ടെന്തിനാടാ നീ ഒറ്റക്ക് വന്നത്.. കൂടെ ആളെ കൂട്ടമായിരുന്നല്ലോ..?" "നീ നിന്റെ കൂടെ കൂട്ടിയവന്മാരൊക്കെ എവിടെ????"

ഹർഷിന്റെ വാക്കിൽ പുച്ഛമായിരുന്നു.. അത് വിഷ്ണുവിന്റെ മുഖത്തെ ക്രൂരമായ ചിരിയെ പതിയെ ഇല്ലാതാക്കി.. "നിന്നെ കൊല്ലാൻ ഞാൻ തന്നെ ധാരാളമാടാ.. ആദ്യം നിന്നെ. പിന്നെ നിന്റെ കുഞ്ഞിനെ.. പിന്നെ അവളെ.. എന്നെ കൈനടുങ്ങാതെ കുത്തിയവളെ.. നിന്റെ അന്നമ്മയെ.." അവസാന വാചകങ്ങൾ പറയുമ്പോഴേക്കും അവന്റെ മുഖത്തെ ക്രൂരത കലർന്ന ചിരി വീണ്ടും തെളിഞ്ഞു വന്നു... ഹർഷ് ഒരു നിമിഷം പോലും പാഴാക്കാതെ അവന്റെ കഴുത്തിൽ പിടുത്തമിട്ടു.. അത് പ്രതീക്ഷിച്ചിരുന്ന പോലെ വിഷ്ണു തിരിച്ച് ഹർഷിന്റെ കഴുത്തിലും പിടിച്ചമർത്തി... വിഷ്ണു മറുകൈകൊണ്ട് ഹർഷിന്റെ വയറിലേക്ക് ആഞ്ഞടിച്ചു.. അവൻ ഒന്നു പുറകോട്ട് മറിയാൻ പോയെങ്കിലും പിടുത്തം വിടാതെ വിഷ്ണുവിന്റെ കാലിനിടയിലൂടെ കാലിട്ട് നിലത്തേക്ക് കമിഴ്ത്തിയിട്ടു.. നിലത്ത് വീണു കിടക്കുന്ന വിഷ്ണുവിന്റെ മുതുകിലേക്ക് ഹർഷ് ആഞ്ഞുചവിട്ടി...

മൂന്നാമത്തെ ചവിട്ടിനു കാലു പൊക്കുമ്പോഴേക്കും വിഷ്ണു ഹർഷിന്റെ കാലിൽ പിടിച്ച് നിലത്തേക്ക് വലിച്ചിട്ടു.. അവൻ പൂഴിമണ്ണിൽ മലർന്നു വീണു.. വിഷ്ണു ഒരു തരം വെറിയോടെ ഹർഷിന്റെ മേലേക്ക് വലിഞ്ഞുകയറി മുഖത്തേക്ക് ആഞ്ഞടിച്ചു.. അവന്റെ വേഗതയിൽ ഒരു നിമിഷം ഹർഷ് പതറി.. വിഷ്ണുവിന്റെ മുഴുവൻ ബലവും പ്രയോഗിച്ചു കൊണ്ടുള്ള പ്രഹരത്തിൽ ഹർഷിന്റെ മൂക്കിലൂടെ ചോര പൊട്ടിയൊലിച്ചു.. വിഷ്ണു ഭ്രാന്തനെപ്പോലെ ചുറ്റും കണ്ണുകൾ കൊണ്ട് പരതി.. നേരത്തെ കൈയിൽ കരുതിയിരുന്ന കത്തി മണലിൽ മറഞ്ഞുകിടക്കുന്നത് അവന്റെ കാഴ്ചയിൽ പെട്ടു.. ഹർഷിന്റെ മുകളിൽ നിന്നും നിരങ്ങി അവൻ ആ കത്തിക്കടുത്തേക്ക് നീങ്ങി.. അതെടുത്ത് തിരിഞ്ഞതും ഹർഷ് എഴുന്നേറ്റ് നിന്നിരുന്നു.. അടുത്ത നിമിഷം തന്നെ വിഷ്ണു നിലത്തുനിന്നും പൂഴി വാരി ഹർഷിന്റെ മുഖത്തേക്ക് വീശി .

പ്രതീക്ഷിക്കാതെയുള്ള പ്രവർത്തിയിൽ ഹർഷിന്റെ കണ്ണിലേക്ക് മണൽ തരികൾ വീണു... വിഷ്ണു വിജയ ചിരിയോടെ നിലത്തു നിന്നും എഴുന്നേറ്റ്, കത്തി ഹർഷിനു നേരെ വീശി.. കാണുന്നില്ലെങ്കിലും ഹർഷ് ചെറുതായി പുറകിലോട്ട് മാറി.. അവന്റെ വയറിനു സൈഡിലൂടെ ചെറുതായി പോറലേൽപ്പിച്ചുകൊണ്ട് കത്തി കടന്നുപോയി.. അടുത്ത വീശലിന് മുന്നേ ഹർഷ് കണ്ണുതുറന്നിരുന്നു... ഭ്രാന്തനെ പോലെ ഒന്നും നോക്കാതെ തിരിഞ്ഞും മറിഞ്ഞും കത്തി വീശുന്നവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറി കൊണ്ട് ഹർഷ് സൈഡിൽ ചാരി വച്ചിരുന്ന ഇരുമ്പ് ദണ്ഡ് കയ്യിലേക്കെടുത്തതും വിഷ്ണുവിന്റെ തലയ്ക്കു നേരെ ഉയർത്തിയതും ഒരുമിച്ചായിരുന്നു... ------------------ നിലത്തു കെട്ടിക്കിടക്കുന്ന ചോര അവൻ തന്റെ കൈകളിൽ പടർത്തി.. ജീവനറ്റ് കിടക്കുന്നവന്റെ മുഖത്തേക്കാളേറെ ആ നിറമാണ് ഹർഷിന്റെയുള്ളിൽ നിറഞ്ഞത്.. അവർ ഒരുമിച്ചു പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെ, മുദ്രാവാക്യത്തിന്റെ, ചെങ്കൊടിയുടെ നിറം.. ചുവപ്പ്....♥️♥️♥️....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story