നിലാമഴ: ഭാഗം 38

Nilamazha

എഴുത്തുകാരി: അനു രാജീവ്

സ്റ്റീഫൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "വേണ്ടിയിരുന്നില്ലടാ.. ഇനിയെന്നെങ്കിലും ഇത് പുറത്ത് വന്നാൽ., നിങ്ങടെ ലൈഫ്.. നീ അത് ചിന്തിച്ചോ??" "അത് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു.. ഞങ്ങളുടെ ലൈഫ്.. ഇനി അതിൽ മറ്റാരും കൈകടത്തരുത്.. ഇനി എന്നെങ്കിലും ഇത് പുറത്ത് വന്നാലും ഒതുക്കാനുള്ള വഴിയൊക്കെ ഈ ഹർഷിത് ദേവരാജിനറിയാം സ്റ്റീഫാ...." അവനിലെ ശരിയായിരുന്നു ആ വാക്കുകളുടെ ബലം.... " രാവിലെ തന്നെ നാട്ടിലേക്ക് പൊയ്ക്കോ. " സ്റ്റീഫൻ ഒന്ന് മൂളി അകത്തേക്ക് നടന്നു... ഹാളിലേക്ക് കയറിയതും ആരോ താരാട്ടുപാടുന്ന ശബ്ദം കേട്ട് സ്റ്റീഫൻ പതിയെ ആ മുറിയിലേക്ക് തലയിട്ട് നോക്കി... കുഞ്ഞിനെ പതിഞ്ഞ ശബ്ദത്തിൽ പാട്ടുപാടി ഉറക്കുന്ന ആരുഷിയെ അവൻ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ നോക്കി.. തലയിൽ കൈ താങ്ങി കിടക്കുന്നവൾ ഉറക്കം തൂങ്ങി വീഴാൻ പോവുന്നുണ്ടെങ്കിലും പാട്ടു പാടുന്നുണ്ട്..... കുഞ്ഞാണെങ്കിൽ രണ്ടു കണ്ണും മിഴിച്ച് കിടക്കുന്നുണ്ട്... അറിയാതെ ഉറങ്ങി പോകുമ്പോൾ പാട്ടു നിൽക്കുന്നത് ശ്രദ്ധിച്ച് കുഞ്ഞ് അവളെ തട്ടി വിളിക്കുന്നുണ്ട്... വീണ്ടും ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ബാക്കി പാട്ട് പാടുന്നുണ്ട്... അവന് ചിരി വന്നു..

വന്നപ്പോൾ മുതൽ അവന്റെ ശ്രദ്ധ ആരുഷിയിൽ മാത്രമായിരുന്നു... നച്ചൂട്ടി ആനിന്റെ കുഞ്ഞാണെന്ന് ഒരിക്കലും തോന്നില്ല.. ആരുഷി അവളെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുകയും,ഭക്ഷണം വാരി കൊടുക്കുകയും, കൂടെ കിടത്തി ഉറക്കുകയും ചെയ്യുന്നു.. അവളുടെ എല്ലാ പ്രവർത്തിയും നച്ചൂട്ടിയെ ചുറ്റിയാണ് ഉള്ളത്.. ഇടയ്ക്കിടയ്ക്ക് കുഞ്ഞ് അമ്മയുടെ അടുത്ത് പോയി കിടക്കണം എന്ന് പറയുമ്പോൾ, 'ആഷി ഒറ്റയ്ക്കല്ലെ, നിന്റെ സ്റ്റീഫങ്കിൽ പിടിച്ചിട്ട് പോയാലോ, ആഷിക്ക് പേടിയാ' എന്നൊക്കെ പറഞ്ഞു കുഞ്ഞിനെ സോപ്പിട്ട് കൂടെ കിടത്തുന്നുണ്ട്.. .അത് ആനിനും ഹർഷിനും വേണ്ടിയാണ് എന്നും സ്റ്റീഫന് മനസിലായി.. അവളോട് ബഹുമാനം തോന്നി.. അത്രയേറെ നിസ്വാർത്ഥമായ സ്നേഹം അവന് അന്യമായിരുന്നു. മനസ്സിൽ ദേവയാനിയുടെ മുഖം കടന്നു വന്നു.. ആദ്യമായി അവളോട് ഇഷ്ടം തോന്നിയപ്പോൾ പറഞ്ഞത് അവളുടെ അച്ഛനോടായിരുന്നു.. അദ്ദേഹത്തിന് ജാതിയോ മതമോ യാതൊന്നും പ്രശ്നമായിരുന്നില്ല... തന്റെ മകൾ ഒരു വിവാഹം കഴിച്ചു കണ്ടാൽമതി എന്നത് മാത്രമായിരുന്നു ചിന്ത... അയാൾ അത്രയേറെ പരിശ്രമിച്ചിട്ടുണ്ട് ഇപ്പോഴും പരിശ്രമിക്കുന്നുണ്ട് പക്ഷേ അവൾ എന്നെ എന്നല്ല, ഈ ലോകത്ത് ആരെയും സ്വീകരിക്കാൻ തയ്യാറല്ല.. സ്വാർത്ഥമായ പ്രണയം... ആരൊക്കെ വേദനിച്ചാലും ആരെയൊക്കെ വേദനിപ്പിക്കേണ്ടി വന്നാലും മനസ്സിൽ ഒരാളെ മാത്രം ഒളിപ്പിച്ചു വച്ച സ്വാർത്ഥത .. രണ്ടും സ്നേഹമാണ്..

രണ്ടു വിധത്തിൽ.. രണ്ടു ഭാവത്തിൽ... സ്വീകരിക്കേണ്ടത് നിസ്വാർത്ഥതയെ അല്ലെ? മനസ്സ് ചഞ്ചലപ്പെട്ടു തുടങ്ങി.. എഴുന്നേറ്റിരുന്ന് കുഞ്ഞിനെ നെഞ്ചിലേക്ക് ചേർത്തുവച്ച് പതിയെ ആട്ടിയാട്ടി ഉറക്കുന്നവളെ പുഞ്ചിരിയോടെ നോക്കി അവൻ ഹാളിലിട്ട സെറ്റിയിലേക്ക് കിടന്നു.. ____❤️ ആൻ ഫോണിൽ നോക്കി ചുമ്മാ ഇരിക്കുകയായിരുന്നു... കണ്ണുകൾ ഫോണിലാണെങ്കിലും ശ്രദ്ധ മുഴുവൻ വാതിൽക്കലേക്കായിരുന്നു.. കാരണമില്ലാതെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു... ചാരിവെച്ച ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അടിവയറ്റിൽ നിന്നും ദേഹമാസകലം ഒരു ആന്തൽ പടർന്നു കയറി... അവളുടെ പതറിയ മുഖം കണ്ട് ഹർഷ് ചിരിയോടെ മീശപ്പിരിച്ച് ഡോർ അടച്ച് അവൾക്ക് തൊട്ടുമുന്നിലായി ബെഡിലേക്കിരുന്നു.. അവളാ മുഖത്ത് നിന്നും കണ്ണെടുത്തില്ല... രണ്ട് മാസം കൊണ്ട് താടിയും മീശയുമൊക്കെ നന്നായി വളർന്നിട്ടുണ്ട്.. അവളുടെ സഖാവിനെ ഓർമപ്പെടുത്തും വിധത്തിൽ.. വിളറിയ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി അവനിൽ അതിയായ സന്തോഷം നൽകി.. അവൻ അത്രയേറെ വാത്സല്യത്തോടെ അവളുടെ ഇരുകവിളിലും കൈ വച്ച് മുഖമുയർത്തി നെറ്റിയിൽ ചുംബിച്ചു...

ആ മുഖം അവൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... അവൾ അല്പം ബലം പ്രയോഗിച്ച് അവനെ തള്ളി മാറ്റി.. അവന്റെ മുഖത്തെ ചിരി മാഞ്ഞു.. അവൻ സംശയത്തോടെ അവളെ നോക്കി.. "ഇനിയും ഒന്ന്കൂടി താങ്ങാൻ എനിക്കാവില്ല ഹർഷേട്ടാ... അത് കൊണ്ട് ചോദിക്കുവാ.. ഇട്ടിട്ട് പോവോ എന്നെ...?" അവൻ ചിരിയോടെ അവളെ വലിച്ച് നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.. "നിന്നെ നഷ്ടപ്പെടുത്താനോ?? എന്താ പെണ്ണേ ഈ പറയുന്നേ..? ഈ ജീവൻ നഷ്ട്ടപെടുത്തേണ്ടി വന്നാലും ഹർഷിത് ഇനി ഒരിക്കലും നിന്നെ നഷ്ടപ്പെടുത്തില്ല.. " "മറന്നു പോയാലോ..??" വാക്കുകളിൽ ദയനീയത.. "ഒരു മറവിക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല അന്നമ്മോ..." അവൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി... ആ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ കണക്കെ അവൻ തലയാട്ടി.. " എനിക്കെല്ലാം ഓർമയുണ്ടടി.. നീ എനിക്ക് ആരായിരുന്നെന്നും.. നിനക്ക് ഞാൻ എന്തായിരുന്നെന്നും.. എല്ലാം... എല്ലാം ഇപ്പൊ എന്റെ ഓർമയിലുണ്ട്... അങ്ങനെയൊന്നും നിന്റെ ഓർമകളെ ഒരു മറവിക്കും വിട്ടുകൊടുക്കാൻ പറ്റില്ലെടീ.. എന്റെ പ്രാണനാ നീ.. എന്റെ പാതി...

ആ നിന്നെ കുറച്ചു നാളെങ്കിലും ഓർമയിൽ നിന്നും നീക്കിയതിനു കൂടി വേണ്ടിയാ ഞാനവനെ ഇല്ലാതാക്കിയത്..." അവളുടെ കണ്ണിലെ ഞെട്ടലിന് അപ്പോഴും മാറ്റമുണ്ടായിരുന്നില്ല.. അവൻ മനോഹരമായി ചിരിച്ചു.. ആ നുണക്കുഴിയിലേക്ക് അവളുടെ കൺമിഴികൾ ചലിച്ചു... "അന്നമ്മോ..." "ഹ..' അവൾ ഞെട്ടലോടെ വിളി കേട്ടു.. "ഞാൻ അഭിനയിച്ചിട്ടൊന്നുമില്ല പെണ്ണേ. നീയെന്നെ ആ മഴയത്ത് വിട്ടിട്ടു പോയ ദിവസം തൊട്ടാ എന്റെ ഓർമയിലേക്ക് നിന്റെ മുഖം വീണ്ടും വീണ്ടും കടന്നുവരാൻ തുടങ്ങിയത്.. ആദ്യം ഞാൻ കരുതി നീ അകന്നു പോയത് കൊണ്ടും,മുഴുവൻ സമയവും നിന്നെ കുറിച്ചുള്ള ചിന്തകൾ മാത്രം കൂട്ടുള്ളതുകൊണ്ടും, നിന്നെ സ്വപ്നം കാണുവാണെന്നാണ്.. പക്ഷേ ഞാൻ കണ്ടതെല്ലാം നമ്മുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളായിരുന്നു.. ആ സ്വപ്നങ്ങളെല്ലാം എന്നോ നടന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്.. അന്ന് രാത്രി നീ പറഞ്ഞ ചില കാര്യങ്ങൾ എന്റെ സ്വപ്നത്തിലേക്ക് വന്നപ്പോഴാണ് ,അതൊന്നും സ്വപ്നമല്ല, നമ്മുടെ ജീവിതമാണെന്ന് എനിക്ക് മനസ്സിലായത്.. ഓർമ്മകൾ മുഴുവൻ വരാൻ വേണ്ടി മാത്രം കുടിച്ചു നശിച്ചു കൊണ്ടിരുന്നു.. ആ പെരുമഴയത്ത് അടികൊണ്ട് താഴെ വീണു കിടക്കുന്ന ആരവിനെ നോക്കി അലറികരഞ്ഞു കൊണ്ട് മയങ്ങി വീണ നിന്റെ മുഖം വരെ എന്റെ ഓർമയിലുണ്ടടി. അല്ല...

എന്റെ ഓർമയിൽ നീ മാത്രമേ ഉള്ളൂ പെണ്ണേ..." നിറഞ്ഞ അവന്റെ കണ്ണുകളിൽ നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു... അവൻ ആശ്വസിപ്പിക്കാൻ എന്നപോലെ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ആൻ.. എത്രയൊക്കെ പ്രണയിച്ചാലും താൻ പ്രണയിച്ച സഖാവല്ല മുന്നിലെന്ന് ഒരുപാട് തവണ തോന്നിയിട്ടുണ്ട്.. പക്ഷേ ഇന്ന് അവന്റെ തലോടലിൽ പോലും അവൾക്ക് തന്റെ പഴയ പ്രണയം തിരിച്ചു കിട്ടുന്നതായി തോന്നി.. അവൾക്കു ചുറ്റും തന്റെ സഖാവിന്റെ ഗന്ധം അലയടിക്കുന്നതായി തോന്നി. കണ്ണുകൾ കരയുന്നുണ്ടെങ്കിലും ചുണ്ടുകൾ പുഞ്ചിരിയുടെ പരമോന്നതിയിലായിരുന്നു . അവളുടെ ചുണ്ടുകൾ ഇടതിരിവില്ലാതെ അവന്റെ നെഞ്ചിൽ ചുംബന മുദ്രണം ചാർത്തി കൊണ്ടിരുന്നു.. "അന്നമ്മോ.. മതിയടി.." മുഖം പിടിച്ചുയർത്തി കണ്ണു രണ്ടും തുടച്ച് കൊടുത്ത് കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... അവൾ അവന്റെ വാക്കുകൾക്ക് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. "നീ ഓക്കെയല്ലേ..." അവൾ അതേ എന്നപോലെ തലയാട്ടി.. "എന്നാലേ... ഞാൻ മറന്നു പോയൊരു കാര്യമുണ്ട്.. അത് പറഞ്ഞു താ.. " അവൾ നെറ്റിചുളിച്ചു.. അവന്റെ കൈകൾ അവളുടെ വയറിലേക്ക് അരിച്ചിറങ്ങി.... അവളാ കൈ തട്ടി മാറ്റി.. "അതെങ്ങനെയാ ഇത് മാത്രം മറന്നു പോയേ..?? സ്പെഷ്യൽ ടൈപ്പ് അൽഷ്യമേഴ്‌സ് ആണോ??"

"ഇത് കുടിച്ച് ബോധമില്ലാതെ മറന്നതല്ലേ.. ഓർമ വരാൻ ഒരു സാധ്യതയുമില്ല.." അവൻ നിരാശയോടെ പറയുന്നത് കേട്ട് അവൾ ചുണ്ട് കടിച്ചു പിടിച്ച് ചിരിയടക്കി. "ഒന്ന് പറയടി.. ഞാനറിയട്ടെ..." അവളുടെ മനസിലേക്ക് ആ രാത്രി കടന്നു വന്നു... പ്രണയം നിറഞ്ഞ രാത്രി... ❤️❤️❤️❤️ Nb : Romance ഇഷ്ടമല്ലാത്തവർ പ്ലീസ് സ്റ്റെപ്പ് ബാക്ക് 🔞🔞🔞... ഇളം ചാറ്റൽ മഴയും പുറത്ത് നിന്നും വീശുന്ന കുളിരുള്ള കാറ്റും, അവനിലെ ലഹരിയും.. കൈകൾ ചൂട് തേടി അവളുടെ ശരീരത്തിലേക്ക് അരിച്ചു കയറി.. അവന്റെ ഓരോ സ്പർശവും ഉണർത്തി കൊണ്ടിരുന്നു.. തടയാനോ ചേർക്കാനോ സാധിക്കാതെ അവൾ ജനലഴികളിൽ മുറുകെ പിടിച്ചു നിന്നു... അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു.. കൈകൾ ഉടലാകെ ഒഴുകി നടന്നു... അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... ജനലഴികളിൽ മുറുകിയ കൈകൾക്ക് മുകളിൽ അവന്റെ ബലിഷ്ടമായ കൈകൾ അവളുടെ കൈകളെ അവിടെനിന്നും പിൻവലിപ്പിച്ചു.. അവളുടെ ഇടുപ്പിലൂടെ പിടിച്ച് തിരിച്ച് തനിക്ക് നേരെ നിർത്തി.. ആനിന് ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

അവൻ അടുത്തേക്ക് ചേർന്നു വരുന്തോറും ഒരു നോട്ടം കൊണ്ടുപോലും തടയാൻ സാധിക്കാതെ അവൾ വീർപ്പുമുട്ടി... കണ്ണുകൾ ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിലേക്ക് നീങ്ങി... കുഞ്ഞുണ്ടെന്ന് ഓർമ്മപ്പെടുത്താൻ അവളുടെ നോട്ടം അവനിലേക്ക് നീളുമ്പോഴേക്കും ആ ചുണ്ടുകൾ അവളുടെതുമായി ചേർന്നിരുന്നു... പ്രണയത്തേക്കാളേറെ ലഹരിയിൽ കുതിർന്ന ചുംബനം... അവന്റെ സ്പർശനത്തിൽ അവൾ തളർന്നു തുടങ്ങി... ചുമരിലൂടെ ഊർന്നിറങ്ങിയ അവളെ ചേർത്തു പിടിച്ച് അവൻ തറയിലേക്ക് കിടന്നു. കാവി പാകിയ നിലത്തെ തണുപ്പ് അവരിൽ ഉണരാൻ മറന്ന വികാരങ്ങൾക്ക് മൂർച്ച കൂട്ടി . അവന്റെ ചുംബന ചൂടിൽ അവളുടെ ശരീരം ചൂട് പിടിച്ചു തുടങ്ങി.. ഉമിനീരാൽ കുതിർന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റുമ്പോൾ അവളിൽ നാണവും അവനിൽ ഉന്മാദവുമായിരുന്നു. പല്ലുകൾ നൽകുന്ന കുഞ്ഞു മുറിവുകൾക്ക് ചുണ്ടുകളും ചുംബനങ്ങളും മരുന്നായി.. ആ ഒരു നിമിഷം... അവളിൽ വീണ്ടും അവൻ പെയ്തിറങ്ങി.. വർഷങ്ങൾക്ക് ശേഷം തന്നെ പൂർണമാക്കിയവനെ അവൾ അത്രയും പ്രണയത്താൽ നോക്കി.. സന്തോഷം വീണ്ടും കണ്ണുനീരായി പുറത്തു വന്നു... അവൻ ഇടറുന്ന കാലുകളോടെ എഴുന്നേറ്റ് ബെഡിൽ കിടന്നു..

അവളും.. ആ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നുണ്ടായിരുന്നു.. ജീവിതം പൂർണമായി എന്ന് കരുതിയിടത്തു നിന്നും എല്ലാം വീണ്ടും നഷ്ടമായവളുടെ വേദന... ❤️❤️❤️ അവൾ തന്റെ വാക്കുകൾക്കായി കാത്തുനിൽക്കുന്നവനെ ദയനീയമായി നോക്കി.. എങ്ങനെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു കൊടുക്കണം എന്ന് അവൾക്കറിയില്ലായിരുന്നു.. "നീ എന്താലോചിച്ചു നിക്കുവാ.. പറ.. അന്നെന്താ സംഭവിച്ചേ??" അവൾ മറുപടിയൊന്നും കൊടുക്കത്തായപ്പോൾ അവൻ അല്പം കൂടി അവളിലേക്ക് ചേർന്നിരുന്നു.. "ഹ്മ്മ്.. മനസിലായി.. നീ എന്നെ പീഡിപ്പിച്ചതാണല്ലേ.. അത് കൊണ്ടാ പറയാൻ ഇത്ര മടി .. അമ്പടീ..." "ച്ഛേ . അങ്ങനെയൊന്നുമല്ല. " അവൾ മുഖം ചുളിച്ചു കൊണ്ട് കൊണ്ട് അവനെ തള്ളി മാറ്റി.. അവൻ അതിവേഗത്തിൽ അവളെ പിടിച്ച് തന്നോട് ചേർത്തു.. "ഓക്കേ.. കഴിഞ്ഞത് പറയണ്ട... നടക്കാൻ പോവുന്നത് പറ.."

അവന്റെ കൈകൾ അവളുടെ കഴുത്തിലൂടെ ഒഴികിയിറങ്ങി.. അവൾ അവന്റെ കൈകൾക്ക് മുകളിൽ കൈ ചേർത്തു തടുത്തു.. "എന്ത് നടക്കാൻ.. ആദ്യത്തെ ത്രീ മന്തേ, ഫുൾ റെസ്റ്റാ പറഞ്ഞിരിക്കുന്നെ.. ജോലിക്ക് പോലും പോവുന്നില്ല.. പിന്നെയാ നടക്കാൻ പോവുന്നത്.. ഒന്നും നടക്കില്ല.. മര്യാദക്ക് കിടക്കാൻ നോക്ക്.." ."മൂന്ന് മാസമോ... നോ വേ..." അവൻ അകന്നിരുന്ന അവളെ മടിയിലേക്ക് കയറ്റിയിരുത്തി.. അവൾ അവന്റെ കയ്യെടുത്തു വയറിലേക്ക് അമർത്തി വച്ചു.. . "കുഞ്ഞ് വേണോ അതോ...... "കുഞ്ഞ് മതി..." വാക്കുകൾ പൂർത്തിയാക്കും മുന്നേ അവന്റെ മറുപടി എത്തിയിരുന്നു.. അവൻ അവളുടെ വയറിൽ പതിയെ തഴുകി... ബെഡിലേക്ക് കിടത്തി ടോപ്പ് അല്പം ഉയർത്തി അണിവയറിൽ ചുംബിച്ചു.. വാത്സല്യം നിറഞ്ഞ ചുംബനം... കൈകൾ എടുത്ത് മാറ്റാതെ അവളെ ചരിച്ചു കിടത്തി വയറിൽ മൃദുവായി മുഖമമർത്തി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.. അവളുടെ കൈകൾ പുലരുവോളം അവന്റെ മുടിയിഴകളെ തഴുകികൊണ്ടിരുന്നു... "നിന്നോളമൊന്നുമെന്നിൽ ആഴ്ന്നിറങ്ങിയിട്ടില്ല... ആഴ്ന്നിറങ്ങിയതൊന്നും നിന്നോളമാവില്ല ❤️❤️❤️"....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story