നിലാമഴ: ഭാഗം 6

Nilamazha

എഴുത്തുകാരി: അനു രാജീവ്

അവൾ കണ്ണുതുറന്നു... ഇപ്പോഴും ബാൽക്കണിയിൽ തന്നെയാണ്... തന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന നച്ചൂട്ടിയെ നോക്കി.. അവൾ അനങ്ങിയതും കുഞ്ഞും ഒന്ന് കൂടി പറ്റിച്ചേർന്നു.. കുഞ്ഞിനും തണുക്കുന്നുണ്ടെന്ന് തോന്നുന്നു... ആൻ അവളെയെടുത്തു കൊണ്ട് പോയി മുറിയിൽ കിടത്തി... സമയം 12 കഴിഞ്ഞു.. ആനും ബെഡിലേക്ക് കിടന്നു... ഉറക്കം വരില്ല എന്നറിയാമെങ്കിലും അവൾ കണ്ണുകളടച്ചു.. കണ്ണടയ്ക്കുമ്പോൾ മാത്രം മുന്നിൽ തെളിയുന്ന ആ മുഖം കാണാൻ.. __❤️ ഉണരുമ്പോൾ വല്ലാത്ത തലവേദന തോന്നി അവൾക്ക്.. Sunday ആയത് കൊണ്ട് അലാറം വച്ചിരുന്നില്ല... അടുത്ത് മോളില്ല എന്ന് കണ്ടതും അവൾ എഴുന്നേറ്റിരുന്നു.. ബെഡിന് സൈഡിലായി ടേബിളിൽ വച്ചിരിക്കുന്ന ടൈം പീസിലേക്ക് നോക്കി.. 8 മണി കഴിഞ്ഞിരിക്കുന്നു.. ചാരിവച്ച വാതിൽ തുറന്നപ്പോൾ പുറത്തുനിന്നും കുഞ്ഞിന്റെയും ആരുഷിയുടെയും ശബ്ദം കേൾക്കുന്നുണ്ട്.. നച്ചൂട്ടി പുറത്തുണ്ട് എന്ന് മനസ്സിലായപ്പോൾ ആൻ നേരെ വാഷ് റൂമിൽ കയറി ഫ്രഷായി ഇറങ്ങി...

ഹാളിലേക്ക് പോകുമ്പോൾ കണ്ടത് ലാപ്ടോപ്പ് മടിയിൽ വച്ച് കാലുനീട്ടി സോഫയിൽ ഇരിക്കുന്ന നച്ചൂട്ടിയെയാണ്.. അടുത്തിരുന്ന ആരുഷി ആനിനെ കണ്ടതും എഴുന്നേറ്റ് അടുക്കളയിലേക്ക് വലിഞ്ഞു.. താൻ വന്നത് കണ്ടിട്ടും അധികം ശ്രദ്ധ കൊടുക്കാതെ ലാപ്ടോപ്പിലേക്ക് തന്നെ കുഞ്ഞിക്കണ്ണുകൾ പൂഴ്ത്തിയിരിക്കുന്ന കുഞ്ഞിനെ കണ്ട് ആൻ മുഖം ചുളിച്ചു... അവളുടെ മടിയിൽ വച്ചിട്ടുള്ള ലാപ്ടോപ്പിലേക്ക് അവളെത്തി നോക്കി... ഹർഷിത് ദേവരാജ്.. പഴയ ഫേസ്ബുക് id തുറന്ന് അതിൽ പോസ്റ്റ്‌ ചെയ്ത പണ്ടത്തെ ഫോട്ടോകൾ ഓരോന്നായി നോക്കി കൊണ്ടിരിക്കുകയാണ് നച്ചൂട്ടി.. ആൻ അറിയാതെ അവൾക്കൊപ്പം സോഫയിലേക്കിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി.. വിറക്കുന്ന കൈകളോടെ അവൾ ആ ഫോട്ടോയിൽ തൊട്ടു.. "എന്റിനാ അമ്മാ കയുന്നെ...? ആരേലും വയക്ക് പഞ്ഞോ??" നച്ചൂട്ടി സങ്കടത്തോടെ കരയുന്ന ആനിനെ നോക്കി ചോദിച്ചു.. അവൾ ഒന്നും മിണ്ടിയില്ല.. ആ മിഴികളിൽ നിറഞ്ഞു നിന്നത് ആ പുഞ്ചിരിക്കുന്ന മുഖവും കയ്യിലെ ചെങ്കൊടിയും മാത്രമായിരുന്നു...

കുഞ്ഞിനു മുമ്പിൽ കരയരുത് എന്ന് കരുതി മാത്രമാണ് ഈ ഫോട്ടോകൾ എല്ലാം കണ്മുന്നിൽ നിന്നും മറച്ചു പിടിച്ചത്.. കാണാൻ വയ്യ.. കണ്ണുനീർ കാഴ്ചയെ മറച്ചു.. അവൾ ഇരുകണ്ണുകളും മുറുകെ ചിമ്മി പുറകിലേക്ക് ചാഞ്ഞു.. മനസിലേക്ക് വീണ്ടും ആ ദിനങ്ങൾ കടന്നു വന്നു.. ___❤️ വിചാരിച്ചത് പോലെ തന്നെ അന്നാണ് അവസാനമായി ഹർഷിനെ കാണാൻ കഴിഞ്ഞത്.. അന്ന് രാവിലെ എഴുന്നേൽക്കുമ്പോഴേക്കും അവരെല്ലാം തനുവിന്റെ വീട്ടിൽ നിന്നും മടങ്ങിയിരുന്നു... എന്തുകൊണ്ടോ ഇതൊന്നും തനുവിനോട് പറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല.. കാരണം തനിക്ക് അതിന് അർഹതയില്ല എന്നുള്ള ബോധ്യമായിരുന്നു... എന്നെങ്കിലും തനുവിനെ കാണാൻ എന്ന പോലെ ഇങ്ങോട്ട് വരാം.. ആ രൂപമൊന്ന് കാണാം... അത് മതി... അവൾ തീരുമാനിച്ചു.. തന്റെ പ്രണയം അറിയിക്കേണ്ട.. മരിക്കുവോളം മനസ്സിൽ ഉണ്ടാവും.. സഖാവ് മാത്രമേ മനസിലുണ്ടാവൂ.. അതുമതി.. ദിവസങ്ങൾ ആരെയും കാത്തു നിന്നില്ല.. പരീക്ഷകൾ വളരെ നന്നായി എഴുതി.. അങ്ങനെ ആ അദ്ധ്യായന വർഷം അവസാനിച്ചു.. 2 മാസത്തെ അവധിക്ക് അവൾ മഠത്തിലേക്ക് മടങ്ങി. വീണ്ടും തന്റെ സന്തോഷങ്ങൾ കൂട്ടിലടച്ച പോലെയുള്ള ജീവിതം.

ഒന്നും ആസ്വദിക്കരുത്.. ആഗ്രഹിക്കരുത്.. ഒന്നിലും മോഹം തോന്നരുത്. കർത്താവിന്റെ മണവാട്ടി ആവേണ്ടവളാണ്.. അവധി തീർന്ന് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ മഠത്തിലെ അമ്മമാർ തന്ന ഉപദേശം... എല്ലാം മൂളിക്കേട്ട് അവൾ ഹോസ്റ്റലിലേക്ക് മടങ്ങി.. അല്ലെങ്കിലും ഇനി മോഹിക്കാൻ തനിക്ക് ഒന്നുമില്ല.. മോഹം തോന്നിയ ഒന്ന് തന്റെ കണ്മുന്നിൽ ഇല്ല.. ഇനിയെന്ത് ആഗ്രഹിക്കാനാണ് ? ക്ലാസുകൾ തുടങ്ങി.. അതേ കുട്ടികൾ.. അതേ അധ്യാപകർ.. അതേ ബ്ലോക്ക്‌... ഒന്നിലും മാറ്റം വന്നില്ല... അവളിലും.. കണ്ണുകൾ വെറുതെയെങ്കിലും ഇടക്ക് ഗ്രൗണ്ടിലേക്ക് നീങ്ങും.. അവിടെ നിൽപ്പുണ്ടെങ്കിലോ? കാലുകൾ ലൈബ്രറിയിലേക്ക് ചലിക്കും ആ മുഖം ഒന്ന് കാണാൻ കഴിഞ്ഞാലോ എന്ന ദുരാഗ്രഹത്തിൽ . കാതുകൾ എന്നും ആ മുദ്രാവാക്യത്തിനായി കാതോർത്തു കൊണ്ടിരിക്കും.. ഇനിയൊരിക്കലും കേൾക്കില്ല എന്നറിയാമെങ്കിലും.. __❤️ തകർത്തു പെയ്യുന്ന മഴയത്ത് അവൾ വരാന്തയിലേക്ക് ഓടി കയറി.. ആകെ നനഞ്ഞു കുളിച്ചിരുന്നു..

ടോപ്പിലൂടെ ഇറ്റ് വീഴുന്ന വെള്ളത്തിലേക്ക് നോക്കി പിഴിയാനായി ടോപ്പിൽ കൈ വെച്ചതും ഓർമ്മവന്നത് ഹർഷിന്റെ വാക്കുകളാണ്.. അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി ഒളിപ്പിച്ച് ഗ്രീൻ റൂമിലേക്ക് നടന്നു.. ഡ്രസ്സ്‌ പിഴിഞ്ഞ് കുടഞ് അല്പനേരം കൂടി അവിടെ ഇരുന്നു.. ഇതുപോലെ ഒരു മഴയുള്ള ദിവസം ആണ് തന്റെ പ്രണയത്തെ ആദ്യമായി കണ്ടത്.. ഈ ക്യാമ്പസിലെ ഓരോന്നിലും സഖാവിന്റെ ഓർമ്മകളാണ്.. ആ മുഖം ഓർക്കാതെ ഒരു ദിവസം പോലും നീങ്ങുന്നില്ല.. ബെൽ അടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഈ ഇരുപ്പ് തുടങ്ങിയിട്ട് ഒരുപാട് സമയം ആയി എന്നവൾക്ക് മനസ്സിലായത്.. വേഗം ബാഗ് തോളിലേക്ക് ഇട്ട് അവൾ അവിടെനിന്നും ഇറങ്ങി വരാന്തയിലൂടെ വേഗത്തിൽ നടന്നു... അന്ന് പതിവിൽക്കവിഞ്ഞ തിരക്ക് എല്ലായിടത്തും ഉണ്ടായിരുന്നു.. ബെല്ലടിച്ചിട്ടും ആരുമെന്താ ക്ലാസിൽ കയറാത്തത്? അവൾ ചിന്തിക്കാതിരുന്നില്ല... ക്ലാസ്സിലേക്ക് പോകുമ്പോഴേക്കും ഫസ്റ്റ് ഹവറിനു സാർ വന്നിരുന്നു... അവളുടെ നനഞ്ഞ വേഷവും മുഖത്തെ പരിഭ്രമവും കണ്ട് അധികം ചോദ്യം ചെയ്യാതെ അകത്തേക്ക് കയറാൻ പറഞ്ഞു.. അവൾ ആശ്വാസത്തോടെ പോയി ബെഞ്ചിലേക്ക് ഇരുന്നു.. 2 പിരീഡ് തീർന്ന് നാലാളും പുറത്തേക്കിറങ്ങി നിന്നു..

സെക്കൻഡ് ഫ്ലോറിലായിരുന്നു അവരുടെ ക്ലാസ്സ്... "ഇതെന്താടി ഇന്ന് ഇത്രേം പിള്ളേർ.. അല്ലെങ്കിൽ ഗ്രൗണ്ടിൽ ഇത്രേം പേർ ഉണ്ടാവാറില്ലല്ലോ.." താഴത്തെ തിരക്ക് കണ്ട് ആൻ ചോദിച്ചു.. "PG ക്കാര് ജോയിൻ ചെയ്യുവാ.. അതിന്റെയാ.." തനു മറുപടി കൊടുത്തു.. "Wow. അപ്പൊ നല്ല ചേട്ടന്മാരൊക്കെ വരുംല്ലേ..." സംഗീത ചുറ്റും കണ്ണോടിച്ചു കൊണ്ട് ആക്രാന്തത്തോടെ പറഞ്ഞു... "ഹ്മ്മ്... പകുതിയെണ്ണവും ഇവിടെ പഠിച്ചത് തന്നെ ആയിരിക്കും..." തനു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. "ശെയ്... അത് വേണ്ടായിരുന്നു... പുതിയ ചെക്കന്മാരാണെങ്കിൽ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായേനെ... ഇതിപ്പോ കണ്ട് കണ്ട് ചടച്ച മോന്തകൾ വീണ്ടും കാണാനെന്താ ഉള്ളത്.. ഞാൻ ക്ലാസ്സിൽ പോണു..." സംഗീത നിലപാട് വ്യക്തമാക്കിക്കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ബാക്കി മൂന്നാളും പരസ്പരം നോക്കി ചിരിച്ചു.. പെട്ടെന്ന് ആൻ ചിരി നിർത്തി.. ഇനി ഒരുപക്ഷേ ആളും... "എടി ഞാനിപ്പോ വരാം..." "എങ്ങോട്ടാ....." ചോദിച്ചു തീരും മുന്നേ ആൻ അവിടെനിന്നും ഓടിയിരുന്നു.. വരാന്തയിലൂടെ ഓടി അവൾ സ്റ്റെപ്പുകൾ ഇറങ്ങി ഗ്രൗണ്ടിലൂടെ പാഞ്ഞു...

ഇവരുടെ ബ്ലോക്കിന് നേരെ എതിർവശത്തെ ബ്ലോക്കാണ് PG ക്കാരുടെ.. ബ്ലോക്കിനു മുന്നിലെ നോട്ടീസ് ബോർഡിലേക്ക് നോക്കി.. MSC computer science ന്റെ ക്ലാസ്സ്‌ നോക്കി... 2nd ഫ്ലോറിലാണെന്ന് കണ്ടതും അവൾ സ്റ്റെപ്പിലൂടെ ഓടി കയറി... ക്ലാസിനു മുന്നിലെത്തിയതും അവളൊന്ന് നിന്നു.. ക്ലാസ്സിനു മുന്നിലൂടെ പലരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.. ആരും അവളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾ പതിയെ തിരിഞ്ഞു നോക്കി.. നിൽക്കുന്ന ബ്ലോക്കിന് നേരെ അപ്പുറത്തായി കാണുന്ന ബ്ലോക്കിൽ 2nd ഫ്ലോറിൽ തന്നെയാണ് തന്റെ ക്ലാസ്സ്‌ എന്നവൾക്ക് മനസിലായി.. എന്തിനാണിപ്പോൾ പാഞ്ഞു വന്നത് എന്ന് പോലും നിശ്ചയമില്ല.. ക്ലാസ്സിലേക്ക് എത്തിനോക്കാൻ അവൾക്ക് പേടി തോന്നി.. എല്ലാം സീനിയേഴ്സ് ആണ്.. ചിലരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി അവൾ പതിയെ തിരിഞ്ഞു നടന്നു.. വാടിയ മുഖത്തോടെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ ഓടി പാഞ്ഞുകയറി വരുന്ന ആരോ അവളുടെ തോളിൽ ഇടിച്ചു.. ഒട്ടും പ്രതീക്ഷിക്കാത്തതായതുകൊണ്ടും മനസ് അവിടെ ഇല്ലാത്തതുകൊണ്ടും അവൾ പെട്ടെന്ന് താഴേക്ക് വീഴാനാഞ്ഞു...

എന്നാൽ അവളെ കടന്നു മുകളിലെ പടിയിലേക്ക് കയറിയ ആൾ പെട്ടെന്ന് തിരിഞ്ഞ് അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ച് വീഴാതെ നിർത്തി.. അവൾ അനങ്ങിയില്ല.. കണ്ണുകൾ നിറഞ്ഞു.. ആ കൈകളുടെ ദൃഡത ഒന്ന് മാത്രം മതിയായിരുന്നു അതാരാണെന്ന് മനസിലാക്കാൻ... അയാൾ അവളുടെ ഇടുപ്പിലെ പിടി വിട്ട് മുന്നിലേക്ക് വന്ന് നിന്നു... കണ്ണുകൾ നിറച്ച് മുന്നിൽ നിൽക്കുന്ന ആനിനെ കണ്ട് ഹർഷിത് മുഖം ചുളിച്ചു.. "ആൻ മരിയ.. Iam sorry... ഞാൻ കണ്ടില്ല.. എന്ത് പറ്റി.. എന്തിനാ കരയുന്നെ.. ഷോൾഡർ വേദനിച്ചോ.. അതോ പേടിച്ചോ..?" അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല.. അവൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. "താൻ ഓക്കേ അല്ലെ..." അവൾ അതേ എന്നപോലെ തലയാട്ടി.. "തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ വായ തുറന്ന് സംസാരിക്കണം എന്ന്.." "ഞ.. ഞാൻ ഓക്കേ ആണ്.." "ഹ്മ്മ്.. എന്താ ഇവിടെ ആരെയെങ്കിലും കാണാൻ വന്നതാണോ.." "അ.. അതേ..." "കണ്ടോ...??" "ഹ്മ്മ്.. കണ്ടു..." "അപ്പൊ ശരി.. ക്ലാസ്സിലേക്ക് പൊയ്ക്കോ.." "ഹ്മ്മ്.. " അവളെ നോക്കി ഒന്ന് ചിരിച്ച് അവൻ മുകളിലേക്ക് കയറിപ്പോയി... നിറഞ്ഞ കണ്ണുകൾ തുടച്ച് പുഞ്ചിരിയോടെ അവൾ താഴേക്കിറങ്ങി..

എന്തിനെന്നറിയാതെ ഉള്ളം സന്തോഷത്താൽ തുടികൊട്ടികൊണ്ടിരുന്നു .. ___❤️ തമ്മിൽ കാണാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നുവെങ്കിലും അവൾ ഓരോ ഇന്റർവെല്ലിനും പുറത്ത് വന്നു നിൽക്കും.. ഒരു നോക്കെങ്കിലും കാണാൻ കഴിഞ്ഞെങ്കിലോ എന്ന് കരുതി.. വൈകുന്നേരം അവൻ ഇറങ്ങുന്ന സമയം നോക്കി അവൾ ഗ്രൗണ്ടിലെ മരച്ചുവട്ടിൽ ഇരിക്കും.. കണ്ണുകൾ അവന്റെ ക്ലാസ്സ്‌ റൂമിലേക്ക് തന്നെയായിരിക്കും.. അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങുന്നത് കണ്ടതും എഴുന്നേറ്റ് ഗേറ്റിനടുത്തേക്ക് നടക്കും.. അവനും അതേസമയം ഇറങ്ങിവരുമ്പോൾ അവളെ കണ്ടാൽ ഒരു പുഞ്ചിരി നൽകും.. ആ പുഞ്ചിരിക്കു വേണ്ടി മാത്രം ബാക്കി മൂന്നു പേരോടും കള്ളം പറഞ്ഞ് അവൾ കാത്തിരിക്കും.. ___❤️ അന്ന് ഫസ്റ്റ് ഇയറുകാരുടെ ഫ്രഷേഴ്‌സ് ഡേ ആയിരുന്നു.. പരിപാടി കാണാൻ കോളേജ് മൊത്തം ഉണ്ടാവും.. കുറച്ച് എന്റർടൈൻമെന്റ് പ്രോഗ്രാംസും.. ഓരോ ക്ലാസ്സിൽ നിന്നും 2 പേരെങ്കിലും എന്തെങ്കിലും പെർഫോം ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു.. ആൻ അത്യാവശ്യം പാട്ടു പാടുമായിരുന്നു.. ക്വയറിലും മറ്റും പാടിയിരുന്നത് കൊണ്ട് വല്യ പേടിയും ഉണ്ടായിരുന്നില്ല..

ഫ്രഷേഴ്സ്ഡേയുടെ അന്ന് രാവിലെയാണ് ഓരോ ക്ലാസുകളിലും നോട്ടീസ് വന്നത്.. ആരെങ്കിലും രണ്ടുപേർ പെർഫോം ചെയ്യണമെന്ന് പറഞ്ഞ്.. പെട്ടെന്ന് ആയതുകൊണ്ട് ആരും തയ്യാറായില്ല.. അവസാനം ക്ലാസ്സിലെ സൂരജ് മിമിക്രി ചെയ്യാമെന്നേറ്റു .. വീണ്ടും ഒരാൾ കൂടി വേണമെന്ന് വന്നപ്പോൾ ആൻ തന്നെ സ്വയം പാട്ടുപാടാം എന്ന് പറഞ്ഞു.. ഒരു പഴയ സിനിമാ ഗാനത്തിന്റെ ലിറിക്‌സ് എഴുതി പ്രാക്ടീസ് ചെയ്ത് കൊണ്ടിരുന്നു.. ഉച്ചയ്ക്ക് ശേഷമായിരുന്നു പരിപാടി.. അതുകൊണ്ട് അത്യാവശ്യം സമയം കിട്ടി.. അതിനുള്ളിൽ അവൾ എല്ലാം സെറ്റ് ചെയ്ത് വെച്ചു.. കരോക്കെയും ഡൗൺലോഡ് ചെയ്തു.. ലഞ്ച് ബ്രേക്കിന് ശേഷം എല്ലാവരും പ്രൊജക്റ്റ്‌ ഹാളിലേക്ക് നടന്നു.. ഫസ്റ്റ് റോ മുഴുവൻ ഫസ്റ്റ് ഇയറുകാരെ കൊണ്ട് നിറഞ്ഞിരുന്നു.. മിഡിൽ റോയിൽ സെക്കന്റ്‌ ഇയറുകാരും, ഏറ്റവും പുറകിലായി ഫൈനൽ ഇയറും.. പ്രോഗ്രാം അവതരിപ്പിക്കുന്നവരൊക്കെ മുന്നിലെ വാതിലിനു സൈഡിലായി മാറി നിൽപ്പുണ്ട്.. ആനും സ്റ്റേജിനടുത്തായി ലിറിക്‌സ് എഴുതിയ പേപ്പറുമായി നിന്നു... ഫസ്റ്റ് ഇയർസിനുള്ള ടാസ്കുകളും, അതിനിടയിൽ ഓരോ ക്ലാസ്സുകളിലെ കുട്ടികളെയായി പ്രോഗ്രാം അവതരിപ്പിക്കാനും വിളിച്ചുകൊണ്ടിരുന്നു..

അവൾ അടുത്തു നിൽക്കുന്ന സൂരജ്നോട് സംസാരിച്ചുകൊണ്ട് അലസമായി തിരിഞ്ഞു നോക്കി.. അവളെ നോക്കി ചിരിച്ച വിഷ്ണുവിനെ കണ്ട് അവൾ നെറ്റിചുളിച്ചു.. പെട്ടെന്നുതന്നെ കണ്ണുകൾ ചുറ്റും പരതി. PG ക്കാരും ഉണ്ടെന്നു മനസ്സിലായപ്പോൾ അവളുടെ ഹൃദയമിടിപ്പേറി.. ഹാളിലെ ഏറ്റവും അറ്റത്തെ വാതിലിൽ ചാരി നിൽക്കുന്ന ഹർഷിനെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.. കയ്യിലെ പേപ്പർ കൈകൾക്കുള്ളിൽ ഞെരങ്ങി.. അവന്റെ കണ്ണുകൾ അവൾക്ക് നേരെ നീളുന്നുണ്ടായിരുന്നില്ല.. സ്റ്റേജിൽ നടക്കുന്ന പ്രോഗ്രാമുകളിൽ മാത്രമായിരുന്നു ശ്രദ്ധ.. പെട്ടെന്ന് Bcom 2nd year എന്ന് അന്നൗൻസ് ചെയ്യുന്നത് കേട്ട് അവൾ ഞെട്ടി സ്റ്റേജിലേക്ക് നോക്കി... അവളെ നോക്കി ഒന്ന് തലയാട്ടി സൂരജ് സ്റ്റേജിലേക്ക് കയറി.. അവന്റെ മിമിക്രി വളരെ നല്ലതായിരുന്നു.. അവിടമാകെ കരഘോഷങ്ങൾ ഉയർന്നു.. സൂരജ് ഇറങ്ങി വന്നതും അവൾ വിറയ്ക്കുന്ന കാലടികളോടെ സ്റ്റേജിലേക്ക് കയറി...

നേരത്തെ കരോക്കെ പറഞ്ഞു കൊടുത്ത ചേട്ടന്റെ അടുത്ത് പോയി എന്തോ പറഞ്ഞ് അവൾ സ്റ്റേജിനു നടുവിലേക്ക് നിന്ന് മൈക്ക് കയ്യിലെടുത്തു.. കണ്ണുകൾ ഏറ്റവും പിന്നിൽ നിൽക്കുന്നവനിലേക്ക് നീങ്ങി.. ആ കണ്ണുകൾ തന്റെ നേരെ മാത്രമാണ് എന്ന് മനസിലാക്കി അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു.. കരോക്കെ പ്ലേ ആയി.. തനുവും ഹെലനും സംഗീതയും പരസ്പരം നോക്കി മുഖം ചുളിച്ചു.... അവൾ മൈക്ക് തന്റെ മുന്നിലേക്ക് കൊണ്ട് വന്നു. ❤️❤️❤️❤️❤️❤️❤️❤️ നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും ♥️ നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും♥️ കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?.. കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ?..♥️ ❤️❤️❤️❤️❤️❤️❤️❤️ ഓരോരുത്തരും ആ ശബ്ദത്തിൽ സ്വയം മറന്നിരുന്നു... അത്രയും മനോഹരമായി.. ഓരോരുത്തരുടെയും ഉള്ളിൽ പതിക്കും രീതിയിലായിരുന്നു ആ വരികൾ. ❤️❤️❤️❤️❤️❤️❤️

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ ♥️ എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ ♥️ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും♥️ താഴെ നീയുണ്ടായിരുന്നപ്പോൾ ഞാനറിഞ്ഞില്ല വേനലും വെയിലും♥️ നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ...♥️ നിന്റെ ചങ്കുപിളർക്കുന്ന മുദ്രാവാക്യമില്ലാത്ത മണ്ണിൽമടുത്തു ഞാൻ ...♥️ ❤️❤️❤️❤️❤️❤️❤️ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അപ്പോഴും ശബ്ദം ഇടറാതിരിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.. തനുവും കൂട്ടുകാരുമാണെങ്കിൽ അത്രയും പരിചയമുള്ള സിനിമാഗാനം തന്നെ ഒരുപാട് തവണ പ്രാക്ടീസ് ചെയ്തിരുന്നു.. എന്നാൽ ഒട്ടും തീരുമാനിക്കാതെ പെട്ടെന്ന് പാടിയ കവിത എങ്ങനെ ഇത്ര നന്നായി തെറ്റില്ലാതെ പാടാൻ കഴിയുന്നു എന്ന അത്ഭുതത്തിലായിരുന്നു.. ❤️❤️❤️❤️❤️❤️❤️

എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്♥️ എത്ര കാലങ്ങളായ് ഞാനീവിടെ , ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്♥️ നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തം.. ♥️ നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ എൻറെ വേരിൽ പൊടിഞ്ഞു വസന്തം. ♥️ നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..♥️ നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..♥️ കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം♥️ നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും♥️ ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും... ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോര ചൂടാൻ കാത്തിരുന്നതും... ❤️❤️❤️❤️❤️❤️❤️❤️ അവൾ അവനെ തന്നെ ഉറ്റുനോക്കി... എന്താണ് അവന്റെ മുഖത്തിലെ ഭാവം എന്ന് മനസിലാക്കാൻ ഒരു ശ്രമം.. തന്നെ അറിയുന്നുണ്ടോ... തന്റെ വിഷമം അറിയുന്നുണ്ടോ? പ്രണയത്താൽ നീറുന്ന ഹൃദയത്തെ അറിയുന്നുണ്ടോ? പറയാത്ത പ്രണയം ഇത്രയേറെ വേദനയാണ് എന്നറിയിച്ചു തന്നതിന് നന്ദി ♥️ ❤️❤️❤️❤️❤️❤️❤️

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു പൂമരങ്ങൾ പെയ്തു തോരുന്നു♥️ ❤️♥️❤️പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ♥️ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...♥️ വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...❤️❤️❤️ ബാക്കി പാടാൻ അവൾക്ക് കഴിഞ്ഞില്ല... കണ്ഠം ഇടറി.. പൊട്ടികരയാൻ തോന്നി.. മൈക്ക് ചെയറിലേക്ക് വച്ച് സ്റ്റേജിൽ നിന്നും, ആ ഹാളിൽ നിന്നും ഇറങ്ങി ഓടുമ്പോൾ നിറഞ്ഞ കരാഘോഷത്തിന്റെയും വിസിലടികളുടെയും ശബ്ദത്തേക്കാൾ കൂടുതൽ ഉച്ചത്തിൽ അവളുടെ ഹൃദയം അലറികരഞ്ഞു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story