നിലാവ്: ഭാഗം 1

nilav

രചന: ദേവ ശ്രീ

മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചപ്പോഴാണ്  ഞാൻ കണ്ണ് തുറന്ന് നോക്കുന്നത്. ചുറ്റും ഉള്ള യാത്രക്കാർ എല്ലാവരും നല്ല ഉറക്കത്തിൽ ആണ്.  കയ്യിലെ വാച്ചിൽ സമയം നോക്കിയപ്പോൾ 6 മണി ആകുന്നതേ ഉള്ളു. ഇനിയും ഉണ്ട് 1 മണിക്കൂർ യാത്ര.  പതിയെ ബസിന് പുറത്തേക്ക് നോക്കി ഇരുന്നു. പ്രകൃതിയെ മഴ പുൽകിയ കാഴ്ച വളരെ മനോഹരം ആയിരുന്നു.  വെളിച്ചം പതിയെ വീണു തുടങ്ങിയിട്ടുണ്ട്.  അല്ലേലും വിൻഡോ സീറ്റും പ്രിയപ്പെട്ട പാട്ടും വെച്ച് ഉള്ള യാത്ര വളരെ മനോഹരമാണ്.  ഞാൻ ഫോണിൽ പാട്ടും വെച്ച് ഹെഡ്സെറ്റ് ചെവിയിൽ വെച്ച് സീറ്റിലേക്ക് ചാരി പതിയെ കണ്ണടച്ചു കിടന്നു.. 

ഞാൻ അഭിരാമി.. 
എല്ലാവരുടെയും അഭി.  എംബിഎ കഴിഞ്ഞു എറണാകുളത്തു ഒരു ഐടി കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു.. 

അഭി....  അഭി....  പെണ്ണെ നില്ക്കു അവിടെ....  അഭി...  

ഇല്ല കണ്ണേട്ടാ...  എന്നെ പിടിക്കാൻ പറ്റുമോ എന്ന് നോക്ക്... 

നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ...  അഭി...  ആ..... 

അയ്യോ എന്ത് പറ്റി കണ്ണേട്ടാ... 

കാലിൽ എന്തോ.... അമ്മേ 

അടങ്ങി ഇരിക്ക് ഞാൻ നോക്കട്ടെ... 

പെട്ടെന്ന് കണ്ണൻ അവളെ വലിച്ചു നെഞ്ചിലെക്കിട്ടു അവളുടെ മുടിയിഴകൾ ഒതുക്കി വെച്ച് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു പേടിച്ചു പോയോ പെണ്ണെ 

മ്മം.... 

എന്തിനു?

ഇനി എനിക്ക് പിറന്നാൾ സമ്മാനം തന്നെ...  വേഗം.. 

ആരേലും കാണും കണ്ണേട്ടാ.. 

ആരു കണ്ടാൽ എന്താ?  3 കൊല്ലം കഴിഞ്ഞാൽ ഈ കണ്ണന്റെ സ്വന്തം പെണ്ണാ നീ..  

3 കൊല്ലം കഴിയണ്ടേ..  അപ്പോഴേക്കും എന്നെ കളഞ്ഞു വേറെ ആരേലും കെട്ടാൻ തോന്നിയാലോ.. 

ദേ പെണ്ണെ ഒറ്റ പെട അങ്ങ് തന്നാൽ ഉണ്ടല്ലോ..  ഈ കണ്ണന് ഒരു പെണ്ണ് ഈ ജന്മം ഉണ്ടെങ്കിൽ അത് നീയാ എന്റെ മാത്രം അഭി..  അവളെ അവൻ മാറോടു ചേർത്തു.  

അഭി......  

പെട്ടൊന്നവൾ ഞെട്ടി ഉണർന്നു...  എത്ര തന്നെ മായിച്ചു കളയാൻ ശ്രമിച്ചാലും ഓർമ്മകൾ തെളിമയോടെ നിൽക്കും.. 

ബസ് ഇറങ്ങി അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു..
ഒരു ഓട്ടോയിൽ കയറി  അവൾ വഴി പറഞ്ഞു കൊടുത്തു.. 

വണ്ടി നിന്നത് പഴയ ഒരു നാലു കേട്ട് വീട്ടിൽ ആണ്.. 
വലിയെടത്തു തറവാട്ടിൽ..  തന്റെ അച്ഛന്റെ ഒരു ആയുസിന്റെ അധ്വാനം.  ഇപ്പൊ തറവാട് വല്യച്ഛന്റെ പേരിൽ ആണ്.  അച്ഛന് ഒരു ചേച്ചിയും ചേട്ടനും ആണ് ഉള്ളത്.  വലിയെടത്തെ  മൂത്ത പുത്രൻ വേണു ഗോപാലൻ..  ഭാര്യ രാജി 2 മക്കൾ.  മൂത്തവൻ  വൈശാഖ് എന്ന വിച്ചു.  ബിസ്സിനെസ്സ് ചെയ്യുന്നു.  രണ്ടാമത്തെതു വൈഷ്ണവി എന്ന വേണി.  bds കഴിഞ്ഞു ഡെന്റൽ ഡോക്ടർ ആയി വർക്ക്‌ ചെയ്യുന്നു. 
പിന്നെ ഉള്ളത് വസന്ത അപ്പച്ചി.  അമ്മാവൻ സേതു മാധവൻ.  2 മക്കൾ  മൂത്തവൾ ദേവിക.  ചേച്ചി കല്യാണം കഴിഞ്ഞു. ചേട്ടൻ വിദേശത്ത് ആണ് 2പേരും അവിടെ സെറ്റിൽ ആണ്.  2 മത്തെ മകൻ ദീപക്..  കണ്ണൻ എന്ന് വിളിക്കും. സ്വന്തമായി ബിസ്സിനെസ്സ് ചെയ്യുന്നു.. 
പിന്നെ എന്റെ അച്ഛൻ വിശ്വനാഥൻ..  ഭാര്യ നിർമല.  ഒരേ ഒരു മകൾ  ഈ അഭിരാമി... 
3 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ അവർ 2 പേര് മരണപെട്ടു.  എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം നഷ്ട്ടപെട്ട ദിവസം. 

ആഹാ... ആരിത് അഭി മോളോ..  എന്താ അവിടെ തന്നെ നിന്നത്..  ആ ബാഗ് ഇങ്ങോട്ട് തന്നോളൂ മോളെ.. അൻപതുനോട്‌ പ്രായം ഉള്ള ഒരാൾ അഭിയുടെ അടുത്ത് വന്നു പറഞ്ഞു.   ഒരു ഷർട്ടും മുണ്ടും ആണ് വേഷം. തോളിൽ ഒരു തോർത്തു ഉണ്ട്. ആ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു നിൽക്കുന്നത് കാണാം 

വേണ്ട രാമേട്ടാ ഞാൻ പിടിച്ചോളാം.. 
ഇത് രാമേട്ടൻ..  എന്റെ അച്ഛന്റെ കാര്യാസ്ഥാനായിരുന്നു..  

മോളെ മുകളിലെ മോളുടെ മുറി വൃത്തി ആക്കിട്ടുണ്ട് ട്ടോ.  മോള് പോയി ഒന്ന് കുളിച്ചു വാ അപ്പോഴേക്കും അമ്മിണി കാപ്പി എടുക്കും. 

ഇവിടെ വേറെ ആരും ഇല്ലേ രാമേട്ടാ.. 

ഇല്ല..  എല്ലാരും അമ്പലത്തിൽ പോയേക്കാണ് മോളെ.. 

ആഹാ അത് നന്നായി.. 

അഭി മോളെ എന്നു വിളിച്ചു ഒരു സ്ത്രീ അകത്തു നിന്നും പുറത്തു വന്നു.  അമ്മിണി അമ്മേ എന്നും വിളിച്ചു അഭി അവരെ കെട്ടി പിടിച്ചു. 
ഈ എന്റെ അമ്മിണി കൊച്ചേ ആകെ ക്ഷീണിച്ചു പോയല്ലോ... 

അതൊക്കെ മോൾക്ക് തോന്നുന്നതാണ്.  പോയി കുളിച്ചു വാ.  ഞാൻ ഭക്ഷണം എടുത്തു വെക്കാം. 

നല്ല വിഷമം ഉണ്ട് ന്റെ കുട്ടിക്ക്..  രാമൻ അമ്മിണിയോട് പറഞ്ഞു.. 

പകരം അമ്മിണി ഒന്ന് മൂളുക മാത്രം ചെയ്തു... 
🧡🧡🧡🧡🧡
മുറ്റത്തു വണ്ടികളുടെ ശബ്ദം കേട്ട് രാമൻ പുറത്തേക്കു വന്നു. 

കാറിൽ നിന്നും അമ്പലത്തിൽ പോയവർ എല്ലാവരും ഇറങ്ങി..  

70 നോട്‌ പ്രായം ചെന്ന മനുഷ്യനെ കണ്ടതും അഭി ഓടി പോയി കെട്ടിപിടിച്ചു...  
മുത്തച്ഛ....
മുത്തച്ഛന്റെ അഭി കുട്ടി എപ്പോഴാ വന്നേ 

കുറച്ചു നേരം ആയി.. 
പെട്ടന്ന് മുറ്റത്തു വേറെ ഒരു കാർ വന്നു നിന്നും. 
ഡ്രൈവിംഗ് സീറ്റിൽ നിന്നും കണ്ണേട്ടനും കോഡ്രൈവിംഗ് സീറ്റിൽ നിന്നും വേണി ചേച്ചിയും ഇറങ്ങി..  2പേരുടെയും മുഖത്ത് അപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...  ഞാനും ഒരു പുഞ്ചിരി തിരികെ നൽകാൻ ശ്രമിച്ചു..  പക്ഷെ കഴിഞ്ഞില്ല.  കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീര് ആരും കാണാതിരിക്കാൻ ശ്രമിച്ചു.  മറ്റന്നാൾ കണ്ണേട്ടന്റെ കല്യാണം ആണ്.  വധു ഏട്ടന്റെ മുറപെണ്ണ് തന്നെ.  പക്ഷെ അത് ഞാനല്ല.  എന്റെ ചേച്ചി വേണി. 

ഇല്ല.  തളരരുത്.  പിടിച്ചു നിൽക്കണം.  
💛💛💛💛💛 
മുകളിൽ ഇരിക്കുമ്പോൾ ആണ് വേണി ചേച്ചി എന്റെ അടുത്തേക്ക് ഓടി വന്നത്..  
പുറകെ ചേച്ചിയെ പിടിക്കാൻ കണ്ണേട്ടനും.. 
ചേച്ചി എന്നെ നടുവിൽ നിർത്തി ഓടാൻ തുടങ്ങി.  അപ്പോഴേക്കും അപ്പച്ചി വന്നു 2 പേരെയും കൂട്ടി പോയി.. 
ഞാൻ അച്ഛന്റെയും അമ്മയുടെയും റൂമിൽ പോയി.  ആ ബെഡിൽ കിടന്നു.. 
സ്വർഗതുല്യമായ ജീവിതം..  ഒരിക്കൽ പോലും 2 പേരും തന്നെ ഒന്ന് നുള്ളി നോവിക്കാൻ പോലും നിന്നിട്ടില്ല.  കുറുമ്പ് കാട്ടിയാലും സ്നേഹിച്ചിട്ടേ ഉള്ളു.  
എല്ലാം നഷ്ട്ടപെട്ടു എല്ലാം.. 

ഇല്ല  കണ്ണൻ എന്നെ അധ്യായം എന്റെ ജീവിതത്തിൽ അടഞ്ഞതാണ്..  ഇനി അതിന്റെ പേരിൽ എന്റെ കണ്ണുകൾ നിറയില്ല..  ഇനി ആ സ്ഥാനത്തു വേറെ ആരും ഉണ്ടാവില്ല... 

❤️❤️❤️❤️❤️
അമ്മേ...  അമ്മേ...  ഞാൻ ഈ ഡ്രോയിൽ വെച്ച എന്റെ ഫയൽ എവിടെ?  അമ്മേ...... 

എന്റെ ദേവ നീ ഈ വീട് പൊളിച്ചു ഇടുമല്ലോ...  നീ വെച്ച് ഫയൽ അവിടെ തന്നെ കാണും.  ദേ ഇതല്ലേ.. 

താങ്ക്സ് അമ്മകുട്ടി...  ഇത് ആദിദേവ്...  വർമ്മ ഗ്രൂപ്സ് ന്റെ പുതിയ എം ഡി.  ആനന്ദ് വർമ്മയുടെയും സീത വർമ്മയുടെയും മൂത്ത പുത്രൻ.  ഇവന് താഴെ ഒരാൾ കൂടെ ഉണ്ട്. അവൻ ആദിജിത്ത്. ജിത്തു എന്ന് എല്ലാവരും വിളിക്കും.. പ്രത്യേകിച്ച് വലിയ പണി ഒന്നും ഇല്ല.  എംബിഎ കഴിഞ്ഞു വീട്ടിൽ ഇരിക്കുന്നു... 

അമ്മേ എനിക്ക് നാളെ ബാംഗ്ലൂരിൽ ഒരു മീറ്റിംഗ് ഉണ്ട്.  ഞാൻ നാളെ മോർണിംഗ് പോകും.  ഒറ്റക്ക് പോകാൻ വയ്യാ. അതോണ്ട് ജിത്തു പോന്നോട്ടെ... 

ഏട്ടാ...... 

എന്താടാ.... 

എങ്ങനെ തോന്നി ഏട്ടാ എന്നോട് എങ്ങനെ ഒക്കെ പറയാൻ... ഞാൻ ഇല്ല.  എനിക്കു ഫ്ലൈറ്റിൽ കയറാൻ പേടിയാ.. 

അതിനു ആരാ ഫ്ലൈറ്റിൽ പോകുന്നെ.  നമ്മൾ പോകുന്നത് കാറിൽ ആണ്.. 

കാറിൽ ആണോ എന്നാൽ ഞാൻ ഇല്ല.. 

നീ പോരും.. 

അച്ഛാ..... 
എന്താ ജിത്തു? 

അച്ഛാ എങ്ങനെ എങ്കിലും എന്നെ ഇതിൽ നിന്നും ഒഴിവാക്കണം. 

നടക്കില്ല മോനെ..  ഇപ്പോൾ നിന്റെ ഏട്ടൻ പറയുന്ന പോലെ നടക്കു... 

ഓഹ് ഹോ..  അപ്പൊ അത്രക്കായോ..  എന്നാൽ ഞാൻ പോയി ഡ്രസ്സ്‌ പാക്ക് ചെയ്യട്ടെ എന്നു പറഞ്ഞു ജിത്തു ചവിട്ടി തുള്ളി പോയി. 

തുടരും..... 
 #📙 നോവൽ

Share this story