നിലാവ്: ഭാഗം 10

nilav

രചന: ദേവ ശ്രീ

  രെജിസ്റ്ററിൽ ഒപ്പ് വെക്കുമ്പോൾ ദേവ് എന്തന്നില്ലാതെ വിറക്കുന്നുണ്ടായിരുന്നു.  അവൻ അഭിയെ നോക്കി.  അവളുടെ കണ്ണുനീര് തോർന്നിട്ടുണ്ടായിരുന്നില്ല.  അവനു അമ്മ എപ്പോഴും പറയാറുണ്ടായിരുന്നതു ഓർമ വന്നു. "മോനെ എന്റെ മകൻ കാരണം ഒരുപെൺകുട്ടിയുടെ കണ്ണുനീരും ഭൂമിയിൽ പതിയരുത്. അങ്ങനെ വീണാൽ നീ അതിനുള്ള പരിഹാരവും കാണണം."..  അവൻ ഒപ്പ് വെച്ചു.  അവൾക്കു നേരെ പേന നീട്ടി.  മനസ്സിൽ പറഞ്ഞു...  

അഭി പേന വാങ്ങി.  അവൾ ഒപ്പ് വെച്ചു...  എല്ലാം അവസാനിച്ചു..  അന്ന് ആ ആക്സിഡന്റിൽ താൻ കൂടി മരിച്ചുവെങ്കിൽ എന്ന് ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി തകരില്ലായിരുന്നു. അയാൾ ഒരുപാട് സ്വപ്നം കണ്ട നിമിഷം ആയിരിക്കും ഇതു.  അതു തന്നെ പോലെ ഭാഗ്യം കേട്ട ഒരുത്തിക്ക് മുൻപിൽ എല്ലാം അയാളുടെ എല്ലാ സ്വപ്നങ്ങളും നഷ്ട്ടമായികാണും. 

ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഇനി അവൾ മറ്റൊരാൾക്ക് സ്വന്തമാണ്.  താൻ നെയ്ത സ്വപ്‌നങ്ങൾ എല്ലാം പാഴ്കിനാവായി മാറിയിരിക്കുന്നു. അവൻ കാണുകൾ ആരും കാണാതെ തുടച്ചു.  ഇല്ല തന്റെ സ്നേഹം അഭിക്ക് പോലും അറിയില്ല.  അതു ഇവിടം കൊണ്ട് തീരട്ടെ. 
അഭി.....  വയ്യ പെണ്ണെ....  ജീവൻ പറിഞ്ഞു പോകുന്ന വേദനയാണ്.  നിന്നെ നഷ്ട്ടപെട്ടു എന്ന് ഓർക്കാൻ കൂടി വയ്യ.. 

ആനന്ദ് സീതയോട് എല്ലാ കാര്യങ്ങളും വിളിച്ചു പറഞ്ഞു.  അവർ ചെയ്തു നല്ല കാര്യം ആണെന്ന് സീതയും പറഞ്ഞു...  അഭിയെയും ദേവ്നെയും കൂട്ടി നേരെ സീതാലയത്തിലേക്ക് ആനന്ദ് പോയി. 

💚💚💚💚💚💚💚

ഹലോ വൈശാഖ്.. 

ഹലോ പറയു അജ്മൽ..  ഞാൻ പറഞ്ഞ കാര്യം താൻ അന്യോഷിച്ചോ? - വിച്ചു 

യെസ്..  തന്റെ സംശയം ശരിയാഡോ..  തന്റെ ചെറിയചന്റെയും ചെറിയമ്മയുടെയും ഒരു   നോർമൽ ആക്സിഡന്റ് അല്ല.  പ്രീ പ്ലാൻ ആക്സിഡന്റ് ആണ്.  - അജ്മൽ. 

അജ്മൽ വിച്ചുവിന്റെ ഫ്രണ്ട് ആണ്.  പോലീസിൽ ആണ്.  

പക്ഷെ ആരാണ് അജു?   അതിനുമാത്രം ആ പാവങ്ങൾ എന്തു തെറ്റ് ചെയ്തു? ആരാണെന്നു എനിക്ക് അറിയണം അജു. 


വിച്ചു കൂൾ...  ഞാൻ പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം..  അവരെ കണ്ടുപിടിക്കാൻ നമുക്ക് എളുപ്പമല്ല.  കാരണം ഇടിച്ച വണ്ടി നമ്പർ ഫേക്ക് ആണ്.  കൂടാതെ ആ ഇടിച്ച വണ്ടി റെന്റിനു പോകുന്ന വണ്ടി ആണ്.  അവിടെ ചെന്നു അന്യോഷിച്ചപ്പോൾ കൊണ്ട് പോയത് വേറെ ഒരു ഫേക്ക് ഐ ഡി വെച്ചു.  അവിടെ എല്ലാം അവൻ ഒരു ക്ലൂ പോലും വെച്ചിട്ടില്ല..  ഹി ഈസ്‌ ബ്രില്ല്യന്റ്.. 

അവന്റെ കഴിവ് അല്ല എനിക്ക് കേൾക്കണ്ടതു..  അവൻ എന്തിന് ഇതു ചെയ്തു?   

സ്വത്തിനു വേണ്ടി... - അജു 

സ്വത്തിനു വേണ്ടിയോ? 

അതെ വിച്ചു..  കാരണം അവർ മരിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവരുടെ ഫിംഗറിൽ ബ്ലു ഇൻക് ഉണ്ടായിരുന്നു..  

അപ്പോ സുഖമായി അവരെ കണ്ടുപിടിച്ചുടെ അജു.  ആ സ്വത്ത്‌ ഇപ്പോൾ ആരുടെ പേരിലാണ് എന്ന് നോക്കിയാൽ പോരെ ..... 

അവിടെയും അവൻ ബുദ്ധിപരമായി നീങ്ങി.  300 കോടി ആസ്തിയുള്ള മംഗലത്ത് ഗ്രൂപ്സ്ന്റെ സ്വത്തുക്കളിൽ മംഗലത്ത് തറവാട്നിന്റെ അച്ഛന്റെ പേരിലും മംഗലത്ത് ഗ്രൂപ്സ് ഓഫ് കമ്പനി നിന്റെ അച്ഛന്റെയും അപ്പച്ചിയുടെയും പേരിൽ ആണ്.  ഇതു രണ്ടു കൂടി 90 കോടിയോളം വരും.  പിന്നെ ബാക്കി വരുന്ന മംഗലത്ത് ഗ്രൂപ്പിന്റെ ഹോസ്പിറ്റലും,  സ്കൂൾ,  കോളേജ്, ഷോപ്പിങ് മാളും കൂടി 210 കോടി ആസ്തി ഉണ്ട്. അവൻ അതു ഒരു ഫേക്ക് ചാരിറ്റിയുടെ പേരിൽ ആണ് സ്വത്തുക്കൾ രേഖ പെടുത്തിയിരിക്കുന്നതു. അതു നടത്തി പോകുന്നത് മരിച്ചുപോയ ഏതോ ജോസഫ്ന്റെ പേരിലും.  മറഞ്ഞിരുന്നു കരുക്കൾ നീക്കുന്ന അവനെ കണ്ടുപിടിക്കാൻ നമുക്ക് എളുപ്പമല്ല. പിന്നെ വിച്ചു തന്റെ സിസ്റ്റർ അഭിരാമി ഒരു ഫോർമൽ കംപ്ലയിന്റ് തരണം.  എങ്കിൽ എനിക്ക് കൂടുതൽ ഫോഴ്സ് ഉപയോഗിച്ച് കണ്ടുപിടിക്കാം. 
അല്ലാതെ ഈ കേസ് ആൾറെഡി ക്ലോസ് ആയികിടക്കുന്ന സ്ഥിതിക്ക് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. 

അവൾ കേസ് തരും.  ലാസ്റ്റ് ഞാൻ വിളിച്ചപ്പോൾ കേസ്ന്റെ കാര്യം അവളാണ് എന്നോട് പറഞ്ഞത് 


അപ്പൊ ഓക്കേ വിച്ചു... 

💛💛💛💛💛💛💛

ഹലോ...

ഹലോ ബോസ്...  

എന്തായി കാര്യങ്ങൾ? 

ബോസ് പറഞ്ഞപോലെ ആ പെണ്ണ് ഇന്ന് എമറാൾഡിൽ ഉണ്ട്. 

ഓക്കേ.  നിങ്ങൾ ആരെങ്കിലും അവിടെ ഉണ്ടാകണം.  എന്നിട്ട് അവളുടെ സാരിയിൽ ജൂസ് ഒഴിക്കുക..  അവളെ വാഷ്റൂനു പകരം വേറെ ഒരു റൂമിൽ കയറ്റുക.  എന്നിട്ട് നമ്മുടെ ആളെ കയറ്റുക. ഞാൻ സെറ്റ് ചെയ്ത പോലീസ് അവിടെ ഉണ്ടാകും.  ഒപ്പം രെജിസ്ട്രേഷൻ നടത്താൻ ഉള്ള ആളും. ഇന്നത്തോടെ അവളുടെ ജീവിതം മാറണം.  അവൾ ഇനി എനിക്ക് എതിരെ കംപ്ലയിന്റ്മായി പോലീസിന്റെ അടുത്ത് പോകരുത്. പിന്നെ പ്ലാൻ ഒരു കാരണംകൊണ്ടും മാറരുത്.  ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല...  ഓക്കേ 


ഓക്കേ ബോസ്.. 

"""""""

ഹലോ ബോസ്...  അവളെ റൂമിൽ കയറ്റി.. 

ഓക്കേ ഗുഡ്.  ഇനി നമ്മുടെ ആളെ കയറ്റു. 

പക്ഷെ ബോസ്..  

എന്താണ് ഒരു പക്ഷെ...  

ബോസ് ഞാൻ ചെല്ലുന്നതിനു മുൻപ് തന്നെ വേറെ ആരോ അതിൽ കയറി വാതിൽ ലോക്ക് ആക്കി. 
പക്ഷെ ബാക്കി ഓക്കേ പ്ലാൻ പോലെ നടന്നു..  അവളുടെ കല്യാണം അയാളുമായി നമ്മുടെ ആൾക്കാർ നടത്തി.... 

വാട്ട്‌....  വാട്ട്‌ എ ഫൂളിഷനെസ്സ്... ആരാണ് അയാൾ.. 

അതു ആനന്ദ് വർമ്മയുടെ മകൻ ആദിദേവ് വർമ്മ.. 

damn it....
💙💙💙💙💙💙💙
 സീതാലയത്തിലേക്ക് അഭി വലതു കാല് വച്ചു കയറി... 

സീത അവൾക്ക് റൂം കാണിച്ചു കൊടുത്തു.  
അവളോട്‌ ഫ്രഷ് ആവാൻ പറഞ്ഞു. സീതയുടെ ഒരു സെറ്റ്മുണ്ട് കൊടുത്തു. 

ദേവാ നല്ല കുട്ടി...  നല്ല ഐശ്വര്യമുള്ള മോളാണ്. എനിക്കിഷ്ടമായി..  -സീത. 

അമ്മ ഇതു എന്തറിഞ്ഞിട്ട്ണ് ഉരൂഉം പേരും അറിയാത്ത ഒരുത്തിയെ കുറിച്ച് പറയുന്നത്.. 
എന്റെ നിവർത്തി കേടോണ്ട് കെട്ടിയത്ണ്. 

മോനെ അമ്മ പറയാറുണ്ട് എൻറെ മോൻ കാരണം ഒരു പെൺകുട്ടിടെ കണ്ണുനീരും വീഴരുത് എന്ന്.. 

ആ അറിയാം അമ്മേ.. അതല്ലേ എന്റെ അമ്മക്കുട്ടി ഞാൻ അതിനു പരിഹാരം കണ്ടത്..  ദേവ് ചിരിച്ചുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു. 

ഡാ മോനെ നീ കല്യാണം കഴിച്ചതിൽ ഏറ്റവും സന്തോഷം ജിത്തുവിനു ആണ്.  അവൻ അവിടുത്തെ എല്ലാം തീർത്തിട്ട് വേഗം വരാം എന്ന് പറഞ്ഞു. 

ആ അമ്മേ.. 

മോനെ നീ പുറത്തു പോയി മോൾക്ക്‌ കുറച്ചു ഡ്രെസ്സ് വേടിച്ചു വായോ.  അവൾക്ക് മാറാൻ കൊടുക്കാൻ ഒന്നുമില്ല. 

മ്മം ശരി....


"""""""

ആദ്യരാത്രിയുടെ യാതൊരു ഒരുക്കങ്ങളും ഇല്ലാതെ അവൾ അവന്റെ റൂമിലേക്കു പോയി... എന്തോ അവളുടെ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു. 
അവൾ ഡോർ തുറന്നു അകത്തേക്ക് കയറി.  അവിടെ അവനെ കണ്ടില്ല..  അവൾ ശ്വാസം ഒന്ന് ആഞ്ഞു വിട്ടു.  ദൈവമേ ഇനി തന്റെ ജീവിതത്തിൽ എന്തെല്ലാം അനുഭവിക്കണം.. 
ഇനിയും ഒരു പരീക്ഷണം വയ്യ.  അഭി എവിടെ ഇരിക്കണം കെടുക്കണം എന്നറിയാതെ നിന്നു.

ഓഹോ ഭവതി ഏഴുന്നൊള്ളിയോ... സത്യം പറയടി ആരു പറഞ്ഞിട്ടാണ് നീ ഈ നാടകം കളിച്ചത്. എന്റെ സ്വത്ത്‌ കണ്ടിട്ടാണോ നീ ഇതൊക്കെ ചെയ്തത്..  ഇതുവരെ ഞാൻ എന്റെ അമ്മ പറയുന്നതേ കേട്ടിട്ടുള്ളൂ.  ഞാൻ കാരണം ഒരു പെണ്ണിന്റെയും കണ്ണീരു വീഴരുത് എന്ന്..  എന്നാൽ ഇന്ന് മുതൽ ഞാൻ കാരണം നീ എന്ന പെണ്ണിന്റെ കണ്ണുനീർ ഭൂമിയിൽ പതിക്കാൻ പോവുകയാണ്... 

ദേവ് അവളെ ആഞ്ഞടിച്ചു..  അവൾ പിറകിലോട്ട് വെച്ച് വീഴാൻ പോയി..   അവളുടെ ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞു. അവൾക്കു തലക്ക് ഭാരം പോലെ..  കവിളുകൾ നീറുന്നു.  അവൻ ഭ്രാന്തമായി അവളുടെ മുടികുത്തിൽ പിടിച്ചു വലിച്ചു..  അവൾക്കു ജീവൻ പോകുന്ന വേദന തോന്നി.

അവൻ അവളുടെ മുഖത്തൊടു മുഖം അടുപ്പിച്ചു ചോദിച്ചു ഇതു എന്തിനാ എന്ന് മനസ്സിലായോ? 
നീ നിന്റെ ട്രാപ്ൽ എന്നെ പെടുത്തിയതിനു.  നിനക്ക് ആവശ്യം എന്റെ ഈ 150 കോടി സ്വത്ത്‌ അല്ലേ... 
എന്നാൽ നീ കേട്ടോ...  150 കോടി പോയിട്ട് 150 പൈസ ഞാൻ തരില്ല.  ഇനി നീ അനുഭവിക്കും..  ഇഞ്ചിഞ്ചായി നീ എന്റെ കണ്മുന്നിൽ കിടന്നു നീറും.  ഞാൻ ആളുകൾക്ക് മുന്നിൽ തലകുനിച്ച പോലെ. 

ഇനഫ് സാർ..  എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കണം... 

ച്ചി നിർത്തഡി..  നിന്റെ ഒരു ന്യായീകരണവും എനിക്ക് കേൾക്കണ്ട. പിന്നെ ഈ റൂമിന് പുറത്തു നമ്മൾ നല്ല ഭാര്യ ഭർത്താവ് ആയിരിക്കും.  ആർക്കും സംശയം തോന്നാത്ത വിധം..  കേട്ടോടി. 

അഭിക്ക് നേരെ അവൻ ഒരു ബെഡ്ഷീറ്റ് എടുത്തു എറിഞ്ഞു..  എന്നിട്ട് പറഞ്ഞു..  ഇതും വിരിച്ചു നിലത്തു കിടന്നോണം.  ഭാര്യയുടെ അധികാരം കാണിക്കാൻ എന്റെ അടുത്ത് വരരുത്.  മനസ്സിലായോഡി. 

അഭി നിർവികാരമായി നിലത്തു ഇരുന്നു. അവളിൽ ഒരു പുച്ഛഭാവം നിറഞ്ഞു... എന്നിട്ട് അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു  150 കോടി സ്വത്തിനും വേണ്ടി ഈ അഭിരാമി ഒരിക്കലും നിങ്ങൾക്ക് മുന്നിൽ വരില്ല ആദിദേവ്..  അഭിരാമിക്ക് നിങ്ങളുടെ 5 പൈസ പോലും വേണ്ട.  ഞാൻ പെട്ടുപോയതാണ്...  കാലം സത്യം തെളിയിക്കും.. 

ച്ചി നിർത്തഡി......അവളുടെ ഒരു അധിക പ്രസംഗം.. 
മിണ്ടാതെ കിടന്നോണം.. 

ഇനി വരാൻ ഇരിക്കുന്ന ദുരനുഭാവങ്ങളെ കുറിച്ചോർത്തു അഭിക്ക് വേദന തോന്നിയില്ല.... കാരണം അവൾ അത്രമേൽ അനുഭവിച്ചു. ഇനി തനിക്കു ഒരു മോചനം വേണമെങ്കിൽ തന്റെ എട്ടായി വരണം.....  അവൾക്കു ജിത്തുവിന്റെ വാക്കുകൾ ഓർമ വന്നു..  എന്റെ കുഞ്ഞി നിന്റെ ജീവിതത്തിൽ വെളിച്ചം പരത്താൻഒരിക്കൽ  ഒരു ❤️നിലാവ്❤️ വരുമഡോ.... 

ഇല്ല എട്ടായി ഇനി ഒരു നിലാവും എന്നിലേക്ക്‌ വെളിച്ചം പകരില്ല.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story